Timely news thodupuzha

logo

Kerala news

കണ്ണൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കണ്ണൂർ: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. മഞ്ചേരിപ്പൊയിലിലെ പി.എം. പുഷ്പവതിയാണ് മരിച്ചത്. വീട്ടിലെ കുളിമുറിയിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിക്ക് അരികിലുള്ള അടുപ്പിൽ നിന്നുമാണ് കുളിക്കാനുള്ള വെള്ളം ചൂടാക്കുന്നത്. വെള്ളം ചൂടാക്കുമ്പോൾ അബദ്ധത്തിൽ വസ്ത്രത്തിലേക്ക് തീപടർന്നതാവാമെന്നാണ് സംശയം.

ചാലക്കുടിയിൽ വിദ്യാർത്ഥി സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു

ചാലക്കുടി: സ്വയം കഴുതറുത്ത് ആത്മഹത്യ ചെയ്യാൻ വിദ്യാർഥിയുടെ ശ്രമം. കാടുകുറ്റി ചേറ്റുപുഴക്കാരൻ ഡിസിൽവയുടെ മകൻ ആഗ്നലാണ്(19) രണ്ട് കൈയും കഴുത്തും സ്വയം മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കഴുത്തിലെ മുറിവ് ആഴത്തിലായതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം. 221 പേരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരോട് അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ സ്ഥലത്ത് ചുമതലയേൽക്കാനാണ് നിർദേശം. അതേസമയം, കൂട്ട സ്ഥലം മാറ്റം വകുപ്പു തലത്തിൽ വിവാദമാവുകയാണ്. വകുപ്പ് ജനറൽ ട്രാൻഫർ വരുന്നതിന് മുൻപുള്ള ഈ സ്ഥലം മാറ്റം ചട്ടവിരുദ്ധമണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, കോടതി ഉത്തരവ് പാലിച്ചാണ് സ്ഥലം മാറ്റമെന്നാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്.

പെരുമ്പാവൂരിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമയാണ്(19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ഫർഹത്തിനെ(15) നാട്ടുകാർ രക്ഷപെടുത്തി. ഫാത്തിമയും ഫർഹത്തും പുഴക്കരയിൽ നടക്കാനിറങ്ങിയതായിരുന്നു. പുഴയരികിലെ ഒരു പാറക്കെട്ടിൽ വിശ്രമിക്കാനായി ക‍യറവെ കാൽ വഴുതി ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. തുടർന്ന് ഫർഹത്തിനെ നാട്ടുകാർ രക്ഷിച്ചെങ്കിലും ഫാത്തിമയെ കണ്ടെത്താനായിരുന്നില്ല. രണ്ടു മണിക്കൂറോളം തെരച്ചിൽ നടത്തിയ ശേഷം ഫയർഫോഴ്സും സ്കൂബ സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

ഡോ. ജോർജ് മാത്യു പുതിയിടം അന്തരിച്ചു

തൊടുപുഴ: ഡോ. ജോർജ് മാത്യു പുതിയിടം(പുതിയിടത്ത്ഹോസ്പിറ്റൽ പൈക, പാലാ) അന്തരിച്ചു. കാരിത്താസ് ആശുപത്രിയിൽ പുലർച്ചെ 3 മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം തിങ്കളാഴ്ച (28.04.2025) ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്‌ച (29.04.2025) ഉച്ചയ്ക്ക് ശേഷം പൈക സെന്റ് ജോസഫ് പള്ളിയിൽ. എത്ര മാരകരോഗവുമായി വേദനയോട് ഓടിഎത്തുന്ന രോഗികളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് അവരുടെ മനസ്സിൽ ജീവിക്കാൻ ഊർജ്ജം പകർന്നു നൽകുന്ന അത്യപൂർവ്വമായ കൈപുണ്യമുള്ള ഡോക്ടർ. മരുന്ന് മാത്രമല്ല രോഗിയ്ക്ക് ആവശ്യം സ്നേഹമായ ആശ്വാസവാക്കുകൾ കൂടിയാണെന്ന് തെളിയിച്ച …

ഡോ. ജോർജ് മാത്യു പുതിയിടം അന്തരിച്ചു Read More »

തിരുവനന്തപുരത്ത് വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൾ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ ചെമ്മരത്തുമുക്കിൽ വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കേശവപുരം ബി ജി നിവാസിൽ ഭാസ്കരനാണ്(72) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ ഭാസ്കരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. ചെമ്മരത്തുമുക്കിലെത്തി റോഡ് മുറിച്ച് കടക്കവേ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറികടന്ന് എത്തിയ സ്വകാര്യ ബാങ്കിൻറെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഭാസ്കരനെ കേശവപുരം സിഎച്ച്സിയിൽ എത്തിച്ചു. അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജിൽ …

തിരുവനന്തപുരത്ത് വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൾ മരിച്ചു Read More »

ശോഭ സുരേന്ദ്രൻറെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻറെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രൻറെ വീടിന് മുന്നിലാണ് വെളളിയാഴ്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാല് പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സ്ഫോടനം. വീടിന് മുന്നിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ പറഞ്ഞു. ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് സർദേശം നൽകിയിട്ടുണ്ട്.

കെ.എം എബ്രഹാമിനെതിരെ സി.ബി.ഐ കേസെടുത്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുൻപാണ് കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് വന്നത്‌. കേസ് മുൻപ്‌ അന്വേഷിച്ചിരുന്ന വിജിലൻസ്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതിയുടെ ഉത്തരവ് വിജിലൻസ് പാലിച്ചില്ല. പലതവണ കൊച്ചിയിലെ സിബിഐ എസ്പി വിജിലൻസ് …

കെ.എം എബ്രഹാമിനെതിരെ സി.ബി.ഐ കേസെടുത്തു Read More »

നിരന്തരം കഞ്ചാവ് വിൽപ്പന; ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പിടികൂടി

ഇടുക്കി: ജില്ലയിൽ നിരന്തരം കഞ്ചാവ് കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തി യുവതലമുറയുടെ ഭാവിയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിച്ച തൊടുപുഴ, വെള്ളിയാമറ്റം ഇളംദേശം കരയില്‍ ഇളയിടത്ത് പറമ്പില്‍ വീട്ടില്‍ അംറാസ് ഹസ്സന്‍ (26) എന്നയാളെ തുടർന്നും ഇടുക്കി ജില്ലയിലെ കുറ്റകൃത്യങ്ങളിൽ നിന്നും തടയുന്നതിനായി 2007ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം, കൊച്ചി മേഖല ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, എല്ലാ ശനിയാഴ്ചയും തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുന്‍പാകെ ഹാജരായി ഒപ്പ് രേഖപ്പെടുത്തണം എന്ന …

നിരന്തരം കഞ്ചാവ് വിൽപ്പന; ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പിടികൂടി Read More »

സിനിമാ നടിമാർക്കെതിരേ അശ്ലീല പരാമർ‌ശം നടത്തിയ കേസിൽ ആറാട്ടണ്ണനെന്ന സന്തോഷ് വർക്കി അറസ്റ്റിൽ

കൊച്ചി: സോഷ്യൽ മീഡിയ താരം ആറാട്ടണ്ണനെന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാർക്കെതിരേ അശ്ലീല പരാമർ‌ശം നടത്തിയെന്ന കേസിലാണ് നടപടി. സന്തോഷ് വർക്കിക്കെതിരേ ചലച്ചിത്ര പ്രവർത്തകർ നൽകിയ പരാതിയിൽ എറണാകുളം പൊലീസിൻ്റേതാണ് നടപടി. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. മുൻപും ആറാട്ടണ്ണൻ സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു.

അൾട്രാവയലറ്റ് രശ്മികളെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം, സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. അൾട്രാവയലറ്റ് വികിരണത്തിൻറെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് മൂന്നാറിലാണ്(ഇടുക്കി). അൾട്രാ വയലറ്റ് സൂചിക 11 ആണ് ഇവിടെ രേഖപ്പെടുത്തിയത്. മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നൽകുന്ന റെഡ് അലർട്ടാണ് ഇവിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, കേന്നി(9), കൊട്ടാരക്കര(9), ചെങ്ങന്നൂർ(9), ചെങ്ങനാശേരി(9), …

അൾട്രാവയലറ്റ് രശ്മികളെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം, സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു Read More »

വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് ഒരാൾ മരിച്ചു. പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണ്(71) മരിച്ചത്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ എരുമക്കൊല്ലിയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അറുമുഖൻ മരിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. കാട്ടാന ശല‍്യം രൂക്ഷമായ സാഹചര‍്യത്തിൽ പ്രദേശത്ത് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവ സ്ഥലത്തെത്തിയ ഡിഎഫ്ഒ അജിത് രാമനെ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാനയെ മയക്കുവെടി വയ്ക്കാതെ അറുമുഖത്തിൻറെ …

വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു Read More »

ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ എം.എസ് സൊല്യൂഷനിലെ രണ്ട് ജീവനക്കാരെ കൂടി പ്രതി ചേർത്തു

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ രണ്ട് ജീവനക്കാരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്ത്. ചോദ്യപേപ്പർ ചോർച്ചയിൽ ഷുഹൈബും രണ്ട് അധ്യാപകരും മലപ്പുറത്തെ സ്വകാര്യ സ്കൂളിലെ പ്യൂണുമാണ് നേരത്തെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇവർക്ക് പുറമെയാണ് ഇപ്പോൾ എംഎസ് സൊല്യൂഷൻസ് അധ്യാപകനും മാനേജറും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവർക്ക് നേരിട്ട് പങ്കുളളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ യൂട്യൂബ് വഴി പുറത്ത് വരാൻ ഇവർ കൂട്ടുനിന്നതായാണ് കണ്ടെത്തൽ. ഇതിൻറെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രതികളിൽ …

ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ എം.എസ് സൊല്യൂഷനിലെ രണ്ട് ജീവനക്കാരെ കൂടി പ്രതി ചേർത്തു Read More »

ശനിയാഴ്ച വരെ വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: കക്കയം ജലവൈദ്യുത പദ്ധതിയിലെ സാങ്കേതികത്തകരാറിനെ തുടർന്ന് ഉത്പാദനം നിർത്തിയതിനാൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഉത്പാദനത്തിൽ 150 മെഗാവാട്ടിൻറെ കുറവാണുള്ളത്. ഈ സാഹചര്യത്തിൽ ശനിയാഴ്ച വരെ വടക്കൻ കേരളത്തിലെ ചില ഭാഗങ്ങളിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടു‌ത്തിയേക്കും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തകരാർ പരിഹരിച്ചു വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് ശ്രമം. കൂടുതൽ വൈദ്യുതി പുറത്തു നിന്ന് എത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്. വൈകുന്നേരം 6 നു ശേഷമുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച: ഇത് സർക്കാരിൻറെ കനത്ത പരാജയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാശ്മീരിൽ 24 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സർക്കാരിൻറെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയെ തന്നെ ഞെട്ടിച്ച കാശ്മീർ ഭീകരാക്രമണത്തിൽ 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ട് 48 മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു. വേദനിക്കുന്ന ഹൃദയങ്ങളോട് കൂടി തന്നെ ഇനി നമുക്ക് രാജ്യസുരക്ഷയെ കുറിച്ച് ശക്തമായ ചില ചോദ്യങ്ങൾ ചോദിക്കേണ്ട സമയമായി. ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങൾ നിറഞ്ഞ കാശ്മീരിൽ ഇതുപോലെ ഒരു കൊടും ഭീകരാക്രമണം ഉണ്ടാകത്തക്ക നിലയിലുള്ള …

കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച: ഇത് സർക്കാരിൻറെ കനത്ത പരാജയമെന്ന് രമേശ് ചെന്നിത്തല Read More »

പാലക്കാട്, കൊല്ലം, കോട്ടയം കലക്റ്ററേറ്റുകളിൽ ബോംബ് ഭീഷണി

പാലക്കാട്: പാലക്കാട്, കൊല്ലം, കോട്ടയം കലക്റ്ററേറ്റുകളിൽ ബോംബ് ഭീഷണി. കലക്റ്റർ മാരുടെ ഇമെയിലിലേക്കാണ് സന്ദേശം എത്തിയത്. പാലക്കാട് കലക്റ്ററേറ്റിൽ 2 മണിക്ക് ബോംബ് പെട്ടുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. തമിഴ്നാട് റിട്രീവൽ‌ ട്രീപ്പിൻറെ പേരിലാണ് പാലക്കാട് കലക്റ്ററുടെ മെയിൽ ഐഡിയിലേക്ക് സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതിനു പിന്നാലെ പൊലീസും ബോംബ് സ്വാഡും പരിശോധന നടത്തി. കലക്റ്ററേറ്റിലേക്കെത്തുന്നവരെ അടക്കം പരിശോധിച്ച ശേഷമാണ് പൊലീസ് കടത്തിവിടുന്നത്.

പോക്സോ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് എസ്.എച്ച്.ഒയ്ക്ക് ശിശുക്ഷേമ വകുപ്പ് നോട്ടീസ് അയച്ചു

പത്തനംതിട്ട: പോക്സോ പരാതിയിൽ നടപടിയെടുക്കാത്ത വനിതാ എസ്എച്ച്ഒയ്ക്ക് ശിശുക്ഷേമ വകുപ്പിൻറെ നോട്ടീസ്. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ ആർ. ഷെമി മോൾക്കാണ് നോട്ടീസ് നൽകിയത്. ഏഴ് വയസുകാരിയായ മകളെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയത്. പരാതിയുമായി സ്റ്റേഷനിൽ എത്തിയ രക്ഷിതാക്കളെ എസ്എച്ച്ഒ പരാതി സ്വീകരിക്കാതെ പറ‍ഞ്ഞയയ്ക്കുകയായിരുന്നു എന്നാണ് പിതാവ് മൊഴി നൽകിയത്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ വഴി പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് 70 വയസുകാരനായ മോഹനനെ കോന്നി പൊലീസ് …

പോക്സോ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് എസ്.എച്ച്.ഒയ്ക്ക് ശിശുക്ഷേമ വകുപ്പ് നോട്ടീസ് അയച്ചു Read More »

രണ്ടു ഗഡു സാമൂഹ്യ ക്ഷേമ പെൻഷൻ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ രണ്ട് ഗഡു അടുത്ത മാസം(മെയ്) ഗുണഭോക്താക്കൾക്ക് ലഭിക്കും. മേയിലെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 1800 കോടിയോളം രൂപ സർക്കാർ അനുവദിച്ചു. ഓരോ ഗുണഭോക്താവിനും 3200 രൂപയാവും ലഭിക്കുക.

കോഴിക്കോട് കുളിമുറിയിൽ നിന്നും ഷോക്കേറ്റ് പതിമൂന്ന് വയസ്സുളിള പെൺകുട്ടി മരിച്ചു

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. കരുവൻപൊയിൽ എടക്കോട്ട് വി.പി മൊയ്തീൻ കുട്ടി സഖാഫയുടെ മകൾ നജാ കദീജയാണ്(13) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോടെ വീട്ടിലെ കുളിമുറിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുവൻപൊയിൽ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു.

കേരളത്തിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പുറപ്പെടുവിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പുള്ളത്. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെ സെൽഷ്യസ് വരെയും; പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ …

കേരളത്തിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യത Read More »

മലയാളി വ്ളോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്; പ്രതി ഒളിവിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധനഗ്നയാക്കി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് പ്രമുഖ വ്ളോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കോവളം പൊലീസ് കേസെടുത്തത്. കോവളത്തെ റിസോർട്ടിൽ‌ വച്ച് കഴിഞ്ഞ ഒന്നര മാസം മുൻപായിരുന്നു ചിത്രീകരണം. പ്രായപൂർത്തിയാകാത്ത കുട്ടിയെ ചിത്രീകരണത്തിനായി എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അർധ നഗ്നയായി ഫോട്ടോ എടുക്കുകയും, ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. ഇത് കുട്ടിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും …

മലയാളി വ്ളോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്; പ്രതി ഒളിവിൽ Read More »

കുടകിലെ സ്വന്തം വീട്ടിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

കുടക്: കർണാടകയിലെ കുടകിൽ മലയാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരൻറെ മകൻ പ്രദീപാണ് മരിച്ചത്. വീരാജ്പേട്ട താലൂക്കിലെ ബി ഷെട്ടിഗേരിയിൽ പ്രദീപിൻറെ പേരിലുളള തോട്ടത്തിലുളള വീട്ടിൽ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടകിൽ പ്രദീപിന് 32 ഏക്കറിലധികം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുളള ശ്രമം നടക്കുന്നതിനിടെയാണ് പ്രദീപ് കൊല്ലപ്പെടുന്നത്. പൊലീസ് സ്ഥലത്തെത്തി പ്രദീപിൻറെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുകൾക്ക് വിട്ട് …

കുടകിലെ സ്വന്തം വീട്ടിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത, കള്ളക്കടൽ മുന്നറിയിപ്പും നൽകി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഞായറാഴ്ച വരെ ഇത്തരത്തിൽ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്ത് വെള്ളിയാഴ്ച (ഏപ്രിൽ 25) രാത്രി 11.30 വരെ 0.8 മുതൽ 1.7 മീറ്റർ വരെയും, കന്യാകുമാരി തീരത്ത് 25/04/2025 രാത്രി 11.30 വരെ 0.8 മുതൽ 1.5 …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത, കള്ളക്കടൽ മുന്നറിയിപ്പും നൽകി കാലാവസ്ഥാ കേന്ദ്രം Read More »

കോഴിക്കോട് സൗഹൃദം ഉപേക്ഷിച്ചതിന് യുവതിയെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

കോഴിക്കോട്: സൗഹൃദം വേർപ്പെടുത്തിയതിൻറെ പേരിൽ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കളളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് സമീപത്തുളള ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ ഇയാൾ കുത്തി വീഴ്ത്തുകയായിരുന്നു. ജംഷീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ലഹരി കേസിൽ സലീം അറസ്റ്റിലായതോടെയാണ് ജംഷീന ഇയാളുമായുളള സൗഹൃദം അവസാനിപ്പിക്കുന്നത്. …

കോഴിക്കോട് സൗഹൃദം ഉപേക്ഷിച്ചതിന് യുവതിയെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ Read More »

ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായി വിച്ഛേദിച്ചേക്കാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരേ കടുത്ത നടപടിയിലേക്ക് ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായും വിച്ഛേദിച്ചേക്കുമെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. പാക്കിസ്ഥാൻറെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ കാര്യാലയത്തിൻറെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻറെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേർന്നു. ഭീകരർക്കെതിരായ നടപടി ശക്തമാക്കാനാണ് തീരുമാനം. തിരിച്ചടിക്കാൻ സജ്ജമായിരിക്കാൻ സൈന്യത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താനും മറ്റ് …

ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായി വിച്ഛേദിച്ചേക്കാൻ ഒരുങ്ങി ഇന്ത്യ Read More »

പഹൽഗാം ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ശ്രീനഗർ: പഹൽഗാം ഭീകരരുടെ രേഖാ ചിത്രങ്ങൾ പുറത്തു വിട്ട് ഏജൻസി. ആക്രമണം നടത്തിയവരിൽ 3 ഭീകരരുടെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കിയിരിക്കുന്നത്. അതേസമയം, പഹൽഗാം ആക്രമണത്തിനു പിന്നിൽ പാക് ചാര സംഘടനയെന്ന് രഹസ്യാന്വേഷണ ഏജൻസി. ലഷ്കറും ഐഎസ്ഐയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.ല ഷ്കർ ഡെപ്യൂട്ടി കമാൻഡർ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ല ഖാലിദാണ് ഭീകരാക്രമണത്തിൻറെ സൂത്രധാരനെന്നാണ് …

പഹൽഗാം ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു Read More »

തിരുവാതുക്കൽ പ്രമുഖ വ്യവസായികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കോട്ടയം: തിരുവാതുക്കലിൽ ‌‌പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ ആസാം സ്വദേശി അമിത് ഉറാംഗ് പിടിയിൽ. തൃശൂർ മാളയിലെ ആലത്തൂരിൽനിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടുന്നത്. രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. മാളയിലെ കോഴിഫാമിന് സമീപം ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് ജാർഖണ്ഡ് സ്വദേശികളായ മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. പത്തിലധികം മൊബൈൽ ഫോണുകളും സിം കാർഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. …

തിരുവാതുക്കൽ പ്രമുഖ വ്യവസായികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ Read More »

കടലാക്രമണത്തിന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ. വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കന്യാകുമാരി തീരത്ത് ബുധനാഴ്ച(23/04/2025) വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്ത് വ്യാഴാഴ്ച(24/04/2025) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ …

കടലാക്രമണത്തിന് മുന്നറിയിപ്പ് Read More »

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ്

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്. 27ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവർക്കും ലഭിച്ച നിർദേശം. വാട്സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് എക്സൈസിൻറെ നടപടി. ഏപ്രിൽ ഒന്നിനായിരുന്നു ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമയെ എക്സൈസ് പിടികൂടുന്നത്. നടൻമാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിരുന്ന വിവരം തസ്ലിമ എക്സൈസിന് മൊഴി നൽകിയിരുന്നു. ഇവരിൽ നിന്ന് താൻ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും കേസ് വ്യാജവും …

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് Read More »

ഗുരുവായൂർ അമ്പലത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ അമ്പലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം. നടപ്പന്തലിലും ദീപസ്തംഭത്തിന് മുന്നിൽ നിന്നുമുള്ള വീഡിയോകൾ ചിത്രീകരിച്ചാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. വിവാഹങ്ങൾക്കും ആചാര പരമായ കാര്യങ്ങൾക്കും മാത്രമേ നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാവൂ എന്നായിരുന്നു ഹൈക്കോടതി വിധി. ഇത് ലംഘിച്ചാണ് രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം. മുൻപ് നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസെടുത്ത ജസ്ന സലീമിനെതിരേ വലിയ വിമർശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. …

ഗുരുവായൂർ അമ്പലത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം Read More »

ഷഹബാസ് കൊലക്കേസിൽ പിതാവ് കക്ഷി ചേർന്നു

കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഷഹബാസിൻറെ പിതാവിൻറെ കക്ഷി ചേരൽ അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചകത്. പ്രതികളുടെ ജാമ്യ ഹർജിയിൽ സർക്കാരിൻറെ വിശദീകരണം തേടിയ ഹൈക്കോടതി, കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. കേസിലെ പ്രതികൾ കുട്ടികളായതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവയ്ക്കാനാവില്ലെന്ന് അറിയിച്ച കോടതി, കുട്ടികളെ ഹാജരാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും മുന്നോട്ടുവച്ചു. കോടതിയിൽ ഹാജരാക്കുമ്പോൾ കുട്ടികളിൽ പ്രത്യേക ശ്രദ്ധപുലർത്തണമെന്നും, ഒഴിവാക്കാനാവത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ കോടതിയിലെത്തിക്കാവൂ എന്നും കോടതി …

ഷഹബാസ് കൊലക്കേസിൽ പിതാവ് കക്ഷി ചേർന്നു Read More »

മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

മലപ്പുറം: എടക്കരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വഴിക്കടവ് മരുത കാഞ്ഞിരത്തിങ്ങൽ വെളളാരംകുന്നിലെ പടിക്കൽ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. യുവതി പാത്രം കഴുകുന്നതിനിടെ പിറകിലൂടെ വന്ന പ്രതി യുവതിയെ കടന്നുപിടിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഭർത്താവും ബന്ധുകളും നൽകിയ പരാതിയെ തുടർന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി സുരേഷ് ലഹരി ഉപയോഗിക്കുന്നയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലപ്പുറത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ്(30) പോക്സോ കേസിൽ അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിൻറെ അറിവോടെയായിരുന്നു കുട്ടിയെ യുവതി പീഡിപ്പിച്ചത്. ഭർത്താവ് സാബികാണ് യുവതി പതിനഞ്ചുകാരനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സാബികും സത്യഭാമയും ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ഇവർ ശ്രമിച്ചിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി പതിനഞ്ചുകാരൻറെ കൈയിൽ നിന്നും യുവതി പണം വാങ്ങിയിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ …

മലപ്പുറത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതിയും ഭർത്താവും അറസ്റ്റിൽ Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവ്വകാല റെക്കോർഡിൽ. പവൻ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ ചരിത്രത്തിലാദ്യമായി ഗ്രാമിൻറെ വിലയും 10,000 കടക്കാനൊരുങ്ങുന്നു. കൂടാതെ, പവൻറെ വില ആദ്യമായി 74,000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച(22/04/2024) പവന് ഒറ്റയടിക്ക് 2,200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 74,320 രൂപയായി. ഗ്രാമിന് 275 രൂപയാണ് വർധിച്ചത്. 9,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വില. ഗ്രാം വില ഉടനെ തന്നെ 10,000 കടക്കുമെന്നാണ് വിപണി …

സ്വർണ വില ഉയർന്നു Read More »

കൊച്ചിയിലെ മിഹിറിൻ്റെ ആത്മഹത്യ കേസിൽ സ്കൂളിൽ റാഗിങ്ങ് നടന്നതിന് തെളിവുകളില്ലെന്ന് പൊലീസ്

കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിറിൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ റാഗിങ്ങല്ലെന്ന് പൊലീസ് റിപ്പോർട്ട്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും കുടുംബപ്രശ്നങ്ങളാവാം മരണകാരണമെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പുത്തൻ കുരിശ് പൊലീസാണ് ആലുവ റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ സ്വന്തം താമസസ്ഥലത്തെ ഫ്ലാറ്റിൻറെ 26-ാം നിലയിൽ നിന്നും ജനുവരി 15 നാണ് മിഹിർ ചാടി മരിക്കുന്നത്. പിന്നാലെ സ്കൂളിൽ നേരിട്ട ക്രൂര റാഗിങ്ങാണ് മകൻറെ ആത്മഹത്യയ്ക്ക് പിന്നിലെന്നാരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച തെളിവുകൾ നിരത്തി …

കൊച്ചിയിലെ മിഹിറിൻ്റെ ആത്മഹത്യ കേസിൽ സ്കൂളിൽ റാഗിങ്ങ് നടന്നതിന് തെളിവുകളില്ലെന്ന് പൊലീസ് Read More »

കോട്ടയത്ത് ‌‌പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് പൊലീസ്, കേസിൽ അതിഥിതൊഴിലാളി കസ്റ്റഡിയിൽ

കോട്ടയം: തിരുവാതുക്കലിൽ ‌‌പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. വീടിനുള്ളിലെ രണ്ട് മുറിയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസം സ്വദേശി അമിത് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വീട്ടിൽ ഒരു വർഷം മുൻപ് ജോലിക്ക് നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയായിരുന്നു ഇയാൾ. വീട്ടിൽ നിന്നും ഫോൺ മോഷ്ടിച്ചതിന് പൊലീസ് …

കോട്ടയത്ത് ‌‌പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് പൊലീസ്, കേസിൽ അതിഥിതൊഴിലാളി കസ്റ്റഡിയിൽ Read More »

കെ.എഫ്.പി.എസ്.എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി

കോന്നി: കോന്നി ആനക്കൂട് ഇക്കോ ടൂറിസം സെൻററിൽ കോൺക്രീറ്റ് വേലിക്കല്ല് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അടൂർ കടമ്പനാട് സ്വദേശികളായ അജി – ശാരി ദമ്പതികളുടെ മകൻ അഭിരാമിൻറെ വിയോഗത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഈ അപകടത്തിൻറെ പശ്ചാത്തലത്തിൽ കോന്നി ഇക്കൊ ടൂറിസം സെൻററിലെ ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫിസറെയും നാല് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയും അകാരണമായി സസ്പെൻഡ് ചെയ്തിരുന്നു. ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങളോ സുരക്ഷ ഓഡിറ്റോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇക്കോ …

കെ.എഫ്.പി.എസ്.എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി Read More »

ഫെമ കേസിൽ ഇന്ന് ഗോകുലം ഗ്രൂപ്പിൻറെ കണക്കുകൾ ഇ.ഡി പരിശോധിക്കും

കൊച്ചി: വിദേശ നാണയ വിനിമയ ചട്ട ലംഘനത്തിൽ(ഫെമ) ഗോകുലം ഗ്രൂപ്പിൻറെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ്(ഇ.ഡി). ചൊവ്വാഴ്ച രേഖകളുമായി ഹാജരാകാൻ നേരത്തെ ഇഡി ഗോകുലം ഗോപാലന് നോട്ടീസ് നൽകിയിരുന്നു. ഗോകുലം ഗോപാലന് നേരിട്ട് എത്താൻ സാധിച്ചില്ലെങ്കിൽ രേഖകളുമായി മറ്റ് പ്രതിനിധികളെ അയച്ചാൽ മതിയെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം അഞ്ചര മണിക്കൂർ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. 595 കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ട ലംഘനം നടന്നതായാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. 592.54 കോടി …

ഫെമ കേസിൽ ഇന്ന് ഗോകുലം ഗ്രൂപ്പിൻറെ കണക്കുകൾ ഇ.ഡി പരിശോധിക്കും Read More »

വ്യാഴാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കള്ളക്കടൽ മുന്നറിയിപ്പ് – കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച (22/04/2025) രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ബുധനാഴ്ച (23/04/2025) …

വ്യാഴാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി Read More »

സമരം ശക്തമാക്കാൻ ഒരുങ്ങി ആശാവർക്കർമാർ

തിരുവനന്തപുരം: സമരം വീണ്ടും ശക്തമാക്കാൻ ആശമാർ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 ദിവസത്തെ രാപ്പകൽ സമരത്തിനാണ് ആശമാർ ഒരുങ്ങുന്നത്. മേയ് അഞ്ചിന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്താവും അവസാനിക്കുക. പത്രക്കുറിപ്പിലൂടെയാണ് രാപ്പകൽ സമരയാത്രയെക്കുറിച്ചുള്ള വിവരം ആശ പ്രവർത്തകർ അറിയിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം 71 ദിവസം പിന്നിട്ടിട്ടും സർക്കാരിൻറെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടാകാതെ വന്നതോടെയാണ് പുതിയ സമര മുറകളുമായി പ്രവർത്തകർ രംഗത്തെത്തിയത്. ഓണറേറിയം …

സമരം ശക്തമാക്കാൻ ഒരുങ്ങി ആശാവർക്കർമാർ Read More »

കൊല്ലത്ത് വീട്ടിലേക്ക് പോകുന്നതനിയാ ബസ് കാത്തു നിന്ന അച്ഛനെയും മകനെയും ക്രൂര മർദിച്ച് പൊലീസ്

കൊല്ലം: കൊല്ലത്ത് അച്ഛനെയും മകനെയും ക്രൂരമായി മർദിച്ച് പൊലീസ്. കൊല്ലം ഈസ്റ്റ് കൊക്കോട് സ്വദേശികളായ നാസറിനും മകൻ സെയ്ദിനുമാണ് തിങ്കളാഴ്ച പൊലീസിൻറെ ക്രൂര മദനമേറ്റത്. തിങ്കളാഴ്ച പുലർച്ചെ 4.30ന് പാലരുവി എക്സ്പ്രസിന് വന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് മർദനമേറ്റതെന്ന് സെയ്ദ് പറഞ്ഞു. സമീപത്തെ കടയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസ് ഉപ്പയോട് മദ്യപിച്ചിട്ടാണോ നിൽക്കുന്നതെന്ന് ചോദിച്ച് ഊതാൻ പറയുകയായിരുന്നു. മദ്യപിക്കാറില്ലെന്നും കോൺഗ്രസ് പ്രസിഡൻറാൻറണ് താനെന്നും ഉപ്പ പറഞ്ഞതോടെ പൊലീസുകാർ പിടിച്ചു തളളുകയാണ് ചെയ്തതതെന്ന് മകൻ പറഞ്ഞു. …

കൊല്ലത്ത് വീട്ടിലേക്ക് പോകുന്നതനിയാ ബസ് കാത്തു നിന്ന അച്ഛനെയും മകനെയും ക്രൂര മർദിച്ച് പൊലീസ് Read More »

പാലക്കാട് കുടുംബ വഴക്കിനിടെ ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ച് യുവാവ്

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ചു. പാലക്കാട് പിരായിരിയി തരുവത്ത് പടിയിൽ ടെറി(70) മോളി(65) എന്നിവരെ റിനോയിയാണ് വെട്ടി പരുക്കേൽപ്പിച്ചത്. ഗുരുതര പരുക്കുകളോടെ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഭാര്യ വീട്ടിലെത്തിയ റിനോയ് മുളകുപൊടി ഇരുവരുടെയും മുഖത്തേക്ക് വിതറി വെട്ടുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്നാണ് വിവരം. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി ഡിവേഴ്സ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന് ശേഷം റിനോയ് സ്ഥിരമായി …

പാലക്കാട് കുടുംബ വഴക്കിനിടെ ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ച് യുവാവ് Read More »

തൃശൂരിൽ വഴിത്തർക്കത്തിനിടെ യുവാവിനെ വെട്ടിക്കൊന്ന അയൽവാസി അറസ്റ്റിൽ

തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ മാരാംങ്കോട് അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ വെട്ടി കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. ചേരിയേക്കര ജോസിൻറെയും മേരിയുടേയും മൂത്തമകനായ ശിശുപാലനെന്ന് വിളിക്കുന്ന ഷിജു(43)വിനെയാണ് അടുത്ത വീട്ടുകാരനായ മാരാംങ്കോട് ആട്ടോക്കാരൻ അന്തോണി(69) കൊടുവാൾ കൊണ്ട് വെട്ടി കൊന്നത്. സംഭവത്തിന് ശേഷം വീട്ടിലുണ്ടായ അന്തോണിയെ വെള്ളിക്കുളങ്ങര എസ്എച്ച്ഒ കെ.കൃഷ്ണനും സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ഷിജുവും അന്തോണിയും തമ്മിൽ നടന്നു പോകുന്ന വഴിയെ ചൊല്ലി തർക്കം നിലവിലുണ്ടായിരുന്നു. വീടിന് പടിഞ്ഞാറ് …

തൃശൂരിൽ വഴിത്തർക്കത്തിനിടെ യുവാവിനെ വെട്ടിക്കൊന്ന അയൽവാസി അറസ്റ്റിൽ Read More »

ഹോട്ടലിൽ മുറിയെടുത്തത് വിദേശ വനിതയെ കാണാനെന്ന് ഷൈൻ ടോം ചാക്കോ

കൊച്ചി: വിദേശ മലയാളിയായ യുവതിയെ കാണാനാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസിന് മൊഴി നൽകി നടൻ ഷൈൻ ടോം ചാക്കോ. ഡാൻസാഫ് സംഘത്തെക്കണ്ട് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലെ വിശദാംശങ്ങളാണ് പുറത്തു വന്നത്. ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ പിതാവുമായി സാമ്പത്തിക തർക്കമുള്ളവർ ഉപദ്രവിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഇറങ്ങിയോടിയതെന്നും ഷൈൻ വ്യക്തമാക്കി. പിതാവ് നിർമിച്ച സിനിമയുമായി ബന്ധപ്പെട്ട് ചിലരുമായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. മെത്താംഫെറ്റമിൻ മൂക്കിലൂടെ വലിച്ചു കയറ്റുകയാണ് പതിവെന്നും സൈറ്റിൽ ആരെങ്കിലും കഞ്ചാവ് കൊണ്ടു വന്നാൽ …

ഹോട്ടലിൽ മുറിയെടുത്തത് വിദേശ വനിതയെ കാണാനെന്ന് ഷൈൻ ടോം ചാക്കോ Read More »

ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപാപ്പ; പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫ്രാൻസിസ് അസീസിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാരുണ്യത്തിന്റെ വക്താവായി മാറി. ദൈവം കരുണയാണെന്നും കാരുണ്യമാണ് ഏറ്റവും വലിയ പുണ്യമെന്നും ഉറച്ചു വിശ്വസിച്ചു. ദ നെയിം ഓഫ്‌ ഗോഡ്‌ ഈസ് മേഴ്സി എന്ന പുസ്തകം പിതാവിന്റെ കാഴ്ചപ്പാട് വിളിച്ചറിയിക്കുന്നു. യഥാസമയം പ്രശ്നങ്ങളിൽ ഇടപെടുകയും എവിടെ പ്രതിസന്ധികൾ ഉണ്ടായാലും സമാധാനത്തിന്റെ സന്ദേശം നൽകുകയും ചെയ്ത പിതാവായിരുന്നു. കാൽ …

ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപാപ്പ; പി.ജെ ജോസഫ് എം.എൽ.എ Read More »

വിൻസിയും ഷൈനും സിനിമാ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് സൂത്രവാക്യം നിർമ്മാതാവ്

കൊച്ചി: വിവാദങ്ങൾക്കു പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയ്ക്കും നടി വിൻസി അലോഷ്യസിനുമെതിരേ ആരോപണവുമായി സൂത്രവാക്യം നിർമാതാവ് ശ്രീകാന്ത് കണ്ടർഗുള. സിനിമയുടെ പ്രമോഷനുമായി ഇരു താരങ്ങളും സഹകരിക്കുന്നില്ലെന്നും സിനിമയെ ഇത് പ്രതിരൂലമായി ബാധിക്കുന്നുവെന്നും ശ്രീകാന്ത് ആരോപിച്ചു. ഈസ്റ്റർ ദിനത്തിൽ സിനിമയുടെ പോസ്റ്റർ പുറത്തിറക്കിയിരുന്നു. എന്നാൽ ഷൈനും വിൻസിയും ഈ പോസ്റ്റർ ഷെയർ ചെയ്തിട്ടില്ല. ഇതു സിനിമയെ പ്രതികൂലമായി ബാധിക്കും. ആദ്യ ചിത്രത്തിൽ തന്നെ ഇതൊക്കെയാണ് അനുഭവം. സെറ്റിലെ മയക്കുമരുന്നിനെ കുറിച്ചോ ലൈംഗികാതിക്രമത്തെക്കുറിച്ചോ തനിക്കറിയില്ല. കഴിഞ്ഞ മൂന്നു നാല് …

വിൻസിയും ഷൈനും സിനിമാ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് സൂത്രവാക്യം നിർമ്മാതാവ് Read More »

തൃശൂരിൽ മൂന്ന് വയസുള്ള പെൺകുട്ടി മസാലദോശ കഴിച്ചതിനു പിന്നാലെ മരിച്ചു

തൃശൂർ: മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചു. തൃശൂരിലെ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലീവിയയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ചയാണ് വിദേശത്ത് നിന്ന് എത്തിയ ഹെൻട്രിയെ സ്വീകരിക്കാനായി ഭാര്യയും മകൾ ഒലീവിയയും ഹെൻട്രിയുടെ അമ്മയും എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വരും വഴി അങ്കമാലിക്ക് അടുത്തുള്ള ഹോട്ടലിൽ നിന്ന് എല്ലാവരും മസാലദോശ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ നാലു പേരും ആശുപത്രിയിലെത്തി ചികിത്സ തേടി. …

തൃശൂരിൽ മൂന്ന് വയസുള്ള പെൺകുട്ടി മസാലദോശ കഴിച്ചതിനു പിന്നാലെ മരിച്ചു Read More »

കോതമംഗലത്ത് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണു നാൽപതോളം പേർക്ക് പരിക്ക്

കോതമംഗലം: അടിവാട് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണു നാൽപതോളം പേർക്ക് പരിക്ക്. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ടൗണിന് സമിപം മാലിക്ക് മിനാർ പബ്ബിക്ക് സ്കൂൾ ഗ്രൗണ്ടിൽ ഹീറോ യംഗ്സ് ക്ലബ്ബ് സംഘടിപ്പച്ച ഫുട്ബോൾ ഫൈനൽ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഗ്രൗണ്ടിലെ ഒരു വശത്ത് ഉണ്ടായിരുന്ന ഗ്യാലറിയാണ് കളി നടക്കുന്നതിനെതിടെ പൊളിഞ്ഞ് വീഴുകയായിരുന്നു. എട്ട് നിരകളിലായിരുന്നു ഗ്യാലറി ക്രമീകരിച്ചിരുന്നത്. രണ്ടായിരത്തോളം പേർകാഴ്ചക്കാരായി ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോത്താനിക്കാട് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ …

കോതമംഗലത്ത് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണു നാൽപതോളം പേർക്ക് പരിക്ക് Read More »

ഇടുക്കിയിൽ ഒന്നര വയസുള്ള പെൺകുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

ഇടുക്കി: ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. ശാന്തൻപാറ പേത്തോട്ടിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കൂത്താട്ട്കുളംകാരുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ ജോലി ചെയുന്ന മധ്യപ്രദേശ് സ്വാദേശികളായ ഭഗദെവ്‌ സിംഗ്‌, ഭഗൽവതി എന്നവരുടെ കുട്ടിയാണ് മരിച്ചത്. ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കളിച്ചുകൊണ്ട് ഇരുന്ന കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സഹകരണ സെമിനാർ നടത്തി

തൊടുപുഴ: വിവര സാങ്കേതിക വിദ്യയും സഹകരണ സംഘങ്ങളും എന്ന വിഷയത്തിൽ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ സഹകാരികൾക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വകുപ്പ് ജീവനക്കാർക്കും വേണ്ടി പഠന ക്ലാസ്സ് സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക് സെമിനാർ ഉദ്ഘാടനം ചെയ്തു. ആധുനിക സാഹചര്യങ്ങളോട് മത്സരിച്ച് നവീന ബാങ്കിംഗ് സംവിധാനങ്ങൾ ഒരുക്കാൻ സഹകരണ മേഖല മുന്നോട്ട് വരണമെന്നും അതിനു പര്യാപ്തമായ നിലയിലേക്ക് ജീവനക്കാർ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് സി …

സഹകരണ സെമിനാർ നടത്തി Read More »