Timely news thodupuzha

logo

Month: March 2025

പാൻമസാല പരസ‍്യത്തിനെതിരായ പരാതിയിൽ ഷാരുഖ് ഖാൻ അടക്കമുള്ളവരെ ചോദ‍്യം ചെയ്യലിന് വിളിപ്പിച്ച് കോടതി

ന‍്യൂഡൽഹി: പാൻമസാല പരസ‍്യത്തിനെതിരായ പരാതിയിൽ നടന്മാരെ ചോദ‍്യം ചെയ്യാൻ വിളിപ്പിച്ച് കോടതി. പാൻമസാലയിൽ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദത്തിനെതിരായ പരാതിയിലാണ് പരസ‍്യത്തിൽ അഭിനയിച്ച നടന്മാരായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവരെ ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചത്. ജയ്പൂർ ജില്ലാ ഉപഭോഗൃത പരാതി പരിഹര സമിതിയാണ് ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചത്. ജയ്പൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. കിലോയ്ക്ക് നാല് ലക്ഷം രൂപ വില വരുന്ന കുങ്കുമപൊടി പാൻ മസാലയിൽ ഉൾപ്പെടുത്താനാവില്ലെന്നും പരസ‍്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് പരാതി.

വീട്ടിൽ നിന്നിറങ്ങിയതിന് കാരണം ചെന്താമരയുടെ നിരന്തര ഉപദ്രവം കൊണ്ടെന്ന് ഭാര്യ

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴിയെടുത്ത് പൊലീസ്. ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ഭാര്യ മൊഴി നൽകിയത്. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. താനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരക്ക് അറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ മൊഴി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്. ജനുവരി 27 നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്‍റെ ഭാര്യയെ …

വീട്ടിൽ നിന്നിറങ്ങിയതിന് കാരണം ചെന്താമരയുടെ നിരന്തര ഉപദ്രവം കൊണ്ടെന്ന് ഭാര്യ Read More »

അന്താരാഷ്ട്ര വനിതാ ദിനം; കണ്ണൂരിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു

കണ്ണൂർ: കേരള സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.. സഹകരണ മേഖലയിൽ വനിതകളുടെ ക്ഷേമത്തിനും വരുമാന ശ്രോതസ്സിനുമായി സ്വയം തൊഴിൽ കണ്ടെത്തുന്നതിനും പുതിയ വനിതാ സഹ സംഘങ്ങൾ ആരംഭിയ്ക്കുന്നതിനും സമൂഹത്തിലെ സാധാരണക്കാരായ വനിതകളെ സജ്ജരാക്കുവാൻ കഴിയുന്ന വനിതാ സഹകരണ സംഘങ്ങൾ ആരംഭിക്കുവാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് …

അന്താരാഷ്ട്ര വനിതാ ദിനം; കണ്ണൂരിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു Read More »

ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷൻ നൽകിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിൻറെ മരണവുമായി ബന്ധപ്പെട്ട വാഹനാപകടക്കേസിലെ പ്രധാന പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷൻ നൽകിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കു പരാതി. കെ.എം ബഷീർ നിയമ സഹായ സമിതി കൺവീനറും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാൽ കരുളായിയാണ് ശാരദാ മുരളീധരന് പരാതി നൽകിയത്. നരഹത്യ, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ വിവിധ വകുപ്പുകളിൽ പ്രതി ചേർക്കപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിചാരണ നേരിടുന്ന കേരള കേഡർ ഐഎഎസ് ഓഫിസർ …

ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷൻ നൽകിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി Read More »

സർവകലാശാല നിയമ ഭേദഗതി; രണ്ടാം ബില്ലിന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ മുൻകൂർ അനുമതി

തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതി രണ്ടാം ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയമസഭയിൽ അവതരിപ്പിക്കാൻ മുൻകൂർ അനുമതി നൽകിയത്. ഈ മാസം 20നായിരിക്കും ഈ ബില്ലിൻറെ അവതരണം. ചാൻസലറുടെ അധികാരം വെട്ടിക്കുറക്കുന്നു, പ്രോ ചാൻസ്ലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ബില്ലിൽ കൂടുതൽ അധികാരം നൽകുന്നു തുടങ്ങിയ പരാതികൾ നേരത്തെ ഉയർന്നിരുന്നു. നേരത്തെ ഗവർണറുടെ അനുമതി ലഭിക്കാതിരുന്നതിനാൽ ഈ ബില്ലിൻറെ അവതരണം സർക്കാർ മാറ്റിവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ …

സർവകലാശാല നിയമ ഭേദഗതി; രണ്ടാം ബില്ലിന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ മുൻകൂർ അനുമതി Read More »

കൽപ്പറ്റയിൽ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ‍്യോഗസ്ഥനെ ആക്രമിച്ചു, പ്രതി അറസ്റ്റിൽ

കൽപ്പറ്റ: വയനാട്ടിൽ ലഹരി മരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ‍്യോഗസ്ഥന് നേരെ ആക്രമണം. ലഹരി പരിശോധനയ്ക്കിടെ വാഹനം നിർത്താൻ ആവശ‍്യപ്പെട്ട എക്സൈസ് ഉദ‍്യോഗസ്ഥന് നേരെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ തലയ്ക്കും താടിയെല്ലിനും പരുക്കേറ്റ ഉദ‍്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ അഞ്ചാം മൈൽ സ്വദേശി ഹൈദറിനെ പൊലീസ് പിടികൂടി. മുമ്പും ഹൈദർ ലഹരിക്കേസിൽ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. അന്തർ സംസ്ഥാനങ്ങളിൽ നിന്നും ലഹരി മരുന്ന് കടത്തുന്നുവെന്ന രഹസ‍്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് …

കൽപ്പറ്റയിൽ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ‍്യോഗസ്ഥനെ ആക്രമിച്ചു, പ്രതി അറസ്റ്റിൽ Read More »

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവത്തിൽ നരഹത‍്യയ്ക്ക് കേസെടുത്തു

മലപ്പുറം: കൊഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരേ കേസെടുത്തു. നരഹത‍്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മഞ്ചേരി തിരൂർ റൂട്ടിൽ ഓടുന്ന പി.റ്റി.ബി ബസിലെ ജീവനക്കാരായ നിഷാദ്, സിജു എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികളെ ശനിയാഴ്ച തെളിവെടുപ്പിന് കൊണ്ടുപോകും. ബ്സ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിന് വടക്കേമണ്ണയിൽ വച്ച് ഇരുവരും അബ്ദുൽ ലത്തീഫിനെ മർദിച്ചിരുന്നു. പിന്നാലെയാണ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ വച്ച് ലത്തീഫ് കുഴഞ്ഞ് വീണ് …

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവത്തിൽ നരഹത‍്യയ്ക്ക് കേസെടുത്തു Read More »

മലപ്പുറത്ത് പ്ലസ് റ്റൂ വിദ‍്യാർത്ഥികൾ നാടുവിട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവ് പിടിയിൽ

മലപ്പുറം: താനൂരിലെ പ്ലസ് റ്റൂ വിദ‍്യാർത്ഥികൾ നാടുവിട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റഹിം മുംബൈയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. ചോദ‍്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ റഹിമിന് പങ്കുണ്ടെന്ന് വ‍്യക്തമായാൽ പൊലീസ് അറസ്റ്റ് ചെയ്യും. പെൺകുട്ടികളെ ശനിയാഴ്ച ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും വിദ‍്യാർഥിനികൾക്ക് കൗൺസിലിങ്ങും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പൊലീസ് നൽകും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ …

മലപ്പുറത്ത് പ്ലസ് റ്റൂ വിദ‍്യാർത്ഥികൾ നാടുവിട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവ് പിടിയിൽ Read More »

തമിഴ്നാട്ടിലെ പോസ്റ്ററുകൾ വിവാദത്തിൽ; അമിത് ഷായ്ക്ക് പകരം സന്താന ഭാരതിയുടെ ചിത്രം

ന‍്യൂഡൽഹി: കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിൻറെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകൾ വിവാദത്തിൽ. അമിത് ഷായ്ക്ക് പകരം തമിഴ് സംവിധായകനും നടനുമായ സന്താന ഭാരതിയുടെ ചിത്രമാണ് പോസ്റ്ററിൽ അച്ചടിച്ചിരിക്കുന്നത്. തമിഴ്നാടിലെ റാണിപേട്ടിലും ആരക്കോണത്തുമാണ് സംഭവം. വർത്തമാനകാല ഇന്ത‍്യയുടെ ഉരുക്കുമനുഷ‍്യൻ എന്നാണ് പോസ്റ്ററിൽ അമിത് ഷായെ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ പോസ്റ്ററിൽ ബിജെപി സംസ്ഥാന എക്സിക‍്യൂട്ടിവ് അംഗം അരുൾ മൊഴിയുടെ പേരുമുണ്ട്. എന്നാൽ തൻറെ അറിവോടെയല്ല പോസ്റ്റർ സ്ഥാപിച്ചതെന്നും തനിക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്നും അരുൾ മൊഴി പറഞ്ഞു. …

തമിഴ്നാട്ടിലെ പോസ്റ്ററുകൾ വിവാദത്തിൽ; അമിത് ഷായ്ക്ക് പകരം സന്താന ഭാരതിയുടെ ചിത്രം Read More »

അന്താരാഷ്ട്രാ വനിതാ ദിനത്തിൽ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് വനിതാ പൊലീസ്

ഗാന്ധിനഗർ: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാവലയം തീർക്കുന്നത് വനിതാ പൊലീസ്. ഗുജറാത്തിലെ നവസരിയിൽ നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രിക്ക് വനിതാ പോലീസ് ഉദ്യോ​ഗസ്ഥർ സുരക്ഷ ഒരുക്കുന്നത്. രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സുരക്ഷക്രമീകരണങ്ങളിൽ പൂർണമായും വനിതകളായ ഉദ്യോ​ഗസ്ഥരെ നിയമിക്കുന്നതെന്ന് ഗുജറാത്ത് ആഭ്യന്തര സഹ മന്ത്രി ഹർഷ് സംഘവി പറഞ്ഞു. വൻസി ബോർസിയിൽ നടക്കുന്ന ലാഖ്പതി ദീദി സമ്മേളനത്തിലാണ് നരേന്ദ്ര മോദിക്ക് പൂർണമായും വനിതകളുടെ സുരക്ഷ. ഹെലിപ്പാഡിൽ പ്രധാനമന്ത്രി എത്തുന്നത് മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള …

അന്താരാഷ്ട്രാ വനിതാ ദിനത്തിൽ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് വനിതാ പൊലീസ് Read More »

ഇടുക്കി ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങൾ അഥവാ ഹോട്ട്സ്പോട്ടുകൾ

ഇടുക്കി: ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തുന്ന വീക്കിലി വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്ക് ഹോട്ട്സ്പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വേനൽ മഴ പെയ്യ്ത സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവ പടരാനുള്ള സാധ്യത കൂടുതലാണ്. ജനങ്ങൾ കൊതുകു വളരുന്നതി നുളള സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പാക്കണം. ജലക്ഷാമമുളള ഏരിയകളിൽ വെളളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാദ്ധ്യതഉളളതിനാൽ വെള്ളം മൂടിവച്ച് ഉപയോഗിക്കണം. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ …

ഇടുക്കി ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങൾ അഥവാ ഹോട്ട്സ്പോട്ടുകൾ Read More »

ലഹരി വിരുദ്ധ ക്യാമ്പയിനുമായി സ്നേഹത്തോൺ കൂട്ടയോട്ടം

ഇടുക്കി: കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയും സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സർക്കാരിന്റെയും, ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ “സ്നേഹത്തോണിൻ്റെ ഭാഗമായി ലഹരി വ്യാപനത്തിനെതിരെ റൺ എവെ ഫ്രം ഡ്രഗ്സ് എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ചെറുതോണി അടിമാലി ജംക്ഷനിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം “സ്നേഹത്തോൺ” ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നിറണാംകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ചെറുതോണി സെൻട്രൽ …

ലഹരി വിരുദ്ധ ക്യാമ്പയിനുമായി സ്നേഹത്തോൺ കൂട്ടയോട്ടം Read More »

തിരുവനന്തപുരത്ത് റൂം ബുക്കിങ്ങിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ ഹോട്ടൽ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ

തിരുവനന്തപുരം: മുക്കോലയിലെ ബാർ ഹോട്ടലിൽ റൂം ബുക്കിങ്ങിൻ്റെ പേരിൽ നിരവധി ആളുകളിൽ നിന്നു പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. തൃശൂർ തുറവൂർ ഐഡിക്കൽ ഹൗസിൽ നോയലാണ്(22) അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ റൂം ബുക്കിങ്ങിനായി ബന്ധപ്പെടുന്നവർക്ക് ഹോട്ടലിലെ നമ്പറെന്ന വ‍്യാജേന സ്വന്തം ഗൂഗിൾ പേ നമ്പറാണ് പ്രതി നൽകിയിരുന്നത്. ഹോട്ടൽ റിസപ്ഷനിസ്റ്റായിരുന്ന പ്രതി പലരിൽ നിന്നായി 50,000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങുകയായിരുന്നു. റൂം ബുക്ക് ചെയ്തവർ ഹോട്ടലിൽ എത്തിയപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം അറിയുന്നത്. …

തിരുവനന്തപുരത്ത് റൂം ബുക്കിങ്ങിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ ഹോട്ടൽ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ Read More »

കുന്നത്തുനാട്ടിൽ തെരുവുനായകളെ പാർപ്പിച്ച വീട്ടിലെ ഉടമയ്ക്ക് ലൈസൻസില്ലെന്ന് ജില്ലാ ഭരണകൂടം

എറണാകുളം: കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ച വീട്ടിലെ ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസില്ലെന്ന് ജില്ലാ ഭരണകൂടം. അതിനാൽ ഉടൻ തന്നെ നായകളെ ഒഴിപ്പിക്കും. ജില്ലാ മൃഗ സംരക്ഷണ ഓഫിസർ സ്ഥലം സന്ദർശിക്കും. എന്നാൽ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദനൻ. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നതെന്നാണ് വീണ പറയുന്നത്. എന്നാൽ കുന്നത്തുനാട്ടിൽ ജനവാസ മേഖലയിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിന് മുന്നിൽ നാട്ടുകാർ വെളളിയാഴ്ചയും പ്രതിഷേധവുമായി …

കുന്നത്തുനാട്ടിൽ തെരുവുനായകളെ പാർപ്പിച്ച വീട്ടിലെ ഉടമയ്ക്ക് ലൈസൻസില്ലെന്ന് ജില്ലാ ഭരണകൂടം Read More »

ത‍ൃശൂരിൽ കഞ്ചാവും എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ

ത‍ൃശൂർ: നെടുപുഴയിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ. നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ(19), അലൻ(19), അരുൺ(24) എന്നിവരാണ് പിടിയിലായത്. ഇവരിൽ അലനും അരുണും സഹോദരങ്ങളാണ്. അലൻറെ വാടക വീട്ടിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. പൊലീസ് ഉദ‍്യോഗസ്ഥരെ കണ്ടതും പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾ ലഹരി വസ്തുക്കൾ കൊണ്ടവന്നതെന്നും വാടക വീട്ടിലായിരുന്നു ലഹരികച്ചവടമെന്നും പൊലീസ് പറയുന്നു. അലൻറെയും അരുണിൻറെയും അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മ വിദേശത്താണ്.

കോഴിക്കോട് വീട്ടിൽ പ്രസവം നടത്തിയതിനാൽ കുട്ടിയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് പരാതിയുമായി കുടുംബം

കോഴിക്കോട്: വീട്ടിൽ പ്രസവം നടത്തിയതിനാൽ കുട്ടിയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നൽകിയത്. 2024 നവംബർ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നാരോപിച്ച് ഷറാഫത്ത് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിൻറെ ഭാര്യ ആസ്നാ ജാസ്മിൻ ഗർഭകാരത്ത് ചികിത്സ തേടിയത്. ഒക്‌ടോബർ 28ന് പ്രസവ തീയതിയും ആശുപത്രി അധികൃതർ‌ നൽകിയിരുന്നു. എന്നാൽ, പ്രസവവേ​ദന അനുഭവപ്പെടാത്തതിനാൽ ഇവർ വീട്ടിൽ …

കോഴിക്കോട് വീട്ടിൽ പ്രസവം നടത്തിയതിനാൽ കുട്ടിയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് പരാതിയുമായി കുടുംബം Read More »

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുകയാണെന്ന് സ്റ്റാലിൻ: പ്രതികരിച്ച് അമിത് ഷാ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേയുളള തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻറെ ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി സംസാരിക്കാത്ത ആളുകളിൽ ഭാഷ അടിച്ചേൽപ്പിക്കുകയാണെന്നായിരുന്നു സ്റ്റാലിൻറെ ആരോപണം. എന്നാൽ ഇതിനെതിരേ പരിഹാസ മറുപടിയായിരുന്നു അമിത് ഷായുടെ ഭാഗത്തു നിന്നുണ്ടായത്. തമിഴ്‌നാട് സംസ്ഥാനത്തിന് മാത്രമായി മെഡിക്കൽ-എൻജിനീയറിങ് കോഴ്‌സുകൾ ആരംഭിക്കണമെന്ന് സ്റ്റാലിന് അമിത് ഷാ മറുപടി നൽകിയത്. റിക്രൂട്ട്‌മെൻറ് നടപടികളിൽ പ്രദേശിക ഭാഷ ഉൾപ്പെടുത്തിയ തീരുമാനം സ്വീകരിച്ചത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് …

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുകയാണെന്ന് സ്റ്റാലിൻ: പ്രതികരിച്ച് അമിത് ഷാ Read More »

ഏറ്റുമാനൂർ ആത്മഹത്യ; ഷൈനിയുടെ അച്ഛനെതിരേ ഗുരുതര ആരോപണം

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷൈനിയുടെ അച്ഛനെതിരെ ഗുരുതര ആരോപണം. ഷൈനി മുൻപ് ജോലി ചെയ്ത കെയർ ഹോമിലെ ഉടമയായ ഫ്രാൻസിസ് ജോർജാണ് അച്ഛൻ കുര്യാക്കോസിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വീടിന് അടുത്തുള്ള കെയർ ഹോമിൽ നാല് മാസത്തോളം ജോലി ചെയ്ത ഷൈനി, ജോലി നിർത്താൻ കാരണം അച്ഛൻ കുര്യാക്കോസാണെന്നാണ് കെയർ ഹോം ഉടമ ഫ്രാൻസിസ് ജോർജ് പറയുന്നത്. ഭർത്താവിൻറെ വീട്ടിൽ നിന്ന് വന്നപ്പോൾ ഷൈനിയുടെ അവസ്ഥ കണ്ടാണ് ജോലി …

ഏറ്റുമാനൂർ ആത്മഹത്യ; ഷൈനിയുടെ അച്ഛനെതിരേ ഗുരുതര ആരോപണം Read More »

മലപ്പുറത്തെ പെൺകുട്ടികൾ നാടുവിട്ടത് അനാവശ്യ നിയന്ത്രണങ്ങൾ കാരണം

മുംബൈ: വ‍്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് താനൂരിൽ നിന്നും കാണാതായ 2 വിദ‍്യാർഥിനികൾ മുംബൈയിലെ ലാസ‍്യ സലൂണിൽ മുടി ട്രിം ചെയ്യാനെത്തിയത്. മുഖം മറച്ചാണ് ഇരുവരും സലൂണിൽ എത്തിയിരുന്നത്. ഇരുവർക്കും ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കാനറിയില്ല. മലയാളം മാത്രമാണ് അറിയാമായിരുന്നത്. ഇതോടെ മലയാളം അറിയാവുന്ന ജീവനക്കാർ പെൺകുട്ടിക്കൊപ്പം നിൽകുകയായിരുന്നു. മുടി സ്ട്രെയിറ്റ് ചെയ്യണമെന്നും മുഖത്തിൻറെ ലുക്ക് മാറ്റണമെന്നുമായിരുന്നു പെൺകുട്ടികളുടെ ആവശ‍്യം. പേരും മൊബൈൽ നമ്പറും ചോദിച്ചപ്പോൾ ഫോൺ കാണാതായെന്നാണ് പറഞ്ഞത്. ഒടുവിൽ പേര് മാത്രം നൽകി. ട്രീറ്റ്മെൻറ് തുടങ്ങുമ്പോൾ തന്നെ …

മലപ്പുറത്തെ പെൺകുട്ടികൾ നാടുവിട്ടത് അനാവശ്യ നിയന്ത്രണങ്ങൾ കാരണം Read More »

അഫാൻ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞു വീണു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആശുപത്രിയിൽ. ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് അഫാൻ കുഴഞ്ഞു വീഴുകയായിരുന്നു. ലോക്കപ്പിലെ ശുചിമുറിയുടെ തിട്ടയിൽനിന്നാണ് അഫാൻ വീണതെന്നു പൊലീസ് പറഞ്ഞു. രാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് സംഭവം. തെളിവെടുപ്പിന് പുറപ്പെടും മുൻപ് ശുചിമുറിയിൽ പോവണമെന്ന് അഫാൻ ആവശ്യപ്പെടുകയായിരുന്നു. വിലക്ക് അഴിച്ചതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. കല്ലറയിലെ തറട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: മലപ്പുറം മുൻ എസ്പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി പൂർത്തിയായതോടെയാണ് നടപടി. പി.വി അൻവറിൻ്റെ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശിച്ചത്. സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും അടുത്ത പോസ്റ്റിങ്ങ് നൽകിയിട്ടില്ല. എസ്പിക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു പി.വി അൻവറിൻ്റെ ആരോപണം. എസ്പിയുടെ ശബ്ദരേഖ അടക്കം അൻവർ പുറത്തുവിട്ടിരുന്നു. മലപ്പുറം എസ്പിയായിരിക്കുന്ന സമയത്ത് ക‍്യാംപ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച് അൻവർ നൽകിയ …

സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു Read More »

തൃശൂർ കൊരട്ടിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

കൊരട്ടി: തൃശൂർ കൊരട്ടിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് മരണം. കോതമംഗലം സ്വദേശികളായ ജയ്മോൾ(42), ജോയ്ന(11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കോതമംഗലത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം.

മലപ്പുറത്ത് നിന്നും കാണാതായ പ്ലസ് റ്റൂ വിദ‍്യാർത്ഥിനികളെ മുംബൈയിൽ നിന്നും കണ്ടെത്തി; പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റും

കൊച്ചി: മലപ്പുറം താനൂരിൽ നിന്നും കാണാതാവുകയും തെരച്ചിലിനൊടുവിൽ മുംബൈയിൽ നിന്നും കണ്ടെത്തിയ പ്ലസ്ടു വിദ‍്യാർഥിനികളെ കെയർ ഹോമിലേക്ക് മാറ്റും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ പൊലീസിന് കൈമാറും. എസ്ഐ സുജിത് ദാസിൻറെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടുവരുന്നതിനായി മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ലോണാവാലാ സ്റ്റേഷനിൽ നിന്നുമാണ് റെയിൽവേ പൊലീസ് ഉദ‍്യോഗസ്ഥർ പെൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികൾക്കായി പൊലീസ് വ‍്യാപക തെരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ വിദ‍്യാർത്ഥിനികളെയാണ് കാണാതായത്. ദേവദാർ ഹയർ …

മലപ്പുറത്ത് നിന്നും കാണാതായ പ്ലസ് റ്റൂ വിദ‍്യാർത്ഥിനികളെ മുംബൈയിൽ നിന്നും കണ്ടെത്തി; പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റും Read More »

കണ്ണൂരിൽ വൻ ലഹരി വേട്ട

കണ്ണൂർ: നാറാത്തെ ആളൊഴിഞ്ഞ വീട്ടിൽ രാത്രി നടന്ന പരിശോധനയിൽ വൻ ലഹരി വേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ ലഹരിയുമായി എക്സൈസ് അറസ്റ്റ് ചെയ്തു. 17 ഗ്രാം എംഡിഎംഎ, രണ്ടര കിലോ കഞ്ചാവ്, 35 ഗ്രാം എൽഎസ്‌ഡി സ്റ്റാമ്പ്, 93 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്. എക്സൈസിൻറെ സ്പെഷ്യൽ സ്ക്വോഡ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. പിന്നാലെ പ്രതികളുമായി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ യുവാക്കളെ …

കണ്ണൂരിൽ വൻ ലഹരി വേട്ട Read More »

സി.പി.എമ്മിന് 3.5 ലക്ഷം രൂപ പിഴയിട്ട് കോർപ്പറേഷൻ

കൊല്ലം: സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ കൊടികളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ച സിപിഎമ്മിന് വൻ തുക പിഴയിട്ട് കൊല്ലം കോർപ്പറേഷൻ. 3.5 ലക്ഷം രൂപ പിഴ ചുമത്തിയതായി കൊല്ലം കോർപ്പറേഷൻ ജില്ലാ സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 20 ഫ്ലക്സ് ബോർഡുകളും 2500 കൊടികളും കെട്ടിയതിനാണ് പിഴ. ഫീസ് അടച്ച് അനുമതി തേടിയെങ്കിലും കോർപറേഷൻ തീരുമാനമെടുത്തിരുന്നില്ല. പിഴ അടയ്ക്കുന്നതിൽ സിപിഎമ്മും തീരുമാനം അറിയിച്ചില്ല. എൽഡിഎഫ് ഭരണ സമിതി തന്നെയാണ് കോർപ്പറേഷൻ ഭരിക്കുന്നത്. കൊല്ലത്ത് കൂടി വരുമ്പോൾ …

സി.പി.എമ്മിന് 3.5 ലക്ഷം രൂപ പിഴയിട്ട് കോർപ്പറേഷൻ Read More »

പോക്സോ കേസ് പ്രതി കൂട്ടിക്കൽ ജയചന്ദ്രനെതിരായ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ‌കൂർ ജാമ്യം തേടി കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്. തനിക്കെതിരായ ആരോപണത്തിന് കാരണം കുടുംബ പ്രശ്നങ്ങളാണെന്നായിരുന്നു ജയചന്ദ്രൻറെ പ്രധാന വാദം. ഈ വാദത്തെ മെഡിക്കൽ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും ചികിത്സിച്ച ഡോക്ടറോടും നേരിട്ട …

പോക്സോ കേസ് പ്രതി കൂട്ടിക്കൽ ജയചന്ദ്രനെതിരായ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് സുപ്രീം കോടതി Read More »

കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചരണം

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ വനംവകുപ്പ് പൊലീസിൽ പരാതി നൽകി. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം കടുവയെ കണ്ടെന്ന രീതിയിൽ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പഴയ വീഡിയോ എഡിറ്റ് ചെയ്തു പുതിയതെന്ന നിലയിൽ പ്രചരിപ്പിച്ചതാണെന്ന് ജെറിനും വനം വകുപ്പുദ്യോഗസ്ഥരോട് സമ്മതിച്ചു. ശനിയാഴ്ച രാത്രി 11 ന് ആർത്തല ചായത്തോട്ടത്തിനു സമീപത്തെ റബർത്തോട്ടത്തിൽ കടുവയെ കണ്ടെന്ന് യുവാവ് പറഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തരായിരുന്നു. തുടർന്ന് യുവാവ് പറഞ്ഞ സ്ഥലത്തെത്തി …

കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചരണം Read More »

സ്ത്രീ സമൂഹത്തിന്റെ കണ്ണുനീരിൽ പിണറായി സർക്കാർ നിലംപൊത്തുമെന്ന് അഡ്വ. ജെബി മേത്തർ

വണ്ണപ്പുറം: പിണറായി സർക്കാർ സ്ത്രീ ദ്രോഹ നടപടി കൊണ്ട് കേരളത്തിന്റെ സ്ത്രീ സമൂഹത്തെ ദ്രോഹിക്കുകയാണെന്ന് അഡ്വ. ജെബി മേത്തർ എം.പി. മക്കൾ ആക്രമം കൊണ്ട് ബലിയാടാക്കപ്പെടുന്നു. ലഹരി കൊണ്ട് കുട്ടികൾ ആക്രമത്തിലെക്ക് പോകുന്നു. നിയന്ത്രിക്കാൻ ഒരു സർക്കാരില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ നടത്തുന്ന മഹിളാ സാഹസ് കേരള യാത്രക്ക് വണ്ണപ്പുറത്ത് നൽകിയ സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് സംസാരിക്കുക ആയിരുന്നു എം.പി. സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം മുൻ ഡി.സി.സി പ്രസഡന്റ് റോയി കെ പൗലോസ് നിർവ്വഹിച്ചു. …

സ്ത്രീ സമൂഹത്തിന്റെ കണ്ണുനീരിൽ പിണറായി സർക്കാർ നിലംപൊത്തുമെന്ന് അഡ്വ. ജെബി മേത്തർ Read More »

കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു

കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയതിനെത്തുടർന്ന് മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ആനയയുടെ വായിൽ ഗുരുതര പരുക്കോടെ കണ്ടെത്തിയതിനെത്തുടർന്നാണ് മയക്കുവെടി വച്ച് പിടികൂടി ചികിത്സ നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതിനിടെ ബുധനാഴ്ച രാത്രി ഒമ്പതോടെ ആന ചരിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് കരിക്കോട്ടക്കരി മേഖലയിൽ ആനയെ കണ്ടത്. താടിയെല്ലിനു പരുക്കേറ്റ ആനയ്‌ക്ക് ആഹാരമെടുക്കാനോ വെള്ളം കുടിക്കാനോ വയ്യാത്ത അവസ്ഥയിലായിരുന്നു. മയക്കുവെടിവച്ച ആനയെ ആനിമൽ ആംബുലൻസിൽ കയറ്റി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

എസ്.ഡി.പി.ഐ ഓഫീസുകളിൽ ഇ.ഡി റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ ഓഫീസുകളിൽ ഇ.ഡി റെയ്ഡ്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച പണം എസ്.ഡി.പി.ഐക്ക് കൈമാറിയെന്ന ഇ.ഡിയുടെ കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ റെയ്ഡ് നടക്കുന്നത്. എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയുടെ അറസ്റ്റിനു പിന്നാലെയാണ് ഇ.ഡിയുടെ നടപടി. പോപ്പുലർ ഫ്രണ്ട് കഡർമാർ സ്വരൂപിക്കുന്ന പണം എസ്.ഡി.പി.ഐയിലൂടെ റുട്ട്മാറ്റാൻ ശ്രമിച്ചു. ഹവാലയടക്കമുള്ള മാർഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നും റമദാൻ കളക്ഷൻറെ പേരിലും …

എസ്.ഡി.പി.ഐ ഓഫീസുകളിൽ ഇ.ഡി റെയ്ഡ് Read More »

ചോദ്യ പേപ്പർ ചോർച്ച കേസിൽ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ചോദ്യ പേപ്പർ ചോർച്ച കേസിൽ എം.എസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയാണ് ഷുഹൈബ്. വാട്സാപ്പിലൂടെ ചോദ്യ പേപ്പർ ചോർത്തി നൽകിയ അൺ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ അന്വേഷണം സംഘം ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് യൂട്യൂബ് ചാനലിന് മലപ്പുറം മേൽമുറിയിലെ മഅ്ദിൻ ഹയർ …

ചോദ്യ പേപ്പർ ചോർച്ച കേസിൽ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി Read More »

തെലങ്കാന ടണൽ ദുരന്ത സ്ഥലത്ത് കേരള പൊലീസിൻ്റെ കഡാവർ നായകൾ രക്ഷാപ്രവർത്തനത്തിനായി എത്തി

ഹൈദരാബാദ്: നാഗർകുർണൂൽ ടണൽ രക്ഷാപ്രവർത്തനത്തിന് കേരള പൊലീസിൻ്റെ രണ്ട് കഡാവർ നായകളെ അയച്ചു. രണ്ട് പൊലീസ് നായകളും അവയെ കൈകാര‍്യം ചെയ്യുന്നതിനായി ജീവനക്കാരുമാണ് ഹൈദരാബാദിലേക്ക് പോയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ‍്യർഥന പ്രകാരമാണ് കഡാവർ നായകളെ വിട്ടുകൊടുത്തത്. അതേസമയം ഭാഗികമായി തകർന്ന ടണൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. എട്ട് പേരാണ് ടണലിൽ കുടുങ്ങിയിരിക്കുന്നത്. റോബോട്ടിക്ക് ടെക്നോളജി അടക്കമുള്ള സാധ‍്യതകൾ ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്. ഡൽഹി നാഷണൽ സെൻറർ ഫോർ സീസ്മോളജിയിൽ നിന്നുള്ള വിദഗ്ധരും തെരച്ചിലിനുണ്ട്. …

തെലങ്കാന ടണൽ ദുരന്ത സ്ഥലത്ത് കേരള പൊലീസിൻ്റെ കഡാവർ നായകൾ രക്ഷാപ്രവർത്തനത്തിനായി എത്തി Read More »

കല്ലമ്പലത്തെ പത്താം ക്ലാസുകാരിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് 10ആം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച കേസിൽ കാമുകനെ കസ്റ്റഡിയിൽ. നാവായിക്കുളം സ്വദേശിയായ 29 വയസുകാരൻ അഭിജിത്തിനെയാണ് കല്ലമ്പലം പൊലീസ് കസ്റ്റഡിയിലായത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയാണ് ഇയാൾ. ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ അടുത്തിടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയതിനെ തുടർന്നാണ് സമീപവാസിയായ അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ യുവാവ് …

കല്ലമ്പലത്തെ പത്താം ക്ലാസുകാരിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ Read More »

മലപ്പുറത്ത് രണ്ട് പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായി

മലപ്പുറം: താനൂരിൽ രണ്ട് പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അശഷ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർഥികളെയാണ് കാണാതായത്. ബുധനാഴ്ച പരീക്ഷയെഴുതാൻ പോയ വിദ്യാർഥികൾ സ്കൂളിലെത്തിയിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇവർ ബുധനാഴ്ച പരീക്ഷ എഴുതിയിരുന്നില്ല.

മലക്കപാറയിൽ കാട്ടുപോത്തിൻറെ ആക്രമണത്തിൽ പരുക്കേറ്റ ഝാർഖണ്ട് സ്വദേശിയായ യുവാവ് മരിച്ചു

കൊച്ചി: മലക്കപ്പാറയിൽ കാട്ടുപോത്തിൻറെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ഝാർഖണ്ട് സ്വദേശി സഞ്ജയ് ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവാവിന് നേരെ കാട്ടുപോത്തിൻറെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ നട്ടെല്ലിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ വ‍്യക്തമാക്കുന്നത്. ഞായറാഴ്ച വൈകിട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങി വരുന്നതിനിടെയാണ് സഞ്ജയ്‌യെ കാട്ടുപോത്ത് ആക്രമിച്ചത്. റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവാവിനെ കാട്ടുപോത്ത് ഇടിച്ചു തെറിപ്പിച്ചിരുന്നു. ഉടനെ സമീപത്തെ ടാറ്റാ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരുക്കേറ്റതിനാൽ പൊള്ളാച്ചിയിലെ …

മലക്കപാറയിൽ കാട്ടുപോത്തിൻറെ ആക്രമണത്തിൽ പരുക്കേറ്റ ഝാർഖണ്ട് സ്വദേശിയായ യുവാവ് മരിച്ചു Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 360 രൂപ കുറഞ്ഞ് ഒരു പവന് 64,160 രൂപയായി. 8020 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. അതേസമയം വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. 105.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,05,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ ആക്രമണ ശ്രമം

ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ഖാലിസ്ഥാൻ വാദികൾ ലണ്ടനിൽ ആക്രമണത്തിനായി എത്തി. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടഞ്ഞു.‌ ലണ്ടൻ പൊലീസ് നോക്കി നിൽക്കവെയാണ് ജയശങ്കറിനു നേരെ ആക്രമണ ശ്രമമുണ്ടായത്. യശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയശങ്കർ കാറിൽ ക‍യറാൻ എത്തിയപ്പോൾ ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞടുക്കുകയായിരുന്നു. ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്‌പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണു പൊലീസ് ശ്രമിച്ചതെന്ന് …

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ ആക്രമണ ശ്രമം Read More »

തൃശൂർ റെയിൽവേ പാളത്തിൽ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

തൃശൂർ: റെയിൽവേ പാളത്തിൽ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരിയാണ്(38) പിടിയിലായത്. ഇരുമ്പ് റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. പ്രതി കഞ്ചാവ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. കഞ്ചാവ് വാങ്ങുന്നതിന് പണം കണ്ടെത്താൻ വേണ്ടിയാണ് ഇരുമ്പ് റാഡ് മോഷ്ടിക്കാൻ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. വ‍്യാഴാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ‌‌ റെയിൽവേ പാളത്തിന് പുറത്ത് കിടന്നിരുന്ന ഇരുമ്പ് റാഡ് എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഭാരം കൂടുതൽ ഉള്ളതിനാൽ അധികം മുന്നോട്ട് …

തൃശൂർ റെയിൽവേ പാളത്തിൽ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ Read More »

സംസ്ഥാനത്തെ റാഗിങ്ങ് കേസുകളിൽ യുജിസിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി. റാഗിങ് കേസുകൾക്കായി രൂപീകരിച്ച പ്രത്യേക ബെഞ്ചിൻറെ ആദ്യ സീറ്റിങ്ങിലാണ് നിർണായക തീരുമാനം. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളെജുകളിൽ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണം. സർക്കാരിനും പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാനും ഹൈക്കോടതിയിൽ സർക്കാർ ഇത് സംബന്ധിച്ച് മറുപടി സത്യവാങ് മൂലം സമർപ്പിക്കാനും പ്രത്യേക ബെഞ്ച് നിർദേശിച്ചു. ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുട പ്രവർത്തനങ്ങൾ രേഖാമൂലം ഉറപ്പ് വരുത്തണം. ജില്ല – സംസ്ഥാന കമ്മിറ്റികൾ …

സംസ്ഥാനത്തെ റാഗിങ്ങ് കേസുകളിൽ യുജിസിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി Read More »

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; കടം കൂടിയതോടെ കുടുംബത്തോടെപ്പം ജീവനൊടുക്കാൻ തീരുമാനിക്കുകയിരുന്നുവെന്ന് അഫാൻ

തിരുവനന്തപുരം: അമ്മയും അനുജനും കാമുകിയുമില്ലാതെ തനിക്കോ, താനില്ലാതെ അവർക്കോ ജീവിക്കാൻ കഴിയില്ലെന്ന് വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ വ്യക്തമാക്കി. കടം വലിയ തോതിൽ കൂടിയതോടെ കുടുംബത്തോടെപ്പം ജീവനൊടുക്കാൻ ആദ്യം തീരുമാനിക്കുകയിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നതോടെയാണ് മറ്റുളളവരെ കൊലപ്പെടുത്തി താനും മരിക്കാൻ തീരുമാനിക്കുയായിരുന്നുവെന്നാണ് പൂജപ്പുര ജയിലിലെ ഉദ്യോഗസ്ഥരോട് അഫാൻ നൽകിയ മൊഴി. ആദ്യം അമ്മയെ കൊലപ്പെടുത്തി. അമ്മ മരിച്ചുവെന്നാണ് കരുതിയത്. ഇതോടെ മറ്റുള്ളവരെ കൊല്ലുകയായിരുന്നു, ആദ്യം അമ്മയെ കൊലപ്പെടുത്തി. അമ്മ മരിച്ചുവെന്നാണ് കരുതിയത്. ഇതോടെ മറ്റുള്ളവരെ കൊല്ലുകയായിരുന്നു. …

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; കടം കൂടിയതോടെ കുടുംബത്തോടെപ്പം ജീവനൊടുക്കാൻ തീരുമാനിക്കുകയിരുന്നുവെന്ന് അഫാൻ Read More »

മുംബൈയിൽ 17 കാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് സുഹൃത്ത്

മുംബൈ: പ്രണയത്തിൽ നിന്നും പിന്മാറിയ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കാമുകൻ. മുംബൈ അന്തേരിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീടിന് പുറത്തിരിക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെയായിരുന്നു യുവാവിൻറെ ക്രൂരത. ജിത്തു താബേ എന്ന 30 കാരനും 17 കാരിയായ പെൺകുട്ടിയും മുൻപ് പ്രണയത്തിലായിരുന്നു. മാതാപിതാക്കൾ ഇടപെട്ടതിനെ തുടർന്ന് അടുത്തിടെ പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറി. ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. 17 …

മുംബൈയിൽ 17 കാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് സുഹൃത്ത് Read More »

കുംഭമേള; 45 ദിവസം കൊണ്ട് ബോട്ടുടമ നേടിയത് 30 കോടി

ന്യൂഡൽഹി: പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കെത്തിയവർക്കായി സർവീസ് നടത്തിയ ബോട്ടുടമസ്ഥൻ 45 ദിവസം കൊണ്ട് നേടിയത് 30 കോടി രൂപ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം പുറത്തു വിട്ടത്. 130 ബോട്ടുകളുള്ള ഒരു കുടുംബം 45 ദിവസങ്ങൾ കൊണ്ട് നേടിയത് 30 കോടി രൂപയാണ്. അതായത് ഓരോ ബോട്ടുകളും 23 ലക്ഷം രൂപ വീതം നേടി. കൃത്യമായി പറഞ്ഞാൽ മഹാകുംഭമേളയിലൂടെ ദിവസം 50,000 മുതൽ 52,000 രൂപ വരെയാണ് ബോട്ടുടമസ്ഥർക്ക് നേടാനായത്. ഉത്തർപ്രദേശ് നിയമസഭയിൽ ബജറ്റ് …

കുംഭമേള; 45 ദിവസം കൊണ്ട് ബോട്ടുടമ നേടിയത് 30 കോടി Read More »

ചാംപ‍്യൻസ് ട്രോഫി; രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ന‍്യൂസിലൻഡിന് ബാറ്റിങ്ങ്

ലാഹോർ: ചാംപ‍്യൻസ് ട്രോഫി രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ന‍്യൂസിലൻഡിന് ബാറ്റിങ്. ടോസ് നേടിയ ന‍്യൂസിലൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന‍്യൂസിലൻഡ് അതേ ടീം നിലനിർത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരു മാറ്റമാണ് ഉള്ളത്. നായകൻ തെംബ ബാവുമ തിരിച്ചെത്തി. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫൈനൽ ലക്ഷ‍്യമിട്ടാണ് തുല‍്യശക്തികൾ കളത്തിലിറങ്ങുന്നത്. ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ: റ്യാൻ റിക്കൽടൺ, തെംബ ബാവുമ (ക്യാപ്റ്റൻ), റാസി വാൻഡർ ദസൻ, ഹെന്റിക്ക് ക്ലാസൻ (വിക്കറ്റ് കീപ്പർ), ഡേവിഡ് മില്ലർ, മാർക്കോ …

ചാംപ‍്യൻസ് ട്രോഫി; രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ന‍്യൂസിലൻഡിന് ബാറ്റിങ്ങ് Read More »

സിനിമയിലെ വയലൻസിന് ഉത്തരവാദി സെൻസർ ബോർഡെന്ന് ഫിലിം ചേംബർ

കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട സൂചനാ പണിമുടക്ക് ഉടൻ ഉണ്ടാകില്ലെന്ന് ഫിലിം ചേംബർ. ഈ മാസം 10ന് സാസ്ക്കാരിക വകുപ്പ് മന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കിൽ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.‌ അതേസമയം, സിനിമയിലെ വയലൻസ് രംഗങ്ങൾ സമൂഹത്തെ ബാധിക്കുമെന്നതിൽ സംശയമില്ലെന്ന് ഫിലിം ചോംബർ അംഗങ്ങൾ പ്രതികരിച്ചു. എന്നാൽ ഇത്തരം രംഗങ്ങളെ നിയന്ത്രിക്കേണ്ടത് സെൻസർ ബോർഡാണ്. എന്തൊക്കെ വേണം, …

സിനിമയിലെ വയലൻസിന് ഉത്തരവാദി സെൻസർ ബോർഡെന്ന് ഫിലിം ചേംബർ Read More »

ആലുവയിൽ വൻ ലഹരി വേട്ട; രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേർ പോലീസിൻ്റെ പിടിയിൽ

ആലുവ: ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി ആലുവയിൽ നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേർ ആലുവ പോലീസിൻ്റെ പിടിയിൽ. കഴിഞ്ഞ രാത്രി പമ്പ് ജംഗ്ഷനിൽ നിന്നും ഒഡീഷ കണ്ട മാൽ സ്വദേശി മമത ദിഗിൽ (28)നെയാണ് 4 കിലോ കഞ്ചാവുമായി ആദ്യം പിടികൂടിയത്. പുലർച്ചെ നടന്ന പരിശോധനയിൽ റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നുമാണ്‌ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ …

ആലുവയിൽ വൻ ലഹരി വേട്ട; രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേർ പോലീസിൻ്റെ പിടിയിൽ Read More »

വർധിപ്പിച്ച നികുതികളും പിഴപ്പലിശയും ഒഴിവാക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ

തൊടുപുഴ: അന്യായമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിയ്ക്കണമെന്നും,പ്ലാസ്റ്റിക് ഉപയോഗം ഇല്ലാത്ത സ്ഥാപനങ്ങളെ ഹരിത കർമ്മ സേന യൂസർ ഫീസിൽ നിന്നും ഒഴിവാക്കുക,ലൈസൻസ് പുതുക്കുന്നതിനുള്ള ലേറ്റ് ഫീസ്, കെട്ടിട നികുതിയിലുള്ള പിഴപ്പലിശകൾ എന്നിവ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ, മുൻസിപ്പൽ ചെയർ പേർസണൽ സബീന ബിഞ്ചുവിനും, മുൻസിപ്പൽ സെക്രട്ടറിയ്ക്കും നിവേദനം നൽകി. ഈ പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരം കാണുമെന്നും, വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഒരു നികുതി വർദ്ധനവും ഉണ്ടാവില്ലെന്നും സബീന ബിഞ്ചു പറഞ്ഞു. മർച്ചന്റ്സ് …

വർധിപ്പിച്ച നികുതികളും പിഴപ്പലിശയും ഒഴിവാക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ Read More »

പാക് സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ മരിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ. 35 ഓളം പേർക്ക് പരുക്കേറ്റു. ചെവ്വാഴ്ച രാത്രി ബോംബുകൾ ഒളിപ്പിച്ച കാറുമായി രണ്ട് ചാവേറുകൾ സൈനിക കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇഫ്താർ വിരുന്നിന് തൊട്ടുപിന്നാലെയാണു ബന്നു കൻറോൺമെൻറിൽ ആക്രമണമുണ്ടായത്. പാക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അൽ – ഫുർസാൻ ആക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഭീകരാക്രമണത്തെത്തുടർന്ന് സമീപത്തെ പള്ളി തകർന്നു വീണും ആളുകൾ മരിച്ചു. നാലു മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ …

പാക് സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ മരിച്ചു Read More »