Timely news thodupuzha

logo

Local News

കേരളാ ഗ്രാമീൺ ബാങ്ക്, മുട്ടം ശാഖയിൽ ഉപഭോക്ത യോഗം നടത്തി

തൊടുപുഴ: കേരളാ ഗ്രാമീൺ ബാങ്ക് മുട്ടം ശാഖയിൽ ഉപഭോക്ത യോഗം നടത്തി. മുട്ടം ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡൻ്റ് ബിജോയ് ജോൺ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ അനൂപ് ടി ജി അധ്യക്ഷത വഹിച്ചു. യോഗത്തിൽ അപകടത്തിൽ കൈ നഷ്ടപ്പെട്ട അരുൺകുമാറിന് പ്രധാന മന്ത്രി സുരക്ഷ ഭീമ യോജന )ഇൻഷുറൻസിൻ്റെ ക്ലെയിം തുകയായ ഒരു ലക്ഷം രൂപ കൈമാറി. ഉപഭോക്താക്കളോടൊപ്പം സി.ഡി.എസ് ചെയർപേഴ്സൺ ഏലിയാമ ജോൺസൺ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ലിജു പി.ഡി എന്നിവരും …

കേരളാ ഗ്രാമീൺ ബാങ്ക്, മുട്ടം ശാഖയിൽ ഉപഭോക്ത യോഗം നടത്തി Read More »

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയായ വീട്ടമ്മ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. രാവിലെ ആടിനെ മേയ്ക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. മരണ വിവരം അറിഞ്ഞ് കോളനിവാസികൾ സ്ഥളത്തെത്തിയപ്പോഴേക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര‍്യമുണ്ടായിരുന്നില്ല. വനംവകുപ്പ് ഉദ‍്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. വനമേഖലയുമായി ചേർന്ന് കിടക്കുന്ന സ്ഥലമാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല‍്യം രൂക്ഷമാണ്. രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സരോജിനി. ജനുവരി നാലിനായിരുന്നു കരുളായി …

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു Read More »

മൂലമറ്റത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്കേറ്റു

ഇടുക്കി: മൂലമറ്റത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 17 പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞാര്‍ -വാഗമണ്‍ റൂട്ടില്‍ പുത്തേടിനു സമീപമുള്ള കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലേയ്ക്കാണ് വാഹനം മറിഞ്ഞത്. ബാംഗ്ലൂരില്‍ നിന്നെത്തിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്. മൂന്നു കുട്ടികളടക്കം 21 അയ്യപ്പ ഭക്തരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പതിനഞ്ചോളം പേരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും …

മൂലമറ്റത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്കേറ്റു Read More »

കരോൾ ഗാനങ്ങളിൽ തിളങ്ങി എള്ളുംപുറം സെൻ്റ്. മത്ഥ്യാസ് സി.എസ്.ഐ ചർച്ച് ക്വയർ

ഇടുക്കി: ക്രിസ്തുമസ് എന്നാൽ കരോൾ ഗാനങ്ങളുടെ കാലമാണല്ലോ. ഇത്തവണ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തപ്പെട്ട അഖിലകേരള ക്രിസ്മസ് കരോൾ ഗാന മത്സരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് എള്ളുംപുറം സെൻ്റ്. മത്ഥ്യാസ് സി.എസ്.ഐ ചർച്ച് ഗായക സംഘം. ഇടവക സ്ഥാപിതമായ കാലം മുതൽ 128 വർഷമായി ഗാന ആലാപനങ്ങളിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ഗായക സംഘം. ആകാശവാണിയിൽ ഞായറാഴ്ചകളിൽ രാവിലെ പ്രക്ഷേപണം ചെയ്തിരുന്ന ഭക്തിഗാനങ്ങളിൽ നിരവധി തവണ എള്ളുംപുറം ക്വയർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദൂരദർശൻ ചാനലിലും മലയാള മനോരമ ഓൺലൈൻ …

കരോൾ ഗാനങ്ങളിൽ തിളങ്ങി എള്ളുംപുറം സെൻ്റ്. മത്ഥ്യാസ് സി.എസ്.ഐ ചർച്ച് ക്വയർ Read More »

അറ്റകുറ്റപണിക്കിടെ കല്ലാർകുട്ടിയിൽ നിന്നും ഒഴുകിയെത്തിയത് ചെളി വെള്ളം, ഭൂതത്താൻകെട്ടിലെ ഷട്ടറുകൾ തുറന്നു

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിലെ ആറ് ഷട്ടറുകൾ ഭാഗികമായി തുറന്നു. കല്ലാർകുട്ടി ഡാമിൽ അറ്റകുറ്റപണിക്കായി ഷട്ടറുകൾ കഴിഞ്ഞ മാസം തുറന്നപ്പോൾ അവിടെ നിന്നും ഒഴുകിയെത്തിയ വെള്ളം ചെളി നിറഞ്ഞതായിരുന്നു. ചെളി നിറഞ്ഞ വെള്ളം ഭൂതത്താൻകെട്ട് ഡാമിലേക്ക് ഒഴുകിയെത്തി. പെരിയാർവാലി കനാലുകളിലേക്ക് ജലവിതരണം തുടങ്ങുന്നതിനു മുന്നോടിയായി പെരിയാറിൽ വെള്ളം സംഭരിക്കാൻ ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ അടച്ചിരുന്നു. ബറേജിന്‍റെ 15 ഷട്ടറുകളും അടച്ച് ജലവിതാനം ഉയർത്തി പെരിയാറിൽ ജലനിരപ്പ് 34 മീറ്ററിന് മുകളിലെത്തിച്ചു. വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ വേഗത വർധിപ്പിക്കാനാണ് ഡാം അടച്ചത്. …

അറ്റകുറ്റപണിക്കിടെ കല്ലാർകുട്ടിയിൽ നിന്നും ഒഴുകിയെത്തിയത് ചെളി വെള്ളം, ഭൂതത്താൻകെട്ടിലെ ഷട്ടറുകൾ തുറന്നു Read More »

ജമ്മുകശ്മീരിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് സൈനികർക്ക് ഗുരുതര പരുക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ കുഴിബോംബ് സ്ഫോടനം. 6 സൈനികർക്ക് ഗുരുതര പരുക്ക്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഉദ്യോഗസ്ഥർ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആകസ്മികമായി സ്ഫോടനം നടന്നത്.

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകർക്കെതിരേ ആരോപണവുമായി അമ്മ

കണ്ണൂർ: കമ്പിലിൽ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ‌ സ്കൂൾ അധ്യാപകർക്കെതിരേ ഗുരുതര ആരോപണവുമായി കുട്ടിയുടെ അമ്മ രംഗത്ത്. പ്ലസ് വൺ വിദ്യാർഥി ഭവത് മാനവാണ് കഴിഞ്ഞ ദിവസം അധ്യാപകരുടെ മർദനത്തെത്തുടർന്ന് ജീവനൊടുക്കിയത്. മുടി മുറിക്കാത്തതിനും മാർക്ക് കുറഞ്ഞതിനും കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ‌ അധ്യാപകർ കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അധ്യാപകരുടെയും സഹപാഠികളുടെയും ആരോപണം. നീട്ടി വളർത്തിയ മുടി മുറിക്കാത്തതിന് അധ്യാപകർ സ്റ്റാഫ് മുറിയിൽ കൊണ്ടുപോയി അടിച്ചെന്ന് ഭവതിൻറെ അമ്മ പറഞ്ഞു. ഗുണ്ടകളെ പോലെയാണ് …

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകർക്കെതിരേ ആരോപണവുമായി അമ്മ Read More »

ലയൺസ് ക്ലബ്ബ് തൊടുപുഴ മെട്രോയുടെ സ്വപ്നഭവനം പദ്ധതി; മറ്റത്തിപ്പാറയിൽ നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം 15ന്

തൊടുപുഴ: ലയൺസ് ക്ലബ്ബ് തൊടുപുഴ മെട്രോയുടെ സേവന പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന സ്വപ്നഭവനം പദ്ധതിയിൽ കരിങ്കുന്നം മറ്റത്തിപ്പാറയിൽ നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം 15ന് രാവിലെ 10.30ന് നടക്കും. കരിങ്കുന്നം ഗ്രാമപഞ്ചായത്തിൽ 10ആം വാർഡിൽ താമസിക്കുന്ന പുളിക്കപാറയിൽ പത്മനാഭൻ – രമണി ദമ്പതികൾക്കാണ് ലയൺസ് ക്ലബ് തൊടുപുഴ മെട്രോ വീട് നൽകുന്നത്. ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക് 318സിയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കുന്നതാണ് സ്വപ്നഭവനം പദ്ധതി. അഡ്വ. എ.വി വാമന കുമാർ താക്കോൽ ദാനം …

ലയൺസ് ക്ലബ്ബ് തൊടുപുഴ മെട്രോയുടെ സ്വപ്നഭവനം പദ്ധതി; മറ്റത്തിപ്പാറയിൽ നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം 15ന് Read More »

അൽ അസ്ഹർ ഫെസ്റ്റിവൽ; ബാസ്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു, സ്പോർട്സ് മീറ്റും സംഘടിപ്പിച്ചു

തൊടുപുഴ: അൽ അസ്ഹർ ഫെസ്റ്റിവലിന്റെ ഭാഗമായി പുതുതായി പണി കഴിയിപ്പിച്ച ബാസ്കറ്റ് ബോൾ കോർട്ടിന്റെയും അൽ അസർ ഫെസ്റ്റിവൽ സ്പോർട്സ് മീറ്റിന്റെയും ഉദ്ഘാടനം തൊടുപുഴ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് മഹേഷ്‌ കുമാർ നിർവഹിച്ചു. അൽ അസ്ഹർ ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസ് എം.ഡി അഡ്വ: കെ.എം മിജാസിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് ശേഷം അൽ അസ്ഹർ ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസിന്റെ കീഴിലുള്ള വിവിധ കോളേജുകൾ മാറ്റുരച്ച ബാസ്കറ്റ് ബോൾ മത്സരവും നടന്നു. മത്സരത്തിൽ അൽ അസ്ഹർ മെഡിക്കൽ …

അൽ അസ്ഹർ ഫെസ്റ്റിവൽ; ബാസ്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു, സ്പോർട്സ് മീറ്റും സംഘടിപ്പിച്ചു Read More »

കിളിമാനൂരിൽ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ

കിളിമാനൂർ: കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാനത്തെ നിരവധി കേസുകളിൽ പ്രതിയുമായ തീവെട്ടി ബാബു(60) അറസ്റ്റിൽ. പള്ളിക്കൽ പൊലീസാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലുള്ള മടവൂർ മാവിൻമൂട്ടിൽ ഷെരീഫ ബീവിയുടെ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. ഡിസംബർ 31ന് രാത്രി വീട് കുത്തി തുറന്ന് 12 പവൻ സ്വർണാഭരണങ്ങളും അൻപതിനായിരം രൂപയുമാണ് പ്രതി കവർന്നത്. വീട്ടിലെ സിസിടിവി ക‍്യാമറ തകർത്തായിരുന്നു മോഷണം നടത്തിയത്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശൃങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജനുവരി 12ന് …

കിളിമാനൂരിൽ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ Read More »

ബി.എസ്.എന്‍.എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ നിര്‍മ്മിച്ച് മൊബൈല്‍ കവറേജ് ലഭ്യമാക്കിയിട്ടുണ്ട്

ഇടുക്കി: മകരവിളക്ക് ദിവസം കുമളി കോഴിക്കാനം റൂട്ടില്‍ രാവിലെ 6 മുതല്‍ വെകിട്ട് 4 വരെ 50 ബസ്സുകൾ കെ എസ് ആർ ടി സി തീര്‍ത്ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തും. 10 ബസ്സുകള്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഉപയോഗിക്കാൻ ക്രമീകരിച്ചിട്ടുണ്ട്. ബസ്സുകള്‍ മുഴുവന്‍ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചാണ് സര്‍വ്വിസ് നടത്തുന്നത്. പുല്ലുമേട്ടിലെ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട് . കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. പുല്ലുമേട് കാനന പാതയിലും വിഷപാമ്പുകൾ മൂലം …

ബി.എസ്.എന്‍.എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ നിര്‍മ്മിച്ച് മൊബൈല്‍ കവറേജ് ലഭ്യമാക്കിയിട്ടുണ്ട് Read More »

മകരജ്യോതി ദർശനം: ഇടുക്കി ജില്ലാഭരണകൂടം പൂർണ്ണസജ്ജം

ഇടുക്കി: മകരജ്യോതി ദർശനത്തിനായി ജില്ല പൂർണ്ണസജ്ജമായതായി ജില്ലാകളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. ജില്ലയിൽ മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുന്നോടിയായി വള്ളക്കടവിലെ വനംവകുപ്പ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് , സബ്കലക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ്ബ് എന്നിവർ ഒപ്പമുണ്ടായിരുന്നു. സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.എട്ട് ഡി വൈ എസ് പിമാർ 19 …

മകരജ്യോതി ദർശനം: ഇടുക്കി ജില്ലാഭരണകൂടം പൂർണ്ണസജ്ജം Read More »

പത്തനംതിട്ട പീഡനം; പ്രതികളിൽ ചിലർ വിദേശത്ത്

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളിൽ ചിലർ വിദേശത്ത്. ഇവരെ നാട്ടിലെത്തിക്കാനുളള പൊലീസ് നീക്കം ആരംഭിക്കും. ഇതുവരെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. പ്രതികളിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേരും ഉൾപ്പെടുന്നുണ്ട്. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 കേസുകളുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അറസ്റ്റുകൾ തിങ്കളാഴ്ച ഉണ്ടാകും. എഫ്ഐആറുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് …

പത്തനംതിട്ട പീഡനം; പ്രതികളിൽ ചിലർ വിദേശത്ത് Read More »

കാസർഗോഡ് പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു

കാസർഗോഡ്: പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസുകാരൻ മരിച്ചു. കാസർഗോഡ് കുമ്പള ഭാസ്കര നഗറിലെ അൻവറിൻറേയും മെഹറൂഫയുടെയും മകൻ മുഹമ്മദ് റിഫായി അനസാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടിൽ വെച്ചാണ് കുട്ടി പിസ്തയുടെ തൊലി കഴിച്ചത്. തൊലി തൊണ്ടയിൽ കുടുങ്ങിയതോടെ വീട്ടുകാർ കൈകൊണ്ട് ഒരു കഷണം വായിൽനിന്ന് എടുത്തുമാറ്റി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ രാത്രിയോടെ കുട്ടിക്ക് ശ്വാസ തടസം ഉണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടു പോവും …

കാസർഗോഡ് പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു Read More »

തൃശൂർ പീച്ചി ഡാം റിസര്‍വോയറിൽ വീണ ഒരു വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: പീച്ചി ഡാം റിസര്‍വോയറിൽ വീണ നാല് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീനയാണ്(14) മരിച്ചത്. സെന്‍റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു മരണം. വെള്ളത്തിൽ വീണ് പരുക്കേറ്റ മറ്റു മൂന്നു കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് വിദഗ്‌ധ ഡോക്‌ടർമാരെ കൂടി ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചാണ് കുട്ടികളുടെ ചികിത്സ തുടരുന്നത്. പട്ടിക്കാട് സ്വദേശികളായ …

തൃശൂർ പീച്ചി ഡാം റിസര്‍വോയറിൽ വീണ ഒരു വിദ്യാർത്ഥിനി മരിച്ചു Read More »

കോഴിക്കോട് ദമ്പതിമാരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: രാമനാട്ടുകരയിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴയൂർ പുന്നക്കോടൻ പളളിയാളി എം സുഭാഷ്(41), ഭാര്യ പി.വി സജിത(35) എന്നിവരാണ് രാമനാട്ടുകരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഭാഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ അച്ഛൻ രാധാകൃഷ്ണനാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടത്. ഉടൻ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമനാട്ടുകരയിൽ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. ശ്രേയ, ഹരിദേവ് എന്നിവരാണ് മക്കൾ. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിൽ എത്തിച്ചു. രാധാകൃഷ്ണൻ – വിജയലക്ഷ്മി …

കോഴിക്കോട് ദമ്പതിമാരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More »

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സി.പി.ഐ നേതാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഐ നേതാവിനെതിരേ പോക്സോ വകുപ്പ് ചുമത്തി. വിഴിഞ്ഞം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുല്ലൂരിലെ പെൺകുട്ടിയുടെ വീട്ടിൽവച്ച് വിഷ്ണു ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പ്ലസ് ടു വിദ്യാർഥിനിയുടെ പരാതി. പെൺകുട്ടിയുടെ സഹോദരനെതിരേ സ്കൂൾ അധികൃതർ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കാൻ പെൺകുട്ടിയും മാതാവും വിഷ്ണുവിനെ സമീപിച്ചിരുന്നു. തുടർന്ന് ഇവരുടെ കുടുംബവുമായി വിഷ്ണുവിന്‍റെ കുടുംബം അടുപ്പത്തിലായി. ഇതിനിടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ വിഷ്ണു ലൈംഗിക ഉദ്ദ്യേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് പരാതി.

തിരുവന്തപുരത്ത് സ്കൂൾ ബസ് ഇടിച്ച് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരുവന്തപുരം: സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. മടവൂർ ഗവ. സ്കൂളിലെ കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. ബസിൽ നിന്നു ഇറങ്ങിയ കുട്ടി മുന്നോട്ട് നടക്കുവഴി കാല് വഴുതി ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. ബസിന്‍റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തില്‍ കയറിയിറങ്ങി. വീടിന് തൊട്ടടുത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.‌

ഇടുക്കി ജില്ലാതല കേരളോത്സവത്തിലെ നീന്തൽ മത്സരങ്ങൾ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടന്നു

ഇടുക്കി: ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തിലെ നീന്തൽ മത്സരങ്ങൾ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടന്നു. അക്വാറ്റിക് മത്സരങ്ങളുടെ ഉത്ഘാടനം കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ബാബു നിർവ്വഹിച്ചു. ജില്ലാതലത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷൈനി റെജി, ഗ്രാമപഞ്ചായത്ത് അംഗം പോൾസൺ മാത്യു, കേരള അക്വാറ്റിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബേബി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

മലപ്പുറത്ത് എം.ഡി.എം.എയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട് ഇറങ്ങിയോടിയ പ്രതികളെ തന്ത്രപരമായി പിടികൂടി

മലപ്പുറം: എംഡിഎംഎയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് മനസിലാക്കി രാസലഹരി മരുന്ന് ഉപേക്ഷിച്ച് ഓടിയ യുവാവിനെ പിടികൂടി പൊലീസ്. മലപ്പുറം കൂരാട് തെക്കുംപാറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 30ന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എത്തിച്ച് ആവശ‍്യക്കാർക്ക് എത്തിച്ചുകൊടുക്കാറാണ് പ്രതിയുടെ രീതി. രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇൻസ്പെക്‌ടർ വി. അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരുകയായിരുന്നു. കാളികാവ് കറുത്തേനിയിലെത്തിയതോടെ …

മലപ്പുറത്ത് എം.ഡി.എം.എയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട് ഇറങ്ങിയോടിയ പ്രതികളെ തന്ത്രപരമായി പിടികൂടി Read More »

ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിൻ: ജില്ലാതല പരിപാടി സംഘടിപ്പിച്ചു

ഇടുക്കി: ക്ഷയരോഗനിവാരണ പ്രവർത്തനത്തിനായുള്ള നൂറുദിന കർമ്മപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ് സുരേഷ് വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.ശരത് ജി റാവു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടി. ബി ഓഫീസർ ഡോ. ആശിഷ് മോഹൻ കുമാർ സ്വാഗതം ആശംസിച്ചു. സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന ടിബി കേസുകൾ കണ്ടുപിടിക്കുക, അവർക്ക് ഫലപ്രദമായ ചികിത്സ നൽകുക …

ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിൻ: ജില്ലാതല പരിപാടി സംഘടിപ്പിച്ചു Read More »

കേരളം വ്യവസായസൗഹൃദ സംസ്ഥാനം;സംരഭക വർഷത്തിൽ ആരംഭിച്ചത് 3.4 ലക്ഷം സംരംഭങ്ങൾ: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിത്തീർക്കാൻ കഴിഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാതല സംരംഭകസഭ കട്ടപ്പന നഗരസഭ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുൻപ് വ്യവസായ സൗഹൃദ സൂചികയിൽ ഇരുപത്തിയെട്ടാമതായിരുന്നു കേരളം. എന്നാൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപ്പാക്കിയതോടെ കേരളം ഒന്നാമതായി. നിശ്ചയാർഢ്യത്തോടെ കൂട്ടായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണിത്. സംസ്ഥാനത്ത്പുതിയ വ്യവസായ നയം രൂപീകരിക്കാൻ സാധിച്ചു. സംരംഭകത്വ വർഷത്തിൻ്റെ ഭാഗമായി ഒരു ലക്ഷത്തിലധികം …

കേരളം വ്യവസായസൗഹൃദ സംസ്ഥാനം;സംരഭക വർഷത്തിൽ ആരംഭിച്ചത് 3.4 ലക്ഷം സംരംഭങ്ങൾ: മന്ത്രി റോഷി അഗസ്റ്റിൻ Read More »

റിസോർട്ടിൻറെ ആറാം നിലയിൽ നിന്ന് വീണു, മൂന്നാറിൽ ഒമ്പത് വയസ്സുള്ള കുട്ടി മരിച്ചു

തൊടുപുഴ: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിൻറെ ആറാം നിലയിൽ നിന്ന് വീണ് ഒവ്പത് വയസുകാരൻ മരിച്ചു. മതാപിതാക്കൾക്കൊപ്പം വിനോദയാത്രക്കെത്തിയ മധ്യപ്രദേശ് സ്വദേശി പ്രാരംഭ ദലാൽ ആണ് മരിച്ചത്. റിസോർട്ടിലെ മുറിയിൽ കസേരയിൽ കയറി നിന്ന് സ്ലൈഡിങ് ജനൽ തുറന്ന കുട്ടി കസേര മറിഞ്ഞപ്പോൾ പുറത്തേക്കു വീഴുകയായിരുന്നെന്നാണ് വിവരം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു അപകടം, ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെ കുട്ടി മരിക്കുകായിരുന്നു. തലയോട്ടിയിലെ പരിക്കാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വടയനാട് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം. കർണാടക സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ മരിച്ചു. റിസർവ് വനത്തിനുള്ളിലാണ് സംഭവം. പുൽപ്പള്ളിയിലെ കൊല്ലിവയൽ കോളനിയിൽ വന്ന വിഷ്ണുവാണ് മരിച്ചത്. കബനി നദി കടന്ന് കർണാടകയിലേക്കുള്ള മടക്ക യാത്രക്കിടെയാണ് സംഭവം. വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി വിഷ്ണുവിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മട്ടന്നൂരിൽ സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചു കയറി, രണ്ടേ പേർ മരിച്ചു

മട്ടന്നൂർ: കണ്ണൂർ ഉളിയിൽ കാർ സ്വകാര്യ ബസിലേക്ക് അടിച്ചു കയറി രമ്ട് മരണം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ച്ത. 4 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഉളിക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില്‍ മട്ടന്നൂര്‍ – ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലേക്കാണ് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി …

മട്ടന്നൂരിൽ സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചു കയറി, രണ്ടേ പേർ മരിച്ചു Read More »

എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

ഇടുക്കി: വെള്ളാപ്പാറ ഫോറസ്റ്റ് വൈൽഡ്‌ലൈഫ് ഓഡിറ്റോറിയത്തിൽ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജി വിജയകുമാർ അധ്യക്ഷത വഹിച്ചു. ഇടുക്കി ഡെപ്യൂട്ടി എക്സൈസ്കമ്മീഷർ കെ.എസ് സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വിനോദ് ജി കൃഷ്ണ(മാനേജർ, ഇടുക്കി), മുഹമ്മദ് റിയാസ്(ജനമൈത്രി, ദേവികുളം), അമൽ രാജ്(പീരുമേട്), മനൂപ്(അടിമാലി), സുനിൽ അൻ്റോ(തൊടുപുഴ), പ്രമോദ്(തങ്കമണി) എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ജില്ലാ സെക്രട്ടി പി.കെ സുരേഷ് കണക്കും റിപ്പോർട്ടും …

എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു Read More »

തുണ്ടത്തിൽ റോസമ്മ അ​ഗസ്റ്റിൻ നിര്യാതയായി

മുതലക്കോടം: ഞറുക്കുറ്റി തുണ്ടത്തിൽ പരേതനായ അ​ഗസ്റ്റിൻ്റെ(കുഞ്ഞേട്ടൻ) ഭാര്യ റോസമ്മ അ​ഗസ്റ്റിൻ(87) നിര്യാതയായി. സംസ്കാരം 9/1/2025 വ്യാഴം രാവിലെ 9.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: മാണി, ജോർജ്, പരേതനായ തോമസ്, ജോസ്, ജോയി, ബിജു, പരേതയായ ത്രേസ്യാമ്മ, മേരി, ഡോളി, പൗളി, അൽഫോൺസാ, ബിനു. മരുമക്കൾ: ജോസഫ്(ഇളയിടത്ത്), ജോസ്(വാണിയകിഴക്കേൽ), റോയി(തെക്കെതൊട്ടിയിൽ), കുട്ടിച്ചൻ(ചങ്ങാംതടത്തിൽ), ജോർജ്(വലിയവീട്ടിൽപറമ്പിൽ), സിബി(പാലമൂട്ടിൽ), സാലി(കൂനാനിക്കൽ), റോസമ്മ(കട്ടിക്കാനായിൽ), സാലി(മൊടൂർ), ഷെൻസി, അരിമ്പൂർ(മുത്തുപീടിക), ഷീന(പാംപ്ലാനിയിൽ), ജെസ്സി(കട്ടക്കയം). ഫാദർ ചാൾസ് എം.എസ്.ജെ തെക്കെതൊട്ടിയിൽ ചെറുമകനാണ്.

അറക്കുളത്ത് എൻ.ഡി.എ ഉപരോധ സമരം നടത്തി

അറക്കുളം: ഗ്രാമപഞ്ചായത്തിലെ വികസനം തടസ്സപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥ നിയമനം നടത്താത്ത ഇടത് വലത് സംയുക്ത ഭരണ സമിതിക്കെതിരെ ശക്തമായ താക്കീതായി ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഉപരോധസമരം. പഞ്ചായത്തിൻ്റെ വികസന ഫണ്ടി ൻ്റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്ന ഗ്രാമസേവകരുടെ ഒഴിവ് കഴിഞ്ഞ 4 മാസക്കാലമായി നികത്താനാവാത്തത് വികസനത്തെ സാരമായി ബാധിച്ചിരിക്കയാണ്.പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഇത്തവണ പഞ്ചായത്തിൽ 350 ഓളം വീടുകൾ അനുവദിച്ചതിൽ 27 വീടുകൾക്ക് മാത്രമാണ് പഞ്ചായത്തിൻ്റെ വിഹിതം നൽകി എഗ്രിമെൻ്റ് വച്ചിട്ടുള്ളത്. അവരുടെ ആദ്യ …

അറക്കുളത്ത് എൻ.ഡി.എ ഉപരോധ സമരം നടത്തി Read More »

വയനാട്ടിൽ റിസോർട്ടിലെ മരത്തിൽ സ്ത്രീയെയും പുരുഷനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വൈത്തിരി: വയനാട്ടിൽ പുരുഷനേയും സ്ത്രീയേയും തൂങ്ങി മനരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോർട്ടിന്‍റെ പരിസരത്തുള്ള മരത്തിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ്(54), ഉള്ള്യേരി നാറാത്ത് ബിൻസി(34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്. രാവിലെയാണ് റിസോർട്ടിലെ ജീവനക്കാർ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി നടപടി ക്രമങ്ങൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടാം പിണറായി സർക്കാരിനെ പോലൊരു ദുരന്തം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

ഇടുക്കി: രണ്ടാം പിണറായി സർക്കാരിനെ പോലൊരു ദുരന്തം കേരളത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജകുമാരിയിൽ എൽഡിഎഫ് സർക്കാരിനെതിരെയുള്ള വിചാരണ സദസ്സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന് ഇടുക്കിയിലെ ജനങ്ങളോട് ബാധ്യത ഇല്ലെന്നതിന്റെ തെളിവാണ് ഇടുക്കിയെ മാത്രം പ്രതികൂലമായി ബാധിക്കുന്ന 30 കരി നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ സമരത്തിന്റെ പേരിൽ പി.വിഅൻവർ എംഎൽഎയെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരാണ് …

രണ്ടാം പിണറായി സർക്കാരിനെ പോലൊരു ദുരന്തം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല Read More »

കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പുൽപ്പറമ്പിൽ പി.വി ആൻ്റണി അന്തരിച്ചു

വാഴക്കുളം: കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പുൽപ്പറമ്പിൽ(എടമന കളത്തി) പി.വി ആൻ്റണി(68) നിര്യാതനായി. സംസ്കാരം 08/1/2025 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ മേരി കോതമംഗലം ഓലിയേപ്പുറം കുടുംബാംഗം. മക്കൾ: അനീഷ്(എക്സിക്യൂട്ടീവ് ഡയറക്ടർ, എസ്-വ്യാസ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഡ്വാൻസ് സ്റ്റഡീസ്, ബാംഗ്ലൂർ), ബിനോ(എക്സിക്യൂട്ടീവ് ഡയറക്ടർ, കെയറെക്സ് ഓസ്ട്രേലിയ), ചിഞ്ചു ദിലീപ്. മരുമക്കൾ: റ്റിൻ്റു, ചീരൻ, തൃശൂർ(ബാംഗ്ലൂർ). ഡീന, പാറേക്കാട്ടിൽ, അങ്കമാലി(ഓസ്ട്രേലിയ), ദിലീപ്, …

കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പുൽപ്പറമ്പിൽ പി.വി ആൻ്റണി അന്തരിച്ചു Read More »

മണക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് തളിയംചിറ റ്റി.കെ തോമസ് അന്തരിച്ചു

പുതുപ്പരിയാരം: മണക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് തളിയംചിറ റ്റി.കെ തോമസ് (97) നിര്യാതനായി. സംസ്കാരം 8/1/2025 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് നാലിന് പെരിയാമ്പ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ. പരേതൻ തൊടുപുഴ കാർഷിക വികസന ബാങ്ക് ബോർഡ് മെമ്പർ, റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി ബോർഡ് മെമ്പർ, ​ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ മേരി വെളിയനാട് പാടത്തുമാപ്പിള കുടുംബാം​ഗമാണ്. മക്കൾ: ജെന്നിം​ഗ്സ്, പമീല, ജെറ്റ്സി. മരുമക്കൾ: മിനി, …

മണക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് തളിയംചിറ റ്റി.കെ തോമസ് അന്തരിച്ചു Read More »

540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങി; ഗുജറാത്തിൽ 18 വയസുകാരിയെ രക്ഷിക്കുവാനുള്ള ശ്രമം തുടരുന്നു

ഗുജറാത്ത്: കച്ചിൽ 18 വയസുകാരി കുഴല്‍കിണറില്‍ വീണു. പെണ്‍കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്. കച്ച് ജില്ലയിലെ ബുജ് താലൂക്കിലുള്ള കണ്ടരായ് ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെ 6.30 യോടെയാണ് അപകടം. 540 അടി ആഴമുള്ള കുഴൽക്കിണറിൽ 490 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയതെന്നും പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഭുജ് ഡെപ്യൂട്ടി കളക്ടർ എബി ജാദവ് പറഞ്ഞു. ക്യാമറയുടെ സഹായത്തോടെ പെൺകുട്ടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പെൺകുട്ടി അബോധാവസ്ഥയിലാണ്. റെസ്‌ക്യൂ ടീം കുഴൽക്കിണറിലേക്ക് ഓക്സിജൻ എത്തിച്ച് നൽകുന്നുണ്ട്. ദേശീയ …

540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങി; ഗുജറാത്തിൽ 18 വയസുകാരിയെ രക്ഷിക്കുവാനുള്ള ശ്രമം തുടരുന്നു Read More »

മൈസൂരിൽ എട്ട് വയസ്സുള്ള പെൺകുട്ടി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മൈസൂർ: മൂന്നാം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു. മൈസൂരു ചാമരാജനഗറിലെ സ്വകാര്യ സ്‌കൂൾ വിദ്യാർഥിനി തേജസ്വിനിയാണ്(8) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളിൽ വച്ച് കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇതിനുള്ള കാരണം വ്യക്തമല്ല.

മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്നു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജ് (34) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സുഹൃത്ത് രാജയെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നടുവനാട് നിടിയാഞ്ഞിരത്ത് ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ജസ്റ്റിന്‍ രാജും രാജയും ചേര്‍ന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. വാക്കേറ്റത്തിനിടെ രാജ ജസ്റ്റിനെ കുത്തുകയായിരുന്നു. രാജയുടെ കുട്ടി സമീപത്തെ കടയില്‍ ചെന്ന് വിവരം പറഞ്ഞതോടെ നാട്ടുകാര്‍ സംഭവം അറിയുകയായിരുന്നു. ഉടന്‍ …

മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്നു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ Read More »

പൈങ്കുളം സെൻ്റ് റീത്താസ് ഹൈ സ്കൂൾ വാർഷികാഘോഷം ജനുവരി എട്ടിന്

പൈങ്കുളം: പൈങ്കുളം സെൻ്റ് റീത്താസ് ഹൈസ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃദിനവും സംസ്ഥാനതല മത്സര വിജയികളെ അനുമോദിക്കലും ജനുവരി എട്ടിന് രാവിലെ 10:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. രാവിലെ 10:30ന് ഫാ. മാത്യൂസ് മാളിയേക്കൽ പതാക ഉയർത്തും. 11ന് പൊതുസമ്മേളനം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൈലക്കൊമ്പ് ബി എഡ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൻ ഒറോപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും. കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ സംസ്ഥാന മത്സര വിജയികളെ ആദരിക്കും. …

പൈങ്കുളം സെൻ്റ് റീത്താസ് ഹൈ സ്കൂൾ വാർഷികാഘോഷം ജനുവരി എട്ടിന് Read More »

തീർത്ഥാടകസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നാല് മരണം

ഇടുക്കി: മാവേലിക്കരയിൽ നിന്നും കെ.എസ്.ആർ.റ്റി.സി ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂർ, മധുര എന്നിവിടങ്ങളിലേക്ക് തീർത്ഥാടനത്തിന് പോയി തിരികെ വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ടു. നാല് പേർ മരിച്ചു. രമ മോഹൻ(55), അരുൺ ഹരി (40), സംഗീത്(45 ), ബിന്ദു ഉണ്ണിത്താൻ(55) എന്നിവരാണ് മരിച്ചത്. ആദ്യ മൂന്ന്പേരുടെ മൃതദേഹങ്ങൾ കുട്ടിക്കാനം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ബിന്ദു ഉണ്ണിത്താന്റെ(55) മൃതദേഹം പാലാ മെഡിസിറ്റിയിലുമാണ് ഉള്ളത്. ഡ്രൈവർമാർ അടക്കം ആകെ 37 പേർ സംഘത്തിലുണ്ടായിരുന്നു. 32 പേർ …

തീർത്ഥാടകസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നാല് മരണം Read More »

മൂന്നാറിൽ പുതിയ അക്കോമഡേഷൻ കോംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു

ഇടുക്കി: കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളോടനുബന്ധിച്ച് സൗകര്യപ്രദവും മനോഹരവുമായ അതിഥിമന്ദിരങ്ങൾ ആരംഭിക്കുകയെന്നത് ടൂറിസം വകുപ്പിൻ്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂരിലും ,പൊൻമുടിയിലും പുതിയ ഗസ്റ്റ്ഹൗസ് കെട്ടിടങ്ങൾ ഈ വർഷം ജനങ്ങൾക്കായി തുറന്ന് കൊടുക്കും. കോവിഡിന് ശേഷം ലോകമാകെ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നെങ്കിലും ഇടുക്കി ജില്ലയിൽ റെക്കോർഡ് വർധനവാണുണ്ടായത്. 2023 ൽ …

മൂന്നാറിൽ പുതിയ അക്കോമഡേഷൻ കോംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു Read More »

പി.എന്‍ പ്രസന്നകുമാര്‍ അന്തരിച്ചു

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് പി എൻ പ്രസന്നകുമാർ അന്തരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍ പരേതനായ നാരായണന്റെ മകനാണ് പി.എന്‍. പ്രസന്നകുമാര്‍. 74 വയസ്സായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ നിന്നും ജേര്‍ണലിസത്തില്‍ ഫെലോഷിപ്പ് നേടി. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു. കെഎസ് യു ജില്ലാ ഭാരവാഹി, യൂത്ത് …

പി.എന്‍ പ്രസന്നകുമാര്‍ അന്തരിച്ചു Read More »

കോതമംഗലം കുട്ടമ്പുഴയിൽ വീട് കത്തി നശിച്ചു

കോതമംഗലം: കോതമംഗലത്ത് വെള്ളാരം കുത്ത് കുടിയിൽ വീട് കത്തി നശിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ വെള്ളാരം കുത്ത് കുടിയിൽ പുത്തൻപുര ജയൻ – സുജാത ദമ്പതികളുടെ വീടാണ് ശനിയാഴ്ച രാവിലെ കത്തി നശിച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിൽ , അലമാര, വസ്ത്രങ്ങൾ അടക്കമുള്ള വീട്ടുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. തീ പിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. ഗ്രാമ പഞ്ചായത്ത്, വില്ലേജ് അധികാരികളെ വിവരമറിയിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥല സന്ദർശിച്ചു. കുടുംബത്തിന് നഷ്ട പരിഹാരം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് …

കോതമംഗലം കുട്ടമ്പുഴയിൽ വീട് കത്തി നശിച്ചു Read More »

പെരുമ്പാവൂരിൽ തെങ്ങ് കടപുഴകി വീണ് 5 വയസ്സുകാരന് ദാരുണാന്ത്യം

പെരുമ്പാവൂർ: തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്‍റെ മകൻ അൽ അമീനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. കുട്ടിയെ ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തെങ്ങിന്‍റെ അടിഭാഗം കേടു വന്നതാണ് അപകടത്തിനിടയാക്കിയത്. ഇതു ശ്രദ്ധയിൽ പെടാതെ തെങ്ങിനരികിൽ തീ ഇട്ടു. ചൂടേൽക്കാൻ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്.

ആലപ്പുഴ ചേർത്തലയിൽ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

ചേർത്തല: തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ വടക്കേ കണ്ടത്തിൽ ലളിതയാണ്(63) മരിച്ചത്. ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് നിന്നും മീൻ വെട്ടിക്കൊണ്ടിരിക്കുമ്പോൾ തെരുവുനായയുടെ കടിയേൽക്കുകയായിരുന്നു. ചെറിയ പട്ടിയായതിനാൽ പരിക്ക് നിസാരമായതിനാൽ ചികിത്സ തേടിയില്ല. എന്നാൽ വ്യഴാഴ്ചയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടുകയായിരുന്നു. തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും വെളളിയാഴ്ചയോടെ മരണം സംഭവിച്ചു. ലളിതയുടെ മരണത്തെ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നവർക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി. ഇവർ …

ആലപ്പുഴ ചേർത്തലയിൽ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു Read More »