Timely news thodupuzha

logo

Health

തിരുനെൽവേലിയിൽ തള്ളിയ ആശുപത്രി മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ഉത്തരവ്

ചെന്നൈ: തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവ്. മാലിന്യം തള്ളിയതിൻറെ പൂർണ ഉത്തരവാദിത്വം കേരളത്തിനാണെന്നും പല തവണയായി ഈ പ്രവണത തുടരുന്നുവെന്നും ട്രൈബ്യൂണൽ ബെഞ്ച് കുറ്റപ്പെടുത്തി. മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. സംഭവത്തിൽ ട്രൈബ്യൂണൽ കേരളത്തിനെതിരേ സ്വമേധയ കേസെടുത്തിരുന്നു. മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്ത ആശുപത്രികൾക്ക് …

തിരുനെൽവേലിയിൽ തള്ളിയ ആശുപത്രി മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ഉത്തരവ് Read More »

ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളുന്നു; കേരളത്തോട് അതൃപ്തി, ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു

ചെന്നൈ: തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലി ജില്ലയിൽ തള്ളുന്ന സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണ് പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തോട് ട്രൈബ്യൂണൽ ചോദിച്ചു. മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. …

ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളുന്നു; കേരളത്തോട് അതൃപ്തി, ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു Read More »

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

കരിങ്കുന്നം: ആരോഗ്യ വകുപ്പ് സ്ക്വാഡിൻ്റെ ആഭിമുഖ്യത്തിൽ കരിങ്കുന്നം ടൗണിലെ ഹോട്ടലുകൾ, മത്സ്യ വിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ആരോഗ്യ ത്തിന് ഹാനികരമാകുന്ന സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി. രണ്ടു സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്ര പുകവലി നിയന്ത്രണനിയമപ്രകാരമുള്ള പി ഴയും ഈടാക്കി. പഴകിയ ഭക്ഷണസാധനങ്ങൾകണ്ടെ ത്തിയ ഇടങ്ങളിൽ നിന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ ടെക്നിക്കൽ അസിസ്റ്റൻ്റ് റ്റി.വി. ടോമി ,ഹെൽത്ത് ഇൻസ്പെക്ടർ എം.എസ് ഹരികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ …

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി Read More »

പ്രസവത്തെ തുടർന്ന് യുവ ഡോക്‌ടർ മരിച്ചു

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്‌ടർ മരിച്ചു. ഡോ. ഫാത്തിമ കബീറാണ്(30) മരിച്ചത്. കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മൂന്നാം വർഷ എം.ഡി വിദ്യാർഥിനിയാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഓച്ചിറ സനൂജ് മൻസിലിൽ ഡോ. സനൂജിന്‍റെ ഭാര്യയാണ്.

ബാംഗ്ലൂരിൽ പ്രസവ വാർഡിലെ കൂട്ടമരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ബാംഗ്ലൂർ: ബെല്ലാരി സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ സ്ത്രീകൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർ‌ക്കാർ. സംഭവത്തിൽ ബംഗാളിലെ പശ്ചിമബംഗാൾ ഫാർമസ്യൂട്ടിക്കൽസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കർണാടകയിലെ മരുന്ന് സംഭരണ കേന്ദ്രത്തിലും അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് സ്ത്രീകളാണ് മരിച്ചത്. ഏഴ് പേർ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ മരണ കാരണം പ്രസവത്തിനോടനുബന്ധിച്ച് നൽകിയ മരുന്നാണെന്നാണ് നിഗമനം. ‌സംഭവം വിവാദമായതോടെ രാജി വയ്ക്കാൻ‌ തയാറാണെന്ന് അറിയിപ്പ് കർണാടക ആരോഗ്യ …

ബാംഗ്ലൂരിൽ പ്രസവ വാർഡിലെ കൂട്ടമരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ Read More »

ഇടുക്കി മെഡിക്കൽ കോളേജ് – ഇന്റേർണൽ റോഡ് നിർമ്മാണത്തിനായി 16.10 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ഇടുക്കി ഗവ. മെഡിക്കൽ കോളേജിലെ ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിനായി 16.10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 2014ൽ എം.ബി.ബി.എസ് ആദ്യ ബാച്ച് പ്രവേശനം നടന്നിരുന്നു എങ്കിലും കോളേജിന് ആവശ്യമായ പാർപ്പിട സൗകര്യങ്ങളുടെയും ഇന്റെർണൽ റോഡുകളുടെയും അഭാവം ഉൾപ്പെടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തുടർ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും താത്കാലികമായ തുടർ പ്രവേശന അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പുതുതായി ഐ.പി, ഒ.പി ബ്ലോക്കുകൾ,വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് ആവശ്യമായ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഓപ്പറേഷൻ …

ഇടുക്കി മെഡിക്കൽ കോളേജ് – ഇന്റേർണൽ റോഡ് നിർമ്മാണത്തിനായി 16.10 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ Read More »

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ: ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി മാറ്റി മാർ സ്ലീവാ മെഡിസിറ്റി. അതിരമ്പുഴ സ്വദേശിനിയായ 58 കാരിക്കാണ് തലച്ചോറിൽ ​​ഗുരുതര രോഗം ബാധിച്ചിരുന്നത്. തലച്ചോറിലെ രക്തകുഴലിൽ വളർന്നു വന്ന കുമിളക്ക് ( അന്യൂറിസം) സിൽക്ക് വിസ്ത ഫ്ലോ ഡൈവെർട്ടർ സ്‌റ്റെന്റ് പ്രക്രിയ എന്ന ആധുനിക ചികിത്സ നടത്തിയാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. രക്തചംക്രമണം വഴിതിരിച്ചു വിട്ടതിന് ശേഷം ധമനികളിലെ വലിയ കുമിളകളെ സുഖപ്പെടുത്തുന്ന വിദഗ്ദ്ധ ചികിത്സ രീതിയാണിത്. തലവേദനയും തലച്ചോറിൽ വന്ന രക്ത …

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ കാലുവേദനയുമായി വന്ന യുവതിക്ക് മാനസിക രോഗത്തിനുളള ചികിത്സ നൽകി; യുവതി മരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളെജിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശി രജനിയാണ് മരിച്ചത്. നാവിന് തരിപ്പും കാലിന് വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ വേദനയുടെ കാരണം കണ്ടെത്താനാകാതെ അധികൃതർ മാനസിക രോഗത്തിനാണ് ചികിത്സ നൽകിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. നവംബർ നാലിനാണ് യുവതി ചികിത്സ നേടിയത്. ന്യൂറോ ചികിത്സ ഏറെ വൈകിയാണ് തുടങ്ങിയത്. ചികിത്സ വൈകിയതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ച രണ്ട് മണിയോടെ യുവതി മരിക്കുകയായിരുന്നു. കുടുംബത്തിൻറെ പരാതി പരിശോധിക്കുമെന്ന് മെഡിക്കൽ …

കോഴിക്കോട് മെഡിക്കൽ കോളേജിൽ കാലുവേദനയുമായി വന്ന യുവതിക്ക് മാനസിക രോഗത്തിനുളള ചികിത്സ നൽകി; യുവതി മരിച്ചു Read More »

ശബരിമല മണ്ഡലകാല മഹോത്സവം: ആരോഗ്യ വകുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങി

ഇടുക്കി: മണ്ഡല കാലത്തിനോടനുബന്ധിച്ച് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കുമളി പി എച്ച് സിയിൽ വെച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് സുരേഷ് വർഗീസി അധ്യക്ഷതയിൽ യോഗം ചേർന്നു. മണ്ഡലകാല തീർത്ഥാടനം സുഗമമാക്കുന്നതിനായിട്ടുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു.. സത്രം , മുക്കുഴി എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. മലകയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള മുന്നറിയിപ്പ് ബോർഡുകൾ ആറുഭാഷകളിൽ പത്ത് സ്ഥലങ്ങളിലായി സ്ഥാപിക്കും. ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ …

ശബരിമല മണ്ഡലകാല മഹോത്സവം: ആരോഗ്യ വകുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങി Read More »

പീരുമേട്ടിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്ന് ഡോ. ഗിന്നസ് മാടസാമി

പീരുമേട്: കടുത്ത തലവേദനയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ചിന്നാർ സ്വദേശിനി ലിഷമോൾ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി. മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും നൽകിയ പരാതിയെ തുടർന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജിയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശമുണ്ടായി. കഴിഞ്ഞ ജൂണിൽ നൽകിയ പരാതിയെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ രൂപീകരിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉചിതമായ നടപടികൾ അടിയന്തരമായി …

പീരുമേട്ടിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്ന് ഡോ. ഗിന്നസ് മാടസാമി Read More »

മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിച്ച് സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചികിത്സാ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. രോഗം വരുന്നതിനു മുൻപേ വരാതിരിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചാൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. പക്ഷാഘാതം സംബന്ധിച്ച രോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു. …

മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു Read More »

തിരുവനന്തപുരത്ത് പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും അമ്മയ്ക്കും ആശുപത്രിയിലെ സീലിങ്ങ് ഫാൻ പൊട്ടിവീണ് പരുക്ക്

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിക്ക് സീലിങ് ഫാൻ പൊട്ടിവീണ് പരുക്ക്. പേരൂർക്കട ​ഗവൺമെന്‍റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിലാണ് സംഭവം. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത(54), മകൾ ശാലിനി(31) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. പനിയെ തുടർന്നാണ് അമ്മ ​ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്‍റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു …

തിരുവനന്തപുരത്ത് പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും അമ്മയ്ക്കും ആശുപത്രിയിലെ സീലിങ്ങ് ഫാൻ പൊട്ടിവീണ് പരുക്ക് Read More »

കണ്ണൂരിൽ പത്തൊമ്പതുകാരിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

കണ്ണൂർ: ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19 കാരി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വെസ്റ്റ് നൈൽ പനി റിപ്പോർട്ട്‌ ചെയ്ത കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. കൊതുകിന്റെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തിവരികയാണ്. പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയ പക്ഷികളുടെ ജഡങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ‌ഈ വർഷം സംസ്ഥാനത്ത് 28 വെസ്റ്റ് നൈൽ കേസുകൾ …

കണ്ണൂരിൽ പത്തൊമ്പതുകാരിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു Read More »

ഡോക്ടർമാരുടെ അഭാവത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രി: പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്

കട്ടപ്പന: ദിവസേന നിരവധി രോഗികൾ ആശ്രയിക്കുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയാണ് പ്രതിസന്ധികളുടെ നടുവിൽ വീർപ്പുമുട്ടുന്നത്. 17 ഡോക്ടർമാരുടെ തസ്തികയുള്ളടത്ത് ഏഴ് ഡോക്ടർമാരുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. നിരവധിയായ സ്പെഷ്യലാലിറ്റി ഓപ്പികൾ ഉണ്ടെങ്കിലും ജനറൽ ഓപി മാത്രമാണ് നിലവിൽ ഇവിടെയെത്തുന്നവർക്ക് ആശ്രയം.ദിവസേന ഇരുനൂറിലധികം രോഗികളെ ഒരു ഡോക്ടർ മാത്രം നോക്കേണ്ട ഗതികേടുമുണ്ട്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറുടെ ഒഴിവ് നികത്താത്തതിനാൽ പല ഘട്ടത്തിലും ഓപ്പറേഷൻ അടക്കം മുടങ്ങുന്നുവെന്നും ആരോപണം ശക്തമാണ്. ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയും മുൻസിപ്പാലിറ്റിയും സർക്കാരിന് കത്തു നൽകുകയും …

ഡോക്ടർമാരുടെ അഭാവത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രി: പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ് Read More »

കൊല്ലത്ത് അമീബിക് മസ്തിഷ്ക ജ്വരം

കൊല്ലം: കൊല്ലത്ത് പത്തു വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് ഇതാദ്യമായാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. ഒക്റ്റോബർ 11 മുതൽ കുട്ടി രോഗലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നു. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് 12ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം കുറയാഞ്ഞതിനെത്തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തിയതോടെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ജലാശയങ്ങളിൽ ഇറങ്ങുന്നവർ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും …

കൊല്ലത്ത് അമീബിക് മസ്തിഷ്ക ജ്വരം Read More »

തിരുവനന്തപുരത്ത് മുറിൻ ടൈഫസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ‘മുറിൻ ടൈഫസ്’ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 75 വയസുകാരനാണ് രോഗബാധ. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സെപ്റ്റംബർ ആദ്യമാണ് ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയും മൂലം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യനില വഷളായ രോഗിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനകളിൽ കരളിന്‍റേയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി. സാധാരണ …

തിരുവനന്തപുരത്ത് മുറിൻ ടൈഫസ് Read More »

ഐ.എം.എ തൊടുപുഴയും ഇടുക്കി ജില്ലാ സഹകരണ ആശുപത്രിയും ചേർന്ന്‌ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു

തൊടുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൊടുപുഴയും ജില്ലാ സഹകരണ ആശുപത്രിയും ചേർന്ന്‌ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു. ജില്ലാ സഹകരണ ആശുപത്രിയിൽ ചേർന്ന യോഗം ഐ.എം.എ തൊടുപുഴയുടെ പ്രസിഡൻ്റും സഹകര ആശുപത്രി ചീഫ് പീഡി യാട്രീഷ്യനുമായ ഡോ. സോണി തോമസ് ഉദ്ഘാടനം ചെയ്തു തൊഴിലിടങ്ങളിലെ മാനസിക ആരോഗ്യം’ എന്ന വിഷയത്തിൽ ഡോ കെ സുദർശൻ ബോധവൽകരണ ക്ലാസ്സ് എടുത്തു നേഴിംഗ് സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം വിക്ഞാനപ്രദമായിരുന്നു. ജില്ല സഹകരണ ആശുപത്രി പ്രസിഡന്റ് കെ …

ഐ.എം.എ തൊടുപുഴയും ഇടുക്കി ജില്ലാ സഹകരണ ആശുപത്രിയും ചേർന്ന്‌ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു Read More »

കോഴിക്കോട് ചില സ്ഥലങ്ങളിൽ നിർമ്മിച്ച മിക്സറിൽ ടാർട്രാസിൻ; ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധനം ഏർപ്പെടുത്തി

കോഴിക്കോട്: ജില്ലയിൽ ഏതാനും സ്ഥലങ്ങളിൽ ഉൽപ്പാദിപ്പിച്ച മിക്സറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തൽ. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ മിക്സറിന്‍റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ചില ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സറിൽ അത് ചേർക്കാൻ പാടില്ല. അത് അലർജിക്കു …

കോഴിക്കോട് ചില സ്ഥലങ്ങളിൽ നിർമ്മിച്ച മിക്സറിൽ ടാർട്രാസിൻ; ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധനം ഏർപ്പെടുത്തി Read More »

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

നല്ല മാനസികാരോഗ്യത്തിന്റെ 15 ലക്ഷണങ്ങൾ എന്താണ് നല്ല മാനസികാരോഗ്യം? നല്ല മാനസികാരോഗ്യം എന്നത് ഒരു വ്യക്തിക്ക് സമ്മർദ്ദങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും കാര്യക്ഷമമായി പ്രവർത്തിക്കാനും ബന്ധങ്ങൾ നിറവേറ്റുന്നതിൽ ഏർപ്പെടാനും അവരുടെ സമൂഹത്തിന് സംഭാവന നൽകാനും കഴിയുന്ന ക്ഷേമത്തിൻ്റെ അവസ്ഥയെ സൂചിപ്പിക്കുന്നു. മാനസിക രോഗങ്ങളുടെ അഭാവം മാത്രമല്ല, ജീവിത വെല്ലുവിളികളെ സമചിത്തതയോടെ നേരിടാനും സന്തുലിതാവസ്ഥ നിലനിർത്താനും വൈകാരികവും മാനസികവുമായ സ്ഥിരത അനുഭവിക്കാനും ഒരു വ്യക്തിയെ അനുവദിക്കുന്ന ഭാവാത്മക സ്വഭാവങ്ങളുടെ സാന്നിധ്യം ഇതിൽ ഉൾപ്പെടുന്നു. നല്ല മാനസികാരോഗ്യം എന്നാൽ മാനസിക …

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

60  വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് മാർ സ്ലീവാ മെഡിസിറ്റി

പാലാ: വൃക്ക ദാനം ചെയ്യുന്നത് ദൈവത്തിന്റെ ദാനം പോലെ മഹത്തരമാണെന്നും വൃക്ക സ്വീകരിച്ചവർ പുതുതലമുറയ്ക്ക് സന്ദേശവാഹകരായി മാറണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതോട് അനുബന്ധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. പുതുതലമുറയുടെ ആഹാരരീതി ആശങ്കയുണ്ടാക്കുന്നതിനാൽ ആഹാര രീതിയിലും ഒരു ലോ ആൻഡ് ഓർഡർ അനിവാര്യമായിരിക്കുകയാണെന്നു സുരേഷ് ​ഗോപി പറഞ്ഞു.   ഇക്കാര്യത്തിൽ അംബാസിഡർമാരായി പ്രവർത്തിക്കാൻ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് …

60  വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് മാർ സ്ലീവാ മെഡിസിറ്റി Read More »

ബാംഗ്ലൂരിൽ കേക്ക് കഴിച്ച് 5 വയസ്സുള്ള കുഞ്ഞ് മരിച്ചു; മാതാപിതാക്കൾ ഐ.സി.യുവിൽ

ബാംഗ്ലൂർ: കേക്ക് കഴിച്ച് കുഞ്ഞ് മരിച്ചു. ബംഗളൂരുവിലെ ഭുവനേശ്വരി നഗറിലുള്ള കെ.പി അഗ്രഹാരയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവായ ബലരാജിന് കിട്ടിയ കേക്ക് ആണ് പിഞ്ച് ജീവനെടുത്തത്. ഓർഡർ ചെയ്ത കേക്ക് ഒരു കസ്റ്റമർ ക്യാൻസൽ ചെയ്തതോടെയാണ് ബലരാജിന്‍റെ കരങ്ങളിൽ അത് എത്തിയത്. വീട്ടിൽ എത്തിയ ബലരാജും ഭാര്യയും കുഞ്ഞും കേക്ക് കഴിച്ച് അധികം വൈകാതെ തന്നെ ആരോഗ്യ നില ഗുരുതരമാകുകയായിരുന്നു. ബലരാജും ഭാര്യ നാഗലക്ഷ്മിയും ഇപ്പോഴും ബാംഗ്ലൂർ കിംസ് ആശുപത്രിയിൽ ഐ.സി.യുവിലാണ്. അവരുടെ അഞ്ച് …

ബാംഗ്ലൂരിൽ കേക്ക് കഴിച്ച് 5 വയസ്സുള്ള കുഞ്ഞ് മരിച്ചു; മാതാപിതാക്കൾ ഐ.സി.യുവിൽ Read More »

ആയൂർവ്വേദിക് റിനൈസെൻസിന്‍റെ ഒക്ടോബര്‍ – ഡിസംബര്‍ ലക്കം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: നാഗാര്‍ജുന റിസര്‍ച്ച് ഫൗണ്ടേഷന്‍റെ ത്രൈമാസിക സയന്‍റിഫിക് ജേര്‍ണലായ ആയൂർവ്വേദിക് റിനൈസെൻസിന്‍റെ ഒക്ടോബര്‍ – ഡിസംബര്‍ ലക്കം പ്രകാശനം ചെയ്തു. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. പി ജയറാമിന് മാസിക നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ആയുര്‍വേദ ശാസ്ത്ര രംഗത്ത് നടക്കുന്ന ഗവേഷണ ഫലങ്ങളും നാഗാര്‍ജുന ഗവേഷണ വിഭാഗത്തിന്‍റെ പ്രവര്‍ത്തന ഫലങ്ങളും കോര്‍ത്തിണക്കി ഉള്ള ശാസ്ത്ര ലേഖനങ്ങളാണ് ഇതില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത …

ആയൂർവ്വേദിക് റിനൈസെൻസിന്‍റെ ഒക്ടോബര്‍ – ഡിസംബര്‍ ലക്കം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു Read More »

ഗുരുതരാവസ്ഥയിലെന്നത് വ്യാജ വാർത്തയെന്ന് രത്തൻ ടാറ്റ

മുംബൈ: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ. ഇൻസ്റ്റഗ്രാമിലൂടെയാണ് രത്തൻ ടാറ്റ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ ശ്രദ്ധയിൽ പെട്ടതായും നിലവിൽ ആശങ്കാജനകമായി യാതൊന്നും ഇല്ലെന്നും വ്യാജവാർത്തകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നും രത്തൻ ടാറ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രായാധിക്യവും അതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും മൂലം മെഡിക്കൽ ചെക്ക് അപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ രക്തസമ്മർദം കുറഞ്ഞത് മൂലം രത്തൻ …

ഗുരുതരാവസ്ഥയിലെന്നത് വ്യാജ വാർത്തയെന്ന് രത്തൻ ടാറ്റ Read More »

ഇളംദേശം ഫാമിലി ഹെൽത്ത് സെന്റർ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് സെന്ററായി ഉയർത്തി

തൊടുപുഴ: ഇളംദേശം ഫാമിലി ഹെൽത്ത് സെന്റർ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് സെന്ററായി ഉയർത്തി. കാലാങ്ങളായുള്ള ഈ ആവശ്യം സാധിച്ചതിൽ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നതായി പ്രതിനിധികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും നടപ്പില്‍ വരുത്തേണ്ട ആരോ​ഗ്യ സംബന്ധമായ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കാണിച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കമിറ്റി മാത്യു കെ ജോൺ പ്രസിഡന്റായിരുന്ന 2022ല്‍ ആരോഗ്യ വിേദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർമാന്‍ സിബി ദാമാേരനുമായി ചേർന്ന് ആരോഗ്യ …

ഇളംദേശം ഫാമിലി ഹെൽത്ത് സെന്റർ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് സെന്ററായി ഉയർത്തി Read More »

രക്തദാന ക്യാമ്പ് നടത്തി

അറക്കുളം: സെന്റ്. മേരിസ് പുത്തൻപള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ പള്ളി പാരിഷ് ഹാളിൽ രക്തദാന ക്യാമ്പ് നടത്തി. സമൂഹത്തിന്റെ നാനാതുറയിൽ പെട്ട സ്ത്രീ പുരുഷന്മാർ ഉൾപ്പെടെ 40 പേർ രക്തം ദാനം ചെയ്തു. ഈ ക്യാമ്പ് വഴി പതിനഞ്ചോളം യുവാക്കൾ ആദ്യമായി രക്തദാനത്തിലേക്ക് കടന്നുവന്നു. വികാരി ഫാദർ മൈക്കിൾ കിഴക്കേപറമ്പിൽ ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കി യുവതലമുറ ഇതിലേക്ക് കൂടുതൽ കടന്നു വരേണ്ടതിന്റെ ആവശ്യകത അദ്ദേഹം തൻ്റെ …

രക്തദാന ക്യാമ്പ് നടത്തി Read More »

തിരുവനന്തപുരത്ത് പ്ലസ് റ്റൂ വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. നാവായിക്കുളം സ്വദേശിയായ പ്ലസ് റ്റൂ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഉത്രാട ദിനത്തിൽ കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗ ലക്ഷണം കണ്ട് തുടങ്ങിയത്. ഈ വിദ്യാർത്ഥിക്കൊപ്പം കുളത്തിൽ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ കഴിയുകയാണ്.

കൊച്ചിയിൽ എംപോക്സ് രോ​ഗം: മുന്നറിയപ്പ് നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗിയുയി സമ്പര്‍ക്കത്തില്‍ വന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാല്‍ രോഗലക്ഷണങ്ങളുണ്ടായാല്‍ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് …

കൊച്ചിയിൽ എംപോക്സ് രോ​ഗം: മുന്നറിയപ്പ് നൽകി ആരോഗ്യവകുപ്പ് Read More »

എറണാകുളം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ക്ലേഡ് വണ്‍ ബി വകഭേദമാണ് ബാധിച്ചത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലാക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് എംപോക്‌സ് …

എറണാകുളം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു Read More »

ഇടുക്കി ജില്ലയിൽ വൈറൽ പനി വർധിക്കുന്നു

തൊടുപുഴ: അമീബിക് മസ്തിഷ്ക ജ്വരം പോലെയുള്ള മാരക രോഗങ്ങളിൽ ജില്ലയ്ക്ക് ആശങ്കപ്പെടാനില്ലെങ്കിലും മറ്റ് പനികൾ വ്യാപിച്ചിരിക്കുകയാണ്. വൈറൽ പനിയാണ് കൂടുതലും. ഈ മാസം 23 വരെ 5720 പേർ പനിക്ക് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ വേറെയും. രണ്ടേ മൂന്ന് ദിവസം കൊണ്ട് പനി മാറിയാലും ചുമയും മറ്റ് ശാരീരിക അസ്വസ്ഥതകളും ആഴ്ചകൾ നീണ്ട് നിൽക്കുന്ന സ്ഥിതിയാണ്. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിക്കുകയും ചെയ്യുന്നു. സ്കൂൾ കുട്ടികൾക്കിടയിലും …

ഇടുക്കി ജില്ലയിൽ വൈറൽ പനി വർധിക്കുന്നു Read More »

പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോർട്ട്

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ രാജ്യത്ത് ഏറെ ഉപയോഗിക്കപ്പെടുന്ന 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്നു പരിശോധനാ റിപ്പോർട്ട്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ(സി.ഡി.എസ്‌.സി.ഒ) നടത്തിയ പ്രതിമാസ സാംപ്‌ൾ പരിശോധനയിലാണ് ഗൗരവമേറിയ മുന്നറിയിപ്പ്. ഡ്രഗ് ഓഫിസർമാർ എല്ലാ മാസവും ശേഖരിക്കുന്ന സാംപ്‌ളുകൾ പരിശോധിച്ച് സിഡിഎസ്‌സിഒ ജാഗ്രതാ നിർദേശം നൽകാറുണ്ട്. ഏറ്റവും ഒടുവിൽ നൽകിയ നിർദേശത്തിലാണ് പാരസെറ്റമോൾ ഐ.പി 500, വിറ്റാമിൻ സി-ഡി3 ഗുളികയായ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്‌ജെൽ, അന്‍റാസിഡ് പാൻ ഡി തുടങ്ങിയ മരുന്നുകൾക്ക് …

പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോർട്ട് Read More »

അടിമാലി താലൂക്ക് ആശുപത്രിക്ക് വേണ്ടത് പ്രഖ്യാപനങ്ങൾ അല്ല പ്രവർത്തനങ്ങളാണ്; കെ.എ കുര്യൻ

അടിമാലി: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് ഏഴ് കോടി രൂപ അടിമാലി താലൂക്ക് ആശുപത്രിക്ക് അനുവദിക്കുകയുണ്ടായി. നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ ഒന്നാം പിണറായി വിജയൻ ഗവൺമെൻ്റ് ഈ കെട്ടിടത്തിൽ 10 ഡയാലിസിസ് യൂണിറ്റുകൾ മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിൻ്റെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയുണ്ടായി യൂണിറ്റ് അനുവദിച്ച അടിമാലി താലൂക്ക് ആശുപത്രിയിൽ അഞ്ച് എണ്ണം മാത്രമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ബാക്കിയുള്ള …

അടിമാലി താലൂക്ക് ആശുപത്രിക്ക് വേണ്ടത് പ്രഖ്യാപനങ്ങൾ അല്ല പ്രവർത്തനങ്ങളാണ്; കെ.എ കുര്യൻ Read More »

മുംബൈയിലെ ക്ഷേത്ര പ്രസാദത്തിൽ എലി

മുംബൈ: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിനു പിന്നാലെ, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകൾക്കിടയിൽ എലിക്കുഞ്ഞുങ്ങൾ കിടക്കുന്ന വീഡിയോ പുറത്ത് വന്നു. വീഡിയോ വൈറലായതോടെ ശ്രീ സിദ്ധിവിനായക് ഗണപതി ടെമ്പിൾ ട്രസ്റ്റ്(SSGT) സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ട്രസ്റ്റ് അധ്യക്ഷനും ശിവസേനാ നേതാവുമായ സദാ സർവാങ്കർ ആരോപണം നിഷേധിച്ചിട്ടുണ്ട്. വീഡിയോ എടുത്തിരിക്കുന്നത് ക്ഷേത്രത്തിൽ നിന്നല്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ക്ഷേത്രത്തിൽ നിന്ന് ദിവസേന ലക്ഷണക്കിന് ലഡ്ഡുവാണ് പ്രസാദമായി വിതരണം ചെയ്യുന്നത്. ഇവ തയാറാക്കുന്നത് വൃത്തിയുള്ള സ്ഥലത്താണ്. …

മുംബൈയിലെ ക്ഷേത്ര പ്രസാദത്തിൽ എലി Read More »

ഇടുക്കിയിൽ ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി

ഇടുക്കി: ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിലാണ് ജീവനുള്ള പുഴുകളെ കണ്ടെത്തിയത്. കട്ടപന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് വിദ‍്യാർഥികൾക്കാണ് ചിക്കൻകറിയൽ നിന്നും ജീവനുള്ള പുഴുക്കളെ കിട്ടിയത്. മൂന്ന് വിദ‍്യാർഥികളും ഭക്ഷ‍്യ വിഷബാധയേറ്റ് കട്ടപനയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സ തേടി. സ്വിമ്മിങ് അക്കാദമിയിലെ നീന്തൽ പരിശീലനത്തിന് ശേഷമാണ് വിദ‍്യാർഥികൾ സമീപത്തെ ഹോട്ടലിൽ നിന്നും പൊറോട്ടയും ചിക്കന്‍കറിയും കഴിച്ചത്. ഇതിനിടെയാണ് ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ഇതോടെ വിദ‍്യാർഥികൾ ഛർദിച്ചു. തുടർന്ന് സംഭവത്തിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ പകർത്തി. …

ഇടുക്കിയിൽ ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി Read More »

മലപ്പുറത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് എംപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു. ദുബായില്‍ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനാണു എംപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും …

മലപ്പുറത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് എംപോക്സ് സ്ഥിരീകരിച്ചു Read More »

യു.എ.ഇയിൽ കാലാവസ്ഥാ മാറ്റം: പനി കൂടുന്നതായി റിപ്പോർട്ട്

ദുബായ്: യു.എ.ഇയിലെ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായി ഡോക്ടർമാർ. അന്തരീക്ഷ താപനിലയിൽ കുറവ് വരുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. പനി, ക്ഷീണം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പലരും എത്തുന്നത്. നീണ്ട അവധി കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസികൾക്ക് രോഗം വരാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഫ്ലൂ വാക്‌സിൻ എടുക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അസുഖം ബാധിച്ചവർ പരമാവധി വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

നിപാ വയറസ്; ഹൈയെസ്റ്റ് റിസ്‌ക് പട്ടികയിൽ 26 പേർ

ന്യൂഡൽഹി: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിൻറെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 13 പേരുടെ സാംപിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പർക്ക പട്ടികയിൽ 172 പേരാണുള്ളത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിയുടെ സമ്പർക്കപ്പട്ടികയിൽ ഹൈ റിസ്‌ക് കാറ്റഗറിയിൽപ്പെട്ടവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. നിലവിൽ ഹൈ റിസ്‌ക് കാറ്റഗറിക്ക് മുകളിലുള്ള ഹൈയെസ്റ്റ് റിസ്‌കിൽ 26 പേരുണ്ട്. ഇവർക്ക് പ്രതിരോധമരുന്നുകൾ നൽകി നൽകി നിരീക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. നിപ ബാധിച്ച് കഴിഞ്ഞാൽ 7,8,9 ദിവസങ്ങളിലാണ് തീവ്ര രോഗലക്ഷണങ്ങൾ കാണിക്കുന്നത്. …

നിപാ വയറസ്; ഹൈയെസ്റ്റ് റിസ്‌ക് പട്ടികയിൽ 26 പേർ Read More »

മഞ്ചേരി മെഡിക്കല്‍ കോളേജിൽ എംപോക്സ് രോഗ ലക്ഷണങ്ങളുമായി എത്തിയ ആൾ നിരീക്ഷണത്തിൽ

മലപ്പുറം: മഞ്ചേരിയില്‍ എംപോക്‌സ് രോഗ ലക്ഷണങ്ങളോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളെജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഇയാൾ നിരീക്ഷണത്തില്‍ തുടരുകയാണ്. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച രാവിലയോടെയായിരുന്നു ഇയാൾ ആശുപത്രിയിലെ ത്വക് രോഗ വിഭാഗദം ഒ.പിയിൽ ചികിത്സ തേടിയത്. എന്നാൽ പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു. എംപോക്സാണെന്ന …

മഞ്ചേരി മെഡിക്കല്‍ കോളേജിൽ എംപോക്സ് രോഗ ലക്ഷണങ്ങളുമായി എത്തിയ ആൾ നിരീക്ഷണത്തിൽ Read More »

മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായും പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കാനും നിർദേശമുണ്ട്. കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും കൂടുതൽ നിയന്ത്രണങ്ങളുള്ളത്. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവു. സിനിമ തിയേറ്ററുകളും ട്യൂഷന്‍ സെന്‍ററുകള്‍ …

മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു Read More »

നിപാ വ്യാപനം ഭയന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ; 5 വാർഡുകളിൽ കണ്ടെയ്ൻമെൻറ് സോൺ ഏർപ്പെടുത്തി

മലപ്പുറം: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച ഇരുപത്തിനാലുകാരൻറെ സമ്പർക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ നാല് മുതൽ ഏഴ് വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിൽ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും …

നിപാ വ്യാപനം ഭയന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ; 5 വാർഡുകളിൽ കണ്ടെയ്ൻമെൻറ് സോൺ ഏർപ്പെടുത്തി Read More »

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്; പരിശോധന ഫലം പുറത്ത് വന്നു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുവാവിന്‍റെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിരുന്നു. കൂടാതെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഇതിന് പിന്നാലെയാണ് സാംപിളുകൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇതിലാണ് നിപ …

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്; പരിശോധന ഫലം പുറത്ത് വന്നു Read More »

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ ദമ്പതികളുടെ ഒരു ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വ്യാഴാഴ്ച കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരം; കേരളത്തിൽ 14 പേർ രോഗമുക്തരായി

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്(അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തു. ഈ 10 പേര്‍ ഉള്‍പ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ലോകത്ത് ഈ രോഗം ബാധിച്ചവരില്‍ ആകെ രോഗമുക്തി നേടിയ 25 പേരില്‍ 14 പേരും കേരളത്തില്‍ നിന്നാണ്. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാന്‍ …

അമീബിക് മസ്തിഷ്ക ജ്വരം; കേരളത്തിൽ 14 പേർ രോഗമുക്തരായി Read More »

കോഴിക്കോട് ‌സ്കൂളിൽ മഞ്ഞപ്പിത്ത ബാധ

കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയർസെക്കന്‍ററി സ്കൂളിലെ വിദ്യാർ‌ഥികളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. 50ഓളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ വ്യക്തമായി. പിന്നാലെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നും ലഭിച്ച ഉഴുന്നുവടയിൽ ബ്ലേഡ്: സ്ഥാപനം പൂട്ടിച്ചു

തിരുവനന്തപുരം: ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണച്ചിൽ ബ്ലേഡ് കണ്ടെത്തി. തിരുവനന്തപുരം വെൺപാലവട്ടം കുമാർ സെന്‍ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നു വടയിൽ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷും 17 വയസ്സുള്ള മകളുമാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയത്. ഇതിൽ മകൾ കഴിച്ച വടയിൽ നിന്നാണ് പകുതി ബ്ലേഡ് കണ്ടെത്തിയത്. ഉഴുന്നുവട കഴിക്കുന്ന സമയം പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പിന്നീട് വിവരമറിഞ്ഞെത്തിയ പേട്ട പൊലീസും ഫുഡ് …

തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നും ലഭിച്ച ഉഴുന്നുവടയിൽ ബ്ലേഡ്: സ്ഥാപനം പൂട്ടിച്ചു Read More »

എംപോക്സ് രോ​ഗം; സംസ്ഥാനങ്ങളുടെ യോഗം വിളിക്കുമെന്ന് കേന്ദ്രം അറിയിച്ചു; തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ല

ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ സാഹചര്യത്തിൽ വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാനും നിർദേശമുണ്ട്. സംശയാസ്പദമായതും സ്ഥിരീകരിച്ചതുമായ കേസുകൾ കൈകാര്യം ചെയ്യാൻ തയ്യാറായിരിക്കാനും സ്‌ക്രീനിംഗും പരിശോധനകൾക്കായും ഐസൊലേഷൻ സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാനങ്ങൾ തയ്യാറായിരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. രാജ്യത്ത് ഞായറാഴ്ചയാണ് ആദ്യ എംപോക്സ് സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ നിന്നെത്തിയ യുവാവിനായിരുന്നു രോഗം സ്ഥിരീകരിച്ചത്. യുവാവിന്‍റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ ഐസൊലേഷനിൽ …

എംപോക്സ് രോ​ഗം; സംസ്ഥാനങ്ങളുടെ യോഗം വിളിക്കുമെന്ന് കേന്ദ്രം അറിയിച്ചു; തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ല Read More »

കാൻസർ മരുന്നുകൾക്ക് വില കുറയും

ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ നികുതി 12ൽ നിന്ന് അഞ്ച് ശതമാനമായി കുറച്ച് ജിഎസ്ടി കൗൺസിൽ യോഗം. അതേ സമയം ആരോഗ്യ – ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്‍റെ ജി.എസ്.ടി കുറയ്ക്കുന്നതിൽ തീരുമാനമായില്ല. ഈ വിഷയം നവംബറിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചതായും ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി പറഞ്ഞു. നിലവിൽ 18 ശതമാനമാണ് പ്രീമിയത്തിന്‍റെ ജി.എസ്.ടി. കേന്ദ്ര – സംസ്ഥാന സർവകലാശാലകളുടെ …

കാൻസർ മരുന്നുകൾക്ക് വില കുറയും Read More »

രാജ്യത്ത് എം പോക്‌സ് രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് എം പോക്‌സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ക്ലാസ് 2 എം പോക്‌സ് വൈറസാണ് ഇയാളില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുവാവ് അടുത്തിടെ ഒരു ആഫ്രിക്കന്‍ രാജ്യം സന്ദര്‍ശിച്ചിരുന്നു. യുവാവ് നിലവില്‍ ഐസോലേഷനിലാണെന്നും നില തൃപ്തികരമാണന്നും മന്ത്രാലയം വ്യക്തമാക്കി. എന്താണ് മങ്കി പോക്സ് – മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗംനിർമാർജനം …

രാജ്യത്ത് എം പോക്‌സ് രോഗം സ്ഥിരീകരിച്ചു Read More »

കാസർഗോഡ് കോളേജ് വിദ്യാർത്ഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1ഉം

കാസർഗോഡ്: പടന്നക്കാട് കാർഷിക കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1 രോഗവും സ്ഥിരീകരിച്ചു. 5 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അപകടത്തിൽ ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടത് കൈ പുനർജീവിപ്പിച്ച് മാർ സ്ലീവാ മെഡിസിറ്റി

പാലാ: അപകടത്തെ തുടർന്നു പൂർണമായി ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടത് കൈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജീവിപ്പിച്ചു. ഒന്നര വർഷത്തോളം ചലനമില്ലാതിരുന്ന ഇടതു കൈ സാധാരണ നിലയിൽ ആയതോടെ 25 കാരനായ യുവാവ് വീണ്ടും വാഹനത്തിന്റെ വളയം പിടിച്ച് പുതു ജീവിതത്തിലേക്ക് പ്രവേശിച്ചു. കാഞ്ഞിരപ്പളളി സ്വദേശിയും മിനിട്രാൻസ്പോർട്ട് വാഹനത്തിന്റെ ഡ്രൈവറുമായ യുവാവാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഒന്നര വർഷം മുമ്പ് റാന്നി -മണിമല റൂട്ടിൽ വച്ചാണ് യുവാവ് അപകടത്തിൽപെട്ടത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു …

അപകടത്തിൽ ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടത് കൈ പുനർജീവിപ്പിച്ച് മാർ സ്ലീവാ മെഡിസിറ്റി Read More »

സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപനം: 4 ജില്ലകളില്‍ വളര്‍ത്ത് പക്ഷികള്‍ക്ക് നിരോധനം

ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളില്‍ നാല് മാസം വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി തുടർച്ചയായി സ്വീരീകരിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ കോഴി, താറാവ്, കാട എന്നിവയെ കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 …

സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപനം: 4 ജില്ലകളില്‍ വളര്‍ത്ത് പക്ഷികള്‍ക്ക് നിരോധനം Read More »