ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു: പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു. പന്തളം സ്വദേശിയായ വിജയാ സോണിക്കാണ് കുത്തേറ്റത്. ഭർത്താവ് ബിപിൻ തോമസാണ് ആക്രമിച്ചത്. യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യ നില തരണം ചെയ്തതായാണ് വിവരം. ഭാര്യ ജോലി ചെയ്യുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ആക്രമണമെന്നാണ് വിവരം. സംഭവത്തിൽ കൊടുമൺ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.