Timely news thodupuzha

logo

Sports

വിജയ് ഹസാരെ ട്രോഫി; സിക്കിമിനെതിരേ കേരളത്തിന് ഏഴു വിക്കറ്റ് വിജയം

ബാംഗ്ലൂർ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ സിക്കിമിനെതിരേ കേരളത്തിന് ഏഴു വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിം വെറും 83 റൺസിന് ഓൾഔട്ടായി. കേരളം 13.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. ഇതിനു മുൻപ് കളിച്ച നാല് കളിയിൽ മൂന്നും ജയിച്ച കേരളം ആറു മാറ്റങ്ങളുമായാണ് ദുർബലരായ സിക്കിമിനെ നേരിടാനിറങ്ങിയത്. ടോപ് ഓർഡർ ബാറ്റർമാരായ കൃഷ്ണ പ്രസാദ്, എം അജിനാസ്, മീഡിയം പേസർ അഭിജിത് പ്രവീൺ …

വിജയ് ഹസാരെ ട്രോഫി; സിക്കിമിനെതിരേ കേരളത്തിന് ഏഴു വിക്കറ്റ് വിജയം Read More »

വിജയ് ഹസാരെ ട്രോഫി, കേരളം 47.1 ഓവറിൽ 231 റൺസിന് ഓൾഔട്ടായി

ആലുർ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ ത്രിപുരയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത കേരളം 47.1 ഓവറിൽ 231 റൺസിന് ഓൾഔട്ടായി. ടോസ് നേടിയ ത്രിപുര ക്യാപ്റ്റൻ വൃദ്ധിമാൻ സാഹ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്ത്. കേരളത്തിനു വേണ്ടി മുഹമ്മദ് അസറുദ്ദീനും(58) രോഹൻ കുന്നുമ്മലും(44) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 95 റൺസിന്‍റെ കൂട്ടുകെട്ടുയർത്തി. എന്നാൽ, അതിനു ശേഷം കൂട്ടത്തകർച്ചയായിരുന്നു. സച്ചിൻ ബേബി(14), ക്യാപ്റ്റൻ സഞ്ജു സാംസൺ(1), കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ വിഷ്ണു വിനോദ്(2) എന്നിവർ ക്ഷണത്തിൽ മടങ്ങിയതോടെ …

വിജയ് ഹസാരെ ട്രോഫി, കേരളം 47.1 ഓവറിൽ 231 റൺസിന് ഓൾഔട്ടായി Read More »

മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിന്‍റെ കരാർ നീട്ടുന്നതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കരാറിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും കുറഞ്ഞത് 2024 ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പ് വരെയെങ്കിലും കാലാവധിയുണ്ടാകും. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിനു നൽകിയിരുന്ന ആദ്യ കരാർ. ഇതു പൂർത്തിയായ സാഹചര്യത്തിൽ, ഓസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്റ്റർ വി.വി.എസ്. ലക്ഷ്മൺ ആണ് ഇന്ത്യൻ ടീമിന്‍റെ പരിശീലനച്ചുമതല വഹിക്കുന്നത്. കഴിഞ്ഞ …

മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും Read More »

ശുഭ്‌മൻ ഗിൽ ഐ.പി.എൽ ടീം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ

അഹമ്മദാബാദ്: ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കു മാറിയ സാഹചര്യത്തിൽ ശുഭ്‌മൻ ഗില്ലിനെ ഐ.പി.എൽ ടീം ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്റ്റനായി നിയോഗിച്ചു. ഗുജറാത്ത് ടൈറ്റൻസ് രൂപീകരിക്കപ്പെട്ട ശേഷമുള്ള രണ്ടു സീസണുകളിലും പാണ്ഡ്യയായിരുന്നു ക്യാപ്റ്റൻ. അരങ്ങേറ്റ സീസണായ 2022ൽ ചാംപ്യൻമാരായ ജിടി 2023ൽ റണ്ണറപ്പുകളുമായി. ഗുജറാത്ത് ടൈറ്റൻസ് ആരംഭിച്ച സീസണിൽ അവർക്ക് മൂന്നു താരങ്ങളെ നേരിട്ട് തെരഞ്ഞെടുക്കാൻ അവസരം കിട്ടിയപ്പോൾ സ്വീകരിച്ച രണ്ടു പേരായിരുന്നു ഹാർദിക് പാണ്ഡ്യയും ശുഭ്‌മൻ ഗില്ലും. അഫ്ഗാനിസ്ഥാൻ താരം റഷീദ് ഖാൻ ആയിരുന്നു മൂന്നാമത്തെയാൾ. 2018ൽ …

ശുഭ്‌മൻ ഗിൽ ഐ.പി.എൽ ടീം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ Read More »

വിഷ്ണു വിനോദിനു സെഞ്ചുറി

ആലുർ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ ഒഡീശയെ നേരിടുന്ന കേരളത്തിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണെടുത്തത്. വിഷ്ണു വിനോദിന്‍റെ വീരോചിത സെഞ്ചുറിയാണ് കേരളത്തെ വലിയ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയത്. ടോസ് നേടി ബാറ്റ് ചെയ്യാനുള്ള കേരള ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ തീരുമാനം പാളുന്ന കാഴ്ചയായിരുന്നു തുടക്കത്തിൽ. ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനെയും(12) രോഹൻ കുന്നുമ്മലിനെയും(17) കേരളത്തിന് 11 ഓവറിനുള്ളിൽ നഷ്ടമായി. …

വിഷ്ണു വിനോദിനു സെഞ്ചുറി Read More »

ഏകദിന ക്രിക്കറ്റ് ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരള ബൗളർമാരുടെ മികച്ച പ്രകടനം

ആലുർ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരള ബൗളർമാരുടെ മികച്ച പ്രകടനം. സൗരാഷ്‌ട്രയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണിൻറെ തീരുമാനം ശരിവച്ചുകൊണ്ട് കേരള ബൗളിങ് നിര സൗരാഷ്‌ട്രയെ 49.1 ഓവറിൽ 185 റൺസിന് പുറത്താക്കി. പത്തോവറിൽ 39 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ പേസ് ബൗളർ അഖിൻ സത്താർ തിളങ്ങി. ഇരുപതുകാരനായ അഖിൻ ഉൾപ്പെടെ നാല് പേസ് ബൗളർമാരെയാണ് കേരളം …

ഏകദിന ക്രിക്കറ്റ് ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരള ബൗളർമാരുടെ മികച്ച പ്രകടനം Read More »

രോഹിത് ശർമ ട്വൻറി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ട്വൻറി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുൻപു തന്നെ രോഹിത് ഇക്കാര്യം ബി.സി.സി.ഐ അധികൃതരുമായി ചർച്ച ചെയ്തിരുന്നു എന്നാണ് അറിയുന്നത്. 36 വയസുള്ള രോഹിത് ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും മാത്രം ശ്രദ്ധിച്ച് കരിയറിൻറെ അവസാന ഘട്ടം പരമാവധി ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഇങ്ങനെയൊരു സാധ്യത പരിഗണിക്കുന്നത്. അടുത്ത വർഷമാണ് യുഎസിലും വെസ്റ്റിൻഡീസിലുമായി ട്വൻറി20 ലോകകപ്പ് നടക്കുന്നത്. 2022ലെ ടി20 ലോകകപ്പ് …

രോഹിത് ശർമ ട്വൻറി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർ Read More »

ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ്

കണ്ണൂർ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി പറ്റിച്ചു എന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടുകയായിരുന്നു. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് …

ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ് Read More »

ലോകകപ്പ്‌ യോഗ്യത; ബ്രസീലിനെ തകർത്ത്‌ അർജന്റീന

റിയോ ഡെ ജനീറോ: ലാറ്റിൻ അമേരിക്കൻ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത്‌ അർജന്റീന. മറുപടിയില്ലാത്ത ഒരു ഗോളിനാണ്‌ മെസിയുടെ സംഘത്തിന്റെ ജയം. നിക്കോളാസ്‌ ഒറ്റമെൻഡിയാണ്‌ അർജന്റീനക്കായി ഗോൾ നേടിയത്‌. ഗാലറിയിലും ഗ്രൗണ്ടിലും കയ്യാങ്കളിയിൽ എത്തിയ മത്സരത്തിൽ ഫൗളുകളുടെ പെരുമഴയായിരുന്നു. 42 ഫൗളുകൾ കണ്ട മത്സരത്തിൽ മൂന്ന്‌ ബ്രസീൽ താരങ്ങൾക്ക്‌ മഞ്ഞ കാർഡ്‌ കിട്ടി. 81ആം മിനിറ്റിൽ ജോയലിന്റൺ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായി. ഇതോടെ 10 പേരുമായാണ്‌ ബ്രസീൽ പിന്നീട്‌ കളിച്ചത്‌. മത്സരം ആരംഭിക്കുന്നതിന് മുൻപ് …

ലോകകപ്പ്‌ യോഗ്യത; ബ്രസീലിനെ തകർത്ത്‌ അർജന്റീന Read More »

20 20, ഓസ്ട്രേലിയൻ ടീമിൽ നിന്ന് ഓപ്പണർ ഡേവിഡ് വാർനറെ ഒഴിവാക്കി

മെൽബൺ: ഇന്ത്യക്കെതിരേ ട്വന്‍റി ട്വന്‍റി പരമ്പര കളിക്കാനുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് ഓപ്പണർ ഡേവിഡ് വാർനറെ ഒഴിവാക്കി. അദ്ദേഹത്തിനു വിശ്രമം അനുവദിച്ചതായാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതർ അറിയിച്ചിരിക്കുന്നത്. മാത്യു വെയ്ഡ് നയിക്കുന്ന ടീമിനെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചപ്പോൾ വാർനറെ ഉൾപ്പെടുത്തിയിരുന്നതാണ്. അദ്ദേഹത്തിനു പകരം ഓൾറൗണ്ടർ ആറോൺ ഹാർഡിയെ ടീമിൽ ഉൾപ്പെടുത്തി. ലോകകപ്പിൽ 535 റൺസുമായി ഓസ്ട്രേലിയയുടെ ടോപ് സ്കോററായിരുന്നു വാർനർ. ടീം – മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ആറോൺ ഹാർഡി, ജേസൺ ബെഹറൻഡോർഫ്, ഷോൺ ആബട്ട്, ടിം …

20 20, ഓസ്ട്രേലിയൻ ടീമിൽ നിന്ന് ഓപ്പണർ ഡേവിഡ് വാർനറെ ഒഴിവാക്കി Read More »

ഷമി എറിഞ്ഞിട്ടത് കളത്തിന് പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സ്റ്റമ്പുകളായിരുന്നു; എം ബി രാജേഷ്

തിരുവനന്തപുരം: മുഹമ്മദ് ഷമി ഇന്നലെ എറിഞ്ഞിട്ടത് കളത്തിന് പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശവെറിയുടെയും വർഗീയതയുടെയും സ്റ്റമ്പുകളായിരുന്നവെന്ന് മന്ത്രി എം ബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഷമിയുടെ പ്രകടനത്തെ പുകഴ്ത്തിയും ഹിന്ദുത്വവാദികൾ ഷമിക്കെതിരെ ഉയർത്തിയ വിദ്വേഷ പരാമർശങ്ങളെ ഓർമിപ്പിച്ചുകൊണ്ടും പോസ്റ്റ് പങ്കുവെച്ചത്. എം ബി രാജേഷിന്റെ കുറിപ്പ്‌; ഫൈനൽ മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഈ ലോകകപ്പിലെ എന്റെ താരം മുഹമ്മദ് ഷമി തന്നെയാണ്. വിരാട് കോഹ്ലിയുടെ, സച്ചിന്റെ റെക്കോർഡിനെ മറികടന്ന മാസ്‌മരിക പ്രകടനം മറന്നു കൊണ്ടല്ല ഷമിയെ ഈ …

ഷമി എറിഞ്ഞിട്ടത് കളത്തിന് പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സ്റ്റമ്പുകളായിരുന്നു; എം ബി രാജേഷ് Read More »

ഓസ്ട്രേലിയക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു

പൂനെ: ലോകകപ്പിലെ സെമി ഫൈനൽ സാധ്യതകൾ സംബന്ധിച്ച് അപ്രധാനമായ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ തൗഹീദ് ഹൃദോയ് (79 പന്തിൽ 74) മാത്രമാണ് ബംഗ്ലാദേശിനു വേണ്ടി അർധ സെഞ്ചുറി നേടിയത്. എന്നാൽ, ആദ്യത്തെ ഏഴ് ബാറ്റർമാരും 20 റൺസിനു മുകളിൽ സ്കോർ ചെയ്തു. ഓസ്ട്രേലിയക്കു വേണ്ടി ഷോൺ ആബട്ടും ആഡം …

ഓസ്ട്രേലിയക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു Read More »

ശ്രീലങ്ക ബൗളിങ്ങ് തെരഞ്ഞെടുത്തു, ടോസ് കിട്ടിയാലും ബാറ്റ് ചെയ്യുമായിരുന്നുവെന്ന് രോഹിത് ശർമ

മുംബൈ: ലോകകപ്പിൽ ഇന്ത്യക്കെതിരേ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസ് ബൗളിങ്ങ് തെരഞ്ഞെടുത്തു. ടോസ് കിട്ടിയാലും ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ശ്രീലങ്കൻ ടീമിൽ ധനനഞ്ജയ ഡിസിൽവയ്ക്കു പകരം ദുഷാൻ ഹേമന്തയെ ഉൾപ്പെടുത്തി.

സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറിയിൽ പവിത്ര സുഗീഷിന് വെള്ളിമെഡൽ; ദേശീയ ചാമ്പ്യൻഷിപ്പുകൾ കാത്തിരിക്കുന്നു

തൊടുപുഴ: മഹാരാഷ്ട്രയിലെ ചിത്രകൂടിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറി(അമ്പെയ്ത്ത്) ടൂർണമെന്റിൽ വെള്ളി മെഡൽ(ഇന്ത്യൻ റൗണ്ട് ഗേൾസ് അണ്ടർ 19) നേടി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ പവിത്ര സുഗീഷ്. സ്കൂൾ പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അസ്സംബ്ലയിൽ ജേതാവിനെ ആദരിച്ചു. പവിത്രയുടെ അമ്മയും ടീം മാനേജരുമായ ദീപമോൾ സുഗിഷ്, അമ്പെയ്ത്ത് പരിശീലകൻ വിഷ്ണുരാജ്.ഇ.ആർ എന്നിവരുടെ പിന്തുണയലാണ് ഈ നേട്ടം സ്വന്തമാക്കിയത്. നവംബർ 5 മുതൽ 10 വരെ ഡെറാഡൂണിൽ, ഉത്തരാഖണ്ഡിലെ സോഷ്യൽ ബലൂനി പബ്ലിക് …

സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറിയിൽ പവിത്ര സുഗീഷിന് വെള്ളിമെഡൽ; ദേശീയ ചാമ്പ്യൻഷിപ്പുകൾ കാത്തിരിക്കുന്നു Read More »

ബാലൻ ഡി ഓർ പുരസ്‌കാരം എട്ടാമതു സ്വന്തമാക്കി മെസ്സി

പാരിസ്‌: മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി സ്വന്തമാക്കി. അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്തതാണ്‌ എട്ടാം തവണയും ബഹുമതിക്ക്‌ അർഹനാക്കിയത്‌. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ കളിക്കുകയാണ്‌ മുപ്പത്താറുകാരൻ. കഴിഞ്ഞ വർഷം ഫ്രഞ്ച്‌താരം കരിം ബെൻസെമയ്‌ക്കായിരുന്നു പുരസ്‌കാരം. മെസി 2021, 2019, 2015, 2012, 2011, 2010, 2009 വർഷങ്ങളിൽ ഈ നേട്ടം കൈവരിച്ചു. വനിതകളിൽ മികച്ച കളിക്കാരിയായി ലോകകപ്പ്‌ നേടിയ സ്‌പെയ്‌ൻ താരം ഐതാന ബൊൻമാറ്റി തെരഞ്ഞെടുക്കപ്പെട്ടു. മധ്യനിര …

ബാലൻ ഡി ഓർ പുരസ്‌കാരം എട്ടാമതു സ്വന്തമാക്കി മെസ്സി Read More »

നെ​ത​ർല​ൻഡ്സും ബം​ഗ്ലാ​ദേ​ശും തമ്മിൽ പോരട്ടം ഇന്ന് 2 മണിക്ക്

കോൽക്കത്ത: ഇ​ന്ന​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​രോ വി​ജ​യം മാ​ത്രം നേ​ടി​യ നെ​ത​ർല​ൻഡ്സും ബം​ഗ്ലാ​ദേ​ശും ത​മ്മി​ൽ പോ​രാ​ടും. റ​ൺറേ​റ്റി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട്ടാ​മ​താ​ണ് ബം​ഗ്ലാ​ദേ​ശ് എ​ങ്കി​ലും ഒ​രു പ്ര​തീ​ക്ഷ​യും ന​ൽകാ​തെ​യാ​ണ് ക​ടു​വ​ക​ളു​ടെ ക​ളി. ക​രു​ത്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നെ​ത​ർല​ൻഡ്സി​ന് ര​ണ്ട് പോ​യി​ൻറ് ല​ഭി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​ൻറെ ഒ​രു വി​ജ​യ​മാ​വ​ട്ടെ, അ​ഫ്ഗാ​നെ​തി​രേ​യും. ഇ​രു​ടീ​മും ഏ​ക​ദേ​ശം പു​റ​ത്താ​ക​ലി​ൻറെ വ​ക്കി​ലാ​ണെ​ങ്കി​ലും റൗ​ണ്ട് റോ​ബി​ൻറെ പ്ര​ത്യേ​ക​ത​യാ​ൽ ഇ​നി​യും ഇ​രു​ടീ​മി​നും സെ​മി സാ​ധ്യ​ത​യു​ണ്ട്. ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ ന​യി​ക്കു​ന്ന ടീ​മി​ൽ മി​ക​ച്ച ഒ​രു​പി​ടി താ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​വ​സ​ര​ത്തി​നൊ​ത്തു​യ​രാ​ൻ അ​വ​ർക്ക് ഇ​നി​യു​മാ​യി​ട്ടി​ല്ല. …

നെ​ത​ർല​ൻഡ്സും ബം​ഗ്ലാ​ദേ​ശും തമ്മിൽ പോരട്ടം ഇന്ന് 2 മണിക്ക് Read More »

ലോകകപ്പ്; പാക്കിസ്ഥാനുമായി ഏറ്റുമുട്ടൽ, പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാൻ പുറത്താകും

ചെന്നൈ: ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ നേരിടാൻ ഇറങ്ങുമ്പോൾ അഫ്ഗാനിസ്ഥാന് പതിവുള്ള ദുർബലരുടെ മേൽവിലാസമല്ല. പാക്കിസ്ഥാന് വ്യക്തമായ ആധിപത്യവും അവകാശപ്പെടാനില്ല. ഈ മത്സരം തോറ്റാൽ അഫ്ഗാനിസ്ഥാൻ ടൂർണമെന്‍റിൽ നിന്നു പുറത്താകും. പാക്കിസ്ഥാൻ തോറ്റാൽ തുടർന്നുള്ള എല്ലാ മത്സരങ്ങളും അവർക്കു നിർണായകമാകുകയും ചെയ്യും. അന്താരാഷ്ട്ര മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ ഇതുവരെ പാക്കിസ്ഥാനെ തോൽപ്പിച്ചിട്ടുമില്ല. റഷീദ് ഖാനും മുജീബ് ഉർ റഹ്മമാനും ഉൾപ്പെടുന്ന സ്പിൻ വിഭാഗത്തിൽ അഫ്ഗാനിസ്ഥാനു തന്നെയാണ് വ്യക്തമായ മേൽക്കൈ. ടോപ് ഓർഡറിൽ അഫ്ഗാന്‍റെ റഹ്മാനുള്ള ഗുർബാസിനോളം വിസ്ഫോടന ശേഷിയുള്ള ഒരു …

ലോകകപ്പ്; പാക്കിസ്ഥാനുമായി ഏറ്റുമുട്ടൽ, പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാൻ പുറത്താകും Read More »

പരിക്ക് ​ഗുരുതരം, ന്യുസിലാൻഡിന് എതിരായ മത്സരത്തിൽ ഹർദിക് പാണ്ട്യ കളിക്കില്ല

പൂ​നെ: ക്രിക്കറ്റ് ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഹർദിക് പാണ്ട്യ ന്യുസിലാൻഡിനെതിരായ മത്സരത്തിൽ കളിക്കില്ല. ചികിത്സയ്ക്കായി താരത്തെ ജദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിക്കും. തുടർന്ന് ഇംഗ്ലണ്ടിൽ നിന്നുളള വിദഗ്ദ ഡോക്ടർ പാണ്ഡ്യയെ ചികിത്സിക്കും. വ്യഴാഴ്ച നടന്ന മത്സരത്തിലെ ഒൻപതാം ഓവറിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ എറിഞ്ഞ മൂന്നാം ബോളിൽ ലിട്ടൺ ദാസിൻ്റെ സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ പാണ്ട്യ നിലത്തുവീഴുകയായിരുന്നു. കാലിന് പരിക്കേറ്റ പാണ്ട്യ ബാക്കി പന്തുകൾ എറിയാൻ …

പരിക്ക് ​ഗുരുതരം, ന്യുസിലാൻഡിന് എതിരായ മത്സരത്തിൽ ഹർദിക് പാണ്ട്യ കളിക്കില്ല Read More »

സ്കൂൾ കായികമേള; ആദ്യ ട്രിപ്പിൾ സ്വർണവുമായി പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥി ജെ.ബിജോയ്

തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ ട്രിപ്പിൾ സ്വർണവുമായി ജെ.ബിജോയ്. പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥിയാണ് ബിജോയ്. കഴിഞ്ഞ കായികമേളയിലും ബിജോയ് ട്രിപ്പിൾ സ്വർണം നേടിയിരുന്നു. 800 മീ​റ്റ​റി​ൽ ജയിച്ചാണ് ബിജോയ് ട്രിപ്പിൾ സ്വർണം സ്വന്തമാക്കിയത്. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 3000 മീ​റ്റ​റിലും 1500 മീറ്ററിലും ബിജോയ് സ്വർണം നേടിയിരുന്നു. നാല് ദിവസത്തെ സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് അവസാനിക്കുമ്പോൾ കിരീടം ഉറപ്പിച്ച് പാലക്കാട്. 73 ഇനങ്ങൾ പൂർത്തിയായപ്പോൾ പാലക്കാട് 179 പോയിന്റുമായി മുന്നിലാണ്. 131 പോയിന്റുമായി …

സ്കൂൾ കായികമേള; ആദ്യ ട്രിപ്പിൾ സ്വർണവുമായി പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥി ജെ.ബിജോയ് Read More »

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്

പുണെ: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനിടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് ഓവർ പൂർത്തിയാക്കാതെ താരം മൈതാനം വിടുകയായിരുന്നു. പിന്നീട് വിരാട് കോഹ്ലിയാണ് ഓവർ പൂർത്തിയാക്കിയത്.

സിഎംസ് കപ്പ് ഇന്റർനാഷണൽ ടെന്നിസ് ടൂർണമെന്റ്; 40 ലക്ഷം രൂപ അനുവദി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിക്കും. സിഎംസ് കപ്പ് ഇന്റർനാഷണൽ ടെന്നിസ് ടൂർണമെന്റെന്ന പേരിലാകും മത്സരം. ഇതിനായി 40 ലക്ഷം രൂപ അനുവദിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യാന്തര ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിക്കാൻ 40 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രിവാൻഡ്രം ടെന്നിസ് ക്ലബ് സെക്രട്ടറി നൽകിയ അപേക്ഷയെത്തുടർന്നാണ് തീരുമാനം. വിവിധ രാജ്യങ്ങളിൽനിന്ന് 64 കളിക്കാർ പങ്കെടുക്കും.

സബ് ജൂനിയർ ഹാൻഡ്ബോൾ കുമാരമംഗലം എം.കെ.എൻ.എം ജേതാക്കൾ

തൊടുപുഴ: പി.എൻ.ഐ. കരീം മെമ്മോറിയൽ ഇടുക്കി ജില്ല സബ്ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരുവിഭാഗങ്ങളിലും കുമാരമംഗലം എം.കെ.എൻ.എം ജേതാക്കളായി. പെൺകുട്ടികളുട വിഭാഗത്തിൽ ഒന്നിന് എതിരെ നാല്ഗോളുകൾക്ക് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻ ക്ലബ്ബിനെ പരാജയപ്പെടുത്തിയും ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസിനെ അഞ്ചിന് എതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയുമാണ് ചാമ്പ്യൻമാരായത്. വിജയ്കൾക്ക് സംസ്ഥാന താരം ആനന്ദ്.റ്റി.ഒ ട്രോഫി വിതരണം ചെയ്തു. ചാംമ്പ്യൻഷിപ്പിലെ മികച്ച താരങ്ങളായി ആൺകുട്ടികളുടെ വിഭാഗത്തിൽ സി.കെ.വി.എച്ച് എസിലെ സെവാൻ കബീറിനെയും, പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് സെബാസ്റ്റ്യൻ ക്ലബ്ബിലെ നിവേദിത …

സബ് ജൂനിയർ ഹാൻഡ്ബോൾ കുമാരമംഗലം എം.കെ.എൻ.എം ജേതാക്കൾ Read More »

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ക്യാഷ് അവർഡ്, മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

തിരുവനന്തപുരം: ചൈനയിലെ ഷാങ് ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയ കേരളതാരങ്ങൾക്ക് ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം ക്യാഷ് അവർഡ് അനുവദിച്ചു. സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാവിന് 12.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പിണറായി വില്ലേജിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിനോടനുബന്ധിച്ച് ഓപ്പൺ എയർ തീയേറ്റർ ഉൾപ്പെടെ നിർമ്മിക്കുന്നതിനായി പ്രോജക്ടിൻ്റെ എസ്.പി. വി ആയ കെ.എസ്.ഐ.ടി.ഐ.എൽ …

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ക്യാഷ് അവർഡ്, മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം Read More »

സംസ്ഥാന സ്കൂൾ കായികമേള, ആദ്യ സ്വർണം കരസ്ഥമാക്കി കണ്ണൂർ

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം കണ്ണൂർ സ്വന്തമാക്കി. പെൺകുട്ടികളുടെ 3000 മീറ്ററിൽ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിക്കാണ് സ്വർണം ലഭിച്ചത്. സ്കൂൾ കായികോത്സവത്തിന്റെ 65ആം പതിപ്പിന് കുന്നംകുളം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ തുടക്കമായി. പകൽ 3.30ന് കായികോത്സവം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 20 വരെ നീളുന്ന മേളയിൽ ആറ് വിഭാഗങ്ങളിലായി 96 ഇനങ്ങളിൽ 2680 കൗമാര താരങ്ങൾ അണിനിരക്കും.

ബെൽജിയം സ്വീഡൻ യൂറോ 2024 യോഗ്യതാ മത്സരം, സ്‌റ്റേഡിയത്തിന്‌ പുറത്ത് വെടിവയ്‌പ്പ്, 2 പേർ കൊല്ലപ്പെട്ടു

ബ്രസൽസ്‌: ബെൽജിയവും സ്വീഡനും തമ്മിലുള്ള യൂറോ 2024 യോഗ്യതാ മത്സരത്തിനിടെ സ്‌റ്റേഡിയത്തിന്‌ പുറമെ ഉണ്ടായ വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കിക്കോഫിന് മുമ്പ് തോക്കുധാരി രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മത്സരം ഹാഫ് ടൈമിൽ അവസാനിപ്പിച്ചു.കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ നിന്ന് മൂന്ന് മൈൽ അകലെയുള്ള ബോലെവാർഡ് ഡിപ്രെസിന് സമീപമാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. സ്വീഡൻ ജേഴ്‌സി ധരിച്ച രണ്ട് ആളുകൾ മരിച്ചെന്നാണ് ഡച്ച് പത്രമായ ഹെറ്റ് ലാറ്റ്‌സ്‌റ്റെ റിപ്പോർട്ട്‌ ചെയ്‌തത്. ആരാധകരെ ഏകദേശം രണ്ടര മണിക്കൂറോളം …

ബെൽജിയം സ്വീഡൻ യൂറോ 2024 യോഗ്യതാ മത്സരം, സ്‌റ്റേഡിയത്തിന്‌ പുറത്ത് വെടിവയ്‌പ്പ്, 2 പേർ കൊല്ലപ്പെട്ടു Read More »

സംസ്ഥാന സ്കൂൾ കായികമേള ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തൃശൂരിൽ ഇന്ന് തിരിതെളിയും. തേക്കിൻകാട് മൈതാനത്തുവച്ച് മന്ത്രി ആർ.ബിന്ദു മുൻ ഫുട്ബോൾ താരം ഐ.എം.വിജയന് ദീപശിഖ കൈമാറിക്കൊണ്ട് ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യും. വിളംബര ജാഥയിൽ ആയിരത്തോളം സ്പോർട്സ് താരങ്ങളാകും പങ്കെടുക്കുക. ചൊവ്വാഴ്ച മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. തൃശ്ശൂർ കുന്നംകുളം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്റ്റേഡിയത്തിലാണ് മത്സരം. കായികമേളയുടെ ഉദ്ഘാടനം 17ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു, മുൻ ഫുട്ബോൾ താരം ഐ.എം.വിജയൻ, റ്റി.എൻ.പ്രതാപൻ …

സംസ്ഥാന സ്കൂൾ കായികമേള ഇന്ന് ആരംഭിക്കും Read More »

പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്, ബോളിങ്ങ് തെരഞ്ഞെടുത്തു

അഹമ്മദാബാദ്: പാകിസ്ഥാനെതിരായ ലോകകപ്പ് ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബോളിം​ഗ് തെരഞ്ഞെടുത്തു. പകൽ രണ്ടിനാണ്‌ കളി. ഇന്ത്യ- പാക് പോരാട്ടത്തിന് സാക്ഷിയാവാനെത്തിയ കാണികളാൽ ​ഗാലറി നിറഞ്ഞു. ലോകകപ്പിൽ മറ്റൊരു മത്സരത്തിനും കിട്ടാത്ത ആവേശമാണ്‌ ഇന്ത്യ–പാകിസ്ഥാൻ കളിക്ക് ലഭിക്കുന്നത്. 1,32,000 പേർക്ക്‌ ഇരിക്കാവുന്ന സ്‌റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു.ലോകകപ്പ്‌ ചരിത്രത്തിലെ എട്ടാം അധ്യായമാണ്‌ ഇന്ത്യയും പാകിസ്ഥാനും ഇന്ന്‌ അഹമ്മദാബാദിൽ തുറക്കുന്നത്. ഇതിനുമുമ്പ്‌ പരസ്‌പരം കണ്ട ഏഴ്‌ മത്സരങ്ങളും ക്രിക്കറ്റ്‌ ചരിത്രത്തിന്റെ ഭാഗമായി. ഏഴ്‌ മുഖാമുഖങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. …

പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്, ബോളിങ്ങ് തെരഞ്ഞെടുത്തു Read More »

സംസ്ഥാന സ്കൂൾ കായികമേള 16ന് ആരംഭിക്കും, ഒരുക്കങ്ങൾ പൂർത്തിയായി, രാത്രിയും പകലും മത്സരങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ തവണ നടത്തിയതു പോലെ സംസ്ഥാന സ്കൂൾ കായികമേള രാത്രിയും പകലുമായി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്റ്റേഡിയത്തിലാണ് മത്സരം. രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂൾ കായികോത്സവം രാത്രിയുമായി നടത്തിയത് കഴിഞ്ഞതവണ കേരളത്തിലാണ്. ആറ് വിഭാഗങ്ങളിലായി 3000 വിദ്യാർത്ഥികൾ പങ്കെടുക്കും. ആകെ 98 ഇനങ്ങളിലാണ് മത്സരം. ദേശീയ സ്കൂൾ കായികമേള നവംബർ രണ്ടാം വാരവും 37ാം ദേശീയ ഗെയിംസ് ഒക്ടോബർ 25 മുതൽ …

സംസ്ഥാന സ്കൂൾ കായികമേള 16ന് ആരംഭിക്കും, ഒരുക്കങ്ങൾ പൂർത്തിയായി, രാത്രിയും പകലും മത്സരങ്ങൾ Read More »

ദക്ഷിണാഫ്രിക്കയോട് 134 റൺസിന് പരാജയപ്പെട്ട് ഓ​സ്ട്രേ​ലി​യ

ല​ഖ്നൗ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മു​ന്നി​ലും ഓ​സ്ട്രേ​ലി​യ വീ​ണു. ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഓ​ൾ​റൗ​ണ്ട് മി​ക​വി​ന് മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​കാ​തെ ഓ​സീ​സ് 134 റ​ൺ​സി​ന്‍റെ പ​രാ​ജ​യ​മാ​ണ് സ​മ്മ​തി​ച്ച​ത്. ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വും ഓ​സീ​സി​ന്‍റെ ര​ണ്ടാം തു​ട​ർ​തോ​ൽ​വി​യു​മാ​ണ്. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ദ.​ആ​ഫ്രി​ക്ക ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചെ​ത്തി​യ​പ്പോ​ൾ ഓ​സീ​സ് ഒ​ൻ​പ​താം സ്ഥാ​ന​ത്തേ​ക്ക് വീ​ണു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ക്വി​ന്‍റ​ൺ ഡീ ​കോ​ക്കി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ൽ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 311 …

ദക്ഷിണാഫ്രിക്കയോട് 134 റൺസിന് പരാജയപ്പെട്ട് ഓ​സ്ട്രേ​ലി​യ Read More »

ലോകകപ്പ്; ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യയും അഫ്​ഗാനിസ്ഥാനും

ന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരേ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ആർ.അശ്വിനു പകരം ശാർദൂൽ ഠാക്കൂർ ഇടം പിടിച്ചു.

ഇൻറർ കോളേജീയേറ്റ് സൗത്ത് സോൺ പുരുഷ വിഭാഗം ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കൂട്ടിക്കാനം മരിയൻ കോളേജ് ജേതാക്കളായി

കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാല ഇൻറർ കോളേജീയേറ്റ് സൗത്ത് സോൺ പുരുഷ വിഭാഗം ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കൂട്ടിക്കാനം മരിയൻ കോളേജ് ജേതാക്കളായി. കാഞ്ഞിരപ്പള്ളി സെൻറ് ഡൊമനിക്സ് കോളേജിൽ വച്ചാണ്മത്സരം നടന്നത്. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം കോട്ടയം ജില്ല ടെബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡൻറ് ഫിലിപ്പ് നിക്കളോവസ് പള്ളിവാതുകൽ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ സെൻറ് ആൻറണീസ് കോളേജ് പെരുവന്താനം രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ് കോളേജ് …

ഇൻറർ കോളേജീയേറ്റ് സൗത്ത് സോൺ പുരുഷ വിഭാഗം ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കൂട്ടിക്കാനം മരിയൻ കോളേജ് ജേതാക്കളായി Read More »

പി.എൻ.ഐ.കരീം മെമ്മോറിയൽ സബ് ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 15ന്

തൊടുപുഴ: പി.എൻ.ഐ.കരീം മെമ്മോറിയൽ ഇടുക്കി ജില്ല സബ്ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 15ന് കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 01/01/2008ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 919645006080, 919946486034.

പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്ക്‌ സ്വർണം

ഹാങ്ങ്‌ചൗ: ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്ക്‌ സ്വർണം. ഫൈനലിൽ അഫ്‌ഗാനിസ്ഥാനെതിരായ മത്സരം മഴയെത്തുടർന്ന്‌ ഉപേക്ഷിച്ചതോടെയാണ്‌ റാങ്കിങ്ങിലെ മുൻതൂക്കം വച്ച്‌ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്‌. മത്സരത്തിൽ ആദ്യം ബാറ്റ്‌ ചെയ്‌ത അഫ്‌ഗാനിസ്ഥാൻ 18.2 ഓവറിൽ 112 ന്‌ 5 എന്ന നിലയിൽ എത്തിയപ്പോഴാണ്‌ മഴ എത്തിയത്‌. മത്സരം പുനരാരംഭിക്കാൻ കഴിയില്ല എന്ന്‌ ഉറപ്പായതോടെയാണ്‌ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്‌. ടോസ് നേടിയ ഇന്ത്യ അഫ്‌ഗാനിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്‌ഗാനിസ്ഥാനു വേണ്ടി ഷാഹിദുല്ല 43 പന്തിൽ 49 റൺസെടുത്തു പുറത്താകാതെ …

പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്ക്‌ സ്വർണം Read More »

ബാഡ്‌മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ സ്വർണം

ഹാങ്ങ്‌ചൗ: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ബാഡ്‌മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ സ്വർണം. ഡബിൾസ് താരങ്ങളായ സാത്വിക് സായ്‌രാജ്‌ രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്‌ക്കായി ചരിത്രം കുറിച്ചത്‌. ശനിയാഴ്‌ച നടന്ന ഫൈനലിൽ ദക്ഷിണ കൊറിയൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് (21-18, 21-16) ഇന്ത്യൻ സഖ്യത്തിന്റെ ചരിത്ര നേട്ടം. ഗെയിംസിൽ ഇന്ത്യയുടെ 26 -ാം സ്വർണമാണിത്. 26 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 101 ആയി.

കായിക പരിശീലകർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും; മന്ത്രി വി.അബ്‌ദുറഹ്‌മാൻ

കൽപ്പറ്റ: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹ്‌മാൻ പറഞ്ഞു. റവന്യു ജില്ലാ സ്‌കൂൾ കായികമേള മുണ്ടേരി ജില്ലാ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത സാമ്പത്തിക വർഷം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൈക്രോ ലെവൽ കായിക പ്രവർത്തനങ്ങൾക്ക് തുക നീക്കിവയ്ക്കും. പഞ്ചായത്തുകളിൽ വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് ചുരുങ്ങിയത് ആറ് പരിശീലകരെ നിയമിക്കും. ഓരോ വിദ്യാലയം കേന്ദ്രീകരിച്ചും കായിക പരിശീലനം ഊർജിതമാക്കും. 500 …

കായിക പരിശീലകർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും; മന്ത്രി വി.അബ്‌ദുറഹ്‌മാൻ Read More »

വനിതാ കബഡിയിലും തിളക്കം; ഇന്ത്യയ്ക്ക് 100ആം സ്വർണ്ണം

ഹാങ്ങ്‌ചൗ: ഏഷ്യൻ ഗെയിംസ് മെഡൽ വേട്ടയിൽ സെഞ്ച്വറി അടിച്ച് ഇന്ത്യ. വനിതകളുടെ കബഡി ഇനത്തിൽ സ്വർണം കരസ്ഥമാക്കിയതോടെയാണ് 100 മെഡലെന്ന ചരിത്രനേട്ടം ഇന്ത്യ കൈവരിച്ചത്. വനിത കബഡി ഫൈനലിൽ ചൈനീസ് – തായ്പേയിലെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിത ടീം സ്വർണം സ്വന്തമാക്കിയത്. 26-24 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ ജയം. ജ്യോതി സുരേഖയും ഇന്ത്യയ്ക്കായി സ്വർണം നേടി. വനിതകളുടെ കോമ്പൗണ്ട് ആർച്ചറി വിഭാഗത്തിലാണ് സ്വർണം നേടിയത്. സൗത്ത് കൊറിയയെ പിന്നിലാക്കിയാണ് ജ്യോതി സുരേഖ സ്വർണം സ്വന്തമാക്കിയത്.

ഏഷ്യൻ ഗെയിംസ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഹാങ്ങ്ഷൗ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിയിൽ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. നിശ്ചിത 20 ഓവറിൽ ബംഗ്ലാദേശ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യം 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. തിലക് വർമയ്ക്ക് അർദ്ധ സെഞ്ചുറി(55). മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കത്തിൽ യശസ്വി ജയ്‌സ്വാളിൻ്റെ(0) വിക്കറ്റ് നഷ്ടമായതോടെ പിന്നീട് അങ്ങോട്ട് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും തിലക് വർമയും ചേർന്ന് ബൗണ്ടറികൾക്ക് തിരികൊളുത്തി. ഋതുരാജ് ഗെയ്ക്‌വാദ് 26 …

ഏഷ്യൻ ഗെയിംസ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ Read More »

ഞായറാഴ്ച നിശ്ചയിച്ചിരുന്ന ലോകകപ്പിൽ കളിക്കില്ല, ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഞായറാഴ്ച ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഗിൽ കളിക്കില്ല. പകരം ഇഷാൻ കിഷൻ ഓപ്പണറായേക്കും. പനിയെ തുടർന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മികച്ച ഫോമിൽ കളിക്കുന്ന ഗില്ലിൻറെ അഭാവം ഇന്ത്യയ്ക്ക തിരിച്ചടിയായേക്കും. ഡെങ്കിപ്പനിയുടെ പശ്ചാത്തലത്തിൽ 10 ദിവസമെങ്കിലും താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

വീണ്ടും സ്വർണം, സ്‌ക്വാഷ് മിക്‌സഡ് ടീമിനത്തിൽ തിളങ്ങി ഇന്ത്യ

ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ പന്ത്രണ്ടാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് രണ്ടാമത്തെ സ്വർണം. സ്‌ക്വാഷ് മിക്‌സഡ് ടീമിനത്തിലെ സ്വർണത്തോടെ ഇന്ത്യ ഇരുപതാം സ്വർണം സ്വന്തമാക്കി. ദീപിക പള്ളിക്കല്‍ – ഹരിന്ദര്‍ സിങ്ങ് പാല്‍ സഖ്യം ഫൈനലിൽ മലേഷ്യയെ തോൽപ്പിക്കുക ആയിരുന്നു. രാവിലെ അമ്പെയ്ത്ത് വനിതാ വിഭാഗത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. ജ്യോതി സുരേഖ, അദിതി ഗോപിചന്ദ് സ്വാമി, പർണീത് കൗർ എന്നിവർ അടങ്ങുന്ന സംഘമാണ് അമ്പെയ്ത്തിൽ തിളങ്ങിയത്. കടുത്ത മത്സരത്തിൽ 230-229 സ്കോറിലാണ് ചൈനീസ് തായ്പെയ് ടീമിനെ ഇന്ത്യ …

വീണ്ടും സ്വർണം, സ്‌ക്വാഷ് മിക്‌സഡ് ടീമിനത്തിൽ തിളങ്ങി ഇന്ത്യ Read More »

ലോക കിരീടത്തിനായുള്ള ഏറ്റുമുട്ടൽ ഇന്ന് ആരംഭിക്കും

ഗുജറാത്ത്‌: ക്രിക്കറ്റിന്റെ ലോക കിരീടത്തിനായുള്ള പോരാട്ടത്തിന്‌ ഇന്ന്‌ തുടക്കം. 45 ദിവസത്തിനും 48 മത്സരങ്ങൾക്കുമപ്പുറം പുതിയ അവകാശി കിരീടത്തിൽ മുത്തമിടും. ഗുജറാത്തിലെ മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പകൽ രണ്ടിന്‌ തുടങ്ങുന്ന ഉദ്‌ഘാടന മത്സരം തീപാറുമെന്നുറപ്പാണ്‌. നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡുമാണ്‌ ഏറ്റമുട്ടുന്നത്‌. 2019 ലോകകപ്പ്‌ ഫൈനലിന്റെ വിജയമധുരം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ഇംഗ്ലണ്ടും മുറിവുണക്കാൻ കിവികളും ഇറങ്ങുന്നു. ലോർഡ്‌സിൽ ബൗണ്ടറിക്കണക്കിലായിരുന്നു ഇംഗ്ലണ്ടിന്റെ കിരീടധാരണം. കിവികൾക്ക്‌ ആ വേദന മാറിയിട്ടില്ല.പരിക്ക്‌ ഭേദമായി സന്നാഹ മത്സരത്തിറങ്ങിയ ക്യാപ്‌റ്റൻ കെയ്‌ൻ …

ലോക കിരീടത്തിനായുള്ള ഏറ്റുമുട്ടൽ ഇന്ന് ആരംഭിക്കും Read More »

ഏഷ്‍യൻ ഗെയിംസ്; വനിതാ അമ്പെയ്ത്ത് മത്സരത്തിലും സ്വർണം നേടി ഇന്ത്യ

ഹാങ്ങ്ചൗ: ഏഷ്‍യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്ത് തുടരുന്നു. വനിതാ ടീം അമ്പെയ്ത്ത് മത്സരത്തിൽ സ്വർണം കൊയ്തതോടെ ഇന്ത്യയുടെ സ്വർണ മെഡലുകളുടെ എണ്ണം 19 ആയി. അമ്പെയ്ത്തിൽ ഇതു രണ്ടാമത്തെ സ്വർണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.ജ്യോതി സുരേഖ, അദിതി ഗോപിചന്ദ് സ്വാമി, പർണീത് കൗർ എന്നിവർ അടങ്ങുന്ന സംഘമാണ് അമ്പെയ്ത്തിൽ തിളങ്ങിയത്. കടുത്ത മത്സരത്തിൽ 230-229 സ്കോറിലാണ് ചൈനീസ് തായ്പെയ് ടീമിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. സൗത്ത് കൊറിയയ്ക്കാണ് വെങ്കലം. 31 വെള്ളിയും 32 വെങ്കലവും അടക്കം 82 മെഡലുകളാണ് ഇതു …

ഏഷ്‍യൻ ഗെയിംസ്; വനിതാ അമ്പെയ്ത്ത് മത്സരത്തിലും സ്വർണം നേടി ഇന്ത്യ Read More »

സന്തോഷ്‌ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

തേഞ്ഞിപ്പലം: ഗോവയിൽ നടക്കുന്ന സന്തോഷ്‌ട്രോഫി ഫുട്‌ബോൾ പ്രാഥമിക റൗണ്ട്‌ മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയതാണ്‌ ടീം. 22 അംഗ ടീമിൽ മധ്യനിര താരം നിജോ ഗിൽബർട്ടാണ്‌ നായകൻ. കെ.എസ്‌.ഇ.ബി താരമായ നിജോ തിരുവനന്തപുരം പൂവാർ സ്വദേശിയാണ്‌. കേരള പൊലീസ്‌ താരമായ ജി സഞ്‌ജുവാണ്‌ ഉപനായകൻ. 2018ൽ കേരളത്തിന്‌ സന്തോഷ്‌ട്രോഫി നേടി കൊടുത്ത സതീവൻ ബാലനാണ്‌ മുഖ്യ പരിശീലകൻ.കലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിൽ പരിശീലനം നടത്തി കൊണ്ടിരിക്കുന്ന ടീം അടുത്ത ദിവസം പുറപ്പെടും. 11ന്‌ …

സന്തോഷ്‌ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു Read More »

ഏഷ്യൻ ഗെയിംസ്; ജാവലിൻ ത്രോയിലും പൊൻ തിളക്കം, ഇന്ത്യക്ക് പതിനഞ്ചാം സ്വർണം

ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം അന്നു റാണിക്ക് സ്വർണം. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം പതിനഞ്ചായി. 69.92 മീറ്ററാണ് അന്നു കണ്ടെത്തിയ ദൂരം. വനിതകളുടെ അയ്യായിരം മീറ്ററിൽ പരുൾ ചൗധരിയും ചൊവ്വാഴ്ച സ്വർണം നേടിയിരുന്നു.

ബോക്‌സിങ്ങിൽ ഇന്ത്യയ്‌ക്ക് വെങ്കലം

ഹാങ്ചൗ: 2023 ഏഷ്യൻ ​ഗെയിംസിൽ ബോക്‌സിങ്ങിൽ ഇന്ത്യയ്‌ക്ക് മെഡൽ നേട്ടം. വനിതകളുടെ 54 കിലോ​ഗ്രാമിൽ പ്രീതി പവാറാണ് വെങ്കലം നേടിയത്. നിലവിലെ ചാമ്പ്യൻ ചൈനയുടെ ചാങ് യുവാനോടാണ് സെമി ഫൈനലിൽ പ്രീതി പരാജയപ്പെട്ടത്.സെമിയിൽ തായ്‌ലൻഡ് താരത്തെ പരാജയപ്പെടുത്തിയാണ് ലോവ്‌ലിന ബോർഗോഹെയ്ൻ ഫൈനലിലേക്ക് കടന്നത്. വനിതകളുടെ 75 കിലോ​ഗ്രാം വിഭാഗത്തിലാണ് ലോവ്‌ലിന മെഡൽ ഉറപ്പിച്ചത്. പാരിസ് ഒളിമ്പിക്‌സ് യോഗ്യതയും നേടിയിട്ടുണ്ട്. ഈ വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യൻ കൂടിയാണ് ലോവ്‌ലിന.ഹാങ്ചൗവിൽ ഒളിംപിക്‌സ് യോഗ്യത ഉറപ്പിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് …

ബോക്‌സിങ്ങിൽ ഇന്ത്യയ്‌ക്ക് വെങ്കലം Read More »

ഇന്ത്യയ്ക്ക് 2 വെങ്കലം കൂടി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ വനിതാ റോളർ സ്കേറ്റിംഗ് ടീം. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യൻ വനിതകൾ മത്സരം പൂർത്തിയാക്കിയാക്കിയത്. വനിതാ ടീം ഇനത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ് ഇനത്തില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് പുരുഷ …

ഇന്ത്യയ്ക്ക് 2 വെങ്കലം കൂടി Read More »

400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡിട്ട് വിദ്യ രാംരാജ്

ഹാങ്ങ്ചൗ: ഏഷ്യൻ ​ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പിടി ഉഷ കുറിച്ച റെക്കോർഡിനൊപ്പമെത്തി വിദ്യ രാംരാജ്. ഏഷ്യൻ ഗെയിംസ് ഹർഡിൽസിൽ യോ​ഗ്യതാ റൗണ്ടിൽ 55.42 സെക്കൻറുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിൻറിലെത്തിയത്. ഇതോടെ 1984ൽ ലൊസാഞ്ചലസിൽ പി ടി ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് 25കാരിയായ വിദ്യാ രാംരാജ് എത്തിയത്. ഫിറ്റ്നസിലും ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡൽ …

400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡിട്ട് വിദ്യ രാംരാജ് Read More »

സ്ക്വാഷിലും സ്വർണം സ്വന്തമാക്കി ഇന്ത്യ

ഹാങ്ങ്ചൗ: ആവേശോജ്വലമായ പോരാട്ടത്തിനൊടുവിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി സ്ക്വാഷിലും സ്വർണം സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീം. 9 വർഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ സ്ക്വാഷിൽ സ്വർണം നേടുന്നത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വന്തമാക്കിയ സ്വർണ മെഡലുകളുടെ എണ്ണം 10 ആയി. 2-1നാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അഭയ് സിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഒരുപക്ഷെ പരാജയപ്പെട്ടേക്കാമെന്ന് സംശയിച്ചിരുന്ന നിമിഷത്തിൽ ഇന്ത്യക്കു വേണ്ടി രണ്ടു പോയിന്‍റുകൾ നേടി 12-10 സ്കോറിൽ അഭയ് അവസാന ഗെയിം …

സ്ക്വാഷിലും സ്വർണം സ്വന്തമാക്കി ഇന്ത്യ Read More »

ടെന്നീസിലും സ്വർണ്ണ തിളക്കം

ഹാങ്ങ്ചൗ: ഏഷ്യൻ ​ഗെയിംസ് ടെന്നീസിലും സ്വർണനേട്ടം തുടർന്ന് ഇന്ത്യ. ടെന്നിസ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- ഋതുജ ഭോസാലെ സഖ്യം സ്വർണം കരസ്ഥമാക്കി. ഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ എൻ ഷുവോ ലിയാങ്-സുങ് ഹാവോ ഹുവാങ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ: 2-6, 6-3, 10-4. ഇതോടെ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം ഒമ്പതായി.

ഷൂട്ടിങ്ങിൽ ഇന്ത്യയ്‌ക്ക് വെള്ളി

ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്‌ക്ക് വെള്ളി മെഡൽ. പത്ത് മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്ജോത് സിങ്ങ്-ദിവ്യ തഡി​ഗോൾ സുബ്ബരാജു സഖ്യമാണ് വെള്ളി നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽനേട്ടം 34 ആയി. ഇതിൽ 19 മെഡലുകളും ഷൂട്ടിങ്ങിൽ നിന്നാണ്.

അത്‌ലറ്റിക്‌സ് പുരുഷ വിഭാ​ഗം ലോങ്ങ് ജമ്പ്, മലയാളിയായ എം.ശ്രീശങ്കർ ഫൈനലിലെ

ഹാങ്ങ്ചൗ: 2023 ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ പുരുഷ വിഭാ​ഗം ലോങ് ജമ്പിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനലിലെത്തി. ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനലിലെത്തിയത്.1500 മീറ്റർ ഓട്ടത്തിൽ മലയാളി താരം ജിൻസൻ ജോൺസനും ഫൈനലിലെത്തി. ഹീറ്റ്‌സിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌താണ് മലയാളി താരം ഫൈനലുറപ്പിച്ചത്. ലോങ് ജമ്പിൽ മറ്റൊരു ഇന്ത്യൻ താരമായ ജസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്.