Timely news thodupuzha

logo

Politics

പിഎം ശ്രീയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ദേഷ്യപ്പെട്ട് പ്രതികരിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി: പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ദേഷ്യപ്പെട്ട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനിടെ പിഎം ശ്രീ ചർച്ച ചെയ്തോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. യോഗത്തിനിടെ ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് സംസാരിക്കാൻ ശ്രമിച്ചത്. എന്നാൽ പത്രപ്രവർത്തകനായിട്ട് എത്ര കാലമായി എന്ന മറുചോദ്യമാണ് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചത്. പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. അതിനു ശേഷമുള്ള ആദ്യ പിബി യോഗമാണ് ഡൽഹിയിൽ …

പിഎം ശ്രീയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ദേഷ്യപ്പെട്ട് പ്രതികരിച്ച് മുഖ്യമന്ത്രി Read More »

ഷാർജ ബുക്ക് ഫെസ്റ്റിവലിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു

ഷാർജ: ലോക പ്രശസ്ത ഷാർജ ബുക്ക് ഫെസ്റ്റിവലിൽ എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശന നഗരിയിലെ ചിരന്തനയുടെ പബ്ലിക്കേഷന്റെ സ്റ്റാളിൽവച്ച് പുസ്തക പ്രകാശനവും നടത്തി. ഡോ. രംഗരാജൻ യു.എ.ഇയിലെ സീനിയർ കോൺഗ്രസ്‌ നേതാവും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും എഴുത്തുകാരനുമായ സി.പി ജലീൽ സാഹിബിന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. ചിരന്തന പബ്ലിക്കേഷന്റെ ചെയർമാനും ഗൾഫിലെ അറിയപ്പെടുന്ന സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യപ്രവർത്തകനുമായ പുന്നക്കൻ മുഹമ്മദാലിയാണ്. എറണാകുളം ഇൻകാസ് സീനിയർ നേതാക്കളായ റിൻസൺ …

ഷാർജ ബുക്ക് ഫെസ്റ്റിവലിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ജോർജിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു Read More »

ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റ്. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവിനെ എസ് ഐ ടി സംഘം അറസ്റ്റ് ചെയ്‌തു. കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലാണ് അറസ്റ്റ്. കട്ടിളപ്പാളി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് നൽകിയത് എൻ വാസുവിൻ്റെ ശിപാർശയിലാണെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ.

ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിന് നോട്ടീസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറിന് വീണ്ടും നോട്ടീസ്. ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാൻ ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്. പത്മകുമാറിൻറെ മുൻ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസയക്കുന്നത്. നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാർ അത് ചെയ്യിരുന്നില്ല. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാർ അന്വേഷണസംഘത്തോട് സാവകാശം തേടി. ഇതോടെ പത്മകുമാറിനെ ചോദ്യം ചെയ്യുന്നത് വൈകുമെന്നാണ് സൂചന. അതേസമയം ശബരിമല …

ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിന് നോട്ടീസ് Read More »

രാഷ്ട്രീയ ജനതാദൾ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

പറ്റ്ന: രാഷ്ട്രീയ ജനതാദൾ പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ ആർജെഡി കുട്ടികളുടെ മനസിൽ വിഷം നിറക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജംഗിൾ രാജിൻറെ പാട്ടുകളും, മുദ്രാവാക്യങ്ങളും ശ്രദ്ധിച്ച് നോക്കിയാൽ ഇത് മനസിലാകും. പിടിച്ചു പറിക്കാരാകണമെന്നാണ് വേദിയിൽ ആർജെഡി പറയിപ്പിക്കുന്നത്. നിങ്ങളുടെ കുട്ടികൾ ഡോക്‌റ്റർ ആവണോ അതോ പിടിച്ചുപറിക്കാരാവണമോയെന്ന് തീരുമാനമെടുക്കുക. ഇങ്ങനെയുളളവരെ വിജയിപ്പിക്കരുതെന്നും മോദി ബിഹാറിൽ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ്ങ് ഡിസംബർ ഒമ്പതിനും 11നും, വോട്ടെണ്ണൽ 13ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബർ ഒമ്പതിന് ആദ്യഘട്ട പോളിങ്ങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടം. ഡിസംബർ 11ന് രണ്ടാം ഘട്ടം തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും. വോട്ടെണ്ണൽ ഡിസംബർ 13ന് രാവിലെ എട്ട് മണി മുതൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും ഭരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബർ 14ന്. നാമനിർദേശ പത്രിക സമർപ്പണം 2025 നവംബർ 21ന്. സൂക്ഷ്മപരിശോധന നവംബർ …

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ്ങ് ഡിസംബർ ഒമ്പതിനും 11നും, വോട്ടെണ്ണൽ 13ന് Read More »

മൂന്നാർ സന്ദർനത്തിനെത്തിയ യുവതിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തിൽ ടാക്സി തൊഴിലാളികൾക്ക് പിന്തുണയുമായി മൂന്നാറിലെ ഐ.എൻ.റ്റി.യു.സി നേതാവ്

ഇടുക്കി: ഓൺലൈൻ ടാക്സിയിൽ മൂന്നാർ സന്ദർനത്തിനെത്തിയ യുവതിക്ക് ദുരനുഭവം ഉണ്ടായ സംഭവം വലിയ ചർച്ചയായി മാറുകയും സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ച് വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് മൂന്നാറിലെ ടാക്സി തൊഴിലാളികൾക്ക് പിന്തുണയുമായി മൂന്നാറിലെ ഐ എൻ റ്റി യു സി നേതാവ് രംഗത്തെത്തിയിട്ടുള്ളത്. ഐ എൻ റ്റി യു സി ജില്ലാ ജനറൽ സെക്രട്ടറി ജി മുനിയാണ്ടിയാണ് ടാക്സി തൊഴിലാളികളെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്.ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ജി മുനിയാണ്ടി ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ …

മൂന്നാർ സന്ദർനത്തിനെത്തിയ യുവതിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തിൽ ടാക്സി തൊഴിലാളികൾക്ക് പിന്തുണയുമായി മൂന്നാറിലെ ഐ.എൻ.റ്റി.യു.സി നേതാവ് Read More »

മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ തടഞ്ഞ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ ബിജെപിയും ബിഎംഎസും സംയുക്തമായി മൂന്നാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ തടഞ്ഞുവെന്നാരോപിച്ച് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയ സംഭവത്തിലാണ്‌തൊഴിലാളികള്‍ക്ക് പിന്തുണയുമായി ബിജെപിയും ബിഎംഎസും സംയുക്തമായി മൂന്നാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ബാരിക്കേഡ് വച്ച് തടഞ്ഞു. ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും ഡ്രൈവര്‍മാരുടെ ലൈസന്‍സ് വാഹന പെര്‍മിറ്റ് എന്നിവ റദ്ദാക്കരുതെന്നും സമരത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.ധര്‍ണ ബിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം വി.എന്‍.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ.മാരിയപ്പന്‍, രാധാകൃഷ്ണന്‍,ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സുമേഷ് കുമാര്‍ …

മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ തടഞ്ഞ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ ബിജെപിയും ബിഎംഎസും സംയുക്തമായി മൂന്നാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു Read More »

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കെ ജയകുമാറിനെ പ്രസിഡൻ്റാക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ആരോപണങ്ങളുടെ പടുകുഴിയിൽ കിടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കെ ജയകുമാറിനെ പ്രസിഡൻറാക്കുന്നത് പരിഗണനയിൽ. മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് ശബരിമല ഹൈ പവർ കമ്മിറ്റിയുടെ മുൻ ചെയർമാനും, രണ്ടുതവണ സ്പെഷ്യൽ കമ്മിഷണറും, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനുമായിരുന്ന മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാറിൻറെ പേര് മുന്നോട്ടുവച്ചത്. സിപിഎം നേതാക്കളായ ഹരിപ്പാട് മുൻ എംഎൽഎയും കയർഫെഡ് ചെയർമാനുമായ ടി.കെ ദേവകുമാർ, മുൻ എംപി എ. സമ്പത്ത്, എൻഎസ്എസ് …

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കെ ജയകുമാറിനെ പ്രസിഡൻ്റാക്കുന്നത് പരിഗണനയിൽ Read More »

എസ്.ഐ.ആർ: എന്യൂമറേഷനും ഡിജിറ്റലൈസേഷനും അതിവേഗം പുരോഗമിക്കുന്നു

ഇടുക്കി: സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകളുടെ വിതരണം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. കാരിക്കോട് ഗ്രാമപഞ്ചായത്തിലെ ബൂത്ത് ലെവൽ ഓഫീസറായ ഒ.ഇ. അനസ് നാലു ദിവസത്തിനകം 100% എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യുന്ന തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ ആദ്യത്തെ ബി. എൽ. ഒ ആയി. ബിഎൽഒ ആയ എൻ.എസ്. ഇബ്രാഹിം 604 ലധികം ഫോമുകൾ വിതരണം ചെയ്തു. ടി.കെ. നിസാർ 450 ലധികം ഫോമുകൾ വിജയകരമായി വിതരണം ചെയ്തു. മണ്ഡലത്തിലുടനീളമുള്ള ഫോമുകളുടെ എന്യൂമറേഷനും ഡിജിറ്റലൈസേഷനും 2024 …

എസ്.ഐ.ആർ: എന്യൂമറേഷനും ഡിജിറ്റലൈസേഷനും അതിവേഗം പുരോഗമിക്കുന്നു Read More »

സര്‍ക്കാരിന്റെ അതിദാരിദ്ര മുക്ത പ്രഖ്യാപനം; രൂക്ഷ വിമര്‍ശനവുമായി ആദിവാസി കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി

ഇടുക്കി: സര്‍ക്കാരിന്റെ അതിദാരിദ്ര വിമുക്ത സംസ്ഥാന പ്രഖ്യാപനത്തിനെതിരെ വിവിധ ആശങ്കകളും രൂക്ഷ വിമര്‍ശനവുമാണ് ആദിവാസി കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി മുമ്പോട്ട് വയ്ക്കുന്നത്. ആദിവാസി കുടുംബങ്ങളില്‍ ഭൂരിപക്ഷം പേരും എ എ വൈ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണെന്നും ഇപ്പോഴത്തെ പ്രഖ്യാപനത്തിലൂടെ ഇത്തരക്കാരുടെ റേഷന്‍വിഹിതം വെട്ടിക്കുറക്കുന്ന സ്ഥിതിയുണ്ടാകുമെന്നുമുള്ള ആശങ്ക ആദിവാസി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം മുമ്പോട്ട് വയ്ക്കുന്നു.ആശ്രയ പാലിയേറ്റീവ് സൗജന്യ ചികിത്സ,വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, അമ്മമാര്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന പ്രത്യേക പരിരക്ഷകള്‍, എന്‍ എച്ച് എം പോലുള്ള പദ്ധതികള്‍, കേന്ദ്ര, …

സര്‍ക്കാരിന്റെ അതിദാരിദ്ര മുക്ത പ്രഖ്യാപനം; രൂക്ഷ വിമര്‍ശനവുമായി ആദിവാസി കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി Read More »

ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ഭഗവാന്‍റെ സ്വത്ത് നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് അവഗണിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ തിരുവാഭരണ കമ്മീഷണർ 2019 ൽ ദേവസ്വം ബോർഡിന് രേഖാമൂലം നൽകിയ കത്ത് അവഗണിച്ചതായി റിപ്പോർട്ട്. ഭഗവാന്‍റെ സ്വത്ത് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന കത്താണ് തിരുവാഭരണ കമ്മീഷണർ ദേവസ്വം ബോർഡിന് കൈമാറിയത്. ദേവസ്വം ബോർഡിന്‍റെ കീഴിലുളള ക്ഷേത്രങ്ങളിൽ നിയമപരമായി ഒന്നും നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന കത്തായിരുന്നു ഇത്. അന്നത്തെ തിരുവാഭരണ കമ്മീഷണർ ആർ.ജി രാധാകൃഷ്ണനാണ് കത്ത് ദേവസ്വം ബോർഡിന് കൈമാറിയത്. വിലപിടിപ്പുളളവ സൂക്ഷിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് അലംഭാവം ഉണ്ടെന്നും പ്രാധാന്യമുളള ആഭരണങ്ങൾ, പാത്രങ്ങൾ, വിഗ്രഹങ്ങൾ …

ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ഭഗവാന്‍റെ സ്വത്ത് നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് അവഗണിച്ചു Read More »

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുമെന്ന് രമേശ് ചെന്നിത്തല

ഇടുക്കി: യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ഇടതുപക്ഷ സർക്കാരിന്റെ ഭൂപതിവ് നിയമ-ചട്ട ഭേദഗതികൾ അസാധുവാക്കി ചട്ടം മാത്രം ഭേദഗതി ചെയ്തു കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുകയും നിയമാനുസരണം നടത്തിയിട്ടുള്ള നിർമ്മാണങ്ങളെ നിരുപാധികം ക്രമവൽക്കരണത്തിൽ നിന്നും ഒഴിവാക്കുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിലെ ജനങ്ങൾക്ക് ഉറപ്പു നൽകി. യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര ജനതയെ പീഡിപ്പിച്ച ചരിത്രം മാത്രമാണ് ഇടതുപക്ഷ ഗവൺമെന്റുകൾക്കുള്ളത്. അച്യുതാനന്ദന്റെ കാലത്തെ കിരാത …

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുമെന്ന് രമേശ് ചെന്നിത്തല Read More »

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡി.എം.കെ

ഇടുക്കി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡി.എം.കെ. പീരുമേട്, ദേവികുളം താലൂക്കുകളിൽ മത്സരിക്കാനാണ് ഡി.എം.കെയുടെ തീരുമാനം. ഉടുമ്പൻചോലയിലും ദേവികുളത്തും പീരുമേടും തങ്ങൾക്ക് സ്വാധീനമുണ്ടെന്നാണ് ഡി.എം.കെ പറയുന്നത്. പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി പീരുമേട് താലൂക്കിലെ ഉപ്പുതറയിൽ ഓഫിസ് തുറന്നതായും ഇടുക്കിയിൽ തങ്ങൾക്ക് 2,000 പാർട്ടി അംഗങ്ങൾ ഉണ്ടെന്നും ഡിഎംകെ വ‍്യക്തമാക്കി.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് 3 മണിക്കൂറിലേക്ക് കടന്നു. 243 നിയമസഭാ മണ്ഡലങ്ങളിൽ 121 എണ്ണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിക്കും ചില സ്ഥലങ്ങളിൽ വൈകുന്നേരം 5 മണിക്കും അവസാനിക്കും. രാവിലെ 9:00 മണി വരെ, ആദ്യ ഘട്ട പോളിങിൽ ബീഹാറിൽ മൊത്തം 13.13 ശതമാനം വോട്ടർമാരുടെ പോളിങ് രേഖപ്പെടുത്തിയത്. ജില്ലകളിൽ, സഹർസയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 15.27ശതമാനമാണ്, അതേസമയം ലഖിസാരായിയിൽ ഏറ്റവും കുറവ് …

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു Read More »

ബിഹാർ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭയിലേക്കുളള ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. 121 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്. ഒന്നാംഘട്ടത്തിൽ 1314 സ്ഥാനാർത്ഥികളാണ് ജനഹിതം തേടുന്നത്. ഇക്കുറി ശക്തമായ പോരാട്ടത്തിനാണ് ബിഹാർ വേദിയായത്. പരസ്പരം പഴിചാരി കൊണ്ടുളള കടുത്ത മത്സരമാണ് നടന്നത്. എൻഡിഎയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നദ്ദ എന്നിവർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. മഹാസഖ്യത്തിനായി രാഹുൽഗാന്ധി, കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവരും അണിനിരന്നത് ബിഹാറിന്‍റെ ചരിത്രത്തിൽ ഇടം നേടി. മോദി-രാഹുൽ വാക് …

ബിഹാർ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച Read More »

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ശേഷം വർഗീയ പരാമർശവുമായി ബി.ജെ.പി നേതാവ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ വർഗീയ പരാമർശവുമായി എയറിലായി ബി.ജെ.പി പ്രവർത്തക ലസിത പാലക്കൽ. ഇത്തവണത്തെ പുരസ്കാരം മൊത്തം ഇക്കാക്കമാർക്കാണല്ലോ എന്നായിരുന്നു ലസിതയുടെ വിമർശനം. ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞതെന്നും ലസിത സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട കുറിപ്പിൽ ചോദിക്കുന്നു. ഫെയ്സ് ബുക്ക് പോസ്റ്റ്; സ്വഭാവ നടൻ സൗബിൻ ഷാഹിർ മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ് മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ. ഇതാണോ പരാതി ഇല്ലാത്ത …

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ശേഷം വർഗീയ പരാമർശവുമായി ബി.ജെ.പി നേതാവ് Read More »

ഇ.പി ജയരാജൻ ബിജെപിയിലേക്ക് വരാൻ താത്പര്യമറിയിച്ചിരുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂർ: ഇ.പി ജയരാജൻ ബിജെപിയിലേക്ക് വരാൻ താത്പര്യമറിയിച്ചിരുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി. എന്നാൽ സംസ്ഥാന നേതാക്കൾ സമ്മതിച്ചില്ല, അതിനാലാണ് ബിജെപിയിലേക്കെത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടാണ് പ്രകാശ് ജാവദേക്കർ ചർച്ച നടത്തിയത്. പി ജയരാജൻ ആത്മകഥ എഴുതിയാൽ ഇപിയുടെ കഥ മുഴുവൻ പുറത്തുവരും. ഇ.പി പുസ്തകം എഴുതിയത് തന്നെ എം.വി ഗോവിന്ദനെ ലക്ഷ്യം വച്ചാണെന്നും അദ്ദേഹം പ്രതികരിച്ചു.

സ്വകാര്യ ബസുകൾ പണി മുടക്കിക്കോളൂ, കെ.എസ്.ആർ.റ്റി.സി സർവീസ് നടത്തും; ഗണേഷ് കുമാർ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്ന റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്വകാര്യ ബസുകൾ എത്ര വേണമെങ്കിലും പണിമുടക്കിക്കോളൂ എന്നും എത്ര കാലം തുടരുമെന്ന് നോക്കട്ടെയെന്നും മന്ത്രി പറഞ്ഞു. പണി മുടക്കുന്ന ബസുകളുടെ ഫോട്ടോ എടുത്തിട്ടുണ്ട്. ബസ് സർവീസ് അവശ്യ സർവീസാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ മുംബൈ സ്വദേശിക്കുണ്ടായ ദുരനുഭവത്തെയും മന്ത്രി അപലപിച്ചു. മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമാണ്. മോശമായി …

സ്വകാര്യ ബസുകൾ പണി മുടക്കിക്കോളൂ, കെ.എസ്.ആർ.റ്റി.സി സർവീസ് നടത്തും; ഗണേഷ് കുമാർ Read More »

സ്ത്രീകൾക്ക് 30,000 രൂപയും കർഷകർക്ക് സൗജന്യ വൈദ്യുതിയും നൽകും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ആർ.ജെ.ഡി

പട്ന: ബിഹാറിൽ തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിജയമുറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിൽ മുന്നണികൾ‌. ആർജെഡി നേതാവും മഹാസഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജ്വസി യാദവ് വീണ്ടും തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി രംഗത്തെത്തി. സ്ത്രീകൾക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായവും കർഷകർക്ക് സൗജന്യ വൈദ്യുതിയും തേജ്വസി വാഗ്ദാനം ചെയ്യുന്നു. ആദ്യ ഘട്ട തെരഞ്ഞെടുപ്പിൻറെ അവസാന ഘട്ട പ്രചരണത്തിൻറെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് തേജ്വസിയുടെ വാഗ്ദാനം. ഞങ്ങൾ സർക്കാർ രൂപീകരിച്ചതിനുശേഷം, മകരസംക്രാന്തിയിൽ(ജനുവരി 14) മായ് ബഹിൻ മാൻ യോജന പ്രകാരം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് …

സ്ത്രീകൾക്ക് 30,000 രൂപയും കർഷകർക്ക് സൗജന്യ വൈദ്യുതിയും നൽകും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ആർ.ജെ.ഡി Read More »

കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; തട്ടിപ്പെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് സർക്കാർ. പ്രഖ്യാപനത്തിന് ശേഷം കേരളം പുതുയുഗ പിറവിയിലാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. 64,006 ഓളം കുടുംബങ്ങളെ അതിദാരിദ്ര്യമുക്തമാക്കിയെന്ന് സഭയിൽ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം തട്ടിപ്പാണെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. ചട്ടങ്ങൾ ലംഘിച്ചാണ് സഭ ചേർന്നതെന്നും സഭയെ അവഹേളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തുടർന്ന് മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. അതേസമയം, കേരളം കൈവരിച്ച ചരിത്രനേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ കാലം വിലയിരുത്തുവെന്ന് …

കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; തട്ടിപ്പെന്ന് പ്രതിപക്ഷം Read More »

കോൺഗ്രസ് കരിമണ്ണർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടത്തി

തൊടുപുഴ: കോൺഗ്രസ് കരിമണ്ണർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടത്തി. ടൗണിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് റ്റി.കെ നാസ്സർ അധ്യക്ഷത വഹിച്ചു. ജോൺ നെടിയപാല, ബേബി തോമസ്, ജിജി അപ്രേം, പഞ്ചായത്ത് അംഗങ്ങളായ എ.എൻ ദിലിപ് കുമാർ, ബിപിൻ അഗസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

പിണറായിയെ കാലം കമ്മൂണിസ്റ്റ് വഞ്ചകനായി രേഖപ്പെടുത്തുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ

കരിമണ്ണൂർ: ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ ജനാധിപത്യ രാജ്യത്തെ ആർ.എസ്.എസിന്റെ വർഗീയ വിദ്യാഭ്യാസ അജണ്ടയ്ക്കു മുൻപിൽ അടിയറ വച്ച പിണറായിയെ കാലം കമ്മൂണിസ്റ്റ് വഞ്ചകനായി രേഖപ്പെടുത്തുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ പറഞ്ഞു. കരിമണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരുളിന്റെ മറവിൽ കമ്മ്യൂണിസത്തേയും പാർട്ടിയേയും സി.പി.ഐയുടെ നാല് മന്ത്രിമാരെയും അറിയിക്കാതെ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചത് എസ്സ്. എഫ്. ഐ .ഒ …

പിണറായിയെ കാലം കമ്മൂണിസ്റ്റ് വഞ്ചകനായി രേഖപ്പെടുത്തുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ Read More »

മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ പി.എം ശ്രീയിൽ മുന്നോട്ടില്ലെന്ന് കേരളം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം മരവിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കാനിരിക്കുന്ന കത്തിലെ വിവരങ്ങൾ പുറത്ത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നാണ് കത്തിൽ പറയുന്നത്. മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് കരാർ മരവിപ്പിക്കുന്നതെന്നും മന്ത്രിസഭയുടെ തീരുമാനത്തിൽ കേന്ദ്രം സഹകരിക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം, ചീഫ് സെക്രട്ടറി കെ ജയതിലക് മന്ത്രിസഭയുടെ തീരുമാനം കേന്ദ്രത്തെ അറിയിക്കും. അതിനു ശേഷമായിരിക്കും കേന്ദ്രത്തിൻറെ തുടർനടപടികളുണ്ടാകുക.

രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബി.ജെ.പി

പറ്റ്ന: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാഹുൽ ഗാന്ധി നടത്തിയ ഛത് പൂജ പരാമർശത്തിലാണ് പരാതി നൽകിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതായാണ് അഭിഭാഷകനും ബിജെപി നേതാവുമായ സുധീർ കുമാർ നൽകിയ പരാതിയിൽ പറയുന്നത്. മോദി ഛത് പൂജയ്ക്ക് ജലമല്ല ഉപയോഗിച്ചതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

പി.എം ശ്രീ; തുടർനടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് ഇന്ന് കൈമാറും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിലെ തുടർനടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് ഇന്ന് കൈമാറും. മന്ത്രിസഭയുടെ തീരുമാനം ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിക്കും. സംസ്ഥാന സർക്കാരിൻറെ കത്ത് ലഭിച്ച ശേഷമായിരിക്കും കേന്ദ്രം തുടർനടപടികളിലേക്ക് കടക്കുക.

വികസനങ്ങൾ വിലയിരുത്തിയും ഭാവി വികസനങ്ങൾ പങ്കുവെച്ചും തൊടുപുഴ നഗരസഭ വികസന സദസ്

തൊടുപുഴ: സംസ്ഥാനസർക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായുള്ള വികസനസദസ് തൊടുപുഴ നഗരസഭയിൽ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ.ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന വികസനസദസ്സിൽ നഗരസഭ കൗൺസിലർ സബീന ബിഞ്ചു അധ്യക്ഷത വഹിച്ചു. കൗൺസിലർ മുഹമ്മദ് അഫ്സൽ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ 5 വർഷത്തിൽ തൊടുപുഴ നഗരസഭയിൽ നടത്തിയ വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. വികസനനേട്ടങ്ങളുടെ റിപ്പോർട്ട് നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ് …

വികസനങ്ങൾ വിലയിരുത്തിയും ഭാവി വികസനങ്ങൾ പങ്കുവെച്ചും തൊടുപുഴ നഗരസഭ വികസന സദസ് Read More »

റിപ്പോർട്ടർ ചാനലിനെതിരേ ബി.ജെ.പിയും നിയമ നടപടിയ്ക്ക്

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരേ ബിജെപിയും നിയമ നടപടി ആരംഭിച്ചു. പാർട്ടിക്കും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുമെതിരേ തുടർച്ചയായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ന‌ടപടി. നേരത്തെ, കർണാടകയിൽ ഭൂമി തട്ടിപ്പ് നടത്തിയതായി തനിക്കെതിരേ വ്യാജ വാർത്ത നൽകിയെന്നാരോപിച്ച് രാജീവ് ചന്ദ്രശേഖറും ചാനലിനു വക്കീൽ നോട്ടീസ് അയച്ചിരുന്നു. 100 കോടി രൂപയാണ് അദ്ദേഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിക്കു വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആണ് വക്കീൽ നോട്ടീസ് അയച്ചത്. റിപ്പോർട്ടർ ടിവി മാനെജിങ് എഡിറ്റർ ആൻറോ …

റിപ്പോർട്ടർ ചാനലിനെതിരേ ബി.ജെ.പിയും നിയമ നടപടിയ്ക്ക് Read More »

തൊഴിലാളി വർഗ്ഗ വഞ്ചകസർക്കാരിനെ ജനങ്ങൾ പുറത്താക്കും; എ.പി ഉസ്മാൻ

തൊടുപുഴ: കേരളത്തിലെ തൊഴിലാളിവർഗ്ഗത്തിൻ്റെ അവകാശങ്ങൾ കവർന്നെടുത്ത തൊഴിലാളിവിരുദ്ധ സർക്കാരിനെ ജനങ്ങൾ, അടിച്ചു പുറത്താക്കുന്ന കാലം സമാഗതമായിരിക്കുന്നുവെന്ന് കെ.പി.സി.സി മെമ്പർ എ.പി ഉസ്മാൻ പറഞ്ഞു. ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, കേരളത്തിലെ ചുമട്ടു തൊഴിലാളി മേഖലയെ ചൂഷണത്തിൽ നിന്നും മുക്തമാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക , ചുമട്ടുതൊഴിലാളികളെ ഇ എസ് .ഐ.യുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴയിലെ ജില്ലാക്ഷേമ ബോർഡ്ആഫീസിനുമുന്നിൽ കേരളാ സ്റ്റേറ്റ് ചുമട്ടു തൊഴിലാളി ഫെഡറേഷൻ(ഐ.എൻ.റ്റി യു.സി) സംഘടിപ്പിച്ച …

തൊഴിലാളി വർഗ്ഗ വഞ്ചകസർക്കാരിനെ ജനങ്ങൾ പുറത്താക്കും; എ.പി ഉസ്മാൻ Read More »

പിഎം ശ്രീ; സംസ്ഥാന സർക്കാരിൻ്റെ പിന്മാറ്റം സ്കൂളുകളെ തകർക്കാനെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര‍്യൻ

കാസർഗോഡ്: കേന്ദ്ര സർക്കാരിൻറെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ നിന്നും സംസ്ഥാന സർക്കാരിൻ്റെ പിന്മാറ്റം സ്കൂളുകളെ തകർക്കാനെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര‍്യൻ. ഇതു മൂലം വിദ‍്യാർഥികൾ‌ മറ്റു സംസ്ഥാനങ്ങളെ തേടി പോകുന്ന സ്ഥിതി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ഉന്നത വിദ‍്യാഭ‍്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമാണെന്നു പറഞ്ഞ മന്ത്രി ഈ കരാറിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറില്ലെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേർത്തു.

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്ന ജി.സി.ഡിഎയുടെ പരാതിയിൽ ഡി.സി.സി പ്രസിഡൻറിനെതിരേ കേസ്

എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്ന ജിസിഡിഎയുടെ പരാതിയിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവർക്കെതിരേ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് അന‍്യായമായി സംഘം ചേർന്നതിനും അതിക്രമിച്ചു കയറിയതിനും കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ഷിയാസിൻറെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ചു കയറിയതായും സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ബിഎൻഎസ് 131, 329(3), 189(2), (190) എന്നീ വകുപ്പുകളാണ് കോൺഗ്രസ് പ്രവർത്തകർക്കതെിരേ ചുമത്തിയിരിക്കുന്നത്.

ഷാഫി പറമ്പിലിനെതിരേ നിയമനടപടിക്ക് അനുമതി തേടി എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്

കോഴിക്കോട്: മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംപിക്കെതിരേ നിയമനടപടിക്ക് അനുമതി തേടി എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ നടത്തിയ ആരോപണത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. തനിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അഭിലാഷിൻറെ ആരോപണം. വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. തന്നെ ആക്രമിച്ച വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് 2023 ജനുവരി 13ന് പിരിച്ചുവിട്ട മൂന്നു പൊലീസുകാരിൽ ഒരാളാണെന്ന് ഷാഫി ആരോപിച്ചു. ഗുണ്ടാ ബന്ധത്തിൻറെ പേരിലായിരുന്നു പിരിച്ചു …

ഷാഫി പറമ്പിലിനെതിരേ നിയമനടപടിക്ക് അനുമതി തേടി എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ് Read More »

കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ലെന്ന് ഹൈക്കമാൻഡ്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ലെന്ന് നേതാക്കളോട് ഹൈക്കമാൻഡ്. ഇതിനായി തർക്കവും വടംവലിയും വേണ്ടെന്നും നിർദേശിക്കുന്നു. കേരളത്തിലെ നേതാക്കൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനുള്ള സംവിധാനവും ഹൈക്കമാൻഡ് പരീക്ഷിക്കും. എഐസിസി യോഗത്തിൻറെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവും. പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ രാഹുൽഗാന്ധിയും നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം വിജയസാധ്യത മാത്രം നോക്കിയായിരിക്കുമെന്നും എഐസിസി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ കൂട്ടായൊരു പ്രവർത്തനം നടക്കുന്നില്ലെന്ന് എഐസിസി വിമർശിച്ചു. താഴെതട്ടിലെ പ്രവർത്തനം ചാനൽ ചർച്ചകളിൽ …

കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ലെന്ന് ഹൈക്കമാൻഡ് Read More »

ഇടതുപക്ഷത്തിനെതിരായ വിമർശനത്തിൽ എം മുകുന്ദൻ

കൊച്ചി: ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന പ്രസ്താവനയിൽ വിശദീകരണവുമായി എഴുത്തുകാരൻ എം. മുകുന്ദൻ. താൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിൻറെ അർഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ചില വിയോജിപ്പുകൾ പ്രകടിപ്പിക്കും. അത് ആത്മ പരിശോധന മാത്രമാണെന്നും ഇടതുപക്ഷം വിട്ട് എങ്ങോട്ടും പോവില്ലെന്നും അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്നും: ഞാൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്. കാരണം ഓർമ്മ …

ഇടതുപക്ഷത്തിനെതിരായ വിമർശനത്തിൽ എം മുകുന്ദൻ Read More »

പി.എം ശ്രീയിൽ സി.പി.ഐയ്ക്ക് വഴങ്ങി സി.പി.എം

തിരുവനന്തപുരം: സിപിഐ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പിഎം ശ്രീയുടെ തുടർനടപടി മരവിപ്പിച്ച് സർക്കാർ. നിലവിൽ സിപിഐയുടെ ഉപാധികൾ അംഗീകരിച്ച് സിപിഎം കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചു. പിഎം ശ്രീയിലെ എല്ലാ നടപടികളും കേരളത്തിൽ നടപ്പാക്കാനാവില്ലെന്നും ഇത് അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോവാമെന്നുമാവും കത്തിലൂടെ സർക്കാർ വ്യക്തമാക്കുക. ഇത് സംബന്ധിച്ച് ചർ‌ച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കുകയും ശേഷം കത്തയക്കുകയും ചെയ്യാമെന്നാണ് ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റിൽ തിരുമാനിച്ചത്. ഇത് സിപിഐയെ അറിയിക്കും. പദ്ധതി മരവിപ്പിക്കണമെന്നായിരുന്നു സിപിഐയുടെ …

പി.എം ശ്രീയിൽ സി.പി.ഐയ്ക്ക് വഴങ്ങി സി.പി.എം Read More »

രമേശ് ചെന്നിത്തലയുടെ പതിമൂന്നാമത് വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് ഇടുക്കിയിൽ നാളെ

ഇടുക്കി: കേരളത്തിൻ്റെ യുവത്വത്തിനെ തകർക്കുന്ന ലഹരി മാഫിയക്കെതിരെ പൊതുജന പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല നയിക്കുന്ന പതിമൂന്നാമത് ലഹരിക്കെതിരെ സമൂഹ നടത്തം ഇടുക്കിയിൽ നടക്കും. പ്രൗഡ് കേരളയുടെ പതിമൂന്നാമത് വാക്ക് ഏഗൻസ്റ്റ് ഡ്രഗ്സ് – ലഹരിക്കെതിരെ സമൂഹ നടത്തം ഇടുക്കിയിൽ നാളെ(ഒക്ടോബർ 29, ബുധൻ) ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യപ്പെടും. ഇടുക്കി മലങ്കര പള്ളി സ്കൂൾ കവല മുതൽ കട്ടപ്പന ഗാന്ധി സ്ക്വയർ വരെനീളുന്ന യാത്രയിൽ ഇടുക്കിയിലെ രാഷ്ട്രീയസാംസ്കാരിക പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കും. …

രമേശ് ചെന്നിത്തലയുടെ പതിമൂന്നാമത് വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് ഇടുക്കിയിൽ നാളെ Read More »

പിണറായി സർക്കാർ കേരളത്തിലെ വിദ്യാഭ്യാസത്തെ ആർ.എസ്.എസിന് അടിയറ വെച്ചുവെന്ന് കെ.പി.എസ്.റ്റി.എ

തൊടുപുഴ: ഇതുവരെ ശക്തമായി എതിർത്ത പി.എം.ശ്രീ പദ്ധതി ഭരണപക്ഷത്തെ ഘടക കക്ഷികളുടെ എതിർപ്പിനെപ്പോലും അവഗണിച്ച് അടിയന്തിരമായി അംഗീകരിച്ചു ഒപ്പിടുവാൻ കേരളത്തിലുണ്ടായ ഉണ്ടായ സാഹചര്യം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ.പി.എസ്.റ്റി.എ മുൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ബി.എം ഫിലിപ്പച്ചൻ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ കാവിവൽക്കരണം വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയതിനുള്ള മറുപടി സർക്കാർ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.എസ്.റ്റി.എ ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിനു മുമ്പിൽ …

പിണറായി സർക്കാർ കേരളത്തിലെ വിദ്യാഭ്യാസത്തെ ആർ.എസ്.എസിന് അടിയറ വെച്ചുവെന്ന് കെ.പി.എസ്.റ്റി.എ Read More »

വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കും തിരുത്തണം: അഡ്വ. എസ് അശോകൻ

തൊടുപുഴ: വാട്ടർ അതോറിറ്റിയെ തകർക്കുന്നതൊഴിലാളി വിരുദ്ധ നിലപാടിനും, സ്വകാരവൽക്കരണ നയങ്ങൾക്കും വിരാമം ഉണ്ടാകണമെന്ന്, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ആവശ്യപ്പെട്ടു. തൊടുപുഴ വാട്ടർ അതോറിട്ടി ഓഫീസ് പരിസരത്ത് നടന്ന കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ(ഐഎൻടിയുസി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി “അവകാശ സംരക്ഷണ സദസ്സ് ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. പൊതുടാപ്പുകളുടെ വെള്ളക്കരം ഇനത്തിൽ ലഭിച്ച 1248 കോടി രൂപ വക മാറ്റിയത് വാട്ടർ അതോറിറ്റിക്ക് …

വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കും തിരുത്തണം: അഡ്വ. എസ് അശോകൻ Read More »

ക്ഷേത്ര മുതൽ മോഷണത്തിനും അഴിമതിക്കും എതിരെ പോരാടണം: പി.ജെ ജോസഫ്, ആം ആദ്‌മി പാർട്ടിയിൽ നിന്നും രാജിവെച്ചു വന്ന ഭാരവാഹികളെ സ്വാഗതം ചെയ്ത് ഓപ്പൺ ഫോറം സംഘടിപ്പിച്ചു

തൊടുപുഴ: ശബരിമല ക്ഷേത്ര മുതൽ പോലും കൊള്ളയടിക്കുന്ന ഭരണതല അഴിമതിക്കെതിരെ പോരാടണമെന്ന് കേരള കോൺഗ്രസ്സ് ചെയർമാൻപി.ജെ ജോസഫ് എം എൽ എ പറഞ്ഞു. വിവിധസംഘടനകളുടെയും വ്യക്തികളുടെയും ആശയങ്ങളെ ചേർത്തു നിർത്തിയുള്ള നിലപാട് സർക്കാർ സ്പോൺസേർഡ് ക്ഷേത്ര മുതൽ മോഷണത്തിനും അഴിമതിക്കും എതിരായി സ്വീകരി ക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു. ആം ആദ്‌മി പാർട്ടിയിൽ നിന്നും രാജിവെച്ചു വന്ന ജില്ലാ – നിയോജക , മുനിസിപ്പൽ മണ്ഡലം ഭാരവാഹികളെ സ്വാഗതം ചെയ്ത് തൊടുപുഴയിൽ നടത്തിയ ഓപ്പൺ ഫോറം പരിപാടി …

ക്ഷേത്ര മുതൽ മോഷണത്തിനും അഴിമതിക്കും എതിരെ പോരാടണം: പി.ജെ ജോസഫ്, ആം ആദ്‌മി പാർട്ടിയിൽ നിന്നും രാജിവെച്ചു വന്ന ഭാരവാഹികളെ സ്വാഗതം ചെയ്ത് ഓപ്പൺ ഫോറം സംഘടിപ്പിച്ചു Read More »

പി.എം ശ്രീയിൽ ഒപ്പു വച്ചതിനു പിന്നാലെ സി.പി.എമ്മിനെ വിമർശിച്ച് സാറാ ജോസഫ്

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പു വച്ചതിനു പിന്നാലെ സിപിഎമ്മിനെ വിമർശിച്ച് എഴുത്തുകാരി സാറാ ജോസഫ്. ””കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി” എന്നായിരുന്നു സാറ ജോസഫിൻറെ പരിഹാസം. ഫെയ്സ് ബുക്കിലൂടെയായിരുന്നു പ്രതികരണം. സിപിഐയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് കേരളം പിഎം ശ്രീ പദ്ധതിയിൽ വ്യാഴാഴ്ചയാണ് ഒപ്പുവച്ചത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വച്ചത്. ഇതോടെ തടഞ്ഞ് വച്ചിരിക്കുന്ന 1500 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറും.

കോടതി റോഡിനായുള്ള നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്; ഷാജി തെങ്ങുംപിള്ളിൽ സമരത്തിൽ ഉറച്ച് നിൽക്കുന്നു

തൊടുപുഴ: മുട്ടം കോടതി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷാജി തെങ്ങുംപിള്ളിൽ നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക് കടന്നു. മുട്ടം കോടതി ജംഗ്ഷനിൽ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഷാജി തെങ്ങുംപിള്ളിൽ. 22/10/25 ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച സമരം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. റോഡ് അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രണ്ടാം ദിവസവും നിരവധി പാർട്ടി …

കോടതി റോഡിനായുള്ള നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്; ഷാജി തെങ്ങുംപിള്ളിൽ സമരത്തിൽ ഉറച്ച് നിൽക്കുന്നു Read More »

സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം കൊടുക്കാൻ ശ്രമം

കോട്ടയം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം നൽകാൻ ശ്രമം. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞത്. പെട്ടെന്ന് തന്നെ ബിജെപിപ്രവർത്തകർ ഇയാളെ വാഹനത്തിനടുത്ത് നിന്ന് തള്ളി മാറ്റി. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് നിവേദനം നൽകാൻ എത്തിയതാണെന്നാണ് ഷാജിയുടെ നിവേദനം. കൈയിൽ കടലാസ് ഉണ്ടായിരുന്നെങ്കിലും യാതൊന്നും എഴുതിയിരുന്നില്ല. കോട്ടയം പള്ളിക്കത്തോട് ബസ് സ്റ്റാൻഡ് മൈതാനിയിൽ കലുങ്കു സംവാദം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. പ്രശ്നത്തിൽ സുരേഷ് ഗോപി ഇടപെട്ടില്ല. സുരക്ഷാ വീഴ്ച ആരോപിച്ച് …

സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം കൊടുക്കാൻ ശ്രമം Read More »

മുട്ടം കോടതി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം; 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ച് അഡ്വക്കേറ്റ് ഷാജി തെങ്ങുംപിള്ളിൽ

തൊടുപുഴ: മുട്ടം കോടതി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷ്ണലിസ്റ്റ് ലോയേഴ്സ് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡൻ്റും എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ഷാജി തെങ്ങുംപിള്ളിൽ 48 മണിക്കൂർ നിരാഹാര സത്യാ​ഗ്രഹ സമരം ആരംഭിച്ചു.‌ മുട്ടം കോടതി ജം​ഗ്ഷനിൽ വച്ച് എൻ.സി.പി സംസ്ഥാന പ്രസിഡൻ്റും ദേശീയ വർക്കിങ്ങ് കമ്മറ്റി അം​ഗവുമായ എൻ.എ മുഹമ്മദ്കുട്ടി സത്യാ​ഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി മുട്ടം കോടതി റോഡ് തകർന്ന് ​ഗതാ​ഗതയോ​ഗ്യമല്ലാതായി കിടന്നിട്ടും അധികൃതരും ജനപ്രതിനിധികളും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഷാജി …

മുട്ടം കോടതി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം; 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ച് അഡ്വക്കേറ്റ് ഷാജി തെങ്ങുംപിള്ളിൽ Read More »

തനിക്കെതിരായി വരുന്ന പ്രചരണം ശുദ്ധ അസംബന്ധമെന്ന് സി.വി വർഗ്ഗീസ്

ഇടുക്കി: ഗവ. നഴ്സിംഗ് കോളജിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തനിക്കെതിരായി വരുന്ന പ്രചരണം ശുദ്ധ അസംബന്ധവും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ്. കളക്ടറുടെ ചേമ്പറിൽ കൂടാൻ നിശ്ചയിച്ചിരുന്ന യോഗം സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് മാറ്റിയെന്ന് നുണ പ്രചരിപ്പിക്കുന്നത് സിപിഐ എമ്മിനെയും ജില്ലാ സെക്രട്ടറിയേയും അപകീർത്തിപ്പെടുത്താനാണ്. നഴ്സിംഗ് കോളജ് പ്രിൻസിപ്പാളും പിടിഎ ഭാരവാഹികളും ജില്ലാ സെക്രട്ടറി ഓഫീസിൽ ഉണ്ടോ എന്ന് അന്വേഷിച്ച ശേഷം നേരിൽ കണ്ടു സംസാരിക്കാനായി വന്നതാണെന്നുമാണ് …

തനിക്കെതിരായി വരുന്ന പ്രചരണം ശുദ്ധ അസംബന്ധമെന്ന് സി.വി വർഗ്ഗീസ് Read More »

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം; പോലീസ് മേധാവിക്ക് പരാതി നൽകി കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ

ഇടുക്കി: ഗവ. നഴ്സിങ് കോളജിലെ അടിസ്ഥാനസൗകര്യങ്ങൾക്കു വേണ്ടി സമരം ചെയ്ത വിദ്യാർഥികളെയും മാതാപിതാക്കളോടുമുള്ളവരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ജില്ലാ കളക്ടറുടെ ചെമ്പറിൽ ചേരേണ്ട യോഗം സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസിൽ ചേരുകയും പ്രസ്തുത യോഗത്തിൽ വിദ്യാർത്ഥികളോട് “വേണേൽ പഠിച്ചാൽ മതി, കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം.’’ എന്നും വിദ്യാർഥികൾക്കു വേണ്ടി …

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം; പോലീസ് മേധാവിക്ക് പരാതി നൽകി കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ Read More »

രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ സുരക്ഷാ വീഴ്ച; ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു

പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻറെ ശബരിമല സന്ദർശനത്തിൽ സുരക്ഷാ വീഴ്ച. പ്രമാടത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കിയ രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു. തുടർന്ന് പൊലീസും എയർഫോഴ്സും ചേർന്ന് കോപ്റ്റർ തള്ളി നീക്കുകയായിരുന്നു. രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ നിലയ്ക്കലിൽ ലാൻഡ് ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനെത്തുടർന്ന് ലാൻഡിങ് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് പ്രമാടത്തെ സ്റ്റേഡിയത്തിൽ ഹെലിപാഡ് ഒരുക്കി കോൺക്രീറ്റ് ഇട്ടത്. രാഷ്‌ട്രപതി സുരക്ഷിതമായി ലാൻഡ് ചെയ്ത് പമ്പയിലേക്ക് റോഡ് മാർഗം യാത്ര ആരംഭിച്ചതിനു ശേഷമാണ് ഹെലികോപ്റ്ററിൻറെ …

രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ സുരക്ഷാ വീഴ്ച; ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു Read More »

‘ഹാൽ’ നേരിട്ട് കാണാൻ തീരുമാനിച്ച് ഹൈക്കോടതി

കൊച്ചി: കേന്ദ്ര സെൻസർ ബോർഡ് 20 മാറ്റങ്ങൾ നിർദേശിച്ച ഹാൽ എന്ന ചിത്രം നേരിട്ട് കാണാൻ തീരുമാനിച്ച് ഹൈക്കോടതി. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് പടമുഗളിലുള്ള സ്വകാര്യ സ്റ്റുഡിയോയിൽ സിനിമ കാണുമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. സെൻസർബോർഡിന്‍റെ നിർദേശങ്ങൾക്കെതിരേ സിനിമയുടെ അണിയറപ്രവർത്തകർ നൽകിയ ഹർജിയിലാണ് നടപടി. ചിത്രത്തിൽ 20 മാറ്റങ്ങൾ വരുത്തിയാൽ എ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. അല്ലാത്ത പക്ഷം പ്രദർശനാനുമതി നൽകില്ല. ഇതിനെതിരേയാണ് നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീക് …

‘ഹാൽ’ നേരിട്ട് കാണാൻ തീരുമാനിച്ച് ഹൈക്കോടതി Read More »

കേന്ദ്ര സർക്കാരിൻറെ നിലപാട് അംഗീകരിക്കില്ലെന്ന് എം.എ ബേബി

ന‍്യൂഡൽഹി: കേന്ദ്ര സർക്കാരിൻറെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാനം ചേരുന്ന വിഷയം എൽഡിഎഫ് ചർച്ച ചെയ്യ്ത് തീരുമാനമെടുക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കോൺഗഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പദ്ധതി അംഗീകരിച്ചതായും എന്നാൽ കേന്ദ്ര സർക്കാരിൻറെ നിലപാട് ഒരു കാരണവശാലും സംസ്ഥാനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. മോദി സർക്കാർ വിദ‍്യാഭ‍്യാസ മേഖലയെ തകർക്കുകയാണെന്നും കേന്ദ്രത്തിൻറെ നയം അംഗീകരിക്കാതെ പദ്ധതിയുടെ ഗുണം കേരളത്തിന് എങ്ങനെ ലഭ‍്യമാക്കുമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

രാജാക്കാട്: മുല്ലക്കാനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുക,ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക,ഉപയോഗശൂന്യമായ മാലിന്യ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം പുനരാംഭിക്കുക,കുടിവെള്ള പദ്ധതിയിലെ അഴിമതി അവസാനിപ്പിക്കുക നിർമ്മാണം ആരംഭിച്ചു 5 വർഷമായിട്ടും പൂർത്തികരിക്കാത്ത പഞ്ചായത്ത് ഓഫിസ് നിർമ്മാണം എത്രയും പെട്ടന്ന് പൂർത്തികരിക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങി, രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും വികസനമുരടപ്പിനും എതിരെയാണ് കുറ്റവിചാരണ വാഹന പ്രചരണ ജാഥാ സംഘടിപ്പിച്ചത്. രാജാക്കാട് പഴയവടുതിയിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണ …

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു Read More »

ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിൽ നിന്നു രണ്ട് കുട്ടികൾ കൂടി മാറുന്നു

കൊച്ചി: ഹിജാബ് വിവാദത്തിനു പിന്നാലെ കൊച്ചി പള്ളുരുത്തി സെൻറ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാർഥികൾ കൂടി പഠനം നിർത്തി പോകുന്നു. സ്കൂളിലെ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളാണ് മറ്റൊരു സ്കൂളിലേക്കു മാറുന്നത്. ഇതിനായി സെൻറ് റീത്താസ് സ്കൂളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്(റ്റി.സി) രക്ഷിതാവ് അപേക്ഷ നൽകി. തോപ്പുംപടിയിലുള്ള ഔവർ ലേഡീസ് കോൺവെൻറ് സ്കൂളിലേക്കാണ് കുട്ടികളെ മാറ്റുന്നത്. ഹിജാബ് വിവാദത്തിനിരയായ സെൻറ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിക്കു പിന്തുണ പ്രഖ്യാപിച്ചാണ് ഈ മാറ്റം. …

ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിൽ നിന്നു രണ്ട് കുട്ടികൾ കൂടി മാറുന്നു Read More »