മരണം വിതയ്ക്കുന്ന റോഡ് അപകടങ്ങൾക്ക് കാരണമായ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നിയമ നടപടികളിലേയ്ക്ക്
പാലാ: മരണം വിതയ്ക്കുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സെന്റര്‍ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടന നിയമ നടപടികളിലേയ്ക്ക് നീങ്ങുന്നു. നിരവധി പൊതുതാല്പര്യ ഹര്‍ജികളിലൂടെ കേരളത്തിലെ പൊതുഗതാഗത രംഗത്തും റോഡപകടങ്ങള്‍ കുറക്കുന്ന കാര്യത്തിലും 1997 മുതല്‍ ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തിയ പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ പാലാ- തൊടുപുഴ സംസ്ഥാന പാതയിൽ മുണ്ടാങ്കലിലുണ്ടായ അതിദാരുണമായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും നിയമപോരാട്ടത്തിന് നടപടി സ്വീകരിച്ചിരിക്കുകയാണ്. മുണ്ടാങ്കല്‍ അപകട പശ്ചാത്തലത്തില്‍ 21 പേജുള്ള വിശദമായ പരാതി …