Timely news thodupuzha

logo

Month: August 2023

റഷ്യക്കെതിരെ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം

കീവ്: റഷ്യക്കെതിരെ ഡ്രോൺ ആക്രമണം തുടർന്ന് യുക്രെയ്ൻ. റഷ്യയിലെ സ്കോഫ് വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. പിന്നാലെ വിമാനത്താവളത്തിൽ തീപിടുത്തമുണ്ടായി. രണ്ട് വിമാനങ്ങൾ ക്തതി നശിച്ചതായും നാലു വിമാനങ്ങൾക്ക് കേടുപാടു സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ലാത്വിയ, എസ്തോണിയ അതിർത്തിയോടു ചേർന്നുള്ള വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. റഷ്യൻ സൈനിക വിമാനത്തിനും ആക്രമണത്തിൽ കേടുപാടു സംഭവിച്ചതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏതാണ്ട് 800 കിലോമീറ്റർ മാറിയാണ് ആക്രമണമുണ്ടായ വിമാനത്താവളം. സംഭവത്തിൽ, ആക്രമണത്തെ ശക്തമായി എതിർത്തതായി റഷ്യ പ്രതികരിച്ചു.

മണിപ്പൂരിൽ വെടിവെയ്പ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു

ഗുവാഹത്തി: മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കുക്കികൾക്ക് സ്വാധീനമുള്ള ചുരചന്ദ്പുർ, മെയ്തെയ് വിഭാഗത്തിനു സ്വാധീനമുള്ള ബിഷ്നുപുർ ജില്ലകളുടെ അതിർത്തി മേഖയലിയാണ് വെടിവെയ്പ്പുണ്ടായത്. നെൽപ്പാടങ്ങളിൽ പണിക്കെത്തിയ കർഷകർക്കുനേരെയാണ് ആക്രമണം ഉണ്ടായത്.

31 100 percent free Spins No-deposit Needed 29 100 percent free Spins Extra

Articles The new Gambling enterprises To stop Exactly what do I want to Sign up for 100 percent free Spins? Can i Put Playing? 7 BitCasino No deposit Bonus Codes Trying to find a new on line gambling enterprise to test their luck at the? Places generated via Envoy, Neteller, PayPal, Apple Pay, Moneybookers, Paysafe, …

31 100 percent free Spins No-deposit Needed 29 100 percent free Spins Extra Read More »

ഒരു “തിരിവി”നെ ചൊല്ലിയുള്ള തർക്കം ഇത്രത്തോളം നീട്ടികൊണ്ടു പോകുന്ന ഈ സഭാ സംവിധാനത്തിന് എന്തോ പിശക് ഗൗരവമായിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. എഫ് .ബി .പോസ്റ്റ് ചർച്ചയാകുന്നു .

എറണാകുളം :പരിശുദ്ധാത്മാവ് ഇറങ്ങി ( ഉറങ്ങി ) പോയ സീറോ മലബാർ സഭ.. എന്ന തലക്കെട്ടിൽ തോമസ് അമ്പാട്ടുകുഴിയിൽ ഫേസ് ബുക്കിൽ കുറിച്ച വാക്കുകൾ ചർച്ചയാകുന്നു . പോസ്റ്റിന്റെ പൂർണ്ണ രൂപം …… പരിശുദ്ധാത്മാവ് ഇറങ്ങി ( ഉറങ്ങി ) പോയ സീറോ മലബാർ സഭ.. സമീപകാലത്തെ സീറോ മലബാർ സഭയുടെ സിനഡുകളും തീരുമാനങ്ങളും നിക്ഷ്പക്ഷമായി നോക്കിയാൽ, വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്.

ആസിയാന്‍ കരാര്‍ നഷ്ടക്കച്ചവടം.ഇന്ത്യ പിന്മാറണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കാഞ്ഞിരപ്പള്ളി: ആസിയാന്‍ കരാര്‍ ഇന്ത്യയ്ക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുമ്പോള്‍ ഇന്ത്യ ഈ നികുതിരഹിത സ്വതന്ത്ര വ്യാപാരക്കരാറില്‍ നിന്ന് പിന്മാറണമെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് കനത്ത പ്രഹരമാണ് ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഏല്പിച്ചുകൊണ്ടിരിക്കുന്നത്. 1989ല്‍ വി.പി.സിംഗ് സര്‍ക്കാര്‍ തുടങ്ങിവെച്ച ലുക്ക് ഈസ്റ്റ് പോളിസിയിലൂടെ 2009ല്‍ വ്യാപാരക്കരാറായി നികുതിരഹിത ഇറക്കുമതിക്കായി മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഇന്ത്യയെ ആസിയാന്‍ രാജ്യങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഇതിന്റെ …

ആസിയാന്‍ കരാര്‍ നഷ്ടക്കച്ചവടം.ഇന്ത്യ പിന്മാറണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍ Read More »

അന്നക്കുട്ടി ജോർജ് നെടുങ്ങാട്ട് നിര്യാതയായി .

കോതമംഗലം :മലയിൻകീഴ്, നെടുങ്ങാട്ട് അന്നക്കുട്ടി ജോർജ് (93 ) നിര്യാതയായി . സംസ്കാരശുശ്രൂഷകൾ 30 /08 /2023 ബുധൻ ഉച്ചകഴിഞ്ഞ് 1 .30 ന് സ്വവസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ .ഭർത്താവ് : പരേതനായ ജോസഫ് ജോർജ്പരേത കോതമംഗലം തോമ്പ്രക്കുടി കുടുംബാംഗം.മക്കൾ : മേഴ്സി, ജോസ്, ബേബി ജോർജ് (സി .ഇ .ഓ ,ജോയി ആലുക്കാസ് ഗ്രൂപ്പ് ),പരേതനായ ജോർജ് , മോളി, വിൽസൺ (കുവൈറ്റ്), പരേതയായ ഷീല, ഷാജി (ദുബായ്) …

അന്നക്കുട്ടി ജോർജ് നെടുങ്ങാട്ട് നിര്യാതയായി . Read More »

അന്നക്കുട്ടി ജോർജ് നെടുങ്ങാട്ട് നിര്യാതയായി .

കോതമംഗലം :മലയിൻകീഴ്, നെടുങ്ങാട്ട് അന്നക്കുട്ടി ജോർജ് (93 ) നിര്യാതയായി . സംസ്കാരശുശ്രൂഷകൾ 30 /08 /2023 ബുധൻ ഉച്ചകഴിഞ്ഞ് 1 .30 ന് സ്വവസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ .ഭർത്താവ് : പരേതനായ ജോസഫ് ജോർജ്പരേത കോതമംഗലം തോമ്പ്രക്കുടി കുടുംബാംഗം.മക്കൾ : മേഴ്സി, ജോസ്, ബേബി ജോർജ് (സി .ഇ .ഓ ,ജോയി ആലുക്കാസ് ഗ്രൂപ്പ് ), , മോളി, വിൽസൺ (കുവൈറ്റ്), പരേതയായ ഷീല, ഷാജി (ദുബായ്) മരുമക്കൾ …

അന്നക്കുട്ടി ജോർജ് നെടുങ്ങാട്ട് നിര്യാതയായി . Read More »

കോൺഗ്രെസ്സുകാർ ജോഷി കന്യാക്കുഴിയുടെ പ്രവർത്തനം കണ്ടു പഠിക്കുക ..ഓണകിറ്റുകളുമായി പാവങ്ങളുടെ അടുത്തേയ്ക്കു ഇപ്രാവശ്യവും ജോഷി എത്തി .

രാജാക്കാട് :പൊതുപ്രവര്‍ത്തകനായ ജോഷി കന്യാക്കുഴി ഇത്തവണയും നിര്‍ദ്ധന ര്‍ക്കും രോഗികള്‍ക്കും ഓണക്കിറ്റുമായി എത്തി… രാജാക്കാട്ടിലെ 40 ഓളം കുടുംബംങ്ങള്‍ക്കാണ് ജോഷി മാത്യകാ പ്രവര്‍ത്തനം എല്ലാ വര്‍ഷവും ചെയ്ത് വരുന്നത് . ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജാക്കാട് പഞ്ചായത്തിലെ 13 വീടുകളിൽ നിന്നും ആരംഭിച്ചതാണ് ഈ സേവന പ്രവര്‍ത്തനം. വിവിധ സ്ഥാപനങ്ങളും സംഘടനകളും നല്‍കുന്ന സധനങ്ങള്‍ ഓണക്കിറ്റായി ഒരുക്കി ജോഷി വീടുകളില്‍ എത്തിച്ച് നല്‍കും. 9 വര്‍ഷമായി ചെയ്തു വരുന്ന സേവനം ഇത്തവണ 40 ഓളം വീടുകള്‍ക്ക് സഹായം …

കോൺഗ്രെസ്സുകാർ ജോഷി കന്യാക്കുഴിയുടെ പ്രവർത്തനം കണ്ടു പഠിക്കുക ..ഓണകിറ്റുകളുമായി പാവങ്ങളുടെ അടുത്തേയ്ക്കു ഇപ്രാവശ്യവും ജോഷി എത്തി . Read More »

വെള്ളിയാമറ്റത്ത് വ്യത്യസ്‌ഥരാം സർക്കാർ ജീവനക്കാർ ;ഓണാഘോഷം അവധി ദിവസം

പന്നിമറ്റം:വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ഓണാഘോഷം “ശ്രാവണോത്സവം : എന്ന പേരിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് ആഘോഷിച്ചു . ഭരണ സിരാകേന്ദ്രങ്ങൾ ഉൾപ്പെടെ പ്രവർത്തി ദിവസത്തിൽ ഓണം ആഘോഷിച്ചപ്പോൾ അവധി ദിവസത്തിൽ ഓണാഘോഷം നടത്തുവാൻ തീരുമാനിക്കുക ആയിരുന്നു . നേരത്തെ സ്ഥലം മാറി പോയ നിരവധി ജീവനക്കാരും ഈ കൂട്ടായ്മയിൽ എത്തി ചേർന്നത് ഓണാഘോഷ ത്തിന് ഇരട്ടിമധുരം പകർന്നു. വിവിധ ഇനം മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു. പഞ്ചായത്ത്‌ പ്രസിഡന്റ് ഇന്ദു ബിജു, വൈസ് പ്രസി : ലളിതമ്മ വിശ്വനാഥൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം …

വെള്ളിയാമറ്റത്ത് വ്യത്യസ്‌ഥരാം സർക്കാർ ജീവനക്കാർ ;ഓണാഘോഷം അവധി ദിവസം Read More »

വിലക്കയറ്റത്തിനെതിരെഎസ്.ടി.യു കലം കമഴ്ത്തി സമരം

ഇടവെട്ടി:  രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്.ടി.യു ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലം കമഴ്ത്തി സമരം നടത്തി . എസ്ടിയു ജില്ലാ പ്രസിഡന്റ് വിഎച്ച് നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു.  പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എസ് ടി യു  പഞ്ചായത്ത് പ്രസിഡന്റ് ഷാജഹാന്‍ ആറ്റുപുറം അധ്യക്ഷത വഹിച്ചു .  മുസ് ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അമീര്‍ വാണിയപുരയില്‍ മുഖ്യപ്രഭാഷണം നടത്തി.  എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി വി …

വിലക്കയറ്റത്തിനെതിരെഎസ്.ടി.യു കലം കമഴ്ത്തി സമരം Read More »

Break the cycle of addiction with these strategies to keep dopamine in check : Life Kit : NPR

Someone who abuses drugs uses a substance too much, too frequently, or in otherwise unhealthy ways. If someone you love is experiencing a substance use disorder, please bear in mind that they have a chronic illness and need support and help. Learning about addiction and how not to enable a person is one way you …

Break the cycle of addiction with these strategies to keep dopamine in check : Life Kit : NPR Read More »

പാറേപ്പുരക്കൽ പി.എം.ജോൺ നിര്യാതനായി.

കാളിയാർ മുള്ളൻകുത്തി പാറേപ്പുരക്കൽ പി.എം.ജോൺ(73) നിര്യാതനായി. ഭൗതിക ശരീരം 30/8/2023 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ 31/8/2023 വ്യാഴം രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് ആയങ്കര ചർച്ച് ഓഫ് ​ഗോഡ് സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്. ഭാര്യ ഏലിയാമ്മ ജോൺ. മക്കൾ: ഡോ.ആശ ജോൺ(ഓസ്ട്രേലിയ), അനീഷ് ജോൺ(സിങ്കപ്പൂർ), ആൽബിൻ ജോൺ(അമേരിക്ക). മരുമക്കൾ: മനോജ്, അമ്പിളി, പ്രീത. കാളിയാർ: മുള്ളൻകുത്തി പാറേപ്പുരക്കൽ പി.എം.ജോൺ(73) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 31/8/2023 വ്യാഴം രാവിലെ 10ന് വീട്ടിൽ …

പാറേപ്പുരക്കൽ പി.എം.ജോൺ നിര്യാതനായി. Read More »

എമേഴ്‌സൺ മനാഗാഗ്‌വ തുടർഭരണം നേടി

ഹരാരെ: സിംബാബ്‌വെയിൽ തുടർഭരണം നേടി പ്രസിഡന്റ്‌ എമേഴ്‌സൺ മനാഗാഗ്‌വ. രണ്ട്‌ ദിവസമായി നടന്ന വോട്ടെടുപ്പിന്റെ ഫലം ശനി രാത്രിയാണ്‌ പുറത്തുവിട്ടത്‌. മനാഗാഗ്‌വ 52.6 ശതമാനവും മുഖ്യ എതിരാളിയായ പ്രതിപക്ഷ നേതാവ്‌ നെൽസൺ ചമിസ 44 ശതമാനവും വോട്ടുനേടി. എന്നാൽ, തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട്‌ നടന്നിട്ടുണ്ടെന്നും ഫലം അംഗീകരിക്കുന്നില്ലെന്നും ചമിസയുടെ സിറ്റിസൺസ്‌ കൊയലിഷൻ ഫോർ ചേഞ്ച്‌ പാർടി പറഞ്ഞു. യൂറോപ്യൻ യൂണിയനിൽനിന്നും ആഫ്രിക്കൻ യൂണിയനിൽനിന്നുമുള്ള നിരീക്ഷകരും തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.പലയിടത്തും ചമിസയുടെ അനുകൂലികളെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ റിപ്പോർട്ട്‌ …

എമേഴ്‌സൺ മനാഗാഗ്‌വ തുടർഭരണം നേടി Read More »

തിരുമലയിലെ കൂട്ടിൽ ഒരു പുലി കൂടി കുടുങ്ങി

തിരുപ്പതി: തിരുമലയിൽ സ്ഥാപിച്ച കൂട്ടിൽ ഒരു പുലി കൂടി കുടുങ്ങി. നാലാമത്തെ പുലിയാണ് തിരുമലയിൽ കുടുങ്ങുന്നത്. അഞ്ച് വയസ്സോളം പ്രായമുള്ള ആൺ പുലിയാണ് കുടുങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് പുലി കുടുങ്ങിയത്. വനംവകുപ്പ് പുലിയെ ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കില്ലേക്ക് മാറ്റി. ഇതിനു മുൻപ് കുടുങ്ങിയ മൂന്നും ഒരേ പ്രായത്തിലുള്ള ആൺ പുലികളായിരുന്നു. തിരുമലയിൽ ഒരു കുട്ടി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുലിയെ പിടികൂടുന്നതിനായി കൂടുകൾ സ്ഥാപിച്ചത്.

നിഖിൽ പൈലി യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആശിർവാദത്തോടെയാണ്‌ പുതുപ്പള്ളിയിലെ താരപ്രചാരകനായതെന്ന് ഡി.വൈ.എഫ്‌.ഐ

പുതുപ്പള്ളി: ഇടുക്കിയിൽ എൻജിനിയറിങ്ങ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ ഇടനെഞ്ചിലേക്ക് കത്തിതാഴ്ത്തി ഒറ്റക്കുത്തിന് കൊന്ന കൊടും ക്രിമിനൽ നിഖിൽ പൈലി യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആശിർവാദത്തോടെയാണ്‌ പുതുപ്പള്ളിയിലെ താരപ്രചാരകനായതെന്ന്‌ ഡി.വൈ.എഫ്‌.ഐ. കൊലക്കേസ്‌ പ്രതിയായ നിഖിൽ പൈലിയെ കോൺഗ്രസ് ആദ്യം ആദരിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃസ്ഥാനം നൽകിയാണെന്ന്‌ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്‌ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ധീരജ് കൊലക്കേസിലെ പ്രതികളുടെ ഒളിത്താവളം പുതുപ്പള്ളിയിലായിരുന്നുവെന്ന വെളിപ്പെടുത്തൽ ശരിവയ്‌ക്കുക്കുന്നതാണ്‌ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ്‌ പര്യടനം. കെ.സുധാകരൻ നയിക്കുന്ന കോൺഗ്രസിന്റെ ഭാവി …

നിഖിൽ പൈലി യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആശിർവാദത്തോടെയാണ്‌ പുതുപ്പള്ളിയിലെ താരപ്രചാരകനായതെന്ന് ഡി.വൈ.എഫ്‌.ഐ Read More »

വിദ്യാർഥികളുടെ ആത്മഹത്യ; ബാൽക്കണികളിലും ലോബികളിലും വലകൾ സ്ഥാപിച്ച് കോട്ടയിലെ ഹോസ്റ്റലുകൾ

ജയ്‌പ്പുർ: വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നത്‌ തടയാൻ കോച്ചിങ്ങ്‌ ഹബ്ബായ രാജസ്ഥാനിലെ കോട്ടയിൽ ഹോസ്റ്റലുകളുടെ ബാൽക്കണികളിലും ലോബികളിലും വലകൾ സ്ഥാപിക്കുന്നു. റൂമുകളിൽ സ്‌പ്രിങ്‌ ഘടിപ്പിച്ച ഫാനുകൾ സ്ഥാപിച്ചതിന്‌ പിന്നാലെയാണ്‌ പുതിയ നടപടി. മുകൾ നിലയിൽ നിന്ന്‌ ചാടി ജീവനൊടുക്കുന്നത്‌ തടയാനാണ്‌ വലകൾ സ്ഥാപിക്കുന്നതെന്ന്‌ ഹോസ്‌റ്റൽ ഉടമകൾ പറയുന്നു. രണ്ട്‌ ലക്ഷത്തിലധികം വിദ്യാർഥികളാണ്‌ ഓരോ വർഷവും നീറ്റ്‌–ജെ.ഇ.ഇ പരിശീലനത്തിനായി കോട്ടയിൽ എത്തുന്നത്‌. ഈ വർഷം ഇതുവരെ 23 വിദ്യാർഥികളാണ്‌ ഇവിടെ ജീവനൊടുക്കിയത്‌. കഴിഞ്ഞ വർഷം 15 പേരാണ്‌ ആത്മഹത്യ ചെയ്‌തത്‌.

ദളിത് യുവാവിന്റെ കൊലപാതകം, ബി.ജെ.പി ഭരണത്തിൽ ദളിത് കുടുംബങ്ങൾക്ക് രക്ഷയില്ലെന്നതിന്റെ ഉദാഹരണങ്ങളാണിത്; മന്ത്രി കെ.രാധാകൃഷ്‌ണൻ

തിരുവനന്തപുരം: മധ്യപ്രദേശിൽ 19കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് കെ രാധാകൃഷ്‌ണൻ അപലപിച്ചു.സാഗർ ജില്ലയിലാണ് നിതിൻ അഹിർവാറെന്ന യുവാവിനെ അമ്മയുടെ മുന്നിൽ മർദ്ദിച്ച് കൊന്നത്. തടയാൻ എത്തിയ അമ്മയെയും വിവസ്ത്രയാക്കി മർദ്ദിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയുടെ കുഞ്ഞിനെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മഹാരാഷ്ട്രയിൽ നാല്‌ പട്ടിക ജാതിക്കാരെ മർദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കിയതും കഴിഞ്ഞ ദിവസമാണ്. ബി.ജെ.പി ഭരണത്തിൽ ദളിത് കുടുംബങ്ങൾക്കൊന്നും രക്ഷയില്ല എന്നതിന്റെ …

ദളിത് യുവാവിന്റെ കൊലപാതകം, ബി.ജെ.പി ഭരണത്തിൽ ദളിത് കുടുംബങ്ങൾക്ക് രക്ഷയില്ലെന്നതിന്റെ ഉദാഹരണങ്ങളാണിത്; മന്ത്രി കെ.രാധാകൃഷ്‌ണൻ Read More »

ലഹരിയുമായി അങ്കമാലിയിൽ യുവാവ് പിടിയിൽ

അങ്കമാലി: ലഹരി മരുന്നുമായി യുവാവിനെ അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തു നിന്നും എക്സൈസ് സംഘം പിടികൂടി. ഇരുപത്തി ഏഴര ഗ്രാം എംഡിഎംഎ 10 ഗ്രാം കഞ്ചാവ് എന്നിവയും പ്രതിയിൽ നിന്നും കണ്ടെത്തി. കൊല്ലം തൃക്കടവൂർ സ്വദേശി ഹരികൃഷ്‌ണനാണ് അങ്കമാലി എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി എക്സൈസ് ഇൻസ്പെക്‌ടർ സിജോ വർഗീസിനെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതി ലഹരി മരുന്ന് എത്തിച്ചതെന്ന് എക്സൈസ് ഇൻസ്പെക്‌ടർ …

ലഹരിയുമായി അങ്കമാലിയിൽ യുവാവ് പിടിയിൽ Read More »

ബോംബ് ഭീഷണി, നെടുമ്പാശ്ശേരിയിൽ വിമാനത്തെ തിരിച്ചു വിളിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനത്തെ തിരിച്ചു വിളിച്ചു. രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്.വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.

7 വയസുകാരനെ മതം നോക്കി സഹപാഠികളെ കൊണ്ട് തല്ലിച്ച അധ്യാപികയെ വർഗീയവിഷമാണ് ഗ്രസിച്ചത്; മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യന് അധ:പ്പതിക്കാവുന്ന ഏറ്റവും മോശം മാനസികാവസ്ഥയാണ് വർഗീയതയെന്നും ഏഴു വയസുകാരനെ മതം നോക്കി സഹപാഠികളെ കൊണ്ട് തല്ലിച്ച അധ്യാപികയെ വർഗീയവിഷമാണ് ഗ്രസിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയും ഫാസിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുകയാണ്. ഒരു കുഞ്ഞിനെ അവന്റെ മതം മുൻനിർത്തി ശിക്ഷിക്കാൻ മാത്രമല്ല, ആ ശിക്ഷ അന്യമതസ്ഥരായ സഹപാഠികളെകൊണ്ട് നടപ്പാക്കിക്കാനും ഒരു അദ്ധ്യാപികയ്ക്ക് സാധിക്കണമെങ്കിൽ വർഗീയവിഷം എത്രമാത്രം അവരെ ഗ്രസിച്ചിട്ടുണ്ടാകണമെന്നും മുഖ്യമന്ത്രി എഫ്.ബി പോസ്റ്റിൽ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ …

7 വയസുകാരനെ മതം നോക്കി സഹപാഠികളെ കൊണ്ട് തല്ലിച്ച അധ്യാപികയെ വർഗീയവിഷമാണ് ഗ്രസിച്ചത്; മുഖ്യമന്ത്രി Read More »

ഇന്നോവ കാർ സ്ക്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

തിരൂർ: തൃപ്രങ്ങോട് ആലിങ്ങലിൽ അമിത വേഗതയിലെത്തിയ ഇന്നോവ കാർ സ്ക്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. തൃപ്രങ്ങോട് പൊറ്റോടികടമ്പിൽ പൂഴി തറമ്മൽ ബാവയുടെ മകൻ തെസ്‌ലിയാണ് മരിച്ചത്. തിങ്കൾ രാവിലെ 7. 30 ഓടെയാണ് അപകടം നടന്നത്. സാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെ അമിത വേഗതയിലെത്തിയ ഇന്നോവ സ്ക്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ തെസ്ലിയെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. തൃപ്രങ്ങോട് പഞ്ചായത്ത് മുൻ …

ഇന്നോവ കാർ സ്ക്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു Read More »

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണം, ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ആകാശത്തിനു താഴെയെന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്ന് ആരോപിച്ച് ഹർജി സമർപ്പിച്ചത്. അവാർഡ് നിർണയ സമയത്ത് ചലച്ചിത്ര അക്കാദമിയുടെയു ചെയർമാന്‍റെയും ഭാഗത്തു നിന്ന് ഇടപെടലുകൾ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചിരുന്നതായി ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആരോപണത്തിൽ എന്തു തെളിവാണ് ഉള്ളതെന്ന് ചോദിച്ച ബെഞ്ച് പൊതുതാത്പര്യമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ജെ.ബി. …

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണം, ഹർജി തള്ളി സുപ്രീം കോടതി Read More »

ആശ്രയ-അതി ദരിദ്ര കുടുംബങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്

ഉടുമ്പന്നൂർ: ഹരിതകർമ്മസേനക്കും ആശ്രയ- അതി ദരിദ്ര കുടുംബങ്ങൾക്കുമൊപ്പം ഓണാഘോഷമൊരുക്കി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്. ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിലെ 30 ഹരിതകർമ്മ സേനാ അംഗങ്ങൾക്കും ആശ്രയ-അതി ദരിദ്ര കുടുംബങ്ങളായ 225 പേർക്കും ഓണക്കോടിയും ഓണ സദ്യയുമൊരുക്കി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓണോത്സവ് 2023 വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ദേയമായി. കഴിഞ്ഞ വർഷം മുതലാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇത്തരത്തിൽ ഓണാഘോഷ പരിപാടികളെ വ്യത്യസ്ഥമാക്കിയത്. ഉടുമ്പന്നൂർ പി.കെ.ഹാളിൽ നടന്ന പരിപാടിയിൽ എത്തിച്ചേരാൻ കഴിയാതിരുന്ന കിടപ്പു രോഗികൾ ഉൾപ്പടെയുള്ളവർക്ക് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ …

ആശ്രയ-അതി ദരിദ്ര കുടുംബങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് Read More »

റോബർട്ടോ മാൻസീനി ഇനിമുതൽ സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലകൻ

ന്യൂയോർക്ക്: ഇറ്റാലിയൻ ദേശീയ ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ച് റോബർട്ടോ മാൻസീനി സൗദി അറേബ്യൻ ദേശീയ ടീമിന്‍റെ പരിശീലകനായി നിയമിതനായി. നാലു വർഷത്തെ കരാറാണ് ഇറ്റലിക്കാരനായ മാൻസീനിക്കു നൽകിയിരിക്കുന്നതെന്ന് സൗദി അറേബ്യൻ സോക്കർ ഫെഡറേഷൻ അറിയിച്ചു.സെപ്റ്റംബർ എട്ടിന് കോസ്റ്റ റിക്കയ്ക്കെതിരേയും നാലു ദിവസത്തിനു ശേഷം ദക്ഷിണ കൊറിയയ്ക്കെതിരേയും ആയിരിക്കും പുതിയ റോളിൽ മാൻസീനിയുടെ ആദ്യ അസൈൻമെന്‍റുകൾ. ”യൂറോപ്പിൽ ഞാൻ ചരിത്രം സൃഷ്ടിച്ചു, ഇനി സൗദിയിൽ ചരിത്രം സൃഷ്ടിക്കാനുള്ള സമയമാണ്”, വാർത്ത സ്ഥിരീകരിച്ച ശേഷം മാൻസീനി പ്രഖ്യാപിച്ചു. …

റോബർട്ടോ മാൻസീനി ഇനിമുതൽ സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലകൻ Read More »

ഓണക്കിറ്റ് വാങ്ങില്ലെന്ന് യു.ഡി.എഫ് എം.എൽ.എമാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റ് വാങ്ങേണ്ടെന്ന് യു.ഡി.എഫ് എം.എൽ.എമാർ തീരുമാനിച്ചു. സാധാരണക്കാർക്കു കിട്ടാത്ത കിറ്റ് തങ്ങൾക്കും വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ വിശദീകരണം. എല്ലാ എം.എൽ.എമാർക്കും സൗജന്യമായി കിറ്റ് വിതരണം ചെയ്യാൻ ഭക്ഷ്യ വകുപ്പ് നേരത്തെ തീരുമാനമെടുത്തിരുന്നു. അതേസമയം, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ നൽകുന്ന കിറ്റിന്‍റെ വിതരണം ഉത്രാട ദിനത്തിൽ മൂന്നു ലക്ഷം പിന്നിട്ടിട്ടുണ്ട്. ആദ്യ ദിവസങ്ങളിൽ ഇപോസ് മെഷീൻ തകരാർ ഉൾപ്പെടെ വിവിധ തടസങ്ങൾ നേരിട്ടിരുന്നെങ്കിലും, ഒന്നാം ഓണ നാളിൽ ത്വരിതഗതിയിലാണ് …

ഓണക്കിറ്റ് വാങ്ങില്ലെന്ന് യു.ഡി.എഫ് എം.എൽ.എമാർ Read More »

ഓണക്കിറ്റ്‌ എല്ലാ അർഹർക്കും ലഭിക്കും, മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ്‌ വിതരണത്തിൽ ആശങ്ക വേണ്ടെന്ന്‌ മന്ത്രി ജി ആർ അനിൽ. എല്ലാ അർഹർക്കും കിറ്റ്‌ ലഭിക്കും. കോട്ടയത്തുള്ളവർക്ക്‌ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുശേഷം കിറ്റ്‌ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഓണക്കിറ്റ്‌ വിതരണമില്ലെന്നും റേഷൻ വിതരണം തടസ്സപ്പെട്ടെന്നും സപ്ലൈക്കോയിൽ സാധനങ്ങളില്ലെന്നും പ്രചരിപ്പിച്ച്‌ നാട്ടിൽ ഭീതി വിതയ്‌ക്കരുത്‌. കിറ്റ്‌ നൽകാനോ റേഷൻ വിതരണത്തിനോ നിലവിൽ യാതൊരു പ്രശ്നവുമില്ല. ഇന്നുതന്നെ ബാക്കിയുള്ളവർക്കുള്ള കിറ്റ്‌ വിതരണം പൂർണമാകും. ഉദ്യോഗസ്ഥരും റേഷൻകടക്കാരുമെല്ലാം അവധിദിവസങ്ങളിലും പ്രവർത്തിക്കുകയാണ്‌ മന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറെന്ന് മന്ത്രി

തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളിൽ …

ഉത്തർപ്രദേശിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറെന്ന് മന്ത്രി Read More »

ധാർമികത മുൻനിർത്തിയാവണം നിർമിത ബുദ്ധിയുടെ ഉപയോഗം; പ്രധാനമന്ത്രി

ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസിയുടെ പ്രശ്‌നങ്ങൾ തടയാൻ ആഗോള ചട്ടക്കൂട്‌ വേണമെന്നും ധാർമികത മുൻനിർത്തിയാവണം നിർമിത ബുദ്ധിയുടെ ഉപയോഗമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി – 20 രാജ്യങ്ങളുടെ ബിസിനസ്‌ സംവാദ വേദിയായ ബി – 20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉപഭോക്തൃ നയങ്ങളിലും ഗ്രീൻ ക്രെഡിറ്റ് സമീപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തു. വിദേശമന്ത്രി എസ്‌.ജയ്‌ശങ്കറും സംസാരിച്ചു. അടുത്ത വർഷത്തെ ബി – 20 ഉച്ചകോടിക്കുള്ള ആതിഥേയത്വം ബ്രസീലിന്‌ കൈമാറി.

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ മില്ലറ്റ് കൃഷി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

കുടയത്തൂർ: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായുള്ള മില്ലറ്റ് കൃഷിയുടെ രണ്ടാം ഘട്ടത്തിന്റെ പത്മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമൻ നിർവഹിച്ചു. വിവിധ നെൽവിത്തുകളെ കുറിച്ചും, അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിനു യുവാക്കൾ അവരുടെ കർമ്മശേഷിയിലൂടെ അത് സാധ്യമാക്കണമെന്നും അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന് വേണ്ടി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ടെസ്മോൻ ടി എ ശ്രീ ചെറുവയൽ രാമനെ …

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ മില്ലറ്റ് കൃഷി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു Read More »

മധ്യപ്രദേശിൽ ദളിത്‌ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി

ഭോപാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത്‌ യുവാവിനെ ഒരു സംഘം ആളുകൾ മർദിച്ചുകൊന്നു. ബറോഡിയ നോനാഗിർ ഗ്രാമത്തിലെ നിതിൻ അഹിർവാറെന്ന യുവാവിനെയാണ്‌ വ്യാഴാഴ്‌ച കൊലപ്പെടുത്തിയത്‌. യുവാവിന്റെ സഹോദരി ഭീഷണിപ്പെടുത്തുന്നതിനും മർദിച്ചതിനും എതിരെ 2019ൽ നാലു പേർക്കെതിരെ കേസ്‌ കൊടുത്തിരുന്നു. ഇതിൽ അനുരഞ്ജനത്തിനായി ചിലർ സമ്മർദം ചെലുത്തിയിരുന്നു. അത്‌ നടക്കാതിരുന്നതോടെയാണ്‌ മർദനമെന്ന്‌ സഹോദരി പറഞ്ഞു. സംഭവത്തിൽ എട്ടു പേർക്കെതിരെ കേസ്‌ എടുത്തിരുന്നു.

ഹരിയാനയിൽ ജാഗ്രത, നൂഹിലെ ഘോഷയാത്ര ഇന്ന്

ന്യൂഡൽഹി: നൂഹിൽ വി.എച്ച്.പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ ഹരിയാനയിൽ കനത്ത ജാഗ്രത. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. വിവിധ ഹിന്ദു സംഘടനകളും ഘോഷയാത്രയിൽ സഹകരിക്കും എന്നറിയിച്ചിട്ടുണ്ട്. ഘോഷ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും, പരിപാടിയുമായി മുന്നോട്ടു പോകുമെന്നാണ് വി.എച്ച്.പി നേതാക്കൾ വ്യക്തമാക്കിയത്. ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്നോണം നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ് ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. ജൂലൈ 31ന് ഘോഷയാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ …

ഹരിയാനയിൽ ജാഗ്രത, നൂഹിലെ ഘോഷയാത്ര ഇന്ന് Read More »

തൃത്താലയിൽ സ്‌കൂളുകൾക്ക് ചെലവഴിച്ചത് 42.5 കോടി, മന്ത്രി എം.ബി.രാജേഷ്, ജി.ജെ.ബി സ്‌കൂളിലെ ചിൽഡ്രൻസ് പാർക്ക്‌ ഉദ്ഘാടനം ചെയ്തു

കൂറ്റനാട്: തൃത്താലയിൽ രണ്ടുവർഷമായി സ്‌കൂളുകൾക്ക് മാത്രം ചെലവഴിച്ചത് 42.5 കോടിയാണെന്ന്‌ മന്ത്രി എം ബി രാജേഷ്. ചാലിശേരി പട്ടിശേരി ജിജെബി സ്‌കൂളിൽ പൂർവവിദ്യാർഥികൾ നിർമിച്ച്‌ നൽകിയ ചിൽഡ്രൻസ് പാർക്ക്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടിശേരി സ്‌കൂൾ പ്രധാനാധ്യാപകൻ നൽകിയ നിവേദനത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചാലിശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സന്ധ്യ അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദർ, വിദ്യാഭ്യാസ …

തൃത്താലയിൽ സ്‌കൂളുകൾക്ക് ചെലവഴിച്ചത് 42.5 കോടി, മന്ത്രി എം.ബി.രാജേഷ്, ജി.ജെ.ബി സ്‌കൂളിലെ ചിൽഡ്രൻസ് പാർക്ക്‌ ഉദ്ഘാടനം ചെയ്തു Read More »

ചിന്നക്കനാലിൽ പൊലീസുകാർക്കു നേരെ ആക്രമണം

ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കായംകുളത്ത് നിന്നുള്ള പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കായംകുളം സ്‌റ്റേഷനിലെ സിവിൽ പോലിസ് ഉദ്യോഗസ്ഥനായ ദീപക്കിനാണ് കുത്തേറ്റത്. പൊലീസിനെ ആക്രമിച്ച സംഘത്തിലെ നാല് പേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്‌തു. ഒന്നിലധികം കുത്തേറ്റ ദീപിക്കിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപക്കിന്റെ കഴുത്തിലും കൈക്കും കാലിനുമാണ് കുത്തേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ദീപക്ക് അപകടനില തരണം ചെയ്‌തു. ദീപക്കിനെ കൂടാതെ മറ്റ് പൊലീസുകാർക്കു കൂടി …

ചിന്നക്കനാലിൽ പൊലീസുകാർക്കു നേരെ ആക്രമണം Read More »

ശാസിച്ചതിന്റെ പേരിൽ അച്ഛനെ കൊല്ലാൻ ശ്രമിച്ച് മകൻ

തിരുവനന്തപുരം: മറ്റൊരാളുടെ ചെരിപ്പിട്ട് വീട്ടിലെത്തിയതിനു ശാസിച്ച അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരനായ മകൻറെ ശ്രമം. പൊലീസെത്തിയപ്പോൾ ആത്മഹത്യാ ശ്രമം. ഇരുവരും പരുക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ. തിരുവനന്തപുരം പോത്തൻകോട്ടാണ് സംഭവം. മകനെ ശാസിച്ച ശേഷം കിടക്കുകയായിരുന്ന വൃക്ക രോഗിയായ അച്ഛൻറെ മുഖത്ത് മകൻ മുളകുപൊടി കലക്കിയ വെള്ളമൊഴിക്കുകയായിരുന്നു. സഹായത്തിന് കൂട്ടുകാരനും. തുടർന്ന് മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. അമ്മ ഈ സമയം ജോലിക്കു പോയിരിക്കുകയായിരുന്നു. അച്ഛൻ കുതറിമാറി പുറത്തിറങ്ങി കതകടച്ച് കയർ കൊണ്ട് കെട്ടി. …

ശാസിച്ചതിന്റെ പേരിൽ അച്ഛനെ കൊല്ലാൻ ശ്രമിച്ച് മകൻ Read More »

ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വർണം

ബുഡാപെസ്റ്റ്: ടോക്യോ ഒളിംപിക്സിൻറെ തനിയാവർത്തനം എന്നു വേണമെങ്കിൽ വിളിക്കാം. ജാവലിൻ ത്രോയുടെ രണ്ടാമത്തെ ശ്രമത്തിൽ ഫൈനലിലെ ഏറ്റവും മികച്ച സമയം, നീരജ് ചോപ്രയ്ക്കു സ്വർണം, ഇന്ത്യയ്ക്ക് പുതുചരിത്രം! ഒളിംപിക്സിൽ അത്ലറ്റിക്സ് സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം ആരെന്ന ചോദ്യത്തിൻറെ ഉത്തരം തന്നെ എഴുതാം, ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ആരെന്ന ചോദ്യത്തിനും- ഒരേയൊരു നീരജ് ചോപ്ര, ഇന്ത്യൻ അത്ലറ്റിക്സിലെ ഇതിഹാസം! ഒരു കായികതാരത്തിൻറെ പ്രഭാവം ഒരു തലമുറയെ ആകെ പ്രചോദിപ്പിക്കുന്നതിൻറെ ഉദാഹരണത്തിനും ബുഡാപെസ്റ്റിലെ …

ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വർണം Read More »

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ കോൺഗ്രസിന്‍റെ പ്രധാനമന്ത്രി; അശോക് ഗെലോട്ട്

ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രതിപക്ഷ പാർട്ടിയായ ഇന്ത്യ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം എടുത്ത തീരുമാനമാണ് ഇതെന്നും ഗെലോട്ട് പ്രതികരിച്ചു.തെരഞ്ഞെടുപ്പ് ഫലം ആരാണ് പ്രധാനമന്ത്രിയാകുന്നതെന്ന് നിർണയിക്കും. ജനാധിപത്യത്തിന്‍റെ ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തുന്നത് സാധ്യമല്ലെന്നും ജനങ്ങളാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും അഹങ്കരിയാകാൻ പാടില്ലെന്നും , രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയത് വെറും 31 ശതമാനം വോട്ടിന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ബാക്കി …

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ കോൺഗ്രസിന്‍റെ പ്രധാനമന്ത്രി; അശോക് ഗെലോട്ട് Read More »

ചാഴികാട്ട് ആശുപത്രിയിൽ ഓണാഘോഷ പരിപാടികൾ,

തൊടുപുഴ; ചാഴികാട്ട് ആശുപത്രിയിലെ ഡോക്ടേഴ്‌സും സ്റ്റാഫും അടങ്ങിയ 50 വനിതകൾ പങ്കെടുത്ത തിരുവാതിരയോടു കൂടി ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് മലയാളി മങ്ക, മലയാള ശ്രീമാൻ, ഓണപ്പാട്ട,് ഓണപ്പൂക്കളം എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്ക് ആശുപത്രി ചെയർമാൻ ഡോക്ടർ ജോസഫ് സ്റ്റീഫൻ, ഡോ. ജെസ്‌ലി കെ. എബ്രഹാം, മോളി ജോസഫ് ചാഴികാട്ട്, തമ്പി എരുമേലിക്കര, ഡോ. ഷിന്റു ഡെന്നീസ്, വിനോദ് കണ്ണോളി എന്നിവർ സമ്മാനദാനം നടത്തി.

വധശ്രമം; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ

പീരുമേട്: അതിര് തർക്കത്തിന്റെ പേരിൽ റിട്ട. എസ്‌ഐയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പഴയ പാമ്പനാർ മരിയ ഹൗസിൽ ബ്രൂണോ പുഷ്പരാജ്(29), പാമ്പനാർ കുഴിയാത്ത ആൽബിൻ രാജു(27) എന്നിവരെയാണ് പീരുമേട് പോലീസ് പിടികൂടിയത്. മുണ്ടക്കയം വെള്ളനാടികൊടുക പാലം സ്വദേശി കാവിൽ റ്റി.കെ. ശിവദാസി(70)നാണ് മാരമായി പരിക്കേറ്റത്.സിപിഐ മുൻ ബ്ലോക്ക് മെമ്പറുടെ മകനാണ് ബ്രൂണോ. ഡിവൈഎഫ്എ പാമ്പനാർ മുൻ മേഖല സെക്രട്ടറിയും സിപിഎം മുൻ ബ്രാഞ്ച്് സെക്രട്ടറിയുമായിരുന്നു ആൽബിൻ. 19ന് ഉച്ചയ്ക്ക് 12ന് പഴയ പാമ്പനാറിൽ വച്ചാണ് …

വധശ്രമം; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ Read More »

ക്യാൻസർ അതിജീവന കുറിപ്പുകളടങ്ങിയ ‘സ്നേഹച്ചിറകുള്ള പക്ഷികൾ’ ശ്രദ്ധേയമാകുന്നു

തൊടുപുഴ: ഒരു വ്യക്തിക്ക് ക്യാൻസർ പിടിപെടുന്നതും തുടർന്നുള്ള ചികിത്സ തേടലും രോഗത്തോടൊപ്പമുള്ള ജീവിതവും ഒടുവിൽ മഹാവിപത്തിൽ നിന്നുള്ള മോചനവും ഉൾപ്പെടുത്തിയ ‘സ്നേഹച്ചിറകുള്ള പക്ഷികൾ’ എന്ന ക്യാൻസർ അതിജീവനത്തിന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. മുതലക്കോടം സ്വദേശി ജോണി പാറത്തലയ്ക്കലാണ് തന്റെ ജീവിതാനുഭവത്തിലൂടെ ക്യാൻസറിനെ കീഴ്പ്പെടുത്തിയ കഥ വിവരിക്കുന്നത്. പുസ്തകം ഉടൻ വായനക്കാരിലെത്തും. തികച്ചും അപ്രതീക്ഷിതമായി 2021ലെ കോവിഡ് ലോക്ക് ഡൗണിനിടയ്ക്കാണ് ജോണിയുടെ ജിവിതത്തിലേക്ക് ക്യാൻസറെന്ന വിപത്ത് വില്ലൻ രൂപത്തിൽ കടന്ന് വന്നത്. ശാരീരിക അവശതയെ തുടർന്ന് വീടിനടുത്തുള്ള …

ക്യാൻസർ അതിജീവന കുറിപ്പുകളടങ്ങിയ ‘സ്നേഹച്ചിറകുള്ള പക്ഷികൾ’ ശ്രദ്ധേയമാകുന്നു Read More »

ഓണത്തോളം ഉയരത്തിൽ ഉപ്പേരിയും; മാർക്കറ്റിൽ നേന്ത്രക്കായക്കും ഉപ്പേരിക്കും വൻ ഡിമാൻഡ്

തൊടുപുഴ: ഓണക്കാലമെന്നാൽ അത് ഉപ്പേരിയുടേതും കൂടിയാണ്. അതുകൊണ്ട് തന്നെ ഓണക്കാല വിപണിയിൽ എന്നും മുൻനിരയിലാണ് ഉപ്പേരിയുടെ സ്ഥാനം. മലയാളിക്ക് ഓണസദ്യ വിളമ്പുന്ന തൂശനിലയിൽ ഉപ്പേരി നിർബന്ധമാണ്. അതിനാൽ തന്നെ വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ഉപ്പേരിയ്ക്ക് ഓണക്കാലത്ത് വൻ ഡിമാന്റാണ്. ഓണത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിപ്സ് കടകളിൽ വലിയ തോതിലാണ് ഉപ്പേരി നിർമാണം. മിക്ക വീടുകളിളും ഉപ്പേരി വറുത്ത് ചില്ല് ഭരണികളിൽ സൂക്ഷിക്കുന്നത് ഓണക്കാലത്തിന്റെ ആദ്യ തയാറെടുപ്പുകളിലൊന്നാണ്. ഉപ്പേരിയും ശർക്കര വരട്ടിയും നിർമിക്കുന്നത്് തന്നെ ഓണത്തിന്റെ വിളംബരമെന്ന …

ഓണത്തോളം ഉയരത്തിൽ ഉപ്പേരിയും; മാർക്കറ്റിൽ നേന്ത്രക്കായക്കും ഉപ്പേരിക്കും വൻ ഡിമാൻഡ് Read More »

തിരുസഭയോടൊപ്പം, മാർപാപ്പയോടൊപ്പം ….

അഡ്വ. ചാര്‍ളി പോള്‍ സിറോ മലബാര്‍ സഭയിലെ എറണാകുളം- അങ്കമാലി അതിരൂപതയില്‍ കുര്‍ബാന അര്‍പ്പണരീതി സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ അതിന്‍റെ സകല സീമകളും ലംഘിച്ചിരിക്കുന്ന സങ്കടകരമായ സന്ദര്‍ഭമാണല്ലോ ഇത്. പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പഠനത്തിനും ശേഷമാണ് 1999ലെ സിനഡ് ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി അംഗീകരിച്ചത്. 2016ല്‍ ചേര്‍ന്ന സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഏകീകരണം ഒട്ടും വൈകരുത് എന്നു നിര്‍ദേശിച്ചു. 2020 ജൂലൈ 3ന് ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ സിറോ മലബാര്‍ സഭയിലെ …

തിരുസഭയോടൊപ്പം, മാർപാപ്പയോടൊപ്പം …. Read More »

ഫാ. മാത്യു നെല്ലിക്കുന്നേൽ സി.എസ്.റ്റി. ഗോരഖ്പൂർ രൂപതാമെത്രാൻ.

വി .കെ .സ്റ്റാലിൻ ഇടുക്കി :ഉത്തർപ്രദേശിലെ ഗോരഖ്പൂർ ആസ്ഥാനമായുള്ള സീറോമലബാർ രൂപതയുടെ മൂന്നാമത്തെ മെത്രാനായി സി.എസ്.റ്റി. സന്യാസസമൂഹാംഗമായ ഫാ. മാത്യു നെല്ലിക്കുന്നേലിനെ സീറോമലബാർ സഭയുടെ മുപ്പത്തിയൊന്നാം സിനഡിന്റെ മൂന്നാം സമ്മേളനം തെരഞ്ഞെടുത്തു. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം 2023 ആഗസ്റ്റ് 26-ാം തിയതി ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തപ്പെട്ടു. സഭയുടെ ആസ്ഥാനകാര്യാലയത്തിൽ സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ …

ഫാ. മാത്യു നെല്ലിക്കുന്നേൽ സി.എസ്.റ്റി. ഗോരഖ്പൂർ രൂപതാമെത്രാൻ. Read More »

പെരിഞ്ചാൻകുട്ടി ഗവ: ഹൈസ്കൂളിൽ പാചകപുരയുടെ ഉദ്ഘാടനം

മുരിക്കാശേരി:പെരിഞ്ചാൻകുട്ടി ഗവ: ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി അനുവദിച്ച പത്ത് ലക്ഷം രുപയുടെ ഫണ്ടുപയോഗിച്ചു പാചകപ്പുര നിർമ്മിച്ചു. .പാചകപുരയുടെ ഉദ്ഘാടനം ഷൈനി സജി നിർവഹിച്ചു .ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം : ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ . എബി തോമസ് നിർവ്വഹിച്ചു. പി .ടി .എ .പ്രസിഡന്റ പ്രസിഡന്റ് അഭിലാഷ് .കെ .സുനു അദ്ധ്യക്ഷതവഹിച്ചു. വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ . സുരേഷ് വരുതോലിൽ ജോസ്മി ജോർജ് ,കൊന്നത്തടി ഗ്രാമ പഞ്ചായ മെമ്പർ റെജി …

പെരിഞ്ചാൻകുട്ടി ഗവ: ഹൈസ്കൂളിൽ പാചകപുരയുടെ ഉദ്ഘാടനം Read More »

ഓണം ടൂറിസം വാരാഘോഷത്തിന് ജില്ലയിൽ കൊടിയേറി

ഇടുക്കി :ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ കൊടിയേറി. ഉദ്ഘാടനം അഡ്വ. എ.രാജ എം.എൽ.എ നിർവഹിച്ചു. ചിങ്ങമാസം ഓണത്തിന്റെയും പുതിയ പ്രതീക്ഷയുടെയും കൃഷി ആരംഭത്തിന്റെയും മാസമാണ്. ലോകത്തിലെ എല്ലാ മലയാളികളും ഒരുമയുടെ ഉത്സവമായാണ് ഓണം ആഘോഷിക്കുന്നതെന്നും ഓണോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും എം. എൽ. എ പറഞ്ഞു. ചെറുതോണി ടൗണിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ അധ്യക്ഷത വഹിച്ചു.ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ് മുഖ്യപ്രഭാഷണം …

ഓണം ടൂറിസം വാരാഘോഷത്തിന് ജില്ലയിൽ കൊടിയേറി Read More »

കല്ലൂർക്കാട് വഴിയാഞ്ചിറ മലനിരപ്പേൽ ഫ്രാൻസിസ് സേവ്യർ( 61 ) നിര്യാതനായി

കല്ലൂർക്കാട്: വഴിയാഞ്ചിറ മലനിരപ്പേൽ ഫ്രാൻസിസ് സേവ്യർ( 61 ) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഞായർ (27-08-2023) 1.30 പി.എം-ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി യിൽ സംസ്കരിക്കുന്നതുമാണ്.ഭാര്യ : ആനീസ് സേവ്യർ കാളിയാർ പുഞ്ചക്കുഴിയിൽ കുടുബാംഗമാണ്. മക്കൾ:പ്രിൻസ് സേവ്യർ,പ്രിൻസി സേവ്യർ.മരുമക്കൾ :ഡക്സി എഴുമറ്റൂർ, കുറിച്ചിയിൽ സാക്സൻ പുതുവൈപ്പ്, ചക്കാലയ്ക്കൽ. കല്ലൂർക്കാട്ടുകാർക്കും പരിസര പ്രദേശങ്ങളിലുള്ളവർക്കും ഏറെ സുപരിചിതനായിരുന്ന ഫ്രാൻസി ജെക്സൺ ബസിന്റെ ഡ്രൈവർ ആയിരുന്നു .നാലു പതിറ്റാണ്ടുകളായി ജെക്സൺ കുടുംബത്തിന്റെ ബസിന്റേയും അവരുടെ മറ്റു …

കല്ലൂർക്കാട് വഴിയാഞ്ചിറ മലനിരപ്പേൽ ഫ്രാൻസിസ് സേവ്യർ( 61 ) നിര്യാതനായി Read More »

ബ്രാഹ്മണ സേവസം.ഘം തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു 

തൊടുപുഴ:കേരളത്തിലെ ബ്രാഹ്മണ സമുദായത്തിൽപെട്ട എല്ലാ അംഗങ്ങളെയും ഉൾപെടുത്തി രൂപീകൃതമായ പുതിയ സംഘടനയായ ‘ബ്രാഹ്മണ സേവാ സംഘത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനവും ഓണാഘോഷവും നടന്നു. തൊടുപുഴ കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം സിനിമാതാരവും കർഷക അവാർഡ് ജേതാവുമായ  കൃഷ്ണ പ്രസാദ് നിർവഹിച്ചു. ബ്രാഹ്മണർ ആയിട്ടുള്ള എല്ലാവരെയും ഒറ്റക്കുടക്കീഴിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംഘടന ശക്തി പ്രാപിക്കട്ടെ എന്ന് അദ്ധേഹം പറഞ്ഞു.  കേരളത്തിൽ വരാൻ പോകുന്ന പുതിയൊരു മാറ്റത്തിന്  തൊടുപുഴയിൽ തുടക്കം കുറിക്കുകയാണെന്ന്  ചടങ്ങിൽ അധ്യക്ഷത വഹിച്ച  ബി.എസ്.എസ്.ചെയർമാൻ …

ബ്രാഹ്മണ സേവസം.ഘം തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു  Read More »

Ultimat Casino Tillsamman Rappa Uttag 2022 » Vinster Utbetalda På rak arm! 5 Grimas

Content Kan Man Ringa Snabbare Uttag Inte med Tillstånd? Topp 3 Snabba Uttag Casinon Inte me Konto Behöver Jag Betala Uppbör Villig Mina Vinster? Sterminio Online Pagamenti Winorama Recensioni Gratorama Italiani Autorizzati 2022 Finns Det Nackdelar Tillsammans Casino Tillsammans Rapp Uttag? Suverän Casino Med Rappa Uttag Därefter start av 2022 odl äger PlayOJO erbjudit sina …

Ultimat Casino Tillsamman Rappa Uttag 2022 » Vinster Utbetalda På rak arm! 5 Grimas Read More »

പുതുപ്പള്ളി തെരഞ്ഞെടുപ്പ്; എളുപ്പം ജയിക്കാനാവില്ലെന്ന് മനസിലാക്കിയ യു.ഡി.എഫ് കള്ള പ്രചരണം നടത്തുകയാണെന്ന് എം.വി.​ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എളുപ്പം ജയിക്കാനാവില്ലെന്ന് മനസിലാക്കിയ യു.ഡി.എഫ് കള്ള പ്രചരണം നടത്തുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. പുതുപ്പള്ളിയിൽ മത്സരത്തിന്റെ പോലും ആവശ്യമില്ലെന്നും ഉമ്മൻചാണ്ടിയുടെ പേരിൽ ലഭിക്കുന്ന സഹതാപത്താൽ എളുപ്പം ജയിക്കുമെന്നുമാണ് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്.സി.തോമസിന് മണ്ഡലത്തിൽ നല്ല പിന്തുണയാണെന്ന് മനസിലാക്കിയതോടെ കള്ള പ്രചരണത്തിന് ഇറങ്ങിയിരിക്കയാണ്. വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടം നടക്കുന്നുണ്ട്. അതിനുവേണ്ടി പാർടിയെ മോശമായി ചിത്രീകരിക്കുകയാണ്. എന്നാൽ പുതുപ്പള്ളിയിൽ ജനങ്ങൾ വികസനമാണ് ചർച്ച ചെയ്യുന്നത്. …

പുതുപ്പള്ളി തെരഞ്ഞെടുപ്പ്; എളുപ്പം ജയിക്കാനാവില്ലെന്ന് മനസിലാക്കിയ യു.ഡി.എഫ് കള്ള പ്രചരണം നടത്തുകയാണെന്ന് എം.വി.​ഗോവിന്ദൻ Read More »

മിച്ചഭൂമി കേസ്; പി.വി.അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി നൽകി

കൊച്ചി: മിച്ചഭൂമി കേസിൽ നിലമ്പൂർ എം.എൽ.എ പി.വി.അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി നൽകി ലാൻഡ് ബോർഡ് ഉത്തരവിറക്കി. അൻവറിൻറെ പക്കൽ 19 ഏക്കർ അധിക ഭൂമി ഉണ്ടെന്ന റിപ്പോർട്ട് തെറ്റാണെന്നും, പങ്കാളിത്ത വ്യവസ്ഥയിൽ നടത്തുന്ന സ്ഥാപനങ്ങളുടെ ഉൾപ്പടെയുള്ള വസ്തു മിച്ചഭൂമിയിൽ ഉൾപെടുത്തിതായതായും അൻവറിൻറെ അഭിഭാഷകൻ വാദിച്ചതിനെ തുടർന്നാണ് സമയം നീട്ടി നൽകിയത്. സെപ്റ്റംബർ ഏഴ് വരെയാണ് സമയം നൽകിയിരിക്കുന്നത്. അതേസമയം, തൻറെ പക്കലുള്ള ഭൂമിയെക്കുറിച്ച് വെളിപ്പെടുത്താൻ അൻവർ തയാറായിട്ടില്ലെന്ന് പരാതിക്കാരൻ കെ.വി. ഷാജി ലാൻഡ് ബോർഡിനെ …

മിച്ചഭൂമി കേസ്; പി.വി.അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി നൽകി Read More »