രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
ഇടുക്കി: വോട്ടർപട്ടികയിലെ ക്രമക്കേടിനെതിരെ പോരാടുന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നഗരസഭ മിനിസ്റ്റേഡിയത്തിൽ നടന്ന പരിപാടി യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പി യുടെ പോഷക സംഘടനയപ്പോലയാണ് പ്രവർത്തിക്കുന്നതെന്നും ഇവർ രണ്ടകൂട്ടരും ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യം രാഹുലിനോപ്പം ആണെന്നും രാഹുൽഗാന്ധിയെ കേൾക്കാൻ …