അറ്റകുറ്റപണിക്കിടെ കല്ലാർകുട്ടിയിൽ നിന്നും ഒഴുകിയെത്തിയത് ചെളി വെള്ളം, ഭൂതത്താൻകെട്ടിലെ ഷട്ടറുകൾ തുറന്നു
കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിലെ ആറ് ഷട്ടറുകൾ ഭാഗികമായി തുറന്നു. കല്ലാർകുട്ടി ഡാമിൽ അറ്റകുറ്റപണിക്കായി ഷട്ടറുകൾ കഴിഞ്ഞ മാസം തുറന്നപ്പോൾ അവിടെ നിന്നും ഒഴുകിയെത്തിയ വെള്ളം ചെളി നിറഞ്ഞതായിരുന്നു. ചെളി നിറഞ്ഞ വെള്ളം ഭൂതത്താൻകെട്ട് ഡാമിലേക്ക് ഒഴുകിയെത്തി. പെരിയാർവാലി കനാലുകളിലേക്ക് ജലവിതരണം തുടങ്ങുന്നതിനു മുന്നോടിയായി പെരിയാറിൽ വെള്ളം സംഭരിക്കാൻ ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ അടച്ചിരുന്നു. ബറേജിന്‍റെ 15 ഷട്ടറുകളും അടച്ച് ജലവിതാനം ഉയർത്തി പെരിയാറിൽ ജലനിരപ്പ് 34 മീറ്ററിന് മുകളിലെത്തിച്ചു. വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ വേഗത വർധിപ്പിക്കാനാണ് ഡാം അടച്ചത്. …