VBC News 2/1/2025
VBC News
VBC News
ഇടുക്കി: മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഡബിൾ ഡക്കർ ബസ് എത്തുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകൾ കാണാൻ പറ്റുന്ന രീതിയിൽ ഗ്ലാസ് പാനലിംഗ് നടത്തിയ ബസ്സ് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്. കെ.എസ്.ആർ.ടി.സി യുടെ ആർ എൻ765 (കെ എൽ 15 9050) ഡബിൾ ഡക്കർ …
മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇനി ഡബിൾ ഡക്കർ ബസ് Read More »
കണ്ണൂർ: അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്ര തകരാറില്ലെന്ന് എം.വി.ഡി പ്രാഥമിക റിപ്പോർട്ട്. അശാസ്ത്രീയമായി നിർമിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്‍റെ ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർ ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാനാണ് സാധ‍്യതയെന്ന് എം.വി.ഐ ഉദ‍്യോഗസ്ഥൻ റിയാസ് മാധ‍്യമങ്ങളോട് പറഞ്ഞു. സി.സി.റ്റി.വിയിൽ കാണുന്ന അപകട ദൃശ‍്യത്തിലെ സമയത്ത്(4.03) ഡ്രൈവർ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു നിസാമുദ്ദീൻ പറഞ്ഞത്. വാട്സ് …
കണ്ണൂർ സ്കൂൾ ബസ് അപകടത്തിൽ ബസിന് യന്ത്ര തകരാറില്ലെന്ന് എം.വി.ഡി Read More »
VBC News
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ എംഎൽഎ ഉമ തോമസിന്‍റെ ആരോഗ്യ നിയലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുളളറ്റിൻ. ഉമ തോമസിന്‍റെ തലയ്ക്ക് ഉണ്ടായ മുറിവുകൾ ഭേദപ്പെട്ടു വരുകയാണെന്നും ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിലെ പരുക്ക് വെല്ലുവിളിയുളളതാണ്. വാരിയെല്ല് പൊട്ടിയതിനാൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം പൂർണമായും മാറ്റാൻ സാധിച്ചിട്ടില്ലെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. വെന്‍റിലേറ്ററിൽ തുടരുകയാണെങ്കിലും എംഎൽഎ യുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ട്. കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമ തോമസ് ബുധനാഴ്ച ശരീരമാകെ ചലിപ്പിച്ചു. …
കോഴിക്കോട്: പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. കോഴിക്കോട് സ്വദേശി വിഷ്ണുവിനെ ബാംഗ്ലൂരിൽ നിന്നാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാറി നിന്നെന്നാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി. വിഷ്ണുവിൻറെ സുഹ‍്യത്തുക്കൾ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തിയത്. ഡിസംബർ 17 മുതലാണ് വിഷ്ണുവിനെ കാണാതാകുന്നത്. നാട്ടിലേക്ക് വരുകയാണെന്നും കണ്ണൂരെത്തിയെന്നുമായിരുന്നു കുടുംബത്തെ അറിയിച്ചിരുന്നത്. പീന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. പരിശോധനയിൽ നിന്ന് ഫോണിൻറെ ലൊക്കേഷൻ മുബൈയ്ക്ക് സമീപമാണെന്ന് കണ്ടെത്തിയിരുന്നു.
കട്ടപ്പന: ചികിത്സയ്ക്കുള്ള പണത്തിനായി കാത്തു നിൽക്കാതെ മകന് പിന്നാലെ ആ അമ്മയും മടങ്ങി. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങൾക്ക് വേണ്ടി നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതോടെ കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ മാതാവ് അന്തരിച്ചു. കട്ടപ്പന പള്ളിക്കല മുളങ്ങാശേരിൽ ത്രേസ്യാമ്മയാണ്(90) മരിച്ചത്. ഒന്നര വർഷമായി സ്ട്രോക്ക് വന്നു കിടപ്പിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. . അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബാങ്കിനെ …
ചികിത്സയ്ക്കുള്ള പണത്തിനായി കാത്ത് നിൽക്കാതെ മകന് പിന്നാലെ ആ അമ്മയും മടങ്ങി Read More »
VBC News
തൊടുപുഴ ഈസ്റ്റ്: കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയൂർവ്വേദ മെഡിക്കൽ ഓഫീസേഴ്സ് അസോസ്സിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്, റിട്ട. ഡി.എം.ഒ പൊട്ടയിൽ ഡോ. പി.എ ജോർജിന്റെ(ചരകാസ്) ഭാര്യ ബേബി(74) നിര്യാതയായി. തൃശൂർ മാറോക്കി കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ 1/1/2025 ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ. മക്കൾ: ഡോ. ഷിബു ജി പൊട്ടയിൽ(അമൃത ഹോസ്പിറ്റൽ, കൊച്ചി), ഷീജ.ബി(എക്സിക്ക്യൂട്ടീവ് എഞ്ചിനീയർ, കെ.എസ്.ഇ.ബി, പെരുമ്പാവൂർ), മജ്ഞു ബി(എഞ്ചിനീയർ). മരുമക്കൾ: സ്റ്റെല്ല ഷിബു, പൂവത്തൂക്കാരൻ(കണിമംഗലം, തൃശൂർ), സാം …
പൊട്ടയിൽ ഡോ. പി.എ ജോർജിന്റെ ഭാര്യ ബേബി നിര്യാതയായി Read More »
കട്ടപ്പന: റൂറൽ ഡെവലപ്മെൻറ് കോഓപ്പറേറ്റിവ് സൊസൈറ്റിക്കു മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനയുമായി സി.പി.എം നേതാവ് എം.എം മണി എം.എൽ.എ. സാമ്പത്തിക ഭദ്രതയുള്ള സാബു തോമസിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് മണിയുടെ കണ്ടെത്തൽ. എന്തുകൊണ്ട് ആത്മഹത്യ ചെയ്തെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ എൽ.ഡി.എഫിൻ്റെ നയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പരാമർശം. സാബുവിനു വല്ല മാനസിക പ്രശ്നമുണ്ടായിരുന്നോ എന്നും ചികിത്സ നടത്തിയിരുന്നോ എന്നും അന്വേഷിക്കണമെന്നും മണി പറഞ്ഞു. വഴിയേ പോയ …
VBC News
കൊച്ചി: യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ബസ് കണ്ടക്റ്റർ അറസ്റ്റിൽ. എടവനക്കാട് കുട്ടുങ്ങച്ചിറ അഞ്ചലശേരി വീട്ടിൽ വിനോദിനെയാണ്(54) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. വൈപ്പിൻ മുനമ്പം റൂട്ടിലോടുന്ന സുരഭി ബസിൻറെ കണ്ടക്റ്ററാണ് പ്രതി. ഇൻസ്പെക്ടർ സുനിൽ തോമസിൻറെ നേതൃത്വത്തിൽ എസ്.ഐ അഖിൽ വിജയകുമാർ, സീനിയർ സി.പി.ഒ ചിത്ര, സി.പി.ഒമാരായ വി.ജി ഷിബു, സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മൂന്നാർ: സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു. ഔപചാരിക ഉദ്‌ഘാടനം 31ന് വൈകീട്ട് അഞ്ചിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് നിർവ്വഹിക്കും. യാത്രക്കാർക്ക് കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. കെ.എസ്.ആർ.റ്റി.സിയുടെ ഏറ്റവും പുതിയ സംരംഭമായ കെ.എസ്.ആർ.റ്റി.സി റോയൽ വ്യൂ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്. തിരുവനന്തപുരത്ത് നഗരക്കാഴ്‌ചകളെന്ന പേരിൽ ആരംഭിച്ച ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി …
മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു: ഉദ്‌ഘാടനം 31ന് Read More »
തൊടുപുഴ: ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
ഇടുക്കി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ വലിച്ചെറിയൽ വിരുദ്ധവാരം സംഘടിപ്പിക്കും. ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം സജ്ജമാവുന്ന സാഹചര്യത്തിലും പൊതുവിടങ്ങളിലും നിരത്തുകളിലും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഏറിവരുന്ന പശ്ചാത്തലത്തിലാണിത്. ഇതിൻ്റെ ഭാഗമായി ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിനുള്ള വിശദമായ രൂപരേഖ തയ്യറാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിച്ച മാലിന്യ ശേഖരണ സംവിധാനവുമായി സഹകരിക്കാത്തവർ, തദ്ദേശസ്ഥാപനങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ മാലിന്യം ശേഖരിക്കുന്ന …
മാലിന്യമുക്ത നവകേരളം; വലിച്ചെറിയൽ വിരുദ്ധ വാരാഘോഷം ജനുവരി ഒന്ന് മുതൽ ഏഴ് വരെ Read More »
ഇടുക്കി: വണ്ടിപെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയിലേക്ക് കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 21ന് രാവിലെ 10ന് തൊടുപുഴ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയോ അസിസ്റ്റന്റ് എഞ്ചിനീയറോ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എന്നാൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ കുടിവെള്ളവും റോഡും ഉറപ്പാക്കുന്നത് സംബന്ധിച്ച പരാമർശം ഇല്ലാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ …
തൊടുപുഴ: കാട്ടാനയെ ഓടിക്കാൻ ദിവസങ്ങളായി വനാതിർത്തിയിൽ കാവൽ നിൽക്കേണ്ടി വന്ന നിസ്സഹായരായ മനുഷ്യരുടെ വേദന മനസ്സിലാക്കാൻ ഇനിയെങ്കിലും ഭരണകർത്താക്കളും വനംവകുപ്പ് അധികൃതരും തയ്യാറാകണമെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്ക ണ്ടത്തിൽ ആവശ്യപ്പെട്ടു. മുള്ളരിങ്ങാട്ടെ അമർ ഇലഹിം എന്ന യുവാവിന്റെ ദാരുണമായ മരണം, വന്യ മൃഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വനം വകുപ്പ് പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും, വെള്ളത്തിൽ വരച്ച വര പോലെ, വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ, ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ, …
തുടർച്ചയായ വന്യമൃഗ ആക്രമണം: സത്വര നടപടി വേണം:മാർ ജോർജ് മഠത്തിക്കണ്ടത്തിൽ Read More »
ചെപ്പുകുളം: കല്ലറയ്ക്കൽ(കരിംതുരുത്തേൽ) കെ.റ്റി ജോസഫ്(പാപ്പച്ചൻ – 88) നിര്യാതനായി. സംസ്കാരം 31/12/2024 ചൊവ്വ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ കുട്ടിയമ്മ ജോസഫ് പാതാമ്പുഴ, പൂണ്ടിക്കുളം കുടുംബാംഗം. മക്കൾ: ഡോ. ടെസ്സി വിൽസൺ(മൂലമറ്റം), ടോം കെ ജോസഫ്(തൊമ്മൻകുത്ത്), ടോജോ ജോസഫ് കല്ലറയ്ക്കൽ(തൊടുപുഴ ഈസ്റ്റ്), ടോംസി ജിൻ(വഴിത്തല), ടെൻസി വിനു(ഹൈദരാബാദ്), അഡ്വ. ഡൊമിനിക് ടോണി ജോസഫ്(ചെപ്പുകുളം). മരുമക്കൾ: വിൽസൺ ജേക്കബ്, പനച്ചിക്കൽ(അറക്കുളം), ലിസോൺ ടോം, പുറത്തേമുതുകാട്ടിൽ(തിടനാട്), ഷിബി ടോജോ, പൈനാൽ(കരിങ്കുന്നം), ജിൻ മള്ളൂശ്ശേരിൽ(നെയ്യശ്ശേരി), …
ആലപ്പുഴ: കഞ്ചാവ് കേസിൽ യു പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് ഒൻപതാം പ്രതിയായി എഫ്.ഐ.ആർ. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഘത്തിൽ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും റിപ്പോർട്ടിലുണ്ട്. കനിവ് അടക്കമുള്ള ഒൻപതംഗ സംഘത്തെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ ജയരാജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഭവം വാർത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ എം.എൽ.എ രംഗത്തെത്തിയിരുന്നു. മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിൻറെ …
VBC News
ഇടുക്കി: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ഇഞ്ചപ്പതാൽ -മുതിരപ്പുഴ – കാക്കാസിറ്റി പൊൻമുടി റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള തുക ജില്ലാപഞ്ചായത്ത് കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിർദ്ദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഏഴ് കിലോമീറ്റർ റോഡിൽ 5.75 കി.മി ഭാഗത്താണ് അറ്റകുറ്റപണികൾ ബാക്കിയുള്ളത്. 1.25 കി മി ഭാഗത്ത് 20 ലക്ഷം രൂപയ്ക്ക് പ്രവൃത്തികൾ നടന്നു വരുന്നതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അന്യ സംസ്ഥാന തൊഴിലാളികളുടെ ആധാർ കാർഡ് …
ഇടുക്കി: കൃപേഷ് ശരത് ലാൽ വധക്കേസിലെ വിധി പ്രഖ്യാപിന് ശേഷം പ്രതികരിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. സി.പി.ഐ(എം) ഗൂഡാലോചന നടത്തി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമാണെന്നും പ്രതികൾ കുറ്റക്കാരാണെന്നും തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സി.പി.ഐ(എം) മുൻ എം.എൽ.എ ഈ കേസിൽ മുഖ്യപ്രതിയാണെന്ന് തെളിഞ്ഞു. ഇടതുപക്ഷ സർക്കാർ തേച്ചു മായ്ച്ച് കളയാൻ ശ്രമിച്ചപ്പോൾ പാർട്ടി നേതൃത്വം സി.ബി.ഐയ്ക്ക് വിടണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയതിനാലാണ് നീതി നടപ്പിലാകുന്നത്. ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വയ്പിക്കാൻ …
തിരുവനന്തപുരം: ദുരൂഹ സാഹചര‍്യത്തിൽ നവജാത ശിശു മരിച്ച നിലയിൽ. ബ‍്യൂട്ടി പാർലർ ജീവനക്കാരിയും കർണാടക സ്വദേശിനിയുമായ യുവതിയുടെ കുഞ്ഞാണ് മരിച്ചത്. അവിവാഹിതയായ ഇവർ കഴക്കൂട്ടത്ത് ജോലിക്കെത്തിയതായിരുന്നു. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയിലാണ് കണ്ടെത്തിയത്. സുഖമില്ലാത്തതിനാൽ വെള്ളിയാഴ്ച ജോലിക്ക് നിൽകാതെ മടങ്ങിയിരുന്നു. തുടർന്ന് സഹപ്രവർത്തകർ റൂമിലെത്തിയപ്പോൾ രക്തം വാർന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. അമ്മയേയും കുഞ്ഞിനെയും എസ്ഒടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
ന‍്യൂഡൽഹി: പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ തീകൊളുത്തി ആത്മഹത‍്യ ചെയ്യാൻ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്രയാണ്(26) മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരയേടെയാണ് പാർലമെന്‍റ് മന്ദിരത്തിന് മുന്നിലെ റോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി പാർലമെന്‍റിന് മുന്നിലേക്ക് ഓടിവരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഉത്തർപ്രദേശ് പൊലീസ് ജിതേന്ദ്രയ്ക്കെതിരേ ചുമത്തിയ കേസുകളിൽ അന്വേഷണം നടക്കുന്നില്ലെന്നായിരുന്നു മരണമൊഴി. 2021ൽ ബാഗ്പത്തിൽ …
പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ തീകൊളുത്തി ആത്മഹത‍്യക്ക് ശ്രമിച്ച യുവാവ് മരിച്ചു Read More »
കണ്ണൂർ: കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് തൂമ്പ ഉപയോഗിച്ച് എ.റ്റി.എം കൗണ്ടർ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. പെരിങ്ങത്തൂരിലുള്ള സൗത്ത് ഇന്ത‍്യൻ ബാങ്കിൻറെ എ.റ്റി.എമ്മാണ് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചത്. വടകര തൂണേരി സ്വദേശി വിഘ്നേശ്വർ പിടിയിലായി. എംടിഎം മെഷീൻ തകർത്ത് മോഷണം നടത്താൻ ശ്രമിച്ചതിൻറെ സി.സി.റ്റി.വി ദൃശ‍്യങ്ങൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. ക്രിസ്മസ് ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഹെൽമറ്റ് ധരിച്ച് മുഖം മറച്ച് തൂമ്പയുമായെത്തി എടിഎം മെഷീനിൻറെ രണ്ട് വശവും കുത്തിത്തുറക്കാൻ …
കണ്ണൂരിൽ തൂമ്പ ഉപയോഗിച്ച് എ.റ്റി.എം കുത്തിത്തുറക്കാൻ ശ്രമം: യുവാവ് പിടിയിൽ Read More »
VBC News
ഇടുക്കി: ഒറ്റപ്പെട്ടുകഴിയുന്ന മുതിർന്ന പൗരന്മാരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്ന് വനിതാകമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. കുമിളി വ്യാപാരഭവനിൽ നടന്ന ഇടുക്കി ജില്ലാതല വനിതാ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മുതിർന്ന സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് കമ്മീഷൻ്റെ വിലയിരുത്തൽ. പരാതിക്കാരിൽ ചിലർ വിധവകളും മക്കളില്ലാത്തവരുമാണ്. മറ്റുള്ളവർക്കൊപ്പം മക്കളുമില്ല. ഇത്തരം സാഹചര്യങ്ങളിലുണ്ടാവുന്ന ഒറ്റപ്പെടൽ അവരുടെ മാനസിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതായി വനിതാ കമ്മീഷൻ പറഞ്ഞു. സാമൂഹിക പ്രശ്‌നമായി കണ്ട് ഇക്കാര്യത്തിൽ പരിഹാരം കാണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ജാഗ്രതാ …
കട്ടമുടി: കുഞ്ചിപ്പെട്ടിക്കുടി പാടശേഖരത്തിൽ ആദ്യഘട്ട കൊയ്ത്തുൽസവം നടത്തി.കഴിഞ്ഞവർഷം അഞ്ച് കർഷകർ അഞ്ചേക്കറിൽ താഴെയായിരുന്നു കൃഷി ചെയ്തത്. എന്നാൽ ഈ വർഷം മൂന്ന് കുടുംബശ്രീ യൂണിറ്റുകളും 17 കർഷകരും 14.4 ഏക്കറിലാണ് നെൽകൃഷി നടത്തിയത്.ഇനിയും തരിശു കിടക്കുന്നയിടം കൂടി കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അടിമാലി പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട്ട മുതുവാൻ വിഭാഗം മാത്രമുള്ള പ്രദേശമാണ് കട്ടമുടി കുഞ്ചിപെട്ടി.വനത്താൽ ചുറ്റപ്പെട്ട ഇവിടെ 20 ഏക്കർ പാടമാണുള്ളത്. വർഷങ്ങളായി തരിശു കിടന്ന ഭൂമിയിൽ നാലു വർഷങ്ങൾക്കു മുമ്പ് യു എൻ …
കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരത്തിൽ വീണ്ടും കൊയ്ത്തുപാട്ട് Read More »
ഇടുക്കി: തേയില തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ തൊഴിൽ വകുപ്പ് കാലതാമസം വരുത്തുന്നുവെന്ന പരാതിയിൽ തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ജനുവരി 21 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥൻ ഹാജരാകണമെന്നാണ് ഉത്തരവ്. പീരുമേട് താലൂക്കിലെ എസ്റ്റേറ്റ് ലയങ്ങൾ തകർന്ന് തൊഴിലാളികൾക്ക് …
ആലപ്പുഴ: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ. വള്ളിക്കുന്നം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണിക്കാവ് സ്വദേശിയായ 16കാരനെ യുവതി ഡിസംബർ ഒന്നിന് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് പല സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നും ആൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞതിനെത്തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരൻറെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. അവിടെ നിന്നാണ് ആൺകുട്ടിയുമായി യുവതിയെ കാണാതായത്. 16കാരൻറെ അമ്മ നൽകിയ പരാതിയിൽ …
16കാരനെ പീഡിപ്പിച്ചു, കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ Read More »
അങ്കമാലി: തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ട്രാവലർ ഡ്രൈവർ പാലക്കാട് സ്വദേശി അബ്ദുൾ മജീദാണ്(59) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അങ്കമാലി എംസി റോഡിൽ വച്ചായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന കാറ്ററിംഗ് സർവിസ് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രാവലറാണ് തടിലോറിയുമായി കൂട്ടിയിടിച്ചത്. 19 സ്ത്രീകൾ ട്രാവലറിലുണ്ടായിരുന്നു. പരുക്കേറ്റ 19 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ ട്രാവലറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.
ഏഴുകോൺ: തിരുവനന്തപുരം മെഡിക്കൽ കോളെജ് ഫാർമസിയിൽ നിന്ന് പതിനാലുകാരന് ഡോക്‌ടർ നിർദേശിച്ചതിലും അധികം മരുന്ന് കൂട്ടി നൽകിയതായി പരാതി. അപസ്മാര സംബന്ധമായ പ്രശ്നങ്ങൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിയ ഏഴുകോൺ സ്വദേശിയായ പതിനാലുകാരനാണ് മരുന്ന് ഡോസ് കൂട്ടി നൽകിയത്. ഡോസ് കൂട്ടിയ മരുന്ന് കഴിച്ചതോടെ കുട്ടിയുടെ മനോനില തെറ്റുന്ന അവസ്ഥയിലേക്കെത്തി. നിലവിൽ കുട്ടി പ്രതിസന്ധി ഘട്ടം തരണം ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബം ഫാർമസി ജീവനക്കാർക്കെതിരേ മെഡിക്കൽ കോളേജ് സുപ്രണ്ടിന് പരാതി നൽകി. മരുന്ന് കഴിച്ചതിന് ശേഷം മകൻറെ മനോനിലയിൽ …
തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ പതിനാലുകാരന് മരുന്ന് ഡോസ് കൂട്ടി നൽകിയതായി പരാതി Read More »
VBC News
ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗണിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണുൃ(23) മരിച്ചു. ഇടിയുടെ ആഘാതത്തിൽ വിഷ്ണു ഉയരത്തിൽ പൊങ്ങി ബോർഡിൽ തലയിടിച്ചു താഴെ വീണു. വാഹനങ്ങളും തകർന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ അമ്പലപ്പുഴ കരൂർ പുതുവൽ വിവേകിന്(അച്ചു ) പരുക്കേറ്റു. വിവേകിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വാരണാസി: ബലാത്സംഗം എതിർത്ത എട്ട് വയസുകാരിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസി ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനും ബലാത്സംഗത്തിനും ഇര്‍ഷാദിനെതിരെ പൊലീസ് കേസെടുത്തു. വാരണസിയിലെ സുജാബാദിലാണ് സംഭവം. ബഹദൂര്‍പുര്‍ പ്രൈമറി സ്‌കൂളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മൊത്തം പാടുകളും മുറിവുകളും ഉണ്ടായിരുന്നു. സി.സി.റ്റി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇര്‍ഷാദ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി തിരികെ മൃതദേഹമുള്ള ചാക്കുമായി വരുന്ന ദൃശ്യങ്ങൾ നിർണായക തെളിവായി.
കോഴിക്കോട്: കൊയിലാണ്ടിയിൽ വന്ദേ ഭാരത് എക്സ്പ്രസ് തട്ടി സ്ത്രീ മരിച്ചു. രാവിലെ 8.40 കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
പൂച്ചാക്കൽ: ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയിൽ യുവാവ് സഹോദരീ ഭർത്താവിനെ അടിച്ചും കുത്തിയും കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ചക്കാലനികർത്ത് റിയാസാണ്(36) മരിച്ചത്. സംഭവത്തിൽ റിയാസിന്റെ ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ്(36), പിതാവ് നാസർ(60) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. മരിച്ച റിയാസും ഭാര്യ റനീഷയും തമ്മിൽ വഴക്കും റനീഷയെ മർദിക്കലും പതിവായിരുന്നെന്നു. ബുധനാഴ്ച രാത്രിയും വഴക്കും മർദനവും ഉണ്ടായിരുന്നു. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് ചിലമ്പശേരി നിബുവിന്റെ …
പാലക്കാട്: വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ 2 യുവാക്കൾ പിടിയിൽ. പാലക്കാട് പുതുനഗരത്താണ് സംഭവം. കൊടുവായൂർ സ്വദേശികളായ അൽത്താഫ് അലി, ആഷിഖ് എന്നിവരാണ് പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ‍്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
കൊല്ലം: യുഡിഎഫ് നിയന്ത്രണത്തിലുള്ള കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേടിൽ ഡയറക്‌ടർ ബോർഡ് അംഗം അൻവറുദ്ദീനെയും ബാങ്ക് പ്രസിഡൻറ് അൻസാർ അസീസിനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതികളുടെ മുൻകൂർ ജാമ‍്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ‍്യപേക്ഷ തള്ളിയ കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടർന്നും അറസ്റ്റില്ലാതെ വന്നതോടെ പ്രതിഷേധം ശക്തമായി. 120 കോടിയുടെ ക്രമക്കേടായിരുന്നു കൊല്ലൂർവിള സഹകരണ ബാങ്കിൽ കണ്ടെത്തിയത്. സ്ഥിര നിക്ഷേപകർക്ക് ചട്ടവിരുദ്ധമായി പലിശ നൽകി, ഒരു പ്രമാണം ഉപയോഗിച്ച് പലർക്കും വായ്പ നൽകി, …
മൂന്നാർ: ആദ്യകാല വായനശാല പ്രവർത്തകനും ന്യൂസ് എജൻ്റുമായ മൂന്നാർ ബി.എം റഹിമിനെ ആദരിച്ചു. ബിരുദ വിദ്യാർത്ഥിനിയായ ഡോണ പ്രിൻസിൻ്റെ ഇംഗ്ലീഷ് കവിതാ സമാഹാരത്തിൻ്റെ പ്രകാശനത്തോട് അനുബന്ധിച്ചായിരുന്നു അനുമോദനം. അഡ്വ. എ രാജ എം.എൽ.എ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എം ഭൗവ്യ എന്നിവർ ഉപഹാരങ്ങൾ നൽകി. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജെ ബാബു അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി അവാർഡ് നേടിയ കവി അശോകൻ മറയൂർ, നോലിസ്റ്റ് എസ് പുഷ്പമ്മ, മൂന്നാർ എ.ഇ.ഒ സി …
തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ക്രിസ്മസ് പുതുവത്സര ഖാദി മേള തുടങ്ങി. ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടന്നു. കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദിഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സബീനബിഞ്ചു ഉദ്ഘാടനം ചെയ്തു. ഖാദിബോർഡ് മെമ്പർ കെ.എസ്. രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.ജി. രാജശേഖരൻ ആദ്യവിൽപ്പന നിർവ്വഹിച്ചു. ഡപ്യൂട്ടി ഡയറക്ടർ ഇ.നാസർ, എ.ആർ. ഷീനാ മോൾ ജേക്കബ് എന്നിവർ പ്രസംഗിച്ചു. കോട്ടൺ, സിൽക്ക് വസ്ത്രങ്ങൾക്ക് 30 …
ക്രിസ്മസ് – പുതുവത്സര ഖാദി റിബേറ്റ് മേള തുടങ്ങി, ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടത്തി Read More »
കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരേ കേസെടുത്തു. കണ്ണൂരിൽ നടന്ന കെഎസ്‌യു മാർച്ചിനെ തുടർന്ന് അബിൻ വർക്കി മാധ്യമങ്ങളെ കണ്ടപ്പോൾ പി ശശിയുടെ വാക്ക് കേട്ട് കെഎസ്‌യു കാരെ ആക്രമിച്ചാൽ പൊലീസുകാരെ തെരുവിൽ അടിക്കുമെന്ന് അബിൻ വർക്കി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ എസ്ഐ പി.പി. ഷമീലിൻ്റെ പരാതിയിലാണ് കേസ്.
തിരുവന്തപുരം: നെയ്യാറ്റിൻകരയിലെ കുന്നത്തുകാലിൽ ഓടയിൽ വീണ് 72 കാരിക്ക് കാലിന് ഗുരുതര പരുക്ക്. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണ് പരുക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം വരുന്നത് കണ്ട് പിന്നിലേക്ക് നിങ്ങുമ്പോൾ റോഡിലുണ്ടായ കല്ലിൽ കാൽ തട്ടുകയും പിന്നീട് ഓടയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വാഹന യാത്രക്കാർ വന്നാണ് ഓടയിൽ നിന്ന് ലീലമ്മയെ എഴുന്നേൽപ്പിച്ചത്.
കട്ടപ്പന: സാബുവിന്റെ ആത്മഹത്യയിൽ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലാർക്ക് സുജാ മോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ചൊവാഴ്ച ചേർന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഈ മൂവരുടെയും പേരുകൾ ഉണ്ടായിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഇവർക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.
തൃശൂർ: വിദ‍്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട‍്യൂബർ ഷഹീൻ ഷാക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തൃശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഏപ്രിൽ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കേരള വർമ കോളെജ് റോഡിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ‍്യർത്ഥികളായ മണ്ണൂത്തി സ്വദേശി ഗൗതം കൃഷ്ണയെയും സുഹൃത്തിനെയും ഷഹീൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹീനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര‍്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് …
കോഴിക്കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ സുധയാണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ അയ്യപ്പന്‍വിളക്ക് കാണാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഷാള്‍ ചക്രത്തില്‍ കുടുങ്ങി തലയടിച്ച് വീണായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
പാലക്കാട്: തത്തമംഗലത്ത് ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ചിറ്റൂർ ഡിവൈഎസ്പി വി.എ. കൃഷ്ണദാസിൻറെ മേൽനോട്ടത്തിൽ ചിറ്റൂർ സിഐ എം.ജെ. മാത്യുവിനാണ് അന്വേഷണച്ചുമതല. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസികിൻറെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകരോടും പിടിഎ ഭാരവാഹികളോടും പൊലീസ് ചൊവ്വാഴ്ച കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയും. നല്ലേപ്പിള്ളി സ്കൂളിലെ സംഭവത്തിൽ മണിക്കൂറുകൾക്കകം പൊലീസ് വി.എച്ച്.പി പ്രവർത്തകരായ പ്രതികളെ പിടികൂടിയിരുന്നു. അധ്യാപകർ നൽകിയ …
പാലക്കാട് സ്കൂളിൽ ഒരുക്കിയ പുൽക്കൂട് തകർത്ത സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി Read More »
തൊടുപുഴ: ഒരുമ റസിഡൻ്റ്സ് അസ്സോസിയേഷൻ്റെ 10-ാം വാർഷികം, കുടുംബ സംഗമം, ക്രിസ്‌തുമസ് പുതുവത്സര ആഘോഷം എന്നിവ 31ന് വൈകിട്ട് ആറ് മുതൽ റ്റി.എ ജോസഫ് തുണ്ടത്തിലിൻ്റെ(മഞ്ഞളാങ്കൽ) വീട്ടിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻ്റ് കെ.എസ് വിജയന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കേരള സംസ്ഥാന മുന്നോക്ക കമ്മീഷൻ ചെയർമാനും മുനമ്പം എൻക്വയറി കമ്മീഷൻ ചെയർമാനും ആയ കേരള ഹൈക്കോടതി മുൻ ആക്‌ടിംഗ് ചീഫ് ജസ്റ്റീസ് സി.എൻ രാമചന്ദ്രൻ നായർ ഉദ്ഘാടനം നിർവ്വഹിക്കും. കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.വി …
ഒരുമ റസിഡൻ്റ്സ് അസ്സോസിയേഷൻ്റെ 10-ാം വാർഷികം 31ന് Read More »
ഇടുക്കി: ഭാരതീയ ജനതാ പാർട്ടിയുടെ ഇടുക്കി ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിരം അരവിന്ദം എന്ന പേരിൽ ചെറുതോണി പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻ്റിന് എതിർവശത്തായി 31ന് പ്രവർത്തനം തുടങ്ങും. രാവിലെ 10ന് പാലുകാച്ചൽ ചടങ്ങിന് ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. പാർട്ടി ഇടുക്കി ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
VBC News