ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; ബി.ജെ.പി നിലപാട് ഇരട്ടത്താപ്പ് നയമെന്ന് ആം ആദ്മി പാർട്ടി
തൊടുപുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ബിജെപി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ കൗൺസിൽ യോഗം കുറ്റപ്പെടുത്തി. കേരളത്തിൽ വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പിൽ കപട മാർഗ്ഗങ്ങളിലൂടെ ക്രിസ്റ്റ്യൻ വോട്ടുകൾ തട്ടിയെടുക്കുവാനുള്ള ബിജെപിയുടെ ഇരട്ടത്താപ്പ് നയം കന്യാസ്ത്രീകളുടെ അറസ്റ്റോടുകൂടി തകിടം മറിഞ്ഞു പോയി.കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇരകളോടും വേട്ടക്കാരോടും ഒപ്പം ഒരേസമയം നിൽക്കുന്ന ബിജെപിക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ കന്യാസ്ത്രീകൾക്ക് എതിരെ എടുത്ത കേസ് റദ്ദാക്കുകയാണ് വേണ്ടത്.കന്യാസ്ത്രീകളുടെ അറസ്റ്റ് …