ഗാസയിലേത് പലായനം ചെയ്യാനിടമില്ലാത്ത ജനതയുടെ നേരെ ബോധപൂർവം നടത്തുന്ന ആക്രമണം; ഹോളീവുഡ് നടി ആഞ്ജലിന ജോളി
ലോസ് ഏഞ്ചൽസ്: പലായനം ചെയ്യാൻ ഒരിടവുമില്ലാത്ത ജനതയുടെ നേരെ ബോധപൂർവം നടത്തുന്ന ആക്രമണമാണ് ഗാസയിലേതെന്ന് ഹോളീവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ആഞ്ജലിന ജോളി. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്ന ആക്രമണത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിലാണ് ആൻജലിന പ്രതികരിച്ചത്. രണ്ട് ദശാബ്ദത്തോളമായി തുറന്ന ജയിൽ പോലെയായിരുന്ന ഗാസ അതിവേഗം കൂട്ട ക്കുഴിമാടമായി മാറിക്കൊണ്ടിരിക്കുകയാണെന്നും വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ട് ലോക നേതാക്കളും ഈ കുരുതിയിൽ പങ്കാളികളാവുകയാണെന്നും ആഞ്ജലിന കുറിച്ചു. ഗാസയിലെ ദുരന്തത്തിന്റെ ദൃശ്യവും ആഞ്ജലിന പങ്കുവച്ചു. ആഞ്ജലിനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് – പലായനം …