Timely news thodupuzha

logo

timely news

റോഡിലെ അനധികൃത ഹംപിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റിട്ട.അധ്യാപകന് പരിക്ക്

തൊടുപുഴ: റോഡിലെ അനധികൃത ഹംപിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റിട്ട.അധ്യാപകന് പരിക്ക്.ആവോലി കുരുവമ്മാക്കൽ കെ.ഡി വർക്കി (58) ക്കാണ് പരിക്കേറ്റത്. കാലിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുളമാവ് ഡാമിനു സമീപത്തെ പാലത്തിലുള്ള അനധികൃത കോൺക്രീറ്റ് ഹംപിൽ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. ഇരട്ടയാറിലെ തറവാട്ടുവീട്ടിൽ നിന്ന് ആവോലിയ്ക്കു വരുന്ന വഴിയാണ് അപകടമുണ്ടായത്.പാലം കടക്കുന്ന ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റിനു സമീപത്തുള്ള അടയാളങ്ങളില്ലാത്ത കോൺക്രീറ്റ് ഹംപ് തൊട്ടടുത്തെത്തുമ്പോൾ മാത്രമേ കാണാൻ കഴിയൂ.സാധാരണ വേഗതയിലെത്തിയ വർക്കിയുടെ സ്കൂട്ടർ അശാസ്ത്രീയമായി …

റോഡിലെ അനധികൃത ഹംപിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റിട്ട.അധ്യാപകന് പരിക്ക് Read More »

പീഡനക്കേസിൽ പള്ളി വികാരിയെ അറസ്റ്റ് ചെയ്തു

കോട്ടയം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി വികാരി അറസ്റ്റിൽ. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷിനെയാണ് പെരുവന്താനം പൊലീസ് പിടികൂടിയത്. ഫെബ്രുവരി ഒൻപതിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിമേട‍യിൽ വെച്ചാണ് പുരോഹിതൻറെ ഭാഗത്ത് നിന്ന് പീഡനശ്രമം ഉണ്ടായതെന്നാണ് വിവരം. കൗൺസിലിങിനായി എത്തിയ പെൺകുട്ടിയോട് വികാരി മോശമായി പെരുമാറുകയായിരുന്നു. സംഭവം പെൺകുട്ടി വീട്ടുകാരെ ധരിപ്പിക്കുകയും തുടർന്ന് പെരുവന്താനം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി ഉയർന്നതോടെ വികാരി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ …

പീഡനക്കേസിൽ പള്ളി വികാരിയെ അറസ്റ്റ് ചെയ്തു Read More »

നിയമസഭാ തിരഞ്ഞെടുപ്പ്; പാലായിൽ മത്സരം പൊടിപാറും, ജില്ലയിൽ മൂന്ന് മുന്നണികളും പോരാട്ടത്തിനൊരുങ്ങി

പാലാ: ഒൻപത് നിയമ സഭാ മണ്ഡലങ്ങൾ ഉള്ള കോട്ടയം ഇക്കുറി ആർക്കൊപ്പം നൽക്കും. എൽ.ഡി.എഫ് അനുകൂല തരംഗം വീശിയടിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും അഞ്ചു മണ്ഡലങ്ങളിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. പുതുപ്പള്ളിയും കോട്ടയവും പാലായും കടുത്തുരുത്തിയും യു.ഡി.എഫിനൊപ്പം നിന്നു. ഇക്കുറി ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെടെ ചലനമുണ്ടാക്കി താമര വിരിയിക്കാൻ എൻ.ഡി.എ. കൂടി എത്തുന്നതോടെ ആവേശം ഉയരും. യു.ഡി.എഫിനു മുൻതൂക്കം നൽകുന്നതാണു തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ. ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് – 16, എൽ.ഡി.എഫ് ഏഴ്. ബ്ലോക്ക് …

നിയമസഭാ തിരഞ്ഞെടുപ്പ്; പാലായിൽ മത്സരം പൊടിപാറും, ജില്ലയിൽ മൂന്ന് മുന്നണികളും പോരാട്ടത്തിനൊരുങ്ങി Read More »

യുദ്ധത്തിൻ്റെ സാഹചര്യത്തിൽ സോഷ‍്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ‍്യാജ വിഡിയോകളും പ്രചരിപ്പിച്ച 35 പേർ പിടിയിൽ

‌ദുബായ്: പശ്ചിമേഷ‍്യയിൽ യുദ്ധസമാന സാഹചര‍്യം അതിരൂക്ഷമായി തുടരുന്ന സാഹചര‍്യത്തിൽ സോഷ‍്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ‍്യാജ വിഡിയോകളും പ്രചരിപ്പിച്ചതിന് 35 പേരെ യുഎഇ അധികൃതർ അറസ്റ്റ് ചെയ്തു. ഇതിൽ 17 പേർ ഇന്ത‍്യക്കാരാണ്. ആക്രമണം നടന്ന സ്ഥലങ്ങളുടെ വിഡിയോകളും മറ്റും ചിത്രീകരിക്കരുതെന്ന് അധ‍ികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വ‍്യാജ ഉള്ളടക്കങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ‍്യത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കർശനമായി നിരീക്ഷിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി …

യുദ്ധത്തിൻ്റെ സാഹചര്യത്തിൽ സോഷ‍്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ‍്യാജ വിഡിയോകളും പ്രചരിപ്പിച്ച 35 പേർ പിടിയിൽ Read More »

ദുബായ് വിമാനത്താവളം അടച്ചതിനെ തുടർന്ന് എമിറേറ്റ്സ് വിമാനം പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചു

തിരുവനന്തപുരം: ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച എമിറേറ്റ്സ് വിമാനം സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ദുബായിൽ ഇറങ്ങാതെ തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചെ 4.40ന് യാത്ര തിരിച്ച വിമാനമാണ് 8.40 ഓടെ തിരിച്ച് തിരുവനന്തപുരത്തു തന്നെ ലാൻഡ് ചെയ്തത്. 353 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ മൂലം ദുബായ് വിമാനത്താവളം അടച്ച സാഹചര്യത്തിൽ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് തിരിച്ചു പോരുകയായിരുന്നു. കൊച്ചിയിൽ നിന്ന് 325 യാത്രക്കാരുമായി പറന്ന എമിറേറ്റ് വിമാനവും കൊച്ചിയിലേക്ക് തന്നെ തിരിച്ചെത്തി.

ഒഡിഷയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ഐ.സി.യുവിൽ തീ പിടിത്തം, 10 രോഗികൾ മരിച്ചു

ഭുവനേശ്വർ: ഒഡീശയിലെ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തിൽ 10 രോഗികൾ മരിച്ചു. 11 പേർക്ക് പരുക്ക്. കട്ടക്കിലെ സർക്കാർ നിയന്ത്രണത്തിലുള്ള എസ് സി ബി മെഡിക്കൽ കോളെജ് ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികളെയാണ് ഇവിടെ പരിചരിച്ചിരുന്നത്. അപകടം നടക്കുമ്പോൾ ഐസിയുവിൽ 23 രോഗികളാണ് ഉണ്ടായിരുന്നത്. പുലർച്ചെ 2 മണിയോടെ രണ്ടു തവണ വൈദ്യുതി തടസപ്പെട്ടു. അതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഐസിയു നിറയെ കടുത്ത …

ഒഡിഷയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ഐ.സി.യുവിൽ തീ പിടിത്തം, 10 രോഗികൾ മരിച്ചു Read More »

മലപ്പുറത്ത് ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

നിലമ്പൂർ: മലപ്പുറത്ത് അമ്മായിയമ്മയുടെ വെട്ടേറ്റ് മരുമകൾ കൊല്ലപ്പെട്ടു. കരുളായി സ്വദേശിനി രജിലയാണ് മരിച്ചത്. പ്രതിയായ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ചായ ചോദിച്ചിട്ട് നൽകാത്തതാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. തിങ്കളാഴ്ച പുലർച്ചയോടെയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. ആക്രമണത്തിനു പിന്നാലെ തന്നെ സംഭവസ്ഥലത്തു വച്ച് രജില മരിച്ചു. കുട്ടികളുടെ കൺമുന്നിൽ വച്ചായിരുന്നു ആക്രമണം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് …

മലപ്പുറത്ത് ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു Read More »

ഓസ്കർ പ്രഖ്യാപിച്ചു; ജെസി ബക്ലി മികച്ച നടി, മൈക്കിൾ ബി ജോർദൻ മികച്ച നടൻ

ലൊസാഞ്ചലസ്: മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി ജെസി ബക്ലി. ഹാംനെറ്റ് എന്ന ചിത്രത്തിലെ പ്രകടനമാണ് ഓസ്കർ പുരസ്കാരത്തിന് അർഹയാക്കിയത്. സിന്നേഴ്സിലെ പ്രകടനത്തിലൂടെ മൈക്കിൾ ബി ജോർദൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രം ഉൾപ്പെടെ ആറു പുരസ്കാരങ്ങൾ സ്വന്തമാക്കി വൺ ആഫ്റ്റർ അനദർ ഓസ്കറിൽ തിളങ്ങി. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തൊണ്ണൂറ്റിയെട്ടാം ഓസ്കർ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻറെ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് പുരസ്കാരം …

ഓസ്കർ പ്രഖ്യാപിച്ചു; ജെസി ബക്ലി മികച്ച നടി, മൈക്കിൾ ബി ജോർദൻ മികച്ച നടൻ Read More »

ഇടുക്കി തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഇടുക്കി: തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൂക്കുപാലം അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥൻ പോലിസ് കസ്റ്റഡിയിൽ. ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്കും പരുക്കേറ്റു. വൈകിട്ട് എഴോടെയായിരുന്നു സംഭവം. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിർത്തി നിർത്തി അനൂപ് ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നം നിലവിൽ ഉണ്ട്. വയറിംഗ് തൊഴിലാളിയായ അനൂപ് ജോലി …

ഇടുക്കി തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി Read More »

തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും

ഇടുക്കി: 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ Amnesty Scheme പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന …

തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും Read More »

പീരുമേട്ടിൽ കെ.സലിംകുമാർ എൽ. ഡി. എഫ് സ്ഥാനാർഥി

ഇടുക്കി: സൗമ്യതയും സമര തീക്ഷണതയും സമം ചേർത്ത വ്യക്തിത്വമാണ് പീരുമേട് നിയോജക മണ്ഡലം എൽഡിഫ് സ്ഥാനാർഥി കെ സലിംകുമാർ. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് പുതിയ നിയോഗം. എൽഡിഎഫ് ജില്ലാ കൺവീനർ കൂടിയാണ് ഇദ്ദേഹം. തൊട്ടാൽ പൊള്ളുന്ന സമരാനുഭവങ്ങളാണ് ഈ തൊടുപുഴക്കാരനുള്ളത്.തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ മഞ്ചിക്കല്ലിലെ കണിയാംപറമ്പിൽ വീട് ഒന്നര സെന്റിലെ ഒരു ഓലപ്പുരയായിരുന്നു. ദാരിദ്ര്യവും പട്ടിണിയും വട്ടമിട്ട അവിടെ തങ്കപ്പന്റെയും സരോജിനിയുടെയും നാല് മക്കളിൽ ഒരാളായി ജനിച്ച സലിംകുമാറിന്റെ ബാല്യത്തിന് പുന്നാരങ്ങൾ അന്യം. …

പീരുമേട്ടിൽ കെ.സലിംകുമാർ എൽ. ഡി. എഫ് സ്ഥാനാർഥി Read More »

യു.എ.ഇ‍യിൽ വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണം

വാഷിങ്ങ്ടൺ: യുഎഇയിൽ ഇറാൻ ആക്രമണം. ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രി സോണിലാണ് ആക്രമണം ഉണ്ടായത്. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണിനെ തകർത്തു. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആർക്കും പരുക്കില്ല. അതിനിടെ പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതൽ സൈനികരേ അയച്ചു. ജപ്പാനിലെ ഒക്നാവയിലുള്ള താവളത്തിൽ നിന്ന് 2500 മറീനുകൾ പുറപ്പെട്ടു. യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധകപ്പലിലാണ് യാത്ര. സൈനിക ശേഷി അമെരിക്ക വർധിപ്പിച്ചതോടെ യുദ്ധം നീണ്ടേക്കുമെന്നാണ് വിവരം. അതേസമയം ഇറാനിലെ എണ്ണ ഉൽപ്പാദന നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ അമെരിക്കയുമായി ബന്ധമുള്ള …

യു.എ.ഇ‍യിൽ വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണം Read More »

മുസ്‌ലിം രാഷ്ട്രങ്ങളോട് ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാൻ

ടെഹ്റാൻ: അമേരിക്കയ്ക്കെതിരായ യുദ്ധത്തിൽ മുസ്‌ലിം രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് ഇറാൻ സായുധ സേനയുടെ വക്താവ് ജനറൽ അബോൾഫാസൽ ഷെകാർച്ചി. ഇറാനിയൻ മാധ‍്യമങ്ങളാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. ‘ഇസ്‌ലാമിക് റിപ്പബ്ലിക്കിനെയും മുസ്‌ലീം ജനതയെയും വിശസ്വിക്കൂ. യുഎസും സയണിസ്റ്റുകളും പിന്തുടരുന്ന ബഹുദൈവാരാധന, കാപട‍്യം എന്നിവയ്ക്കെതിരേ ലോകത്തിന്‍റെ ഐക‍്യദാർഢ‍്യത്തിനായി നമുക്ക് ഒന്നിക്കാം’. അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ അമെരിക്കയും സ‍യണിസ്റ്റുകളും വരുത്തിയിട്ടുള്ള നഷ്ടത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇറാനിലെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്‍റെ വക്താവ് ഇബ്രാഹിം സോൾഫാഗാരി പ്രസ്താവനയിറക്കിയിരുന്നു. ഇതിനു …

മുസ്‌ലിം രാഷ്ട്രങ്ങളോട് ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാൻ Read More »

സർക്കാർ വിശ്വാസികൾക്കൊപ്പമെന്നും നിലപാട് മാറ്റമല്ലെന്നും മന്ത്രി വി.എൻ വാസവൻ

കോട്ടയം: ശബരിമല യുവതി പ്രവേശനത്തിലെ സർക്കാറിന്‍റെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്ന് മന്ത്രി വി.എൻ, വാസവൻ. ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് ആചാരപരമായ കാര്യത്തിൽ പാണ്ഡിത്യമുള്ളവരായിരിക്കണം എന്ന് 2007 ൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. അതേകാര്യം തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും വാസവൻ പറഞ്ഞു. എല്ലാകാലത്തും വിശ്വാസികളുടെ താൽപര്യം മുൻനിർത്തി സർക്കാർ മുന്നോട്ട് പോകും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അഭിപ്രായമല്ല ഭരണഘടനപരമായ പ്രശ്നങ്ങളാണ് സർക്കാരിനോട് കോടതി ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടി നിലപാടും സർക്കാർ നിലപാടും ഒന്നാണ്. ബിജെപിയുടെ യുവ …

സർക്കാർ വിശ്വാസികൾക്കൊപ്പമെന്നും നിലപാട് മാറ്റമല്ലെന്നും മന്ത്രി വി.എൻ വാസവൻ Read More »

സോനം വാങ്ങ്ചുക്കിന്‍റെ തടങ്കൽ പിൻവലിക്കുമെന്ന് കേന്ദ്രം

ശ്രീനഗർ: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിന്‍റെ തടങ്കൽ കേന്ദ്ര സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചു. കേന്ദ്ര ആഭ‍്യന്തര മന്ത്രാലയത്തിന്‍റെതാണ് തീരുമാനം. ലഡാക്കിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായാണ് നീക്കമെന്നാണ് വിവരം. കഴിഞ്ഞ സെപ്റ്റംബർ 26നായിരുന്നു ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷ നിയമ പ്രകാരം തടങ്കലിൽ വച്ചത്. നേപ്പാളിലെ ജെൻസി കലാപത്തിന് സമാനമായി ലഡാക്കിൽ സംഘർഷങ്ങൾ നടപ്പാക്കാൻ യുവാക്കളെ സോനം വാങ്ചുക്ക് പ്രേരിപ്പിച്ചെന്ന് കേന്ദ്രം നേരത്തെ ആരോപിച്ചിരുന്നു. സോനം വാങ്ചുക്കിനെ …

സോനം വാങ്ങ്ചുക്കിന്‍റെ തടങ്കൽ പിൻവലിക്കുമെന്ന് കേന്ദ്രം Read More »

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും പട്ടിണിയിലാക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും പട്ടിണിയിലാക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഗ്രാമീണ-മലയോര മേഖലകളിൽ സിലിണ്ടർ ബുക്കിംഗുകൾക്കിടയിൽ ഏർപ്പെടുത്തിയ 45 ദിവസത്തെ നിർബന്ധിത ഇടവേള ഹൈറേഞ്ച് നിവാസികൾക്ക് താങ്ങാനാവില്ലെന്ന് അദ്ദേഹം കേന്ദ്ര പെട്രോളിയം മന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയിലെ മലയോര മേഖലകൾക്കൊപ്പം മണ്ഡലത്തിന്റെ ഭാഗമായ മുവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളിലും പ്രതിസന്ധി അതിരൂക്ഷമാണ്. വിറകിന് നിയന്ത്രണമുള്ള ഈ പ്രദേശങ്ങളിൽ 45 …

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും പട്ടിണിയിലാക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

മോദി ഇറാൻ പ്രസിഡൻ്റുമായി സംസാരിച്ചു: ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ

ന്യൂഡൽഹി: സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ രണ്ട് കപ്പലുകൾ. ഷിപ്പിങ്ങ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ(എസ്.സി.ഐ) ശിവാലിക്, നന്ദാ ദേവി എന്നീ രണ്ട് എൽപിജി ടാങ്കറുകളാണ് പ്രതിസന്ധികൾക്കൊടുവിൽ ഹോർമുസ് കടന്ന് യാത്ര തുടരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയും ഇറാനും തമ്മിൽ നടത്തി വരുന്ന സംഭാഷണങ്ങൾക്കൊടുവിലാണ് ഇറാൻ ഇന്ത്യൻ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തത്. കടലിടുക്കിൻറെ ഇരുഭാഗത്തുമായി നിർത്തിയിട്ടിരിക്കുന്ന രണ്ടു ഡസനോളം കപ്പലുകളുടെ യാത്ര തുടരാനുള്ള ശ്രമവും ഇന്ത്യ തുടരുകയാണ്. ഫെബ്രുവരി 8, മാർച്ച് 5, …

മോദി ഇറാൻ പ്രസിഡൻ്റുമായി സംസാരിച്ചു: ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ Read More »

ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി സെക്രട്ടേറിയറ്റിലേക്ക് ‌വാഹനമോടിച്ച് കയറ്റി; മൂന്നു പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഗൂഗിൾമാപ്പിൽ നോക്കി വാഹനമോടിക്കുന്നതിനിടെ വഴി തെറ്റി സെക്രട്ടേറിയറ്റിക്ക് വണ്ടിയോടിച്ച് കയറ്റിയ മൂന്നു പേർ കസ്റ്റഡിയിൽ. കൊച്ചി സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം. കഴക്കൂട്ടത്തേക്ക് പോകാനായി ഗൂഗിൾ മാപ്പിൽ നോക്കി സഞ്ചരിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ വാദം. സെക്രട്ടേറിയറ്റിൻറെ നാലാം ഗേറ്റ് വഴി വണ്ടിയോടിച്ച് കടത്താൻ ശ്രമിച്ചതോടെ പൊലീസുകാർ വാഹനം തടയുകയായിരുന്നു. മൂന്നു പേരും മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും സം​​ഘടിപ്പിച്ചു

ഇടുക്കി: ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ഇടുക്കി താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരായും ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും നടത്തി. ഇരുപതേക്കറിൽ നടന്ന ധർണ്ണ യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉൽഘാടനം ചെയ്തു.ഇടതുഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല തകരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് താലൂക്ക് അസുയത്രിയുടെ ഇന്നത്തെ അവസ്‌ഥയെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിക്ക്‌ ആവശ്യമായ എല്ലാവിധ ഭൗതിക സൗകര്യങ്ങളും കട്ടപ്പന നഗരസഭ ഒരുക്കിക്കൊടുത്തിട്ടും …

കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും സം​​ഘടിപ്പിച്ചു Read More »

രാസവസ്തുക്കളുടെ കനത്ത ദുർ​ഗന്ധം മൂലം വിമാനത്താവളങ്ങളുടെ പ്രവർത്തനം മണിക്കൂറുകളോളം നിലച്ചു

വാഷിങ്ങ്ടൺ: കടുത്ത ദുർ​ഗന്ധം മൂലം വാഷിങ്ടൺ, ഡിസി, ബാൽട്ടിമോർ ആൻഡ് റിച്ച്മണ്ട്, വിർജീനിയ തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവർത്തനം മണിക്കൂറുകളോളം നിലച്ചതായി റിപ്പോർട്ട്. രാസവസ്തുക്കളുടെ ശക്തമായ ദുർഗന്ധമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ദുർഗന്ധം വ്യോമഗതാഗത നിയന്ത്രണത്തെ ബാധിക്കുമെന്നതിനാലാണ് വിമാന സർവീസുകൾ രണ്ടു മ‌ണിക്കൂറോളം നിർത്തി വച്ചത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) സെക്രട്ടറി സീൻ ഡഫി വിമാനങ്ങൾ വൈകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലു വിമാനത്താവളങ്ങളാണ് രണ്ടു മണിക്കൂറോളം സ്തംഭിച്ചത്. വെള്ളിയാഴ്ച പ്രാദേശിക സമയം 7 മണിയോടെ …

രാസവസ്തുക്കളുടെ കനത്ത ദുർ​ഗന്ധം മൂലം വിമാനത്താവളങ്ങളുടെ പ്രവർത്തനം മണിക്കൂറുകളോളം നിലച്ചു Read More »

ഇറാനിയൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് അമേരിക്ക

വാഷിങ്ങ്ടൺ: ഇറാൻറെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയി അടക്കമുള്ള മുതിർന്ന സൈനിക, രഹസ‍്യാന്വേഷണ ഉദ‍്യോഗസ്ഥരെ പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്ത് യുഎസ്. വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ നൽകുമെന്നാണ് അമെരിക്ക വ‍്യക്തമാക്കിയിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വെബ്സൈറ്റ് പ്രകാരം ഇറാൻറെ ഇസ്‌ലാമിക് റെവല‍്യൂഷണറി ഗാർഡ്സുമായി ബന്ധമുള്ള പത്തോളം ഉദ‍്യോഗസ്ഥരെയാണ് അമെരിക്ക ലക്ഷ‍്യമിട്ടിരിക്കുന്നത്. യുഎസും ഇസ്രയേലും സംയുക്തമായി ചേർന്ന് നടത്തിയ വ‍്യോമാക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരുക്കേറ്റതായാണ് വിവരം. അദ്ദേഹത്തിൻറെ ആരോഗ‍്യസ്ഥിതി …

ഇറാനിയൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് അമേരിക്ക Read More »

ആരോഗ‍്യമന്ത്രി വീണാ ജോർജ്ജിൻ്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്: ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല

കണ്ണൂർ: ആരോഗ‍്യവകുപ്പ് മന്ത്രിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്ത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ആക്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നില്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോർട്ട് വ‍്യക്തമാക്കുന്നു. ആ‍യുധം ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആക്രമിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ആയുധം ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പൊലീസിൻറെ മൊഴി. കേസിൽ കഴിഞ്ഞ ദിവസമാണ് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻറ് എം.സി. അതുൽ അടക്കമുള്ള അഞ്ച് പേർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ‍്യം അനുവദിച്ചത്. വധശ്രമം …

ആരോഗ‍്യമന്ത്രി വീണാ ജോർജ്ജിൻ്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്: ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല Read More »

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് അഞ്ചമ്പല ദർശനത്തിനായി കെഎസ്ആർടിസി സർവ്വീസ് നടത്തും

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് മാർച്ച് 15ന്(ഞായറാഴ്ച്ച) കെഎസ്ആർടിസിയുടെ അഞ്ചമ്പല ദർശനം രാവിലെ 6.30 ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കും. മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ ദർശിച്ച് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയതിനുശേഷം ക്ഷേത്രത്തിൽ നടക്കുന്ന തിരുവോണ ഊട്ടിൽ കൂടി പങ്കെടുക്കാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. നാഷണൽ ആയുഷ് മിഷൻ സ്പെഷ്യൽ ഓഫീസർ ഡോക്ടർ …

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് അഞ്ചമ്പല ദർശനത്തിനായി കെഎസ്ആർടിസി സർവ്വീസ് നടത്തും Read More »

പിണറായി ഭരണം കുടുംബക്കാർക്കും പാർട്ടിക്കാർക്കും വേണ്ടി മാത്രം നടത്തുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ്

തൊടുപുഴ: പിണറായി ഭരണത്തിൽ പിണറായിയുടെ കുടുംബക്കാരുടെയും സി.പി.എം. കാരുടെയും മാത്രം ക്ഷേമമാണ് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി . കെ . പനലോസ് പറഞ്ഞു. പൊതുക്കടം ആറ് ലക്ഷം കോടി രൂപ കവിഞ്ഞു. പെൻഷൻ കാർക്കും ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള കുടിശിക നാളിതുവരെ നൽകാതെ വരുന്ന സർക്കാർ നൽകുമെന്ന് പറഞ്ഞ് ഉത്തരവിറക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, വിലക്കയറ്റം തടയുക, മുൻ പരിഷ്ക്കരണത്തിൻ്റെയും ക്ഷാമാശ്വാസത്തിൻ്റെയും കുടിശ്ശിക ഉടൻ …

പിണറായി ഭരണം കുടുംബക്കാർക്കും പാർട്ടിക്കാർക്കും വേണ്ടി മാത്രം നടത്തുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് Read More »

നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ

തൊടുപുഴ: നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ ന​ഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ അറിയിച്ചു. നിരോധിതമേഖലയായി നിശ്ചയിച്ചിട്ടുള്ള മങ്ങാട്ടുകവല, കോതായിക്കുന്ന് ബസ് സ്റ്റാൻ്റ്, മോർ ജംഗ്ഷൻ, വെങ്ങല്ലൂർ ബൈപാസ് ജംഗ്ഷൻ, പഴയബസ് സ്റ്റാൻ്റ് പാലം, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിൽ സ്ഥാപിക്കലുകൾ പാടില്ലെന്നും അറിയിച്ചു. നിരോധിതമേഖലയിൽ ഇവ സ്ഥാപിച്ചവക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് പോലീസ്, പി.ഡബ്ല്യൂ.ഡി., നഗരസഭാ ആരോഗ്യ വിഭാഗം, റവന്യൂ വിഭാഗം എന്നിവർ ഉൾപ്പെടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അനധികൃത ഫ്ളക്‌സുകളും ബോർഡുകളും സ്ഥാപിച്ചവർക്കെതിരെ …

നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ Read More »

തുടർച്ചയായി ഏഴാം വർഷവും ആകാശം കീഴടക്കി കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ

തൊടുപുഴ: കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിന്റെ ബാംഗ്ലൂർ പഠനയാത്ര ശ്രദ്ധേയമായി. പഠനത്തിനൊപ്പം പറക്കാനും മടിക്കാതെ കാപ്പ് എൻ.എസ്.എസ്. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസ കാലത്തെ ഏറ്റവും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയിരിക്കുകയാണ് ഈ കുരുന്നുകൾ.തുടർച്ചയായ ഏഴാം വർഷമാണ് കാപ്പ് സ്കൂളിൽ നിന്നും നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇത്തരത്തിൽ ഒരു വിമാനയാത്ര ഉൾപ്പെടുത്തിയുള്ള പഠനയാത്ര സംഘടിപ്പിക്കുന്നത്. യാത്രയുടെ നാൾവഴി: 05/03/2026 വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് സ്കൂൾ ബസ്സിൽ കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചതോടെയാണ് യാത്രയ്ക്ക് …

തുടർച്ചയായി ഏഴാം വർഷവും ആകാശം കീഴടക്കി കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ Read More »

ഭാര‍്യയ്ക്ക് മെസേജ് അയച്ചെന്ന് പറഞ്ഞ് അയൽവാസിയെ ഉപദ്രവിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഭാര‍്യയ്ക്ക് മൊബൈൽ ഫോണിലൂടെ മെസേജ് അയച്ചതിന് 28 കാരനെ ചുറ്റിക കൊണ്ട് അടിച്ചെന്ന കേസിൽ‌ പ്രതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ജോബിനാണ് അറസ്റ്റിലായത്. നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് ഒമ്പതിന് ആലപ്പുഴ കൊമ്മാടിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. മർദനത്തിൽ തലയോട്ടി പൊട്ടിയതിനെത്തുടർന്ന് 28 കാരനും അയൽവാസിയുമായ ഷിബിൻ രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരുന്നു ഷിബിൻ രാജ് പ്രതിയുടെ …

ഭാര‍്യയ്ക്ക് മെസേജ് അയച്ചെന്ന് പറഞ്ഞ് അയൽവാസിയെ ഉപദ്രവിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു Read More »

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.റ്റിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. ഹർജി വീണ്ടും ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ മേൽനോട്ടത്തിലാണ് നിലവിൽ‌ അന്വേഷണം നടക്കുന്നതെന്നും അന്വേഷണത്തിൻറെ ഭാഗമായ യഥാർഥ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധന നടത്തുന്നത്. മികച്ച ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നും പൊതുധാരണകളല്ല കോടതിയുടെ …

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.റ്റിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി Read More »

കെ സുധാകരന് സീറ്റില്ലെന്ന് കെ.പി.സി.സി ഔദ്യോഗികമായി അറിയിച്ചു

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരന് സീറ്റില്ല. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സുധാകരന് ഔദ്യോഗികമായി വിവരമറിയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി സുധാകരൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം. കണ്ണൂരിൽ പകരക്കാരനെ സുധാകരൻ തന്നെ തിരുമാനക്കട്ടെ എന്ന നിലപാടാണ് കെപിസിസിക്ക്. സുധാകരനെ ആര് നിർദേശിച്ചാലും അംഗീകരിക്കാനാണ് നീക്കം.

ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യാജമായി പേരു ചേർത്തെന്ന് പരാതി

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരു ചേർത്തെന്ന് പരാതി. പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ടാണ്. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിക്കാരൻ വ്യക്തമാക്കുന്നു. പരാതിയിൽ നടപടിയുമായി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടി എടുത്തു. ശ്രീനാദേവി ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. കാർഡ് ഉടമ 2024 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു . …

ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യാജമായി പേരു ചേർത്തെന്ന് പരാതി Read More »

നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ ഭാവിയെ തന്നെ ഇല്ലാതാക്കിയേക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് ആർത്താവാവധി നിയമപരമാക്കിയാൽ അത് സ്ത്രീകളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയേക്കാമെന്ന് സുപ്രീം കോടതി. ഈ ഒരു കാരണം കൊണ്ട് സ്ത്രീകളെ ജോലിക്കെടുക്കാൻ മാനേജ്മെൻറുകൾ മടിച്ചെക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ ആർത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായധാരണ ഇത് സമൂഹത്തിൽ സൃഷ്ടിക്കുമെന്നും അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയുടെ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അപകടകരമാണ്. നിയമം നിർബന്ധമാക്കിയാൽ ജുഡീഷ്യറിയിലോ സർ‌ക്കാർ സ്ഥാപനങ്ങളിലോ …

നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ ഭാവിയെ തന്നെ ഇല്ലാതാക്കിയേക്കാമെന്ന് സുപ്രീം കോടതി Read More »

മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ യുദ്ധം അവസാനിക്കാമെന്ന് ഇറാൻ

ടെഹ്റാൻ: ലോകത്തെ ആശങ്കയിലാഴ്ത്തിയ ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം അവസാനിക്കാൻ സാധ്യത തെളിയുന്നു. ഒമാൻ ഭരണകൂടത്തിൻ്റെ ഇടപെടലിനെ തുടർന്ന് സമാധാനശ്രമങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ യുദ്ധം അവസാനിക്കാമെന്നാണ് ഇറാൻറെ നിലപാട്. ഇറാനിലെ നാശനഷ്ടങ്ങൾക്ക് പരിഹാരം നൽകണം, ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന രാജ്യാന്തര ഉറപ്പ് വേണം. രാജ്യത്തിൻറെ പരമാധികാരത്തിൽ കടന്നുകയറ്റം ഉണ്ടാകരുത് എന്നീ ഉപാധികളാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനിടെ ഹോർമുസ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഇന്ത്യക്ക് ഭാഗിക ഇളവ് നൽകി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്താൻ …

മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ യുദ്ധം അവസാനിക്കാമെന്ന് ഇറാൻ Read More »

കേരളം പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത നാടായി: മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി: പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത കേരളം എന്ന സ്വപ്‌നം യാഥാർത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെയും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോഡ്‌ഷെഡിംഗ് ഇല്ലാത്ത, പവർ കട്ട് ഇല്ലാത്ത കേരളം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. പക്ഷേ, ഇന്നത് യാഥാർത്ഥ്യമായി കഴിഞ്ഞു. പവർകട്ട് എന്ന് പറഞ്ഞാൽ എന്താണെന്ന് എല്ലാവർക്കും ധാരണയുണ്ടെന്നുള്ളതിൽ സംശയമില്ല. ലോഡ്‌ഷെഡിംഗ് അത്ര വലുതായിരുന്നു. കേരളത്തിൽ നാലര മണിക്കൂർ ലോഡ്‌ഷെഡിംഗ് ആയിരുന്നു. കേരളത്തിലെ കെ.എസ്.ഇ.ബി. എന്നത് മുൻ …

കേരളം പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത നാടായി: മുഖ്യമന്ത്രി പിണറായി വിജയൻ Read More »

ഗ്യാസ് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഹോട്ടൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും: സണ്ണി പൈമ്പിള്ളിൽ

കുമളി: ഹോട്ടലുകളൾക്കും,റസ്റ്റോറൻ്റുകൾക്കുമുള്ള ഗ്യാസ് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിച്ച് ഗ്യാസ് വിതരണം സുഗമം ആക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗൾഫിൽ യുദ്ധം നടക്കുന്നതിന്റെ പേരിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഗ്യാസ് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ നടപടി ഹോട്ടൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഹോട്ടലുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം നിരവധി സംരംഭകരെ ദുരിതത്തിലക്കിയിരിക്കുകയാണ് പാചകവാതകം ലഭ്യമല്ലാതെ വന്നാൽ ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പ്രവർത്തിക്കാൻ സാധിക്കുകയില്ല. ഇത് സംരംഭകരെ സംബന്ധിച്ചിടത്തോളം …

ഗ്യാസ് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഹോട്ടൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും: സണ്ണി പൈമ്പിള്ളിൽ Read More »

ആരൊക്കെ വേദിയിലുണ്ടാവണമെന്ന് സംസ്ഥാന സർക്കാർ പറയണമായിരുന്നുവെന്ന് സുരേഷ് ഗോപി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാനദണ്ഡ പ്രകാരമാണ് പരിപാടി നടന്നതെന്നും ഉദ്ഘാടന ചടങ്ങിൻറെ വിവരങ്ങൾ നേരത്തെ തന്നെ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ‍്യക്തമാക്കി. ബ്ലൂ ബുക്ക് പ്രകാരമുള്ള ക്രമീകരണം വേദിയിൽ‌ ഉണ്ടായിരുന്നുവെന്നും ഈ വ‍്യക്തികളും കൂടി വേദിയിൽ ഉണ്ടാവണമെന്ന് സർക്കാർ പറ‍യണമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സർക്കാർ അറിയിച്ചിരുന്നുവെങ്കിൽ അതിന് അനുസരിച്ച് ക്രമീകരണം നടത്തുമായിരുന്നുവെന്നും …

ആരൊക്കെ വേദിയിലുണ്ടാവണമെന്ന് സംസ്ഥാന സർക്കാർ പറയണമായിരുന്നുവെന്ന് സുരേഷ് ഗോപി Read More »

തുടർച്ചയായ മെഡൽ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി മറീന ജോർജ്

നെടുംകണ്ടം: പഞ്ചാബിൽ വച്ച് നടന്ന 74 – ആം ഓൾ ഇന്ത്യ പോലീസ് അത്ലറ്റ് ചാമ്പ്യൻഷിപ്പിൽ ഹെപ്പ്റ്റത്താലോണിൽ കേരള പോലീസിന് വേണ്ടി തുടർച്ചയായ മെഡൽ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി മരീന ജോർജ്. ഈ ഇനത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി കേരള പോലീസിന് അഭിമാനം നേട്ടം കൈവരിച്ചു. 2022ൽ കാനഡയിൽ വെച്ച് നടന്ന വേൾഡ് പോലീസ് ചാമ്പ്യൻഷിപ്പിൽ ലോഞ്ചമ്പിലും ഹെപ്പ്റ്റത്താലോണിലും ഇന്ത്യക്കുവേണ്ടി ഇരട്ട സ്വർണ്ണം കരസ്ഥമാക്കുകയും 2024 ൽ അമേരിക്കയിൽ വെച്ച് നടന്ന വേൾഡ് പോലീസ് ചാമ്പ്യൻഷിപ്പിൽ …

തുടർച്ചയായ മെഡൽ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി മറീന ജോർജ് Read More »

വെള്ളാപ്പള്ളി നടേശനെ നീക്കിയത് ദീർഘകാലമായി നടത്തിയ നിയമയുദ്ധത്തിൻ്റെ വിജയം; അഡ്വ. സി.കെ വിദ്യാസാഗർ

തൊടുപുഴ: വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് ദീർഘകാലമായി നടത്തിയ നിയമയുദ്ധത്തിൻ്റെ വിജയമെന്ന് എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡൻ്റ് അഡ്വ. സി.കെ വിദ്യാസാഗർ. വളരെ നേരത്തെ ഉണ്ടാകേണ്ട തീരുമാനമായിരുന്നു ഇത്. കേസ് ഇത്രയും നീണ്ട് പോയത് വെള്ളാപ്പള്ളി നടേശനും അദ്ദേഹം നിയോഗിച്ച അഭിഭാഷകരുടെയും തന്ത്രങ്ങൾ മൂലമാണ്. വെള്ളാപ്പള്ളി നടേശൻ്റെയും അദ്ദേഹത്തിൻ്റെ സാമന്തൻമാരുടെയും നീരാളി പിടിത്തത്തിൽ നിന്ന് എസ്.എൻ.ഡി.പി യോഗത്തെ മോചിപ്പിക്കാനുള്ള ഒരു അവസരമായാണ് ഇതിനെ കാണുന്നത്. യോഗത്തെയും യോഗത്തിൻ്റെ സ്വത്തുക്കളെയും കുടുംബ …

വെള്ളാപ്പള്ളി നടേശനെ നീക്കിയത് ദീർഘകാലമായി നടത്തിയ നിയമയുദ്ധത്തിൻ്റെ വിജയം; അഡ്വ. സി.കെ വിദ്യാസാഗർ Read More »

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഉത്തരവിട്ടത്. കമ്പനി ആക്‌ട് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കിയത്. ജസ്റ്റിസ് റ്റി.ആർ രവിയുടെ സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്. എസ്എൻഡിപിയോഗം കമ്പനി ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്. കമ്പനിയുടെ ഡയറക്‌ടർമാരാണ് വെള്ളാപ്പള്ളിയും, തുഷാർ വെള്ളാപ്പള്ളിയും. കമ്പനി ഡയറക്‌ടർമാർക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ ഇവരുടെ ഡിൻ …

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി Read More »

കോഴിക്കോട് മലപ്പുറം റോഡിൽ മൊറയൂരിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

മലപ്പുറം: കോഴിക്കോട് മലപ്പുറം റോഡിൽ മൊറയൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിയ പോയവരേ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇവരേ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.

പാലത്തിൽ കയറി തൂങ്ങി മരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു

പാല: വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശം അയച്ച് പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു. പാലാ മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ വി എസ് അനിൽകുമാറാണ്(ശ്രീകുമാർ – 60) മരിച്ചത്. ബുധൻ പുലർച്ചെ നാലരയോടെ പാലാ വലിയ പാലത്തിലാണ് സംഭവം. പാലത്തിന്റെ കൈ വരിയിൽ കെട്ടിയ കയർ പൊട്ടിയ നിലയിൽ കണ്ടെത്തി. തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. ചൊവ്വാഴ്ച മകൻ്റെ കുട്ടിയുടെ ജന്മദിനാഘോഷം കഴിഞ്ഞ് …

പാലത്തിൽ കയറി തൂങ്ങി മരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു Read More »

ഞാറക്കാട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ തിരുനാൾ മാർച്ച് 13 മുതൽ 15 വരെ

വണ്ണപ്പുറം: ഞാറക്കാട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ മാർച്ച് 13 മുതൽ 15 വരെ ആഘോഷിക്കുമെന്ന് വികാരി ഫാദർ ആന്റണി ഓവേലിൽ, സഹവികാരി ഫാദർ ജോർജ്ജ് പള്ളിക്കുന്നേൽ എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് കാളിയാർ സെൻ്റ് റീത്താസ് ഫൊറോന പള്ളി വികാരി ഫാദർ ജോസഫ് മുണ്ടുനടയിൽ തിരുനാൾ കൊടിയേറ്റ് നിർവ്വഹിക്കും. തുടർന്ന് ഫാദർ ജോർജ്ജ് പുതുമനത്തൊട്ടിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. …

ഞാറക്കാട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ തിരുനാൾ മാർച്ച് 13 മുതൽ 15 വരെ Read More »

കേരളത്തിൽ എയിംസ് വൈകുന്നതിന്റെ കാരണമെന്തെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് ആരംഭിക്കാൻ എന്തുകൊണ്ടാണ് ഇത്രയും വൈകുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നൽകി.കേരളത്തിൽ എയിംസ് വേമെന്ന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിർദേശം. കേരളത്തിൽ എയിംസിൻറെ ആവശ്യകതയുണ്ടെന്നും ജനസാന്ദ്രത കൂടിയ സ്ഥലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിൽ എയിംസ് എന്തുകൊണ്ടു വൈകുന്നുവെന്ന ചോദ്യത്തിനും മറുപടിയായി 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും നാലെണ്ണം നിർമാണ ഘട്ടത്തിലാണെന്നും കേന്ദ്രം മറുപടി നൽകി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രം …

കേരളത്തിൽ എയിംസ് വൈകുന്നതിന്റെ കാരണമെന്തെന്ന് ഹൈക്കോടതി Read More »

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ നടത്തി: ഉദ്ഘാടനം ചെയ്തത് 10,800 കോടിയുടെ പദ്ധതികൾ

കൊച്ചി: നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കലൂർ സ്‌റ്റേഡിയം കവാടത്തിന് മുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ കാത്തു നിന്ന ആയിരക്കണക്കിന് പ്രവർത്തകരെ മോദി അഭിവാദ്യം ചെയ്തു. തുടർന്ന് കലൂർ നെഹ്‌റു സ്റ്റേഡിയത്തിലെ വേദിയിൽ കേന്ദ്രസർക്കാരിൻറെ 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കേരളത്തിൻറെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാത, കോഴിക്കോട് ബൈപാസിൻറെ വെങ്ങളം …

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ നടത്തി: ഉദ്ഘാടനം ചെയ്തത് 10,800 കോടിയുടെ പദ്ധതികൾ Read More »

കൃഷി, വിദ്യാഭ്യാസം, ഭവന നിർമ്മാണം ഉൾപ്പെടെ മരിയാപുരം പഞ്ചായത്തിന് സമഗ്ര വികസന ബഡ്ജറ്റ്

ചെറുതോണി: കൃഷി വിദ്യാഭ്യാസം ഭവന നിർമ്മാണം ഉൾപ്പെടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബഡ്ജറ്റാണ് ഇത്തവണ മരിയാപുരം ഗ്രാമ പഞ്ചായത്തിന് വേണ്ടി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് പ്രസിഡണ്ട് സണ്ണി ജോൺ അവതരിപ്പിച്ചത്. മുൻ സാമ്പത്തിക വർഷത്തെ നീക്കിയിരിപ്പ് ഉൾപ്പെടെ 16 കോടി 17 ലക്ഷത്തി 96 182 രൂപ വരവും 11 കോടി 97 ലക്ഷത്തി 74933 രൂപ ചെലവും 4 കോടി 20 ലക്ഷത്തി 21249 രൂപ നീക്കി ബാക്കിയുമാണ് ബഡ്ജറ്റ് പ്രതീക്ഷ. …

കൃഷി, വിദ്യാഭ്യാസം, ഭവന നിർമ്മാണം ഉൾപ്പെടെ മരിയാപുരം പഞ്ചായത്തിന് സമഗ്ര വികസന ബഡ്ജറ്റ് Read More »

വോളിബോളിനെ പ്രണയിച്ച പാലാക്കാരൻ ജോസഫ് മുടക്കമില്ലാതെ നാലാം തവണയും സാൻജോയിൽ

രാജാക്കാട്: കുടുംബവും കുട്ടികളുമില്ല 67-ാം വയസിലും പ്രണയം വോളിബോളിനോട്.പാലാ സ്വദേശിയായ പടിഞ്ഞാറേപ്പറമ്പിൽ പി.എം ജോസഫാണ് കായിക വിനോദമായ വോളിബോളിനെ നെഞ്ചിലേറ്റി കോർട്ടുകളിൽ നിന്നും കോർട്ടുകളിലേയക്ക് ജൈത്രയാത്ര നടത്തുന്നത്. മുപ്പതാം വയസിൽ തുടങ്ങിയ വോളിബോൾ കമ്പത്തിന് 67 ലും ആവേശം ഒട്ടും ചോർന്ന് പോയിട്ടില്ല. ആർപ്പുവിളിയോ ആരവമോ ഒന്നുമില്ലാതെ നിശബ്ദമായി ഇരുന്ന് എല്ലാ മത്സരങ്ങളും വീക്ഷിക്കും.ചോദിച്ചാൽ കളിയെ പറ്റിയും കളിക്കാരെ പറ്റിയും വിശദീകരിക്കും. കായികമായ നല്ല അധ്വാനത്തിലൂടെ തന്നെ കാണികൾക്ക് ഹരം പകർന്ന് നൽകുന്ന കായിക വിനോദമാണ് വോളിബോൾ.ഒരു …

വോളിബോളിനെ പ്രണയിച്ച പാലാക്കാരൻ ജോസഫ് മുടക്കമില്ലാതെ നാലാം തവണയും സാൻജോയിൽ Read More »

അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്ന് ആരോപിച്ച് നടി ശ്വേത മേനോനെതിരായി നൽകിയ ക്രിമിനൽ കേസ് റദ്ദാക്കി; വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി

കൊച്ചി: നടിയും താരസംഘടനയായ അമ്മയുടെ പ്രസിഡൻറുമായ ശ്വേത മേനോനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി. അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയിൽ സെൻട്രൽ പൊലീസെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ലെന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിൻറേയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തുകയായിരുന്നു. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്നും നിരീക്ഷിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു.

ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ.ആർ പ്രസാദ് ചുമതലയേറ്റു

ഇടുക്കി: ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ.ആർ പ്രസാദ് ചുമതലയേറ്റു. മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഇന്ത്യാവിഷൻ, കൈരളി, മീഡിയ വൺ തുടങ്ങിയ ചാനലുകളുടെ വാർത്താ വിഭാഗത്തിൽ പ്രവർത്തിച്ച ശേഷം 2016 ലാണ് പി.ആർ.ഡിയിലെത്തുന്നത്. എഴുത്തുകാരൻ കൂടിയായ ഐ.ആർ പ്രസാദ് അരാഷ്ട്രീയം, ദസുവ എന്നീ രണ്ട് കഥാ സമാഹാരങ്ങളും ഘോഷം എന്ന പേരിൽ നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാട്‌ ചെർപ്പുളശ്ശേരി സ്വദേശിയാണ്.