Timely news thodupuzha

logo

Health

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കളക്റ്റർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

കോട്ടയം: മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെത്തുടർന്ന് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ ജില്ലാ കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കലക്റ്റർ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കെട്ടിടത്തിൻറെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ‍്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നാണ് ജോൺ വി. സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവായിരുന്നു അപകടത്തിൽ മരിച്ചത്. ബിന്ദുവിൻറെ മരണം വ‍്യാപക പ്രതിഷേധങ്ങൾക്ക് …

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കളക്റ്റർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു Read More »

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ഇതാദ്യം

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെൻറർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിൻറെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം …

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ഇതാദ്യം Read More »

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. എളേറ്റിൽ വട്ടോഴി എം.ജെ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സയാനാണ് മരിച്ചത്.

അതിനൂതന റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ബി.എം.എച്ച് തൊടുപുഴ

തൊടുപുഴ: ജോൺസൺ ആൻഡ് ജോൺസൻ ഗ്രൂപ്പിന്റെ അതിനൂതന ‘വെലിസ്’ റോബോട്ടിക് സർജറി സംവിധാനം ഉപയോഗിച്ചുള്ള ആദ്യ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (BMH) തൊടുപുഴയിൽ വിജയകരമായി പൂർത്തിയാക്കി. 70 വയസ്സുള്ള വയോധികയ്ക്ക് ഇരുകാലിലുമുള്ള (ബൈലാറ്ററൽ) മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, ഓർത്തോപീഡിക്‌സ് വിഭാഗം മേധാവിയായ ഡോ. ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് നടന്നത്. ഡോ. നിതിൻ ജോർജ് (ഓർത്തോപീഡിക്‌സ് ), ഡോ. സുനിൽ ഐസക് (അനസ്തേഷ്യ) എന്നിവർ ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. വെലിസ് റോബോട്ടിക് സർജറി സംവിധാനത്തിലൂടെ വളരെ ചെറിയ മുറിവുകൾ …

അതിനൂതന റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ബി.എം.എച്ച് തൊടുപുഴ Read More »

എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിവ് നടത്തത്തിനിടെ തലകറക്കമുണ്ടായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗ നിർണയ പരിശോധനങ്ങൾ നടത്തി വരുന്നതായി പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. രണ്ടു ദിവസം വിശ്രമിക്കാൻ സ്റ്റാലിനോട് ഡോക്‌ടർമാർ നിർദേശിച്ചു. ഇതോടെ സ്റ്റാലിന്‍റെ പരിപാടികളെല്ലാം മാറ്റിവച്ചു.

നിപ വ്യാപനം, അനാവശ‍്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

കോഴിക്കോട്: അനാവശ‍്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. സംസ്ഥാനത്ത് നിപ രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിർദേശം. ചികിത്സയിൽ കഴിയുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശുപത്രിയിൽ വച്ച് സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ‍്യ പ്രവർത്തകരും മാസ്ക് ധരിക്കണമെന്നും ആശുപത്രി സന്ദർശനത്തിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ ഡോക്റ്റർ കെ.കെ. ജയറാം പറഞ്ഞു. അതേസമയം നിപ ബാധിച്ച് പാലക്കാട് സ്വദേശി മരിച്ച സംഭവത്തിൽ …

നിപ വ്യാപനം, അനാവശ‍്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു Read More »

മുഖ‍്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ കഴിഞ്ഞു, നാളെ തിരിച്ചെത്തും

തിരുവനന്തപുരം: യു.എസിലെ ചികിത്സ കഴിഞ്ഞ് ദുബായിലെത്തിയ മുഖ‍്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച കേരളത്തിലെത്തും. ശനിയാഴ്ച രാവിലെയോടെയാണ് യു.എസിലെ ചികിത്സ കഴിഞ്ഞ് മുഖ‍്യമന്ത്രി ദുബായിലെത്തിയത്. ദുബായിൽ അദ്ദേഹത്തിന് ഔദ‍്യോഗിക പരിപാടികളില്ലാത്തതിനാൽ കേരളത്തിലേക്ക് ചൊവ്വാഴ്ച മടങ്ങിയെത്തുമെന്നാണ് വിവരം. ജൂലൈ അഞ്ചിനായിരുന്നു മുഖ‍്യമന്ത്രി യു.എസിലെ മിനസോട്ടിയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയത്. നാലാം തവണയായിരുന്നു അദ്ദേഹത്തിൻറെ അമെരിക്കൻ സന്ദർശനം. 2018ൽ വിദേശ ചികിത്സ നടത്തിയതിൻറെ തുടർ ചികിത്സയ്ക്കു വേണ്ടിയാണ് ഇത്തവണ മുഖ‍്യമന്ത്രി അമെരിക്കയിലേക്ക് പോയത്.

ടാറിങ്ങിന് ശേഷം റോഡിലുപേക്ഷിച്ച് പോയ വീപ്പകളിൽ വെള്ളം നിറഞ്ഞ് കൊതുക് പെരുകുന്നു; പരാതിയുമായി കോടിക്കുളം നിവാസികൾ

തൊടുപുഴ: കോടിക്കുളത്ത് റോഡ് ടാറിങ്ങിന് ശേഷം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന വീപ്പയിൽ വെള്ളം നിറഞ്ഞ് കൊതുകു പെരുകുന്നതായി പരാതി. തൊടുപുഴ – വണ്ണപ്പുറം റോഡരികിൽ കോടിക്കുളം പഞ്ചായത്തിന് തൊട്ടടുത്താണ് രണ്ടിടങ്ങളിൽ വീപ്പകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നത്. കൊതുക് പരത്തുന്ന മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോ​ഗങ്ങൾ ജില്ലയിൽ പടരുന്നതായി ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടള്ള സാഹചര്യത്തിലാണ് ഈ അനാസ്ഥ തുടരുന്നത്.

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം; തൊടുപുഴ – കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി

തൊടുപുഴ: രാജഭരണം മുതൽ മുൻപന്തിയിലായിരുന്ന കേരളത്തിലെ ആരോഗ്യരംഗം തകർന്നടിഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി വീണാ ജോർജ് രാജി വെയ്ക്കണമെന്നു ഡിസിസി പ്രസിഡൻ്റ് സി.പി മാത്യു ആവശ്യപ്പെട്ടു. ഒരു കാലത്തും കേട്ടിട്ടില്ലാത്ത രോഗങ്ങൾ പടർന്നു പിടിയ്ക്കുമ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളുടേയും ആശുപത്രികളുടേയും അവസ്ഥ പരിതാപകരമാണ്. മരുന്നുകമ്പനികൾക്കു നൽകാനുള്ള കോടികളുടെ കുടിശികയും ഡോക്ടർമാരുടേയും ജീവനക്കാരുടേയും ക്ഷാമവും മൂലം ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മികച്ച രീതിയിൽ നടപ്പിലാക്കിയ കാരുണ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിച്ചു. കോട്ടയം മെഡിക്കൽ …

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം; തൊടുപുഴ – കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി Read More »

സമ്പർക്ക പട്ടികയിലുണ്ടായിരുന്ന എല്ലാവരുടേയും ഫലം നെഗറ്റീവ്

പാലക്കാട്: നിപ്പ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന മെഡിക്കൽ കോളെജിലെ ഐസൊലേഷനിലുള്ള 3 പേരുടെ കൂടി സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ജൂലൈ 6നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ 38 കാരിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരിൽ പനി ബാധിച്ച മുഴുവൻ പേരുടെയും സാമ്പിൾ പരിശോധന ഫലം നെഗറ്റീവായി. അതേസമയം, നിപ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട അതിഥിത്തൊഴിലാളി മലപ്പുറത്തുള്ളതായി വിവരം ലഭിച്ചെന്ന് മന്ത്രി പറഞ്ഞു. …

സമ്പർക്ക പട്ടികയിലുണ്ടായിരുന്ന എല്ലാവരുടേയും ഫലം നെഗറ്റീവ് Read More »

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതി ചികിത്സയിൽ തുടരുന്നു: 173 പേർ സമ്പർക്കപ്പട്ടികയിൽ

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വ്യാപനം തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്കപട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ 100 പേർ പ്രൈമറി കോൺട്രാക്‌റ്റിലുള്ളവരാണ്. അതിൽ കുടുംബാംഗങ്ങളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. അതിൽ തന്നെ 52 പേർ ഹൈ റിസ്ക് കോണ്ടാക്‌ടിൽ ഉൾപ്പെടുന്നവരാണ്. ബാക്കി 73 പേർ സെക്കണ്ടറി കോണ്ടാക്‌റ്റാണ്. മണ്ണാർക്കാട് തച്ചമ്പാറ …

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതി ചികിത്സയിൽ തുടരുന്നു: 173 പേർ സമ്പർക്കപ്പട്ടികയിൽ Read More »

അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ‌ ബുദ്ധിമുട്ടുണ്ടെന്ന് മകൻ നവനീത്

കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രി കെട്ടിടം വീണ് സ്ത്രീ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ബിന്ദുവിൻറെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. നവനീതിന് സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു. കഴിഞ്ഞ ദിവസം നവനീതിന് താത്ക്കാലിക ജോലി നൽകുമെന്ന് സർക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം നവനീതിന് താത്ക്കാലിക ജോലി നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മകൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിച്ചാൽ നന്നായിരിക്കുമെന്ന് ബിന്ദുവിൻറെ …

അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ‌ ബുദ്ധിമുട്ടുണ്ടെന്ന് മകൻ നവനീത് Read More »

ഗുജറാത്തിലെ അനധികൃത മരുന്ന് പരീക്ഷണം; 741 രോഗികളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് എൻ.ഒ.റ്റി.റ്റി.ഒ

അഹമ്മദാബാദ്: ഗുജറാത്തിലെ സർക്കാർ ആശുപത്രിയിൽ അനധികൃത മരുന്ന് പരീക്ഷണം 741 രോഗികളുടെ ജീവനെടുത്തതായി സംശയം. അഹമ്മദാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കിഡ്നി ഡിസീസസ് ആൻഡ് റിസർച്ച് സെൻററിൽ അനധികൃത പരീക്ഷണത്തിനു വിധേയരായ 2352 രോഗികളിൽ 741 പേരാണ് മരിച്ചത്. അനുമതിയില്ലാതെയാണ് സ്റ്റെം സെൽ തെറാപ്പി നടത്തിയതെന്നു വ്യക്തമായതോടെ, ഇതു സംബന്ധിച്ച നടപടികൾ വ്യക്തമാക്കാൻ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ സംസ്ഥാന ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1999 – 2017 കാലയളവിലാണ് മരുന്ന് പരീക്ഷണം കാരണമെന്നു സംശയിക്കപ്പെടുന്ന …

ഗുജറാത്തിലെ അനധികൃത മരുന്ന് പരീക്ഷണം; 741 രോഗികളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് എൻ.ഒ.റ്റി.റ്റി.ഒ Read More »

പാലക്കാട് നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി

പാലക്കാട്: നാട്ടുകല്ലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള 38 കാരിയുടെ 10 വയസുള്ള ബന്ധുവായ കൂട്ടിക്ക് പനി. തുടർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന സ്ത്രീയുടെ സമ്പർക്കപട്ടികയിൽ 91 പേരാണ് ഉള്ളത്. ഇതിൽ 59 പേരാണ് പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളത്. ഈ പ്രാഥമിക പട്ടികയിലുള്ളതാണ് ഇപ്പോൾ പനിയുള്ള 10 വയസുകാരൻ. അതേസമയം, നിപ സ്ഥിരീകരിച്ച 2 പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ …

പാലക്കാട് നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി Read More »

കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

കോട്ട‍യം: മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ആരോ​ഗ്യമന്ത്രി വീണാ ജോർജാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീണാ ജോർജിനെപ്പോലെ ഞങ്ങൾ മേലനങ്ങാതെ നടക്കുന്നവരല്ല. ഞങ്ങൾ ചെളിയിലിരിക്കേണ്ടി വന്നാൽ അവിടെയിരിക്കുമെന്നും ശോഭ പറഞ്ഞു. ജീവിതം തന്നെ ഈ സമൂഹത്തിനു വേണ്ടി സമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ഈ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ഞങ്ങൾക്കൊരു മുഖ്യമന്ത്രിയും മന്ത്രിയും വേണ്ട. സമരത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ വീണാ ജോർജിനെ കൊണ്ട് ക്ഷ വരപ്പിക്കാനുള്ള തൻറേടം ബി.ജെ.പിക്കുണ്ടെന്നും ശോഭ …

കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ Read More »

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവാണ്. ഇതോടെ, നാട്ടുകൽ കിഴക്കുംപുറം മേഖലയിലെ മൂന്ന് കിലോമീറ്റർ പരിധി കണ്ടെയ്ൻമെൻറ് സോണായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. കൂടാതെ, രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേരെ ഹൈറിസ്ക് പട്ടികയിലും ഉൾപ്പെടുത്തി. 20 ദിവസം മുമ്പാണ് ഇവർക്ക് പനി ആരംഭിച്ചത്. വീടിന് സമീപത്തുള്ള പാലോട്, കരിങ്കൽ അത്താണി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ …

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു Read More »

അധികൃതരുടെ അനാസ്ഥ മൂലം കെട്ടിടം തകർന്ന് അപകടം സംഭവിച്ച കോട്ടയം മെഡിക്കൽ കോളെജിൽ മാധ‍്യമങ്ങൾക്ക് വിലക്ക്

കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മാധ‍്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. കെട്ടിടഭാഗം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ മരിച്ച സാഹചര‍്യത്തിലാണ് മാധ‍്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അപകടമുണ്ടായ സ്ഥലത്ത് വ‍്യാഴാഴ്ച മാധ‍്യമങ്ങളെത്തുകയും ദൃശ‍്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഉപയോഗശൂന‍്യമായ വാർഡിൻറെ ഭാഗങ്ങളാണ് തകർന്നതെന്നായിരുന്നു ആശുപത്രി അധികൃതരും മന്ത്രിമാരും പ്രതികരിച്ചിരുന്നത്. എന്നാൽ, മാധ‍്യമങ്ങൾ പകർത്തിയ ദൃശ‍്യങ്ങളിൽ ഈ വാർഡിൽ‌ നിരവധി അന്തേവാസികളുള്ളതായി തെളിഞ്ഞിരുന്നു. അപകടത്തെപ്പറ്റി വെള്ളിയാഴ്ച ജില്ലാ കലക്റ്റർ വിശദമായ അന്വേഷണം നടത്തും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയിൽ ആളുകൾ കയറുന്നതിനെക്കുറിച്ചും അന്വേഷിക്കും.

കഴി‍ഞ്ഞ ദിവസം മരിച്ച മലപ്പുറത്തെ 17 വയസ്സുള്ള പെൺകുട്ടിയ്ക്ക് നിപയെന്ന് സംശയം; സാമ്പിൾ പുനെയിലേക്ക് അയച്ചു

കോഴിക്കോട്: ഭീതി പടർത്തി സംസ്ഥാനത്ത് വീണ്ടും നിപ. സ്വകാര്യ ആശുപത്രിയിൽ കഴി‍ഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ 17 വയസുകാരിയുടെ പ്രാഥമിക പരിശോധനയിൽ നിപ ബാധ കണ്ടെത്തി. ഇതു സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ പുനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ജൂൺ 28ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയുടെ മസ്തിഷ്‌ക മരണം ജൂലൈ ഒന്നിനാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജിലായിരുന്നു പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം. പോസ്റ്റ് മോർട്ടം നടത്തിയ ഡോക്റ്ററും ജീവനക്കാരും ക്വാറൻറൈനിൽ കഴിയുകയാണ്. അതേസമയം, …

കഴി‍ഞ്ഞ ദിവസം മരിച്ച മലപ്പുറത്തെ 17 വയസ്സുള്ള പെൺകുട്ടിയ്ക്ക് നിപയെന്ന് സംശയം; സാമ്പിൾ പുനെയിലേക്ക് അയച്ചു Read More »

കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ കളക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം

കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിൻറെ സംസ്‌കരം വെള്ളിയാഴ്ച രാവിലെ 11മണിടോയെ നടക്കും. തലയോലപറമ്പിലെ വീട്ടുവളപ്പിലാണ് സംസ്‌കരം നടക്കുക. പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിൻറെ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കെട്ടിടം തകർന്നുവീണ സംഭവത്തിൽ ജില്ലാ കലക്റ്ററുടെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണവും അന്വേഷിക്കും. അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. റിപ്പോർട്ട് ഉടൻ സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിട്ടുള്ളത്. കഴുത്ത് വേദനയെത്തുടർന്ന് …

കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ കളക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം Read More »

കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയുടെ 14-ാം വാർഡ് കെട്ടിടം തകർന്നു വീണു

കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രി കെട്ടിടം തകർന്നു വീണു. 14-ാം വാർഡാണ് തകർന്നത്. കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർക്ക് പരുക്കുള്ളതായാണ് വിവരം. ഇതിലൊരാൾ കുട്ടിയാണെന്നാണ് വിവരം. കെട്ടിടത്തിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഫയർഫോഴ്സും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ശുചിമുറികൾ ഉള്ള ഭാഗമാണ് തകർന്നുവീണത്. ഉഗ്ര ശബ്ദത്തോടെയാണ് കെട്ടിടം തകർന്ന് വീണതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം, മന്ത്രിമാരായ വീണാ ജോർജ്, വി.എൻ വാസവൻ എന്നിവർ സ്ഥലത്തെത്തിചേർന്നിട്ടുണ്ട്. കെട്ടിടം ഉപേക്ഷിക്കപ്പെട്ടതാണെന്ന് മന്ത്രി വി.എൻ. വാസവൻ …

കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയുടെ 14-ാം വാർഡ് കെട്ടിടം തകർന്നു വീണു Read More »

നടപടി ഉണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം: തന്നിക്കെതിരേ നടപടി ഉണ്ടായാലും തൻറെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്നും തനിക്കെതിരേ ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “താൻ വിമർശിച്ചത് സർക്കാരിനെയോ മന്ത്രിസഭയെയോ അല്ല. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെയാണ്. വീഴ്ചകൾ പരിഹരിക്കപ്പെടണം. എന്നാലെ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകു. വിദഗ്ധ സമിതിയോട് തെളിവുകളോടെ കാര്യങ്ങൾ ബോധിപിച്ചു. പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. സ്ഥിരമായി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം.” “മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. അദ്ദേഹം ഗുരുനാഥന് തുല്യനാണ്. …

നടപടി ഉണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡോ. ഹാരിസ് ഹസൻ Read More »

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു

തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് നവ സാരഥികളുടെ സ്ഥാനാരോഹണം ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കോതമംഗലം ജ്യോതി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സിസ്റ്റർ.ലിസി മാത്യു തെക്കേക്കുറ്റ് എസ്.എച്ച് പുതിയ ഭരണസമിതിയെ പ്രഖ്യാപിക്കുകയും അഡ്മിനിസ്ട്രേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട റവ.സിസ്റ്റർ മേരി ആലപ്പാട്ട് എസ്.എച്ചിനും പുതിയ ഭരണ സമിതി അംഗങ്ങൾക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു. കൂടാതെ ദേശീയ ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിനോട് അനുബന്ധിച്ച് ഹോസ്പിറ്റലിലെ മുഴുവൻ ഡോക്ടർമാരെയും ചടങ്ങിൽ …

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു Read More »

അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനം; ലയൺസ് ക്ലബ് ഭാരവാഹികൾ തൊടുപുഴ സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് അദ്വാനിയെ ആദരിച്ചു

തൊടുപുഴ: അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് എലൈറ്റ് തൊടുപുഴ സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് അദ്വാനിയെ ആദരിച്ചു. സാമൂഹ്യബോധവൽക്കരണപ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും കൊണ്ട് ലയൺസ് ക്ലബ്ുകൾ സമൂഹമനസ്സുകളിൽ ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട് എന്ന് തൊടുപുഴ സ്മിത ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ സുരേഷ് എച്ച് അദ്വാനി പറഞ്ഞു. തൊടുപുഴ ലയൺസ്ക്ലബ്‌ ഓഫ് എലൈറ്റ് ഡോക്ടർസ് ദിനത്തോടനുബന്ധിച്ചു നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ ആദിവാസി കോളനികളിൽ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന് …

അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനം; ലയൺസ് ക്ലബ് ഭാരവാഹികൾ തൊടുപുഴ സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് അദ്വാനിയെ ആദരിച്ചു Read More »

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത്

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭാ രേഖകൾ പുറത്ത്. മാർച്ച് മാസത്തിലെ നിയമസഭാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജ് അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പല വിഭാഗങ്ങളുടെയും ചെലവ് ചുരുക്കിയ കൂട്ടത്തിലാണ് ആരോഗ്യ വകുപ്പിൻറെ ബജറ്റ് വിഹിതത്തിലും ധനവകുപ്പ് കൈവെച്ചത്. അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തിക വർഷം 401. 24 കോടിയാണ് നീക്കിവച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഈ തുക 254.35 …

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത് Read More »

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുള്ള കുട്ടി ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ചു; മാതാപിതാക്കൾക്കെതിരെ കേസെടുത്തു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ ലഭിക്കാതെ ഒരു വയസുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാത്തതുമൂലമാണ് കുട്ടിമരിച്ചതെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞ് ജനിച്ച് ഒരു വർഷം കഴിഞ്ഞിട്ട് ഇതുവരെയും ഒരു പ്രതിരോധ കുത്തിവയ്പ്പും നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്. …

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുള്ള കുട്ടി ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ചു; മാതാപിതാക്കൾക്കെതിരെ കേസെടുത്തു Read More »

ഡെങ്കിപ്പനി: പൊതുജനങ്ങൾ ജാഗ്രതപാലിക്കണം; ഇടുക്കി ജില്ലയിൽ 40 കേസുകൾ

ഇടുക്കി: ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ 40 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വണ്ടിപ്പെരിയാർ-9, തൊടുപുഴ-8, പുറപ്പുഴ-7, കുമാരമംഗലം-4, അറക്കുളം-3, ദേവിയാർകോളനി-3, കരിമണ്ണൂർ-3, വാഴത്തോപ്പ്-3, എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകൾ പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. പ്രതിരോധം വീട്ടിൽ നിന്ന് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് വീടിനുള്ളിലും പരിസരത്തും കെട്ടികിടക്കുന്ന ശുദ്ധജലത്തിലാണ് .ഈ സ്ഥലങ്ങൾ കണ്ടെത്തി …

ഡെങ്കിപ്പനി: പൊതുജനങ്ങൾ ജാഗ്രതപാലിക്കണം; ഇടുക്കി ജില്ലയിൽ 40 കേസുകൾ Read More »

ലണ്ടനിൽ നിന്ന് മുംബൈയിലേക്കു വന്ന എയർ ഇന്ത്യ വിമാനത്തിൽ 11 പേർ അസുഖബാധിതരായി

മുംബൈ: ലണ്ടനിൽ നിന്ന് മുംബൈയിലേക്കു വന്ന എയർ ഇന്ത്യ വിമാനത്തിൽ 11 പേർ ഒരുമിച്ച് അസുഖബാധിതരായി. ഇതിൽ ആറ് വിമാന ജോലിക്കാരും അഞ്ച് യാത്രക്കാരും ഉൾപ്പെടുന്നു. എല്ലാവർക്കും തളർച്ചയും തലകറക്കവുമാണ് അനുഭവപ്പെട്ടത്. വിമാനത്തിൽ ഓക്സിജൻ കുറഞ്ഞതോ, അതല്ലെങ്കിൽ ഭക്ഷ്യവിഷബാധയോ ആകാം കാരണമെന്നു സംശയിക്കുന്നു. സ്ഥിരീകരിക്കാൻ അന്വേഷണം തുടരുകയാണ്. ബോയിങ്ങ് 777 വിമാനം ഉപയോഗിച്ച് സർവീസ് നടത്തിയ എഐ-130 വിമാനത്തിലാണം സംഭവം. വിമാനത്തിലെ ക്യാബിൻ പ്രഷറിനു കുറവുണ്ടാകുമ്പോഴാണ് ഓക്സിജനിൽ കുറവ് വരുന്നത്. അങ്ങനെ സംഭവിച്ചാൽ ഓക്സിജൻ മാസ്കുകൾ തനിയേ …

ലണ്ടനിൽ നിന്ന് മുംബൈയിലേക്കു വന്ന എയർ ഇന്ത്യ വിമാനത്തിൽ 11 പേർ അസുഖബാധിതരായി Read More »

യു.പി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

മീററ്റ്: ഉത്തർപ്രദേശിൽ ചികിത്സക്കെത്തിയ 13 കാരിയെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ച് പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളെജിലാണ് ദാരുണമായ സംഭവമുണ്ടായത്. മെഡിക്കൽ കോളെജിലെ ഓർത്തോ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന 13 കാരിയെ ബാത്ത്റൂമിൽ വച്ചാണ് പീഡിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അതേ വിഭാഗത്തിൽ ചികിത്സയിലുള്ള മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ രോഹിത്തിനെ(20) പൊലീസ് അറസ്റ്റു ചെയ്തു. ബാത്റൂമിലേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കുകായയിരുന്നു. സംഭവത്തിന് ശേഷം രാവിലെയോടെ …

യു.പി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ Read More »

തൊടുപുഴയിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി ഹെൽത്ത് സ്ക്വാഡ്

തൊടുപുഴ: പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി ഹെൽത്ത് സ്ക്വാഡ് . തൊടുപുഴ നഗരസഭ ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ തൊടുപുഴയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി പല സ്ഥാപങ്ങളിലെയും ഭക്ഷണം പാചകം ചെയ്യുന്നവർ ഹെയർ ക്യാപ് ധരിച്ചിട്ടില്ല. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളിൽ തിയതി കൃത്യമായി രേഖപെടുത്താതെയും അടുക്കളയുടെ പരിസരം വൃത്തിയില്ലാതെയും കാണാൻ കഴിഞ്ഞു.ന്യൂനതകൾ പരിഹരിക്കുന്നതായി നോട്ടീസ് നൽകി നടപടി സ്വീകരിച്ചിട്ടുണ്ട്.സുനാമി ഇറച്ചി മീറ്റ് സ്റ്റാളുകളിൽ വില്പന നടത്തുന്നുണ്ടോ എന്നറിയുന്നതിനായി മാങ്ങാട്ടുകവല, മുതലക്കോടം എന്നിവിടങ്ങളിലുള്ള …

തൊടുപുഴയിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി ഹെൽത്ത് സ്ക്വാഡ് Read More »

തൃശൂരിൽ അനസ്തേഷ‍്യ നൽകിയതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ ഹൃദയാഘാതം മൂലം രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ. കളക്റ്റർ സ്ഥലത്തെത്തി കുറ്റകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയാൽ മാത്രമെ മൃതദേഹം ഏറ്റുവാങ്ങുവെന്ന നിലപാടിലാണ് ബന്ധുക്കൾ. വെള്ളിയാഴ്ചയായിരുന്നു തൃശൂർ കോടശേരി സ്വദേശിയായ സിനീഷ് മരിച്ചത്. ഹെർണിയ ഓപ്പറേഷന് വേണ്ടിയായിരുന്നു സിനീഷ് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിയത്. അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ അലർജി ഉണ്ടാവുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നീട് സെൻറ് ജെയിംസ് ആശുപത്രിയിലേക്ക് …

തൃശൂരിൽ അനസ്തേഷ‍്യ നൽകിയതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം Read More »

സായാഹ്ന ചികിത്സ സൗകര്യവുമായി ശാന്തൻപാറ കുടുംബാരോഗ്യകേന്ദ്രം

ഇടുക്കി: ശാന്തൻപാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം എം.എം.മണി എം.എൽ.എ. നാടിന് സമർപ്പിച്ചു. ഇവിടെ സായാഹ്ന ചികിത്സ സൗകര്യം ഉടനാരംഭിക്കും. 2018 ൽ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിനായി 45 ലക്ഷം രൂപയും 2020-21 ൽ 80 ലക്ഷം രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു. നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ ശാന്തൻപാറ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപയും അനുവദിച്ചാണ് കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരുകോടി രൂപ എംഎൽഎ …

സായാഹ്ന ചികിത്സ സൗകര്യവുമായി ശാന്തൻപാറ കുടുംബാരോഗ്യകേന്ദ്രം Read More »

രാജ്യത്ത് 7,000 കടന്ന് കൊവിഡ് രോഗികൾ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 306 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്‍യത്ത് ആക്റ്റിവ് കേസുകൾ 7121 ആയി. മാത്രമല്ല ആരോഗ്യ മന്ത്രാലയടത്തിൻറെ കണക്കനുസരിച്ച് 6 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6 മരണങ്ങളിൽ മൂന്നും കേരളത്തിലാണ്. രണ്ടുപേർ കർണാടകയിലും ഒരാൾ മഹാരാഷ്ട്രയിലുമാണ് മരിച്ചത്. കേരളത്തിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2223 ആയി.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 324 ആക്‌റ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തുടനീളമുള്ള കൊവിഡ് രോഗികളുടെ എണ്ണം 6815 ആ‍യി ഉയർന്നു. മാത്രമല്ല 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും കൊവിഡ് കേസുകളിൽ കുറവില്ല. 24 മണിക്കൂറിനിടെ 96 പുതിയ കൊവിഡ് രോഗികളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2053 രോഗികളാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായുള്ളത്. 24 മണിക്കൂറിനിടെ …

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു Read More »

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു; ഏറ്റവുമധികം രോ​ഗ ബാധിതർ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്ച രാവിലെ 8 മണിവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 24 മണിക്കൂറിനിടെ 358 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നത് ആശ്വാസമാണ്. അതേസമയം, 1957 ആക്റ്റിവ് കേസുകളുമായി രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 7 കൊവിഡ് കേസുകൾ മാത്രമാണ് …

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു; ഏറ്റവുമധികം രോ​ഗ ബാധിതർ കേരളത്തിൽ Read More »

കേരളത്തിൽ രണ്ട് കൊവിഡ് മരണങ്ങൾ, രാജ്യത്ത് രോ​ഗികളുടെ എണ്ണം 5,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 74 വയസായ സ്ത്രീയും 79 വയസുള്ള പുരുഷനുമാണ് മരിച്ചത്. ആക്‌റ്റിവ് കേസുകൾ 1,679 ആയി ഉയർന്നു. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. 5,364 കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമായിരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് വർധിക്കുന്നു, ഇന്ന് രാജ്യ വ്യാപകമായി മോക് ഡ്രിൽ

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്രം. വ്യാഴാഴ്ച(ജൂൺ 5) രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിൻറെ നിർദേശം. പുതിയ സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുറത്തു വന്ന കണക്ക് പ്രകാരം രാജ്യത്ത് 4302 കൊവിഡ് രോഗികളാണ് ഉള്ളത്. 24 മണിക്കൂറിനിടെ 276 പേർക്ക് രോഗം സ്ഥിരീകരിച്ചു. 7 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കൊവിഡ് വ്യാപനത്തിനു ശേഷം 44 പേരാണ് …

കോവിഡ് വർധിക്കുന്നു, ഇന്ന് രാജ്യ വ്യാപകമായി മോക് ഡ്രിൽ Read More »

മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിൻ്റെ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: മഴക്കാലത്ത് ജലജന്യ രോഗങ്ങളും കൊതുക്ജന്യ രോഗങ്ങളും ജന്തുജന്യ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.വയറിളക്കം കോളറ മഞ്ഞപ്പിത്തം ടൈഫോയിഡ് തുടങ്ങിയവയാണ് പ്രധാന ജലജന്യ രോഗങ്ങൾ ഇവയുടെ രോഗാണുക്കൾ കുടിവെള്ളം,ആഹാരം എന്നിവയിലൂടെ ശരീരത്തിൽ എത്തുമ്പോഴാണ് രോഗങ്ങൾ പിടിപെടുന്നത്. തുറസായ സ്ഥലത്ത് മല വിസർജനം നടത്താതിരിക്കുക, ക്ലോറിനേഷൻ ചെയ്ത് തിളപ്പിച്ചാറ്റിയ ജലം കുടിക്കുക, ആഹാരത്തിനു മുൻപും ശേഷവും,ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ഭക്ഷണസാധനങ്ങൾ അടച്ചുവയ്ക്കുകയും ചൂടോടെ കഴിക്കുകയും ചെയ്യുക, …

മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിൻ്റെ ജാ​ഗ്രതാ നിർദേശം Read More »

തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ കണ്ണുമാറി ചികിത്സ നടത്തിയ ഡോക്‌ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാ വീഴ്ച സംഭവിച്ചതായി പരാതി. ഇടത് കണ്ണിന് ചെയ്യേണ്ടിയിരുന്ന ചികിത്സ വലത് കണ്ണിന് ചെയ്തതായാണ് വിവരം. നീർക്കെട്ട് കുറയാൻ നൽകുന്ന കുത്തിവയ്പ്പ് മാറി വലത് കണ്ണിനു നൽകിയെന്നാണ് പരാതി. അസി. പ്രൊഫ. എസ് എസ് സുജീഷിനെതിരെയാണ് പരാതി. സംഭവത്തിൽ കുടുംബം ആരോഗ്യ മന്ത്രിക്കും കൻറോൺമെൻറ് പൊലീസിനും പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ഡോക്‌ടറുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി. പിന്നാലെ ഡോക്‌ടറെ സസ്പെൻഡ് ചെയ്തു. കണ്ണ് …

തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ കണ്ണുമാറി ചികിത്സ നടത്തിയ ഡോക്‌ടർക്ക് സസ്പെൻഷൻ Read More »

പനി ലക്ഷണമുള്ളവർ ആന്‍റിജന്‍ ടെസ്റ്റ് നടത്തണം: പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. പ്രത്യേക മാര്‍ഗനിര്‍ദേശങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കി. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ നിർബന്ധമായും കൊവിഡ് പരിശോധന നടത്തണം. പനി ലക്ഷണങ്ങളുമായി എത്തുന്നവർ ആദ്യം ആന്‍റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവെങ്കില്‍ ആർടിപിസിആർ പരിശോധന നടത്തണം. പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും കൊവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. ഈ സാഹര്യത്തിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. മുതിർന്നവർ, ഗർഭിണികൾ, മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവർ, ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർ …

പനി ലക്ഷണമുള്ളവർ ആന്‍റിജന്‍ ടെസ്റ്റ് നടത്തണം: പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ് Read More »

കൊവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്നറിയിച്ച് കേന്ദ്ര സർക്കാർ. എത്ര വേഗത്തിൽ എവിടേക്കൊക്കെ കേസുകൾ വർദ്ധിക്കുന്നു എന്നതും ഇതിൽ എത്രണ്ണം ഗുരുതരമാകുമെന്നതും നിരീക്ഷിച്ചുവരികയാണ്. നിലവിൽ ഗുരുതരമാകുന്ന കേസുകൾ വളരെ കുറവാണ്. എല്ലാ കേസുകളിലും ജനിതക ശ്രേണീ പരിശോധിക്കുന്നുണ്ട്. എൽ എഫ് 7, എക്സ്എഫ്ജി, ജെഎൻ1, എൻബി 1.8.1 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വിവധയിടങ്ങളിൽ‌ റിപ്പോർട്ട് ചെയ്തിട്ടുള്ള ഈ പുതിയ വകഭേതം സ്വാഭാവിക പ്രതിരോധ ശേഷിയും, വാക്സിനിലൂടെയും മറികടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. അതിനാൽ നിലവിലെ കേസുകളുടെ വർദ്ധനവിൽ …

കൊവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ Read More »

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ പരിശീലനം നൽകി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കെയർ ഹോംസുമായി സഹകരിച്ച് സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കുമായി മാനേജിംഗ് നീഡ്‌സ് ഓൺ സ്‌പെഷ്യൽ ചിൽഡ്രൻ എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ സ്‌പെഷ്യൽ സ്‌കൂളുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു. കെയർ ഹോംസ് ഡയറക്ടർ റവ.ഫാ.ജോർജ് നെല്ലിക്കുന്ന്‌ചെരിവുപുരയിടം, കാവാലി ഫാ.ബോഡ് വി?ഗ് ഡേ കെയർ സെന്റർ പ്രിൻസിപ്പൽ സിസ്റ്റർ …

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ പരിശീലനം നൽകി Read More »

ഗുരുതര കാൻസർ രോഗം ബാധിച്ച 64കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൈപെക് ചികിത്സ

പാലാ: ഗുരുതര കാൻസർ രോഗം ബാധിച്ച 64 കാരിയായ സ്ത്രീ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ഹൈപെക് ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. വയർ വീർത്തു വന്നതിനെ തുടർന്നാണ് കോട്ടയം സ്വദേശിനിയായ സ്ത്രീ ആശുപത്രിയിൽ ചികിത്സതേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ അണ്ഡാശയത്തിൽ മുഴ വളർന്ന് കാൻസർ ആണെന്നു കണ്ടെത്തി. വയറിന്റെ ഭിത്തിയിലേക്കും കാൻസർ പടർന്നു വ്യാപിച്ചിരുന്നു. ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസണിന്റെയും, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ.ജോഫിൻ.കെ.ജോണിയുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ മുഴ പൂർണ്ണമായും നീക്കം ചെയ്ത ശേഷമാണ് …

ഗുരുതര കാൻസർ രോഗം ബാധിച്ച 64കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൈപെക് ചികിത്സ Read More »

കൊല്ലത്ത് ചൂരമീൻ കഴിച്ചതിന് പിന്നാലെ യുവതി കുഴഞ്ഞ് വീണ് മരിച്ചു

കൊല്ലം: ചൂരമീൻ കഴിച്ചതിനു പിന്നാലെ ഛർദ്ദിച്ച് കുഴഞ്ഞു വീണ യുവതി മരിച്ചു. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ കൊല്ലം കാവനാട് മുള്ളിക്കാട്ടിൽ ദീപ്തിപ്രഭയാണ്(45) മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഇതേ ഭക്ഷണം കഴിച്ച ഭർത്താവ് ശ്യാം കുമാറിനെയും മകൻ അർജുൻ ശ്യാമിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. കഴിഞ്ഞ ദിവസം വാങ്ങിയ മീൻ കറി വച്ചു കഴിച്ചതിനു പിന്നാലെ ബുധനാഴ്ച രാവിലെ മുതലേ ശ്യാം കുമാറിനും അർജുനും ഛർദിയുണ്ടായിരുന്നു. എന്നാൽ ദീപ്തിപ്രഭ പതിവു പോലെ ജോലിക്കു പോയി. വൈകിട്ട് …

കൊല്ലത്ത് ചൂരമീൻ കഴിച്ചതിന് പിന്നാലെ യുവതി കുഴഞ്ഞ് വീണ് മരിച്ചു Read More »

കൊവിഡ്-19 വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ

ന്യൂഡൽഹി: ഹോങ്കോങ്, സിംഗപ്പൂർ, തായ്ലൻഡ്, ചൈന തുടങ്ങിയ നിരവധി ഏഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ആഴ്ച കൊവിഡ്-19 കേസുകൾ വർധിച്ചതിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഇന്ത്യയിലെ മെഡിക്കൽ വിദഗ്ധർ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കൊവിഡ് കണക്ക് പ്രകാരം, ഏപ്രിൽ 28 മുതൽ ഇന്ത്യയിൽ 58 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 93 ആയി. രാജ്യങ്ങൾ പുതിയൊരു തരംഗത്തിലേക്ക് കടക്കുന്നുണ്ടെന്നാണു സമീപകാല ഡേറ്റ സൂചിപ്പിക്കുന്നത്. പ്രതിരോധശേഷി കുറയുന്നതും ദുർബല ജനവിഭാഗങ്ങൾക്കിടയിൽ ബൂസ്റ്റർ വാക്‌സിനേഷൻ …

കൊവിഡ്-19 വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ Read More »

ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് യൂണിറ്റിൽ പഴകിയ ഭക്ഷണം; സ്ഥാപനം പൂട്ടി സീൽ ചെയ്യും

കൊച്ചി: വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കാറ്ററിങ് സെൻററിൽ നിന്നു പഴകിയ ഭക്ഷണം പിടികൂടി. എറണാകുളം കടവന്ത്രയിൽ സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന റെയിൽവേയുടെ കാറ്ററിങ് സെൻറർ വൃന്ദാവനിൽ നിന്നാണ് ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം കണ്ടെടുത്തത്. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഇവിടെ നിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. രൂക്ഷ ഗന്ധം ഉയർന്നതോടെ സമീപവാസികളാണ് പരാതിപ്പെട്ടത്. കാലാവധി കഴിഞ്ഞ മാംസം, ചീമുട്ട, ചീഞ്ഞളിഞ്ഞ വ്യത്തിഹീനമായ നിലയിൽ ഭക്ഷ്യ വസ്തുക്കൾ അടക്കമുള്ളവ പിടികൂടി. ഇതര …

ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് യൂണിറ്റിൽ പഴകിയ ഭക്ഷണം; സ്ഥാപനം പൂട്ടി സീൽ ചെയ്യും Read More »

ആലപ്പുഴയിൽ നിരവധി പേരെ കടിച്ച തെരുവുനായ ചത്തു

ആലപ്പുഴ: ചെറുതനയിൽ നിരവധി പേരെ കടിച്ച തെരുവുനായ ചത്തു. തിങ്കളാഴ്ച രാത്രി 12 വയസുകാരിയെ കടിച്ചു. പിന്നീട് ചൊവ്വാഴ്ച പുലർച്ചെ ജോലിക്കു പോകാനിറങ്ങിയ അഞ്ച് പേരെയും കടിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

പനി ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശിയായ പത്തൊമ്പതുകാരൻ മരിച്ചു

തൃശൂർ: പെരിഞ്ഞനത്ത് പനി ബാധിച്ച വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. പെരുഞ്ഞനം നാലാം വാർഡിൽ തോട്ടപ്പുറത്ത് ബാലൻറെ മകൻ പ്രണവാണ്(19) മരിച്ചത്. എലിപ്പനിയായിരുന്നെന്നാണ് സംശയം. പി വെമ്പല്ലൂർ അസ്മാബി കോളെജിലെ ഡിഗ്രി വിദ്യാർഥിയായിരുന്നു. ഒരാഴ്ച മുൻപാണ് പനി ബാധിച്ച് പ്രണവ് ചികിത്സ തേടിയത്. പനി കുറയാതെ വന്നതോടെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പ്രണവ് മരിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശി നിയയാണ് മരിച്ചത്. വെൻറിലേറ്ററിൻറെ സഹായത്തിലായിരുന്നു കുട്ടി. ഏപ്രിൽ എട്ടിന് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് നിയയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. ഒപ്പം ആൻറീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നൽകി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി …

തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു Read More »

സംസ്ഥാനത്ത് വീണ്ടും ഫലിക്കാതെ വാക്സിൻ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും വാക്സിനെടുത്തിട്ടും പേവിഷബാധ‍‌യേറ്റു. ഏപ്രിൽ ഒമ്പതിന് പത്തനംതിട്ടയിൽ 13 കാരി മരിച്ചത് പേവിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലട് സ്വദേശിനി ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. ഡിസംബർ 13 നായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. ജില്ലാ ആശുപത്രിയിലെത്തി വാക്സിനുകളെടുത്ത് പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഏപ്രിൽ മൂന്ന് മുതൽ കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഒമ്പതിന് കുട്ടി മരിക്കുകയായിരുന്നു. തുടർന്ന് പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് പോവിഷബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെ …

സംസ്ഥാനത്ത് വീണ്ടും ഫലിക്കാതെ വാക്സിൻ Read More »

ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ

കോട്ടയം: ഗുരുതര മസ്തിഷ്ക രോഗം ബാധിച്ച ആറ് വയസ്സുള്ള കുട്ടി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിൽ ബാധിക്കുന്ന അപൂർവ്വ മുഴയായ ക്വാഡ്രിജെമിനൽ അരക്നോയിഡ് സിസ്റ്റ് മൂലം ഗുരുതരാവസ്ഥയിലായിരുന്നത്. രോഗം മൂലം തലച്ചോറിൽ വെള്ളം കെട്ടുകയും തുടർച്ചയായി അപസ്മാരം വന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയത്. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ …

ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ Read More »