കോട്ടയത്ത് ഡ്രൈ ഡേയിൽ മദ്യവില്പന നടത്തി, 10 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി
കോട്ടയം: മീനഭരണി ആഘോഷിക്കുവാൻ മദ്യവില്പന നടത്തിയ യുവാവിനെ പത്ത് ലിറ്റർ വിദേശ മദ്യവുമായി എക്സൈസ് സംഘം പിടികൂടി. കോട്ടയം വേളൂർ സ്വദേശി പുത്തൻപറമ്പിൽ പി.കെ അനീഷ്( 44 ) എന്നയാളാണ് ഡ്രൈഡേയിൽ എക്സൈസ് പിടിയിലായത്. ജില്ലയിൽ ലഹരിക്കെതിരെ നടക്കുന്ന റെയ്ഡിൻറെ ഭാഗമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്റ്റർ അരുൺ സി ദാസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടയുടൻ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ തന്ത്രപരായി കുടുക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ കുറെ …