മഹാരാഷ്ട്രയിൽ പെരുകുന്ന കൊലപാതകങ്ങൾക്ക് കാരണം അവിഹിത ബന്ധങ്ങളും പ്രണയ തകർച്ചകളുമെന്ന് റിപ്പോർട്ട്; ഡാറ്റ പുറത്ത് വിട്ട് എൻസിആർബി
മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കൊലപാതകക്കേസുകളുടെ പിന്നിലെ കാരണങ്ങൾ പുറത്ത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ എൻസിആർബിയാണ് ഇപ്പോൾ ഈ ഡാറ്റ പുറത്തു വിട്ടത്. കണക്കുകൾ അനുസരിച്ച് മിക്ക കൊലപാതകങ്ങളും നടക്കുന്നത് അവിഹിത ബന്ധങ്ങൾ, വ്യക്തിവൈരാഗ്യങ്ങൾ, പ്രണയബന്ധങ്ങൾ, എന്നിവ മൂലമാണ് എന്നാണ് സൂചിപ്പിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം കൊലപാതക കേസുകളിൽ മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തായിരുന്നു. യുപിയും ബീഹാറുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. എൻസിആർബിയുടെ കണക്കനുസരിച്ച്, 232 കൊലപാതകങ്ങൾ അവിഹിത …