Timely news thodupuzha

logo

Local News

ഇടുക്കി കേന്ദ്രീയവിദ്യാലയത്തിൽ സ്ഥാപകദിനാഘോഷം നടന്നു

ഇടുക്കി: അറുപത്തിരണ്ടാമത് കേന്ദ്രീയവിദ്യാലയ സ്ഥാപകദിനാഘോഷം ഉത്സവപ്രതീതിയോടെ പൈനാവിലെ പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തിൽ നടന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ്  പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സ്കിറ്റുകൾ, ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. അധ്യാപകരുടെ സഹായത്തോടെയാണ് വിദ്യാർഥികൾ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.വിദ്യാർത്ഥികൾ പങ്കെടുത്ത വർണ്ണാഭമായ സാംസ്കാരിക, വിദ്യാഭ്യാസപരിപാടികൾ, സാംസ്‌കാരിക പ്രദർശനം എന്നിവയും നടന്നു. ഇടുക്കി  കേന്ദ്രീയവിദ്യാലയം വളർച്ചയുടെയും നവീകരണത്തിൻ്റെയും പാതയിലാണെന്ന് സ്വാഗതം ആശംസിച്ച പ്രിൻസിപ്പൽ  അജിമോൻ എ ചെല്ലംകോട്ട് പറഞ്ഞു. 2008 …

ഇടുക്കി കേന്ദ്രീയവിദ്യാലയത്തിൽ സ്ഥാപകദിനാഘോഷം നടന്നു Read More »

ഇടമലക്കുടിയിൽ സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നോശ്വരി ഐ.എ.എസ്

ഇടുക്കി: ഇടമലക്കുടിയിൽ സമഗ്രവികസനം ലക്ഷ്യമിട്ട് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. ജില്ലാ ആസൂത്രണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കിലോമീറ്ററുകളോളം ഓഫ് റോഡ് സഞ്ചാരം നടത്തി ഇവിടെ യോഗം ചേർന്നത് തന്നെ പ്രത്യേക ഉദ്ദേശത്തോടെയാണ്. ഇവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന വിഷമതകൾ എല്ലാവരും മനസിലാക്കണം. നിസാരകാര്യങ്ങളുടെ പേരിൽ പദ്ധതികൾ തടസ്സപ്പെടാൻ പാടില്ലെന്നും കളക്ടർ പറഞ്ഞു. വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടത്തേണ്ട പദ്ധതികളെക്കുറിച്ച് യോഗം ചർച്ച …

ഇടമലക്കുടിയിൽ സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നോശ്വരി ഐ.എ.എസ് Read More »

ജനാധിപത്യ അവകാശ സംരക്ഷണ സമിതി കോട്ടയത്ത് മുല്ലപ്പെരിയാർ ജീവൻ രക്ഷാപ്രചരണ ക്യാമ്പയിൻ നടത്തി

കോട്ടയം: ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ജനങ്ങളുടെ ജീവന് സ്വത്തിനും അടിയന്തര സുരക്ഷ, തമിഴ്നാട്ടിൽ കൃഷിക്ക് ആവശ്യമായ ജലം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുല്ലപ്പെരിയാർ ജീവൻ രക്ഷാപ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതോടൊപ്പം പ്രമുഖ ഗാന്ധിയൻ തോമസ് കുഴിഞ്ഞാലിലിന്റെ നേതൃത്വത്തിൽ ഉപവാസ സമരവും പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ലക്ഷം പേരുടെ ഒപ്പുശേഖരണവും നടത്തി. കോട്ടയം തിരുനക്കര മൈതാനിയിൽ നടത്തിയ പരിപാടി ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു. …

ജനാധിപത്യ അവകാശ സംരക്ഷണ സമിതി കോട്ടയത്ത് മുല്ലപ്പെരിയാർ ജീവൻ രക്ഷാപ്രചരണ ക്യാമ്പയിൻ നടത്തി Read More »

കൊച്ചി മംഗളവനം പക്ഷിസങ്കേതത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചു കയറിയ‌ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തടിയോളം ഉയരുമുള്ള ഗേറ്റിൽ പൂർണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗേറ്റിന് മുകളിലൂടെ കടക്കാൻ ശ്രമച്ചപ്പോൾ സംഭവിച്ചതാണോ അതോ മറ്റു ദൂരഹതകളുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് പരിശോധിച്ച് വരികയാണ്. അർദ്ധരാത്രിയിലാണ് സംഭവം നടന്നതെന്നാണ് വിവരം. സ്ഥലത്തെ സുരക്ഷാ ജിവനക്കാരാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി; ചോദ‍്യം ചെയ്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് മൂന്ന് പേർ

ഇടുക്കി: മുരിക്കാശ്ശേരി സ്റ്റേഷൻ പരിധിയിൽ ചെമ്പകപ്പാറയിലാണ് സംഭവം. പതിവ് പട്രോളിംഗിനെത്തിയ മുരിക്കാശ്ശേരി സർക്കിൾ ഇൻസ്പെക്ടർ കെ.എം സന്തോഷ് കുമാറും സംഘവും ചെമ്പകപ്പാറക്ക് സമീപത്ത് വെയിറ്റിംഗ് ഷെഡ്ഡിൽ സംശയാസ്പദമായി കണ്ട മൂന്ന് പേരോട് വിവരങ്ങൾ ചോദിക്കുന്നതിനിടെ ഇവർ പോലിസിനോട് തട്ടിക്കയറുകയും പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറയും ചെയ്തു. ഇതേ തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ പോലീസിനെ ആക്രമിക്കുകയും സി.ഐ കെ.എം സന്തോഷ് കുമാറിൻ്റെ യൂണിഫോം വലിച്ച് കീറുകയും ചെയ്തതായാണ് വിവരം. ഇവരുടെ ആക്രമണത്തിൽ എസ്.ഐ മധുസൂദനൻ, എസ്.സി.പി.ഒ രതീഷ്, …

പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി; ചോദ‍്യം ചെയ്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് മൂന്ന് പേർ Read More »

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു

കരിമണ്ണൂർ: ഗ്രാമപഞ്ചായത്ത് മെമ്പറായി പന്നൂർ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളിൽ, ചടങ്ങിൽ മെമ്പർമാരായ ബൈജു വറവുങ്കൽ, ആൻസി സിറിയക്, ബിബിൻ അഗസ്റ്റിൻ, ടെസ്സി വിൽസൺ, ഷേർലി സെബാസ്റ്റ്യൻ, സോണിയ ജോബിൻ, സന്തോഷ്‌ കുമാർ, സെക്രട്ടറി വി.എ അഗസ്റ്റിൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോസ് കുന്നപ്പിള്ളിൽ, രാഷ്ട്രീയ നേതാക്കളായ ജോൺ നെടിയപാല, പോൾ കുഴിപ്പിള്ളിൽ, ബേബി …

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു Read More »

തൊടുപുഴ ചേമ്പർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു

തൊടുപുഴ: ചേമ്പർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി പി അജീവ്, വൈസ് പ്രസിഡന്റായി സജി പോൾ ഉൾപ്പെടെ 12 അം​ഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു. സി.ജെ ജെയിംസ്, ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്ദ് മുഹമ്മദ് വടക്കയിൽ, ടോമി സെബാസ്റ്റ്യൻ, ബെന്നി ജോസ് ഇല്ലിമൂട്ടിൽ, മനിൽ തോമസ് ഫൈൻ പേപ്പർ, ​ഗോപു ​ഗോപൻ, ശാലിനി മോഹൻദാസ്, സിമി സുവിരാജ്, സിനി മധു എന്നിവരാണ് മറ്റ് ഡയറക്ടർ ബോർഡ് അം​ഗങ്ങൾ. തൊടുപുഴയിലെ …

തൊടുപുഴ ചേമ്പർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു Read More »

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഡോ. ഗിന്നസ് മാട സാമി

പീരുമേട്: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ മാസങ്ങളായിട്ടും പാലിച്ചില്ലെന്ന ആരോപണം നിലനിൽക്കെ കേസ് വേഗത്തിലാക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാട സാമി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പുന‍ർവിചാരണയ്ക്ക് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നാളിതുവരെ നിയമിച്ചിട്ടില്ല. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസ്സുകാരിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മൂന്നുവർഷം കഴിഞ്ഞിട്ടും നീതിക്കായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്. പ്രതിചേർക്കപ്പെട്ട അർജ്ജുനെ, തെളിവുകളുടെ അഭാവത്തിൽ …

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഡോ. ഗിന്നസ് മാട സാമി Read More »

അപകടമുണ്ടായത് തൻ്റെ പിഴവുകൊണ്ടെന്ന് ലോറി ഡ്രൈവർ

പാലക്കാട്: പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സ്കൂൾ വിദ്യാർത്ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ട ചരക്കു ലോറി മറിഞ്ഞ് 4 കുട്ടികൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരേ നരഹത്യാ ചുമത്തി. വഴിക്കടവ് സ്വദേശിയായ പ്രജീഷിനെതിരേയാണ് കുറ്റം ചുമത്തിയത്. തനിക്ക് പിഴവ് പറ്റിയതിനാലാണ് അപകടമുണ്ടായതെന്ന് പ്രജീഷ് പൊലീസിനോട് സമ്മതിച്ചു. ഒരു ബൈക്ക് കുറുകെ ചാടിയെന്നും താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടകാരണമെന്നും പൊലീസിന് മൊഴി നൽകി. പ്രജീഷ് ഫോൺ ഉപയോഗിച്ചെന്ന സംശയം പൊലീസിനുണ്ട്. എന്നാലിതിന് വ്യക്തത വന്നിട്ടില്ല. പാലക്കാട് കരിമ്പ …

അപകടമുണ്ടായത് തൻ്റെ പിഴവുകൊണ്ടെന്ന് ലോറി ഡ്രൈവർ Read More »

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കാർ പാഞ്ഞ് കയറി അപകടം, പൊന്നാനിയിൽ മൂന്ന് കുട്ടികൾക്ക് പരുക്ക്

മലപ്പുറം: പൊന്നാനിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ച് കയറി. മൂന്ന് കുട്ടികൾക്ക് പരുക്ക്. വിദ്യാർത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ല. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. മലപ്പുറം എ.വി ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്.

സിനിമാ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

ചെങ്ങന്നൂർ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയോടെയായിരുന്നു അന്ത്യം. വൃക്ക -ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 2013 ൽ പുറത്തിറങ്ങിയ കൗ ബോയിയെന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ സുപ്രധാനമായ വെളിപ്പെടുത്തലുകൾ നടത്തിയത് ബാലചന്ദ്രകുമാർ ആയിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാർ(പൾസർ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിൻറെ പക്കലുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തൽ. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും …

സിനിമാ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു Read More »

കോയമ്പത്തൂരിൽ വാഹനാപകടം: കാറും ലോറിയും കൂട്ടിയിടിച്ച് കൈക്കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

ചെന്നൈ: കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം. ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പത്തനംതിട്ട സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. മകൾ അലീനയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൂർ സ്വദേശിയായ ലോറി ഡ്രൈവർ അറസ്റ്റിലായി. മലയാളികളായ കുടുംബം സഞ്ചരിച്ച ഓൾട്ടോ കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാട്ടിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു കുടുംബം. രാവിലെ 11 …

കോയമ്പത്തൂരിൽ വാഹനാപകടം: കാറും ലോറിയും കൂട്ടിയിടിച്ച് കൈക്കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു Read More »

പാലക്കാട് സ്കൂൾ ബസിലേക്ക് ലോറി ഇടിച്ചു കയറി നാല് വിദ്യാർത്ഥികൾ മരിച്ചു

പാലക്കാട്: കല്ലടിക്കോടിൽ സ്കൂൾ ബസിലേക്ക് ലോറി ഇടിച്ചു കയറി അപകടം. നാല് വിദ്യാർത്ഥികൾ മരിച്ചു. ഗുരുതര പരുക്കുകളോടെയാടെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിരിക്കുകയായിരുന്നു. മരിച്ച നാലു പേരും പെൺകുട്ടികളാണെന്നാണ് വിവരം. സ്കൂളിൽ നിന്നും വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ബസിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിയന്ത്രണം വിട്ടെത്തിയ ലോറി സ്കൂള്‍ ബസിലേക്ക് …

പാലക്കാട് സ്കൂൾ ബസിലേക്ക് ലോറി ഇടിച്ചു കയറി നാല് വിദ്യാർത്ഥികൾ മരിച്ചു Read More »

ഭുവനേശ്വരിൽ പോക്സോ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇരയെ കൊലപ്പെടുത്തി, ശരീരഭാഗങ്ങൾ നദിയിൽ ഉപേക്ഷിച്ചു

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍, ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഇരയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി നദിയില്‍ ഉപേക്ഷിച്ചു. ഒഡീഷയിലെ ഝാര്‍സുഗഡയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ പ്രതിയായ കുനു കിസനെ(24) റൂർക്കേലയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവന്ന് ബ്രാഹ്മണി നദിയിൽ തെളിവെടുപ്പ് നടത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നദിയിൽ നിന്നും പെൺകുട്ടിയുടെ ഏറെക്കുറെ ഭാഗങ്ങൾ കണ്ടെടുത്തു. കൂടാതെ നദിക്ക് സമീപമുള്ള ചതുപ്പ് നിറഞ്ഞ കുറ്റിക്കാട്ടില്‍ നിന്നും പാലത്തിന് സമീപത്തെ നദിയിൽ നിന്നും മറ്റ് ചില …

ഭുവനേശ്വരിൽ പോക്സോ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇരയെ കൊലപ്പെടുത്തി, ശരീരഭാഗങ്ങൾ നദിയിൽ ഉപേക്ഷിച്ചു Read More »

തിരിച്ചു തല്ലാത്തതിനാലാണ് ഗാന്ധിജിയെ വർഗീയ ശക്തികൾ വെടിവച്ചു കൊന്നതെന്ന് എം.എം മണി

ഇടുക്കി: അടിക്ക് തിരിച്ചടി പരാമർശം ആവർത്തിച്ച് എം.എം. മണി എംഎൽഎ. നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് എം.എം. മണി വീണ്ടും പരാമർശം നടത്തിയത്. ഗാന്ധിജി തിരിച്ചു തല്ലാത്തതിനാലാണ് അദ്ദേഹത്തെ വർഗീയ ശക്തികൾ വെടിവച്ചു കൊന്നത്. തല്ല് കൊണ്ട് വീട്ടിൽ പോവണമെന്നല്ല, മറിച്ച് അടിച്ചാൽ തിരിച്ചടിക്കണമെന്നതാണ് നമ്മുടെ നിലപാട്. അടിച്ചാൽ കേസ് വരും, അതിന് നല്ല വക്കീലിനെ വച്ച് വാദിക്കണം. ഇതൊക്കെ ചെയ്തിട്ടു തന്നെയാണ് ഞാനിവിടെ വരെ എത്തിയതെന്നും പാർട്ടി വളർന്നതെന്നും അദ്ദേഹം പറഞ്ഞു. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്. മാധ്യമങ്ങൾ ഇതൊക്കെ …

തിരിച്ചു തല്ലാത്തതിനാലാണ് ഗാന്ധിജിയെ വർഗീയ ശക്തികൾ വെടിവച്ചു കൊന്നതെന്ന് എം.എം മണി Read More »

കെ.എസ്.ഇ.ബിയെ ഷോക്കടിപ്പിച്ച് കേരള കോൺഗ്രസ്‌ പ്രതിഷേധം

മൂലമറ്റം: അന്യായമായി വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ നേതൃത്വത്തിൽ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ മൂലമറ്റത്ത് നടത്തിയ പ്രതിഷേധ സമരം കെ.എസ്.ഇ.ബിയ്ക്ക് ഷോക്കടിയായി. നൂറ്റാണ്ടുകൾ പഴക്കമുള്ളതും വൈദ്യുതി ആവശ്യമില്ലാത്തതുമായ നിത്യോപയോഗ -ഗ്രഹോപകരണങ്ങൾ സെക്ഷൻ ഓഫീസിനുമുമ്പിൽ പ്രദർശിപ്പിച്ചു നടത്തിയ പ്രതീകാത്മക പ്രതിഷേധസമര മാണ് ജനങ്ങൾക്ക് കൗതുകവും വൈദ്യുതി ബോർഡിന് താക്കീതുമായത്. പാള വിശറി, റാന്തൽ വിളക്ക്, മണ്ണെണ്ണ വിളക്ക്, പെട്രോൾ മാക്സ്, വിറകുകെട്ട്, കിണർ കപ്പി, റാട്, ആട്ടുകല്ല്,ഉരൽ, ഉലക്ക, അരിക്കലാമ്പ്, ബാറ്ററി ടോർച്ച്, തീപ്പെട്ടി, …

കെ.എസ്.ഇ.ബിയെ ഷോക്കടിപ്പിച്ച് കേരള കോൺഗ്രസ്‌ പ്രതിഷേധം Read More »

കൊച്ചിയിൽ മീറ്ററിടാൻ പറഞ്ഞതിന് ഓട്ടോ ഡ്രൈവർ ആളറിയാതെ ഇറക്കിവിട്ടത് എം.വി.ഡിയെ

കൊച്ചി: ഓട്ടം വിളിച്ച യാത്രക്കാരൻ മീറ്ററിടാൻ പറഞ്ഞത് ഇഷ്ട്ടപെടാത്തതിനെ തുടർന്ന് യാത്രികനെ ഇറക്കിവിട്ട ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൊല്ലം ആർടിഒ ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറെയാണ് ഓട്ടോ ഡ്രൈവർ ഇറക്കിവിട്ടത്. നെടുമ്പാശേരി സ്വദേശി വി.സി സുരേഷ് കുമാറിൻറെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അത്താണി ഭാഗത്തേക്കാണ് ഇൻസ്പെക്‌ടർ ഓട്ടോ വിളിച്ചത്. ഓട്ടോ ഡ്രൈവർ 180 രൂപ കൂലി ആവശ‍്യപ്പെട്ടു. എന്നാൽ അഞ്ച് കിലോമീറ്റർ താഴേ മാത്രം ദൂരമുള്ള ഓട്ടമായതിനാൽ 150 രൂപ …

കൊച്ചിയിൽ മീറ്ററിടാൻ പറഞ്ഞതിന് ഓട്ടോ ഡ്രൈവർ ആളറിയാതെ ഇറക്കിവിട്ടത് എം.വി.ഡിയെ Read More »

കരുതലും കൈതാങ്ങും: താലൂക്ക് അദാലത്തുകള്‍ക്ക് വേദിയായി: മന്ത്രിമാരായ വി.എൻ വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകും

ഇടുക്കി: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ ഡിസംബര്‍ 24 വരെ നടക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും വി എന്‍ വാസവന്റെയും നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക. 19 ന് തൊടുപുഴ താലൂക്ക് തല അദാലത്ത്മര്‍ച്ചന്റ് ട്രസ്റ്റ് ഹാൾ ,20 ന് ദേവികുളം താലൂക്ക് തല അദാലത്ത് അടിമാലി സർക്കാർ ഹൈസ്‌കൂൾ , 21 ന് പീരുമേട് താലൂക്ക് തല അദാലത്ത് കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയം …

കരുതലും കൈതാങ്ങും: താലൂക്ക് അദാലത്തുകള്‍ക്ക് വേദിയായി: മന്ത്രിമാരായ വി.എൻ വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകും Read More »

സമരത്തിനിടയിൽ കുഴഞ്ഞു വീണ് മരിച്ച എം.കെ ചന്ദ്രന്റെ സംസ്കാരം നടത്തി

തൊടുപുഴ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുക്കവേ കുഴഞ്ഞുവീണു മരിച്ച കേരള കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം മലേപറമ്പിൽ എം കെ ചന്ദ്രന്റെ സംസ്കാരം നടത്തി. കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ് എം എൽ എ ഭവനത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. മൃതദ്ദേഹത്തിൽ വെള്ളയും ചുമപ്പും ചേർന്ന പാർട്ടി പതാക പുതപ്പിച്ച് പി ജെ ജോസഫ് എം എൽ എ അന്ത്യാഭിവാദ്യം അർപ്പിച്ചു. പാർട്ടി നേതാക്കളായ …

സമരത്തിനിടയിൽ കുഴഞ്ഞു വീണ് മരിച്ച എം.കെ ചന്ദ്രന്റെ സംസ്കാരം നടത്തി Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സ്വർണവിലയിൽ രണ്ടാം ദിനവും വർധന. ഇന്ന് (10/12/2024) പവന് 600 രൂപ വർധിച്ചതോടെ 57,640 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഗ്രാമിന് 75 രൂപയാണ് വർധിച്ചത്. 7205 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തിയിരുന്നു. പിന്നീടുള്ള …

സ്വർണ വില ഉയർന്നു Read More »

സമരത്തിനിടയിൽ വിടപറഞ്ഞ കേരള കോൺ​ഗ്രസ്സ് സംസ്ഥാന കമ്മറ്റിയം​ഗം എം.കെ ചന്ദ്രന് കണ്ണീരിൽ കുതിർന്നയാത്രാമൊഴി

തൊടുപുഴ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച് കേരള യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടയിൽ വിടപറഞ്ഞ കേരള കോൺ​ഗ്രസ്സ് സംസ്ഥാന കമ്മറ്റിയം​ഗം എം.കെ ചന്ദ്രന് കണ്ണീരിൽ കുതിർന്നയാത്രാമൊഴി. ഒളമറ്റത്തെ വസതിയിൽ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ്ചലികൾ അർപ്പിച്ചു. കേരള കോൺ​ഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, വർക്കിങ്ങ് ചെയർമാൻ പി.സി തോമസ്എന്നിവർ പാർട്ടി പതാക പുതപ്പിച്ചു. നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരം സന്നിഹിതരായിരുന്നു.

അധ്യാപകരെ ദിവസക്കൂലിക്കാർ ആക്കുവാനുള്ള ശ്രമം ഉപേക്ഷിക്കണം: കെ.പി.എസ്.ടി.എ

തൊടുപുഴ: ഭിന്നശേഷി വിധിയുടെ പേരിൽ എയ്ഡഡ് സ്കൂൾ അധ്യാപകരെ ദിവസ വേതനക്കാരാക്കുന്ന നടപടി പിൻവലിക്കണമെന്ന് കെ.പി.എസ്. ടി.എ ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, കുടിശ്ശികയായ മുഴുവൻ ആനുകൂല്ങ്ങളും അനുവദിക്കുക, ശമ്പള കമ്മീനെ നിയമിക്കുക, മെഡിസെപ്പ് പദ്ധതി ജീവനക്കാർക്ക് ആകർഷകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ പി എസ് ടി എ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ ഡി.ഡി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കെ പി സി സി ജനറൽ സെക്രട്ടറി …

അധ്യാപകരെ ദിവസക്കൂലിക്കാർ ആക്കുവാനുള്ള ശ്രമം ഉപേക്ഷിക്കണം: കെ.പി.എസ്.ടി.എ Read More »

പി.ആർ സലീംകുമാർ അടിമാലി സഹകരണ ബാങ്ക് പ്രസിഡൻ്റ്

അടിമാലി: അടിമാലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കോൺ​ഗ്രസിലെ പി.ആർ സലീംകുമാർ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ കാലഘട്ടം മുതൽ കോൺ​ഗ്രസ്സ് രാഷ്ട്രീയത്തിൽ സജ്ജീവമായ സലീംകുമാറിന് അർഹമായ സ്ഥാനമാണ് ലഭിച്ചത്. 1983ൽ അടിമാലി എസ്.എൻ.ഡി.പി ഹൈസ്കൂളിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റായാണ് തുടക്കം. 1986ൽ കെ.എസ്.യു ജില്ലാ എക്സിക്ക്യൂട്ടീവ് അം​ഗം, 1992ൽ ദേവികുളം ബ്ലോക്ക് യൂത്ത് കോൺ​ഗ്രസ്സ് പ്രസിഡന്റ്, 2000ൽ ഡി.സി.സി മെമ്പർ, ഇപ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. അഞ്ച് വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത മെമ്പറായി പ്രവർത്തിച്ച കാലഘട്ടത്തിൽ സർക്കാരിൽ …

പി.ആർ സലീംകുമാർ അടിമാലി സഹകരണ ബാങ്ക് പ്രസിഡൻ്റ് Read More »

നെല്ല്യാടി പുഴയിൽ നവജാത ശിശുവിൻറെ മൃതദേഹം

കോഴിക്കോട്: നെല്ല്യാടി പുഴയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിന് സമീപം കളത്തിൻ കടവിൽ രാത്രി 12 മണിയോടെ മീൻപിടിക്കാൻ പോയവരാണ് ആൺകുട്ടിയുടെ മൃതദേഹം കണ്ടത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു. കൊയിലാണ്ടി പൊലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്നും കൂടെ മറ്റാരെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ച് വരികയാണ്.

കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

ബാംഗ്ലൂർ: മുൻ വിദേശകാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ(92) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം കൃഷ്ണ 1999 ഒക്ടോബർ 11 മുതൽ 2004 മേയ് 20 വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2004 ഡിസംബർ ആറ് മുതൽ 2008 മാർച്ച് എട്ട് വരെ മഹാരാഷ്ട്ര …

കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു Read More »

പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് സംശയം; പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയാണ്(65) മരിച്ചത്. രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് കങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി ശരീരത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. പുല‍ർച്ചെ പൂ പറിക്കാൻ പോയിരുന്നു തങ്കമണിയെന്നാണ് നിഗമനം. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കൾ കിടപ്പുണ്ട്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊലപാതകമെന്ന സംശയം ബലപ്പെടുത്തി. കൊലപാതക …

പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് സംശയം; പൊലീസ് അന്വേഷണം തുടങ്ങി Read More »

കാൽനട യാത്രക്കാരെ ഉൾപ്പെടെ ബസ് ഇടിച്ചുതെറിപ്പിച്ചു: മുംബൈയിൽ ആറ് മരണം

മുംബൈ: കിർളയിൽ വാഹനങ്ങളിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ആറ് മരണം. 27 പേർക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അമിതവേഗത്തിലെത്തിയ ബസിന്റെ ബ്രേക്ക് തകരാറിലാവുകയായിരുന്നു. പരുക്കേറ്റവരെ സിയോൺ, കുർള ഭാഭ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുർള സ്റ്റേഷനിൽനിന്ന് അന്ധേരിയിലേക്കു പോയ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് ആദ്യം ഓട്ടോറിക്ഷയിലും പിന്നീട് കാൽനട യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പത്തനംതിട്ടയിൽ പതിനേഴുകാരിക്ക് കുട്ടിയുണ്ടായ സംഭവം; അമ്മക്കും ഭർത്താവിനും എതിരെ കേസെടുത്തു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവും അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ വീട്ടിൽ ആദിത്യൻ (21), പെൺകുട്ടിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. യുവാവിന്റെ അച്ഛനും അമ്മയുമാണ് മൂന്നും നാലും പ്രതികൾ. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു പെൺകുട്ടിയുടെ അമ്മ ആദിത്യന് മകളെ വിവാഹം കഴിച്ച് നൽകിയത്. തുടർന്ന് ഗർഭിണിയായതോടെ പെൺകുട്ടിയുമായി യുവാവും കുടുംബവും വയനാട്ടിലേക്ക് പോയി. അവിടെ ഗവൺമെൻറ് ആശുപത്രിയിലായിരുന്നു …

പത്തനംതിട്ടയിൽ പതിനേഴുകാരിക്ക് കുട്ടിയുണ്ടായ സംഭവം; അമ്മക്കും ഭർത്താവിനും എതിരെ കേസെടുത്തു Read More »

പത്തനംതിട്ടയിൽ വഴിയരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർഥാടകർക്ക് നേരെ വാഹനം പാഞ്ഞ് കയറി

പത്തനംതിട്ട: എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തീർഥാടകർക്ക് നേരെ കാർ പാഞ്ഞ് ക‍യറി മൂന്ന് പേർക്ക് പരുക്ക്. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ(37), ശങ്കർ(35), സുരേഷ്(39) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സുരേഷിൻറെ നില ഗുരുതരമാണ്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ശബരി തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻറെ വാഹനമാണ് അപകടമുണ്ടാക്കിയത്. ഇവർ സഞ്ചരിച്ച കാർ മുൻപിൽ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീർഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ …

പത്തനംതിട്ടയിൽ വഴിയരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർഥാടകർക്ക് നേരെ വാഹനം പാഞ്ഞ് കയറി Read More »

സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോയിട്ട് നാല് വർഷം; പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ, സ്കൂൾ ബസുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഴക്കുളം: പൊതുമരാമത്തു റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്ത് വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസുകൾ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കദളിക്കാട് നിന്ന് തെക്കുംമല വഴിയുള്ള കാവന റോഡിൽ മുക്കാൽ കിലോമീറ്റർ ദൂരത്തുള്ള ഭാഗത്താണ് പൊതുമരാമത്ത് റോഡിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായിരിക്കുന്നത്. മൂന്നുമീറ്ററോളം ഉയരത്തിൽ 20 മീറ്ററോളം ദൈർഘ്യത്തിലാണ് കയ്യാല കല്ലുകൊണ്ട് നിർമ്മിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ഭിത്തി ഇടിഞ്ഞിട്ടുള്ളത്. നാലുവർഷത്തോളമായി സംരക്ഷണഭിത്തി ഇടിഞ്ഞിട്ടെന്നും അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും …

സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോയിട്ട് നാല് വർഷം; പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ, സ്കൂൾ ബസുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More »

സൈനികരുടെ സേവനങ്ങൾ അമൂല്യം: എ.ഡി.എം ഷൈജു പി ജേക്കബ്

ഇടുക്കി: രാജ്യാതിർത്തി കാക്കുന്ന സൈനികരുടെ സേവനങ്ങൾ അമൂല്യമാണെന്ന് എ.ഡി.എം ഷൈജു പി ജേക്കബ് പറഞ്ഞു.സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരെ സമൂഹം നന്ദിയോടെ സ്മരിക്കണം. അവരുടെ ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും. മാതൃരാജ്യത്തിനായി പോരാടി വീരചരമം പ്രാപിച്ച ധീരയോദ്ധാക്കളുടെ കുടുംബങ്ങളേയും അംഗഭംഗം സംഭവിച്ചവരെയും പൂർവ്വസൈനികരെയും പുനരധിവസിപ്പിക്കുന്നതിനായി പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും ആവശ്യമാണ്. വിമുക്തഭടന്മാർക്കും രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരുടെ കുടുംബങ്ങൾക്കും സമൂഹം അർഹമായ ആദരവ് നൽകണമെന്നും എ.ഡി.എം പറഞ്ഞു. …

സൈനികരുടെ സേവനങ്ങൾ അമൂല്യം: എ.ഡി.എം ഷൈജു പി ജേക്കബ് Read More »

ഗ്ലോ അപ്പ് ബ്യൂട്ടി പാർലർ ഡിസംബർ ഒമ്പതിന് തൊടുപുഴ മുതലക്കോടത്ത് പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: ​ഗ്ലോ അപ്പ് യുണിസെക്സ് ബ്യൂട്ടി പാർലർ ഡിസംബർ ഒമ്പതിന് തൊടുപുഴ മുതലക്കോടം സെൻ്റ്. ജോർജ്ജ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 9.15ന് നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സിനി ആർട്ടിസ്റ്റ് അനുമോൾ ഉദ്ഘാടനം നിർവ്വഹിക്കും. ഡോ. റവ. ഫാ. ജോർജ്ജ് താണത്തുപറമ്പിൽ (വികാർ, സെൻ്റ്.ജോർജ്ജ് ഫൊറോന ചർച്ച്, മുതലക്കോടം), റവ. ഫാ. പൗലോസ് ജോസഫ്‌(വികാർ. സെൻ്റ്. ജോർജ്ജ് ഓർത്തഡോക് സ് ചർച്ച്, ഇടമറുക്), ജോവാൻ ജേക്കബ് (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുതലക്കോടം പ്രസിഡൻ്റ്), ടോം …

ഗ്ലോ അപ്പ് ബ്യൂട്ടി പാർലർ ഡിസംബർ ഒമ്പതിന് തൊടുപുഴ മുതലക്കോടത്ത് പ്രവർത്തനം ആരംഭിക്കും Read More »

ചെക്ക് കേസിൽ പ്രതിക്ക് രണ്ട് വർഷത്തെ തടവും ഇരട്ടിത്തുക പിഴയും ശിക്ഷ വിധിച്ചു

തൊടുപുഴ: ശ്രീഗോകുലം ചിറ്റ് ആൻഡ് ഫൈനാൻസ് കമ്പനിയിൽ 2011ൽ രണ്ട് കോടി രൂപയുടെ ചിട്ടി ചേർത്ത് തുക പിടിച്ച ശേഷം ഒരു കോടി ഇരുപതുലക്ഷം രൂപ കുടിശിഖ വരുത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷത്തെ തടവും ഇരട്ടിത്തുക പിഴയും ശിക്ഷ വിധിച്ചു. ബാലഗ്രാം സ്വദേശി ബല്ലാരി സന്തോഷെന്ന കെ.എസ് സന്തോഷിനെയാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ശിക്ഷിച്ചത്. 2013 ൽ ശ്രീഗോകുലം ചിറ്റ് ആൻഡ് ഫൈനാൻസ് കട്ടപ്പന ശാഖയിൽ നൽകിയ ചെക്ക് മടങ്ങുകയായിരുന്നു. ഏഴ് ചിട്ടികളിലായി …

ചെക്ക് കേസിൽ പ്രതിക്ക് രണ്ട് വർഷത്തെ തടവും ഇരട്ടിത്തുക പിഴയും ശിക്ഷ വിധിച്ചു Read More »

Introduction so you can Online casinos for beginners

Blogs Slower Earnings than Property-based Gambling enterprises Step one: Look at Certification and you may Reputation of an educated British Gambling enterprises Huge Number of Game What are the Finest Casinos on the internet to own Baccarat? There is also the new progressive ‘McJackpot’ you to definitely any athlete is going to be inserted on …

Introduction so you can Online casinos for beginners Read More »

Experience Le Bandit Slot Game – Demo Play Available in English for Canadian Players

Experience Le Bandit Slot Game – Demo Play Available in English for Canadian Players Table of contents Get a Taste of Le Bandit: A Comprehensive Guide to the Demo Play for Canadian Players Experience the Thrill of Le Bandit: A Review of the Slot Game Now Available in English for Canadians Le Bandit Slot Game: …

Experience Le Bandit Slot Game – Demo Play Available in English for Canadian Players Read More »

Erlebe Spaß & Spannung: Coolzino Casino – Jetzt Online-Glücksspiele in Deutscher Sprache für Deutschland entdecken!

Erlebe Spaß & Spannung: Coolzino Casino – Jetzt Online-Glücksspiele in Deutscher Sprache für Deutschland entdecken! Table of contents Entdecke die Welt von Coolzino Casino – Jetzt online in Deutsch spielen! Erlebe Spaß & Spannung: Warum Coolzino die erste Wahl für Online-Glücksspiele in Deutschland ist Glücksspiel in Deutsch: Coolzino Casino bietet eine Vielzahl von Spielen für …

Erlebe Spaß & Spannung: Coolzino Casino – Jetzt Online-Glücksspiele in Deutscher Sprache für Deutschland entdecken! Read More »

Bonus bez depozytu: Co warto wiedzieć?

W świecie gier online i zakładów bukmacherskich, bonus bez depozytu stał się jednym z najbardziej pożądanych narzędzi przyciągających nowych graczy. Ten typ bonusu pozwala użytkownikom cieszyć się grą bez konieczności wpłacania własnych środków na konto. W poniższym artykule omówimy, jak działają takie bonusy, jakie są ich zalety oraz na co zwrócić uwagę przy ich obsłudze. …

Bonus bez depozytu: Co warto wiedzieć? Read More »

തിരുവനന്തപുരത്ത് സിബ്രാ ലൈൻ മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ കുടുങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവ് മരിച്ചു. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസാണ് മരിച്ചത്. സിബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടസി ബസിനും സ്വകാര്യ ബസിനുമിടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ബസ് ഓവർടേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ബസ് ഡ്രൈവർമാരെയും ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

888Starz PL Casino ️ Logowanie w 88 Stars Kasyno, Bonusy, Kody2024

888Starz PL Casino ️ Logowanie w 88 Stars Kasyno, Bonusy, Kody2024 Jest to oczywiście kreskówkowy wysiłek, który poświęcimy na grę oraz limit pieniędzy. Marka rzeczywiście nie ma żadnych niezwykłych cech charakterystycznych, które jest łatwe i trudne do odpowiedzi. Dzięki temu będziemy mieć pewność, które nie mogą sobie pozwolić na duże zakłady. Kasyno online czechy Gracze …

888Starz PL Casino ️ Logowanie w 88 Stars Kasyno, Bonusy, Kody2024 Read More »

Giocare al Casinò Online in Italia: Come Scommettere con 1 Solo Bet

Giocare al Casinò Online in Italia: Come Scommettere con 1 Solo Bet Table Of Contents Giocare al Casinò Online in Italia: Tutto quello che c’è da Sapere su come Scommettere con 1 Solo Bet Come Funziona una Scommessa al Casinò Online in Italia: Consigli per Iniziare con una Sola Puntata Il Meglio del Casinò Online …

Giocare al Casinò Online in Italia: Come Scommettere con 1 Solo Bet Read More »

കണ്ണൂർ പാനൂരിൽ റോഡിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു

കണ്ണൂർ: പാനൂരിൽ റോഡിൽ സ്ഫോടക വസ്കുക്കൾ പൊട്ടിത്തെറിച്ചു. ചെണ്ടയാട് കുന്നുമ്മൽ കണ്ടോത്തുംചാലിലാണ് വെള്ലിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സ്ഫോടനമുണ്ടായത്. രണ്ടുതവണ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്‌ഫോടകവസ്തു റോഡിലേക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന. ഇത് ബോംബാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ഉഗ്രശേഷിയുള്ളതായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.