Timely news thodupuzha

logo

timely news

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ 40ആമത് ഇടുക്കി ജില്ലാ സമ്മേളനം നടത്തി

ഇടുക്കി: കേരള സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നാൽപതാം ഇടുക്കി ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് ഇ.ജെ സ്‌കറിയ നഗറിൽ(പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) സ്വാഗതസംഘം ചെയർമാൻ അഡ്വ. എം.എൻ ഗോപിയുടെ അദ്ധ്യക്ഷതയിൽ നടന്നു. പെൻഷൻ പരിഷ്‌കരണ കുടിശിക അനുവദിക്കുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്‌കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വമ്പിച്ച പ്രകടനം നടന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അനിയന്ത്രിതമായ അധികാരം നൽകുവാനുള്ള ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ ഉൾപ്പെട്ട ക്യാബിനെറ്റ് തീരുമാനം ജനദ്രോഹപരവും …

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ 40ആമത് ഇടുക്കി ജില്ലാ സമ്മേളനം നടത്തി Read More »

ഇടുക്കി തങ്കമണിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, വ്യപാര സ്ഥാപനത്തിൽ തീപിടിത്തം

കട്ടപ്പന: ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. 12 ലധികം ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കട പൂർണമായും കത്തി നശിച്ചു. തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും പടർന്നു. അ​ഗ്നിശമന സേനയെത്തി തീയണച്ചു. തങ്കമണി കല്ലുവിള പുത്തൻ വീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 5.50ഓടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

മുംബൈ ബോട്ടപകടത്തിൽ കാണാതായവരിൽ മലയാളി കുടുംബവും

മുംബൈ: ബോട്ട് അപകടത്തിൽ കാണാതായവരിൽ മലയാളി ദമ്പതികളും ഉണ്ടെന്ന് സംശയം. അപകടത്തിൻ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന മലയാളിയായ ആറ് വയസുകാരൻ തൻറെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബവും അപകടത്തിൽപ്പെട്ടുവെന്ന സംശയം ബലപ്പെട്ടത്. യാത്രയിൽ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറാനിലെ ജെ.എൻ.പി.ടി ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളിൽ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്. മുംബൈ ബോട്ട് അപകടത്തിൽ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. …

മുംബൈ ബോട്ടപകടത്തിൽ കാണാതായവരിൽ മലയാളി കുടുംബവും Read More »

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വെണ്ണല സ്വദേശി അല്ലിയാണ്(72) മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. പൊലീസ് വിവരം തേടിയപ്പോൾ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടുവെന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളെജിലേക്ക് …

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More »

പനയുടെ മുകളിൽ പപ്പായ തൈ വളർന്നു

മുവാറ്റുപുഴ: പനയുടെ മുകളിൽ പപ്പായ തൈ വളർന്ന് പപ്പായ ഉണ്ടായത് കൗതുകമായി. പനയുടെ മുകളിൽ പപ്പായ വളരുന്നത് കൗതുകം എങ്കിലും ഫലം പുറപ്പെടുവിക്കുന്നത് വിരളമാണ്. കല്ലൂർക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ കളപ്പുരയിൽ ജോണി ജോസിന്റെ പുരയിടത്തിലാണ് ഈ അത്ഭുത കാഴ്ച. ബിസിനസുകാരനായ ജോണി കൃഷിയെ ഏറെ സ്നേഹിക്കുന്ന വ്യക്തിയുമാണ്. തൊടുപുഴയിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന ഇദ്ദേഹം കൃഷിയിടത്തിൽ നടക്കുന്നതിനിടയിൽ അവിചാരിതമായാണ് ഈ അപൂർവ്വ കാഴ്ച കണ്ടതെന്ന് പറഞ്ഞു. കാലം തെറ്റി തുടർച്ചയായി ലഭിച്ച മഴയാകാം പപ്പായ ഇത്ര …

പനയുടെ മുകളിൽ പപ്പായ തൈ വളർന്നു Read More »

ക്ഷേമ പെൻഷൻ തട്ടിപ്പിൽ ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു. കാസർകോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റൻറ് ഗ്രേഡ് 2, സാജിത കെ.എ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജി ഷീജാകുമാരി. വടകര ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മൻസിൽ, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ …

ക്ഷേമ പെൻഷൻ തട്ടിപ്പിൽ ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളുന്നു; കേരളത്തോട് അതൃപ്തി, ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു

ചെന്നൈ: തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലി ജില്ലയിൽ തള്ളുന്ന സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണ് പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തോട് ട്രൈബ്യൂണൽ ചോദിച്ചു. മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. …

ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളുന്നു; കേരളത്തോട് അതൃപ്തി, ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു Read More »

തൊടുപുഴയിൽ പോക്സോ കേസ് പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു

തൊടുപുഴ: പോക്സോ കേസിൽ ഉൾപ്പെട്ട 17 കാരനെ പിടികൂടുന്നതിനിടെ പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അജേഷ് കെ ജോണിൻറെ കൈക്കാണ് മുറിവേറ്റത്. മൂന്നാറിനു സമീപത്തുള്ള സ്കൂൾ വിദ്യാർഥിനിയായ 15 കാരിയെ സമൂഹ മാധ്യമങ്ങളിലുടെയാണ് പ്രതി പരിചയപ്പെടുന്നത്. ഇതിനുശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി ഓൺലൈനായി നഗ്ന ദൃശ്യങ്ങളും വീഡിയോകളും പകർത്തി. ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച കുട്ടിയെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് എസ്.ഐയുടെ …

തൊടുപുഴയിൽ പോക്സോ കേസ് പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു Read More »

കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

കൊല്ലം: കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സാം നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ മടത്തറ സ്വദേശി സജീർ ആറസ്റ്റിലായി. ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ സജീർ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ അഷ്‌റഫിനെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം സജീർ ചിതറ പെലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി. സജീറും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയിരുന്നു. …

കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം Read More »

തിരുച്ചിറപള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് രണ്ട് ജീവനക്കാർ മരിച്ചു

തിരുച്ചിറപ്പള്ളി: വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് 2 ജീവനക്കാർ മരിച്ചു. കരാർ ജീവനക്കാരായ കലൈമണി, മാണിക്യം എന്നിവരാണ് മരിച്ചത്. തിരുച്ചിറപ്പള്ളിയിലെ കെ.കെ നഗറിലാണ് സംഭവം. അപകടത്തിൽ തമിഴ്നാട് വൈദ്യുത വകുപ്പ് അന്വേഷണം ആരംഭിച്ചു. സാധാരണ ഗതിയിൽ പോസ്റ്റിൽ പണി നടക്കുമ്പോൾ വൈദ്യുത ബന്ധം വിച്ഛേദിക്കാറുണ്ട്. എന്നാൽ ഇവിടെയത് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. അപകടത്തിന് പിന്നിൽ അസ്വാഭാവികത ഉണ്ടോയെന്നും അനാസ്ഥയോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മേർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

മൂന്ന് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; പുനെയിൽ ഒമ്പത് വയസുകാരൻ പൊലീസ് പിടിയിൽ

പുനെ: മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് ഒമ്പത് വയസുകാരൻ പിടിയിൽ. പൂനെയിലെ കോണ്ട്വയിൽ ചൊവ്വാഴ്ചയാണ് സംഭവം. പൊലീസ് ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് (ജെജെബി) മുന്നിൽ ഹാജരാക്കി. തുടർന്ന് കുട്ടിക്ക് ജാമ്യം അനുവദിക്കുകയും കുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയക്കുകയും ചെയ്തു. ഒരേ പ്രദേശത്ത് താമസിക്കുന്ന രണ്ട് കുടുംബക്കാരും അയൽവാസികളാണ്. പെൺകുട്ടിയുടെ വീടിന് സമീപത്ത് വച്ചാണ് പീഡനം നടന്നത്. പെൺകുട്ടി അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ പൊലീസിൽ വിവരമറിയിച്ചു. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ …

മൂന്ന് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; പുനെയിൽ ഒമ്പത് വയസുകാരൻ പൊലീസ് പിടിയിൽ Read More »

അംബേദ്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയ അമിത് ഷാ മാപ്പ് പറയണമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: ബി.ആർ അംബേക്കർക്കെതിരായ കേന്ദ്ര മന്ത്രി അമിത്ഷായുടെ അപകീർത്തി പരാമർശത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. പാർലമെൻ്റിന് പുറത്ത് അബേദ്ക്കറുടെ ചിത്രവും ആയാണ് എം.പിമാർ എത്തിയത്. അമിത്ഷാ മാപ്പ് പറയണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. തുടർന്ന് സഭയിൽ അബേദ്ക്കറുടെ ചിത്രം ഉയർത്തിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് സ്പീക്കർ ലോക്സഭ നടപടിക്രമങ്ങൾ നിർത്തി വച്ചു. രാജ്യസഭയിലും ഇതേ വിഷയത്തിൽ ബഹളമുണ്ടായി. രണ്ട് മണിവരെ രാജ്യസഭയും നിർത്തി വച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ആർ അശ്വിൻ

ബ്രിസ്ബെയ്ൻ: ഇന്ത്യൻ ക്രിക്കറ്റിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ന്യൂസിലൻഡ് ഇന്ത്യയെ 3-0 എന്ന നിലയിൽ തൂത്തുവാരിയ ടെസ്റ്റ് പരമ്പരയിൽ അശ്വിന് ശോഭിക്കാനായിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ വാഷിങ്ടൺ സുന്ദറായിരുന്നു ഏക സ്പിന്നർ. രണ്ടാം ടെസ്റ്റിൽ അശ്വിൻ കളിച്ചെങ്കിലും വീണ്ടും നിരാശ. മൂന്നാം ടെസ്റ്റിൽ അശ്വിനെ മാറ്റി രവീന്ദ്ര ജഡേജയെയാണ് കളിപ്പിച്ചത്. അശ്വിൻ കളിച്ച രണ്ടാം …

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ആർ അശ്വിൻ Read More »

അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം, മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: എം.ആർ അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ്ങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിലവിലെ ഡി.ജി.പി ദർവേഷ് സാഹിബ് 2025 ജൂലൈയിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത് കുമാറിനെ പരിഗണിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് സ്ഥാനക്കയറ്റം. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസമല്ലെന്നായിരുന്നു ശുപാർശ. സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരുടെ …

അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം, മന്ത്രിസഭാ യോഗത്തിൽ തീരുമാനം Read More »

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം കെ ജയകുമാറിന്

ന്യൂഡൽഹി: കവിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന ജയകുമാർ നിലവിൽ കേരള സർക്കാരിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ ഡയറക്‌ടറാണ്. കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. അർധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പസിദ്ധീകരിച്ചു.

വ‍യനാട് ദുരന്തത്തിന് പിന്നാലെ മുൻ രക്ഷാ പ്രവർത്തനത്തിന്‍റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് കോടതി

കൊച്ചി: വ‍യനാട് ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ മുൻ രക്ഷാ പ്രവർത്തനത്തിന്‍റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. 2016, 2017 ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന്‍റെ 132 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം. ഉരുൾപൊട്ടൽ ദുരന്തത്തിന് തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു മാന്ത്രിക ഓർമപ്പെടുത്തൽ വന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വയനാട് …

വ‍യനാട് ദുരന്തത്തിന് പിന്നാലെ മുൻ രക്ഷാ പ്രവർത്തനത്തിന്‍റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് കോടതി Read More »

മുംബൈയിൽ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ 45 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു: യുവതി അറസ്റ്റിൽ

മുംബൈ: മോഷണ കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താൻ നവജാത ശിശുവിനെ വിറ്റ അമ്മയും കൂട്ടാളികളും അറസ്റ്റിൽ. ദാദർ സ്വദേശിനിയായ യുവതിയും എട്ട് കൂട്ടാളികളുമാണ് പിടിയിലായത്. തന്‍റെ മരുമകൾ മനീഷ യാദവ്(32) കുട്ടിയെ വിറ്റെന്ന് കാട്ടി ഭർതൃമാതാവ് നൽകിയ പരാതിയിലാണ് പൊലീസ് അറസ്റ്റ്. അറസ്റ്റിലായവരിൽ നഴ്സും കല്യാണ ബ്രോക്കർമാരും ഉൾപ്പെടെയുണ്ടെന്നും വൻ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 45 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് യുവതി വിറ്റത്. തുക നാല് ലക്ഷം രൂപ. അതിൽ 1.5 …

മുംബൈയിൽ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ 45 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു: യുവതി അറസ്റ്റിൽ Read More »

ശബരിമലയിൽ വൻ തിരക്ക്: പതിനെട്ടാം പടി കയറാൻ ഏഴ് മണിക്കൂർ വരെ കാത്തുനിന്ന് തീർത്ഥാടകർ

ശബരിമല: തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ തീർത്ഥാടകരുടെ വൻ പ്രവാഹം. പതിനെട്ടാം പടി കയറാനായി ആളുകൾ ആറ് മുതൽ ഏഴ് മണിക്കൂർ വരെയാണ് കാത്തുനിൽക്കുന്നത്. പുലർച്ചെ പടി കയറാനുള്ള ക്യൂ ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിന് സമീപം വരെ നീണ്ടു. മരക്കൂട്ടം മുതൽ തീർഥാടകരെ തടഞ്ഞ് ചെറുസംഘങ്ങളായാണ് കടത്തി വിട്ടിരുന്നത്. മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച് ഡിസംബർ 26ന് മണ്ഡലപൂജ നടക്കും. ഉച്ചയ്ക്ക് 12നും 12.30നും മധ്യേ അയ്യപ്പന് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. 26 രാത്രി …

ശബരിമലയിൽ വൻ തിരക്ക്: പതിനെട്ടാം പടി കയറാൻ ഏഴ് മണിക്കൂർ വരെ കാത്തുനിന്ന് തീർത്ഥാടകർ Read More »

വിമത പ്രവർത്തനം; അങ്കമാലി അതിരൂപതയിലെ 4 വൈദികരെ ചുമതലകളിൽ നിന്ന് നീക്കി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ നാല് വിമത വൈദികർക്കെതിരേ നടപടി. നാല് വൈദികരെ ചുമതലകളിൽ നിന്ന് നീക്കി. ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ഫാ. ജോഷി വേഴപ്പറമ്പിൽ, ഫാ. തോമസ് വാളൂക്കാരൻ, ഫാ. ബെന്നി പാലാട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റ് മൂന്ന് പേർ. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്ന് പേരെയും വിമത പ്രവർത്തനത്തിന്‍റെ പേരിലാണ് നീക്കിയത്. ക്രിസ്മസിന് മുമ്പ് കൂടുതൽ വൈദികർക്കെതിരേ …

വിമത പ്രവർത്തനം; അങ്കമാലി അതിരൂപതയിലെ 4 വൈദികരെ ചുമതലകളിൽ നിന്ന് നീക്കി Read More »

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2വിന്‍റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഹൈദരാബാദ് സിറ്റി പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കില്‍പ്പെട്ട് പരുക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും അബോധാവസ്ഥയിലായിരുന്ന കുട്ടിയെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ശ്രീതേജിന്‍റെ ആരോഗ്യ നിലയെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ ഡോക്ടര്‍മാര്‍ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. ഹൈദരാബാദ് കിംസ് ആശുപത്രിയിലാണ് …

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു Read More »

സൈബർ തട്ടിപ്പ്; കോട്ടയത്ത് വെർച്വൽ അറസ്റ്റിലായ ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്

കോട്ടയം: വെർച്വൽ അറസ്റ്റ് തട്ടിപ്പ് ലൈവായി പൊളിച്ച് പൊലീസ്. വെർച്വൽ അറസ്റ്റിൽ നിന്ന് ചങ്ങനാശേരി സ്വദേശിയായ ഡോക്ടറെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ബാങ്കിൽ നിന്ന് കൂടുതൽ തുക ഒരു ഉത്തരേന്ത്യൻ അക്കൗണ്ടിലേക്ക് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്കിൻറെ ഇൻറേണൽ സെക്യൂരിറ്റി വിഭാഗം സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ബാങ്കിലെത്തി ഡോക്‌ടറുടെ അഡ്രസ് അടക്കം ശേഖരിച്ച ശേഷം പൊരുന്നയിലുള്ള ഡോക്‌ടറുടെ വീട്ടിലെത്തി. കോളിങ്ങ് ബെൽ അടിച്ചെങ്കിലും വാതിൽ തുറക്കാൻ ഡോക്ടർ തയ്യാറായില്ല. വെർച്വൽ അറസ്റ്റിലാണെന്ന് ഭയന്ന് നിന്ന സ്ഥലത്ത് …

സൈബർ തട്ടിപ്പ്; കോട്ടയത്ത് വെർച്വൽ അറസ്റ്റിലായ ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ് Read More »

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

കരിങ്കുന്നം: ആരോഗ്യ വകുപ്പ് സ്ക്വാഡിൻ്റെ ആഭിമുഖ്യത്തിൽ കരിങ്കുന്നം ടൗണിലെ ഹോട്ടലുകൾ, മത്സ്യ വിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ആരോഗ്യ ത്തിന് ഹാനികരമാകുന്ന സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി. രണ്ടു സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്ര പുകവലി നിയന്ത്രണനിയമപ്രകാരമുള്ള പി ഴയും ഈടാക്കി. പഴകിയ ഭക്ഷണസാധനങ്ങൾകണ്ടെ ത്തിയ ഇടങ്ങളിൽ നിന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ ടെക്നിക്കൽ അസിസ്റ്റൻ്റ് റ്റി.വി. ടോമി ,ഹെൽത്ത് ഇൻസ്പെക്ടർ എം.എസ് ഹരികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ …

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി Read More »

ദൈവം നമ്മോടു കൂടെ, അച്ചാമ്മ പൈനാൽ എഴുതുന്നു

പരിശുദ്ധ ദൈവമാതാവ് തൻ്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലമായപ്പോൾ ബദ്‌ലഹേം എന്ന നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി. ലോകത്തോട് സ്വന്തം ജീവിതം വഴി സ്നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും വിപ്ലവം പ്രസംഗിക്കുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു. യേശുവിന്റെ ജനനം ഒരു പാതിരാത്രിയിൽ ആയിരുന്നു. അധ്വാനത്തിന്റെ പകൽ അസ്തമിച്ച് വിശ്രമവും ഉറക്കവും കഴിഞ്ഞ് പാതിരാത്രിക്ക് ശേഷം പുതിയൊരു പകലിന്റെ തുടക്കമാണ്. ഇരുട്ട് മാറി കിഴക്ക് പുതിയൊരു സൂര്യോദയം തുടങ്ങുകയാണ്. രാമായണമാസത്തിൽ രാമായണ വായനയ്ക്ക് ഊന്നൽ നൽകുന്നതും …

ദൈവം നമ്മോടു കൂടെ, അച്ചാമ്മ പൈനാൽ എഴുതുന്നു Read More »

മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം

മലപ്പുറം: വയമ്പൂരിൽ വാഹനം നടുറോഡിൽ സഡൻ ബ്രേക്കിട്ടത് ചോദ്യം ചെയ്ത യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദീന് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. ഷംസുദീൻറെ കണ്ണിന് ഗുരുതര പരുക്കേറ്റു. ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തിൽ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ത്യൻ പ്രസിഡന്റിൻറെ പേരിൽ സൈബർ തട്ടിപ്പ്

ന്യൂഡൽഹി: വ്യാജ അക്കൗണ്ടുകൾ വഴി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് ഇന്ന് സൈബർ തട്ടിപ്പുകാരുടെ പ്രധാന ഹോബിയായിരിക്കുകയാണ്. സെലിബ്രിറ്റികൾ മുതൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ വരെ ഉപയോഗിച്ച് പണം തട്ടുന്ന സംഭവങ്ങൾ നിരവധിയാണ്. എന്നാൽ, ഇപ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവിൻറെ പേര് ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമമാണ് ഫെയ്സ്ബുക്ക് വഴി നടത്തിയിരിക്കുന്നത്. ത്സാർഖണ്ഡിൽ നിന്നുളള മൻതു സോണി എന്ന യുവാവിനെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. ദ്രൗപദി മുർമുവിൻറെ പേരും ചിത്രവും മറ്റു വിവരങ്ങളും …

ഇന്ത്യൻ പ്രസിഡന്റിൻറെ പേരിൽ സൈബർ തട്ടിപ്പ് Read More »

യൂണിവേഴ്സിറ്റി കോളെജിലെ എസ്.എഫ്.ഐ യൂണിറ്റ് നിരന്തരം സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നത് ഉൾപ്പടെ കോളെജിൽ നിരന്തരമായി ഉണ്ടാകുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് പാർട്ടി നടപടി. ഭിന്നശേഷിക്കാരനായ വിദ‍്യാർഥിയെ ഈയിടെ എസ്എഫ്ഐ പ്രവർത്തകർ യൂണിറ്റ് കമ്മിറ്റി ഓഫീസിന് മുന്നിൽ ബന്ദിയാക്കി മർദിച്ചിരുന്നു. സംഭവത്തിൽ എസ്എഫ്ഐക്കെതിരായ പരാതി പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയതോടെയാണ് പാർട്ടി കർശനമായ നടപടിയെടുത്തത്. ഭിന്നശേഷിക്കാരനായ ബിരുദ വിദ‍്യാർത്ഥി മുഹമ്മദ് അനസിനെയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. എസ്എഫ്ഐയിലെ തന്നെ അംഗം കൂടിയാണ് അനസ്. പാർട്ടി പരിപാടിയുടെ ഭാഗമായി കൊടിയും …

യൂണിവേഴ്സിറ്റി കോളെജിലെ എസ്.എഫ്.ഐ യൂണിറ്റ് നിരന്തരം സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ടു Read More »

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ‌ അവതരിപ്പിച്ചു

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ‌ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ ബില്ലിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ബില്ല് പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്നും ബിൽ ഇന്ത്യയുടെ നാനാത്വം തകർക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും പ്രതിപക്ഷപാർട്ടികൾ അവകാശപ്പെട്ടു. ബിൽ ജെപിസിക്ക് വിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ടിഡിപി രംഗത്തെത്തി. എന്നാൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് അമിത് ഷാ …

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ‌ അവതരിപ്പിച്ചു Read More »

സ്വർണ വില വർധിച്ചു

കൊച്ചി: രണ്ട് ദിവസം തുടർച്ചയായി മാറ്റമില്ലാതിരുന്ന സ്വർവിലയിൽ ചൊവ്വാഴ്ച വർധന രേഖപ്പെടുത്തി. ഇന്ന്(17/12/2024) പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. തൊട്ടടുത്ത ദിവസം ഡിസംബർ 2ന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് 11ന് …

സ്വർണ വില വർധിച്ചു Read More »

ഫീഡ് ഹബ് & ബൗ ബൗ പെറ്റ് ഫുഡ് ഡിസംബർ 19ന് പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: ഡീപോൾ പബ്ളിക് സ്‌കൂളിന് എതിർവശം നടുക്കുഴക്കൽ കോപ്ലക്സിൽ ഫീഡ് ഹബ് & ബൗ ബൗ പെറ്റ് ഫുഡ് ഡിസംബർ 19ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 8.30ന് റവ ഫാ. തോമസ് വിലങ്ങുപാറയിൽ (വിജ്ഞാനമാതാ ചർച്ച് പള്ളി വികാരി) വെഞ്ചരിപ്പുകർമ്മം നിർവ്വഹിക്കും. തുടർന്ന് 10ന് തൊടുപുഴ മർച്ചൻസ് അസ്സോസിയേഷൻ സെക്രട്ടറി എൻ.കെ. നവാസിൻ്റെ സാന്നിദ്ധ്യത്തിൽ തൊടുപുഴ മർച്ചൻസ് അസ്സോസിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ശ്രീലക്ഷ്‌മി കെ സുദീപ് ആദ്യവിൽപ്പന നടത്തും. …

ഫീഡ് ഹബ് & ബൗ ബൗ പെറ്റ് ഫുഡ് ഡിസംബർ 19ന് പ്രവർത്തനം ആരംഭിക്കും Read More »

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുമായി പോയ കെ.എസ്.ആർ.റ്റി.സി കുഴിയിലേക്ക് ചരിഞ്ഞ് അപകടം; ആർക്കും പരുക്കുകളില്ല

പത്തനംതിട്ട: പമ്പാവാലിക്ക് സമീപം നാറണന്തോട് ഭാഗത്ത് ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി കുഴിയിലേക്ക് ചരിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞ ബസ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. രാവിലെ എട്ടുമണിയോടെയാണ് സംഭവം. ശബരിമല ദർശനം നടത്തി മടങ്ങുകയായിരുന്ന 15 തീർഥാടകർ ബസിൽ ഉണ്ടായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ മുന്നറിയിപ്പു നൽകി. പിന്നാലെ ബസ് നിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബസ് മരത്തിൽ തങ്ങി നിന്നതോടെ യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി. രണ്ട് ക്രെയിൻ ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്.

കോതമംഗലത്ത് യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ ധനസഹായം ഉടൻ കൈമാറുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോതമംഗലം: കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ധനസഹായം ഉടൻ കൈമാറുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ദൗർഭാഗ്യകരവും അത്യന്തം വേദനാജനകവുമായ കാര്യമാണ് സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സധാരണയായി രണ്ട് ഗഡുക്കളാണ് തുക കൈമാറുക. എന്നാൽ, എൽദോസിന്‍റെ കുടുംബത്തിന് ഒറ്റത്തവണയായി ധന സഹായം കൈമാറാനാണ് തീരുമാനമെന്നു മന്ത്രി അറിയിച്ചു. 10 ലക്ഷം രൂപയാണ് സർക്കാർ ധന സഹായം. സംഭവ സ്ഥലത്ത് വഴിവിളക്കുകൾ സ്ഥാപിക്കാനും കിടങ്ങ് കുഴിക്കാനും മറ്റു സ്ഥലങ്ങളിൽ ഹാങ്ങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. …

കോതമംഗലത്ത് യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ ധനസഹായം ഉടൻ കൈമാറുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ Read More »

ഛത്തീസ്ഗഡിൽ ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു

സർഗുജ: ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് സംഭവം. മന്ത്രവാദിയുടെ നിർദേശത്തെത്തുടർന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയതെന്നാണ് വിവരം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ യുവാവിന്‍റെ ശരീരത്തിൽ കോഴിക്കുഞ്ഞ് ജീവനോടെ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ചിന്ദ്‌കലോ ഗ്രാമവാസിയായ ആനന്ദ് യാദവാണ് മരിച്ചത്. തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ട് യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. യുവാവിന്‍റെ തൊണ്ടയ്ക്ക് സമീപം മുറിവുണ്ടായ പാടുകൾ കണ്ടെത്തി, തുടർന്ന് പൂർണമായും ജീവനുള്ള ഒരു കോഴിക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഏകദേശം 20 സെന്‍റീമീറ്റർ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തെയും ഭക്ഷണപാതയെയും …

ഛത്തീസ്ഗഡിൽ ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു Read More »

അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ അക്രമിയായ വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ മരിച്ചു

വാഷിങ്ങ്ടൺ: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ അക്രമിയായ വിദ്യാർഥിനി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. അമെരിക്കയിലെ വിസ്കോൺസിനിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂളിലെ അധ്യാപകനും മറ്റൊരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍. വിസ്കോൺസിനിലെ മാഡിസണിലുള്ള എബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിലാണ് വിദ്യാർഥി തോക്കുമായെത്തി വെടിയുതിർത്തത്. കിന്‍റർഗാർഡൻ മുതൽ 12-ാം ക്ലാസ് വരെ 400-ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിലാണ് വെടിവെയ്പ്പ് നടന്നതെന്ന് മാഡിസൺ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. 17 കാരിയായ പെൺകുട്ടിയാണ് വെടിയുതിർത്തതെന്നാണ് …

അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ അക്രമിയായ വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ മരിച്ചു Read More »

പ്രസവത്തെ തുടർന്ന് യുവ ഡോക്‌ടർ മരിച്ചു

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്‌ടർ മരിച്ചു. ഡോ. ഫാത്തിമ കബീറാണ്(30) മരിച്ചത്. കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മൂന്നാം വർഷ എം.ഡി വിദ്യാർഥിനിയാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഓച്ചിറ സനൂജ് മൻസിലിൽ ഡോ. സനൂജിന്‍റെ ഭാര്യയാണ്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തിപ്രാപിച്ച് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന് പുറമേ തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. അതേസമയം, ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

പത്തനംതിട്ടയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ എറണാകുളത്ത് പിടിയിൽ

പത്തനംതിട്ട: റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരെ പൊലീസ് പിടിയത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ​ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. ​സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെടുകയായിരുന്നു. റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്ന രീതിയിലാണ് ആദ്യം പൊലീസ് ഇതിനെ സമീപിച്ചത്. എന്നാൽ പിന്നീടാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് സംശയുണ്ടായത്. വിശദമായ അന്വേഷണത്തിൽ അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

സാൻ ഫ്രാൻസിസ്കോ: ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തരും പ്രഗൽഭരുമായ തബലവാദകരിൽ ഒരാൾ, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച മഹാനായ കലാകാരൻ, ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് യു.എസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലമായി യുഎസിൽ തന്നെയായിരുന്നു താമസം. ഞായറാഴ്ച രാവിലെയാണ് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം അന്തരിച്ചതായി ഞായറാഴ്ച രാത്രി തന്നെ വാർത്ത പരന്നിരുന്നു. അത് നിഷേധിച്ച കുടുംബാംഗങ്ങൾ, സാക്കിർ ഹുസൈൻ ഐ.സി.യുവിലാണെന്നും, അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കണമെന്നുമാണ് …

ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു Read More »

പാലയിൽ ലോറിയും കാറും കൂട്ടിയിടിച്ചു, അപകടത്തിൽ ഒരു വയസുള്ള കുട്ടിക്ക് ഉൾപ്പെടെ പരുക്ക്

കോട്ടയം: പാലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. പാല – പൊൻകുന്നം റോഡിൽ പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ ലോറൽ(4) ഹെയ്‌ലി(1) എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തർക്കമുണ്ടാക്കുന്നത് കണ്ട് തടയാനെത്തിയ ആദിവാസി യുവാവിനെ ക്രൂരമായി പരിക്കേൽപ്പിച്ച് വിനോദ സഞ്ചാരികൾ, റോഡിലൂടെ വലിച്ചിഴച്ചു

മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ അര കിലോ മീറ്ററോളം വലിച്ചിഴച്ചു. വിനോദ സഞ്ചാരികൾ തമ്മിൽ തർക്കമുണ്ടായത് കണ്ട് തടയാനെത്തിയതിനാണ് യുവാവിനെ മർ‌ദിച്ചത്. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാളെയാണ് കാറിൽ വലിച്ചിഴച്ചത്. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെ.എൽ 52 എച്ച് 8733 എന്ന വാഹനത്തിലാണ് യുവാക്കൾ എത്തിയത്. സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഞായറാഴ്ച …

തർക്കമുണ്ടാക്കുന്നത് കണ്ട് തടയാനെത്തിയ ആദിവാസി യുവാവിനെ ക്രൂരമായി പരിക്കേൽപ്പിച്ച് വിനോദ സഞ്ചാരികൾ, റോഡിലൂടെ വലിച്ചിഴച്ചു Read More »

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴയിൽ

മുവാറ്റുപുഴ: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-മത് ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴ മേള ആഡിറ്റോറിയത്തിൽ നടക്കും. 17ന് രാവിലെ 9.30ന് പതാക ഉയർത്തും 10ന് കൗൺസിൽ യോഗം. തുടർന്ന് മുതിർന്ന തലമുറയുടെ സാമൂഹ്യ സാക്ഷ്യമെന്ന വിഷയത്തിൽ പ്രൊഫ. എം.പി മത്തായി നയിക്കുന്ന സിംബോസിയം. 18ന് രാവിലെ 9.30 ന് വള്ളക്കാലിൽ പരിസരത്ത് നിന്നും പ്രകടനം. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത …

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴയിൽ Read More »

സന്നിധാനത്ത് പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് ഇനി മുതൽ ദർശനത്തിനായി വരി നിൽക്കേണ്ട

പത്തനംതിട്ട: ശബരിമലയിൽ പുതിയ പരിഷ്ക്കാരം നടപ്പാക്കാൻ നീക്കം. പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനം അനുവദിക്കും. എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകും. തീരുമാനം ഈ തീർഥാടനകാലത്ത് നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി. മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനായി മുൻ വർഷത്തേക്കാൾ കൂടുതലായി എത്തിയത് നാല് ലക്ഷത്തോളം പേരാണ്. വരുമാനത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 21 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായത്.

ചോദ്യ പേപ്പർ ചോർച്ച, യൂട്യൂബിൽ കണ്ടത് 10,000 വിദ്യാർത്ഥികൾ

തിരുവനന്തപുരം: എം.എസ് സൊല്യൂഷനെന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ പുറത്തായത്. 10,000ത്തിലധികം വിദ്യാർഥികൾ ഈ വിഡിയൊ കണ്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിൻറെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയാറാക്കുന്ന ചാനലിനാണ് കൂടുതൽ വ്യൂസ് ലഭിക്കുന്നത്. അധ്യാപകർ തന്നെ ഈ യൂ ട്യൂബ് ചാനലുകൾ കാണാൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയതായും വിവരമുണ്ട്. സബ്സ്രിക്പ്ഷൻ കൂടുതൽ ലഭിക്കാൻ വലിയ കിടമത്സരമാണ് നടക്കുന്നത്. ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകരും പ്രഡിക്‌ഷനെന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട …

ചോദ്യ പേപ്പർ ചോർച്ച, യൂട്യൂബിൽ കണ്ടത് 10,000 വിദ്യാർത്ഥികൾ Read More »

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, എം.എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച വിവാദമായതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്. എം.എസ് സൊല്യൂഷൻസെന്ന യൂട്യൂബ് ചാനലിന്‍റെ പ്രതിനിധികൾ, ചോദ്യ പേപ്പർ തയാറാക്കിയ അധ്യാപകർ എന്നിവരിൽ നിന്ന് മൊഴിയെടുക്കും. ചോദ്യപേപ്പർ ചോർച്ചാ വിവാദത്തില്‍ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ലെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും സിഇഒ ഷുഹൈബ് അറിയിച്ചു. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ചചെയ്യാന്‍ ഇന്ന് (ഡിസംബർ 16) വിദ്യാഭ്യാസ മന്ത്രിയുടെ …

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, എം.എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തി Read More »

പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട: റാന്നിയിൽ ക്രൂര കൊലപാതകം. യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ചെതോങ്കരക സ്വദേശി അമ്പാടിയാണ് മരിച്ചത്. ബീവേറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടി തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു പ്രതികൾ ഉണ്ടെന്നാണ് വിവരം. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികൾ. യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കൾ കാർ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്ന രീതിയിലാണ് ആദ്യം പോലീസ് ഇതിനെ സമീപിച്ചത്. എന്നാൽ പിന്നീടാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് …

പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി Read More »

അന്നജും അലുംനി അസോസിയേഷൻ ഐ കെ പി സോൺ ജനറൽ ബോഡിയും സ്വീകരണ സമ്മേളനവും നടത്തി

കാഞ്ഞാർ. ഓൾ ഇന്ത്യ തലത്തിൽ ആധികാരിക പ്രസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മുസ്ലിം പേഴ്സണൽ ബോർഡ് അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അൽ ഉസ്താദ് അൽഹാജ് പി പി മുഹമ്മദ് ഇസ്ഹാക്ക് മൗലാന കാഞ്ഞാറിന് നജ്മി ശിക്ഷഗണങ്ങൾ സ്വീകരണവും ശീൽടും നൽകി ആദരിച്ചു. മൂല്യങ്ങളുടെ വീണ്ടെടുപ്പിനും നിലനിൽപ്പിനും വ്യാപനത്തിനും രാജ്യ നന്മയ്ക്കും പണ്ഡിതസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മൗലാന അവർകൾ പ്രസംഗിച്ചു. ഇസ്ഹാക്ക് മൗലാന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നോമിനിയാണ്.പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലുള്ള നജ്മി പണ്ഡിതന്മാർ പങ്കെടുത്തു. ഇസ്ഹാക്ക് …

അന്നജും അലുംനി അസോസിയേഷൻ ഐ കെ പി സോൺ ജനറൽ ബോഡിയും സ്വീകരണ സമ്മേളനവും നടത്തി Read More »

ഇടുക്കി കേന്ദ്രീയവിദ്യാലയത്തിൽ സ്ഥാപകദിനാഘോഷം നടന്നു

ഇടുക്കി: അറുപത്തിരണ്ടാമത് കേന്ദ്രീയവിദ്യാലയ സ്ഥാപകദിനാഘോഷം ഉത്സവപ്രതീതിയോടെ പൈനാവിലെ പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തിൽ നടന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ്  പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സ്കിറ്റുകൾ, ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. അധ്യാപകരുടെ സഹായത്തോടെയാണ് വിദ്യാർഥികൾ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.വിദ്യാർത്ഥികൾ പങ്കെടുത്ത വർണ്ണാഭമായ സാംസ്കാരിക, വിദ്യാഭ്യാസപരിപാടികൾ, സാംസ്‌കാരിക പ്രദർശനം എന്നിവയും നടന്നു. ഇടുക്കി  കേന്ദ്രീയവിദ്യാലയം വളർച്ചയുടെയും നവീകരണത്തിൻ്റെയും പാതയിലാണെന്ന് സ്വാഗതം ആശംസിച്ച പ്രിൻസിപ്പൽ  അജിമോൻ എ ചെല്ലംകോട്ട് പറഞ്ഞു. 2008 …

ഇടുക്കി കേന്ദ്രീയവിദ്യാലയത്തിൽ സ്ഥാപകദിനാഘോഷം നടന്നു Read More »

ഇടമലക്കുടിയിൽ സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നോശ്വരി ഐ.എ.എസ്

ഇടുക്കി: ഇടമലക്കുടിയിൽ സമഗ്രവികസനം ലക്ഷ്യമിട്ട് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. ജില്ലാ ആസൂത്രണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കിലോമീറ്ററുകളോളം ഓഫ് റോഡ് സഞ്ചാരം നടത്തി ഇവിടെ യോഗം ചേർന്നത് തന്നെ പ്രത്യേക ഉദ്ദേശത്തോടെയാണ്. ഇവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന വിഷമതകൾ എല്ലാവരും മനസിലാക്കണം. നിസാരകാര്യങ്ങളുടെ പേരിൽ പദ്ധതികൾ തടസ്സപ്പെടാൻ പാടില്ലെന്നും കളക്ടർ പറഞ്ഞു. വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടത്തേണ്ട പദ്ധതികളെക്കുറിച്ച് യോഗം ചർച്ച …

ഇടമലക്കുടിയിൽ സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നോശ്വരി ഐ.എ.എസ് Read More »