Timely news thodupuzha

logo

Local News

മെഡിക്കൽ കോളെജ് അപകടത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മെഡിക്കൽ കോളെജ് അപകടത്തിൽ ജില്ലാ കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരേ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കലക്റ്ററുടെ റിപ്പോർട്ട് സത‍്യസന്ധമല്ലെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുറുക്കുവഴിയാണ് നടക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. നിലവിലുള്ള അന്വേഷണ റിപ്പോർട്ടിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂഡീഷ‍്യൽ അന്വേഷണത്തെ സർക്കാരിനു ഭ‍യമാണെന്നും വിഷയത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ …

മെഡിക്കൽ കോളെജ് അപകടത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ Read More »

ഡോ. ദിനേശൻ ചെറുവത്ത് ഐ.എ.എസ് ഇടുക്കിയുടെ പുതിയ കളക്ടർ

ഇടുക്കി: ഡോ. ദിനേശൻ ചെറുവത്ത് ഐ.എ.എസ് ഇടുക്കിയുടെ പുതിയ കളക്ടർ. ഐ.എ.എസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് ഇറങ്ങിയത്. ഇടുക്കി കളക്ടറായിരുന്ന വി വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി നിയമിച്ചു. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ. ദിനേശൻ ചെറുവത്തിനെ ജില്ലയുടെ പുതിയ കളക്ടർ ആയി നിയമിച്ചു.

തോട്ടിലെ മാലിന്യം പുഴയിലേക്ക് ഒഴുക്കി ശുചീകരണം

തൊടുപുഴ: തോട്ടിലെ മാലിന്യം പുഴയിലേക്ക് ഒഴുക്കി ശുചീകരണം. തൊടുപുഴയിലാണ് വിചിത്രമായ ശുചീകരണം നടക്കുന്നത്. തൊടുപുഴ ആറ്റിലൂടെ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ മാലിന്യങ്ങൾ ദീർഘനേരം ഒഴുകുന്നത് കണ്ടാണ് ആളുകൾ ഇതേകുറിച്ച് അന്വേഷിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉറുമ്പിൽ തോട്ടിലെ മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിയതായി കണ്ടെത്തിയത്. ആയിരകണക്കിന് ആളുകൾ കുളിക്കുവാനും കുടിക്കുവാനും വെള്ളം ഉപയോ​ഗിക്കുന്ന തൊടുപുഴയാർ അധികൃതർ തന്നെ മലിനമാക്കുന്ന സാഹചര്യമാണ്. പൊതുസ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്ക് എതിരെ പിഴ ഉൾപ്പെടെ ശിക്ഷാനടപടികൾ സ്വീകരിക്കുന്ന അധികൃതർ തന്നെയാണ് ഇപ്പോൾ പുഴ മലിനമാക്കിയിരിക്കുന്നത്.

കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം നാളെ മുതൽ ആരംഭിക്കും

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നേരത്തെ നിശ്ചയിക്കപ്പെട്ട അഷ്ടമംഗല ദേവപ്രശ്നം വ്യാഴാഴ്ച്ച മുതൽ ആരംഭിക്കും. രാവിലെ എട്ടുമണിക്ക് രാശി പൂജ ക്ഷേത്രം തന്ത്രി കാവനാടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. ദൈവഞ്ജന്മാരായ താമരശ്ശേരി വിനോദ് പണിക്കർ, ഇടയ്ക്കാട്ട് ദേവീദാസൻ ഗുരുക്കൾ, ബുധനൂർ പിഡി വിനോദ് . എന്നിവർ നേതൃത്വം നൽകും. ക്ഷേത്രത്തിൽ നടക്കുന്ന സർവൈശ്വര്യപൂജ, വിദ്യാഗോപാലമന്ത്രാർച്ചന, മാതൃപൂജ എന്നിവയ്ക്ക് യജ്ഞാചാര്യൻ രാജൻ മലനട നേതൃത്വം കൊടുക്കും. ഏപ്രിൽ 21ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഷ്ടമംഗല ദേവപ്രശ്നത്തിന് …

കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം നാളെ മുതൽ ആരംഭിക്കും Read More »

ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഔഷധസേവയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്‌റ്റ് ഒന്നിന് നടക്കുന്ന ഇടവെട്ടി ഔഷധസേവയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ഔഷധത്തിൽ ചേർക്കുന്നതിന് വാഴൂർ ശ്രീതീർത്ഥപാദ ആശ്രമത്തിൽ നിന്നും ആചാരപൂർവ്വം കൊണ്ടുവരുന്ന വെണ്ണ ‌31ന് വൈകുന്നേരം ക്ഷേത്രത്തിൽ മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി സ്വീകരിക്കും. വൈകുന്നേരം അഞ്ചിന് തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലെ ആചാര്യന്മാർ ഔഷധസൂക്തം ജപിച്ച് ഔഷധക്കൂട്ട് ചൈതന്യവത്താക്കും. ഔഷധസേവ വെള്ളിയാഴ്‌ച രാവിലെ 5 മണിക്ക് ആരംഭിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകും. തൊടുപുഴ കെഎസ്ആർടിസി …

ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഔഷധസേവയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി Read More »

കുടിവെള്ളം മലിനമായതിനെ തുടർന്ന് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിൽ 6ആം വാർഡ് മുള്ളരിക്കൂടി കാറ്റാടിപ്പാറ പ്രദേശത്തു താമസിക്കുന്ന 30 അംഗങ്ങളുള്ള ജനശ്രീ ജലനിധിയുടെ കുടിവെള്ളം മലിനമായിരിക്കുകയാണ്. 30 വർഷത്തോളമായി മഴക്കാലത്തും വേനകാലത്തും ഈ വെള്ളമാണ് ഇവിടെയുള്ള ജനങ്ങൾ ഉപയോഗിക്കുന്നത്. പഞ്ചായത്തു കുളത്തിനോട് ചേർന്ന് കിടക്കുന്ന ഈ സ്ഥലം ഉടമ 6 മാസക്കാലം മുൻപ് മറ്റൊരാൾക്ക് വിൽക്കുകയും അവർ ആ പറമ്പ് കിളച്ചു ഇളക്കി ഏലകൃഷിക്കായ് ഒരുക്കുകയും ചെയ്‌തു. പ്രദേശത്തെ ജനങ്ങൾ ഉപയോ​ഗിച്ചു കൊണ്ടിരുന്ന വഴിയും അവർ ഇളക്കി മറച്ചു സഞ്ചാര …

കുടിവെള്ളം മലിനമായതിനെ തുടർന്ന് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു Read More »

ചെണ്ടുവരൈ സ്കൂളിൽ ക്രിയേറ്റീവ് കോര്‍ണറിന് തുടക്കമായി

ഇടുക്കി: ചെണ്ടുവരൈ ജി.എച്ച് എസ്. സ്‌കൂളില്‍ സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന ‘ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഉദ്ഘാടനം എ.രാജ എംഎല്‍എ നിര്‍വഹിച്ചു. ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിന്‍സി റോബിന്‍സണ്‍ അധ്യക്ഷത വഹിച്ചു. മൂന്നാർ ബി.ആർ.സി ബി.പി.സി ഷാജി തോമസ് പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ വിദ്യാര്‍ഥികളെ പഠനത്തോടൊപ്പം വിവിധ തരത്തിലുള്ള കൈത്തൊഴിലുകള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍. മൂന്നാര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ രണ്ടാമത്തെ സ്‌കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ അഞ്ച്, ആറ്, ഏഴ് …

ചെണ്ടുവരൈ സ്കൂളിൽ ക്രിയേറ്റീവ് കോര്‍ണറിന് തുടക്കമായി Read More »

സ്വകാര്യ ബസ്സിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിയെ റോഡിൽ ഇറക്കി വിട്ടതായി പരാതി

കുഞ്ചിത്തണ്ണി: സ്വകാര്യ ബസിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിയെ റോഡിൽ ഇറക്കി വിട്ടതായി പരാതി. ചൊവ്വാഴ്ച്ച രാവിലെ 8.50 ന് ബൈസൺവാലി പഞ്ചായത്തിലെ പൊട്ടൻകാട് ഇരുപതേക്കർ റോഡിലാണ് സംഭവം നടന്നത്. രാവിലെ 8.50ന് ഇരുപതേക്കറിൽ നിന്നും പൊട്ടൻകാടിന് സ്കൂളിൽ പോകുന്നതിന് വേണ്ടി ബസ്സിൽ കയറിയ വിദ്യാർത്ഥിയെയാണ് റോഡിൽ ഇറക്കി വിട്ടത്. പൊട്ടൻകാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പഠിക്കുന്ന ആൺകുട്ടിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. ഇരുപതേക്കർ കുടി ഭാഗത്ത് നിന്നും ബസിൽ കയറിയ വിദ്യാർത്ഥിയുടെ സ്കൂൾ ബാഗ് ലാറ്റിൻ പള്ളിക്ക് …

സ്വകാര്യ ബസ്സിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിയെ റോഡിൽ ഇറക്കി വിട്ടതായി പരാതി Read More »

അതുല‍്യയുടെ ഭർത്താവ് സതീഷിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ്

കൊല്ലം: ഷാർജയിലെ റോളയിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യയുടെ ഭർത്താവ് സതീഷിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലവിൽ ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കുന്നതിനു വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നതെന്ന് കേസിൻറെ അന്വേഷണ ചുമതലയുള്ള കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവന അറിയിച്ചു. സതീഷിനെ നാട്ടിലെത്തിക്കാനായുള്ള ശ്രമം തുടരുകയാണെന്നും എഎസ്‌പി പറഞ്ഞു. സതീഷിൻറെ മാനസിക – ശാരീരിക പീഡനം മൂലമാണ് അതുല‍്യ ആത്മഹത‍്യ ചെയ്തതെന്നായിരുന്നു കുടുംബത്തിൻറെ പരാതി. കൊലക്കുറ്റം ചുമത്തി സതീഷിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. …

അതുല‍്യയുടെ ഭർത്താവ് സതീഷിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് Read More »

വാറണാക്കുഴിയിൽ ബെറ്റ്സി തോമസ് നിര്യാതയായി

കരിമണ്ണൂർ: മുളപ്പുറം കോട്ടക്കവല വാറണാക്കുഴിയിൽ തോമസിന്റെ ഭാര്യ ബെറ്റ്സി തോമസ്(64) നിര്യാതയായി. സംസ്കാരം വ്യാഴം(31/7/2025) രാവിലെ 11ന് മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ. പരേത വെട്ടിമറ്റം രാമപുരത്ത് കുടുംബാംഗം. മക്കൾ: ജിത്തു(ആർമി, ഛത്തീസ്ഗഡ്), ജീവ. മരുമകൾ ടെനു (ബാംഗ്ലൂർ).

ഉത്തർപ്രദേശിൽ പെൺകുഞ്ഞിന് ജന്മം നൽകിയെന്ന് പറഞ്ഞ് യുവതിയെ ഭർത്താവും അമ്മയും ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു

ധാംപൂർ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും ഭർത്താവിൻറെ അമ്മയും അറസ്റ്റിൽ. ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്നായിരുന്നു കൊലപാതകം. യുവതി പ്രസവിച്ച് രണ്ടാഴ്ചകൾക്ക് ശേഷമാണ് ഭർത്താവും അമ്മയും ചേർന്ന് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. റൂബി ചൗഹാൻ എന്ന 25 കാരിയാണ് മരിച്ചത്. യുവതി ഭർത്താവിനും കുടുംബത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പെൺകുഞ്ഞിന് ജന്മം നൽകിയതിലെ നിരാശരായിരുന്ന കുടുംബം ശനിയാഴ്ചയോടെ റൂബി ചൗഹാനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തുടർന്ന് പെൺകുട്ടിയുടെ …

ഉത്തർപ്രദേശിൽ പെൺകുഞ്ഞിന് ജന്മം നൽകിയെന്ന് പറഞ്ഞ് യുവതിയെ ഭർത്താവും അമ്മയും ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു Read More »

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ഇതാദ്യം

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെൻറർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിൻറെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം …

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ഇതാദ്യം Read More »

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ

തൊടുപുഴ: പാലാ റോഡിനെയും വെങ്ങല്ലൂർ കോലാനി ബൈപ്പാസിനിയും ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രവേശന കവാടത്തിലെ കെട്ടിടം പൊളിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീരാജു തരണിയിലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ധാരാളം വ്യാപാര സ്ഥാപനങ്ങളും ആശുപത്രി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പോകുവാനുള്ള വഴിയാണ് പ്രസ്തുത റോഡ്. ഇതിന് ആവശ്യമായ പണം കൊടുത്തിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത് ഈറോഡ് തുറന്നു കൊടുക്കുവാൻ ഉള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇത് പിഡബ്ല്യുഡിയുടെ അനാസ്ഥ ആണെന്നാണ് അറിയുവാൻ കഴിഞ്ഞത് ഈ …

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ Read More »

കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികൾ പോലീസിന്റെ പിടിയിൽ

ഇടുക്കി: വില്പനയ്ക്കായി സൂക്ഷിച്ച് വച്ച 2.010 കിലോ ഗ്രാം ഉണക്ക കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റഫികുൽ സെഖ് (36), ലോടിബ് മുണ്ടൽ (22) എന്നിവരെ പോലീസ് പിടികൂടി. ഇവരുടെ താമസസ്ഥലം പരിശോധിച്ചതിൽ 780 ഗ്രാം ഉണക്ക ഗഞ്ചാവ് കൂടെ കണ്ടെത്തിയിട്ടുള്ളതാണ്. അടിമാലി പോലീസ് ഇൻസ്പെക്ടർ ലൈജുമോൻ സി വി, സബ് ഇൻസ്പെക്ടർ ജിബിൻ തോമസ്, സബ് ഇൻസ്പെക്ടർ ഷാജി പി പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽ, സിവിൽ പോലീസ് ഓഫീസർ സബിത, …

കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികൾ പോലീസിന്റെ പിടിയിൽ Read More »

യൂണിയൻ ബാങ്ക് ശാഖാ ഓഫീസ് ഉദ്ഘാടനം നടത്തി

രാജാക്കാട്: കഴിഞ്ഞ 50 വർഷമായി രാജാക്കാട്ട് പ്രവർത്തിച്ചു വരുന്ന യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ രാജാക്കാട് ശാഖ പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടത്തി. രാജാക്കാട് പൊന്മുടി റോഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ശാഖയാണ് രാജാക്കാട് പൂപ്പാറ റോഡിൽ ചമ്പക്കര ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചത്. ശാഖയുടെ ഉദ്ഘാടനം എർണാകുളം സോൺ ജനറൽ മാനേജർ എസ് ശക്തിവേൽ ഓൺലൈനായി നിർവഹിച്ചു. ഓഫീസിൻ്റെ ഉദ്ഘാടനം രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ് നിർവ്വഹിച്ചു. കോട്ടയം റീജിയൻ ഓഫീസ് ചീഫ് മാനേജർ എം.ആർ …

യൂണിയൻ ബാങ്ക് ശാഖാ ഓഫീസ് ഉദ്ഘാടനം നടത്തി Read More »

വിഞ്ജാപനങ്ങളുടെ പേരിൽ വനം വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തുന്ന അവകാശവാദവും കോടതി വ്യവഹാരങ്ങളുമാണ് ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നത്; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: സംരക്ഷിത വനങ്ങളുടെ വിഞ്ജാപനങ്ങളിൽ ഉൾപ്പെട്ട പട്ടയ കൈവശ ഭൂമികളും സർക്കാർ മറ്റ് വികസന പദ്ധതികൾക്ക് ഏറ്റെടുത്തിട്ടുള്ള ഭൂമിയും ഡീ- റിസർവ് ചെയ്ത് വനത്തിന്റെ പട്ടികയിൽ നിന്ന് ഈ ഭൂമി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവൻ ഭൂമിയും ഏതെങ്കിലും റിസർവ് വനത്തിന്റെ വിഞ്ജാപനത്തിൽ ഉൾപ്പെട്ടതാണ്. ഈ വിഞ്ജാപനങ്ങളുടെ പേരിൽ വനം വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തുന്ന അവകാശവാദവും കോടതി വ്യവഹാരങ്ങളുമാണ് ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നതും …

വിഞ്ജാപനങ്ങളുടെ പേരിൽ വനം വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തുന്ന അവകാശവാദവും കോടതി വ്യവഹാരങ്ങളുമാണ് ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നത്; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

രാജാക്കാട് വൈസ്മെൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇടുക്കി: രാജാക്കാട് വൈസ്മെൻസ് ക്ലബ്ബ്,അടിമാലി ഗ്ലോബൽ കാർഡിയാക് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് വൈസ്മെൻസ് സ്ക്വയറിൽ നടത്തി.ക്യാമ്പ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ആർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു,ബ്ലോക്ക് മെമ്പർ കിങ്ങിണി രാജേന്ദ്രൻ,വിൻസു തോമസ്,ആർ.ബാലൻപിള്ള, ജോഷി കന്യാക്കുഴി,എ.കെ ഷാജി,ബോസ് തകിടിയേൽ, വി.എസ് ബിജു,വി.സി ജോൺസൺ,കാർഡിയാക് സെൻ്റർ എം.ഡിരാജേഷ് രാഘവൻ എന്നിവർ പ്രസംഗിച്ചു. ഡോ.പോൾ ആൻ്റണി ബോധവത്ക്കരണ ക്ലാസ് നയിച്ചു.ഡോ.ആർ.കപിൽ, ഡോ.പോൾ ആൻ്റണി,ഡോ അരുൺ,ഡോ ഫിലിപ്പോസ് ജോൺ …

രാജാക്കാട് വൈസ്മെൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ഇടുക്കിയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ; സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിത താമസം

പള്ളിവാസൽ: ഇടുക്കിയിലെത്തുന്ന വനിതാ യാത്രികർക്ക് കോടമഞ്ഞിന്റെ കുളിരും തേയിലത്തോട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് കുറഞ്ഞ ചെലവിൽ സുരക്ഷിതമായ താമസിക്കാം. പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ ജില്ലയിലെ ആദ്യത്തെ ഷീ ലോഡ്ജാണ് ഈ സൗകര്യമൊരുക്കുന്നത്. പഞ്ചായത്തിലെ രണ്ടാം മൈലിൽ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ഏഴ് ബെഡ്റൂം, 16 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി, റസ്റ്റോറന്റ് അടുക്കള തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമിവിടെയുണ്ട്. സഞ്ചാരികൾക്കായി ഇഷ്ടാനുസരണമുള്ള വിഭവങ്ങളും ഒരുക്കി നൽകും. റിസോർട്ടുകളിലേതിന് സമാനമായ ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് ലോഡ്ജിന്റെ …

ഇടുക്കിയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ; സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിത താമസം Read More »

ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു

കരിമണ്ണൂർ: ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്‌തതിനെതിരെ ആം ആദ്‌മി പാർട്ടി കരിമണ്ണൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. ബേസിൽ ജോൺ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വനിത വിംഗ് സെക്രട്ടറി സാലിക്കുട്ടി ജോസ്, നിയോജക മണ്ഡലം പ്രസിഡന്റ് ലിസി ബാബു, കരിമണ്ണൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്‌ ജാസ്സിൽ ഫിലിപ്പ്, കരിംങ്കുന്നം വാർഡ് മെമ്പർ ബീന കുര്യൻ എന്നിവർ നേതൃത്വം നൽകി.

തെയില – ഏലം തോട്ടങ്ങളിൽ അമിതമായി കീടനാശിനി – രാസവള പ്രയോ​ഗത്തെ കുറിച്ച് സർക്കാർ വകുപ്പുകളുടെ അന്വേഷണത്തിൽ വ്യത്യസ്തമായ റിപ്പോർട്ടുകൾ; ജനം ദുരിതം അനുഭവിക്കുവാൻ വിധി

ഇടുക്കി: പീരുമേട് താലൂക്കിലെ തെയില – ഏലം തോട്ടങ്ങളിൽ അമിതമായി കീടനാശിനി – രാസവള പ്രയോ​ഗം നടക്കുന്നുവെന്ന പരാതിയിൽ സർക്കാർ വകുപ്പുകൾക്ക് വ്യത്യസ്തമായ അഭിപ്രായം. ഹൈറേഞ്ച് പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എം.എ റഷീദ്, നിയമസഭ സമിതിയ്ക്ക് നൽകിയ പരാതിയിലാണ് വിചിത്രമായ റിപ്പോർട്ടുകൾ നൽകിയിരിക്കുന്നത്. ആരോ​ഗ്യ കുടുംബക്ഷേമം, വ്യവസായം, പരിസ്ഥിതി വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരാണ് വ്യത്യസ്തമായ റിപ്പോർട്ടുകൾ നൽകിയത്. ഏറ്റവും പ്രധാന വകുപ്പായ ആരോ​ഗ്യ – കുടുംബ ക്ഷേമം നൽകിയ റിപ്പോർട്ടിൽ ആരോ​ഗ്യത്തിന് ഹാനികരമായ ഒന്നും ഇല്ലെന്നാണ് …

തെയില – ഏലം തോട്ടങ്ങളിൽ അമിതമായി കീടനാശിനി – രാസവള പ്രയോ​ഗത്തെ കുറിച്ച് സർക്കാർ വകുപ്പുകളുടെ അന്വേഷണത്തിൽ വ്യത്യസ്തമായ റിപ്പോർട്ടുകൾ; ജനം ദുരിതം അനുഭവിക്കുവാൻ വിധി Read More »

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജീവനക്കാരോ തടവുകാരോ ഗോവിന്ദച്ചാമിയെ സഹായിച്ചതിന് തെളിവുകളില്ല. എന്നാൽ ജയിലിൽ സുരക്ഷ വീഴ്ചയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തിങ്കളാഴ്ച രാത്രി ജയിൽ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാൻ വഴിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജയിൽ ചാടിയത് തനിച്ചാണ്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ടെന്നും റിപ്പോർട്ടിൽ …

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട് Read More »

ഛത്തിസ്ഗഡിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത സംഭവം; ഇന്ത്യയുടെ മതേതരത്വത്തിന് തന്നെ ഭീഷണിയാണെന്ന് പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: ഛത്തിസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രികൾക്കെതിരെ കെട്ടിച്ചമച്ച കേസ് ഇന്ത്യയുടെ മതേതരത്വത്തിന് തന്നെ ഭീഷണിയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. കേന്ദ്ര ഗവൺമെന്റും ഛത്തിസ്ഗഡ് ഗവൺമെന്റും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള തുടർച്ചയായുള്ള അക്രമങ്ങൾ പ്രതിഷേധാർഹമാണ്. സാമൂഹിക സേവന രംഗത്ത് നിസ്വാർഥതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെ ആൾക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്ന നടപടി അങ്ങേയറ്റം അപലപനിയമാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചത്തീസ്​ഗഢിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്തസംഭവം; കേരള കോൺ​ഗ്രസ് എം നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി

തൊടുപുഴ: ചത്തീസ്​ഗഢിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺ​ഗ്രസ് എം നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, ഉന്നതാധികാര സമിതി അം​ഗം പ്രൊഫസർ കെ.ഐ ആന്റണി, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, നേതാക്കളായ അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരികാട്ട്, സി ജയകൃഷ്ണൻ, തങ്കച്ചൻ മരോട്ടിമൂട്ടിൽ, അമ്പിക ​ഗോപാലകൃഷ്ണൻ തുടങ്ങി വിവിധ നേതാക്കൾ നേതൃത്വം നൽകി.

അമ്പലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചു

അമ്പലപ്പുഴ: കളിക്കാനായി മൊബൈൽ ഫ‍ോൺ നൽകാഞ്ഞതിന്‍റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മാണത്താറ വേദ വ്യാസ സ്കൂളിന് സമീപം ഇല്ലത്ത് പറമ്പ് വീട്ടിൽ മോഹൻലാൽ അനിത ദമ്പതികളുടെ മൂത്തമകൻ ആദിത്യൻ ആണ് തൂങ്ങി മരിച്ചത്. മാന്നാർ നായർ സമാജം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ ഗെയിം കളിക്കുന്നതിനായി മൊബൈൽ ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്മ നൽകിയിരുന്നില്ല. ഇതേ തുടർന്ന് മുറിയിലേക്ക് പോയ കുട്ടി ജീവനൊടുക്കുകയായിരുന്നു.

ഇലക്ട്രിക് ലൈൻ പൊട്ടി വീണ് കൃഷിയിടത്തിൽ മേയാൻ വിട്ടിരുന്ന പോത്ത് ചത്തു

തൊടുപുഴ: ഇലക്ട്രിക് ലൈൻ പൊട്ടി വീണ് കൃഷിയിടത്തിൽ മേയാൻ വിട്ടിരുന്ന പോത്ത് ചത്തു. കരിമണ്ണൂർ മണ്ണാറത്തറയിലാണ് സംഭവം. കെ.എസ്.ഇ.ബി അധികാരികളെത്തി ലൈൻ വലിച്ചു കെട്ടി. കരിമണ്ണൂർ മേഖലയിൽ പഴക്കം ചെന്ന ഈ ലൈനുകൾ നിരന്തരം പൊട്ടിവീഴുന്നുണ്ട്. പന്നൂരിൽ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ സ്വകാര്യ വ്യക്തിയുടെ വീടിനടുത്ത് നടപ്പുവഴിയിൽ സ്ഥാപിച്ചിരുന്ന ഒരു പോസ്റ്റിൽ നിന്നു തന്നെ അഞ്ചു ദിവസത്തെ വ്യത്യാസത്തിൽ ലൈനുകൾ പൊട്ടി വീണിരുന്നു ഗൃഹനാഥൻ്റെ ഇടപെടൽ മൂലം അന്ന് അപകടങ്ങൾ ഉണ്ടായില്ല.

ജയിൽ അസിസ്റ്റൻ്റ് സൂപ്രണ്ടിന് സസ്പെൻഷൻ

കണ്ണൂർ: സൗമ‍്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ വീണ്ടും നടപടി. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റൻറ് സൂപ്രണ്ട് റിജോ ജോണിനെ സസ്പെൻഡ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ‍്യായയുടെ നിർദേശ പ്രകാരമാണ് നടപടി. ഗോവിന്ദച്ചാമി ജയിൽ ചാടിയ ദിവസം ഡ‍്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ഉദ‍്യോഗസ്ഥരെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിലവിൽ അസിസ്റ്റൻറ് സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്തത്. അതേസമയം ജയിൽച്ചാട്ടം സംബന്ധിച്ച് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച ജയിൽ മേധാവിക്ക് …

ജയിൽ അസിസ്റ്റൻ്റ് സൂപ്രണ്ടിന് സസ്പെൻഷൻ Read More »

ഡോ. ഗിന്നസ് മാടസാമിയെ ആക്രമിച്ച കേസ്; മുൻകൂർ ജാമ്യം തള്ളി ജില്ലാ കോടതി

തൊടുപുഴ: ദേശിയ പണിമുടക്ക് ദിവസം പീരുമേട്ടിൽ തപാൽ ഓഫീസ് അടപ്പിക്കുകയും സബ് പോസ്റ്റ് മാസ്റ്ററും കേരള സർക്കിൾ തപാൽ സ്റ്റാഫ് വെൽഫയർ ബോർഡ് അംഗവും എഫ്.എൻ.പി.ഒ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയുമായ ഡോ. ഗിന്നസ് മാടസാമിയെ കൈയേറ്റം ചെയ്തതും ആയി ബന്ധപ്പെട്ട് കേസിൽ സിപി.എം നേതാക്കളുടെ മുൻകൂർ ജാമ്യ അപേക്ഷ ജില്ല സെക്ഷസ് കോടതി തള്ളി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ തിലകൻ, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ ദിനേശൻ, വി.പി പ്രസന്നൻ, പി.ബി വിജയകുമാർ …

ഡോ. ഗിന്നസ് മാടസാമിയെ ആക്രമിച്ച കേസ്; മുൻകൂർ ജാമ്യം തള്ളി ജില്ലാ കോടതി Read More »

കാസർകോട് പൊട്ടി വീണ ഇലക്‌ട്രിക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ക്ഷീര കർഷകൻ മരിച്ചു

കാസർകോട്: പൊട്ടിവീണ ഇലക്‌ട്രിക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ക്ഷീര കർഷകൻ മരിച്ചു. കാസർഗോഡ് വ‍യലാംകുഴി സ്വദേശി കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. രാവിലെ പശുവിനെ മേയ്ക്കാനായി വയലിലേക്ക് പോയതായിരുന്നു കുഞ്ഞുണ്ടൻ. ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പശുവും ഷോക്കേറ്റ് മരിച്ചിരുന്നു.

കോതമംഗലത്ത് പോത്തിനു നേരെ ആസിഡ് ആക്രമണം

കോതമംഗലം: വനപ്രദേശത്ത് മേയാൻ വിട്ട പോത്തിനു നേരെ ആസിഡ് ആക്രമണം എന്ന് പരാതി. ആസിഡ് വീണ് 5 പോത്തിൻ കിടാരികൾക്കാണ് പരുക്കേറ്റിരിക്കുന്നത്. കോതമംഗലത്ത് വനത്തിനോട് ചേർന്ന പ്രദേശമായ തലക്കോട് ചുള്ളിക്കണ്ടത്താണ് സംഭവം. ഐപ്പാറ ജോസിൻറെ പോത്തുകൾക്കാമ് പൊള്ളലേറ്റത്. ഇവ ചികിത്സയിലാണ്. ഊന്നുകൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.‌ കഴിഞ്ഞ കുറെ നാളുകളായി കർഷകരുടെ പശു, പോത്ത് തുടങ്ങിയ മൃഗങ്ങൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം സ്ഥിരമായതായി നാട്ടുകാർ ആരോപിക്കുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണു വീണ്ടും ക്രൂരത. വന്യമൃഗശല്യം മൂലം …

കോതമംഗലത്ത് പോത്തിനു നേരെ ആസിഡ് ആക്രമണം Read More »

മാങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തന സജ്ജം, ലേലം ഈ മാസം 31ന്

തൊടുപുഴ: കിഴക്കൻ മേഖലയുടെ വികസനങ്ങൾക്ക് നാഴിക കല്ല് ആയി മാറുന്ന, മാങ്ങാട്ടുകവലയിൽ നഗരസഭ നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർണമായും പൂർത്തീകരിച്ചു ലേലത്തിനു സജ്ജമായി. സിവിൽ വർക്കുകൾ നേരത്തെ പൂർത്തീകരിച്ചിരുന്നു എങ്കിലും ഇലക്ട്രിഫിക്കേഷൻ ജോലികൾ, ലിഫ്റ്റ്, ഫയർ ഫൈറ്റ്റിംഗ് സംവിധാനങൾ, വാട്ടർ ടാങ്ക്, പാർക്കിംഗ് ഏരിയ ടൈൽ പാകൽ തുടങ്ങിയ പ്രവർത്തികൾ പൂർത്തീകരിക്കാൻ ഉണ്ടായ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചു കൊണ്ട് എല്ലാ പ്രവർത്തികളും പൂർത്തീകരിച്ച്, ഷോപ്പിംഗ് കോംപ്ലക്സ് പൂർണമായും പ്രവർത്തനക്ഷമമായതായി നഗരസഭ ചെയർമാൻ കെ ദീപക് അറിയിച്ചു. …

മാങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തന സജ്ജം, ലേലം ഈ മാസം 31ന് Read More »

ഉല്ലാസക്കൂടിന് തണലൊരുക്കാൻ ഉടുമ്പന്നൂരിലെ ലൈബ്രറികൾ

തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വയോ സൗഹൃദ കൂട്ടായ്മയായ ഉല്ലാസക്കൂടിന് തണലൊരുക്കാനൊരുങ്ങി പഞ്ചായത്തിലെ ലൈബ്രറികൾ. ഉല്ലാസക്കൂട് വാർഡ് തല – അയൽക്കൂട്ട തല കൂട്ടായ്മകൾക്ക് യോഗം ചേരുന്നതിനായി പഞ്ചായത്ത് പരിധിയിൽ ആകെയുള്ള10 ലൈബ്രറികളുടെ സൗകര്യം വിട്ട് നൽകും. ലൈബ്രറി കൗൺസിലിൻ്റെ വയോജന വേദിയുമായി ഉല്ലാസക്കൂട് കൂട്ടായ്മയെ കണ്ണിചേർക്കും. ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ചേർന്ന പഞ്ചായത്ത് തല ലൈബ്രറി നേതൃ സംഗമത്തിലാണ് തീരുമാനം. ലൈബ്രറികളുടെ പ്രവർത്തനം കൂടുതൽ ജനകീയവും മികവുറ്റതാക്കുന്നതിൻ്റേയും ഭാഗമായി ഓരോ ലൈബ്രറിയും ഓരോ പൊതുസ്ഥലം ഏറ്റെടുത്ത് ശുചീകരിച്ച് …

ഉല്ലാസക്കൂടിന് തണലൊരുക്കാൻ ഉടുമ്പന്നൂരിലെ ലൈബ്രറികൾ Read More »

സർക്കാർ അധ്യാപകരെ കൂലിക്കാരാക്കുന്നു: ബെന്നി ബഹനാൻ എം.പി

കാക്കനാട്: സമൂഹത്തിൻ്റെ പുരോഗതിയെ നിർണ്ണയിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപർക്ക് സ്ഥിരം നിയമനം നൽകാതെ ദിവസ കൂലിക്കാരാക്കി അപമാനിക്കുന്നത് വിദ്യഭ്യാസത്തിൻ്റെ ഗുണമേന്മ തകർക്കുമെന്ന് ബെന്നി ബെഹ് ന്നാൻ എം.പി പറഞ്ഞു. ആയിരകണക്കിന് അധ്യാപക നിയമനങ്ങൾ ഇപ്പോഴും അപ്രഖ്യാപിത നിരോധനത്തിലാണ്. ഉച്ചഭക്ഷണം,യൂണിഫോം വിതരണം, അധ്യാപക വിദ്യാർത്ഥി അനുപാതം, യുഐഡി തുടങ്ങി കുട്ടികളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ പോലും സർക്കാർ അലംഭാവം സൃഷ്ടിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കെ പി എസ് ടി എ സംസ്ഥാനത്തെ …

സർക്കാർ അധ്യാപകരെ കൂലിക്കാരാക്കുന്നു: ബെന്നി ബഹനാൻ എം.പി Read More »

കാർഗിൽ സ്മൃതി മണ്ഡപത്തിൽ പി.ജെ ജോസഫ് പുഷ്പാർച്ചന നടത്തി

തൊടുപുഴ: വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസിൽ തൊടുപുഴ കാർഗിൽ സ്മൃതി മണ്ഡപത്തിൽ പി.ജെ ജോസഫ് എംഎൽഎ പുഷ്പാർച്ചന നടത്തി. നഗരസഭ, നെഹ്റു യുവകേന്ദ്ര, ത്രിതല പഞ്ചായത്തുകൾ, പൂർവ്വ സൈനിക് സേവാ പരിഷത്ത്, സേവാഭാരതി, 18 കേരള ബറ്റാലിയൻ എൻ സി സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കാർഗിൽ വിജയ് സ്മരണാഞ്ജലി സംഘടിപ്പിച്ചത്. നഗരസഭാ ചെയർമാൻ കെ.ദീപക്, വൈസ് ചെയർമാൻ ജെസി ആൻ്റണി, ജില്ലാ പഞ്ചായത്തംഗം എം. ജെ ജേക്കബ്ബ്, അപു ജോൺ ജോസഫ്, എം. …

കാർഗിൽ സ്മൃതി മണ്ഡപത്തിൽ പി.ജെ ജോസഫ് പുഷ്പാർച്ചന നടത്തി Read More »

പിക്കപ് വാൻ നിയന്ത്രണം വിട്ട് കാറിൽ തട്ടിയ ശേഷം ബൈക്ക് വർഷോപ്പിലേക്ക് ഇടിച്ച് കയറി അപകടം

കോതമം​ഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നെല്ലിമറ്റത്ത് പിക്കപ് വാൻ നിയന്ത്രണം വിട്ട് കറങ്ങി കാറിലിടിച്ച ശേഷം ബൈക്ക് വർഷോപ്പിലേക്ക് ഷട്ടർ തകർത്ത് ഇടിച്ച് കയറി അപകടം. വർക്ക് ഷോപ് തുറക്കാൻ താമസിച്ചത് മൂലം വൻ ദുരന്തമാണ് വഴിമാറിയത് ഇന്ന് രാവിലെ ഒൻപതര മണിയോടെയാണ് ദേശീയ പാതയിൽ നെല്ലിമറ്റം മില്ലുംപടിയിൽ ആയിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന പിക്കപ് വാനാണ് അപകടത്തിൽപെട്ടത്ത്. ശക്തമായ മഴയുണ്ടായിരുന്നു. രണ്ട് ഷട്ടറുകൾ പൂർണ്ണമായി തകർന്നു. ബൈക്ക് വർഷോപിൽ ഉണ്ടായിരുന്ന …

പിക്കപ് വാൻ നിയന്ത്രണം വിട്ട് കാറിൽ തട്ടിയ ശേഷം ബൈക്ക് വർഷോപ്പിലേക്ക് ഇടിച്ച് കയറി അപകടം Read More »

നെടുങ്കണ്ടം കല്ലാറിന് സമീപം റോഡിലേയ്ക്ക് മണ്ണിടിഞ്ഞു വീണു

നെടുങ്കണ്ടം: കല്ലാർ തൂക്കുപാലം റോഡിൽ ബതനി പടിയ്ക്ക് സമീപമാണ് മണ്ണിടിഞ്ഞത്. നിലവിൽ ഗതാഗതം തടസപ്പെട്ടിട്ടില്ല. മുൻ വർഷങ്ങളിലും സമീപ ഭാഗത്ത്‌ മണ്ണ് ഇടിഞ്ഞിരുന്നു. റോഡിനോട്‌ ചേർന്നുള്ള ചെങ്കുത്തായാ ഭാഗത്ത്‌ നിന്നാണ് മണ്ണിടിഞ്ഞത്. റോഡിന്റെ പുനർ നിർമ്മാണത്തിന്റെ ഭാഗമായി പ്രദേശത്തു നിന്നും മണ്ണ് നീക്കിയിരുന്നെങ്കിലും മണ്ണിടിച്ചിൽ സാധ്യത തടയാൻ നടപടി സ്വീകരിച്ചിരുന്നില്ല.

കഞ്ചാവുമായി രാജാക്കാട് സ്വദേശി പിടിയിൽ

ഇടുക്കി: വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി രാജാക്കാട് സ്വദേശി ജോസ് കെ.ജെ പിടിയിൽ. ഇടുക്കി എസ്.പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് എസ്പിയുടെ ഡാൻസാഫ് ടീമും രാ‍ജാക്കാട് എസ്.എച്ച്.ഒ വിനോദ് കുമാർ, എസ്.ഐ സജി എന്‌‍ പോൾ, എസ്.ഐ അജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൻസ്, സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തൊടുപുഴയിൽ തെരുവ് നായ ആക്രമണം

തൊടുപുഴ: തെരുവ് നായ ആക്രമണം. തൊടുപുഴ കുട്ടപ്പാസ് ഹോട്ടലിന് സമീപം താമസിക്കുന്ന മോഹനനാണ് നായയുടെ കടിയേറ്റു. ഭാര്യയോടൊപ്പം പുഴയിൽ കുളിക്കാനായി പോകുമ്പോൾ നായ കടിക്കുകയായിരുന്നു. രാവിലെ 6.15നാണ് സംഭവം നടന്നത്. നിരവധി മുറിവുകൾ ഉണ്ട്… നായ പുറകിൽ നിന്നും വന്ന് ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ മോഹനൻ വീഴുകയുണ്ടായി. വീണു കിടന്നപ്പോഴാണ് നായ കൂടുതലായും ആക്രമണം നടത്തിയത്. കൈയിലും കാലിലും കടിച്ചു. നിരവധി മുറിവുകളും ഉണ്ട്. ദേഹം ആസകലം മുറിവേറ്റ മോഹനൻ ഹോസ്പിറ്റലിൽ ചികിത്സ തേടി. പ്രദേശത്ത് വതെരുവ് …

തൊടുപുഴയിൽ തെരുവ് നായ ആക്രമണം Read More »

തൊടുപുഴയിൽ കാർഗിൽ വിജയ് ദിവസ് ആഘോഷം സംഘടിപ്പിച്ചു

തൊടുപുഴ: വിവിധ സംഘടനകളുടെയും ന​ഗരസഭയുടെയും നേതൃത്വത്തിൽ കാർ​ഗിൽ വിജയ് ദിവസ് ആഘോഷിച്ചു. തൊടുപുഴ ലാൻസ് നായിക് സന്തോഷ് കുമാർ പാർക്കിനു മുൻപിലുള്ള യുദ്ധ സ്മാരകത്തിൽ നടന്ന കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങൾ മുനിസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്ഘാടനം ചെയ്തു. അഖില ഭാരതീയ പൂർവ സൈനിക് പരിഷത് ജില്ലാ അധ്യക്ഷൻ ഡോ: സി.ജി സോമശേഖരൻ അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാക്ഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ പ്രവർത്തകർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. …

തൊടുപുഴയിൽ കാർഗിൽ വിജയ് ദിവസ് ആഘോഷം സംഘടിപ്പിച്ചു Read More »

രോ​ഗിയുമായി പോയ ആമ്പുലൻസ് അപകടത്തിൽപ്പെട്ടു

ഇടുക്കി: തൊടുപുഴ – പുളിയന്മല ദേശീയ പാതയിൽ അയങ്കാട് ഭാ​ഗത്ത് ഇരുപതേക്കർ പി.എച്ച്.സിയിൽ നിന്നും രോ​ഗിയുമായി പോയ ആമ്പുലൻസ് അപകടത്തിൽപ്പെട്ടു. മഴ പെയ്ത് കിടന്ന റോ​ഡിലൂടെ സഞ്ചരിച്ചപ്പോൾ ടയർ വഴുതിപോയതാണ് അപകട കാരണം. റോഡിന്റെ വശത്തുള്ള കൽക്കെട്ടിൽ വാഹനം ഇടിച്ച് നിൽക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രോ​ഗിയെ തൊട്ടടുത്തുള്ള ബിഷപ് വയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അപകടത്തിൽ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു, കണ്ണൂരിൽ ഗൃഹനാഥൻ മരിച്ചു

കണ്ണൂർ: ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഗൃഹനാഥൻ മരിച്ചു. കണ്ണൂർ കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രനാണ്(78) മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റുണ്ടായതിനെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പ്രദേശത്തേക്കുള്ള റോഡിൽ കൂറ്റൻ മരം പൊട്ടി വീണ് ഗതാഗതവും തടസപ്പെട്ട നിലയിലാണ്.

പൊതുമുതൽ നശിപ്പിച്ചതിനും, ദൃശ്യ മലിനീകരണം നടത്തിയതിനും പിഴയും താക്കീതും

കരിമണ്ണൂർ: കരിമണ്ണൂർ ടൗൺ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പോസ്റ്ററുകൾ പതിച്ച് പൊതുമുതൽ നശിപ്പിക്കുകയും, ദൃശ്യ മലിനീകരണം നടത്തുകയും ചെയ്ത ഒൻപതോളം ആളുകൾക്ക് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തി. ഈ നടപടി രാഷ്ട്രീയ നേതൃത്വത്തിൽ അന്ധാളിപ്പുണ്ടാക്കിയിട്ടുണ്ട്. യാതൊരു സൂക്ഷ്മതയുമില്ലാതെയിരുന്നതും, പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയവുമായ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടുക്കി ജില്ലാ കളക്ടർ, ഇടുക്കി ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്ന് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് കരിമണ്ണൂർ പോലീസ് …

പൊതുമുതൽ നശിപ്പിച്ചതിനും, ദൃശ്യ മലിനീകരണം നടത്തിയതിനും പിഴയും താക്കീതും Read More »

താമരശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്താനായില്ല

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയാളെ ഇതുവരെ കണ്ടെത്താനായില്ല. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീക്കാണ് കഴിഞ്ഞ ദിവസം താമരശേരി ചുരത്തിന്‍റെ ഒമ്പതാം വളവിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്. പരിശോധനയിൽ ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്നും മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെത്തി. ഇയാളുടെ ബന്ധുവിന്‍റെ വാഹനമാണ് ഇതെന്നും ഉടമയെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഷഫീഖിനെ കണ്ടെത്താൻ സ്ഥലത്ത് ഫയർഫോഴ്സും പൊലീസും പരിശോധന നടത്തുകയാണ്. ഡ്രോൺ ഉപയോഗിച്ചും ചുരത്തിൽ പരിശോധന നടക്കുന്നുണ്ട്. അതേസമയം, …

താമരശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്താനായില്ല Read More »

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. എളേറ്റിൽ വട്ടോഴി എം.ജെ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സയാനാണ് മരിച്ചത്.

കുമാരമം​ഗലത്ത് കുറുനരി ആക്രമണം; പഞ്ചായത്ത് പ്രസിഡന്റ് റേഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കി

തൊടുപുഴ: കഴിഞ്ഞ ദിവസം വൈകിട്ട് കുമാരമംഗലം പഞ്ചായത്ത് ആറാം വാര്‍ഡില്‍പ്പെട്ട പ്രദേശത്ത് കുറുനരി യുവാവിനെയും നാല് പശുക്കളേയും ആക്രമിച്ചു.കാഞ്ഞിരക്കാട്ട് ശ്രീകുമാറിന്റെ മകനും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ജീവനക്കാരനുമായ ശ്രീജേഷിനെയാണ്(34) കുറുനരി ആക്രമിച്ചത്. കാല്‍ മുട്ടിനോട് ചേര്‍ന്ന് പരുക്കേറ്റ ശ്രീജേഷ് ആശുപത്രിയില്‍ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പ് എടുത്തു. വ്യാഴം വൈകിട്ട് അഞ്ചു മണിയോടെ ശ്രീകുമാറിന്റെ വീട്ടുമുറ്റത്താണ് കുറുനരി എത്തിയത്. അവിടെ നില്‍ക്കുകയായിരുന്ന ശ്രീജേഷിനെ ആക്രമിച്ച ശേഷം ശ്രീകുമാറിന്റെ സഹോദരന്‍ സജിയുടെ വീട്ടിലെത്തി രണ്ട് പശുക്കളെ ആക്രമിച്ചു. …

കുമാരമം​ഗലത്ത് കുറുനരി ആക്രമണം; പഞ്ചായത്ത് പ്രസിഡന്റ് റേഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കി Read More »

സംസ്ഥാന ജീവനക്കാരുടെ മേഖല മാർച്ച്‌ ജൂലൈ 29ന്; പൊതുയോഗം നടത്തി

തൊടുപുഴ: ജൂലൈ 29 ന് തൊടുപുഴയിൽ നടത്തുന്ന സംസ്ഥാന ജീവനക്കാരുടെ മേഖല മാർച്ചിന്റെ പ്രചരണാർത്ഥം തൊടുപുഴ വിദ്യഭ്യാസ സമുച്ചയത്തി പൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എസ് മഹേഷ്‌ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ എ ബിന്ദു നന്ദിയും പറഞ്ഞു. ജനപക്ഷബദൽനയങ്ങൾ ശക്തിപ്പെടുത്തുക. നവകേരള നിർമ്മിതിയിൽ പങ്കാളികളാകുക,കേന്ദ്രസർക്കാരിൻറെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക,കേന്ദ്ര-സംസ്ഥാന …

സംസ്ഥാന ജീവനക്കാരുടെ മേഖല മാർച്ച്‌ ജൂലൈ 29ന്; പൊതുയോഗം നടത്തി Read More »

തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാന്റ് ശോചനീയാവസ്ഥയിലെന്ന് ആരോപണം; മഴ മാറിയാൽ അറ്റകുറ്റപണികൾ നടത്തുമെന്ന് ചെയർമാൻ

തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാന്റ് ശോചനീയാവസ്ഥയിലെന്ന് ആരോപണം. ബസ് സ്റ്റാന്റിന്റെ അകത്ത് വണ്ണപ്പുറം, പെരിങ്ങാശ്ശേരി, ഇടുക്കി റൂട്ടുകളിൽ ഓടുന്ന ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് പൈപ്പ് പൊട്ടി ടോയിലറ്റ് വെസ്റ്റ് ഒഴുകി കിടക്കുകയാണെന്ന് ജനങ്ങൾ പറയുന്നു. കൂടാതെ സ്റ്റാന്റി മധ്യ ഭാ​ഗത്തായി കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ തെളിഞ്ഞ് നിൽക്കുകയാണ്. പ്രവേശന കവാടത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാ​ഗത്തെ ​ഗ്രില്ല് ഒടിഞ്ഞിരിക്കുയാണെന്നും ഒരാഴ്ച്ചായി ഈ അവസ്ഥയാണെന്നും ആരോപണം ഉന്നയിച്ചു. അതേസമയം ബസ് സ്റ്റാന്റിന്റെ അകത്ത് മാലിന്യം ഒഴികിയെത്തിരിക്കുന്നത് സെപ്ടിക് ടാങ്കിൽ …

തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാന്റ് ശോചനീയാവസ്ഥയിലെന്ന് ആരോപണം; മഴ മാറിയാൽ അറ്റകുറ്റപണികൾ നടത്തുമെന്ന് ചെയർമാൻ Read More »