Timely news thodupuzha

logo

Kerala news

അനിൽ ആന്‍റണി ബി.ജെ.പിയില്‍ ചേര്‍ന്നു; ഡൽഹിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ദേശീയ ആസ്ഥാനത്ത് വച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അംഗത്വം സ്വീകരിച്ച് അനിൽ ആന്‍റണി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ സ്ഥാപക ദിനത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും ചടങ്ങില്‍ പങ്കെടുത്തു. ബി.ബി.സി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ മകനായ അനിൽ ആന്‍റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. അനില്‍ ആന്‍റണി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ബി.ബി.സിയുടെ നടപടിയെന്നും …

അനിൽ ആന്‍റണി ബി.ജെ.പിയില്‍ ചേര്‍ന്നു; ഡൽഹിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അംഗത്വം സ്വീകരിച്ചു Read More »

രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് നൈറ്റ് മാർച്ച്‌

രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയ മോദി ഭരണകൂടത്തിന്റെ ഭീരുത്വ നടപടിയിൽ പ്രതിഷേധിച്ചും ഫാസിസ്റ്റ് സർക്കാരിനെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും തൊടുപുഴയിൽ നൈറ്റ് മാർച്ച്‌ നടത്തുവാൻ രാജീവ് ഭവനിൽ ചേർന്ന കോൺഗ്രസ്‌ നേതൃയോഗം തീരുമാനിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്ന എപ്രിൽ 11രാത്രിയാണ് മാർച്ച്‌ നടക്കുക. വേങ്ങല്ലൂരിൽ നിന്ന് രാത്രി 10മണിക്ക് ആരംഭിക്കുന്ന മാർച്ച്‌ ഡീൻ കുര്യയാക്കോസ് എംപി ഉൽഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ്‌ സിപി മാത്യു, കെപിസിസി നേതാക്കൾ ആയ മാത്യു കുഴൽനാടൻ …

രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് നൈറ്റ് മാർച്ച്‌ Read More »

എലത്തൂർ ട്രെയിൻ തീവയ്പ്പ്; പ്രതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്. എക്സ് റേ, സി ടി സ്കാൻ എന്നീ പരിശോധനകളിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മറ്റ് പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. പ്രതിയുടെ ദേഹത്തെ പൊള്ളലുകളുടെ കാലപ്പഴക്കം അടക്കം ഡോക്‌ടർമാർ പരിശോധിക്കും. അതേസമയം, ചോദ്യം ചെയ്യൽ പൂർത്തിയാക്കി, എന്നാൽ ഇയാളുടെ പല മൊഴികളും കളവാണെന്ന നിഗമനത്തിലാണ് പൊലീസ്. ചോദ്യങ്ങളോട് ഇയാൾ സഹകരിക്കുന്നുണ്ടെങ്കിലും പല ഉത്തരങ്ങളും പഠിച്ചു പറയുന്നതുപോലെയാണ്. അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള നീക്കം …

എലത്തൂർ ട്രെയിൻ തീവയ്പ്പ്; പ്രതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല Read More »

ഒരു പ്രധാനവ്യക്തി പാർട്ടിയിൽ ചേരുമെന്ന് ബിജെപി; അനിൽ ആന്‍റണിയെന്ന് സൂചന

ന്യൂഡൽഹി: അനിൽ ആന്‍റണി ബിജെപിയിലേക്കെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാവായ ഏ കെ ആന്‍റണിയുടെ മകനാണ് അനിൽ ആന്‍റണി. ഇന്ന് മൂന്നുമണിക്ക് ഒരു പ്രധാനവ്യക്തി പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ആ വ്യക്തി അനിൽ ആന്‍റണിയാണെന്നാണ് സൂചന. എന്നാൽ പരസ്യ പ്രതികരണത്തിന് അനിൽ ആന്‍റണി തയ്യാറാ‍യിട്ടില്ല. ബിബിസി വിവാദവുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല നിലപാടായിരുന്നു അനിൽ ആന്‍റണിക്ക്. ഇതോടെ കോൺഗ്രസുമായി വാക് പോരുകൾ ഉണ്ടായിരുന്നു. കൂടാതെ രാഹുലിനെതിരെ രൂക്ഷമായ പ്രതികരണവും അനിൽ നടത്തിയിരുന്നു.

യൂണിഫോമിൽ ഡാൻസ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇടുക്കി: പൊലീസ് യൂണിഫോമിൽ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇടുക്കി ശാന്തൻ പാറ സ്റ്റേഷനിലെ എസ്ഐ കെപി ഷാജിയുടെ നൃത്തത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കു ശേഷം സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ശാന്തൻപാറ സ്റ്റേഷൻ പരിതിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മൻ കോവിലിൽ ക്രമസമാധാന ചുമതലക്കായി എത്തിയതായിരുന്നു എസ്ഐയും സംഘവും. ഇതിനിടയിലാണ് ‘ മാരിയമ്മ …. കാളിയമ്മ ‘ എന്ന തമിഴ് ഗാനം കേട്ട എസ്ഐ …

യൂണിഫോമിൽ ഡാൻസ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ Read More »

അരിക്കൊമ്പൻ ആക്രമണം; ചിന്നക്കനാലിൽ വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിലെ വി ജെ ജോർജിന്റെ വീടാണ് തകർത്തത്. വീട്ടില്‍ ആള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. വീടിന്റെ അടുക്കളയും വീടിനോട് ചേര്‍ന്ന ചായ്പ്പും തകര്‍ത്തു. അയൽവാസികളും വനപാലകരും ചേർന്ന് ആനയെ തുരത്തുകയായിരുന്നു.

ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം

നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരം. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ബാലയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടെങ്കിലും ഒരു മാസത്തോളം താരം ആശുപത്രിയില്‍ തന്നെ തുടരും. ബാലയ്ക്ക് കരള്‍ ദാനം ചെയ്‌ത ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നു. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് …

ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം Read More »

നാളികേര കര്‍ഷക പ്രതിസന്ധി; കേരളാ കോണ്‍ഗ്രസ് സമരസംഗമം 10നും 11നും

ചെറുതോണി: സംസ്ഥാനത്തെ ലക്ഷക്കണക്കിന് നാളികേര കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ സാമ്പത്തികപ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നേതൃത്വത്തില്‍ കര്‍ഷകയൂണിയന്‍ സഹകരണത്തോടെ ഏപ്രില്‍ 10-നും 11-നും തൃശൂരില്‍ സംസ്ഥാന കേരകര്‍ഷകസമരസംഗമം നടത്തപ്പെടുന്നു. 10-ന് ഉച്ചകഴിഞ്ഞ് മൂന്നിന് വന്യമൃഗ ആക്രമങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും മരിച്ചുപോയ, സാമ്പത്തിക കടബാധ്യതകളാല്‍ ആത്മഹത്യ ചെയ്ത, കര്‍ഷക രക്തസാക്ഷികളെ അനുസ്മരിച്ച് സാഹിത്യ അക്കാദമി അങ്കണത്തിലെ കര്‍ഷകരക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നടക്കുന്ന കേരകര്‍ഷകസെമിനാര്‍ ടി.കെ.ജോസ് ഐ.എ.എസ്. നയിക്കും. 250 കര്‍ഷകപ്രതിനിധികള്‍ പങ്കാളികളാകും. 11-ന് ഉച്ചകഴിഞ്ഞ് …

നാളികേര കര്‍ഷക പ്രതിസന്ധി; കേരളാ കോണ്‍ഗ്രസ് സമരസംഗമം 10നും 11നും Read More »

തടിയമ്പാട് – ചപ്പാത്ത് പാലം 200 മീറ്റര്‍ നീളത്തിലേക്ക് പുനര്‍ നിര്‍മിക്കാന്‍ 32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി

തിരുവനന്തപുരം: തടിയമ്പാട് – ചപ്പാത്ത് പാലം പുനര്‍നിര്‍മിക്കാന്‍ സി.ആർ.ഐ.എഫ്‌ പദ്ധതിയിൽ 32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 200 മീറ്റര്‍ നീളത്തിലാകും പുതിയ പാലം നിർമിക്കുക. വെള്ളപ്പൊക്കവും ഡാമില്‍ നിന്ന് വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ കുത്തൊഴുക്കും അടക്കമുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാകും പുതിയ പാലം പണിയുന്നത്. വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ആണ് ഇത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലായി 7 പദ്ധതികളാണ് സംസ്ഥാന സർക്കാർ നൽകിയത്. ഇതിൽ …

തടിയമ്പാട് – ചപ്പാത്ത് പാലം 200 മീറ്റര്‍ നീളത്തിലേക്ക് പുനര്‍ നിര്‍മിക്കാന്‍ 32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി Read More »

ട്രെയിന്‍ തീവെപ്പ് കേസ്; പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു, വിശദ മെഡികൽ പരിശോധന നടത്തുമെന്ന് ഡി.ജി.പി

കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രധാന പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പൊലീസ് സർജന്‍റെ ഓഫിസിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ. നിലവിൽ ഇയാളെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളെജിൽ എത്തിച്ചിരിക്കുകയാണ്. ഇയാൾക്ക് വിശദ മെഡികൽ പരിശോധന നടത്തുമെന്ന് ഡിജിപി അറിയിച്ചു. ആരോഗ്യസ്ഥിതി മനസിലാക്കിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാകുക. ഈ ഘട്ടത്തിൽ ഭീകരബന്ധം ഉണ്ടോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായിതിന് പിന്നാലെ ഇയാളുടെ പല മൊഴികളും കളവാണെന്ന …

ട്രെയിന്‍ തീവെപ്പ് കേസ്; പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു, വിശദ മെഡികൽ പരിശോധന നടത്തുമെന്ന് ഡി.ജി.പി Read More »

വിദ്യാർഥിനിയെ ബസിൽ വച്ച് തല്ലിയ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു

എറണാകുളം: ബസിൽ കയറിയ വിദ്യാർഥിനിയെ തല്ലിയെന്ന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പറവൂർ ഡിപ്പോയിലെ ഡ്രൈവറായ ആന്‍റണി വി സെബാസ്റ്റ്യനെയാണ് സസ്പെൻഡ് ചെയ്തത്. ആറാം ക്ലാസ് വിദ്യാർഥിയെ അടിച്ചെന്ന അമ്മയുടെ പരാതിയിലാണ് നടപടി. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനായി ബസിൽ കയറിയപ്പോൾ ഡ്രൈവർ കുട്ടിയെ അടിക്കുകയായിരുന്നു. ജനുവരി 30 നായിരുന്നു സംഭവം. ഇയാൾ മുൻപും കുട്ടിയെ ഉപദ്രവിച്ചതായി കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് നടപടി.

രണ്ടാംനിര നേതാക്കളെ ഉപയോഗിച്ച്‌ കെ.പി.സി.സി നേതൃയോഗത്തിൽ തങ്ങൾക്കെതിരെ രൂക്ഷപരാമർശം നടത്തിയെന്ന് എം.പിമാർ

തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തിനെതിരെ പരാതിയുമായി വീണ്ടും എംപിമാർ. രണ്ടാംനിര നേതാക്കളെ ഉപയോഗിച്ച്‌ കെ.പി.സി.സി നേതൃയോഗത്തിൽ തങ്ങൾക്കെതിരെ രൂക്ഷപരാമർശം നടത്തിയെന്നാണ്‌ എം.പിമാരുടെ പരാതി. തങ്ങളുടെ അസാന്നിധ്യത്തിൽ ഇത്തരം നടപടിയുണ്ടായത്‌ ശരിയായില്ലെന്നും എം.പിമാർ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ആസന്നമായ സാഹചര്യത്തിൽ ജയമുറപ്പിക്കാനുള്ള ഒരുക്കം നടത്താനുള്ള ഉത്തരവാദിത്വം ഏറ്റവുമധികമുള്ളത്‌ നേതൃത്വത്തിനാണ്‌. എന്നാൽ, തോൽക്കാനുള്ള ഒരുക്കമാണ്‌ നേതൃത്വം നടത്തുന്നതെന്ന്‌ എംപിമാർ പരാതിപ്പെടുന്നു. കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം പാലിക്കപ്പെടുന്നില്ലെന്നും ഇവർ നേതൃത്വത്തെ ധരിപ്പിക്കും.ചൊവ്വാഴ്‌ച നടന്ന സമ്പൂർണ നേതൃയോഗത്തിലാണ്‌ ശശി തരൂർ, കെ.മുരളീധരൻ, എം.കെ.രാഘവനടക്കമുള്ള എം.പിമാർക്കെതിരെ …

രണ്ടാംനിര നേതാക്കളെ ഉപയോഗിച്ച്‌ കെ.പി.സി.സി നേതൃയോഗത്തിൽ തങ്ങൾക്കെതിരെ രൂക്ഷപരാമർശം നടത്തിയെന്ന് എം.പിമാർ Read More »

പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി,14ന് നട തുറക്കും; 15ന്‌ വിഷുക്കണി ദർശനം

ശബരിമല: ബുധനാഴ്ച ശബരിമലയിൽ ആറാട്ടോടെ പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ പമ്പയിലാണ് ആറാട്ട് നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത​ഗോപൻ, ദേവസ്വം ബോർഡ് അം​ഗങ്ങളായ എസ് എസ് ജീവൻ, എസ് സുന്ദരേശൻ, കമീഷണർ പി എസ് പ്രകാശ്, സ്പെഷ്യൽ കമീഷണർ എം മനോജ്, എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ എന്നിവർ പമ്പയിൽ ആറാട്ടിനെ വരവേറ്റു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സന്നിധാനത്തുനിന്ന് പമ്പയിലേക്ക് ഘോഷയാത്ര ആരംഭിച്ചു. ആറാട്ടിന് …

പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി,14ന് നട തുറക്കും; 15ന്‌ വിഷുക്കണി ദർശനം Read More »

പതിനഞ്ചുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയില്ലെന്ന് പൊലീസ്, ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

കാക്കനാട്‌ പതിനഞ്ചുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശിനി ഡിപ മാലിക്കാണ്‌ (15) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ചക്രധാർ മാലിക്കിനെ (40) തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധന്‍ വൈകിട്ട് ആറോടെയാണ് സംഭവം. കാക്കനാട് വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ചക്രധാർ മാലിക് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഉടന്‍ പ്രദേശവാസികളെ ഇയാള്‍ വിവരമറിയിച്ചു. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി മുറി സീൽ ചെയ്‌തു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. …

പതിനഞ്ചുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയില്ലെന്ന് പൊലീസ്, ഭർത്താവിനെ കസ്റ്റഡിയിലെടുത്തു Read More »

ദേശീയപാത 66 വികസനം; ചെങ്കള – നീലേശ്വരം ആറുവരിപാതയുടെയും സർവീസ്‌ റോഡിന്റെയും നിർമാണം വേഗത്തിലാക്കി

കാസർകോട്‌: ദേശീയപാത 66 വികസനത്തിൽ ചെങ്കള – നീലേശ്വരം റീച്ചിൽ പ്രവൃത്തി കുതിക്കുന്നു. 30 ശതമാനം പ്രവൃത്തി പൂർത്തിയായി. ആറുവരിപാതയുടെയും സർവീസ്‌ റോഡിന്റെയും നിർമാണം വേഗത്തിലാണ്. ആറുവരിപ്പാത ഇരുഭാഗത്തുമായി 12 കിലോമീറ്റർ കഴിഞ്ഞു. സർവീസ്‌ റോഡ്‌ 25 കിലോമീറ്റർ നിർമാണം കഴിഞ്ഞു. 11 കിലോമീറ്റർ ഓവുചാൽ നിർമിച്ചു.കാഞ്ഞങ്ങാട്‌, മാവുങ്കാൽ മേൽപ്പാലത്തിന്റെ 20ഗർഡറുകൾ സ്ഥാപിച്ചു. ആകെ 40 എണ്ണമാണുള്ളത്‌. തെക്കിൽ പാലത്തിന്റെ ഏഴുതൂണുകളിൽ ആറിന്റെ ക്യാപുകൾ പൂർത്തിയായി. പുല്ലൂർ ഒന്നാംപാലത്തിന്റെ എട്ട്‌ തൂണുളിൽ അഞ്ചെണ്ണം പൂർത്തിയായി. രണ്ടിന്റെ പൈൽക്യാപുകളായി. …

ദേശീയപാത 66 വികസനം; ചെങ്കള – നീലേശ്വരം ആറുവരിപാതയുടെയും സർവീസ്‌ റോഡിന്റെയും നിർമാണം വേഗത്തിലാക്കി Read More »

സ്വർണവില‍യിൽ ഇടിവ്; ഒരു പവന് 44,720 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില‍യിൽ ഇടിവ്. ഇന്ന് (06/04/2023) പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,720 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,590 രൂപയായി. ഇന്നലെ പവന് ആദ്യമായി 45,000ൽ‌ എത്തി. പവന് 760 രൂപ വർദ്ധിച്ചാണ് സ്വർണവില റെക്കോർഡ് നിലവാരത്തിൽ എത്തിയത്. ഗ്രാമിന് 95 രൂപ വർദ്ധിച്ച് 5,625 രൂപയായി. അന്താരാഷ്ട്ര സ്വർണവിലയിൽ ഉണ്ടായ വർധനവാണ് സംസ്ഥാനത്തും സ്വർണവില ഉയരാന്‍ കാരണമായത്. കഴിഞ്ഞമാസം 18 മുതലാണ് …

സ്വർണവില‍യിൽ ഇടിവ്; ഒരു പവന് 44,720 രൂപയായി Read More »

ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്കു കൈമാറി

കളമശേരി അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്കു കൈമാറി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കുഞ്ഞിന്‍റെ താത്ക്കാലിക സംരക്ഷണച്ചുമതല തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് നൽകിയത്. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ഭദ്രത ദമ്പതികൾക്കുണ്ടെന്നു കോടതി നിരീക്ഷിച്ചിരുന്നു. അനധികൃത ദത്ത് വിവാദം വാർത്തയായതോടെ കുഞ്ഞിന്‍റെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. തുടർന്ന് സംരക്ഷണാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതിയുടെ വിശദീകരണം ഹൈക്കോടതി തേടി. കുഞ്ഞിനെ ദമ്പതികളെ ഏൽപ്പിക്കുന്നതിൽ തടസമില്ലെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. തുടർന്നാണു …

ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്കു കൈമാറി Read More »

ഷാറൂഖ്‌ സെയ്‌ഫിയെ കോഴിക്കോടെത്തിച്ചു

കോഴിക്കോട്‌: എലത്തൂരിൽവച്ച്‌ കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിൽ തീയിട്ട കേസിലെ പ്രതി നോയി‌ഡ ഷഹീൻബാഗ്‌ സ്വദേശി ഷാറൂഖ്‌ സെയ്‌ഫിയെ(24) കോഴിക്കോടെത്തിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ പൂർത്തിയാക്കും. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ്‌ ഡി.വൈ.എസ്‌.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷകസംഘം മഹാരാഷ്‌ട്രയിലെത്തി അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷമാണ്‌ റോഡ്‌ മാർഗം കേരളത്തിലെത്തിയത്‌. കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിൽ ഇയാളെ ചോദ്യം ചെയ്യും. എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറും ഐ.ജി നീരജ് കുമാറും ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് …

ഷാറൂഖ്‌ സെയ്‌ഫിയെ കോഴിക്കോടെത്തിച്ചു Read More »

ആറാമത്‌ തിരുനല്ലൂർ അവാർഡ് ഇ സന്ധ്യയ്ക്ക്

കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ ആറാമത്‌ തിരുനല്ലൂർ അവാർഡ് ഇ സന്ധ്യയ്ക്ക്. ‘ഈ മഴയുടെ ഒരുകാര്യം’ എന്ന കവിതാസമാഹാരത്തിനാണ്‌ അവാർഡ്‌. ആലങ്കോട്‌ ലീലാകൃഷ്‌ണൻ ചെയർമാനും ഡോ. വസന്തകുമാർ സാംബശിവൻ, ഡോ. മുഞ്ഞിനാട്‌ പത്മകുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. 5001 രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ്‌ മേയിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ സമ്മാനിക്കുമെന്ന്‌ പ്രസിഡന്റ്‌ മുഖത്തല ജി അയ്യപ്പൻപിള്ള, സെക്രട്ടറി പുന്തലത്താഴം ചന്ദ്രബോസ്‌ എന്നിവർ അറിയിച്ചു.

‌വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്‌ട്രീയലാക്കോടെയുള്ള പാഠപുസ്‌തക നിർമിതി അക്കാദമികമായി നീതീകരിക്കാൻ കഴിയില്ല; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പാഠപുസ്‌തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്‌ട്രീയലാക്കോടെയുള്ള പാഠപുസ്‌തക നിർമിതി അക്കാദമികമായി നീതീകരിക്കാൻ കഴിയില്ല. ഇത് ഫലത്തിൽ പഠന കാര്യങ്ങളിൽ വിദ്യാർഥികളെ പുറകോട്ടടിപ്പിക്കും. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠപുസ്തകങ്ങളിൽ എൻസിഇആർടി നടത്തിയ മാറ്റങ്ങളെക്കുറിച്ച് വാർത്തകൾ കണ്ടു. യാഥാർത്ഥ്യങ്ങളോട് നീതിപുലർത്താത്ത തരത്തിൽ പാഠപുസ്‌തകം നിർമ്മിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്, നിരാകരിക്കലാണ്. കേരളം അതിന് ഒരു വിധത്തിലും കൂട്ടുനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ …

‌വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്‌ട്രീയലാക്കോടെയുള്ള പാഠപുസ്‌തക നിർമിതി അക്കാദമികമായി നീതീകരിക്കാൻ കഴിയില്ല; മന്ത്രി വി.ശിവൻകുട്ടി Read More »

സമ്മാന ഘടനയിൽ മാറ്റം വരുത്തി ലോട്ടറി വില്പന വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം; വാഴൂർ സോമൻ എം.എൽ.എ

തൊടുപുഴ: പതിനായിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്ത് ഉപജീവനം കണ്ടെത്തുന്ന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ലോട്ടറി പരിഷ്കരിക്കുന്നത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ എം.എൽ.എ ആവശ്യപ്പെട്ടു. ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ(എ.കെ.എല്‍.ടി.യു) എ.ഐ.ടി.യു.സി ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ വിനായക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സമ്മാന ഘടനയിൽ മാറ്റം വരുത്തി ലോട്ടറി വില്പന വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ലോട്ടറി തൊഴിലാളികൾക്കും ഏജന്റുമാര്‍ക്കും …

സമ്മാന ഘടനയിൽ മാറ്റം വരുത്തി ലോട്ടറി വില്പന വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം; വാഴൂർ സോമൻ എം.എൽ.എ Read More »

വന്യ ജീവികളെ സംരക്ഷിക്കേണ്ടത് വനം വകുപ്പിന്‍റെ ഉത്തരവാദിത്വമാണ്, കേന്ദ്ര പഠന സംഘത്തിന്‍റെ റിപ്പോർട്ടനുസരിച്ച് മുന്നോട്ടു പൊകും; മന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: വനം വകുപ്പിന്‍റെ നിലപാട് ശരിവയ്ക്കുന്നതാണ് ഹൈക്കോടതി ഉത്തരവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പറമ്പിക്കുളത്തെ ആളുകളുടെ സുരക്ഷ അടക്കം ഹൈക്കോടതി ഉത്തരവനുസരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യ ജീവികളെ സംരക്ഷിക്കേണ്ടത് വനം വകുപ്പിന്‍റെ ഉത്തരവാദിത്വമാണെന്നും കേന്ദ്ര പഠന സംഘത്തിന്‍റെ റിപ്പോർട്ടനുസരിച്ച് മുന്നോട്ടു പൊവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റവന്യു, പൊലീസ്, അഗ്നിരക്ഷാ വിഭാഗങ്ങൾ അരിക്കൊമ്പനെ പിടികൂടുന്നതിനായി സഹായിക്കണമെന്നും ആനയെ പിടികൂടുന്നതിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ആഘോഷം വേണ്ടെന്നും കോടതി വ്യക്തമാക്കി. …

വന്യ ജീവികളെ സംരക്ഷിക്കേണ്ടത് വനം വകുപ്പിന്‍റെ ഉത്തരവാദിത്വമാണ്, കേന്ദ്ര പഠന സംഘത്തിന്‍റെ റിപ്പോർട്ടനുസരിച്ച് മുന്നോട്ടു പൊകും; മന്ത്രി എ.കെ.ശശീന്ദ്രൻ Read More »

ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്

ആലപ്പുഴ ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫിന്. കോൺഗ്രസ് ഭരണം അവിശ്വാസതതിലൂടെ നഷ്ടപ്പെട്ട ചിങ്ങോലി ഗ്രാമപഞ്ചായത്തിൽ സി.പി.ഐയുടെ അശ്വതി തുളസി പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു.

പുറ്റിങ്ങൽ അപകടം; എം.എ.യൂസഫലി നൽകിയ രണ്ട് കോടി രൂപ വിനിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും നൽകുന്നതിന് പ്രമുഖ വ്യവസായി എം എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ രണ്ട് കോടി രൂപ വിനിയോഗിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ട 109 പേരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപവീതം നൽകും. ഗുരുതര പരിക്കേറ്റ 209 പേർക്ക് 30,000 രൂപയും നിസ്സാര പരിക്കേറ്റ 202 പേർക്ക് 14,000 രൂപയുമാണ് നൽകുക.

അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഹാർദ്ദമായി അഭിനന്ദിച്ചു. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്‌തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ …

അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണെന്ന് മുഖ്യമന്ത്രി Read More »

ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി; പ്രതിയുടെ വീട്ടിൽ നിന്നും ഡയറിയും നിരവധി ഫോണുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പിടിയിലായ പ്രതി ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി എന്ന് കണ്ടെത്തി അന്വേഷണ സംഘം. ട്രെയിനിൽ തീയിട്ടതിന് പിടിയിലായ പ്രതി തന്‍റെ മകനെന്ന് ഷഹറൂബ് സെയ്ഫിയുടെ അമ്മ സ്ഥിരീകരിച്ചു. ഇതുകൂടാതെ ട്രാക്കിൽ നിന്ന് പൊലീസ് കണ്ടെടുത്ത ബാഗിലെ വസ്ത്രങ്ങൾ ഇയാളുടെതാണ് അച്ഛനും തിരിച്ചറിഞ്ഞു. ഇതോടെ രണ്ടും ഒരാളെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഡയറിയും നിരവധി ഫോണുകളും പിടിച്ചെടുത്തെന്നാണ് സൂചന. അതേസമയം പ്രതിക്ക് തീവ്രവാദ …

ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി; പ്രതിയുടെ വീട്ടിൽ നിന്നും ഡയറിയും നിരവധി ഫോണുകളും പിടിച്ചെടുത്തു Read More »

മൂന്നാറിൽ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കും

തിരുവനന്തപുരം: മൂന്നാർ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയ്യേറ്റങ്ങളിലും നിർമ്മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കുന്നതിനുമായി മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കും. മൂന്നാർ, ദേവികുളം, മറയൂർ, ഇടമലക്കുടി, കാന്തലൂർ, വട്ടവട, മാങ്കുളം, ചിന്നക്കനാൽ പഞ്ചായത്തിലെ 8 ഉം 13 ഉം വാർഡുകൾ ഒഴിച്ചുള്ള മേഖലകൾ, പള്ളിവാസൽ പഞ്ചായത്തിലെ 4 ഉം 5 ഉം വാർഡുകൾ എന്നീ പഞ്ചായത്തുകളെ/പ്രദേശങ്ങളെ ഉൾപ്പെടുത്തി, കേരള ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്ട്, 2016 വകുപ്പ് 51 …

മൂന്നാറിൽ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കും Read More »

1076 സ്ക്വയർ ഫീറ്റിന് അടക്കേണ്ട തുക 5,000;പിണറായി സർക്കാർ സാധാരരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുകയാണ്; മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എ.കരീം

തൊടുപുഴ: ഇടത് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുവാണന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം എ കരീം പറഞ്ഞു വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ വര്‍ദ്ധവന് വരുത്തിയ ഇടത് സർക്കാർ നടപടിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംഹം. അന്യായമായ ഫീസ് വർധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുകയാണ് പിണറായി സർക്കാർ. കെട്ടിട നികുതിയും, കെട്ടിട …

1076 സ്ക്വയർ ഫീറ്റിന് അടക്കേണ്ട തുക 5,000;പിണറായി സർക്കാർ സാധാരരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുകയാണ്; മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എ.കരീം Read More »

ട്രെയിൻ തീവെപ്പ്; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിന്റേതാണു തീരുമാനം. മരണപ്പെട്ട കെ പി നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ ബത്തൂൽ എന്നിവരുടെ ആശ്രിതർക്ക് / കുടുംബത്തിനാണ് തുക നൽകുക.

പെരുവന്താനം ഗ്രാമപഞ്ചായത്തിനെതിരെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം

ഡി.പി.സിയിൽ പെരുവന്താനം ഗ്രാമപഞ്ചായത്തിനെതിരെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം. പെരുവന്താനം സ്വദേശിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെട്ട അംഗങ്ങൾ പഞ്ചായത്തിന്റെ പ്രോജക്ടുകളുടെ അംഗീകാരം ഇല്ലാതാക്കുന്നതിന് കൂട്ടുനിന്നതായി പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോമിന സജി ആരോപിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ പദ്ധതികൾക്ക് ഡി പി സിയിൽ അംഗീകാരം നൽകാത്തതിനെതിരെ പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചു. 2021-ൽ ഉരുൾപൊട്ടലുകളിലൂടെ പന്ത്രണ്ടോളം വാർഡുകൾക്ക് വലിയതോതിൽ നാശനഷ്ടമുണ്ടായ പഞ്ചായത്ത് ആണ് പെരുവന്താനം. പഞ്ചായത്തിൽ ഗ്രാമങ്ങളിലേക്ക് വാഹന സർവീസുകൾ ഇതുവരെയും പൂർണമായ തോതിൽ പുനർ ആരംഭിക്കുവാൻ …

പെരുവന്താനം ഗ്രാമപഞ്ചായത്തിനെതിരെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം Read More »

ട്രെയിൻ തീവെയ്‌പ്പ്‌; പ്രതിയെ എത്രയും പെട്ടെന്ന്‌ കേരളത്തിൽ എത്തിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത്‌

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെയ്‌പ്പ്‌ കേസിലെ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച്‌ ഡി.ജി.പി അനിൽകാന്ത്‌. മഹാരാഷ്‌ട്രയിലെ രത്‌നഗിരിയിൽ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. പ്രത്യേക അന്വേഷകസംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഭീകര വിരുദ്ധ സ്‌ക്വാഡും ദേശീയ ഏജൻസികളും മഹാരാഷ്‌ട്ര പൊലീസും പ്രതിയെ പിടികൂടാൻ സഹായിച്ചു. പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ എത്രയും പെട്ടെന്ന്‌ കേരളത്തിൽ എത്തിക്കും. ആക്രമണത്തിന്‌ പിന്നിലുള്ള ലക്ഷ്യം അന്വേഷിച്ച്‌ വരികയാണെന്നും ഡിജിപി പറഞ്ഞു.

മധു വധക്കേസ്; ഒരാള്‍ക്കു മൂന്നു മാസവും പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിനതടവും ശിക്ഷ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ്‌ മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്. ഒരാള്‍ക്കു മൂന്നു മാസം തടവുശിക്ഷയാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി പ്രത്യേക കോടതി ജഡ്ജി കെ.എം.രതീഷ്കുമാർ വിധിച്ചത്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ശിക്ഷ. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മറ്റു പ്രതികൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപയും …

മധു വധക്കേസ്; ഒരാള്‍ക്കു മൂന്നു മാസവും പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിനതടവും ശിക്ഷ Read More »

അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്‌ക്ക്‌ മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: അരിക്കൊമ്പനെ മയക്കു വെടിവച്ച്‌ പിടികൂടി പറമ്പിക്കുളത്തേയ്‌ക്ക്‌ മാറ്റാൻ ഹൈക്കോടതി ഉത്തരവ്‌. ഹൈക്കോടതി രൂപീകരിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ്‌ ഉത്തരവ്‌. ഇതിനായി ജില്ലാ തലത്തിൽ ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിച്ചു. ഡി.എഫ്‌.ഒ, ആർ.ഡി.ഒ, പൊലീസ്‌ സൂപ്രണ്ട്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവരാണ്‌ അംഗങ്ങൾ. ആനയെ പിടികൂടുമ്പോൾ സെൽഫിയെടുത്തും പടക്കം പൊട്ടിച്ചുമുള്ള ആഘോഷങ്ങൾ വേണ്ടെന്നും സോഷ്യൽ മീഡിയയിലും അത്തരം ആഘോഷങ്ങൾ വേന്നും കോടതി പറഞ്ഞു. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് …

അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്‌ക്ക്‌ മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു Read More »

മുതിർന്ന നേതാക്കൾതന്നെ അച്ചടക്കം ലംഘിക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: വിമർശമൊഴിവാക്കാൻ എം.പിമാരും മുതിർന്ന നേതാക്കളുമില്ലാത്ത നേരംനോക്കി ചേർന്നിട്ടും ഭാരവാഹികളെ നിർത്തിപ്പൊരിച്ച്‌ കെ.പി.സി.സി നേതൃയോഗം. കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരനും പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശനുമാണ് ഏറെ പഴി കേട്ടത‍്. ശശി തരൂരടക്കമുള്ള എം.പിമാർ അച്ചടക്കം ലംഘിക്കുന്നുവെന്നായിരുന്നു പി.ജെ.കുര്യനെപ്പോലുള്ള നേതാക്കളുടെ വിമർശം. ഏറെക്കാലത്തിനു ശേഷമാണ്‌ കെപിസിസി സമ്പൂർണ നേതൃയോഗം വിളിച്ചത്‌. പാർലമെന്റ്‌ നടക്കുന്നതിനാൽ മാറ്റിവയ്ക്കണമെന്ന്‌ എം.പിമാരും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ്‌ അൻവറും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചൊവ്വാഴ്‌ചതന്നെ യോഗം ചേരണമെന്ന്‌ കെ.സുധാകരൻ വാശിപിടിക്കുകയായിരുന്നു. കെ.മുരളീധരനും കൊടിക്കുന്നിൽ സുരേഷും ശശി തരൂരുമടക്കമുള്ളവർ …

മുതിർന്ന നേതാക്കൾതന്നെ അച്ചടക്കം ലംഘിക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ Read More »

സ്വർണവില‍ ഉയർന്നു പവന് 45,000

കൊച്ചി: സംസ്ഥാനത്ത് സ്വർണവില‍ സർവ്വകാല റെക്കോർഡിൽ. പവന് ആദ്യമായി 45,000ൽ‌ എത്തി. അന്താരാഷ്ട്ര സ്വർണവിലയിൽ ഉണ്ടായ വർധനവാണ് സംസ്ഥാനത്തും സ്വർണവില ഉയരാന്‍ കാരണമായത്. ഇന്ന് പവന് 760 രൂപ വർദ്ധിച്ചാണ് സ്വർണവില റെക്കോർഡ് നിലവാരത്തിൽ എത്തിയത്. ഗ്രാമിന് 95 രൂപ വർദ്ധിച്ച് 5,625 രൂപയായി.

2022-23 സാമ്പത്തിക വർഷവും കൊല്ലം മീറ്റർ കമ്പനിക്ക്‌ മികച്ച നേട്ടം

കൊല്ലം: ഇരുപത്തിയഞ്ച്‌ കോടിയുടെ വിറ്റുവരവ്‌ നടത്തി 2022-23 സാമ്പത്തിക വർഷവും കൊല്ലം മീറ്റർ കമ്പനിക്ക്‌ മികച്ച നേട്ടം. സംസ്ഥാന സർക്കാരിന്റെ കരുതലിൽ യുണൈറ്റഡ്‌ ഇലക്‌ട്രിക്കൽ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ മാനേജ്‌മെന്റ്‌ നടത്തിയ മികവുറ്റ പ്രവർത്തനമാണ്‌ തുടർച്ചയായ വളർച്ചാപുരോഗതിക്കു പിന്നിൽ. ഏഴുവർഷം മുമ്പ്‌ യുഡിഎഫ്‌ സർക്കാർ അധികാരം ഒഴിയുമ്പോൾ തകർന്നടിഞ്ഞ പൊതുമേഖലാ സ്ഥാപനമായിരുന്നു മീറ്റർ കമ്പനി. യു.ഡി.എഫ്‌ കാലത്ത്‌ വിറ്റുവരവ്‌ 3.75 കോടി രൂപ മാത്രമായിരുന്നു. പിണറായി സർക്കാരിന്റെയും വ്യവസായവകുപ്പിന്റെയും തുടർച്ചയായ ഇടപെടലിൽ കമ്പനി കുതിച്ചുയർന്നു. 2018–-19 കാലത്ത്‌ 33 …

2022-23 സാമ്പത്തിക വർഷവും കൊല്ലം മീറ്റർ കമ്പനിക്ക്‌ മികച്ച നേട്ടം Read More »

കാന്തല്ലൂരിൽ സഞ്ചാരികളെ വരവേറ്റ് പീച്ച് പഴങ്ങൾ; ഈ ഫലത്തിന്റെ വിവിധ ഇനങ്ങളാണ് കാഴ്ച വിസ്മയം ഒരുക്കി ഉയർന്നു നിൽക്കുന്നത്

മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ വേനൽപ്പഴങ്ങളുടെ വരവറിയിച്ച് പീച്ച് പഴങ്ങൾ പാകമായി. വേനൽക്കാലത്ത് ആരംഭിക്കുന്ന കാന്തല്ലൂരിലെ പഴങ്ങളുടെ സീസൺ ഡിസംബർ വരെയാണ്‌. ജനുവരിയിൽ പിങ്ക് നിറത്തിലുള്ള പൂക്കൾകൊണ്ട് നിറയുന്ന പീച്ച് മരങ്ങൾ ഏപ്രിലിലാണ്‌ പഴുക്കുന്നത്. പച്ചയും ചുവപ്പും കലർന്ന നിറത്തിലുള്ള പീച്ച് പഴങ്ങൾ മരങ്ങളിൽ ഇലകൾക്ക് സമാന രീതിയിൽ നിറഞ്ഞുനിൽക്കുന്നത് ആകർഷകമാണ്‌. കാന്തല്ലൂർ, ഗൃഹനാഥപുരം, കുളച്ചിവയൽ, പെരടിപള്ളം എന്നിവിടങ്ങളിലാണ് വ്യാപകമായി പീച്ച് പഴങ്ങൾ പാകമായത്. പീച്ചിന്റെ വിവിധയിനങ്ങൾ കാന്തല്ലൂരിലെ തോട്ടങ്ങളിൽ ഇപ്പോൾ നിലവിലുണ്ട്. കാന്തല്ലൂർ പഞ്ചായത്ത് അംഗമായ പി.ടി.തങ്കച്ചന്റെ …

കാന്തല്ലൂരിൽ സഞ്ചാരികളെ വരവേറ്റ് പീച്ച് പഴങ്ങൾ; ഈ ഫലത്തിന്റെ വിവിധ ഇനങ്ങളാണ് കാഴ്ച വിസ്മയം ഒരുക്കി ഉയർന്നു നിൽക്കുന്നത് Read More »

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി റാവുത്തർ ഫെഡറേഷൻ; റമളാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു

രോഗികളോടും പ്രയാസപ്പെടുന്നവരോടും കരുണയോടെ ഇടപെടുകയും ആശ്വാസത്തിന്റെ കരങ്ങൾ നീട്ടുകയും ചെയ്യുന്ന പ്രവർത്തിയുടെ ഭാഗമായി റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ല കമ്മറ്റി തൊടുപുഴ മുനിസിപ്പലിറ്റിയിലും ഇടവെട്ടി പഞ്ചായത്തിലും വെങ്ങല്ലൂരിലും റമദാൻ റിലീഫ് വിതരണം ചെയ്‌തു. സുബൈർ മൗലവി ആൾ കൗസരിയുടെ ദുആയോടെ ആയിരുന്നു തുടങ്ങിയ യോഗം തുടങ്ങിയത്. സംഘടന സംസ്ഥാന സെക്രട്ടറി വി.എസ് സയ്ദ് മുഹമ്മദ്‌ ഉദ്ഘാടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഐ ഷാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.മൂസ സ്വാഗതം ആശംസിക്കുകയും സംസ്ഥാന …

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി റാവുത്തർ ഫെഡറേഷൻ; റമളാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു Read More »

ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ചു; തൊഴിലുടമയെ മറഞ്ഞിരുന്ന് ഭീഷണിപ്പെടുത്തി, കോടികൾ വേണമെന്നായിരുന്നു ആവശ്യം

കട്ടപ്പന സ്വദേശിയായ പടികര ജോസഫിന്റെ( അൽഫോൻസാ ജോസഫ് ) കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാൻ ശ്രമം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. ജോസഫിന്റെ തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോർജ് മകൻ 30 വയസ്സുള്ള ജോബിയും കൂട്ടാളി തൂക്കുപാലം മേലാട്ട് വീട്ടിൽ ജോസ് മകൻ പ്രവീൺ എന്നിവരാണ് പിടിയിലായത്. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഉദ്യോ​ഗസ്ഥർ ചേർന്നാണ് പ്രതികള പിടികടിയത്. കട്ടപ്പന …

ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ചു; തൊഴിലുടമയെ മറഞ്ഞിരുന്ന് ഭീഷണിപ്പെടുത്തി, കോടികൾ വേണമെന്നായിരുന്നു ആവശ്യം Read More »

ട്രെയിനിൽ തീവെച്ച ഷാറൂഖ് സെയ്ഫിയെ പിടികൂടി

തിരുവനന്തപുരം: എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടി. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് പിടികൂടിയത്. ആക്രമണത്തിനിടയിൽ പൊള്ളലേറ്റ പ്രതി രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഇന്നലെ രാത്രിയാണ് പിടിയിലായത്. ഞായറാഴ്ച രാത്രി യു.പി സ്വദേശിയായ പ്രതി ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ ബോഗിയിൽ യാത്രക്കാർക്ക്മേൽ പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിടിയിലാകുമ്പോൾ …

ട്രെയിനിൽ തീവെച്ച ഷാറൂഖ് സെയ്ഫിയെ പിടികൂടി Read More »

ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന്റെ വേദി തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് തിരുവനന്തപുരം വേദിയാവുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തൊഴിൽ വകുപ്പ് സംസ്ഥാന ആസൂത്രണബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന കോൺക്ലേവ് മെയ് 24ന് വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.\ കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഡയറക്ടർ ജനറൽ, തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, …

ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന്റെ വേദി തിരുവനന്തപുരത്ത് Read More »

ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശു

ചെങ്ങന്നൂർ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളയ്ക്കുഴയ്ക്ക് സമീപം കോട്ടയിലാണ് സംഭവം. കുഞ്ഞിന് ജീവനുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അമിത രക്തസ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചതനുസരിച്ചാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തിയത്.പ്രസവത്തിൽ കുഞ്ഞ് മരിച്ചെന്നും കുഴിച്ചിട്ടുവെന്നുമാണ് യുവതി പറഞ്ഞത്. കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലാണ് ഉപേക്ഷിച്ചിരുന്നത്. ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ ആണ്‍കുഞ്ഞിനെ കണ്ട എസ്‌.ഐ എം.സി അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പോലീസ് വാഹനത്തില്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ …

ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശു Read More »

കോൺഗ്രസിന്‌ ഈസ്‌റ്റ്‌ എളേരിയിൽ ഭരണം നഷ്‌ടമായി

ഭീമനടി (കാസർകോട്‌): ഈസ്‌റ്റ്‌ എളേരി പഞ്ചായത്തിൽ കോൺഗ്രസിന്‌ ഭരണം നഷ്‌ടമായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥി വിനീത്‌ ജോസഫിനെതിരെ മത്സരിച്ച വിമതൻ അഡ്വ. ജോർജ്‌ ജോസഫ്‌ മുത്തോലി വിജയിച്ചു. സിപിഐ എമ്മിന്റെ രണ്ട്‌ അംഗങ്ങളടക്കം ഒമ്പത്‌ പേർ അദ്ദേഹത്തെ പിന്തുണച്ചു. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി വിനീത്‌ ജോസഫിന്‌ ഏഴ്‌ വോട്ടാണ്‌ ലഭിച്ചത്‌. നേരത്തെ കോൺഗ്രസിൽ നിന്ന്‌ വിഘടിച്ച് രൂപീകരിച്ച ഡിഡിഎഫാണ്‌ പഞ്ചായത്ത്‌ ഭരിച്ചിരുന്നത്‌. ഇവർ കോൺഗ്രസിൽ ലയിച്ചതോടെ പ്രസിഡന്റ്‌ ജെയിംസ്‌ പന്തമക്കാൽ രാജിവെച്ചു. തുടർന്നാണ്‌ പുതിയ പ്രസിഡന്റിനെ …

കോൺഗ്രസിന്‌ ഈസ്‌റ്റ്‌ എളേരിയിൽ ഭരണം നഷ്‌ടമായി Read More »

കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്; കെ.മുരളീധരൻ

കൊച്ചി: കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ ബിജെപിയിലേക്കെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ അനുകൂല ചലനം സൃഷ്‌ടിക്കാൻ കഴിയുന്ന മലബാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് അധികം വൈകാതെ ബിജെപി മന്ത്രിസഭയിലെത്തുമെന്ന പത്രവാർത്തയ്‌ക്ക് പിന്നാലെയാണ് മുരളീധരൻ ബിജെപിയിലേക്കെന്ന പ്രചരണം ശക്തമായത്. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകുന്നത് ഇതുകാരണമാണെന്നും അടുത്തയാഴ്ച കോഴിക്കോട് ചർച്ച നടക്കുമെന്നും പത്രവാർത്തയിൽ പറയുന്നു. ചില ഓൺലൈൻ മീഡിയകളും വാർത്ത ഏറ്റെടുത്തു. ഇതോടെ കോൺ​ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുരളീധരനാണ് …

കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്; കെ.മുരളീധരൻ Read More »

അമ്മയുടെ സഹോദരനെ കൊന്ന പ്രതിക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി

തൃശൂർ: അമ്മയുടെ സഹോദരനെ കൊന്ന കേസിൽ കുറ്റവാളിക്ക് ജീവപരന്ത്യം ശിക്ഷ. ഇതിനുപുറമെ 10 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ടാംപ്രതി ഒറ്റപ്പാലം പാലപ്പുറം സ്വദേശി വിളക്കത്തറ അനിൽകുമാറിനെയാണ്‌ (44) തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. കേസിൽ ഒന്നാം പ്രതി അജിത് കുമാർ ആത്മഹത്യ ചെയ്തിരുന്നു. 2012 ജൂൺ 13നാണ്‌ സംഭവം. വിയ്യൂർ ജയിലിനടുത്ത്‌ ബാർബർ ഷോപ്പ് നടത്തിയിരുന്ന അമ്മാവൻ സുധാകരനെ അനിൽകുമാറും സഹോദരൻ അജിത് കുമാറും …

അമ്മയുടെ സഹോദരനെ കൊന്ന പ്രതിക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി Read More »

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ നേർക്ക് തീകൊളുത്തിയ കേസ്; ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കും, ആർ.പി.എഫ് ഐ.ജി കണ്ണൂരിൽ

കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കേസിൽ ആർപിഎഫ് ഐജി ടി എം ഈശ്വര റാവു കണ്ണൂരിലെത്തി. സംഭവം ദൗർഭാ​ഗ്യകരമാണെന്നും ഇത്തരം സംഭവരങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഷാറൂഖ് സെയ്‌ഫിയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് വിവരം. സംഭവം ആസൂത്രിതമെന്നും പോലീസ് വിലയിരുത്തി. ഇതര സംസ്ഥാന …

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ നേർക്ക് തീകൊളുത്തിയ കേസ്; ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കും, ആർ.പി.എഫ് ഐ.ജി കണ്ണൂരിൽ Read More »

മധുവധം; നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: അട്ടപ്പാടി മധുവിന്റെ കൊലപാതകത്തില്‍ നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്ക് നിയമാനുസൃത ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കുന്നതോടെ നാലു വര്‍ഷമായി മധുവിന്റെ കുടുംബത്തിനൊപ്പം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോരാട്ടമാണ് വിജയിക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന ഇഛാശക്തിയോടു കൂടിയുള്ള നിലപാടുകളുടെയും നടപടികളുടെയും ഭാഗമാണ് ഈ വിധിയുണ്ടായിട്ടുള്ളത്. …

മധുവധം; നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ Read More »

പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞതിൽ വലിയ സന്തോഷമെന്ന് മധുവിന്റെ സഹോദരി സരസു

മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞതിൽ വലിയ സന്തോഷമെന്ന് സഹോദരി സരസു. ഇത്രയും താഴേയ്ക്കിടയിൽ നിന്നും പോരാടി നേടാൻ ഞങ്ങൾക്കു കഴിഞ്ഞു. കോടതിയോട് നന്ദി പറയുന്നു. വെറുതെ വിട്ട രണ്ടു പേരെയും ശിക്ഷിക്കാനായി വീണ്ടും പോരാടുമെന്നും സരസു പറഞ്ഞു. കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണെമന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. കേസിൽ എല്ലാവരും കുറ്റക്കാരാണെന്നാണ് വിശ്വസിക്കുന്നത്. കേസിൽ രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് മധുവിന്റെ അമ്മ പറഞ്ഞു. കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

മധു വധം; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി, രണ്ട് പേരെ വെറുതെ വിട്ടു, ശിക്ഷ നാളെ പ്രഖ്യാപിക്കും

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 16 പ്രതികളിൽ 14 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 4-ാം പ്രതിയെയും 11-ാം പ്രതിയെയും കോടതി വെറുതെ വിട്ടു. ശിക്ഷ നാളെ പ്രഖ്യാപിക്കും. ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. എല്ലാവർക്കുമെതിരെ ഒരേ കുറ്റമാണ് തെളിഞ്ഞതെന്നും കോടതി അറിയിച്ചു. നാലാം പ്രതിയായ അനീഷിനെയും 11 -ാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നിർത്തുകയായിരുന്നു. …

മധു വധം; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി, രണ്ട് പേരെ വെറുതെ വിട്ടു, ശിക്ഷ നാളെ പ്രഖ്യാപിക്കും Read More »

മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാലിന്യ നിർമ്മാർജ്ജന പദ്ധതി ഇടുക്കി ജില്ലയിൽ തുടങ്ങി

ഇടുക്കി: മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആധുനിക പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കമിട്ടു. മാലിന്യ നിർമ്മാർജ്ജനത്തെ കേന്ദ്രീകരിച്ചാണ് പുതിയ പദ്ധതിയുടെ തുടക്കം. അതിനായി മാലിന്യങ്ങളെ കരിച്ചു കളയുന്ന ഇൻസിനറേറ്റർ നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയിലെ ആദ്യ ഇൻസിനറേറ്റർ ഇടുക്കി ജില്ലയിലേക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് ഐ.എ.എസ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് …

മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാലിന്യ നിർമ്മാർജ്ജന പദ്ധതി ഇടുക്കി ജില്ലയിൽ തുടങ്ങി Read More »