Timely news thodupuzha

logo

Kerala news

ജനാധിപത്യ അവകാശ സംരക്ഷണ സമിതി കോട്ടയത്ത് മുല്ലപ്പെരിയാർ ജീവൻ രക്ഷാപ്രചരണ ക്യാമ്പയിൻ നടത്തി

കോട്ടയം: ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ജനങ്ങളുടെ ജീവന് സ്വത്തിനും അടിയന്തര സുരക്ഷ, തമിഴ്നാട്ടിൽ കൃഷിക്ക് ആവശ്യമായ ജലം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുല്ലപ്പെരിയാർ ജീവൻ രക്ഷാപ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതോടൊപ്പം പ്രമുഖ ഗാന്ധിയൻ തോമസ് കുഴിഞ്ഞാലിലിന്റെ നേതൃത്വത്തിൽ ഉപവാസ സമരവും പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ലക്ഷം പേരുടെ ഒപ്പുശേഖരണവും നടത്തി. കോട്ടയം തിരുനക്കര മൈതാനിയിൽ നടത്തിയ പരിപാടി ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു. …

ജനാധിപത്യ അവകാശ സംരക്ഷണ സമിതി കോട്ടയത്ത് മുല്ലപ്പെരിയാർ ജീവൻ രക്ഷാപ്രചരണ ക്യാമ്പയിൻ നടത്തി Read More »

കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ലെന്ന് കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ ആഘാതം പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തിയിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് കെ രാധാകൃഷ്ണൻ എം.പി. ദുരന്തം നേരിട്ട കേരളത്തെ കുറ്റപ്പെടുത്താനും സാങ്കേതിക തടസങ്ങൾ സൃഷ്ടിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. വലിയ താമസമില്ലാതെ തന്നെ കേരളം വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ ചെലവിന്‍റെ തുക നൽകണം എന്നുള്ളത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. എസ്.ഡി.ആർ.എഫ് ഫണ്ടിൽ നിന്നും പണം ചെലവഴിക്കുന്നതിനു മാനദണ്ഡങ്ങൾ ഉണ്ട്. ആ മാനദണ്ഡങ്ങൾ മാറ്റി തരാനെങ്കിലും കേന്ദ്രം തയ്യാറാക്കണം. …

കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ലെന്ന് കെ രാധാകൃഷ്ണൻ Read More »

കൊച്ചി മംഗളവനം പക്ഷിസങ്കേതത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചു കയറിയ‌ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തടിയോളം ഉയരുമുള്ള ഗേറ്റിൽ പൂർണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗേറ്റിന് മുകളിലൂടെ കടക്കാൻ ശ്രമച്ചപ്പോൾ സംഭവിച്ചതാണോ അതോ മറ്റു ദൂരഹതകളുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് പരിശോധിച്ച് വരികയാണ്. അർദ്ധരാത്രിയിലാണ് സംഭവം നടന്നതെന്നാണ് വിവരം. സ്ഥലത്തെ സുരക്ഷാ ജിവനക്കാരാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു

കരിമണ്ണൂർ: ഗ്രാമപഞ്ചായത്ത് മെമ്പറായി പന്നൂർ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളിൽ, ചടങ്ങിൽ മെമ്പർമാരായ ബൈജു വറവുങ്കൽ, ആൻസി സിറിയക്, ബിബിൻ അഗസ്റ്റിൻ, ടെസ്സി വിൽസൺ, ഷേർലി സെബാസ്റ്റ്യൻ, സോണിയ ജോബിൻ, സന്തോഷ്‌ കുമാർ, സെക്രട്ടറി വി.എ അഗസ്റ്റിൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോസ് കുന്നപ്പിള്ളിൽ, രാഷ്ട്രീയ നേതാക്കളായ ജോൺ നെടിയപാല, പോൾ കുഴിപ്പിള്ളിൽ, ബേബി …

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു Read More »

ലൈംഗികാതിക്രമ കേസുകളിൽ ഗുരുതര ആരോപണങ്ങളുള്ളവ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമ കേസുകൾ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മകളുടെ പരാതിയിൽ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിത്. പ്രായപൂർത്തിയാകാത്ത മകളുന്നയിച്ച പരാതി ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് മകൾ പിതാവ് പീഡിപ്പിച്ചത് വെളിപെടുത്തിയത്. മകളുടെയും അമ്മയുടെയും മൊഴി വ്യാജമാണെന്നാണ് പ്രതിയുടെ വാദം. ആരോപണം ഗുരുതരമായതിനാൽ കേസ് റദ്ദാക്കാനാവില്ലെന്നും വിചാരണ നേരിടണെന്ന് കോടതി നിർദേശിച്ചു.

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: യൂട്യൂബ് ചാനലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി ക്രിസ്മസ് പരീക്ഷയുടെ ചോദ‍്യപേപ്പറുകൾ ചോർന്ന സംഭവം സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്‌ടർ ഡിജിപിക്ക് പരാതി നൽകി. നടക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിനേടുള്ള വെല്ലുവിളിയാണെന്നും യൂട്യൂബ് ചാനലിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തെ അർ‌ഹിക്കുന്ന ഗൗരവത്തോടെ കാണും. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പർ ചോരില്ല. ട്യൂഷൻ എടുക്കുന്ന അധ്യാപകരുടെ വിവരങ്ങളടക്കം ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്.എസ്.എൽ.സി ഇംഗ്ലീഷ് …

ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: യൂട്യൂബ് ചാനലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി Read More »

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഡോ. ഗിന്നസ് മാട സാമി

പീരുമേട്: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ മാസങ്ങളായിട്ടും പാലിച്ചില്ലെന്ന ആരോപണം നിലനിൽക്കെ കേസ് വേഗത്തിലാക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാട സാമി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പുന‍ർവിചാരണയ്ക്ക് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നാളിതുവരെ നിയമിച്ചിട്ടില്ല. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസ്സുകാരിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മൂന്നുവർഷം കഴിഞ്ഞിട്ടും നീതിക്കായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്. പ്രതിചേർക്കപ്പെട്ട അർജ്ജുനെ, തെളിവുകളുടെ അഭാവത്തിൽ …

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഡോ. ഗിന്നസ് മാട സാമി Read More »

അപകടമുണ്ടായത് തൻ്റെ പിഴവുകൊണ്ടെന്ന് ലോറി ഡ്രൈവർ

പാലക്കാട്: പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സ്കൂൾ വിദ്യാർത്ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ട ചരക്കു ലോറി മറിഞ്ഞ് 4 കുട്ടികൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരേ നരഹത്യാ ചുമത്തി. വഴിക്കടവ് സ്വദേശിയായ പ്രജീഷിനെതിരേയാണ് കുറ്റം ചുമത്തിയത്. തനിക്ക് പിഴവ് പറ്റിയതിനാലാണ് അപകടമുണ്ടായതെന്ന് പ്രജീഷ് പൊലീസിനോട് സമ്മതിച്ചു. ഒരു ബൈക്ക് കുറുകെ ചാടിയെന്നും താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടകാരണമെന്നും പൊലീസിന് മൊഴി നൽകി. പ്രജീഷ് ഫോൺ ഉപയോഗിച്ചെന്ന സംശയം പൊലീസിനുണ്ട്. എന്നാലിതിന് വ്യക്തത വന്നിട്ടില്ല. പാലക്കാട് കരിമ്പ …

അപകടമുണ്ടായത് തൻ്റെ പിഴവുകൊണ്ടെന്ന് ലോറി ഡ്രൈവർ Read More »

ക്രിസ്മസ് പരീക്ഷയ്ക്ക് മുന്നേ ചോദ‍്യ പേപ്പർ ചോർന്നു, യൂട‍്യൂബ് ചാനലിൽ കൂടി കണ്ടത് പതിനായിരങ്ങൾ

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ‍്യ പേപ്പറുകൾ ചോർന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. പരീക്ഷയുടെ തലേ ദിവസം എം.എസ് സൊല‍്യൂഷൻസെന്ന യൂട‍്യൂബ് ചാനലിലൂടെയാണ് ചോദ‍്യപേപ്പറുകൾ ചോർന്നത്. ചോദ‍്യപേപ്പറിലെ ചോദ‍്യങ്ങൾ യൂട‍്യൂബ് ചാനലിന് എങ്ങനെ കിട്ടിയെന്നതിൽ വ‍്യക്തതയില്ല. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്. പരീക്ഷയ്ക്ക് തലേദിവസം ചോദ‍്യങ്ങൾ ചോർന്നതോടെ വിദ‍്യാർത്ഥികളും അധ‍്യാപകരും ആശങ്കയിലായി. സംഭവത്തിൽ പ്രതിഷേധവുമായി കെ.എസ്‌.യു രംഗത്തെത്തിയിരുന്നു. ഡിഡിയുമായി നടന്ന ചർച്ചയിൽ യൂട‍്യൂബ് ചാനലിനെതിരേ …

ക്രിസ്മസ് പരീക്ഷയ്ക്ക് മുന്നേ ചോദ‍്യ പേപ്പർ ചോർന്നു, യൂട‍്യൂബ് ചാനലിൽ കൂടി കണ്ടത് പതിനായിരങ്ങൾ Read More »

ഡോക്ടർ വന്ദന കൊലക്കേസിൽ പ്രതി സന്ദീപിന്‍റെ ജാമ‍്യപേക്ഷ തള്ളി സുപ്രീം കോടതി

ന‍്യൂഡൽഹി: ഡോ. വന്ദന കൊലക്കേസിൽ പ്രതി സന്ദീപിന്‍റെ ജാമ‍്യപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത‍്യത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് പ്രതിക്ക് ജാമ‍്യം നൽകാനാവില്ലെന്ന് കോടതി വ‍്യക്തമാക്കിയത്. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു കോടതിയിൽ പ്രതി സന്ദീപിന്‍റെ വാദം. എന്നാൽ സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്നായിരുന്നു സംസ്ഥാനത്തിന്‍റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ മറികടക്കാനായി എയിംസിലെ മാനസിക നില പരിശോധന പ്രതിഭാഗം ആവശ‍്യപ്പെട്ടിട്ടുണ്ടായാിരുന്നു. എന്നാൽ ഈ ആവശ‍്യവും കോടതി തള്ളി. കേസിലെ സാക്ഷിവിസ്താരം പൂർത്തിയാക്കിയ ശേഷം ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകാൻ സുപ്രീം കോടതി …

ഡോക്ടർ വന്ദന കൊലക്കേസിൽ പ്രതി സന്ദീപിന്‍റെ ജാമ‍്യപേക്ഷ തള്ളി സുപ്രീം കോടതി Read More »

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇടിവ്. പവന് 440 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 7230 രൂപയായി. പവന് 56,720 രൂപയും. രണ്ട് ദിവസം മുമ്പ് ഒരു പവൻ സ്വർണത്തിന് 58280 രൂപയായിരുന്നു. പിന്നീട് വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കാർ പാഞ്ഞ് കയറി അപകടം, പൊന്നാനിയിൽ മൂന്ന് കുട്ടികൾക്ക് പരുക്ക്

മലപ്പുറം: പൊന്നാനിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ച് കയറി. മൂന്ന് കുട്ടികൾക്ക് പരുക്ക്. വിദ്യാർത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ല. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. മലപ്പുറം എ.വി ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്.

തിരുവനന്തപുരത്ത് പതിനാറുകാരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ അമ്മക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വർക്കലയിൽ പതിനാറുകരന് ഇരുചക്ര വാഹനമോടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ കെസെടുത്ത് പൊലീസ്. വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാരിയായ അമ്മയ്കക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസിൻറെ സ്ഥിരം വാഹന പരിശോധനയ്ക്കിടെയാണ് വർക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന പതിനാറുകാരനെ കാണുന്നത്. തുടർന്ന് കുട്ടിയുടെ വാഹനം നിർത്തിച്ച് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.‌ കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് അമ്മയാണ് കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയതെന്ന് വ്യക്തമായത്. തുടർന്ന് അമ്മയ്ക്കെതിരെ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 50,000 രൂപ …

തിരുവനന്തപുരത്ത് പതിനാറുകാരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ അമ്മക്കെതിരെ പൊലീസ് കേസെടുത്തു Read More »

കൈവെട്ട് കേസിൽ മുഖ‍്യസൂത്രധാരൻ്റെ ശിക്ഷ മരവിപ്പിച്ചു കൊണ്ട് ജാമ‍്യം നൽകി

കൊച്ചി: തൊടുപുഴ ന‍്യൂമാൻ കോളെജ് അധ‍്യാപകനായിരുന്ന റ്റി.ജെ ജോസഫിൻറെ കൈ വെട്ടിയ കേസിൽ മുഖ‍്യസൂത്രധാരൻ്റെ ശിക്ഷ മരവിപ്പിച്ച് ജാമ‍്യം അനുവദിച്ചു. എം.കെ നാസറിനാണ് കോടതി ജാമ‍്യം അനുവദിച്ചത്. വിചാരണ കോടതി ഉത്തരവ് ചോദ‍്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ‍്യം അനുവദിച്ചത്. ഒമ്പത് വർഷമായി നാസർ ജയിലിൽ കഴിയുന്നുവെന്ന വാദം അംഗീകരിച്ചാണ് നടപടി. അധ‍്യാപകൻറെ കൈ വെട്ടിയ കേസിൽ മുഖ‍്യസൂത്രധാരനെന്ന പേരിലാണ് എം.കെ നാസർ അറിയപ്പെട്ടിരുന്നത്. പോപ്പുലർ ഫ്രണ്ട് മുൻ ജില്ലാ ഭാരവാഹിയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ …

കൈവെട്ട് കേസിൽ മുഖ‍്യസൂത്രധാരൻ്റെ ശിക്ഷ മരവിപ്പിച്ചു കൊണ്ട് ജാമ‍്യം നൽകി Read More »

പാലക്കാട് അപകടം; റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ക്യാംപെയ്ൻ നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: പാലക്കാട് പനയമ്പാടത്ത് നാലു വിദ്യാർഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. പനയമ്പാടം മേഖലയിലെ റോഡ് അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടര്‍ വാഹന വകുപ്പിനു ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ക്യാംപെയ്ൻ നടത്തും. റോഡ് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നെങ്കിൽ ബ്ലാക്ക് സ്പോട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നു. മേഖലയിൽ നിരന്തരം അപകടമെന്ന പരാതി എനിക്ക് ലഭിച്ചിട്ടില്ല. എന്നോടല്ല വിഷയം എംഎൽഎ ഉന്നയിച്ചത്. അപകടത്തിൽ അടിയന്തരമായി …

പാലക്കാട് അപകടം; റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ക്യാംപെയ്ൻ നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ Read More »

അനധികൃതമായി പെൻഷൻ കൈപ്പറ്റിയ സംഭവം; 18% പലിശ സഹിതം തിരിച്ചുപിടിക്കുമെന്ന് ധനകാര്യ വകുപ്പ്

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന അനർഹരിൽ നിന്നും തുക തിരിച്ച് പിടിക്കാൻ നടപടിയുമായി ധനകാര്യ വകുപ്പ്. വ്യാജരേഖകൾ ചമച്ച് ലിസ്റ്റിൽകടന്നുകൂടി പെൻഷൻ കൈപ്പറ്റിയവരിൽ നിന്നും പെൻഷൻ റദ്ദാക്കി, കൈപ്പറ്റിയ തുക 18 ശതമാനം പിഴപ്പലിശയോടെ തിരികെപ്പിടിക്കും. ഇവർക്ക് ഭാവിയിൽ യാതൊരുവിധ പെൻഷനും അർഹതയുണ്ടാവില്ല. പെൻഷൻ പട്ടികയിൽ കടന്നുകൂടിയ അനർഹരുടെ സർട്ടിഫിക്കറ്റ് പരിശോധന, അന്വേഷണങ്ങൾ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷേമ പെന്‍ഷന്‍ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള 1,458 പേര്‍ …

അനധികൃതമായി പെൻഷൻ കൈപ്പറ്റിയ സംഭവം; 18% പലിശ സഹിതം തിരിച്ചുപിടിക്കുമെന്ന് ധനകാര്യ വകുപ്പ് Read More »

സ്ത്രീകളെ വസ്ത്രധാരണത്തിൻ്റെ പേരിൽ വിലയിരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ധരിക്കുന്ന വസ്ത്രത്തിൻ്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിൽ അംഗീകരിക്കാനാവുന്ന കാര്യമല്ലെന്ന് ഹൈക്കോടതി. എന്ത് വസ്ത്രം ധരിക്കണം എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതി വിലയിരുത്തേണ്ട ആവശ്യമില്ല. വ്യക്തിപരമായ അഭിപ്രായങ്ങൾ വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിൻറെ ഫലമാണ്. ധരിക്കുന്ന വസ്ത്രത്തിൻറെ അടക്കം പേരിൽ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കുടുംബ കോടതി ഉത്തരവിനെതിരെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ …

സ്ത്രീകളെ വസ്ത്രധാരണത്തിൻ്റെ പേരിൽ വിലയിരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി Read More »

സിനിമാ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

ചെങ്ങന്നൂർ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയോടെയായിരുന്നു അന്ത്യം. വൃക്ക -ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 2013 ൽ പുറത്തിറങ്ങിയ കൗ ബോയിയെന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ സുപ്രധാനമായ വെളിപ്പെടുത്തലുകൾ നടത്തിയത് ബാലചന്ദ്രകുമാർ ആയിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാർ(പൾസർ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിൻറെ പക്കലുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തൽ. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും …

സിനിമാ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു Read More »

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ന‍്യൂനമർദത്തെ തുടർന്ന് വെള്ളിയാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ‍്യാപിച്ചു. മന്നാർ കടലിടുക്കിന് മുകളിലായി നിലനിൽകുന്ന ശക്തി കൂടിയ ന‍്യൂനമർദം വരും മണികൂറുകളിൽ തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങി ശക്തി കുറയാൻ സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന‍്യൂനമർദത്തെ തുടർന്ന് അടുത്ത നാല് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് …

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ല: ഹർജിക്കാർ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം എടുത്ത കേസുമായി മുന്നോട്ടു പോവാൻ താത്പര്യമില്ലെന്ന് ഹർജിക്കാർ. മാല പാർവതി ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ താത്പര്യമില്ല, പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകാൻ താത്പര്യമില്ല. കമ്മറ്റിയുടെ മുന്നിലാണ് മൊഴി നൽകിയതെന്നും പരാതിയല്ല നൽകിയതെന്നും ഹർജിക്കാർ വ്യക്തമാക്കി. താത്പര്യമില്ലാത്തവരുടെ മൊഴിയടുക്കാൻ നിർബന്ധിക്കേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കി. കേസ് ഡിസംബർ 19 ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു. അതേ സമയം, ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം …

ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ല: ഹർജിക്കാർ Read More »

പാലക്കാട് സ്കൂൾ ബസിലേക്ക് ലോറി ഇടിച്ചു കയറി നാല് വിദ്യാർത്ഥികൾ മരിച്ചു

പാലക്കാട്: കല്ലടിക്കോടിൽ സ്കൂൾ ബസിലേക്ക് ലോറി ഇടിച്ചു കയറി അപകടം. നാല് വിദ്യാർത്ഥികൾ മരിച്ചു. ഗുരുതര പരുക്കുകളോടെയാടെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിരിക്കുകയായിരുന്നു. മരിച്ച നാലു പേരും പെൺകുട്ടികളാണെന്നാണ് വിവരം. സ്കൂളിൽ നിന്നും വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ബസിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിയന്ത്രണം വിട്ടെത്തിയ ലോറി സ്കൂള്‍ ബസിലേക്ക് …

പാലക്കാട് സ്കൂൾ ബസിലേക്ക് ലോറി ഇടിച്ചു കയറി നാല് വിദ്യാർത്ഥികൾ മരിച്ചു Read More »

ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത് ഒഡീഷ സ്വദേശിന്യായ യുവതി; കുഞ്ഞ് മരിച്ചു

തൃശൂർ: ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആശുപത്രിയില്‍ പോകാൻ തയാറായിരുന്നില്ല. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ വച്ച് പ്രസവം നടന്നു. തുടര്‍ന്ന് ശാന്തി തന്നെ കുഞ്ഞിന്‍റെ പൊക്കിള്‍കൊടി മുറിച്ചു മാറ്റുകയായിരുന്നു. എന്നാൽ അമിത രക്ത സ്രാവം ഉണ്ടാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു. …

ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത് ഒഡീഷ സ്വദേശിന്യായ യുവതി; കുഞ്ഞ് മരിച്ചു Read More »

കുട്ടികൾ പ്രായപൂർത്തിയായ പ്രതികൾക്കൊപ്പം ജയിലിൽ കഴിയുന്ന സാഹചര‍്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയായ പ്രതികൾക്കൊപ്പം കേസിൽപ്പെട്ട് കുട്ടികൾ ജയിലിൽ കഴിയുന്ന സാഹചര‍്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ‍്യോഗസ്ഥർക്കും ജുഡീഷ‍്യൽ ഓഫീസർക്കുമായി ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇടുക്കി ദേവികുളത്ത് കുണ്ടല സാന്‍റോസ് കോളനിയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട കേസിൽ പ്രതികളായ മാതാപിതാക്കൾക്കൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടികൾ കേസിൽപ്പെട്ട് 11 വർഷം കഴിയേണ്ടി വന്ന സാഹചര‍്യം കണക്കിലെടുത്താണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ജീവപര‍്യന്തം ശിക്ഷ ലഭിച്ച പ്രതികളായിരുന്ന ഇവരെ നേരത്തെ വിട്ടയക്കാൻ …

കുട്ടികൾ പ്രായപൂർത്തിയായ പ്രതികൾക്കൊപ്പം ജയിലിൽ കഴിയുന്ന സാഹചര‍്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി Read More »

ടീ ടൈം മാനേജർ മുഹമ്മദ് ഷിബിലി അന്തരിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ(42). ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ നിന്നും ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ ഹമദ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്. മുഹമ്മദ് പലങ്ങോൽ, മാതാവ് സുലൈഖ. ഭാര്യ. ഫൗസിയ, മക്കൾ. ഹന, ഇസാൻ, അമാൽ.

കെ.എസ്.ഇ.ബിയെ ഷോക്കടിപ്പിച്ച് കേരള കോൺഗ്രസ്‌ പ്രതിഷേധം

മൂലമറ്റം: അന്യായമായി വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ നേതൃത്വത്തിൽ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ മൂലമറ്റത്ത് നടത്തിയ പ്രതിഷേധ സമരം കെ.എസ്.ഇ.ബിയ്ക്ക് ഷോക്കടിയായി. നൂറ്റാണ്ടുകൾ പഴക്കമുള്ളതും വൈദ്യുതി ആവശ്യമില്ലാത്തതുമായ നിത്യോപയോഗ -ഗ്രഹോപകരണങ്ങൾ സെക്ഷൻ ഓഫീസിനുമുമ്പിൽ പ്രദർശിപ്പിച്ചു നടത്തിയ പ്രതീകാത്മക പ്രതിഷേധസമര മാണ് ജനങ്ങൾക്ക് കൗതുകവും വൈദ്യുതി ബോർഡിന് താക്കീതുമായത്. പാള വിശറി, റാന്തൽ വിളക്ക്, മണ്ണെണ്ണ വിളക്ക്, പെട്രോൾ മാക്സ്, വിറകുകെട്ട്, കിണർ കപ്പി, റാട്, ആട്ടുകല്ല്,ഉരൽ, ഉലക്ക, അരിക്കലാമ്പ്, ബാറ്ററി ടോർച്ച്, തീപ്പെട്ടി, …

കെ.എസ്.ഇ.ബിയെ ഷോക്കടിപ്പിച്ച് കേരള കോൺഗ്രസ്‌ പ്രതിഷേധം Read More »

കൊച്ചിയിൽ മീറ്ററിടാൻ പറഞ്ഞതിന് ഓട്ടോ ഡ്രൈവർ ആളറിയാതെ ഇറക്കിവിട്ടത് എം.വി.ഡിയെ

കൊച്ചി: ഓട്ടം വിളിച്ച യാത്രക്കാരൻ മീറ്ററിടാൻ പറഞ്ഞത് ഇഷ്ട്ടപെടാത്തതിനെ തുടർന്ന് യാത്രികനെ ഇറക്കിവിട്ട ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൊല്ലം ആർടിഒ ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറെയാണ് ഓട്ടോ ഡ്രൈവർ ഇറക്കിവിട്ടത്. നെടുമ്പാശേരി സ്വദേശി വി.സി സുരേഷ് കുമാറിൻറെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അത്താണി ഭാഗത്തേക്കാണ് ഇൻസ്പെക്‌ടർ ഓട്ടോ വിളിച്ചത്. ഓട്ടോ ഡ്രൈവർ 180 രൂപ കൂലി ആവശ‍്യപ്പെട്ടു. എന്നാൽ അഞ്ച് കിലോമീറ്റർ താഴേ മാത്രം ദൂരമുള്ള ഓട്ടമായതിനാൽ 150 രൂപ …

കൊച്ചിയിൽ മീറ്ററിടാൻ പറഞ്ഞതിന് ഓട്ടോ ഡ്രൈവർ ആളറിയാതെ ഇറക്കിവിട്ടത് എം.വി.ഡിയെ Read More »

ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ് അഖിലിനെതിരെ നടപടി

തിരുവനന്തപുരം: ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ് അഖിലിനെതിരേ പാർട്ടി നടപടി. മാധ്യമ വിഭാഗം പാനലിൽ നിന്നും ഒഴിവാക്കി. ചാണ്ടി ഉമ്മൻ വിഷയത്തിൽ അനുമതിയില്ലാതെ ചർച്ചയിൽ പങ്കെടുത്തെന്നും ചാണ്ടിയെ അനുകൂലിച്ച് പാർട്ടിക്കെതിരെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അനിലിനെതിരേ നടപടി. അതേസമയം വിവാദങ്ങൾക്കിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറിയൽ ഒറ്റയ്ക്ക് നിൽക്കുന്ന ചാണ്ടി ഉമ്മൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. പർട്ടിയിൽ പരിഗണന കിട്ടുന്നില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ വെളിപ്പെടുത്തൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് മാത്രം ചുമതലകളൊന്നും …

ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ് അഖിലിനെതിരെ നടപടി Read More »

ദിലീപിന് ശബരിമലയിൽ വി.ഐ.പി പരി​ഗണന നൽകിയ സംഭവം; ഭക്തരെ തടയാൻ ആരാണ് അനുവാദം നൽകിയതെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ ദിലീപിന് വി.ഐ.പി പരിഗണന നൽകിയത് ഗൗരവകരമായ വിഷയമെന്ന് ഹൈക്കോടതി. ഇവരെപ്പോലുള്ള ആളുകൾക്ക് എന്തിൻറെ പേരിലാണ് പ്രത്യേക പരി​ഗണന നൽകുന്നത്? ഇത്തരം ആളുകൾക്ക് പ്രത്യേക പരി​ഗണന നൽകുന്നതിൻറെ മാനദണ്ഡം എന്താണെന്നും കോടതി ചോദിച്ചു. സോപാനത്തിന് മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപിന് ദർശനം നടത്തുന്നതിനായി മറ്റുള്ള ഭക്തരെ തടഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു. ദൃശ്യങ്ങൾ തുറന്ന കോടതിയിലാണ് പരിശോധിച്ചത്. ഒന്നാം നിരയിലെ എല്ലാ ആളുകളെയും തടഞ്ഞുവെന്നും ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. …

ദിലീപിന് ശബരിമലയിൽ വി.ഐ.പി പരി​ഗണന നൽകിയ സംഭവം; ഭക്തരെ തടയാൻ ആരാണ് അനുവാദം നൽകിയതെന്ന് ഹൈക്കോടതി Read More »

ബംഗാൾ ഉൾക്കടലിൽ ന‍്യൂനമർദം: കേരളത്തിൽ കനത്ത മഴയ്ക്ക് മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വ‍്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ‍്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന‍്യൂനമർദത്തിന്‍റെ സ്വാധീനഫലമായി ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരള തീരങ്ങളിൽ വെള്ളിയാഴ്ച വരെയും ലക്ഷദീപ് തീരങ്ങളിൽ വ‍്യാഴം, വെള്ളി ദിവസങ്ങളിലും …

ബംഗാൾ ഉൾക്കടലിൽ ന‍്യൂനമർദം: കേരളത്തിൽ കനത്ത മഴയ്ക്ക് മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More »

അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിൽ നടത്തമെന്ന ആവശ്യവുമായി അതിജീവിത വിചാരണ കോടതിയിൽ ഹർജി സമർപ്പിച്ചു. വിചാരണ‍യുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ല, വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരേ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തു വരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നുമാണ് ഹർജിയിൽ അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൻറെ അന്തിമ വാദം ബുധനാഴ്ചയാണ് ആരംഭിച്ചത്. സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്. തുടർന്ന് പ്രതിഭാഗം മറുപടി നൽകും. 2017 ഫെബ്രുവരിയിലാണ് …

അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് അതിജീവിത Read More »

സന്ദീപ് വാര്യരെ ഉത്തമനായ സഖാവാക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയിലുള്ളത്; സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

കൊല്ലം: ഇന്നലെ വരെയുണ്ടായിരുന്ന വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്ന് സന്ദീപ് വാരിയരെ ഉത്തമനായ സഖാവാക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയിലുള്ളതെന്ന് സി.പി.എം ജില്ലാ സമ്മേളനത്തിൽ വിമർശനം. സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് വന്നാൽ സ്വീകരിക്കുമെന്ന കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍റെ പ്രസ്താവനയെയാണ് കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രവർത്തകർ വിമർശിച്ചത്. കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ വർഗീയ രാഷ്ട്രീയത്തെ ഉപയോഗിച്ച് പത്രപ്പരസ്യം നൽകി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പ്രവർത്തകർ ആരോപിച്ചു. പാർട്ടി നേതാക്കൾക്ക് ഇപ്പോൾ ആത്മകഥ എഴുതുന്ന പരിപാടിയാണെന്നും പരിഹാസം …

സന്ദീപ് വാര്യരെ ഉത്തമനായ സഖാവാക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയിലുള്ളത്; സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം Read More »

കോഴിക്കോട് റീൽസ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചവരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും

കോഴിക്കോട്: റീൽസ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. വാഹന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർക്കെതിരേയാണ് നടപടി. ഇരുവർക്കും മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. വ‍്യാഴാഴ്ച തന്നെ ഇരുവരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നാണ് മോട്ടോർ വാഹനവകുപ്പ് അറിയിച്ചത്. ആൽവിനെ ഇടിച്ച ബെൻസ് കാറിന് ടാക്സ് അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇൻഷുറൻസ് ഇല്ലെന്നുള്ള കാര‍്യം നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിൻറെ രേഖകൾ ഹാജരാക്കാൻ സാബിതിന് നർദേശം …

കോഴിക്കോട് റീൽസ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചവരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും Read More »

സിപിഎം ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: തിരുവന്തപുരത്ത് സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളനത്തിനായി റോഡ് അടച്ചത് കോടതി അലക്ഷ്യത്തിൻറെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. മുൻ ഉത്തരവുകളുടെ ലംഘനമാണിതെന്നും ആരാണ് ഇവർക്ക് ഇനുമതി നൽകിയതെന്നും കോടതി ചോദിച്ചു. ആരോക്കെയാണ് യോഗത്തിൽ പങ്കെടുത്തത്, ഇത്തരം യോഗങ്ങൾക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നും ചോദിച്ച കോടതി ഇക്കാര്യത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. വഞ്ചിയൂരിൽ റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോയെന്ന് കോടതി ചോദിച്ചു. എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാൻ പൊലീസിന് നിർദേശം നൽകി. …

സിപിഎം ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി Read More »

പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്; കൊലപാതകമായിരുന്നെന്ന് പോലീസ്: പ്രതിയെ പിടികൂടി

തിരുവനന്തപുരം: പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫിക് എന്നയാളാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ കവർച്ചാ, പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയാണ്(65) മരിച്ചത്. രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി ശരീരത്തിൽ മൂടിയ നിലയിലുമാണ് …

പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്; കൊലപാതകമായിരുന്നെന്ന് പോലീസ്: പ്രതിയെ പിടികൂടി Read More »

വൈദ്യുതി നിരക്ക് വർധിപ്പിച്ചത് ജനങ്ങളെ കൊള്ളയടിക്കാനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വൈദ്യുതി നിരക്കിൽ 7500 കോടിയുടെ അധിക ഭാരം ജനങ്ങൾക്ക് മേലെ പിണറായി സർക്കാർ കെട്ടിവച്ചെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ തയാറാണ്. എന്നിട്ടും അദാനിമാർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. നെയ്‌വേലി ലീഗ്നെറ്റ് കോർപറേഷനുമായി ചർച്ച നടന്നോയെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കണം. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിനു പിന്നിൽ പവർ ബ്രോക്കർമാർ ഉണ്ടെന്നും പറഞ്ഞ ചെന്നിത്തല മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു. എട്ട് …

വൈദ്യുതി നിരക്ക് വർധിപ്പിച്ചത് ജനങ്ങളെ കൊള്ളയടിക്കാനെന്ന് രമേശ് ചെന്നിത്തല Read More »

കേരളത്തിൽ പുതിയ പരിഷ്ക്കരണവുമായി ബി.ജെ.പി

തിരുവനന്തപുരം: കേരള ബി.ജെ.പിയിൽ വൻ അഴിച്ചുപണിക്ക് നേതൃത്വം. സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികൾ രൂപവത്കരിക്കാൻ കോർ കമ്മിറ്റി തീരുമാനിച്ചു. ഇതോടെ ജില്ലാ കമ്മിറ്റികളുടെ എണ്ണം ഇരട്ടിയിലധികമാകും. 31 ജില്ലാ പ്രസിഡൻറുമാരും ഭാരവാഹികളുമുണ്ടാകും. 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ തിരിച്ചാണ് ഓരോ ജില്ലയാക്കുക. അഞ്ച് ജില്ലകൾക്ക് മൂന്ന് ജില്ലാ പ്രസിഡന് വീതമാവും ഉണ്ടാവുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകൾക്കാണ് മൂന്ന് ജില്ലാ കമ്മിറ്റികൾ രൂപവൽകരിക്കുക.

നെല്ല്യാടി പുഴയിൽ നവജാത ശിശുവിൻറെ മൃതദേഹം

കോഴിക്കോട്: നെല്ല്യാടി പുഴയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിന് സമീപം കളത്തിൻ കടവിൽ രാത്രി 12 മണിയോടെ മീൻപിടിക്കാൻ പോയവരാണ് ആൺകുട്ടിയുടെ മൃതദേഹം കണ്ടത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു. കൊയിലാണ്ടി പൊലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്നും കൂടെ മറ്റാരെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ച് വരികയാണ്.

ദിലീപിന്‍റെ ശബരിമല ദർശനം: വി.ഐ.പി സൗകര്യമൊരുക്കിയതിൽ പങ്കില്ലെന്ന് പൊലീസ്

കൊച്ചി: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദർശനം ഒരുക്കിയ സംഭവത്തിൽ ഞങ്ങൾക്ക് പങ്കില്ലെന്ന് ശബരിമല സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ അവസരം ഒരുക്കിയതെന്നും റിപ്പോർട്ടിലുണ്ട്. വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നാലെ രൂക്ഷ വിമർശനമാണ് ദേവസ്വം …

ദിലീപിന്‍റെ ശബരിമല ദർശനം: വി.ഐ.പി സൗകര്യമൊരുക്കിയതിൽ പങ്കില്ലെന്ന് പൊലീസ് Read More »

പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് സംശയം; പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയാണ്(65) മരിച്ചത്. രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് കങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി ശരീരത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. പുല‍ർച്ചെ പൂ പറിക്കാൻ പോയിരുന്നു തങ്കമണിയെന്നാണ് നിഗമനം. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കൾ കിടപ്പുണ്ട്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊലപാതകമെന്ന സംശയം ബലപ്പെടുത്തി. കൊലപാതക …

പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് സംശയം; പൊലീസ് അന്വേഷണം തുടങ്ങി Read More »

ചെന്നൈ – കൊച്ചി സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി

കൊച്ചി: ചെന്നൈ – കൊച്ചി സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചിയിൽ നിന്ന് രാവിലെ പറന്നുയർന്നതിന് പിന്നാലെയാണ് വിമാനം നിലത്തിറക്കിയത്. 147 യാത്രക്കാരുണ്ടായ വിമാനത്തിൽ പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് നിലത്തിറക്കിയത്. പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു. പിന്നാലെ തിങ്കളാഴ്ച സർവീസ് റദ്ദാക്കിയെന്ന് വിമാന കമ്പനി അറിയിച്ചു. വൈകിട്ടോടെയോ ചൊവ്വാഴ്ച രാവിലയോ വിമാനത്തിൽ പോകാൻ കഴിയുന്നവർക്ക് ടിക്കറ്റ് നൽകുമെന്നും ബാക്കിയുള്ളവർക്ക് പണം തിരിച്ചുനൽകുമെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.

കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം ചോദിച്ചു; നടിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാനായി ഒരു നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവങ്ങളിലൂടെ ഉയർന്നു വന്ന നടിയാണെന്നും അവർക്ക് പണത്തോട് ആർത്തിയും അഹങ്കാരവുമാണെന്നും മന്ത്രി പറഞ്ഞു. നടിയുടെ പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം …

കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം ചോദിച്ചു; നടിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി Read More »

ബി.ജെ.പി സംസ്ഥാന അധ‍്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് വി മുരളീധരൻ

കൊച്ചി: ബിജെപി സംസ്ഥാന അധ‍്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. നിലവിൽ പാർട്ടി നൽകിയിരിക്കുന്ന ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാനായി കോർകമ്മിറ്റി യോഗത്തിന് എത്തിയതിനിടെയായിരുന്നു പ്രതികരണം. സംസ്ഥാന പ്രസിഡന്‍റാവാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഒറ്റതവണ സംസ്ഥാന പ്രസിഡന്‍റായി. ആറ് വർഷമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. നിലവിൽ പാർട്ടി മറ്റ് ചുമതലകൾ നൽകിയിട്ടുണ്ട്. അത് നിർവഹിക്കുന്നുണ്ട്. വി. മുരളീധരൻ പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് …

ബി.ജെ.പി സംസ്ഥാന അധ‍്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് വി മുരളീധരൻ Read More »

തൃശൂരിൽ നടുറോഡിൽ യുവതിയെ കുത്തി വീഴ്ത്തി

തൃശൂർ: പുതുക്കാട് നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിതയ്ക്കാണ്(28) കുത്തേറ്റത്. യുവതിയുടെ മുന്‍ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. ഒമ്പത് കുത്തുകളേറ്റ യുവതി ഗുരുതരാവസ്ഥ‍യിലാണെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ പുതുക്കാട് സെന്‍ററിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം ഇയാൾ പുതുക്കാട് പൊലീസ് സ്റ്റേഷന്‍റിൽ കീഴടങ്ങി.

പത്തനംതിട്ടയിൽ പതിനേഴുകാരിക്ക് കുട്ടിയുണ്ടായ സംഭവം; അമ്മക്കും ഭർത്താവിനും എതിരെ കേസെടുത്തു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവും അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ വീട്ടിൽ ആദിത്യൻ (21), പെൺകുട്ടിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. യുവാവിന്റെ അച്ഛനും അമ്മയുമാണ് മൂന്നും നാലും പ്രതികൾ. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു പെൺകുട്ടിയുടെ അമ്മ ആദിത്യന് മകളെ വിവാഹം കഴിച്ച് നൽകിയത്. തുടർന്ന് ഗർഭിണിയായതോടെ പെൺകുട്ടിയുമായി യുവാവും കുടുംബവും വയനാട്ടിലേക്ക് പോയി. അവിടെ ഗവൺമെൻറ് ആശുപത്രിയിലായിരുന്നു …

പത്തനംതിട്ടയിൽ പതിനേഴുകാരിക്ക് കുട്ടിയുണ്ടായ സംഭവം; അമ്മക്കും ഭർത്താവിനും എതിരെ കേസെടുത്തു Read More »

31 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.​ ​ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ആകെ 102 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 50 പേർ സ്ത്രീകൾ. വോട്ടെടുപ്പിന് 192 പോളിങ്ങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. …

31 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന് Read More »

പത്തനംതിട്ടയിൽ വഴിയരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർഥാടകർക്ക് നേരെ വാഹനം പാഞ്ഞ് കയറി

പത്തനംതിട്ട: എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തീർഥാടകർക്ക് നേരെ കാർ പാഞ്ഞ് ക‍യറി മൂന്ന് പേർക്ക് പരുക്ക്. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ(37), ശങ്കർ(35), സുരേഷ്(39) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സുരേഷിൻറെ നില ഗുരുതരമാണ്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ശബരി തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻറെ വാഹനമാണ് അപകടമുണ്ടാക്കിയത്. ഇവർ സഞ്ചരിച്ച കാർ മുൻപിൽ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീർഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ …

പത്തനംതിട്ടയിൽ വഴിയരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർഥാടകർക്ക് നേരെ വാഹനം പാഞ്ഞ് കയറി Read More »

സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോയിട്ട് നാല് വർഷം; പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ, സ്കൂൾ ബസുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഴക്കുളം: പൊതുമരാമത്തു റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്ത് വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസുകൾ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കദളിക്കാട് നിന്ന് തെക്കുംമല വഴിയുള്ള കാവന റോഡിൽ മുക്കാൽ കിലോമീറ്റർ ദൂരത്തുള്ള ഭാഗത്താണ് പൊതുമരാമത്ത് റോഡിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായിരിക്കുന്നത്. മൂന്നുമീറ്ററോളം ഉയരത്തിൽ 20 മീറ്ററോളം ദൈർഘ്യത്തിലാണ് കയ്യാല കല്ലുകൊണ്ട് നിർമ്മിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ഭിത്തി ഇടിഞ്ഞിട്ടുള്ളത്. നാലുവർഷത്തോളമായി സംരക്ഷണഭിത്തി ഇടിഞ്ഞിട്ടെന്നും അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും …

സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോയിട്ട് നാല് വർഷം; പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ, സ്കൂൾ ബസുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More »

സൈനികരുടെ സേവനങ്ങൾ അമൂല്യം: എ.ഡി.എം ഷൈജു പി ജേക്കബ്

ഇടുക്കി: രാജ്യാതിർത്തി കാക്കുന്ന സൈനികരുടെ സേവനങ്ങൾ അമൂല്യമാണെന്ന് എ.ഡി.എം ഷൈജു പി ജേക്കബ് പറഞ്ഞു.സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരെ സമൂഹം നന്ദിയോടെ സ്മരിക്കണം. അവരുടെ ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും. മാതൃരാജ്യത്തിനായി പോരാടി വീരചരമം പ്രാപിച്ച ധീരയോദ്ധാക്കളുടെ കുടുംബങ്ങളേയും അംഗഭംഗം സംഭവിച്ചവരെയും പൂർവ്വസൈനികരെയും പുനരധിവസിപ്പിക്കുന്നതിനായി പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും ആവശ്യമാണ്. വിമുക്തഭടന്മാർക്കും രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരുടെ കുടുംബങ്ങൾക്കും സമൂഹം അർഹമായ ആദരവ് നൽകണമെന്നും എ.ഡി.എം പറഞ്ഞു. …

സൈനികരുടെ സേവനങ്ങൾ അമൂല്യം: എ.ഡി.എം ഷൈജു പി ജേക്കബ് Read More »

ദിലീപിന് വി.ഐ.പി പരിഗണന; സി.സി.ടി.വി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി

കൊച്ചി: ശബരിമലയിൽ നടൻ ദിലീപിന് വി.ഐ.പി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് സി.സി.ടി.വി ദൃശ്യങ്ങൾ ഹൈക്കോടതിക്കു കൈമാറി. ഹൈക്കോടതി ദേവസ്വം ബെഞ്ചിനാണ് ദൃശ്യങ്ങൾ കൈമാറിയിരിക്കുന്നത്. കുട്ടികൾ അടക്കമുള്ള നിരവധി തീർത്ഥാടകർ കാത്ത് നിൽക്കുമ്പോൾ ദിലീപിന് എങ്ങനെ വി.ഐ.പി പരിഗണന ലഭിച്ചുവന്ന് കോടതി ചോദിച്ചിരുന്നു. വിഷയം ചെറുതല്ലെന്ന് പറഞ്ഞ കോടതി സിസിടിവി ദൃശ്യങ്ങൾ നൽകാനും വിശദീരകരണം നൽകാനും ദേവസ്വം ബോർഡിനോട് നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ കൈമാറിയത്. ഹരിവരാസനം പാടി തീരും വരെ നടൻ …

ദിലീപിന് വി.ഐ.പി പരിഗണന; സി.സി.ടി.വി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട്; വെട്ടിനീക്കിയ ഭാഗങ്ങൾ പുറത്തുവരില്ല

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടിനീക്കിയ ഭാഗങ്ങൽ ഇന്നും പുറത്തുവരില്ലെന്ന് വിവരം. വെട്ടിയ നീക്കിയ ഭാഗം പുറത്തുവിടുന്നതിൽ ഇന്നേ ദിവസം ഉത്തരവുണ്ടാകില്ലെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ ശനിയാഴ്ച പുറത്ത് വിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നേരത്തെ അറിയിച്ചത്. എന്നാൽ ഈ ഭാഗങ്ങൾ പുറത്തുവിടുന്നതിനെതിരേ കമ്മീഷനിൽ പുതിയ പരാതി ലഭിച്ചതായും ഈ പരാതി പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ എന്നാണ് ഇപ്പോൾ കമ്മീഷണർ …

ഹേമ കമ്മിറ്റി റിപ്പോർട്ട്; വെട്ടിനീക്കിയ ഭാഗങ്ങൾ പുറത്തുവരില്ല Read More »