Timely news thodupuzha

logo

Timely A

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻറെ വില വർധിപ്പിച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻറെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇതോടെ പുതുക്കിയ വില അനുസരിച്ച് കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻറെ വില 1810.50 രൂപയായി. നേരത്തെ 1749 രൂപയായിരുന്നു വില. ഡൽഹി(1802 രൂപ), മുംബൈ(1754 രൂപ), കൊൽക്കത്ത(1911 രൂപ), ചെന്നൈ(1964.50 രൂപ) എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ മാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻറെ വിലയിൽ 50 …

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻറെ വില വർധിപ്പിച്ചു Read More »

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് ഓടിച്ചു കയറ്റി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയ സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സർവീസ് നടത്തുന്ന കിനാവ് ബസ് ആണ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി ബസ് ഓടിച്ചതിന് ഡ്രൈവർ രാജേഷിനെതിരെ കേസെടുത്തു. സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തൽ. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് വിവരം. കോഴിക്കോട് കോട്ടൂളിയിൽ വച്ച് വ്യാഴാഴ്ച വൈകീട്ടാടെയായിരുന്നു സംഭവം. ബാലസംഘം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് …

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് ഓടിച്ചു കയറ്റി Read More »

എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിൻറെ നിർദേശം. അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്നാണ് ഡി.ജി.പിയുടെ തീരുമാനം. അജിത് കുമാറിന് ഇനി ഒരു അറിയിപ്പ് വരുന്നതുവരെ പൊലീസ് മെഡൽ നൽകേണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ് നടക്കാനിരിക്കെയാണ് പൊലീസ് മേധാവിയുടെ നടപടി. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് …

എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി Read More »

പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി യു.എ.ഇ സർക്കാർ

അബുദാബി: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി യാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സമയപരിധി 2024 ഡിസംബർ 31ന് അവസാനിക്കും.സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന്(ഒക്ടോബർ 31) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി നൽകിയത്. നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. ആയിരക്കണക്കിന് …

പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി യു.എ.ഇ സർക്കാർ Read More »

ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ നീക്കം

കൊച്ചി: ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ മുഴുവൻ ഒഴിവാക്കാൻ ഗൂഢ നീക്കം. ശബരിമലയിലെ ദൃശ്യങ്ങൾ ദേവസ്വം ബോർഡ് വഴി എല്ലാ മാധ്യമങ്ങൾക്കും നൽകാനും അതുവഴി മാധ്യമങ്ങളെ സന്നിധാനത്ത് നിന്ന് ഒഴിവാക്കാനുമുള്ള ഗൂഢ നീക്കമാണ് അണിയറയിൽ നടക്കുന്നത്. ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ ഇതിനു മുന്നോടിയായി യു ട്യൂബ് ചാനലും ആരംഭിച്ചു. യു ട്യൂബ് ചാനൽ ആരംഭിച്ച ശേഷം ഘട്ടംഘട്ടമായി മാധ്യമങ്ങളെ സന്നിധാനത്ത് നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് അക്രെഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെ മാത്രം സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചാൽ …

ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ നീക്കം Read More »

ഞായറാഴ്ച വരെ തീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു. 01/11/2024 : ഓറഞ്ച് അലര്‍ട്ട്: പത്തനംതിട്ട, പാലക്കാട്. യെല്ലോ അലര്‍ട്ട്: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം. 02/11/2024: യെല്ലോ അലര്‍ട്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്. 03/11/2024 : യെല്ലോ അലര്‍ട്ട്: തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 …

ഞായറാഴ്ച വരെ തീവ്ര മഴയ്ക്ക് സാധ്യത Read More »

തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് ഭരണസമിതി; ആർ ജയശങ്കർ പ്രസിഡന്റ്, പി.കെ ഷാഹുൽ ഹമീദ് ജനറൽ സെക്രട്ടറി, ബെന്നി ഇല്ലിമൂട്ടിൽ ട്രഷറർ

തൊടുപുഴ: മർച്ചൻസ് ട്രസ്റ്റ് 2024 – 2026ഭരണ സമിതി തെരെഞ്ഞെടുപ്പ് ട്രസ്റ്റ് ഹാളിൽ വച്ച് ട്രസ്റ്റ് പ്രസിഡൻ്റ് പി.എസ് മോഹൻദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. തെരെഞ്ഞെടുപ്പിന്അഡ്വ.ബോബി ജോർജ്‌ വരണാധികാരിയായി. 2024 – 2026 ഭരണ സമിതിയുടെ പ്രസിഡൻ്റായി ആർ ജയശങ്കറെ തെരെഞ്ഞെടുത്തു. രക്ഷാധികാരികളായി എൻ.എൻ രാജു, കെ.കെ നാവൂർകനി,ഔസേപ്പ് ജോൺ പുളിമൂട്ടിൽ, സെക്രട്ടറിയേറ്റ് മെംബറായി മുൻ പ്രസിഡൻറ് പി.എസ് മോഹൻ ദാസ്, ജനറൽ സെക്രട്ടറിയായി പി.കെ ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര, ട്രഷററായി ബെന്നി ഇല്ലിമൂട്ടിൽ വൈസ് പ്രസിഡൻ്റുമാരായി ജെയ്ൻ …

തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് ഭരണസമിതി; ആർ ജയശങ്കർ പ്രസിഡന്റ്, പി.കെ ഷാഹുൽ ഹമീദ് ജനറൽ സെക്രട്ടറി, ബെന്നി ഇല്ലിമൂട്ടിൽ ട്രഷറർ Read More »

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ; മികച്ച സ്നേഹാരാമത്തിനുള്ള സംസ്ഥാന പുരസ്‌കാരം കട്ടപ്പന ഗവ. ഐ.റ്റി.ഐയ്ക്ക്

കട്ടപ്പന: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭ, ശുചിത്വമിഷൻ എന്നിവയുമായി സഹകരിച്ച് കട്ടപ്പന ഗവൺമെന്റ് ഐ.റ്റി.ഐ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 110 നിർമ്മിച്ച സ്നേഹാരാമത്തിന് സംസ്ഥാനത്തെ മികച്ച സ്നേഹാരാമത്തിനുള്ള നാഷണൽ സർവീസ് സ്കീം പുരസ്കാരം ലഭിച്ചു. ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് എൻഎസ്എസിന്‍റെ മികച്ച സ്നേഹാരാമമായിട്ടാണ് സംസ്ഥാനതലത്തിൽ യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു …

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ; മികച്ച സ്നേഹാരാമത്തിനുള്ള സംസ്ഥാന പുരസ്‌കാരം കട്ടപ്പന ഗവ. ഐ.റ്റി.ഐയ്ക്ക് Read More »

ഉമർ ഫൈസിയുടേത് സമൂഹത്തിൽ സ്പർധ വളർത്തുന്ന പ്രസ്താവനയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഉമർ ഫൈസിയുടെ പ്രസ്താവന സമൂഹത്തിൽ സ്പർധ വളർത്തുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നല്ല അർഥമുള്ള പ്രസ്താവനയല്ല ഉമർഫൈസിയുടേതെന്നും കോഴിക്കോട് മാധ്യമങ്ങളെ കാണവെ അദ്ദേഹം പറഞ്ഞു. ഉമർ ഫൈസിയുടെ പ്രസ്താവനയുടെ ഗൗരവം സമസ്ത ഒട്ടും കുറച്ചു കാണില്ലെന്നാണ് പ്രതീക്ഷ, കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതി ഉണ്ടാവരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവികാരം സമസ്ത കണക്കിലെടുക്കണം. സി.ഐ.സി വിഷയവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ പരസ്യമാക്കാൻ ഉദേശിക്കുന്നില്ലെന്നും മുശാവറ അംഗങ്ങളുടെ പ്രസ്താവന കൂടുതൽ പേർ നിഷേധിക്കുമായിരിക്കും. അതിന്‍റെ നിജസ്ഥിതി മാധ്യമങ്ങൾ …

ഉമർ ഫൈസിയുടേത് സമൂഹത്തിൽ സ്പർധ വളർത്തുന്ന പ്രസ്താവനയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി Read More »

കത്ത് സതീശന് കിട്ടിക്കാണില്ല, അതിനെക്കുറിച്ച് ഇനി ചർച്ചച്ചെയ്യേണ്ടതില്ലെന്ന് മുരളീധരൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ‍്യപ്പെട്ട് ഡി.സി.സി അയച്ച കത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. കത്ത് സതീശന് കിട്ടിക്കാണില്ലെന്നും കിട്ടിയവർ അത് സമ്മതിച്ചിട്ടുണ്ടെന്നും കത്തിനെക്കുറിച്ച് ഇനി ചർച്ചച്ചെയ്യേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. കത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഡി.സി.സി അയച്ചതാണ് അത് രഹസ‍്യമല്ല. തെരഞ്ഞെടുപ്പിന് മുമ്പ് ആർക്കും ആരുടെ പേരും പറയാം. പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ‍്യാപിച്ചു കഴിഞ്ഞാൽ പിന്നെ കത്ത് ചർച്ച ചെയ്യേണ്ട കാര‍്യമില്ല. സ്ഥാനാർത്ഥിയെ ജയിപ്പാക്കാൻ നോക്കണമെന്നും വ്യക്തമാക്കി.

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് വനത്തിൽ 2 ദിവസത്തിനിടെ 8 ആനകൾ ചരിഞ്ഞ സംഭവം: അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവ സങ്കേതത്തിൽ കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞ ആനകളുടെ എണ്ണം എട്ട് ആയി ഉയർന്നു. ചൊവ്വാഴ്ച ഏഴ് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് എട്ടാമത്തെ ജഡവും ബുധനാഴ്ച കണ്ടെത്തി. ഒമ്പതാമത്തെ ആനയുടെ നില ഗുരുതരമാണെന്ന് വന്യജീവി ഉദ്യോഗസ്ഥർ അറിയിച്ചു. ബാക്കിയുള്ള മൂന്ന് ആനകൾ അവശ നിലയിലെന്നും കണ്ടെത്തിയിട്ടുണ്ട്. 13 അംഗങ്ങളുള്ള ആനക്കൂട്ടത്തിലെ അംഗങ്ങളാണ് ഇവയെന്ന് വനംവകുപ്പ് അധികൃതർ. ചത്ത ആനകളിൽ ഏഴും മൂന്നുവയസോളം പ്രായമുള്ള പെൺ ആനകളാണ്. എട്ടാമൻ നാലഞ്ചു വയസിള്ള ഒരു …

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് വനത്തിൽ 2 ദിവസത്തിനിടെ 8 ആനകൾ ചരിഞ്ഞ സംഭവം: അന്വേഷണം ആരംഭിച്ചു Read More »

ബെൻ സ്റ്റോക്സിന്‍റെ വീട്ടിൽ കവർച്ച

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം മോഷണം നടത്തി. പാക്കിസ്ഥാനെതിരെ രണ്ടാം ടെസ്റ്റ് പരമ്പര കളിക്കുന്നതിനിടെയാണ് ലണ്ടനിലെ വീട്ടിൽ മോഷണം നടന്നത്. മോഷണം നടക്കുന്ന സമയത്ത് ഭാര‍്യയും കൊച്ചുകുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ തന്‍റെ കുടുംബത്തിന് ഒരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ലെന്നും വികാരപരമായ പല അമൂല‍്യവസ്തുക്കളും നഷ്ട്ടപെട്ടുവെന്നും ഇത് തന്നെയും കുടുംബത്തിനെയും മാനസികമായി തളർത്തിയെന്നും സ്റ്റോക്സ് പറഞ്ഞു. ഒക്‌ടോബർ 17 വ്യാഴാഴ്‌ച വൈകുന്നേരം നോർത്ത് ഈസ്റ്റിലെ കാസിൽ ഈഡൻ …

ബെൻ സ്റ്റോക്സിന്‍റെ വീട്ടിൽ കവർച്ച Read More »

ബി.പി.എല്‍ സ്ഥാപകൻ, റ്റി.പി.ജി നമ്പ്യാർ അന്തരിച്ചു

ബാംഗ്ലൂർ: ബി.പി.എല്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ റ്റി.പി.ജി നമ്പ്യാർ അന്തരിച്ചു. 95 വയസായിരുന്നു. ബംഗലൂരുവിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ മരുമകനാണ്. എയർ കണ്ടീഷനിങ്ങിലും റഫ്രിജറേഷനിലും ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ പോയ റ്റി.പി.ജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറിയിൽ കുറേക്കാലം ജോലി ചെയ്തു. പ്രതിരോധ സേനകൾക്കുള്ള പ്രിസിഷൻ പാനൽ മീറ്ററുകളുടെ നിർമാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് …

ബി.പി.എല്‍ സ്ഥാപകൻ, റ്റി.പി.ജി നമ്പ്യാർ അന്തരിച്ചു Read More »

കേരളത്തിന് കൂടുതൽ വന്ദേഭാരത് റാക്കുകൾ ഉടൻ അനുവദിക്കും

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വന്ദേഭാരത് റാക്കുകൾ ഉടൻ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി റെയിൽവേ സൂചിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. ഒന്ന് തിരുവനന്തപുരം – മംഗലാപുരം റൂട്ടിലും മറ്റൊന്ന് തിരുവനന്തപുരം – കാസർഗോഡ് റൂട്ടിലുമാണ് സർവീസ് നടത്തുന്നത്. പുതിയ റാക്കുകൾ എത്തുന്നതോടെ, എട്ട് കോച്ചുകളുള്ള മംഗലാപുരം വന്ദേഭാരതിൻറെ കോച്ചുകളുടെ എണ്ണം 16 ആയി വർധിക്കും. നിലവിൽ 16 കോച്ചുകളുള്ള തിരുവനന്തപുരം – കാസർഗോഡ് ട്രെയിനിൽ …

കേരളത്തിന് കൂടുതൽ വന്ദേഭാരത് റാക്കുകൾ ഉടൻ അനുവദിക്കും Read More »

തൃശൂർ ഒല്ലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപമുള്ള വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ്യുടെ ഭാര്യ മിനി(56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ച അഞ്ച് മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അയൽക്കാരെ വിവരം അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്തുവിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

പാലായിൽ ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം ഓടിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം

കോട്ടയം: മുറ്റം നിരപ്പാക്കാൻ കൊണ്ടുവന്ന് ജെ.സി.ബി മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫാണ്(60) മരിച്ചത്. ജെ.സി.ബി ഓപ്പറേറ്റര്‍ കാപ്പികുടിക്കാന്‍ പോയപ്പോള്‍ വെറുതെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജെ.സി.ബി മറിഞ്ഞ് റബര്‍ മരത്തിനിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞാണ് മരണം. പാലാ കരൂരിൽ ഇന്ന് രാവിലെയായിരുന്നു അപകടം. വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് നിരപ്പാക്കുന്ന പണിക്കായിട്ടാണ് ജെസിബി എത്തിയത്. തുടർന്ന് 10 മണിയോടെ ജെ.സി.ബി ഓപ്പറേറ്റര്‍ കാപ്പി കുടിക്കാനായി പോയി. ഇതിനിടെ രാജു സ്വയം ജെ.സി.ബി ഓടിക്കുന്നതിനിടയില്‍ മറിഞ്ഞ് …

പാലായിൽ ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം ഓടിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം Read More »

ആംബുലന്‍സിൽ കയറിയില്ലെന്ന് പറഞ്ഞത് നുണയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തൃശൂർ പൂര ദിനത്തിൽ താന്‍ വന്നിറങ്ങിയത് ആംബുലന്‍സിൽ തന്നെയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആംബുലൻസിലല്ല, കാറിലാണ് പൂര നഗരിയിലെത്തിയതെന്നും, തന്തയ്ക്ക് പിറന്നവരാണെങ്കിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം എന്നുമായിരുന്നു കഴിഞ്ഞ ദിസവത്തെ വെല്ലുവിളി. ഇതാണിപ്പോൾ കേന്ദ്ര മന്ത്രി സ്വയം വിഴുങ്ങിയിരിക്കുന്നത്. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയത് എന്നാണ് പുതിയ വിശദീകരണം. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചു. എന്നാൽ അവിടെ നിന്ന് ഒരു …

ആംബുലന്‍സിൽ കയറിയില്ലെന്ന് പറഞ്ഞത് നുണയെന്ന് സുരേഷ് ഗോപി Read More »

കൊച്ചി ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം

കൊച്ചി: ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ​ഗുരുതരമായി പരുക്കേറ്റു. ഇരുമ്പനം പാലത്തിന് സമീപത്തായി വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം. ഇരുമ്പനം ഭാ​ഗത്ത് നിന്ന് കാക്കനാട് ഭാ​ഗത്തേക്ക് പോകുകയായിരുന്നു കാർ. ഇതേസമയം, സിമൻറ് കയറ്റി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. പരുക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജസ്ഥാൻ സഞ്ജു സാംസണെ നിലനിർത്തും

ജയ്പുർ: ഐ.പി.എൽ മെഗാ ലേലത്തിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് നിലനിർത്തുന്ന താരങ്ങളിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ, ഓപ്പണർ യശസ്വി ജയ്സ്വാൾ, മധ്യനിര ബാറ്റർ റിയാൻ പരാഗ്, സ്വിങ് ബൗളർ സന്ദീപ് ശർമ എന്നിവർ ഉൾപ്പെടുന്നു. അതേസമയം, ഇംഗ്ലണ്ടിൻറെ ടി20 ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്ലറെയും ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേസന്ദ്ര ചഹലിനെയും ഒഴിവാക്കും. ഒഴിവാക്കുന്ന താരങ്ങളെ തിരിച്ചുപിടിക്കാൻ റൈറ്റ് ടു മാച്ച് സൗകര്യം രാജസ്ഥാന് ഉപയോഗിക്കാൻ സാധിക്കും. ഇത്തരത്തിൽ ബട്ലറെയും ചഹലിനെയും ടീമിൽ തിരിച്ചെത്തിക്കാനുള്ള സാധ്യതയും …

രാജസ്ഥാൻ സഞ്ജു സാംസണെ നിലനിർത്തും Read More »

ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം പൂർത്തിയായി

ന്യൂഡൽഹി: കിഴക്കൻ ലഡാഖിലെ ഡെംചോക്കിലും ദെപ്സാങ് സമതലത്തിലും ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം പൂർത്തിയായി. ഇവിടെ പട്രോളിങ്ങ് ഉടൻ പുനരാരംഭിക്കും. സൈനിക പിന്മാറ്റത്തിനൊപ്പം ഇവിടെ നടത്തിയ താത്കാലിക നിർമാണങ്ങൾ പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്ക് തിരികെ കൊണ്ടുപോയി. ഇരുസേനകളും ദീപാവലി ആശംസകളും മധുരവും കൈമാറുമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇത് എവിടെ വച്ചായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതിർത്തിയിലുടനീളം വിവിധ സൈനിക പോസ്റ്റുകളിൽ മധുരം കൈമാറുന്നതാണു സംഘർഷത്തിന് മുമ്പുപുള്ള രീതി. ഇരുപക്ഷത്തിൻറെയും പരിശോധനകൾ‌ തുടരുകയാണ്. …

ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം പൂർത്തിയായി Read More »

നാളെ മുതൽ മഴ കനക്കും, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻറെ അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽ‌കി. 01/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം. 02/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്. 03/11/2024 : തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. …

നാളെ മുതൽ മഴ കനക്കും, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില 60,000 ലക്ഷ്യം വച്ചുള്ള മുന്നേറ്റം തുടരുന്നു. ഇന്ന്(31/10/2024) പവന് 120 വര്‍ധിച്ച് 59,640 രൂപയായി ഉയര്‍ന്ന് സ്വര്‍ണ വില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ 3 ദിവസം കൊണ്ട് സ്വര്‍ണ വില 1000ലധികം രൂപയാണ് വര്‍ധിച്ചത്. ഒക്ടോബർ 29 നാണ് സ്വര്‍ണ വില ആദ്യമായി 59,000 തൊട്ടത്. കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 29ന് പവന്‍ വില 45,920 …

സ്വർണ വില ഉയർന്നു Read More »

ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപങ്ങളുടെ ദിവ്യോത്സവമായ ഈ ദിനത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്ത് ചേരുന്ന ജീവിതം ആശംസിക്കുന്നു, ലക്ഷ്മീദേവിയുടെയും ഗണേശ ഭ​ഗവാന്‍റെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അതേസമയം, സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം കൂടിയായ ഇന്ന് സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി ആദരിച്ചു. ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരേഡിന് പ്രധാനമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരേഡിൽ ഒമ്പത് …

ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി Read More »

28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ ഒരുങ്ങി അയോധ്യ രാമ ക്ഷേത്രം

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ദീപാവലി വേളയിൽ 28 ലക്ഷത്തോളം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനുള്ള തായാറെടുപ്പിലാണ് ഉത്തർ പ്രദേശ് സർക്കാർ. രാമന്‍റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന ആദ്യ ദീപാവലി ആഘോഷമാണിത്. ഈ ഉത്സവത്തിന് ദൈവികതയും മഹത്വവുവും നൽകാനുള്ള ശ്രമത്തിലാണെന്ന് യു.പി സർക്കാർ വ്യക്തമാക്കി. അതിന് പുറമേ മറ്റൊരു റെക്കോഡിന് കൂടി ഒരുക്കങ്ങൾ നടക്കുന്നുണ്ട്. സരയൂ ഘട്ടിൽ 1,100-ലധികം വേദാചാര്യന്മാരടക്കമുള്ളവർ ഒരുമിച്ച് ഏറ്റവും വലിയ ആരതി ഉഴിയുന്ന ചടങ്ങുകൂടി ദീപോത്സവത്തോടനുബന്ധിച്ച് നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി …

28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ ഒരുങ്ങി അയോധ്യ രാമ ക്ഷേത്രം Read More »

സംസ്ഥാന ഗുസ്തി മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ഇടുക്കി: ചെറുതോണിയിൽ വെച്ച് നടക്കുന്ന സംസ്ഥാന വനിതാ, പുരുഷ വിഭാഗം ​ഗുസതി മത്സരത്തിന് മുന്നോടിയായി ലോഗോ പ്രകാശനം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ഐ.എ.എസ് നിർവഹിച്ചു. നവംബർ ഒന്ന് മുതൽ മൂന്ന് വരെ ചെറുതോണി ടൗൺ ഹാളിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിന് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കളക്ടറേറ്റിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ റസ്ലിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെയിൻ അഗസ്റ്റിൻ, റസ്ലിംഗ് ഫെഡഡറേഷൻ ഓഫ് ഇന്ത്യ മുൻ സെക്രട്ടറി ജനറൽ …

സംസ്ഥാന ഗുസ്തി മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു Read More »

ടൂറിസം മേഖലയ്ക്ക് താങ്ങായി പ്രവർത്തിക്കും; കെ.എച്ച്.എഫ്.എ

തൊടുപുഴ: ടൂറിസം മേഖലക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരളഹോട്ടൽസ് ആൻ്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇടുക്കി കുളമാവിൽ നടന്ന നേതൃത്വ ക്യാമ്പിലാണ് ആവശ്യം ഉയർന്നത്. ജില്ലയിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെങ്കിലും ആയത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നില്ലാത്ത അവസ്ഥയാണ്. തൊടുപുഴയിൽ ടൂറിസത്തിന് ഏറെ സാദ്ധ്യതകളുള്ള മലങ്കര ജലാശയത്തിൽ മാട്ടുപ്പെട്ടിയിലേപോലെ പെഡൽ ബോട്ടുകളും, സ്പീഡ് ബോട്ടുകളും സാധ്യമാക്കാവുന്നതാണ്. ടൂറിസം മേഖലയിൽ പ്രകടമായ മാറ്റം വരുത്തുന്നതിലേക്കായി വിവിധ സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും കെ.എച്ച്.എഫ്.എ നേതൃത്വം കൊടുക്കുമെന്ന് ക്യാമ്പിൽ …

ടൂറിസം മേഖലയ്ക്ക് താങ്ങായി പ്രവർത്തിക്കും; കെ.എച്ച്.എഫ്.എ Read More »

ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണമാണ് നിലനിൽക്കുന്നത്. ഇതിനെതിരേ ബി.ജെ.പി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറയുന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും ആംആദ്മി പാർട്ടി ഹിന്ദുവിരോധികളാണെന്നും ബി.ജെ.പി വിമർശനം ഉന്നയിച്ചു. ഇതിനിടെ വീണ്ടും ഓർമ്മപ്പെടുത്തലുമായി ആംആദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. നിയന്ത്രണം മതങ്ങളുടെ വ്യത്യാസത്തിലല്ലെന്നും മറിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആവർത്തിച്ചു. നിലവിൽ വായൂ മലിനീകരണ തോത് വളരെ അപകടമായ നിലയിൽ തുടരുന്ന സാഹചര്യത്തിൽ പടക്കങ്ങൾ പൊട്ടിക്കുക …

ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ Read More »

കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊലീസ് വധശ്രമത്തിനും കേസെടുത്തു

കാസർകോട്: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊലീസ് വധശ്രമത്തിനും കേസെടുത്തു. അതേസമയം, വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 154 പേർക്കാണ് നീലേശ്വരം അപകടത്തിൽ പൊള്ളലേറ്റത്. ഇതിൽ 98 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് സർക്കാർ അറിയിച്ചു. അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് പടക്കപ്പുരയ്ക്കു തീപിടിച്ചത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപത്ത് തന്നെയാണ് പടക്കങ്ങൾ പൊട്ടിച്ചിരുന്നത്. ഇതിൽ നിന്നുള്ള തീപ്പൊരി …

കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊലീസ് വധശ്രമത്തിനും കേസെടുത്തു Read More »

കോൺഗ്രസ് കൺവെൻഷൻ നവംബർ മൂന്നിന് ഉപ്പുതോട് പള്ളിക്കവലയിൽ

ഉപ്പുതോട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപ്പുതോട്, ചിറ്റടിക്കവല വാർഡ് കൺവെൻഷൻ നവംബർ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഉപ്പുതോട് പള്ളിക്കവലയിൽ സംഘടിപ്പിക്കും. പ്രകടനത്തിന് ശേഷം ആരംഭിക്കുന്ന യോ​ഗം കെ.പി.സി.സി ജനറൽ സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്യും. വാർഡ് പ്രസിഡന്റ്മാരായ റോയി ജോർജ് പതാക ഉയർത്തും. കൺവെൻഷനിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ആദ്യകാല കുടിയേറ്റ കർഷകരേയും ആദരിക്കും. റെജി എൻ.എസ് അധ്യക്ഷത വഹിക്കും. ഡി.സി.സി മെമ്പർ ജോസഫ് മാണി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് …

കോൺഗ്രസ് കൺവെൻഷൻ നവംബർ മൂന്നിന് ഉപ്പുതോട് പള്ളിക്കവലയിൽ Read More »

കട്ടപ്പനയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി തെളിച്ചു

കട്ടപ്പന: ടൗണിലെ പ്രധാന സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് 6 മാസങ്ങൾ കഴിഞ്ഞിരുന്നു. രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധശല്യവും മോഷണവും വർദ്ധിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങൾ വിവരം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് നഗരസഭ 6 ലക്ഷം രൂപ മുടക്കി സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല, ഇടശ്ശേരി ജംഗ്ഷൻ, ഇടുക്കിക്കവല, കൊച്ചു തോള തുടങ്ങിയ സ്ഥലങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ കേടുപാടുകൾ പരിഹരിച്ച് പ്രകാശ പൂരിതമാക്കിയത്. കൂടാതെ 34 വാർഡുകളിലെ വഴി വിളക്കുകൾ ശരിയാക്കുന്നതിന് 15 ലക്ഷം രൂപായും …

കട്ടപ്പനയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി തെളിച്ചു Read More »

ഫ്രിഡ്ജ് റിപ്പയറിങ്ങ് കടയിൽ പൊട്ടിത്തെറിയുണ്ടായി, മലപ്പുറത്ത് ഒരാൾ മരിച്ചു

മലപ്പുറം: ഊർക്കടവ് ഫ്രിഡ്ജ് റിപ്പയറിങ്ങ് കടയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം. കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിസ് സംഘവും ഉടന്‍ പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർതഥ കാരണം വ്യക്തമാകുകയുള്ളൂ. കടയിലെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ …

ഫ്രിഡ്ജ് റിപ്പയറിങ്ങ് കടയിൽ പൊട്ടിത്തെറിയുണ്ടായി, മലപ്പുറത്ത് ഒരാൾ മരിച്ചു Read More »

രേണുകസ്വാമി വധക്കേസിലെ പ്രതി നടൻ ദർശന് ജാമ്യം

ബാംഗ്ലൂർ: തൻ്റെ ആരാധികയായ രേണുകസ്വാമിയെ(33) കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ബുധനാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ആറാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുള്ള മെഡിക്കൽ കാരണത്താലാണ് ജാമ്യം തേടിയത്. ദർശൻറെ രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അദേഹത്തിൻറെ നിയമോപദേശകൻ ഹാജരാക്കി. മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ദർശൻറെ ആവശ‍്യം. ചെലവുകൾ സ്വയം ഏറ്റെടുത്തോളാമെന്നും ദർശൻ അറിയിച്ചിട്ടുണ്ട്. …

രേണുകസ്വാമി വധക്കേസിലെ പ്രതി നടൻ ദർശന് ജാമ്യം Read More »

സരിൻ, അൻവറിനെ പോലെ ആകില്ലെന്ന് എം.വി ഗോവിന്ദൻ

പാലക്കാട്: എൽ.ഡി.എഫ് സ്ഥാനാർഥിയായി പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോ. പി സരിൻ. ഒരിക്കലും പി.വി അൻവറിനെ പോലെ ആകില്ലെന്നും പൂർണ കമ്മ‍്യൂണിസ്റ്റായി മാറാൻ ശ്രമിക്കുന്ന ചെറുപ്പകാരനാണ് സരിനെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സരിൻ ഇടതുപക്ഷത്തിനൊപ്പം നിന്നാൽ അദേഹത്തിന് വലിയ ഉയരങ്ങളിലെത്താമെന്നും നല്ല രാഷ്ട്രീയ ഭാവി കാണുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. അൻവർ ഒരിക്കലും കമ്മ‍്യൂണിസ്റ്റാകാൻ ശ്രമിച്ചിട്ടില്ല കമ്മ‍്യൂണിസ്റ്റാകാൻ ശ്രമിച്ചിരുന്നെങ്കിൽ അൻവറിന് എന്നെ പാർട്ടി മെമ്പർഷിപ്പ് ലഭിക്കുമായിരുന്നുവെന്നും അദേഹം പറഞ്ഞു. അതേസമയം എ.ഡി.എം നവീൻ ബാബുവിൻറെ മരണവുമായി …

സരിൻ, അൻവറിനെ പോലെ ആകില്ലെന്ന് എം.വി ഗോവിന്ദൻ Read More »

ഹൈക്കോടതിയിൽ പുതിയ 5 ജഡ്‌ജിമാരെ നിയമിച്ചു

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിൽ പുതിയതായി അഞ്ച് ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപ​​ന​​മി​​റ​​ക്കി. പി.കൃഷ്ണകുമാർ, കെ.വി. ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്. ഇ​​തോ​​ടെ, ഹൈ​​ക്കോ​​ട​​തി​​യി​​ലെ ജ​​ഡ്ജി​​മാ​​രു​​ടെ എ​​ണ്ണം 45 ആ​​കും. കേരള ഹൈക്കോടതിയിൽ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 47 ആണ്. ഇവർ ഇന്ന് മുതൽ ചുമതലയേൽക്കും. നിലവിൽ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാ​​ണ് പി കൃഷ്ണകുമാർ. എറണാകുളം എന്‍.ഐ.​​എ/സി​.​ബി.​​ഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിക്കെ കനകമല തീവ്രവാദം, സുബാനി ഹാജ ഐ​​.എസ്‌, നയതന്ത്ര …

ഹൈക്കോടതിയിൽ പുതിയ 5 ജഡ്‌ജിമാരെ നിയമിച്ചു Read More »

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ടെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ഓഫീസ് സമയത്ത് സർക്കാർ ഓഫീസുകളിൽ വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ വേണ്ടെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സാംസ്‌കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സ്ഥാപന മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓഫീസ് സമയം അല്ലാത്തപ്പോൾ മാത്രമേ ഇത്തരം പരിപാടികൾ നടത്താവൂ. അല്ലാത്തപക്ഷം ഉത്തരവ് ലംഘിച്ചാൽ നടപടിയുണ്ടാകമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഓഫീസ് സമയത്ത് സാംസ്‌കാരിക …

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ടെന്ന് സർക്കാർ ഉത്തരവ് Read More »

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തി നശിച്ച സംഭവം; കേസെടുത്ത് പൊലീസ്

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.റ്റി.സി എസി ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് ഡിപ്പോയിൽ സൂക്ഷിച്ച ബസിൽ പോലീസ് പരിശോധനയും നടത്തി. ഉടൻ റിപ്പോർട്ട് നൽകും. കെ.എസ്.ആർ.റ്റി.സിയും തീപിടിത്തം അന്വേഷിക്കുന്നുണ്ട്. റീജണൽ വർക്ക്ഷോപ്പ് ഡിപ്പോ എൻജിനീയർ പി അബൂബക്കർ, എറണാകുളം ഡിപ്പോ എൻജിനീയർ എസ് സുഭാഷ് എന്നിവരടങ്ങിയ സംഘം ബസ് പരിശോധിച്ചു. ഇതു കൂടാതെ ബസ് നിർമാണകമ്പനിയുടെ പ്രതിനിധികളും പരിശോധന നടത്തി. ബസ് എന്‍ജിന്‍റെ താഴ് ഭാഗത്ത് നിന്ന് …

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തി നശിച്ച സംഭവം; കേസെടുത്ത് പൊലീസ് Read More »

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സർക്കാർ

കാസർകോട്: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് സർക്കാർ. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ 100ലധികം പേർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ ഏഴു പേർക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നയാൾക്കുമെതിരേ നീലേശ്വരം പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരാണ് …

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സർക്കാർ Read More »

ഹൈദരാബാദിൽ മകൻ മരിച്ചതറിയാതെ മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 4 ദിവസം

ഹൈദരബാദ്: 30 വയസുള്ള മകൻ മരിച്ചതറിയാതെ കാഴ്ച പരിമിതിയുള്ള വയോധികരായ മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവാവ് മരിച്ചെന്ന് ബോധ്യപ്പെടുന്നത്. ഹൈദരബാദിലാണ് സംഭവം. വയോധികരായ മാതാപിതാക്കൾ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. വയോധികരായതിനാൽ തന്നെ അവരുടെ ശബ്ദം ദുർബലമായതുകൊണ്ടാകാം അയൽക്കാരും കേൾക്കാതെ പോയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വീട്ടിലെത്തിയപ്പോൾ വയോധികർ അർധബോധാവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തിയാണ് ഇവർക്ക് വെള്ളവും …

ഹൈദരാബാദിൽ മകൻ മരിച്ചതറിയാതെ മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 4 ദിവസം Read More »

മൂലമറ്റത്ത് നടന്ന സംരഭകത്വ ശിൽപശാലയിൽ വൻ ജനപങ്കാളിത്തം

ഇടുക്കി: ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൻ അറക്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ സംരഭകത്വ ശിൽപശാലയില ജനപങ്കാളിത്തം ശ്രദ്ധേയമായി. പുതിയ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർക്കും നിലവിൽ സംരംഭങ്ങൾ ഉള്ളവർക്കും വേണ്ടിയായിരുന്നു ശിൽപശാല സംഘടിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകള്ളടേയും വിവിധ സർക്കാർ ഏജൻസികളുടേയും പദ്ധതികളെക്കുറിച്ചും ഇതിനാവശ്യമായ ധനസഹായം സബ്സീഡി, മാർക്കറ്റിങ്ങ് അടക്കം സംരംഭങ്ങൾ തുടങ്ങുന്നവർക്കും നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ഉള്ള മുഴുവൻ സംശയങ്ങൾക്കും ശിൽപശാലയിൽ മറുപടി ലഭിച്ചു. ഹാൾ നിറഞ്ഞ് നൂറ് കണക്കിന് ആൾക്കാരാണ് ശിൽപശാലയിൽ എത്തിച്ചേർന്നത്. ഗ്രാമ …

മൂലമറ്റത്ത് നടന്ന സംരഭകത്വ ശിൽപശാലയിൽ വൻ ജനപങ്കാളിത്തം Read More »

നവംബർ ഒന്ന് കരിദിനമായി ആചരിക്കും കെ.ജി.ഒ.എ

തൊടുപുഴ: സംസ്ഥന ജീവനക്കാരുടെ ആനുകൂല്യങ്ങൾ കഴിഞ്ഞ എട്ട് വർഷമായി തടഞ്ഞ് വെച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് ജീവനക്കാർ കരിദിനം ആചരിക്കും. ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക, അർഹതപ്പെട്ട ശമ്പള പരിഷ്കരണ കുടിശ്ശിക ലഭിച്ച എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകരിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള ഉത്തരവ് അർഹതയുള്ള കുടിശ്ശിക നൽകിയ ഡി.ഡി.ഒമാരിൽ നിന്നും ലക്ഷങ്ങളുടെ പിഴ പലിശ ഈടാക്കൽ തുടങ്ങി തൊഴിലാളി വിരുദ്ധ നടപടികളാണ് ഈ സർക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളത്. അന്നേദിവസം എല്ലാ …

നവംബർ ഒന്ന് കരിദിനമായി ആചരിക്കും കെ.ജി.ഒ.എ Read More »

വെള്ളിയാഴ്ച മുതൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് നൽ‌കി. വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി. ശനി: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, ഒക്ടോബർ 31, …

വെള്ളിയാഴ്ച മുതൽ മഴ കനക്കും Read More »

കൊരട്ടിമുത്തിയെ വണങ്ങി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ചാലക്കുടി: കൊരട്ടി മുത്തിയുടെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊരട്ടി മുത്തിയുടെ പ്രധാന വഴിപാടായ പൂവൻ കുല മുത്തിക്ക് സമർപ്പിച്ച ശേഷം മുട്ടിലിഴഞ്ഞ് പ്രാർത്ഥിച്ച് അനുഗ്രഹം തേടിയാണ് സുരേഷ് ഗോപി മടങ്ങിയത്. പള്ളിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വികാരി ജോൺസൺ കക്കാട് പൊന്നാടയണിച്ച് സ്വീകരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് സജീവ് പള്ളത്ത്, ജനറൽ സെക്രട്ടറി റ്റി.എസ് മുകേഷ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, വി.സി സിജു, പ്രസാദ് റ്റി.ഡി ബിജു വട്ടലായി, …

കൊരട്ടിമുത്തിയെ വണങ്ങി കേന്ദ്ര മന്ത്രി സുരേഷ് ഗോപി Read More »

പി.പി ദിവ്യ റിമാൻഡിൽ

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) കെ നവീൻ ബാബുവിൻറെ മരണത്തിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം ജില്ലാ കമ്മറ്റിയംഗവുമായ പി.പി ദിവ്യയെ രണ്ടാഴ്ചത്തേക്ക് തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. തുടർന്ന് രാത്രിയോടെ പള്ളിക്കുന്ന് വനിതാ ജയിലിൽ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.റ്റി നിസാർ അഹമ്മദ് ദിവ്യയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. തുടർന്ന് അവർ കീഴടങ്ങുകയായിരുന്നു. എന്നാൽ കീഴങ്ങാനെത്തുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. 13 ദിവസമായി ദിവ്യ …

പി.പി ദിവ്യ റിമാൻഡിൽ Read More »

വൈദ്യുതി നിരക്ക് വർധന ഉടനില്ലെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് കൂട്ടുന്നതിനുള്ള നടപടികൾ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഉടൻ വർധിപ്പിച്ചേക്കില്ല. നിലവിലെ വൈദ്യുതി നിരക്ക് നവംബറിലും തുടരാനാണ് റെഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ്. നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതു വരെയോ ആയിരിക്കും നിലവിലെ നിരക്ക് ബാധകമാവുക. കെ.എസ്.ഇ.ബി സമപ്പിച്ച അപേക്ഷ പരിഗണിച്ച് പുതിയ നിരക്കുകളുടെ പ്രഖ്യാപനം നവംബർ അവസാനത്തോടെ ഉണ്ടാവുമെന്നാണ് സൂചന. നിരക്ക് വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മിഷൻ പൂർത്തിയാക്കിയിരുന്നു. ഇലക്ട്രിസിറ്റി ആക്റ്റിലെ സെക്ഷൻ …

വൈദ്യുതി നിരക്ക് വർധന ഉടനില്ലെന്ന് തീരുമാനം Read More »

ടൂറിസം മേഖലക്ക് അര്‍ഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരള ഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ഇടുക്കി: നിലവിലും ഭാവിയിലും അനന്ത സാധ്യതകളുള്ളതും ഏറ്റവും വലിയവരുമാന ശ്രോതസായി മാറുവാന്‍ സാദ്ധ്യതയുള്ളതുമായ ടൂറിസം മേഖലക്ക് അര്‍ഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരളഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇടുക്കി കുളമാവ് ഗ്രീന്‍ ബര്‍ഗ്ഗ് റിസോര്‍ട്ടില്‍ നടത്തിയ ലീഡേഴ്സ് ക്യാമ്പ് ഐകകണ്ഠേന ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെങ്കിലും ആയത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നില്ല. നാടുകാണി പോലുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടുള്ളതല്ലാതെ കാര്യക്ഷമമായ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊ, അറ്റകുറ്റപ്പണികളോ നടത്തുന്നില്ല. ജില്ലയിലെ …

ടൂറിസം മേഖലക്ക് അര്‍ഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരള ഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ Read More »

42 വർഷത്തെ സർവീസ്; അപൂർവ്വ നേട്ടവുമായി എ.ഡി ജോളി

അടിമാലി: പള്ളിവാസൽ ക്ഷീരോൽപാദന സഹകരണ സംഘം ജീവനിക്കാരനും കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട്(കെ.സി.ഇ.എഫ്) സംസ്ഥാന നിർവ്വാഹക സമിതി അംഗവും ആയ ജോളിയാണ് 42 വർഷം സേവനമനുഷ്ഠിച്ചിരിക്കുന്നത്. 1982ലാണ് പള്ളിവാസൽ മിൽക്ക് സഹകരണ സംഘത്തിൽ അദ്ദേഹം ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. മേരി, ദേവസ്യ എന്നിവരാണ് മതാപിതാക്കൾ. ഭാര്യ ജെസ്സി. മക്കൾ സിസ്റ്റർ അഞ്ജു, സിസ്റ്റർ അനു, ആൻജോസി. 58 വർഷ ജീവിതത്തിന് ഇടയിൽ 40 വർഷവും സ്ഥാപനത്തിന് വേണ്ടി മാറ്റി വെച്ച വ്യക്തിയാണ് അദ്ദേഹം.

സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു

തൊടുപുഴ: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ട് ഹാളില്‍ നടന്ന ദ്വദിന ശില്‍പശാല അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു. നിയമസഭ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തില്‍ വിവിധ വ്യവസ്ഥകളെ കുറിച്ച് നടന്ന ചര്‍ച്ചകളില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം ചെറിയാന്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍, സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പി.പി താജുദീന്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പശാലയില്‍ ഉയര്‍ന്ന ശുപാര്‍ശകള്‍ …

സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു Read More »