Timely news thodupuzha

logo

Month: June 2024

വികസനത്തിന്റെ പുതിയ മുഖം, അപകടത്തിലായ ഗ്രല്ലിന്റെ ഒരു ഭാഗം ചാക്ക് വച്ച് സുരക്ഷിതമാക്കി തൊടുപുഴ നഗരസഭ

തൊടുപുഴ: മുനിസിപ്പൽ ബസ്റ്റൻറിന് മുൻപിലെ അപകടത്തിൽ ആയ ഗ്രല്ലിന്റെ ഒരു ഭാഗം ചാക്ക് വച്ച് സുരക്ഷിതമാക്കി നഗരസഭ മാതൃക ആയി. ഏതാനും മാസം മുമ്പ് യുവതിയുടെ കാൽ ഗ്രില്ലിനിടയിൽ കുടുങ്ങിയത് മൂലം ഗ്രിൽ അറുത്തു മാറ്റിയ ഭാഗമാണ് ചാക്ക് വച്ചിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് വരെ ഇവിടെ ഉണ്ടായിരുന്ന സുചന ബോർഡ് വണ്ടി ഇടിച്ച് തകർന്നതിനെ തുടർന്നാണ് പുതിയ സംവിധാനം ഒരുക്കിയത്. ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ നിത്യേന സംഭവിക്കുന്നുണ്ടെന്ന് സമീപത്തെ ടാക്സി ഡ്രൈവർമാർ പ്രതികരിച്ചു. എന്നാൽ …

വികസനത്തിന്റെ പുതിയ മുഖം, അപകടത്തിലായ ഗ്രല്ലിന്റെ ഒരു ഭാഗം ചാക്ക് വച്ച് സുരക്ഷിതമാക്കി തൊടുപുഴ നഗരസഭ Read More »

ഇടുക്കി നെടുങ്കണ്ടത്ത് 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് നിർമ്മാണത്തിൽ അഴിമതി നടന്നതായി ആരോപണം

ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തിലെ എട്ടാം വാർഡിലെ ശൂലപ്പാറ എസ്.റ്റി കോളനിയിലേക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് നിർമ്മാണത്തിൽ അഴിമതി നടന്നതായി ആരോപണം. ജില്ല പഞ്ചായത്തിന്റെ 2023 – 2024ലെ ഫണ്ട് ഉപയോഗിച്ച് ആറുമാസം മുമ്പ് പണി ആരംഭിച്ച റോഡിന്റെ പണി 100 മീറ്റർ പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ജെ.സി.ബി ഉപയോഗിച്ച് കുറച്ച് മണ്ണ് മാറ്റി അവിടെയുണ്ടായിരുന്ന കല്ല് പൊട്ടിച്ച് ഒരു 20 മീറ്റർ നീളത്തിൽ കല്ലുകെട്ട് നടത്തിയത് ഒഴിച്ച് യാതൊരുവിധ നിർമ്മാണ …

ഇടുക്കി നെടുങ്കണ്ടത്ത് 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് നിർമ്മാണത്തിൽ അഴിമതി നടന്നതായി ആരോപണം Read More »

കുമളി കളറാകും!, ദിണ്ടിഗലിലേക്കുള്ള പാത നാലുവരിയാക്കും; 3000 കോടിയുടെ പദ്ധതി, ടെൻഡർ ഉടൻ

കുമളി: ദേശീയപാത 183ന്റെ ഭാഗമായ ഡിണ്ടിഗൽ- കുമളി റോഡ് നാലുവരിപ്പാതയാക്കും. 3,000 കോടി രൂപ ചെലവിൽ നാലുവരിപ്പാതയാക്കാനുള്ള പദ്ധതിക്ക് ദേശീയപാത അതോറിറ്റി ഉടൻ കരാർ വിളിക്കും. 133 കിലോമീറ്റർ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെ ദിണ്ടിഗലിനും കുമളിക്കും ഇടയിലുള്ള യാത്രാ സമയം കാര്യമായി കുറയും. വിശദമായ പ്രോജക്ട് റിപ്പോർട്ട്(ഡി.പി.ആർ) തയാറാക്കാനുള്ള ഏജൻസിയെ ഉടൻ നിയോഗിക്കും. ഇത് യാഥാർത്ഥ്യമായാൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്കും മൂന്നാറിലേക്കും തമിഴ്‌നാട്ടിൽ നിന്നുളള യാത്രയും എളുപ്പത്തിലാകും. പദ്ധതിയുടെ ഭാഗമായി 26 ജം​ഗ്ഷനുകൾ വിപുലീകരിക്കും. …

കുമളി കളറാകും!, ദിണ്ടിഗലിലേക്കുള്ള പാത നാലുവരിയാക്കും; 3000 കോടിയുടെ പദ്ധതി, ടെൻഡർ ഉടൻ Read More »

റോഡിൽ മാലിന്യം തള്ളി; 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്

തൊടുപുഴ: ഉപയോഗിച്ച ഡയപ്പറും സ്ന്നഗിയും മെഡിക്കൽ വേസ്റ്റും റോഡിൽ ഉപേക്ഷിച്ച് പോയ കോതമംഗലം സ്വദേശിനിയിൽ നിന്നും 5000 രൂപ പിഴ ഈടാക്കി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. കോതമംഗലത്ത് നിന്നും ഉടുമ്പന്നൂർ വഴി കട്ടപ്പനയ്ക്ക് യാത്ര ചെയ്ത കോതമംഗലം സ്വദേശനിയാണ് യാത്രാമദ്ധ്യേ ഉപ്പുകുന്ന് പ്രദേശത്ത് റോഡിൽ മാലിന്യം ഉപേക്ഷിച്ചത്. പിന്നീട് ഇതുവഴി യാത്ര ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് മാലിന്യനിക്ഷേപം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ സതീഷ് നാരായണൻ്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്നും ലഭിച്ച ആശുപത്രി ബില്ലിൽ …

റോഡിൽ മാലിന്യം തള്ളി; 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് Read More »

എറണാകുളം മണ്ഡലത്തിൽ തോറ്റ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ജെ ഷൈനെതിരെ സി.പി.എം നേതൃത്വത്തിൽ പരാതി പ്രളയം

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ദയനീയ തോൽവിക്കു പിന്നാലെ ജില്ലയിലെ സി.പി.എം നേതൃത്വത്തിൽ കടുത്ത പോര്. ഹൈബി ഈഡനോട് തോറ്റ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ജെ ഷൈനെതിരെ സി.പി.എം നേതൃത്വത്തിനു പരാതി പ്രളയം. സ്ഥാനാർത്ഥിയുടെ കൈയിലിരിപ്പാണ് ദയനീയ തോൽവിക്കു കാരണമെന്നാണ് പ്രധാന ആക്ഷേപം. തെരഞ്ഞെടുപ്പ് സമയം സ്ഥാനാർത്ഥി ആഡംബര സൗകര്യങ്ങൾ ഉൾപ്പടെ ചോദിച്ചുവെന്നും മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവരോട് ക്ഷോഭിച്ചുവെന്നുമൊക്കെ പരാതികളിലുണ്ട്. ലത്തീന്‍ സഭാംഗം, വനിത തുടങ്ങിയ മാനദണ്ഡങ്ങള്‍ വച്ചാണ് കെ.ജെ. ഷൈനെ എറണാകുളത്ത് സി.പി.എം സ്ഥാനാർത്ഥിയാക്കിയത്. പറവൂർ …

എറണാകുളം മണ്ഡലത്തിൽ തോറ്റ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ജെ ഷൈനെതിരെ സി.പി.എം നേതൃത്വത്തിൽ പരാതി പ്രളയം Read More »

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധന. ഗ്രാമിന് 15 രൂപ വർധിച്ച് 6585 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. പവന് 120 രൂപ വർധിച്ച് 52,680 രൂപയിലെത്തി. വെള്ളിയാഴ്ച സ്വർണ വില 54,080 രൂപയായി ഉയർന്നിരുന്നു. ശനിയാഴ്ച 1500 രൂപ കുറഞ്ഞ് 52,560 ൽ എത്തിയിരുന്നു.

കേരളത്തിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പന്ത്രണ്ടാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്തും തമിഴ്നാട് തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തീര പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നാണ് മുന്നറിയിപ്പ്. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ …

കേരളത്തിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത Read More »

തോൽവിയിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്ന് പി ജയരാജൻ

കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജ‍യത്തിന്‍റെ കാരണം പഠിക്കാൻ പാർട്ടി തയാറാവണമെന്ന് മുതിർന്ന നേതാവ് പി ജയരാജൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം നേടിയുള്ളു എങ്കിലും തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷം നേടി അധികാരം നിലനിർത്തിയത് പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തന്റെ നാലാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പാറാട് അനുസ്മരണ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചരിത്രത്തെ ശരിയായി വില‍യിരുത്തണം. അതിന്‍റെ …

തോൽവിയിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്ന് പി ജയരാജൻ Read More »

മുംബൈയിലെ ഡയപ്പർ നിർമാണ ഫാക്ടറിയിൽ തീപിടിത്തം, മൂന്ന് നില കെട്ടിടം പൂർണമായും കത്തി നശിച്ചു; ആളപായമില്ല

മുംബൈ: ഭിവണ്ടിയിലെ ഡയപ്പർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ആളപായമൊന്നും ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ല. സദാശിവ്‌ ഹൈജീൻ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ കത്തി നശിച്ചത്‌. രാവിലെ ആറ് മണിയോടെയാണ്‌ തീപിടിത്തമുണ്ടായത്‌. ഒരു മണിക്കൂറിനുള്ളിൽ തീ നയന്ത്രണ വിധേയമാക്കിയെങ്കിലും മൂന്ന് നില കെട്ടിടം പൂർണമായും കത്തി നശിച്ചു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ആലപ്പുഴയിൽ നായയെ മടിയിലിരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു

ആലപ്പുഴ: നായയെ മടിയിലിരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ മോട്ടോർ വാഹനവകുപ്പ്​ കേസെടുത്തു. പടംനിലം ​കതോലിക്കപള്ളി വികാരി കൊല്ലം​ പേരയം മിനിഭവനിൽ ബൈജു വിൻസന്റിനെതിരെയാണ്​(50) ആലപ്പുഴ എൻഫോഴ്​സ്​മെന്റ്‌ ആർടിഒ​ കേസെടുത്തത്​. അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചതിലാണ്​ കേസ്‌. ആറിന്​ വൈകിട്ട്​ അഞ്ചിന്‌ ചാരുംമൂട്ടിൽനിന്ന് പടനിലത്തേക്കുള്ള യാത്രയിലാണ്‌ സംഭവം. സമീപത്ത് കൂടെ പോയ വാഹനത്തിലുണ്ടായിരുന്നയാൾ പകർത്തി ആർ.ടി.ഒയ്‌ക്ക്‌ അയക്കുകയായിരുന്നു. ചിത്രം സമൂഹമാധ്യമത്തിലും പ്രചരിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന്​ ഫാ. ബൈജു വിൻസെന്റിന്റെ ഡ്രൈവിങ്​ ലൈസൻസ്​ സസ്‌പെൻഡ്‌ ചെയ്യും. ഇത് സംബന്ധിച്ച്​ വിശദീകരിക്കാൻ …

ആലപ്പുഴയിൽ നായയെ മടിയിലിരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു Read More »

ആലിപ്പഴവർഷത്തിൽപ്പെട്ട്‌ ഓസ്‌ട്രിയൻ എയർലൈൻസിന്റെ വിമാനത്തിന്‌ ശക്തമായ കേടുപാടുകൾ

വിയന്ന: സ്‌പെയിനിൽ നിന്ന്‌ ഓസ്‌ട്രിയയിലേക്ക്‌ വന്നു കൊണ്ടിരുന്ന ഓസ്‌ട്രിയൻ എയർലൈൻസിന്റെ വിമാനത്തിന്‌ ശക്തമായ ആലിപ്പഴവർഷത്തിൽപ്പെട്ട്‌ കേടുപാടുകൾ സംഭവിച്ചു. 173 യാത്രികരെയും ആറ്‌ ജീവനക്കാരെയും വഹിച്ചിരുന്ന വിമാനമാണ്‌ ഞായറാഴ്‌ച അപകടത്തിൽ പെട്ടത്‌. മഞ്ഞുകട്ടകൾ പതിച്ച്‌ വിമാനത്തിന്റെ കൊക്പിറ്റിന്റെ മുകൾഭാഗം വളയുകയും കോക്‌പിറ്റിന്റെ ജനാലകൾ പൊട്ടുകയും ചെയ്‌തു.

ഗാസ മുനമ്പിലെ പകുതിയിലേറെ കെട്ടിടങ്ങൾ ഇസ്രയേൽ തകർത്തു

ഗാസ സിറ്റി: ഒക്‌ടോബർ ഏഴിന്‌ ആക്രമണം തുടങ്ങിയ ശേഷം ഗാസ മുനമ്പിലെ പകുതിയിലേറെ കെട്ടിടങ്ങൾ ഇസ്രയേൽ തകർത്തെന്ന്‌ പലസ്‌തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസി(യു.എൻ.ആർ.ഡബ്ല്യു.എ). മേഖലയിൽ നിന്ന്‌ കെട്ടിടാവശിഷ്ടങ്ങൾ നീക്കാൻ വർഷങ്ങളെടുക്കുമെന്ന് പറഞ്ഞ സംഘടന അടിയന്തരമായി വെടി നിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. വെടി നിർത്തൽ ആവശ്യം ശക്തമാകുന്നതിനിടയിലും റാഫയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. ഇവരെ സമീപത്തുള്ള നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആശുപത്രിയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ ഇവരെ …

ഗാസ മുനമ്പിലെ പകുതിയിലേറെ കെട്ടിടങ്ങൾ ഇസ്രയേൽ തകർത്തു Read More »

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ്‌ ഉൾപ്പെടെയുള്ളവർക്ക്‌ അണുബാധ

വാഷിങ്ങ്‌ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ വംശജ സുനിത വില്യംസ്‌ ഉൾപ്പെടെ ഒമ്പത് പേർക്ക്‌ അണുബാധ. ശ്വാസകോശത്തെ ബാധിക്കുന്ന ‘എന്ററോബാക്ടർ ബുഗാണ്ടെനിസെന്ന’ ബാക്ടീരിയയാണ്‌ ആരോഗ്യപ്രശ്‌നങ്ങൾക്ക്‌ കാരണമെന്നാണ്‌ വിലയിരുത്തൽ. സ്ഥിരമായി അടച്ചുപൂട്ടിയ അവസ്ഥയിലുള്ള നിലയത്തിനുള്ളിൽ രൂപപ്പെട്ട്‌ ശക്തിപ്രാപിച്ച ബാക്ടീരിയ മിക്ക മരുന്നുകളെയും പ്രതിരോധിക്കും എന്നതിനാൽ ‘സൂപ്പർബഗ്‌’ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇരുപത്തിനാലു വർഷത്തിനുള്ളിൽ പലപ്പോഴായി നിലയത്തിൽ എത്തിയ ബഹിരാകാശ യാത്രികരിൽക്കൂടി എത്തിപ്പെട്ട ബാക്ടീരിയ, കുമിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങളുടെ സാന്നിധ്യത്തിൽ രൂപാന്തരം പ്രാപിച്ച്‌ ശക്തിപ്പെട്ടിരിക്കാമെന്നാണ്‌ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

ഗാസയിലെ വെടിനിർത്തൽ പ്രമേയത്തിന് ഐക്യരാഷ്‌ട്ര സംഘടനാ രക്ഷാസമിതി അംഗീകാരം

ഐക്യരാഷ്‌ട്ര കേന്ദ്രം: ഗാസയിൽ അടിയന്തരമായ വെടിനിർത്തൽ ആവശ്യം അംഗീകരിച്ച് ഐക്യരാഷ്‌ട്ര സംഘടനാ രക്ഷാസമിതി. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ആദ്യമായാണ് യു.എൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. തിങ്കളാഴ്ച യു.എൻ കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ 14 അംഗരാജ്യങ്ങളാണ് വോട്ടുചെയ്തത്. ആരും എതിരായി വോട്ട് ചെയ്തിരുന്നില്ല. ഇസ്രായേൽ ഈ നിർദേശം അംഗീകരിച്ചതായി യു.എസ് അറിയിച്ചു. പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു. ഇതിന് മുമ്പ്‌ ​ഗാസവിഷയത്തിൽ കൊണ്ടു വന്ന ഒമ്പത്‌ വെടിനിർത്തൽ പ്രമേയങ്ങളാണ്‌ പരാജയപ്പെട്ടത്‌. അതിൽ മൂന്നെണ്ണം …

ഗാസയിലെ വെടിനിർത്തൽ പ്രമേയത്തിന് ഐക്യരാഷ്‌ട്ര സംഘടനാ രക്ഷാസമിതി അംഗീകാരം Read More »

മാങ്കുളത്ത് കത്തിക്കരിഞ്ഞ നിലയിൽ അറുപതുകാരന്‍റെ മൃതദേഹം കണ്ടെത്തി: മകൻ കൊലപ്പെടുത്തിയതാണെന്ന് സൂചന

തൊടുപുഴ: ഇടുക്കി മാങ്കുളം അമ്പതാംമൈലിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. അമ്പതാമൈല്‍ പാറേക്കുടി തങ്കച്ചനാണ്(60) മരിച്ചത്. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തങ്കച്ചനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലിയിലായിരുന്നു. മകനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് തെളിവ് ശേഖരണം നടത്തി. സംഭവത്തിനു പിന്നാലെ ഫോൺ സ്വീച്ച് …

മാങ്കുളത്ത് കത്തിക്കരിഞ്ഞ നിലയിൽ അറുപതുകാരന്‍റെ മൃതദേഹം കണ്ടെത്തി: മകൻ കൊലപ്പെടുത്തിയതാണെന്ന് സൂചന Read More »

സഹമന്ത്രി സ്ഥാനം ഏറ്റെടുത്ത് സുരേഷ് ഗോപി

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ വകുപ്പ് വിഭജനം പൂർത്തിയായതിന് പിന്നാലെ തൃശൂർ എം.പി സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ്ങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. സ്ഥാനം ഏറ്റെടുത്ത ശേഷം യു.കെ.ജിയിൽ ക‍യറിയ അനുഭവമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ശരിക്കും താൻ യു.കെ.ജി വിദ്യാർത്ഥിയാണെന്നും തീർത്തും പുതിയ സംരംഭമാണ് താൻ ഏറ്റെടുത്തതെന്നും തികച്ചും സീറോയിൽ നിന്നാണ് തുടങ്ങുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കേരള …

സഹമന്ത്രി സ്ഥാനം ഏറ്റെടുത്ത് സുരേഷ് ഗോപി Read More »

ബാർകോഴ വിവാദം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന് ക്രൈം ബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: ബാർകോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന് ക്രൈം ബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈം ബ്രാഞ്ചിന്‍റെ ജവഹർ നഗർ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ അര്‍ജുന്‍ രാധാകൃഷ്ണന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. വിവാദ ശബ്ദരേഖ വന്ന ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനായിരുന്നു അർജുൻ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച് ശ്രമിച്ചെങ്കിലും അർജുൻ വാങ്ങാൻ തായാറായില്ല. കൈപ്പറ്റാത്തതിനാല്‍ ഇമെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. അര്‍ജുന്‍ നിലവില്‍ …

ബാർകോഴ വിവാദം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന് ക്രൈം ബ്രാഞ്ച് നോട്ടീസ് Read More »

കെ​ട്ടി​വ​ച്ച കാ​ശ് പോ​കാ​തി​രി​ക്കാ​ൻ മ​നു​ഷ്യ​രെ വെ​റു​പ്പി​ക്കു​ന്ന കു​ത്തി​ത്തി​രി​പ്പ് മാ​റ്റി​വ​യ്ക്ക​ണം: ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നാ​വ​ശ്യ സ്ഥ​ല​നാ​മ വി​വാ​ദം കു​ത്തി​പ്പൊ​ക്കി മ​റ്റ് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ സാ​ധ്യ​ത​ക​ളെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളാ​ണ് സു​രേ​ന്ദ്ര​നെ​ന്ന് രാ​ഷ്ട്രീ​യ നീ​രി​ക്ഷ​ക​ൻ ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ. ബി​.ജെ​.പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​ര​ന്ദ്ര​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു വി​മ​ർ​ശ​നം. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യു​ടെ പേ​ര് ഗ​ണ​പ​തി​വ​ട്ട​മാ​ക്കു​മെ​ന്ന സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ചാ​ണ് ശ്രീ​ജി​ത്ത് പ​റ​ഞ്ഞ​ത്. ഒ​രു എം​.പി​ക്ക് എ​ങ്ങ​നെ സ്ഥ​ല​ത്തി​ന്‍റെ പേ​ര് മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നും അ​ങ്ങ് പ​റ​ഞ്ഞ് ത​ര​ണ​മെ​ന്നും എ​ഫ്.ബി പോ​സ്റ്റി​ൽ ശ്രീ​ജി​ത്ത് ചോ​ദി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന് ഡ​സ​ൻ സീ​റ്റ് കി​ട്ടി​യാ​ൽ ത​ങ്ങ​ൾ ഭ​ര​ണ​ത്തി​ലെ​ത്തുമെ​ന്ന് പ​റ​ഞ്ഞ് …

കെ​ട്ടി​വ​ച്ച കാ​ശ് പോ​കാ​തി​രി​ക്കാ​ൻ മ​നു​ഷ്യ​രെ വെ​റു​പ്പി​ക്കു​ന്ന കു​ത്തി​ത്തി​രി​പ്പ് മാ​റ്റി​വ​യ്ക്ക​ണം: ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ Read More »

പന്തീരങ്കാവ് ​ഗാർഹിക പീഡനം: യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം, കുറ്റപത്രം സമർപ്പിക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം. ഭീഷണിപ്പെടുത്തി യുവതിയെ കൊണ്ട് മൊഴിമാറ്റിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതി രാഹുലിനെതിരെ യുവതി കോടതിയില്‍ നല്‍കിയ രഹസ്യമൊഴി കണക്കിലെടുത്ത് മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതിനിടെ ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കാട്ടി അഞ്ചു ദിവസത്തിനകം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും. പ്രതി രാഹുൽ‌ അന്വേഷണത്തിനിടെ ജർമ്മനിയിലേക്ക് കടക്കുകയായിരുന്നു. പ്രതികളെ സഹായിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ പൊലീസ് ഇന്ന് …

പന്തീരങ്കാവ് ​ഗാർഹിക പീഡനം: യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം, കുറ്റപത്രം സമർപ്പിക്കും Read More »

അമിത് ഷായും രാജ്നാഥും ജയശങ്കറും തുടരും

ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. അമിത് ഷാ ആഭ്യന്തര മന്ത്രിയായും രാജ് നാഥ് സിങ്ങ് പ്രതിരോധ മന്ത്രിയായും എസ് ജയശങ്കർ വിദേശകാര്യ മന്ത്രിയായും നിതിൻ ഗഡ്കരി ഗതാഗത മന്ത്രിയായും തുടരും. എൻ.ഡി.എ സർക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് വകുപ്പുകളിൽ തീരുമാനമായത്. ആദ്യമായി കേന്ദ്ര മന്ത്രിസഭയിലെ അംഗമാകുന്ന ശിവ്‌രാജ് സിങ്ങ് ചൗഹാൻ കൃഷിവകുപ്പ് , ഗ്രാമവിമസനം എന്നിവ കൈകാര്യം ചെയ്യും. ഹർദീപ് പുരി – പെട്രോളിയം, ജെ.പി നഡ്ഡ – ആരോഗ്യം, മനോഹർ ലാൽ …

അമിത് ഷായും രാജ്നാഥും ജയശങ്കറും തുടരും Read More »

അഗ്നിപഥിൽ സുപ്രധാന മാറ്റങ്ങൾക്ക് കരസേനയുടെ ശുപാർശ

ന്യൂഡൽഹി: ഏറെ വിമർശനം നേരിട്ട സൈനിക റിക്രൂട്ട്മെൻറ് പദ്ധതി “അഗ്നിപഥി’ൽ സുപ്രധാന മാറ്റങ്ങൾക്ക് കരസേനയുടെ ശുപാർശയെന്നു റിപ്പോർട്ട്. അഗ്നിപഥ് പദ്ധതിയിലൂടെ തെരഞ്ഞെടുക്കുന്ന അഗ്നിവീറുകളിൽ സ്ഥിരം നിയമനത്തിനു പരിഗണിക്കുന്നവരുടെ അനുപാതം ഉയർത്തണമെന്നതാണു പ്രധാന നിർദേശമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നിലവിൽ പദ്ധതി പ്രകാരം നാലു വർഷത്തെ സേവനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകൾക്കാണു സ്ഥിരനിയമനം അനുവദിക്കുന്നത്. ഇത് 60 – 70 ശതമാനമായി ഉയർത്തണമെന്നാണു ശുപാർശ. സൈന്യത്തിൻറെ പ്രവർത്തന ക്ഷമത കണക്കിലെടുത്താണ് ഈ നിർദേശം. അഗ്നിവീറുകളുടെ സേവന …

അഗ്നിപഥിൽ സുപ്രധാന മാറ്റങ്ങൾക്ക് കരസേനയുടെ ശുപാർശ Read More »

ജൂലൈ മുതൽ ഏകീകൃത കുർബാന നിർബന്ധമെന്ന് സിറോ മലബാർ സഭ

കൊച്ചി: വിമതർക്കെതിരെ കടുത്ത നടപടിയുമായി സിറോ മലബാർ സഭ. ജൂലൈ മൂന്നിന് ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തായിരിക്കുമെന്ന് മുന്നറിയിപ്പ് . നടപടി നേരിടുന്ന വൈദികർക്ക് വിവാഹം നടത്താനും അധികാരമില്ല. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആണ് സർക്കുലർ ഇറക്കിയത്. ഈ സർക്കുലർ ജൂൺ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണം. സഭാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാ സഭയിൽ തുടരാൻ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം. മാർ …

ജൂലൈ മുതൽ ഏകീകൃത കുർബാന നിർബന്ധമെന്ന് സിറോ മലബാർ സഭ Read More »

പി.പി സുനീർ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: പി.പി സുനീറിലെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായ സുനീർ ഇപ്പോൾ ഹൗസിങ്ങ് ബോർഡ് ചെയർമാനാണ്. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ വയനാട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു പൊന്നാനി സ്വദേശിയായ സുനീർ. സി.പി.എം സീറ്റ് വിട്ടു കൊടുത്തതോടെയാണ് ഇരു പാർട്ടികൾക്കും രാജ്യസഭാ സീറ്റ് ലഭിച്ചത്. സി.പി.ഐയും കേരള കോൺഗ്രസും സീറ്റു വിട്ടു കൊടുക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെ സീറ്റ് വിട്ടു കൊടുക്കാൻ സി.പി.എം …

പി.പി സുനീർ രാജ്യസഭയിലേക്ക് Read More »

നരേന്ദ്ര മോ​ദി അ​ധി​കാ​ര​മേ​റ്റു; കി​സാ​ൻ നി​ധി ഫ​യ​ലി​ൽ ഒ​പ്പി​ട്ട് തു​ട​ക്കം

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ന​രേ​ന്ദ്ര മോ​ദി ആ​ദ്യം ഒ​പ്പു​ വ​ച്ച​ത് ക​ർ​ഷ​ക ​ക്ഷേ​മ പ​ദ്ധ​തി​യാ​യ “പി​.എം കി​സാ​ൻ നി​ധി’​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലി​ൽ. സൗ​ത്ത് ബ്ലോ​ക്കി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മാ​ണ് മോ​ദി ഫ​യ​ലി​ൽ ഒ​പ്പി​ട്ട​ത്. കി​സാ​ൻ നി​ധി​യു​ടെ 17ആം ഗ​ഡു വി​ത​ര​ണം ചെ​യ്യു​ന്ന​ത് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഫ​യ​ലി​ലാ​ണ് അ​ദ്ദേ​ഹം ഒ​പ്പു ​വ​ച്ച​ത്. ഏ​ക​ദേ​ശം 20,000 കോ​ടി രൂ​പ​യാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 9.3 കോ​ടി ക​ർ​ഷ​ക​ർ​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​യോ​ജ​നം ല​ഭി​ക്കും. 2019ലെ …

നരേന്ദ്ര മോ​ദി അ​ധി​കാ​ര​മേ​റ്റു; കി​സാ​ൻ നി​ധി ഫ​യ​ലി​ൽ ഒ​പ്പി​ട്ട് തു​ട​ക്കം Read More »

ട്രോ​ളിം​ഗ് നി​രോ​ധ​നം; മ​ത്സ്യ​ വി​ല കു​തി​ക്കു​ന്നു

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് മ​ത്സ്യ​ വി​ല കു​തി​ച്ചു​യ​രു​ന്നു. മ​ത്സ്യ​ ല​ഭ്യ​ത​യി​ലെ കു​റ​വും ട്രോ​ളിം​ഗ് നി​രോ​ധ​വു​മാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ കാ​ര​ണം. കൊ​ല്ലം നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ ഒ​രു കി​ലോ മ​ത്തി​ക്ക് വില 280 മു​ത​ൽ 300 രൂ​പ​വ​രെ എ​ത്തി. വി​ല വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് മ​ത്സ്യ​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. 52 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ലൈ 31ന് ​അ​വ​സാ​നി​ക്കും. എന്നാൽ ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ഇ​ള​വ് വേ​ണ​മെ​ന്നും ഈ സ​മ​യ​ത്ത് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ റേ​ഷ​ൻ കാ​ല​താ​മ​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്ക​ണ​മെന്നുമാണ് മ​ത്സ്യ​ …

ട്രോ​ളിം​ഗ് നി​രോ​ധ​നം; മ​ത്സ്യ​ വി​ല കു​തി​ക്കു​ന്നു Read More »

പന്തീരങ്കാവ് പീഡന കേസ്: പരാതിയിൽ നിന്നും പിന്മാറി യുവതി

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ വൻ ട്വിസ്റ്റ്. പരാതിക്കാരിയായ വധു കേസിൽ നിന്നും പിന്മാറി. തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്ന കാര്യം രാഹുൽ പറഞ്ഞിരുന്നതായും മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞതെല്ലാം കള്ളമാണെന്നും യുവതി വീഡിയോയിൽ പറയുന്നു. കേസിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം ശ്രമങ്ങൾ തുടരുന്നതിനിടെയാണ് യുവതിയുടെമൊഴിമാറ്റം. സമൂഹമാധ്യമത്തിലൂടെയാണ് ക്ഷമാപണം നടത്തിക്കൊണ്ട് യുവതി വീഡിയോ പങ്കുവച്ചത്.

പഞ്ചാബ് സ്വദേശി കാനഡയിൽ വെടിയേറ്റ് മരിച്ചു

ടൊറന്റോ: കാനഡയിൽ പഞ്ചാബ് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. പഞ്ചാബ് ലുധിയാന സ്വദേശി യുവ് രാജ് ​ഗോയലാണ്(28) കൊല്ലപ്പെട്ടത്. ബ്രിട്ടിഷ് കൊളംബിയയിലെ സുറേയിൽ വെള്ളിയാഴ്ചയായിരുന്നു കൊല നടന്നത്. സംഭവത്തിൽ പ്രതികളായ നാല് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. 2019ലാണ് സ്റ്റുഡന്റ് വിസയിൽ യുവ് രാജ് കാനഡയിലെത്തിയത്. നിലവിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് പി.ആർ ലഭിച്ചത്. യുവ് രാജിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കൊലയുടെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

ചെറുതോണി കോൺഗ്രസ് നേതൃയോഗം 11ന്

ചെറുതോണി: 11ന് രാവിലെ 11ന് ഇടുക്കി ജവഹർ ഭവനിൽ കോൺഗ്രസ് നേതൃയോഗം ഡിസിസി പ്രസിഡൻറ്സി. പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് ഡി.സി.സി ജന. സെക്രട്ടറി എം.ഡി അർജുനൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട യോഗം കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ ഇ.എം ആഗസ്തി, എ.കെ മണി, റോയ് കെ പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി,ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി ഭാരവാഹികൾ, …

ചെറുതോണി കോൺഗ്രസ് നേതൃയോഗം 11ന് Read More »

മനുഷ്യാവകാശ കമ്മീഷൻ മൂന്നാർ സിറ്റിംഗ് 11ന്

ഇടുക്കി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി 11ന് രാവിലെ 10.30 ന് മൂന്നാർ സർക്കാർ ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.

വണ്ടിപ്പെരിയാറിൽ കുടിവെള്ളം നിഷേധിച്ചത് രണ്ടാഴ്ചയ്ക്കകം പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: വണ്ടിപ്പെരിയാർ 12ആം വാർഡ് മൗണ്ടിൽ താമസിക്കുന്ന മുൻ എസ്റ്റേറ്റ് ജീവനക്കാരിക്ക് എസ്റ്റേറ്റ് അധികൃതർ കുടിവെള്ളം നിഷേധിക്കുകയാണെന്ന പരാതി രണ്ടാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പരാതിക്കാരിയുടെ കുട്ടികളുടെ പഠിത്തത്തെ ബാധിക്കുന്ന വിധത്തിൽ എസ്റ്റേറ്റ് അധികൃതറിൽ നിന്നും ശല്യമുണ്ടായാൽ പരാതിക്കാരിക്ക് ബാലാവകാശ കമ്മീഷനെ സമീപിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വണ്ടിപ്പെരിയാർ മൌണ്ടിൽ കാന്തരൂപി സമർപ്പിച്ച പരാതിയിലാണ് നടപടി. എസ്റ്റേറ്റ് പ്രതിസന്ധിയിലായിരുന്ന കാലത്ത് പരാതിക്കാരിയുടെ ഭർത്താവ് എസ്റ്റേറ്റിൽ …

വണ്ടിപ്പെരിയാറിൽ കുടിവെള്ളം നിഷേധിച്ചത് രണ്ടാഴ്ചയ്ക്കകം പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ Read More »

മഞ്ഞുമ്മൽ ബോയ്സിന്‌ ഓസ്കാർ വേണമെന്ന സോഷ്യൽ മീഡിയ പോസ്റ്റ്‌ പിൻവലിച്ച്‌ അൽഫോൺസ് പുത്രൻ

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ ഫേസ്ബുക്കിലിട്ട പോസ്റ്റ്‌ പിൻവലിച്ചു. ചിത്രം ഓസ്‌കാർ അർഹിക്കുന്നുവെന്നും മഞ്ഞുമ്മൽ ബോയ്സിന് ഓസ്‌കാർ ലഭിച്ചില്ലെങ്കിൽ ഇനി മുതൽ ആ പുരസ്കാരത്തിൽ വിശ്വസിക്കില്ലെന്നുമാണ് ഫേസ്ബുക്ക്‌ കുറിപ്പിലൂടെ അൽഫോൺസ് പറഞ്ഞത്‌. നിരവധി പേർ അൽഫോൺസിന്റെ അഭിപ്രായത്തെ അനുകൂലിച്ചും ട്രോളിയും രംഗത്തെത്തി. എന്നാൽ പങ്കുവെച്ച് കുറച്ചു നേരത്തിന് ശേഷം അൽഫോൺസ് പുത്രൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ‘മഞ്ഞുമ്മൽ ബോയ്സ് ഓസ്‌കാർ അർഹിക്കുന്നു. ഗംഭീര സർവൈവൽ ത്രില്ലറാണ് ചിത്രം. പൂർണമായും ഏറ്റവും മികച്ച …

മഞ്ഞുമ്മൽ ബോയ്സിന്‌ ഓസ്കാർ വേണമെന്ന സോഷ്യൽ മീഡിയ പോസ്റ്റ്‌ പിൻവലിച്ച്‌ അൽഫോൺസ് പുത്രൻ Read More »

ബോളിവുഡ് നടി നൂർ മാലബിക ദാസിനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: നടി നൂർ മാലബിക ദാസ് മരിച്ച നിലയിൽ. മുംബൈയിലെ ഫ്ലാറ്റിലാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശേധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് നടിയുടെ മൊബൈൽ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി. അസം സ്വദേശിയായ നൂർ ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായും …

ബോളിവുഡ് നടി നൂർ മാലബിക ദാസിനെ മരിച്ച നിലയിൽ കണ്ടെത്തി Read More »

സഞ്ജു ടെക്കി കൂടുതൽ നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തൽ

ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിങ്ങ് പൂൾ ഒരുക്കി യാത്ര ചെയ്ത് വിവാദത്തിലായ സഞ്ജു ടെക്കി കൂടുതൽ നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തൽ. സഞ്ജുവിന്റെ യൂട്യൂബ് വീഡിയോകൾ പരിശോധിച്ചതിൽ നിന്നാണ് കൂടുതൽ നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയത്. സഞ്ജുവിന്റെ ചാനലിലുള്ള വീഡിയോ ദൃശ്യങ്ങളിൽ ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയതോടെ വെള്ളിയാഴ്‌ച വിശദീകരണം ആവശ്യപ്പെട്ട്‌ ആലപ്പുഴ എൻഫോഴ്‌മെന്റ്‌ ആർ.ടി.ഒ നോട്ടീസ്‌ നൽകിയിരുന്നു. 160 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ചു, പ്രായപൂർത്തിയാകാത്ത ആളെ വച്ച് വാഹനം ഓടിപ്പിച്ചു. ആഡംബര വാഹനങ്ങളിൽ രൂപ മാറ്റം …

സഞ്ജു ടെക്കി കൂടുതൽ നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തൽ Read More »

ജാതി അധിക്ഷേപ കേസിൽ സത്യഭാമക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ല

കൊച്ചി: ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ല. തിരുവനന്തപുരം എസ്‌.സി,എസ്.ടി കോടതിയിൽ ഒരാഴ്ചക്കകം കീഴടങ്ങാൻ സത്യഭാമയോട്‌ ഹൈക്കോടതി ആവശ്യപ്പെട്ടു. അന്ന് തന്നെ സത്യഭാമയുടെ ജാമ്യ ഹർജി എസ്‌.സി, എസ്.ടി കോടതി പരിഗണിക്കണമെന്നും നിർദേശം നൽകി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമ ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചത്‌. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്. ആർ.എൽ.വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ …

ജാതി അധിക്ഷേപ കേസിൽ സത്യഭാമക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ല Read More »

തൃശൂർ ഡി.സി.സിയിൽ വീണ്ടും സംഘർഷം, ജോസ് വള്ളൂരും എം.പി വിൻസെന്റും രാജി വച്ചു

തൃശൂർ: നേതൃത്വം ഇടപെട്ടിട്ടും നിയന്ത്രിക്കാനാകാതെ തൃശൂർ ഡി.സി.സിയിലെ കൂട്ടത്തല്ല്. ദേശീയ നേതൃത്വത്തിന്റെ നിർദേശമനുസരിച്ച് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും യു.ഡി.എഫ് ചെയർമാൻ എം.പി വിൻസെന്റും രാജിവച്ചു. കെ മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കുന്നുവെന്നാണ് ജോസ് വള്ളൂർ അറിയിച്ചത്. ജോസ് വള്ളൂരിന്റെ രാജിയിൽ പ്രതിഷേധിച്ച് ഒരു വിഭാ​ഗം പ്രവർത്തകർ രം​ഗത്തെത്തിയതോടെയാണ് ഓഫീസിൽ വീണ്ടും കൂട്ടത്തല്ലുണ്ടായത്. പ്രവർത്തകർ ചേരി തിരിഞ്ഞ് ഉന്തും തള്ളുമായി. ജോസ് വള്ളൂരിനെ പിന്തുണയ്ക്കുന്ന വിഭാ​ഗവും മറു വിഭാ​ഗവും തമ്മിലാണ് തർക്കമുണ്ടായത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് …

തൃശൂർ ഡി.സി.സിയിൽ വീണ്ടും സംഘർഷം, ജോസ് വള്ളൂരും എം.പി വിൻസെന്റും രാജി വച്ചു Read More »

ലീഗിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായി അഡ്വ. ഹാരീസ്‌ ബീരാനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ അതൃപ്‌തിക്കിടെ അഡ്വ ഹാരീസ്‌ ബീരാനെ മുസ്ലിംലീഗിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ലീഗ് നേതൃയോഗത്തിലാണ് തീരുമാനമായത്‌. സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗശേഷം സാദിഖലി തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളുടെ ഇടപെടലാണ്‌ ‘പുത്തൻസ്ഥാനാർഥി ’ക്ക്‌ തുണയായത്‌. സ്ഥാനാർഥിത്വം ഉറപ്പാക്കിയ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ തഴഞ്ഞാണ്‌ ഹാരിസിനെ പരിഗണിച്ചത്‌. സുപ്രിംകോടതി അഭിഭാഷകനായ ഹാരീസ്‌ ഡൽഹി കെ.എം.സി.സി പ്രസിഡന്റാണ്‌. ലീഗിൽ സജീവമല്ലാത്തയാളെ രാജ്യസഭയിലേക്കയക്കുന്നതിൽ നേതാക്കൾക്ക്‌ നീരസമുണ്ട്‌. …

ലീഗിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായി അഡ്വ. ഹാരീസ്‌ ബീരാനെ പ്രഖ്യാപിച്ചു Read More »

തി​രു​വ​ന​ന്ത​പു​രത്ത് പി​ഞ്ചു​ കു​ഞ്ഞി​നെ അ​മ്മ മ​ർ​ദി​ച്ച സം​ഭ​വം; കു​ട്ടി​യു​ടെ പി​താ​വി​നെ​തി​രേ പ​രാ​തിയുമായി യു​വ​തി

മാ​ന്നാ​ർ: പി​ഞ്ചു ​കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​മ്മ കു​ട്ടി​യു​ടെ പി​താ​വി​നെ​തി​രേ പീ​ഡ​ന​ത്തി​നു പ​രാ​തി ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് മ​റി​യം ഹൗ​സി​ൽ ന​ജു​മു​ദീ​നെ​തി​രേ​യാ​ണ് മാ​ന്നാ​ർ സ്വ​ദേ​ശി​നി അ​നീ​ഷ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഒ​ന്നേ​കാ​ൽ വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് അ​നീ​ഷ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ൻ​പ് ര​ണ്ടു​വ​ട്ടം വി​വാ​ഹ​മോ​ചി​ത​യാ​യ അ​നീ​ഷ 2022 ഏ​പ്രി​ൽ മു​ത​ൽ ന​ജു​മു​ദീ​നൊ​പ്പം ജീ​വി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ഒ​ന്നി​ച്ച് ജീ​വി​ക്കാ​ൻ …

തി​രു​വ​ന​ന്ത​പു​രത്ത് പി​ഞ്ചു​ കു​ഞ്ഞി​നെ അ​മ്മ മ​ർ​ദി​ച്ച സം​ഭ​വം; കു​ട്ടി​യു​ടെ പി​താ​വി​നെ​തി​രേ പ​രാ​തിയുമായി യു​വ​തി Read More »

വിജയം ആഘോഷമാക്കി മുതലക്കോടം സ്കൂളുകൾ

മുതലക്കോടം: സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ‘മെറിറ്റ് ഡേ’ ‘ആഘോഷിച്ചു. സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, സെൻറ് ജോർജ് ഹൈസ്കൂൾ ,സേക്രഡ് ഹാർട്ട് ഗേൾസ് സ്കൂൾ തുടങ്ങിയ മൂന്ന് സഹോദര സ്ഥാപനങ്ങളിലെ ഫുൾ എ പ്ലസ് നേടിയ 171 പ്രതിഭകളെയും ആദരിച്ചു. കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തി കണ്ടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് മെമെന്റോ നൽകി ആദരിച്ചു. സ്കൂൾ മാനേജർ റവ. ഡോക്ടർ ജോർജ്ജ് താനത്തു പറമ്പിൽ …

വിജയം ആഘോഷമാക്കി മുതലക്കോടം സ്കൂളുകൾ Read More »

കോഴിക്കോട് സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു

കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. വിദ്യാർത്ഥിനി പരിക്കുകളോടെ രക്ഷപെട്ടു. ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ചയാണ് അപകടം. കൊളത്തറ സ്വദേശിനി ഫാത്തിമ റിനയാണ് അപകടത്തിൽ പെട്ടത്. ഇരുവശവും നോക്കി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേ​ഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസ് വരുന്നത് കണ്ട് കുട്ടി ഓടിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇടിക്കുകയായിരുന്നു. ബസിന്റെ അടിയിൽപ്പെട്ട വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ …

കോഴിക്കോട് സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു Read More »

കോതമംഗലത്ത് ഭീമൻ കപ്പ വിളവെടുത്ത് യുവ കർഷക

കോതമംഗലം: വെളിയേൽച്ചാലിൽ ഭീമൻ കപ്പ. പുന്നേക്കാട് വെളിയേൽച്ചാലിൽ 34 കാരിയായ കൊളമ്പേൽ ബെസ്സി ടിറ്റോയുടെ കൃഷിയിടത്തിൽ നിന്നാണ് അര കിൻ്റലിലേറെ ഭാരമുള്ള ഭീമൻ മരച്ചീനി വിളവെടുത്തത്. 50 കിലോയിലേറെയുള്ള കപ്പകളാണ് ഓരോ ചുവട് കപ്പ ചെടിയിൽ നിന്നും വിളവെടുത്തത്. ജൈവവളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. നട്ട് പത്ത് മാസം കഴിഞ്ഞാണ് വിളവെടുത്തത്. തൻ്റെ കൃഷി രീതികൾക്ക് പൂർണ്ണ പിന്തുണയുമായി എറണാകുളം കൺട്രോൾ റൂമിലെ സിവിൽ പൊലിസ് ഓഫിസറായ ഭർത്താവ് ടിറ്റോയും കട്ടക്ക് കൂടെയുണ്ട്. രാവിലെ ഭർത്താവ് ജോലിക്കും …

കോതമംഗലത്ത് ഭീമൻ കപ്പ വിളവെടുത്ത് യുവ കർഷക Read More »

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിശദമായി പരിശോധിക്കാനൊരുങ്ങി സി.പി.എം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുൾപ്പെടെയുണ്ടായ കനത്ത തിരിച്ചടി വിശദമായി പരിശോധിക്കാൻ സി.പി.എം. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച് വിശദമായ പരിശോധന നടക്കും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും ഇന്നലെ ചേർന്ന പി.ബി യോഗത്തിൽ അഭിപ്രായമുയർന്നു. ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണേണ്ടതുണ്ടെന്നും പിബിയിൽ അഭിപ്രായമുയർന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് …

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിശദമായി പരിശോധിക്കാനൊരുങ്ങി സി.പി.എം Read More »

മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശം; പ്രതികരിച്ച് എൻ.എസ്.എസ്

കോട്ടയം: ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിൽ പ്രതികരണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആവശ്യമില്ലാതെ കാൽ പിടിക്കാൻ പോയതു കൊണ്ടാണ് ഇതൊക്കെ കേൾക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആൾ ആയിരുന്നല്ലോ മാർ കൂറിലോസ്. അപ്പോൾ ഇതൊക്കെ കേൾക്കുമെന്നും ജി സുകുമാരൻ നായർ ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ പിണറായി സര്‍ക്കാരിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരുമെന്നും ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണെന്നും ഇതിലും വലിയ തിരിച്ചടി …

മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശം; പ്രതികരിച്ച് എൻ.എസ്.എസ് Read More »

അശ്ലീല വീഡിയോ കേസ്; ക്ലിപ്പുകൾ ചോർത്തിയ സംഭവത്തിൽ പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ

ബാംഗ്ലൂർ: ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസിൽ മുൻ ഡ്രൈവർ കാർത്തിക് ഗൗഡ അറസ്റ്റിൽ. അശ്ലീല വീഡിയോ ക്ലിപ്പുകൾ ചോർത്തിയതിനാണ് അറസ്റ്റ്. ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹാസൻ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദേശീയപാതയിലെ ഹാസൻ – മൈസൂർ ജില്ലാ അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്ത കാർത്തിക് ഗൗഡയെ ബാംഗ്ലൂർ സി.ഐ.ഡി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു. പ്രജ്വലിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്താനാണ് വീഡിയോ ക്ലിപ്പുകൾ പെൻഡ്രൈവ് ചോർത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പെൻഡ്രൈവ് കാർത്തിക് ലോക്സഭാ …

അശ്ലീല വീഡിയോ കേസ്; ക്ലിപ്പുകൾ ചോർത്തിയ സംഭവത്തിൽ പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ Read More »

കു​ത്തി​യൊ​ലി​ച്ച് വ​രു​ന്ന വെ​ള്ള​ചാ​ട്ട​ത്തി​ന് ന​ടു​വി​ൽ അ​വ​സാ​ന​മാ​യി കെ​ട്ടി​പ്പി​ടി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ

ഇ​റ്റ​ലി: വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ലി​തു​ള്ളി വ​ന്ന വെ​ള്ളചാ​ട്ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ​ട്രീ​സി​യ കോ​ർ​മോ​സ്(20), ബി​യാ​ൻ​ക ഡോ​റോ​സ്(23), ക്രി​സ്റ്റ്യ​ൻ മോ​ൾ​നാ​ർ(25) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മൂ​വ​രും ഫ്രി​യൂ​ലി മേ​ഖ​ല​യി​ലെ നാ​റ്റി​സോ​ൺ ന​ദി മു​റി​ച്ച് ​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കു​ക​യും ഇ​വ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യും ചെ​യ്തു. ന​ദി​യി​ലേ​ക്കി​റ​ങ്ങും മു​ൻ​പ് സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. അ​വ​ർ സം​ഭ​വ​ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ മൂ​ന്ന് പേ​രും കു​ത്തി ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​നു …

കു​ത്തി​യൊ​ലി​ച്ച് വ​രു​ന്ന വെ​ള്ള​ചാ​ട്ട​ത്തി​ന് ന​ടു​വി​ൽ അ​വ​സാ​ന​മാ​യി കെ​ട്ടി​പ്പി​ടി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ Read More »

എൻ.സി.പിയുടെ 25ആം വാർഷികം ഇടുക്കി ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിൽ ആഘോഷിച്ചു

തൊടുപുഴ: എൻ.സി.പിയുടെ 25ആം വാർഷികത്തോട് അനുബന്ധിച്ച് ഇടുക്കി ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലും ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാർട്ടി പതാക ഉയർത്തി ആഘോഷിച്ചു. തൊടുപുഴയിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ. ഷാജി തെങ്ങുംപിള്ളിൽ ജന്മദിന സന്ദേശം നൽകി കൊണ്ട് പതാക ഉയർത്തി. സംസ്ഥന ജന. സെക്രട്ടറി കെ.കെ ഷംസുദ്ദീൻ, ബ്ലോക്ക് പ്രസിഡൻ്റ് പ്രകാശ് മാസ്റ്റർ, ജില്ലാ ജന. സെക്രട്ടറിമാരായ പി.പി അനിൽകുമാർ, ഷൈജു അട്ടക്കുളം, ദൗലത്ത് അസീസ്, ശ്രീദേവി, അശ്വതി കുട്ടി ചന്ദ്രബോസ്, എം.പി ബഷീർ, വി.കെ ഉണ്ണി, …

എൻ.സി.പിയുടെ 25ആം വാർഷികം ഇടുക്കി ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിൽ ആഘോഷിച്ചു Read More »

സിദ്ധാർഥന്‍റെ മരണം; സി.ബി.ഐ അന്വേഷണം വൈകിപ്പിച്ചതല്ല, ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവ് ഉണ്ടായതാണെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജിലെ വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യക്ഷമവും സുതാര്യവുമായ അന്വേഷണ നടപടികളാണ് സർക്കാരും പൊലീസും സ്വീകരിച്ചത്. എന്നാൽ മൂന്ന് ഉദ്യോഗസ്ഥർക്ക് ജാഗ്രത കുറവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ‌ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന്. സിദ്ധാർഥന്‍റെ കുടുംബം നിവേദനം നൽകിയപ്പോൾ തന്നെ നിങ്ങളുടെ ആവശ്യം അതാണെങ്കിൽ സിബിഐക്ക് വിടാമെന്ന് താൻ പറഞ്ഞു. അന്ന് തന്നെ സർക്കാർ ഉത്തരവിറക്കി. ഏതാനും ഉദ്യോഗസ്ഥർ രണ്ടു മൂന്നോ ദിവസം …

സിദ്ധാർഥന്‍റെ മരണം; സി.ബി.ഐ അന്വേഷണം വൈകിപ്പിച്ചതല്ല, ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവ് ഉണ്ടായതാണെന്ന് പിണറായി വിജയൻ Read More »

സിനിമാ തിരക്ക് മൂലം സഹമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി

ന്യൂഡൽഹി: സഹമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബി.ജെ.പി നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി അസൗകര്യം അറിയിച്ചത്. വരും മണിക്കൂറുകളിൽ‌ ഉന്നത നേതാക്കൾ സുരേഷ് ഗോപിയുമായി സംസാരിച്ചേക്കും. കേന്ദ്ര മന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. തൃശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. വേണ്ടത്ര …

സിനിമാ തിരക്ക് മൂലം സഹമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി Read More »

നിയമസഭയിൽ വീണ്ടും മാധ്യമങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: നിയമസഭയിൽ വീണ്ടും മാധ്യമങ്ങൾക്ക് വിലക്ക്. നിയമസഭാംഗങ്ങളുടെ ഫോട്ടോ ചിത്രീകരിക്കുന്നതിൽ നിന്നാണ് മാധ്യമങ്ങളെ വിലക്കിയിരിക്കുന്നത്. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോസെഷൻ നടത്തുന്നത്. ഇതിന്‍റെ വീഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും അനുമതിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പതിനെഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം തുടങ്ങാനിരിക്കെയാണ് പുതിയ നിർദേശം. നിയസഭ ആരംഭിച്ചതിനു ശേഷം ഇതുവരെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിയഉള്ള ഫോട്ടോ സെഷൻ ഉണ്ടായിരുന്നില്ല. ഇന്ന് ചോദ്യോത്തരവേളയ്ക്ക് ശേഷം ഇതിന് വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ട്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽവച്ചാണ് നടക്കുക. …

നിയമസഭയിൽ വീണ്ടും മാധ്യമങ്ങൾക്ക് വിലക്ക് Read More »

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 52,560 രൂപയാണ് വില. ഗ്രാമിന് 6570 രൂപയുമായി തുടരുന്നു. വെള്ളിയാഴ്ച 54,080 രൂപയായി ഉയർന്ന് സ്വർണ വില അടുത്തകാലത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞാണ് സ്വർണ വില 52,560 രൂപയിലേക്ക് താഴ്ന്നിരുന്നു.ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.

കോഴിക്കോട് ട്രാൻസ്ഫോമിലെ ഫ്യൂസ് നന്നാക്കി തിരികെ പോകുന്നതിനിടെ ലൈൻമാൻ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: ട്രാൻസ്ഫോമിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്ന് പോകുന്നതിനിടെ ലൈൻമാൻ കുഴഞ്ഞ് വീണ് മരിച്ചു. കെ.എസ്.ഇ.ബി വെസ്റ്റ്ഹിൽ സെക്ഷനിലെ പയമ്പ്ര മേലെകളരാത്ത് ബൈജുവാണ്(50) മരിച്ചത്. കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം ജോലിക്കിടെയാണ് സംഭവം. ആയുർവേദ ആശുപത്രിക്ക് സമീപത്തെ ട്രാൻസ്ഫോമിലെ ഫ്യൂസ് നന്നാക്കി ജീപ്പിന് അടുത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഉൾപ്പെടെയുള്ളവർ ഉടനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.