ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി
കോട്ടയം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. സംസ്ഥാനത്ത് 4 ജില്ലാ കലക്റ്റർമാർക്കാണ് മാറ്റം. സബ് കലക്റ്റർമാർക്കും വിവിധ ഡയറക്റ്റർമാർക്കും സ്ഥാനചലനമുണ്ട്. ന്യൂഡൽഹിയിൽ അഡീഷണൽ റെസിഡൻറ് കമ്മിഷണർ ചേതൻകുമാർ മീണയാണ് ഇനി കോട്ടയത്തിൻറെ പുതിയ കലക്റ്റർ. നിലവിൽ ജില്ലാ കലക്റ്ററായിരുന്ന ജോൺ വി. സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്റ്ററാക്കി നിയമിച്ചു. എറണാകുളം, ഇടുക്കി,പാലക്കാട് ജില്ലാ കലക്റ്റർമാർക്കും മാറ്റമുണ്ട്. ചൊവ്വാഴ്ച അർധരാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. എറണാകുളം ജില്ലാ കലക്റ്ററായിരുന്ന എൻ.എസ് ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ജനറലായി നിയമിച്ചു. …