Timely news thodupuzha

Month: October 2025

പേരാമ്പ്ര സംഘർഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് പ്രവർത്തകനായ മണി പൈതോത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വിനോദൻ കല്ലൂർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിൽ തർക്കമുണ്ടായതും സംഘർഷത്തിന് വഴിയൊരുക്കിയതും. പേരാമ്പ്ര സികെജി കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ചെയർമാൻ സ്ഥാനം സ്വന്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ ‍യുഡിഎഫ് നടത്തിയ ആഘോഷ പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തർക്കത്തെത്തുടർന്ന് യുഡിഎഫ് …

പേരാമ്പ്ര സംഘർഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ Read More »

പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയ ഗതാഗത വകുപ്പിൻറെ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഡ്രൈവറായ ജയ്മോൻ‌ ജോസഫിനെ പൊൻകുന്നം ഡിപ്പോയിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് കെഎസ്ആർടിസിയോട് കോടതി നിർദേശിച്ചു. ദീർഘദൂരം കുടിവെള്ളം ബസിൽ സൂക്ഷിക്കുന്നത് അത‍്യാവശ‍്യമാണെന്ന് പറഞ്ഞ കോടതി അത് തെറ്റായി കണക്കാക്കാൻ സാധിക്കില്ലെന്ന് വ‍്യക്തമാക്കി.

ഹിജാബ് വിവാദം; കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്വം സ്കൂളിനാണെന്ന് മന്ത്രി

കൊച്ചി: പളളുരുത്തി സെൻറ്. റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കുട്ടിക്ക് സംരക്ഷണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടി സ്കൂളിൽ നിന്നും മാറാൻ കാരണക്കാരായവർ മറുപടി നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കുട്ടി ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പലാണെന്നും മന്ത്രി പറഞ്ഞു. കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്വം സ്കൂളിനാണ്. യൂണിഫോം നിറമുളള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടത്. സർക്കാരിന് മറുപടി പറയേണ്ടത് ലീഗൽ അഡ്വൈസറല്ലെന്നും ചർച്ച ചെയ്ത് തീർക്കേണ്ട വിഷയം സ്കൂൾ മാനേജ്മെൻറ് വഷളക്കിയെന്നും മന്ത്രി …

ഹിജാബ് വിവാദം; കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്വം സ്കൂളിനാണെന്ന് മന്ത്രി Read More »

ശബരിമലയിലെ സ്വർണ മോഷണ കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിലെത്തിച്ചു

റാന്നി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിലെത്തിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പത്ത് മണിക്കൂർ നീണ്ട ചോദ‍്യം ചെയ്യലിനൊടുവിലാണ് വെള്ളിയാഴ്ച പുലർച്ചയോടെ പ്രത‍്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ‌ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ‍്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. സ്വർണം മോഷ്ടിച്ചതായി ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചതായാണ് സൂചന.

മന്ത്രി റോഷി അഗസ്റ്റ്യന് നേരെ ഇടുക്കിയിൽ വീണ്ടും കരിങ്കൊടി പ്രതിഷേധം; വാത്തിക്കുടി മണ്ഡലം കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്

ഇടുക്കി: ഭൂപതിവ് ചട്ട ഭേതഗതി എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കുകയും, ജനങ്ങളുടെ ജീവിതത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന നിലപാടിനും, വാത്തിക്കുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ലാൻ്റ് രജിസ്റ്ററിൽ ഏലം കൃഷി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങൾക്ക് പട്ടയം നല്കാത്തതിലുമുൾപ്പെടെ പ്രതിഷേധിച്ചുകൊണ്ടാണ് സ്വന്തം മണ്ഡലമായ മുരിക്കാശ്ശേരിക്ക് സമീപം പടമുഖത്തുവച്ച് മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കോൺഗ്രസ് ബ്ലോക് വൈസ് പ്രസിഡൻ്റ് വിനോദ് ജോസഫ്, സെക്രട്ടറി ഡിക്ലാർക്ക് സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിതിൻ ജോയ്, കെ എസ് യു …

മന്ത്രി റോഷി അഗസ്റ്റ്യന് നേരെ ഇടുക്കിയിൽ വീണ്ടും കരിങ്കൊടി പ്രതിഷേധം; വാത്തിക്കുടി മണ്ഡലം കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത് Read More »

മഴയിൽ കുതിർന്ന് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായിക മേള; ഓറഞ്ച് അലെർട്ട് ഉണ്ടായിട്ടും മേള സംഘടിപ്പിച്ചതിൽ വിമർശനം: സംഘാടകരെ രൂക്ഷമായി വിമർശിച്ച് എം എം മണി എം.എൽ.എ

ഇടുക്കി: ജില്ലയിൽ പരക്കെ മഴ പെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അനുകൂല കാലാവസ്ഥ അല്ലാതിരിന്നിട്ടും മുൻകൂട്ടി നിശ്ചയിരുന്ന മേള മാറ്റി വെയ്ക്കാൻ സംഘാടകർ തയ്യാറായില്ല. രാവിലെ നെടുംകണ്ടം സ്റ്റേഡിയത്തിൽ ഉത്ഖ്‌ടനാ സമ്മേളനം ആരംഭിച്ചപ്പോൾ കനത്ത മഴ പെയ്യുകയായിരുന്നു. മഴയിൽ മേള നടത്തിയതിനെ ഉത്ഘടകൻ എം എം മണി വിമര്ശിച്ചു. ഒരു മണിക്കൂറോളം താമസിച്ചാണ് മത്സരങ്ങൾ ആരംഭിച്ചത്. നേർത്ത മഴയെ അവഗണിച്ചാണ് കുട്ടികൾ ട്രാക്കിൽ ഇറങ്ങിയത്.

വയോജന പരിപാലനത്തില്‍ സംസ്ഥാനം രാജ്യത്തിനു മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിൽ സംസ്ഥാനം രാജ്യത്തിന് മാതൃകയാണെന്ന് ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ വയോജന സംഗമം ഓർമ്മച്ചെപ്പ് 2025 ൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. അവർക്കായി വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നു. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷനെ നിയമിച്ചത് കേരള സർക്കാരാണ്. അവർക്ക് നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കുന്നതും സംസ്ഥാനത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിൽ ഒന്നാണെന്നും മന്ത്രി പറഞ്ഞു. തങ്കമണി പാരിഷ് …

വയോജന പരിപാലനത്തില്‍ സംസ്ഥാനം രാജ്യത്തിനു മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ Read More »

ശബരിമലയിലെ സ്വർണ മോഷണ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലകശിൽപ്പത്തിൻറെ പാളികളിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃ‌ഷ്ണൻ പോറ്റി കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്.

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച

പാലക്കാട്: നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാവിധി ശനിയാഴ്ചയിലേക്ക് മാറ്റി. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷാവിധി മാറ്റിയത്. വിഡിയോ കോൺഫറൻസ് മുഖേനയായിരുന്നു ചെന്താമരയെ കോടതിയിൽ ഹാജരാക്കിയത്. ചെന്തമാരയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക‍്യൂഷൻ വാദിച്ചത്. രാജീവ് ഗാന്ധി വധക്കേസ് പരാമർശിച്ചായിരുന്നു പ്രോസിക‍്യൂഷൻറെ വാദം. ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ 14ന് കോടതി വിധിച്ചിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരേ തെളിഞ്ഞിരുന്നു. 2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ 35 വയസുള്ള സജിത‌യെ …

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച Read More »

പാലക്കാട്ടെ വിദ‍്യാർത്ഥിയുടെ ആത്മഹത‍്യയിൽ അധ‍്യാപകർക്ക് സസ്പെൻഷൻ

പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ‍്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയരായ അധ‍്യാപകർക്കെതിരേ നടപടി സ്വീകരിച്ച് സ്കൂൾ മാനേജ്മെൻ്റ്. സ്കൂളിലെ പ്രധാന അധ‍്യാപികയായ ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു പാലക്കാട് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ വച്ച് ജീവനൊടുക്കിയത്. വിദ‍്യാർത്ഥിയുടെ മരണത്തിനു പിന്നാലെ സ്കൂളിലെ അധ‍്യാപികയായ ആശക്കെതിരേ അർജുൻറെ കുടുംബം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ‌ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് പിന്നാലെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ജയിലിലിടുമെന്നും കുട്ടിയെ …

പാലക്കാട്ടെ വിദ‍്യാർത്ഥിയുടെ ആത്മഹത‍്യയിൽ അധ‍്യാപകർക്ക് സസ്പെൻഷൻ Read More »

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡപ്പിക്കാൻ ശ്രമിച്ച അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെതിരേ കേസെടുത്തു

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെതിരേ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. യുവതിയെ വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ദുൽക്കർ സൽമാൻറെ വേഫെറർ ഫിലിംസിൻറെ പേരിലാണ് ഇയാൾ കാസ്റ്റിങ് കൗച്ച് നടത്തിയത്. വേഫെറർ ഫിലിംസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപിച്ച് ദിനിലിനെതിരേ പരാതി നൽകിയിട്ടുണ്ട്. തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയിലുമാണ് വേഫെറർ ഫിലിംസ് പരാതി നൽകിയത്. ദിനിൽ ബാബുവുമായി വേഫെറർ ഫിലിംസിന് ബന്ധമില്ലെന്നും വേഫെററിൻറെ …

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡപ്പിക്കാൻ ശ്രമിച്ച അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെതിരേ കേസെടുത്തു Read More »

റഷ‍്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പ് നൽകിയെന്ന് ട്രംപ്

വാഷിങ്ടൺ: റഷ‍്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത‍്യ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രണ്ടു ദിവസം മുൻപ് മോദി ഇക്കാര‍്യം തന്നോട് പറഞ്ഞുവെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ഇക്കാര‍്യം ഇന്ത‍്യൻ എംബസിയോ ഇന്ത‍്യയോ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ‍്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പായിരിക്കും ഇതെന്നും ഒറ്റയടിക്ക് നിർത്താൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

കൊച്ചിയിൽ എം.ഡി.എം.എ നൽകി അധ‍്യാപികയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിൽ

കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎ നൽകി കോളെജ് അധ‍്യാപികയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ഫിറോസ്(28) കോട്ടയം സ്വദേശി മാർട്ടിൻ ആന്‍റണി(27) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അധ‍്യാപിക കളമേശരി പൊലീസിൽ പരാതി നൽകിയത്. എംഡിഎംഎ നൽകി ബോധം കെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഒറ്റയ്ക്കും കൂട്ടമായും നിരവധി തവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്ളാറ്റിൽ വച്ചാണ് സംഭവം നടന്നത്.

കൊമ്പനാന ഗോകുലിന്‍റെ മരണത്തിൽ അന്വേഷണത്തിനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്

ഗുരുവായൂർ: ആനക്കോട്ടയിലെ കൊമ്പൻ ഗോകുലിന്‍റെ മരണത്തിൽ അന്വേഷണത്തിനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്. ആന ചരിയാൻ കാരണം പാപ്പാൻമാരുടെ ക്രൂര മർദനമാണെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് അന്വേഷണത്തിനൊരുങ്ങിയിരിക്കുന്നത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ്, വിശ്വനാഥൻ എന്നിവർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഇരുവരും വ‍്യാഴാഴ്ച പുന്നത്തൂർ കോട്ടയിലെത്തി വിവരങ്ങൾ‌ ശേഖരിക്കും. ആനയോട്ടത്തിൽ പലതവണ ജേതാവായിരുന്ന കൊമ്പൻ ഗോകുൽ ചരിയാൻ കാരണം ആന്തരിക ക്ഷതമേറ്റതാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പാപ്പാൻമാരുടെ ക്രൂര മർദനമുണ്ടായെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ പാപ്പാൻമാരെ സസ്പെൻഡ് …

കൊമ്പനാന ഗോകുലിന്‍റെ മരണത്തിൽ അന്വേഷണത്തിനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ് Read More »

വി.എസ് അച്യുതാനന്ദന്‍റെ സഹോദരി അന്തരിച്ചു

അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ സഹോദരി ആഴിക്കുട്ടി(95) അന്തരിച്ചു. വാർധക്യസഹജമായ പ്രശ്നങ്ങളെത്തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലർച്ചെയാണ് മരണം. ഒരു വർഷമായി ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടു കിടപ്പിലായിരുന്നു. വിഎസിന്‍റെ സഹോദരങ്ങളിൽ ജീവിച്ചിരുന്ന ഒരാളായിരുന്നു ആഴിക്കുട്ടി. ഓർമ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. വിഎസ് മരിച്ച വിവരം അറിയിച്ചെങ്കിലും ആഴിക്കുട്ടിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഓണം ഉൾപ്പെടെയുളള ആഘോഷങ്ങൾക്ക് വിഎസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാറുണ്ടായിരുന്നു. 2019 ലാണ് അവസാനമായി വിഎസ് ആഴിക്കുട്ടിയെ കാണാനായി എത്തിയത്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ …

വി.എസ് അച്യുതാനന്ദന്‍റെ സഹോദരി അന്തരിച്ചു Read More »

തിരുവനന്തപുരത്ത് ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ കേസിൽ ഡോക്റ്ററുടെ മൊഴിയെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്റ്ററുടെ മൊഴിയെടുത്തു. കൻറോൺമെൻറ് പൊലീസാണ് ഡോക്റ്റർ രാജീവിൻറെ മൊഴിയെടുത്തത്. തനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്റ്റർ മൊഴി നൽകിയിരിക്കുന്നത്. അനസ്തേഷ‍്യ വിഭാഗത്തിൻറെ ഉത്തരവാദിത്തമാണെന്നും ഡോക്റ്ററുടെ മൊഴിയിൽ പറയുന്നു. വിഷയത്തിൽ ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് കണ്ടെത്താനായി പ്രത‍്യേക മെഡിക്കൽ ബോർഡ് രൂപികരിക്കാനാണ് പൊലീസിൻറെ തീരുമാനം. തിരുവനന്തപുരം കട്ടാക്കട സ്വദേശി സുമയയാണ് 2023 മാർച്ച് 22 ന് തൈറേയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്കായി തിരുവനന്തപുരം …

തിരുവനന്തപുരത്ത് ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ കേസിൽ ഡോക്റ്ററുടെ മൊഴിയെടുത്തു Read More »

പാലക്കാട് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപികയ്ക്കെതിരേ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

പാലക്കാട്: പല്ലൻചാത്തന്നൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം. അധ്യാപിക രാജിവയ്ക്കണമെന്നും അർജുന് നീതി കിട്ടണമെന്നും ആവശ്യവുമായാണ് വിദ്യാർഥികൾ പ്രതിഷേധവുമായി ഇറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണാടി ഹയർ‌സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അർജുനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ യൂണിഫോം പോലും മാറ്റാതെയാണ് വിദ്യാർഥി മരിച്ചത്. ഇൻസ്റ്റഗ്രാമിൽ‌ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് പിന്നാലെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ജയിലിലിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. അർജുനെ നിരന്തരം …

പാലക്കാട് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപികയ്ക്കെതിരേ പ്രതിഷേധവുമായി വിദ്യാർത്ഥികൾ Read More »

ശ്രീലങ്കൻ പ്രധാനമന്ത്രി ഡൽഹിയിലെത്തി, മോദിയുമായി കൂടിക്കാഴ്ച നടത്തും

ന‍്യൂഡൽഹി: ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര‍്യ ഡൽഹിയിലെത്തി. ത്രിദിന സന്ദർശനത്തിനു വേണ്ടിയാണ് ഹരിണി ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഹരിണിയുടെ ആദ‍്യ ഇന്ത‍്യ സന്ദർശനം കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. വ‍്യാപാരം, നിക്ഷേപം, വികസനം എന്നീ വിഷയങ്ങളും ചർച്ചയായേക്കുമെന്നാണ് വിവരം.

തൊണ്ടിക്കുഴ ഗവൺമൻ്റ് യു.പി സ്കൂളിൻ്റ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് 1970 – 1977 ബാച്ചിലെ വിദ്യർത്ഥികൾ വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്നു

തൊണ്ടിക്കുഴ: ഗവ. യു.പി സ്കൂളിൻ്റ ശതാബ്ദിയോട് അനുബന്ധിച്ച് 1970 – 1977ബാച്ചിലെ വിദ്യർത്ഥികൾ ‘സഹപാഠിസംഗമം അറ്റ് 100 എന്ന പേരിൽ കുടുംബ സംഗമം നടത്തി. സ്കൂൾ ഹാളിൽ സംഘടിപ്പിച്ച യോ​ഗത്തിൽ നിരവധി വ്യക്തികൾ പങ്കെടുത്തു. സ്കൂളിലെ മണിമുഴക്കിയും ഈശ്വരപ്രാർത്ഥന പാടിയും പ്രതിജ്ഞ എടുത്തും ഹാജർ വെച്ചും പഴയ കാലത്തെ ഓർമ്മകൾ പുനരാവിഷ്ക്കരിച്ചു കൊണ്ടാണ് സം​ഗമം നടത്തിയത്. ഇടവെട്ടി ​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൂർവ്വ അദ്ധ്യാപകരായ എ.പി. കാസിൻ, എൻ.എൻ ജനാർദ്ദനൻ, യു.എ …

തൊണ്ടിക്കുഴ ഗവൺമൻ്റ് യു.പി സ്കൂളിൻ്റ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് 1970 – 1977 ബാച്ചിലെ വിദ്യർത്ഥികൾ വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്നു Read More »

ജി.എസ്.റ്റി ഔട്ട്റീച്ച് പ്രോ​ഗ്രാം നടത്തി

തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷനും സെൻട്രൽ ജി.എസ്.ടി ഇടുക്കി ഡിവിഷനും സംയുക്തമായി നെക്സ്റ്റ് – ജെൻ ജി.എസ്.റ്റി റീഫോംസ് എന്ന വിഷയത്തിൽ തൊടുപുഴ വ്യാപാര ഭവനിൽ വച്ച് ക്ലാസ്സ്‌ സംഘടിപ്പിച്ചു. സി.ജി.എസ്.റ്റി ഇടുക്കി ഡിവിഷൻ അസിസ്റ്റൻ്റ് കമ്മീഷണർ ജോയി ജോസഫ് ഐ.ആർ.എസ് ഉദ്ഘാടനം ചെയ്തു. മർച്ചൻ്റ്സ് അസോസ്സിയേഷൻ ജനറൽ സെക്രട്ടറി സി.കെ നവാസ് അധ്യക്ഷത വഹിച്ചു. സി.ജി.എസ്.റ്റി ഇടുക്കി ഡിവിഷൻ സുപ്രണ്ട് ജയൻ കെ.ജി ക്ലാസ് നയിച്ചു. സി.ജി.എസ്.റ്റി ഇടുക്കി ഡിവിഷൻ സുപ്രണ്ട് പി.ഡി അജിമോൾ സ്വാ​ഗതം പറഞ്ഞു. …

ജി.എസ്.റ്റി ഔട്ട്റീച്ച് പ്രോ​ഗ്രാം നടത്തി Read More »

വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം, ഹൈറേഞ്ചിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടവെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ

കട്ടപ്പന: ഹൈറേഞ്ചിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്ന ഷോപ്പ് സൈറ്റ് പട്ടയമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നൽകാമെന്നാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവർക്ക് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നൽകാൻ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഭൂമി കൈവശം വെച്ച് വരുന്നവർ പലവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് …

വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം, ഹൈറേഞ്ചിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടവെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ Read More »

എയിംസ് തൊടുപുഴയിൽ ആരംഭിക്കണം; കേരളാ കോൺഗ്രസ്‌ എം

തൊടുപുഴ: കേരളത്തിൽ എയിംസ് അനുവദിക്കുകയാണെങ്കിൽ സ്ഥലലഭ്യതയിലും ജലലഭ്യതയിലും ശുദ്ധമായ കാലാവസ്ഥയാലും സമൃദ്ധമായ തൊടുപുഴയാണ് എയിംസ് തുടങ്ങാൻ ഏറ്റവും യോജിച്ച സ്ഥലമെന്നു കേരളാ കോൺഗ്രസ്‌ എം നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗമാണ് തൊടുപുഴ. പാട്ടകാലാവധി കഴിഞ്ഞ എസ്റ്റേറ്റുകളും തേക്കിൻകൂപ്പുകളും തൊടുപുഴ താലൂക്കിൽ ഉണ്ടെന്നുള്ളതാണ് ഏറ്റവും അനുയോജ്യമായ വസ്തുത. എയിംസ് തൊടുപുഴയിൽ ആരംഭിക്കുന്നതിനു ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.പ്രകൃതി കനിഞ്ഞു നൽകിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ തൊടുപുഴയിലെ ജനപ്രതി നിധികൾ കാണിക്കുന്ന അലംഭാവം പ്രതിഷേധാർഹമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. …

എയിംസ് തൊടുപുഴയിൽ ആരംഭിക്കണം; കേരളാ കോൺഗ്രസ്‌ എം Read More »

ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി മുഹമ്മദ് ഫൈസലിനെ തിരഞ്ഞെടുത്തു

ഇടുക്കി: ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഇടവെട്ടി സ്വദേശി മുഹമ്മദ് ഫൈസലിനെ തിരഞ്ഞെടുത്തു. കളക്ടറേറ്റിലെ സാമ്പത്തിക സ്ഥിതി വിവരകണക്ക് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ സ്പോർട്സ് കൗൺസിൽ പ്രത്യേക പൊതുയോഗത്തിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഇതോടൊപ്പം വൈസ് പ്രസിഡന്റായി ജേക്കബ്ബ് ജോസഫ് പിണക്കാട്ട്, സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനിയായി കെ.എൽ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

രഹസ്യ വിവരങ്ങൾ ചോർത്തിയതിൻ്റെ പേരിൽ ഇന്ത്യൻ വംശജനായ യു.എസ് പ്രതിരോധ വിദഗ്ധനെ അറസ്റ്റ് ചെയ്തു

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ യുഎസ് പ്രതിരോധ വിദഗ്ധൻ അറസ്റ്റിൽ. ദേശിയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനധികൃതമായി കൈവശം വച്ചതിന് വിദേശനയ പണ്ഡിതനും പ്രതിരോധ തന്ത്രജ്ഞനുമായ ആഷ്ലി ജെ ടെല്ലിസാണ് അറസ്റ്റിലായത്. യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ കുറ്റകൃത്യമാണ് ടെല്ലിസിൻറെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് യുഎസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദേശിയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ടെല്ലിസ് സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് കടത്തിയതായും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും യുഎസ് അറ്റോർണി ഓഫിസ് ആരോപിക്കുന്നു. 64 …

രഹസ്യ വിവരങ്ങൾ ചോർത്തിയതിൻ്റെ പേരിൽ ഇന്ത്യൻ വംശജനായ യു.എസ് പ്രതിരോധ വിദഗ്ധനെ അറസ്റ്റ് ചെയ്തു Read More »

രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ സംഭവത്തിൽ ബി.ജെ.പി – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

പാലക്കാട്: മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ‍്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ – ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് വഴി തടയുകയും വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. കഴിഞ്ഞ ദിവസമായിരുന്നു എംഎൽഎയെ പാലക്കാട് പിരാരിയിൽ വച്ച് ഡിവൈഎഫ്ഐ- ബിജെപി പ്രവർത്തകർ തടഞ്ഞത്. ഉദ്ഘാടനത്തിനെത്തിയ രാഹുലിൻറെ കാർ ഏറെ നേരം പ്രവർത്തകർ തടഞ്ഞു വച്ചതോടെ കാറിൽ നിന്നിറങ്ങി കാൽനടയായിട്ടാണ് എംഎൽഎ ഉദ്ഘാടന സ്ഥലത്തേക്കെത്തിയത്. തുടർന്ന് പരസ്പരം ഏറ്റുമുട്ടലുകളും കൈയാങ്കളിയുമുണ്ടായി.

രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

ജയ്പൂർ: രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 20 മരണം. ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. എസി സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. 19 പേർ ബസിൽ വച്ച് തന്നെ വെന്ത് മരിച്ചു. ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. 57 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ബസിൻറെ ഫ്രെയിമിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്നും അവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. ബസിൻറെ പിന്നിൽ നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായും ഗ്യാസും …

രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു Read More »

ഡൽഹി കലാപക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാം ജാമ‍്യാപേക്ഷ പിൻവലിച്ചു

ന‍്യൂഡൽഹി: ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ‍്യാർഥി ഷർജീൽ ഇമാം ജാമ‍്യാപേക്ഷ പിൻവലിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിൽ ജാമ‍്യാപേക്ഷയുള്ളതിനാൽ കീഴ്കോടതിയിൽ നൽകിയ ജാമ‍്യാപേക്ഷ പിൻവലിക്കുകയായിരുന്നു. ഷർജിലിൻറെ അഭിഭാഷകനാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയായിരുന്നു ഷർജിൽ ഇടക്കാല ജാമ‍്യം തേടി ഡൽഹി വിചാരണ കോടതിയെ സമീപിച്ചത്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബഹദൂർഗഞ്ച് മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു ഷർജീലിൻറെ തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ പ്രതിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞ …

ഡൽഹി കലാപക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാം ജാമ‍്യാപേക്ഷ പിൻവലിച്ചു Read More »

കൊൽക്കത്ത ബലാത്സംഗക്കേസിൽ വഴിത്തിരിവ്

കോൽ‌ക്കത്ത: ദുർഗാപൂർ കൂട്ടബലാത്സംഗ കേസിൽ പുതിയ വഴിത്തിരിവ്. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരാൾ മാത്രമാണ് ബലാത്സംഗം ചെയ്തതെന്നും അത് പെൺകുട്ടിയുടെ സുഹൃത്തായ എംബിബിഎസ് വിദ്യാർഥിയാണെന്നുമാണ് പൊലീസ് കണ്ടെത്തൽ. തുടർന്ന് കൂട്ടബലാത്സംഗം ഒഴിവാക്കാനാണ് പൊലീസ് നീക്കം. ചൊവ്വാഴ്ച വൈകിട്ട് യുവതിയുടെ സഹപാഠി ആയ വസീഫ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമേ 5 പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ആദ്യം മുതൽ തന്നെ സുഹൃത്തിൻറെ പേര് കേസുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. സുഹൃത്തുമായി രാത്രി പുറത്തു പോയപ്പോൾ …

കൊൽക്കത്ത ബലാത്സംഗക്കേസിൽ വഴിത്തിരിവ് Read More »

കെനിയൻ മുൻ പ്രധാനമന്ത്രി റയീല ഒടിങ്ക അന്തരിച്ചു

എറണാകുളം: കെനിയൻ മുൻ പ്രധാനമന്ത്രി റയീല ഒടിങ്ക അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൂത്താട്ടുകുളം ശ്രീധരിയം ആശുപത്രിയിലായിരുന്നു അന്ത്യം. ആറ് ദിവസം മുൻപാണ് ഒടുങ്കെ കേരളത്തിലെത്തിയത്. ശ്രീധരിയം ആശുപത്രിയിൽ ചികിത്സക്കായാണ് കേരളത്തിലേക്കെത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

പേരാമ്പ്രയിലെ സംഘർഷത്തിൽ യു.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടക വസ്തു പൊലീസിനു നേരെയെറിഞ്ഞുവെന്ന കേസിലാണ് 7 യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ചിൽ‌ ഷാഫി പറമ്പിൽ എംപിക്ക് ഉൾപ്പടെ പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിൽ തർക്കമുണ്ടായത്. പേരാമ്പ്ര സികെജി കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ചെയർമാൻ സ്ഥാനം സ്വന്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ ‍യുഡിഎഫ് നടത്തിയ ആഘോഷ പ്രകടനം പൊലീസ് …

പേരാമ്പ്രയിലെ സംഘർഷത്തിൽ യു.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു Read More »

കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിലെ തൊഴിലാളികളായ അസം സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആളുടെ നില ഗുരുതരമാണ്. അതേസമയം, മലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേർക്ക് ഇടിമിന്നലേറ്റു. എക്കാപറമ്പിൽ കെട്ടിട നിർമാണത്തിനിടെയാണ് മിന്നലേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

പാലക്കാട് രണ്ട് യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംകാട് സ്വദേശിയായ ബിനു, നിതിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്താണ് ബിനുവിൻറെ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്ന് നാടൻ തോക്കും കണ്ടെടുത്തു. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ചു മരിച്ചതായിരിക്കാമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

ഇടുക്കി: മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരണം മൂന്നാം ഘട്ട അവലോകന യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പരിഹാരമാർഗങ്ങളാണ് വനം വകുപ്പ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 45 ദിവസം നീളുന്ന തീവ്രയജ്ഞ പരിപാടി നടപ്പാക്കുന്നത്. മൂന്ന് ഘട്ടമായാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബർ 16 മുതൽ …

മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കും: മന്ത്രി എ.കെ ശശീന്ദ്രൻ Read More »

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പുനഃപരിശോധന ഇല്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പുനപ്പരിശോധനയില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദേശീയ സെക്രട്ടറി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബിൻ വർക്കി കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അബിന് കേരളത്തിൽ ഇരുന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കാമല്ലോ എന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. കെ.സി വേണുഗോപാൽ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്. അതു പോലെ പ്രവർത്തിക്കാം എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയത്തിൽ അബിൻ ഇതു വരെ പരാതി നൽകിയിട്ടില്ലെന്നും നിലവിൽ തീരുമാനം പരിശോധിക്കില്ലെന്നും യൂത്ത് …

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പുനഃപരിശോധന ഇല്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ Read More »

മുല്ലപ്പെരിയാർ ഡാമിലെ വ‍്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ‍്യാജ ഇമെയിൽ സന്ദേശത്തിൻറെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് പൊലീസ്. അന്വേഷണത്തിനായി മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ടംഗ സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തൃശൂർ ജില്ലാ കോടതിയുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ഇതിനു പിന്നാലെ അണക്കെട്ടിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഭീഷണി സന്ദേശമെത്തിയ വ‍്യാജ മെയിൽ ഐഡിയുടെ വിവരങ്ങൾ തേടി മൈക്രോസോഫ്റ്റിനും പൊലീസ് കത്തയച്ചിട്ടുണ്ട്.

മുൻ എം.എൽ.എയും ഇടതു നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു

തൃശൂർ: മുൻ എംഎൽഎയും ഇടതു നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന. കടുത്ത ശ്വാസതടസത്തെത്തുടർന്ന് രണ്ടു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളത്ത് നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻറ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2011ലാണ് ആദ്യമായി എംഎൽഎ സ്ഥാനത്തെത്തിയത്. പിന്നീട് 2006ലും …

മുൻ എം.എൽ.എയും ഇടതു നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു Read More »

എയർഹോണുകൾ റോഡ് റോളറുകൾ കയറ്റി നശിപ്പിക്കണമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: വാഹനങ്ങളിലെ എയർഹോണുകൾ നശിപ്പിച്ചു കളയണമെന്ന നടപടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിനായി 19 വരെ സ്പെഷൽ ഡ്രൈവിനാണ് മന്ത്രി നിർദേശം നൽകിയത്. വാഹനങ്ങളിലെ എയർഹോണുകൾ വർധിച്ചു വരുന്ന ഘട്ടത്തിലാണ് കർശന നടപടിയിയുമായി മന്ത്രി മുന്നോട്ട് നീങ്ങിയത്. സ്പെഷൽ ഡ്രൈവ് വഴി പിടിച്ചെടുക്കുന്ന എയർഹോണുകൾ മാധ്യമങ്ങളുടെ മുന്നിലെത്തിക്കണമെന്നും, പിന്നീട് റോഡ് റോളറുകൾ കയറ്റി നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുളളത്.

പാലിയേക്കര ടോൾ വിലക്ക് തുടരും

കൊച്ചി: പാലിയേക്കര ടോൾ വിലക്ക് തുടരും. ടോൾ പിരിവു പുനരാരംഭിക്കുന്നതിൽ വെളളിയാഴ്ച ‌ അന്തിമ വിധി പ്രഖ്യാപിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഗതാഗത കുരുക്ക് തുടരുകയാണെന്ന ജില്ലാ കലക്റ്ററുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇടപ്പളളി – മണ്ണുത്തി ദേശീയ പാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്നാണ് ടോൾ പിരിവ് ഹൈക്കോടതി നിർത്തിവച്ചത്. ദേശീയ പാതയുടെ നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളുമുണ്ടെന്ന് തൃശൂർ ജില്ലാ കലക്റ്റർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ജസ്റ്റിസുമാരായ എ. …

പാലിയേക്കര ടോൾ വിലക്ക് തുടരും Read More »

നെന്മാറ സജിത വധത്തൽ ചെന്താമര കുറ്റക്കാരൻ

പാലക്കാട്: നെ‌ന്മാറ പോത്തുണ്ടി സജിത വധക്കേസിൽ അയൽവാസി ചെന്താമര കുറ്റക്കാരനെന്ന് വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. ശിക്ഷാ വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. അക്ഷോഭ്യനായാണ് ചെന്താമര വിധി കേട്ടത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. 2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ 35 വയസുള്ള സജിത‌യെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ചെന്താമര പുറത്തേക്കിറങ്ങി വരുന്നത് കണ്ടുവെന്ന് പ്രധാന സാക്ഷിയായ പുഷ്പ മൊഴി നൽകിയിരുന്നു. …

നെന്മാറ സജിത വധത്തൽ ചെന്താമര കുറ്റക്കാരൻ Read More »

റെഡ് ക്രോസ് സൊസൈറ്റി തൊടുപുഴ താലൂക്ക് ഭാരവാഹികൾ സ്ഥാനമേറ്റു

തൊടുപുഴ: റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ലോകം അംഗീകരിച്ച സംഘടന എന്ന നിലയിൽ അതിന്റെ വിശ്വസ്തത വലുതാണെന്നും കോവിഡ് സമയത്തും തുടർന്നും തൊടുപുഴ താലൂക്ക് റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മഹനീയമാണെന്നതു കൊണ്ട് ജില്ലാ ഭരണകൂടം അഭിനന്ദിക്കുന്നതായും ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഡ് ഐ.എ.എസ് പറഞ്ഞു. തൊടുപുഴ താലൂക്ക് റെഡ് ക്രോസ് സൊസൈറ്റിയിലെ ഭാ​ഗവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തഹസിൽദാർ രാജീവ് യു പ്രതിജ്ഞ ചൊല്ലി കൊടുത്തു. താലൂക്ക് ചെയർമാൻ …

റെഡ് ക്രോസ് സൊസൈറ്റി തൊടുപുഴ താലൂക്ക് ഭാരവാഹികൾ സ്ഥാനമേറ്റു Read More »

ജയ്ഹിന്ദ് സാഹിത്യ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

തൊടുപുഴ: ഇടുക്കി തൊടുപുഴ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ ജയ് ഹിന്ദ് സാഹിത്യ പുരസ്കാരത്തിന് കവി ദിവാകരൻ വിഷ്ണുമംഗലം അർഹനായി. 15000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ചോറ്റുപാഠം എന്ന കവിതാ സമാഹാരത്തിനാണ് ലഭിച്ചത്. കാസർകോട് സ്വദേശിയായ ദിവാകരൻ്റെ 12 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.റ്റി കുമാരൻ സ്മാരക പുരസ്കാരം, മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാദമി കനകശ്രീ എന്റോവ്മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ്, എൻ.വി.കൃഷ്ണവാരിയർ പുരസ്ക്കാരം, അബുദാബി ശക്തി …

ജയ്ഹിന്ദ് സാഹിത്യ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന് Read More »

അയ്യപ്പസംഗമത്തിനായി ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോ, വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടു കോടി രൂപ കമ്മിഷന്‍ കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എ്ട്ടു കോടി ചിലവായത് …

അയ്യപ്പസംഗമത്തിനായി ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോ, വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് രമേശ് ചെന്നിത്തല Read More »

അതൃപ്തി പ്രകടമാക്കി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ലഭിച്ച അബിൻ വർക്കി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതൃ‌പദവികൾ പ്രഖ്യാപിച്ചതിനു പിന്നാലെ ഗ്രൂപ്പ് തർക്കം മുറുകുന്നു. ദേശീയ സെക്രട്ടറി സ്ഥാനം ലഭിച്ച അബിൻ വർക്കി അതൃപ്തി പരസ്യമായി പ്രകടമാക്കി. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും പക്ഷേ സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെടുമെന്നുമാണ് അബിൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. ഒ.ജെ. ജനീഷിനെയാണ് അധ്യക്ഷനായി നിയമിച്ചത്. ഇതിനുപിന്നാലെയാണ് ഗ്രൂപ്പ് പോര് പുറത്തു വന്നിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയതു കൊണ്ടു തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ലഭിക്കുമെന്നായിരുന്നു അബിൻറെ പ്രതീക്ഷ. കോൺഗ്രസ് ഐ …

അതൃപ്തി പ്രകടമാക്കി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ലഭിച്ച അബിൻ വർക്കി Read More »

സ്വർണ വില ഉയർന്നു

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണവില. ചൊവ്വാഴ്ച പവന് 2400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 91,960 രൂപയായി. ഗ്രാമിന് 300 രൂപ വർധിച്ച് 11,795 രൂപയാണ് വില. ഒന്നര മാസത്തിനിടെ 16,000 രൂപയുടെ വ്യത്യാസമാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഒരുട്രോയ് ഔൺസ് സ്വർണത്തിന് 4,124.79 ഡോളറാണ് വില.

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന‍്യം വധിച്ചത്. നിയന്ത്രണരേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. തെരച്ചിൽ തുടരുന്നതായി സൈന‍്യം വ‍്യക്തമാക്കി.

കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന് കെ മുരളീധരൻ

കാസർഗോഡ്: കോൺഗ്രസിനകത്ത് ഗ്രൂപ്പില്ലെന്ന് കെ മുരളീധരൻ. അധികാരത്തിൽ എങ്ങനെയെങ്കിലും തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുരളീധരൻ്റെ പ്രതികരണം. ഓരോ നേതാക്കൾക്കും ഓരോ അഭിപ്രായമാണെന്നും ജനാധിപത‍്യ പാർട്ടിയായതിനാൽ അഭിപ്രായ വ‍്യത‍്യാസം ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എല്ലാ നേതാക്കളുമായി ആലോചിച്ച ശേഷമാണ് ഒ.ജെ ജനീഷിനെ ഹൈക്കമാൻഡ് യൂത്ത് കോൺഗ്രസ് അധ‍്യക്ഷനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റുമാരായി തെരഞ്ഞെടുത്ത ജനീഷും അബിൻ വർക്കിയും യോഗ‍്യരായ ആളുകളെന്നും മുരളീധരൻ പറഞ്ഞു.

മാവോവാദിയെ മൂന്നാറിൽ നിന്ന് പിടികൂടി; ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ എൻ.ഐ.എ കണ്ടെത്തുകയായിരുന്നു

മൂന്നാർ: മൂന്നാറിൽ ഒളിവിൽ കഴിഞ്ഞ മാവോവാദിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥരേ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഹൻ ടുട്ടിയാണ് അറസ്റ്റിലായത്. ഒരു വർഷത്തോളമായി ഇയാൾ ഭാര്യയുമായി ഗോഡാർവിള എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്നു. 2021ലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ആക്രമണം നടന്നത്. മാവോവാദി നേതാക്കളെ തെരഞ്ഞു കൊണ്ട് ലാഞ്ച വനമേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്ന ഝാർഖണ്ഡ് ജാഗ്വാറിലെ പ്രത്യേക സംഘത്തിൽപ്പെട്ട മൂന്നു ഉദ്യോഗസ്ഥരാണ് മാവോവാദികൾ നടത്തിയ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.