തലശേരി റെയിൽവേ സ്‌റ്റേഷൻ വികസനം; തലശേരി വികസനവേദിയുടെ ഉപവാസം നാളെ
തലശേരി: പാലക്കാട് റെയിൽവേ ഡിവിഷനിലെ പ്രധാനപ്പെട്ട എ ക്ലാസ് സ്‌റ്റേഷനായിട്ടും ബി ക്ലാസ് പരിഗണനപോലുമില്ലാതെ തലശേരി സ്‌റ്റേഷൻ അവഗണനയുടെ ട്രാക്കിൽ. വന്ദേഭാരത്, അന്ത്യോദയ തുടങ്ങി മറ്റ് എ ക്ലാസ് സ്‌റ്റേഷനിൽ നിർത്തുന്ന ട്രെയിനുകളെല്ലാം തലശേരിവഴി കടന്നുപോകുന്നു. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള 35 സ്‌റ്റേഷനുകളിലൊന്നാണ് തലശേരി. നിലവിലുള്ള ലൂപ്പ് ലൈൻ മാറ്റിയാൽ 12 ട്രെയിനുകളെങ്കിലും നിർത്താനുള്ള സാഹചര്യമുണ്ടാവും.റെയിൽവേ ഡിവിഷണൽ മാനേജറും മറ്റും ഇടയ്‌ക്കിടെ തലശേരിയിൽ എത്തുന്നുണ്ടെങ്കിലും വികസനപദ്ധതികൾ ഇപ്പോഴും കടലാസിലാണ്. രണ്ട് പ്ലാറ്റ്‌ഫോമിലും 24 മണിക്കൂറും ടിക്കറ്റ് …
തലശേരി റെയിൽവേ സ്‌റ്റേഷൻ വികസനം; തലശേരി വികസനവേദിയുടെ ഉപവാസം നാളെ Read More »