ഹിറ്റ്ലറുടെ വലംകൈ ഗീബൽസ് പുനർജനിച്ചാൽ നുണപ്രചാരണത്തിന്റെ ആശാനായ വി.ഡി സതീശന് ദക്ഷിണ വെയ്ക്കും; എം.എ ബേബി
വയനാട്: വി.ഡി സതീശനെ ഹിറ്റ്ലറുടെ വലംകൈ ഗീബൽസിനോട് ഉപമിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. നുണ ആവർത്തിച്ച് പറഞ്ഞാൽ ആളുകൾ അത് വിശ്വസിക്കും ആശയക്കുഴപ്പം ഉണ്ടാകും എന്ന സിദ്ധാന്തം ഗീബൽസിൻ്റേതാണ്. നുണപ്രചാരണത്തിന്റെ ആശാനാണ് ഹിറ്റ്ലറുടെ വലംകൈ ഗീബൽസ്. ഗീബൽസ് ഇപ്പോൾ പുനർജനിച്ചാൽ വെറ്റിലയും പാക്കുമായി വന്ന് പ്രതിപക്ഷ നേതാവിന്റെ കാൽക്കൽ വെക്കും. വയനാട് അമ്പലവയലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.













































