Timely news thodupuzha

Month: October 2025

ശക്തി ചുഴലിക്കാറ്റ്: മഹാരാഷ്ട്രയിലും ഗുജറാത്തിലും മുന്നറിയിപ്പ്

മുംബൈ: അറബിക്കടലിൽ രൂപപ്പെട്ട ശക്തി ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒക്റ്റോബർ നാലിനും ഏഴിനും ഇടയിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്നും കരതൊടുമെന്നുമാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിലാണ് പ്രധാനമായും ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. തീരദേശ, ഉൾനാടൻ ജില്ലകളെ ഇത് …

ശക്തി ചുഴലിക്കാറ്റ്: മഹാരാഷ്ട്രയിലും ഗുജറാത്തിലും മുന്നറിയിപ്പ് Read More »

യുവാക്കളുടെ ഉന്നമനത്തിനായി വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് മോദി

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസ, നൈപുണ്യ വികസനം, സംരഭകത്വം എന്നിവയ്ക്ക് ഉത്തേജകം നൽകുന്ന പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. യുവാക്കളുടെ ഉന്നമനമാണ് ലക്ഷ്യം വച്ചുള്ള പദ്ധതികൾക്കായി 62,000 കോടി രൂപ മാറ്റിവച്ചതായും പ്രധാന മന്ത്രി വ്യക്തമാക്കി. 200 ഐടിഐ ഹബ്ബുകളും 800 സ്പോക്ക് ഐടിഐകളും ഉൾപ്പെടുന്ന ഒരു ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിൽ രാജ്യത്തുടനീളമുള്ള 1,000 സർക്കാർ ഐടിഐകളുടെ നവീകരണം ഈ പദ്ധതി ലക്ഷ്യമിടുന്നു. ബീഹാറിന് വേണ്ടി നവീകരിച്ച …

യുവാക്കളുടെ ഉന്നമനത്തിനായി വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് മോദി Read More »

തിരുവോണം ബമ്പർ, ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ ഭഗവതി ഏജൻസി പാലക്കാട് വിറ്റ TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം. ഈ നമ്പറിലെ മറ്റു സീരീസകൾക്ക് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ വീതം ലഭിക്കും. TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TG 307775, TD 779299, TB 659893, TH 464700, TH 784272, …

തിരുവോണം ബമ്പർ, ഫലം പ്രഖ്യാപിച്ചു Read More »

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി ആന്ധ്രാ പ്രദേശിലെത്തിച്ചെന്ന് ദേവസ്വം വിജിലൻസ്

കോട്ടയം: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൻറെ സ്വർണപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രാ പ്രദേശിലെ പെന്തൂർത്തി ക്ഷേത്രത്തിലെത്തിച്ചെന്ന് ദേവസ്വം വിജിലൻസ്. സ്വർണപ്പാളി എത്തിച്ചതിൻറെ പേരിൽ പണപ്പിരിവ് നടന്നതായും സംശയമുണ്ട്. ഇക്കാര‍്യം സ്ഥിരീകരിക്കാനായി ആന്ധ്രയിലുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് വിജിലൻസിൻറെ തീരുമാനം. പെന്തുർത്തിയിലെ അയ്യപ്പ ക്ഷേത്രം ഉത്തര ആന്ധ്ര ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിന് പേര് നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് സൂചന. അതേസമയം, ദേവസ്വം ബോർഡ് നൽകിയത് ചെമ്പുപാളികളാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്. ദേവസ്വം മഹസറിൽ ഇക്കാര‍്യം …

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി ആന്ധ്രാ പ്രദേശിലെത്തിച്ചെന്ന് ദേവസ്വം വിജിലൻസ് Read More »

കനേഡിയൻ തിയെറ്ററുകളിൽ നിന്നും ഇന്ത്യൻ സിനിമകൾ പിൻവലിച്ചു

ഒട്ടാവ: ക്യാനഡയിലെ ഒൻറാറിയോ പ്രവിശ്യയിൽ രണ്ട് സിനിമാ തിയെറ്ററുകൾക്കു നേരേ വെടിവ‍യ്പ്പ് ആക്രമണവും ഉണ്ടായതിനു പിന്നാലെ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു. ആക്രമണങ്ങളെ തിയെറ്ററുടമകൾ ദക്ഷിണേഷ്യൻ സിനിമകളുടെ തിയെറ്റർ പ്രദർശനങ്ങളുമായി ബന്ധപ്പെടുത്തിയതോടെയാണ് നടപടി. റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1, പവൻ കല്യാണിൻറെ ദ കോൾ ഹിം ഒജി എന്നീ ചിത്രങ്ങളാണ് തിയെറ്ററിൽ നിന്നും പിൻവലിച്ചത്. ഒരു കൂട്ടം ആളുകൾ തിയെറ്ററുകളിലേക്കെത്തുകയും ഒരു ദ്രാവകം ഉപയോഗിച്ച് തിയെറ്ററിറിൻറെ പുറം കവാടം കത്തിക്കുകയുമായിരുന്നു. തിയെറ്ററിനും നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. …

കനേഡിയൻ തിയെറ്ററുകളിൽ നിന്നും ഇന്ത്യൻ സിനിമകൾ പിൻവലിച്ചു Read More »

കോഴിക്കോട് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

കോഴിക്കോട്: നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ പരുക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ശ്വാസം മുട്ടിലിനെ തുടർന്ന് ബോധരഹിതയായ കുട്ടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഡോക്റ്ററാണ് പരുക്കുകൾ സംബന്ധിച്ച വിവരം പൊലീസിന് നൽകിയത്. പോസ്റ്റുമോർട്ടത്തിലും പരുക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബിഹാറിൽ വന്ദേഭാരത് ഇടിച്ച് നാല് പേർ മരിച്ചു

പട്ന: ബിഹാറിൽ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് 4 മരണം. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ജോഗ്ബാനിൽ നിന്ന് ദാനപൂരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് അപകടത്തിൽപെട്ടത്. കൈതാർ‌-ജോഗ്ബാനി റെയിൽലേ ലൈനിൽ വച്ചായിരുന്നു അപകടം. ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. അപകടം സംബന്ധിച്ച് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർ‌ട്ടം നടപടികൾക്കായി മാറ്റി. ഒരാഴ്ചക്കിടെ ബിഹാറിൽ വന്ദേഭാരത് അപകടമുണ്ടാവുന്നത് ഇത് രണ്ടാം തവണയാണ്. സെപ്റ്റംബർ 30 നുണ്ടായ അപകടത്തിൽ‌ …

ബിഹാറിൽ വന്ദേഭാരത് ഇടിച്ച് നാല് പേർ മരിച്ചു Read More »

ഗാസയിലെ വംശഹത്യക്കെതിരെ കോൺഗ്രസ്സ്‌ ഐക്യ ദാർഢ്യ സദസ് സംഘടിപ്പിച്ചു

കട്ടപ്പന: ഗാസയിലെ വംശഹത്യക്കെതിരായും, പൊരുതുന്ന പലസ്തീൻ ജനതക്ക് സഹാനുഭാവം പ്രകടിപ്പിച്ചുകൊണ്ടും അന്താരാഷ്ട്ര അഹിംസാ ദിനമായ ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ്‌ കട്ടപ്പന, ഇടുക്കി ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ ഐക്യ ദാർഢ്യ സദസ് സംഘടിപ്പിച്ചു. മാനിഷാദ എന്ന പേരിൽ കട്ടപ്പന ഗാന്ധിസ്‌ക്വയറിൽ നടന്ന പരിപാടി കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉൽഘാടനം ചെയ്തു. എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഐക്യദാർഢ്യ സന്ദേശം നൽകി. ബ്ലോക്ക് പ്രസിഡണ്ട്‌ തോമസ് മൈക്കിൾ …

ഗാസയിലെ വംശഹത്യക്കെതിരെ കോൺഗ്രസ്സ്‌ ഐക്യ ദാർഢ്യ സദസ് സംഘടിപ്പിച്ചു Read More »

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം: വി.ഡി സതീശൻ

അടിമാലി: ഇടുക്കിയിലെ ജനങ്ങൾ ഭൂപ്രശ്നങ്ങളും, കിരാത നിയമങ്ങളും മൂലം അരക്ഷിതരാണെന്നും, അവരുടെ സങ്കടങ്ങളിൽ നിന്നും ഉടലെടുത്ത വികാരമാണ് ഇടുക്കിയിലെ കർഷക പോരാട്ടങ്ങളെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അടിമാലിയിൽ നടന്ന കർഷകകോൺക്ലേവിൽ വിവിധ മേഖലകളിലെ പ്രതിനിധികളുടെ നിർദ്ദേശങ്ങൾ കേട്ട ശേഷം പ്രസംഗിക്കവേ യു.ഡി.എഫ് സംസ്ഥാന തലത്തിൽ കർഷകരുടെ സങ്കടങ്ങളും, ദുരിതങ്ങളും കേൾക്കാൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടതുമുന്നണി സർക്കാർ ഭൂപ്രശ്നങ്ങളിൽ കോടതികളിൽ വിത്യസ്ത നിലപാടുകൾ സ്വീകരിച്ചതാണ് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും തിരിച്ചടികൾക്ക് കാരണം.ദേശീയപാത 85-ൻ്റെ …

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം: വി.ഡി സതീശൻ Read More »

കേന്ദ്രീയ വിദ്യാലയം നവംബറിൽ പ്രവർത്തനം ആരംഭിക്കും; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: ഇടുക്കി ജില്ലക്കായി പുതിയതായി അനുവദിച്ചിരിക്കുന്ന കേന്ദ്രീയ വിദ്യാലയം നവംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. തൊടുപുഴ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൺഡറി സ്‌കൂളിലാണ് താത്കാലികമായി ആരംഭിക്കുന്നത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസിലേക്കാണ് ആദ്യഘട്ടം പ്രവേശനം നടത്തുക.

വാഹനക്കടത്ത് കേസ് അന്വേഷിക്കുന്നതിനായി റോയൽ ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലേക്ക്

ന‍്യൂഡൽഹി: ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കുന്നതിനായി റോയൽ ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തുന്നു. അടുത്താഴ്ചയോടെ സംഘം കൊച്ചിയിലെത്തുമെന്നാണ് വിവരം. കേരളത്തിലെ കസ്റ്റംസിൽ നിന്നും അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ തേടും. നേരത്തെ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഭൂട്ടാൻ ട്രാൻസ്പോർട് അഥോറിറ്റിയും കസ്റ്റംസും പ്രതികരിച്ചിരുന്നു. ഇന്ത‍്യയിലേക്കെത്തിച്ച വാഹനങ്ങൾ അനധികൃതമായിട്ടാണ് കടത്തിയതെന്ന് ട്രാൻസ്പോർട്ട് അഥോറിറ്റി വ‍്യക്തമാക്കിയിരുന്നു.

സോനം വാങ്ങ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി‌

ന‍്യൂഡൽഹി: ലഡാക്ക് സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ‍്യപ്പെട്ട് ഭാര‍്യ ഗീതാഞ്ജലി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. രാജ‍്യസുരക്ഷ നിയമപ്രകാരമായിരുന്നു സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരുന്നത്. കലാപത്തിന് ജനങ്ങളെ പ്രേരിപ്പിച്ച കുറ്റമാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ടായിരുന്നു സമരക്കാർ തെരുവിലിറങ്ങിയത്. സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറും കടകളും സ്ഥാപനങ്ങളും തുറന്നിരിക്കാൻ അനുമതി

മുംബൈ: മഹാരാഷ്ട്രയിൽ കടകളും സ്ഥാപനങ്ങളും 24 മണിക്കൂറും തുറന്നിരിക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച സർക്കുലർ ബുധനാഴ്ച സംസ്ഥാന തൊഴിൽവകുപ്പ് പുറത്തിറക്കി. മദ്യവിൽപ്പനശാലകൾ, ബാറുകൾ, ഹുക്കപാർലറുകൾ തുടങ്ങിയവ ഒഴികെ, കടകൾ, റസ്റ്ററൻറുകൾ, മാളുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമായിരിക്കും. കടകൾക്കും സ്ഥാപനങ്ങൾക്കും 24 മണിക്കൂർ പ്രവർത്തിക്കാൻ അനുമതി നൽകുന്നവ്യവസ്ഥ നിലവിലുണ്ടെങ്കിലും അത് നഗരസഭകൾ നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ വ്യക്തതവരുത്തിയാണ് സർക്കാർ പുതിയ സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സംസ്ഥാന തൊഴിൽവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഐ.എസ് കുന്ദൻ പറഞ്ഞു. പൊലീസോ തദ്ദേശ …

മഹാരാഷ്ട്രയിൽ 24 മണിക്കൂറും കടകളും സ്ഥാപനങ്ങളും തുറന്നിരിക്കാൻ അനുമതി Read More »

ഇന്ത‍്യ സന്ദർശിക്കാനൊരുങ്ങി താലിബാൻ വിദേശകാര‍്യ മന്ത്രി ഖാൻ മുത്തഖി

കാബൂൾ: ഇന്ത‍്യ സന്ദർശിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ വിദേശകാര‍്യ മന്ത്രി ഖാൻ മുത്തഖി. ഒക്റ്റോബർ 10 മുതൽ അദ്ദേഹം ഇന്ത‍്യ സന്ദർശിച്ചേക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര‍്യത്തിൽ ഔദ‍്യോഗിക സ്ഥിരീകരണമില്ല. താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷമുള്ള ആദ‍്യ സന്ദർശനമായിരിക്കും ഇത്. കഴിഞ്ഞ മാസം ഖാൻ മുത്തഖി ന‍്യൂഡൽഹി സന്ദർശിക്കാനൊരുങ്ങിയെങ്കിലും ഐക‍്യരാഷ്ട്രസഭാ സുരക്ഷാ സമിതി ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം യാത്രാ വിലക്ക് നേരിടുന്നതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.

ലൈംഗികാതിക്രമ കേസിൽ ചൈതന‍്യാനന്ദ സരസ്വതിയുടെ സഹായികളായ സ്ത്രീകളെ അറസ്റ്റ് ചെയ്തു

ന‍്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ പിടിയിലായ സ്വാമി ചൈതന‍്യാനന്ദ സരസ്വതിയുടെ സഹായികൾ അറസ്റ്റിൽ. സ്ത്രീകളായ മൂന്നു പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ഇന്ത‍്യൻ മാനേജ്മെൻറിലെ ജീവനക്കാരാണ് മൂവരും. തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, പ്രേരണ തുടങ്ങിയ കുറ്റകൃത‍്യങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈതന‍്യാനന്ദയുടെ ആശ്രമത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സെക്സ് ടോയ്സും അശ്ലീല സീഡികളും പിടിച്ചെടുത്തിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ അമെരിക്കൻ പ്രസിഡൻ്റ് എന്നിവരോടൊപ്പമുള്ള വ‍്യാജ ചിത്രങ്ങളും പിടിച്ചെടുത്തു.

ക്ഷേത്രത്തിൻ്റെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി വ‍്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ്

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക സ്വർണപാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിൻ്റെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി വ‍്യാപകമായി പണപ്പിരിവ് നടത്തിയതായാണ് ദേവസ്വം വിജിലൻസിൻറെ കണ്ടെത്തൽ. സ്വർണം പൂശുന്നതിനും അന്നദാനത്തിനും വേണ്ടി പണപ്പിരിവ് നടത്തി. ബംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയെന്നും സൂചനയുണ്ട്. പോറ്റിയുടെ ഭൂമിയിടപാടുകൾ സംബന്ധിച്ച് പൊലീസിൻറെ രഹസ‍്യ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്ത് മാത്രം കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ പോറ്റി നടത്തിയതായാണ് വിജിലൻസിൻറെ കണ്ടെത്തൽ. അറ്റകുറ്റപണികൾക്കു വേണ്ടി ശബരിമലയിൽ നിന്നും കൊണ്ടുപോയതായി കരുതുന്ന …

ക്ഷേത്രത്തിൻ്റെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി വ‍്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ് Read More »

സ്വർണം അടിച്ചു മാറ്റിയ ശേഷം ചെന്നൈയിൽ എത്തിച്ചത് ചെമ്പ് പാളികൾ; ശബരിമലയിലെ സ്വർണ്ണ കവർച്ചയ്ക്ക് ദേവസ്വം ബോർഡും സർക്കാരും കൂട്ടു നിന്നുവെന്ന് പ്രതിപക്ഷ നേതാവ്

ഇടുക്കി: ശബരിമലയിലെ സ്വർണം കട്ടെടുത്തത് സംബന്ധിച്ച് എല്ലാ തെളിവുകളും പുറത്തുവരികയാ ണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ചെമ്പ് പാളികൾ മാത്രമെ എത്തിയിട്ടുള്ളെന്നാണ് പണി ഏറ്റെടുത്ത കമ്പനി പറയുന്നത്. സ്വർണം ഇവിടെ വച്ച് തന്നെ അടിച്ചു മാറ്റി ചെമ്പ് പാളികൾ മാത്രം ചെന്നൈയിൽ എത്തിച്ചെന്നാണ് അതിന്റെ അർത്ഥം. സ്വർണപാളികൾ ശബരിമലയിൽ നിന്നും കൊണ്ടു പോയതിനു ശേഷം 40 ദിവസം കഴിഞ്ഞാണ് ചെന്നൈയിൽ എത്തിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. അത്രയും ദിവസം സ്വർണപാളികൾ എവിടെയായിരുന്നു? അതുപോലുള്ള ചെമ്പ് മോൾഡ് …

സ്വർണം അടിച്ചു മാറ്റിയ ശേഷം ചെന്നൈയിൽ എത്തിച്ചത് ചെമ്പ് പാളികൾ; ശബരിമലയിലെ സ്വർണ്ണ കവർച്ചയ്ക്ക് ദേവസ്വം ബോർഡും സർക്കാരും കൂട്ടു നിന്നുവെന്ന് പ്രതിപക്ഷ നേതാവ് Read More »

വ്യാജ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ എക്സൈസിൻ്റെ പിടിയിലായി

ഇടുക്കി: 24 ലിറ്റർ വ്യാജ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ എക്സൈസിൻ്റെ പിടിയിലായി. പഴുക്കാകുളംകരയിൽ ആക്കപ്പടിക്കൽ വീട്ടിൽ ബെന്നി ജോർജാണ് അറസ്റ്റിലായത്. തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ലീജോ ഉമ്മനും സംഘവും ചേർന്ന് പഴുക്കാളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പുതുച്ചേരിയിൽ മാത്രം വിൽപന നടത്താൻ അനുവാദമുള്ള വ്യാജ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെത്തിയത്. സ്കൂട്ടറിൽ വില്പനക്കായി സുക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. റെയ്ഡിൽ എ.ഇ.ഐമാരായ സതീഷ് ടി വി, കെ.കെ മജീദ്, പി.ഒമാരായ വി.എസ് …

വ്യാജ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ എക്സൈസിൻ്റെ പിടിയിലായി Read More »

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത മുട്ടം സ്വദേശി ബിഎസ്എഫ് ജവാൻ റ്റി.കെ അനീഷ് കുമാറിനെ ആദരിച്ചു

ഇടുക്കി: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത മുട്ടം സ്വദേശി ബിഎസ്എഫ് ജവാൻ റ്റി.കെ അനീഷ് കുമാറിനെ ബി.എസ്.എഫിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. മുട്ടം തോട്ടുങ്കരയിൽ വീട്ടിൽ പരേതനായ കുട്ടപ്പൻ – രാധ ദമ്പതികളുടെ മകനാണ്. ഭാര്യ നീതു. മകൾ ആവന്തിക. സഹോദരങ്ങൾ: അയ്യപ്പദാസ് ടി.കെ(സിവിൽ പോലീസ് ഓഫീസർ മുട്ടം), മൂകാംബിക അനൂപ്.

പാലക്കാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ ഷാജി(40) അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽപ്പന നടത്തുന്ന കടയുടെ ഉടമയാണ് പ്രതി. കടയിലെത്തിയ പത്താക്ലാസ് വിദ്യാർഥിയ്ക്ക് മുൻപിൽ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും കുട്ടിയുടെ സ്വകാര്യ അവയവത്തിൽ സ്പർശിച്ചുവെന്നുമാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

കണ്ണൂരിൽ കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനനെ നാട്ടുകാർ കൈയേറ്റം ചെയ്തു

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനനെ കൈയേറ്റം ചെയ്ത് നാട്ടുകാർ. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. മാലിന്യ പ്രശ്നം പരിഹരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്കിടയിലൂടെ പോയ എംഎൽഎയെ നാട്ടുകാർ പിടിച്ച് തള്ളുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. എംഎൽഎക്കൊപ്പം പാർട്ടിക്കാരോ പൊലീസോ ആരും തന്നെ ഉണ്ടായിരുന്നില്ല.

ലഡാക്ക് സംഘർഷത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തും

ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് നാലു പേർ മരിക്കാനിടയായ സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ‍്യാപിച്ചു. ലഡാക്ക് ഭരണകൂടമാണ് മജിസ്റ്റീരിയൽ അന്വേഷണം പ്രഖ‍്യാപിച്ച് ഉത്തരവിറക്കിയത്. ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിൻറെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും. സംഘർഷത്തെ കുറിച്ചും വെടിവയ്പ്പിനെ പറ്റിയും വിവരങ്ങൾ കൈമാറാനുള്ളവർ ഒക്റ്റോബർ നാലു മുതൽ 18 വരെ ലേയിലെ ജില്ലാ കലക്റ്ററുടെ ഓഫിസിൽ എത്തണമെന്ന് നിർദേശമുണ്ട്. അതേസമയം, സംഘർഷത്തിൽ സുപ്രീം …

ലഡാക്ക് സംഘർഷത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തും Read More »

മധ്യപ്രദേശിൽ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ കുഞ്ഞിനെ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ കാട്ടിൽ ഉപേക്ഷിച്ച് അധ്യാപകൻ

ചിന്ദ്വാര: ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച സർക്കാർ അധ്യാപകനും ഭാര്യയും അറസ്റ്റിൽ. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. ബബ്ലു ഡണ്ഡോലിയ ഭാര്യ രാജ്കുമാരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കാട്ടിനുള്ളിൽ പാറയ്ക്കടിയിൽ ഉപേക്ഷിച്ചത്. ബബ്ലുവിനും രാജ്കുമാരിക്കും മൂന്നു മക്കൾ ഉണ്ട്. രണ്ടിലധികം കുട്ടികളുള്ളവർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളതായി ഭയന്നാണ് നാലാമതും ഭാര്യ ഗർഭിണിയായത് ബബ്ലു രഹസ്യമാക്കി വച്ചത്. സെപ്റ്റംബർ 23ന് നാലാമത്തെ കുഞ്ഞിന് രാജ്കുമാരി ജന്മം നൽകി. മണിക്കൂറുകൾക്കുള്ളിൽ ബബ്ലു …

മധ്യപ്രദേശിൽ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ കുഞ്ഞിനെ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ കാട്ടിൽ ഉപേക്ഷിച്ച് അധ്യാപകൻ Read More »

ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹമെന്ന് സി.പി.എം

ന‍്യൂഡൽഹി: ആർഎസ്എസിൻറെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രത‍്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെതിരേ സിപിഎം പോളിറ്റ് ബ‍്യൂറോ. ഇത് ഭരണഘടനയെ അപമാനിക്കുന്നതാണെന്നും ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്നും പോളിറ്റ് ബ‍്യൂറോ വിമർശിച്ചു. ഭരണഘടനാ പദവിയുടെ അന്തസ് പ്രധാനമന്ത്രി നരേന്ദ്രമോദി താഴ്ത്തികെട്ടിയെന്നും പോളിറ്റ് ബ‍്യൂറോയിൽ വിമർശനമുണ്ടായി. ആർഎസ്എസിൻറെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറു രൂപയുടെ നാണയമായിരുന്നു റിസർവ് ബാങ്ക് പുറത്തിറക്കിയത്. ഭാരതാംബയുടെയും ആർഎസ്എസ് പ്രവർത്തകരുടെയും ചിത്രം ഉൾപ്പെടുന്നതായിരുന്നു നാണയം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രത‍്യേക തപാൽ സ്റ്റാംപും …

ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹമെന്ന് സി.പി.എം Read More »

ഷാഫി പറമ്പിലിനെതിരെ ഇ.എൻ സുരേഷ് ബാബു നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരേ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി.വി. സതീഷ് നൽകിയ പരാതിയിലാണ് പാലക്കാട് നോർത്ത് പൊലീസ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. പാലക്കാട് എഎസ്പിക്ക് ഇക്കാര‍്യം ചൂണ്ടിക്കാട്ടി സിഐ റിപ്പോർട്ട് നൽകി. ബിഎൻഎസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ട് എടുക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരിട്ടുള്ള പരാതി അല്ലാത്തതിനാലാണ് കേസെടുക്കാൻ കഴിയാത്തതെന്ന് പൊലീസ് അറിയിച്ചു. ഭംഗിയുള്ള സ്ത്രീകളെ …

ഷാഫി പറമ്പിലിനെതിരെ ഇ.എൻ സുരേഷ് ബാബു നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ് Read More »

ഗാന്ധി ജയന്തി വാരാഘോഷത്തിന് ഇടുക്കിയിൽ തുടക്കം; ഗാന്ധിജി പഠിപ്പിച്ച മൂല്യങ്ങൾക്ക് എക്കാലവും പ്രസക്തി: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

ഇടുക്കി: മഹാത്മാ ഗാന്ധി പഠിപ്പിച്ച സേവനത്തിൻ്റെയും ശുചിത്വത്തിൻ്റെയും പാഠങ്ങൾക്ക് എക്കാലവും പ്രസക്തിയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ. ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല പരിപാടിയോടനുബന്ധിച്ച് പൈനാവ് ടൗണിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. എല്ലാ ജനവിഭാഗത്തിനും താങ്ങും തണലുമായി പ്രവർത്തിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു. ലളിതമായ ജീവിതരീതിയുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സേവനം ചെയ്തു. ഗാന്ധിജി പഠിപ്പിച്ച ശുചിത്വത്തിൻ്റെ പാഠങ്ങളിൽ ഉറച്ചുനിൽക്കുന്ന ഒരു …

ഗാന്ധി ജയന്തി വാരാഘോഷത്തിന് ഇടുക്കിയിൽ തുടക്കം; ഗാന്ധിജി പഠിപ്പിച്ച മൂല്യങ്ങൾക്ക് എക്കാലവും പ്രസക്തി: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് Read More »

ഗാന്ധിജയന്ധിയോടനുബന്ധിച്ച് ആദിശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിനി വൃത്തിയാക്കിയത് നൂറോളം ട്രാഫിക് ബോർഡുകൾ

ഇടുക്കി: ഗാന്ധിജയന്ധിയോടനുബന്ധിച്ച് ആദിശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിനി വൃത്തിയാക്കിയത് നൂറോളം ട്രാഫിക് ബോർഡുകൾ. കുമളി മൂന്നാർ സംസ്ഥാന പായതിൽ കൈലാസപ്പാറമുതൽ നെടുങ്കണ്ടം വരെറോഡിനിരുവശത്തുമുള്ള സിഗ്നൽ ബോർഡുകളാണ് തുടച്ച് വുത്തിയാക്കിയത്. കാട് പിടിച്ച് കിടന്നത് വെട്ടിതെളിച്ചും പൊടിപിടിച്ചു കിടന്നത് വെള്ളംമുക്കി തുടച്ചുമാണ് വൃത്തിയാക്കിയത്. പിറന്നാൾ ദിനത്തിലും പരിസ്ഥിതി ദിനത്തിലും പാതയോരങ്ങളിലും സർക്കാർ സ്ഥാപനങ്ങളുടെ സമീപത്തും സ്വന്തം കൃഷിയിടത്തിലും മറ്റുമായി ഇതിനോടകം 1500 ലധികം തൈകൾ നട്ടിരുന്നു. വിഷരഹിത പച്ചക്കറികൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിറന്നാൾ ദിനത്തിൽ സഹപാഠികൾക്കും …

ഗാന്ധിജയന്ധിയോടനുബന്ധിച്ച് ആദിശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിനി വൃത്തിയാക്കിയത് നൂറോളം ട്രാഫിക് ബോർഡുകൾ Read More »

പ്രത‍്യേക തപാൽ സ്റ്റാംമ്പും നാണയവും പുറത്തിറക്കിയ സംഭവം; വിമർശനവുമായി മുഖ‍്യമന്ത്രി

തിരുവനന്തപുരം: ആർ.എസ്.എസിൻറെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രത‍്യേക തപാൽ സ്റ്റാംമ്പും നാണയവും പുറത്തിറക്കിയ സംഭവത്തിൽ വിമർശനവുമായി മുഖ‍്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയോടുള്ള കടുത്ത അപമാനമാണിതെന്ന് മുഖ‍്യമന്ത്രി എക്സിൽ കുറിച്ചു. അതേസമയം, നാണയവും തപാൽ സ്റ്റാംമ്പും പുറത്തിറക്കിയതിനെതിരേ കഴിഞ്ഞ ദിവസം പോളിറ്റ് ബ‍്യൂറോയും വിമർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ‍്യമന്ത്രി പിണറായി വിജയനും വിമർശിച്ചിരിക്കുന്നത്. ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്നും ഭരണഘടനാ പദവിയുടെ അന്തസ് പ്രധാനമന്ത്രി നരേന്ദ്രമോദി താഴ്ത്തികെട്ടിയെന്നുമായിരുന്നു പോളിറ്റ് ബ‍്യൂറോയിൽ വിമർശനമുണ്ടായത്.

പാക് അധിനിവേശ കശ്മീരിൽ ഏറ്റുമുട്ടൽ, 12 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. നിലവിൽ 200ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ചിലരുടെ ആരോഗ‍്യ നില ഗുരുതരമാണ്. കഴിഞ്ഞ നാലു ദിവസമായി ഭരണകൂടത്തിനെതിരേ പ്രക്ഷോഭം തുടരുകയാണ്. അവാമി ആക്ഷൻ കമ്മിറ്റിയുടെ(എ.എ.സി) നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നിരസിച്ചുവെന്ന കാരണത്തിൻറെ പേരിലാണ് പ്രക്ഷോഭം നടക്കുന്നത്. പാക് അധിനിവേശ കശ്മീർ അസംബ്ലിയിൽ പാക്കിസ്ഥാനിൽ ജീവിക്കുന്ന കശ്മീരി അഭയാർഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന 12 സീറ്റുകൾ റദ്ദാക്കുക തുടങ്ങി 38 ആവശ്യങ്ങളാണ് പ്രതിഷേധകാരികൾ ‌മുന്നോട്ടു …

പാക് അധിനിവേശ കശ്മീരിൽ ഏറ്റുമുട്ടൽ, 12 പേർ കൊല്ലപ്പെട്ടു Read More »

കണ്ണൂരിൽ കല‍്യാശ്ശേരി ബി.ജെ.പി മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ ബോംബ് ആക്രമണം

കണ്ണൂർ: ബി.ജെ.പി നേതാവിൻറെ വീടിനു നേരെ ബോംബേറ്. കല‍്യാശ്ശേരി ബി.ജെ.പി മണ്ഡലം സെക്രട്ടറി ബിജു നാരായണൻറെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വ‍്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമണത്തെത്തുടർന്ന് ബിജു നാരായണൻറെ വീടിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു; തിട്ടയിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി, ആർക്കും പരിക്കില്ല

ഇടുക്കി: മൂലമറ്റത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു വൻ അപകടം ഒഴിവായി. ഇടാട് അന്ത്യം പറക്കു് സമീപമാണ് സംഭവം നടന്നത്. തൃശ്ശൂർ സ്വദേശികളായ I7 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഗമൺ സന്ദർശിച്ച് തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത്. യാത്രക്കാർക്ക് പരുക്കുകൾ ഇല്ല. അപകടത്തിന് പിന്നാലവെ ഓടി കൂടിയ നാട്ടുകാർ മൂലമറ്റത്ത് നിന്ന് മറ്റൊരു വാഹനം വിളിച്ച് യാത്രക്കാരെ പറഞ്ഞയച്ചു. ഈ റൂട്ടിൽ പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് …

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു; തിട്ടയിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി, ആർക്കും പരിക്കില്ല Read More »

ഉടുമ്പൻചോലയിലെ യുവാവിൻ്റെ കൊലപാതകം; പ്രതിയായ സഹോദരി ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാരിത്തോട്, കൈലാസനാട്, മുണ്ടകത്തറപ്പേൽ, പൊൻറാമിന്റെ മകൻ ചിന്ന തമ്പി എന്നു വിളിക്കുന്ന പി നാഗരാജാണ്(33) അറസ്റ്റ്ലായത്. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു, സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജാണ്(30) കൊല്ലപ്പെട്ടത്. ഉറങ്ങി കിടക്കുമ്പോൾ കഴുത്തു അറുത്തു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട സോൾരാജിന്റെ സഹോദരി ഭർത്താവ് നാഗരാജ്. കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുംകണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി നാഗരാജിനെ …

ഉടുമ്പൻചോലയിലെ യുവാവിൻ്റെ കൊലപാതകം; പ്രതിയായ സഹോദരി ഭർത്താവ് അറസ്റ്റിൽ Read More »

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

കോഴിക്കോട്: ആരാധനാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും മറ്റും ഒരുക്കിയ വിദ്യാരംഭ ചടങ്ങുകളിൽ നിരവധി പേരാണ് ആദ്യാക്ഷരം കുറിക്കാനായി എത്തിയത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ 4ന് വിദ്യാരംഭചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് നാല് വരെയാണ് ചടങ്ങ്. സരസ്വതീനടയ്ക്കു സമീപം എഴുത്തിനിരുത്തി ചടങ്ങ് കഴിഞ്ഞ് വിഷ്ണുനടയിൽ തൊഴുതു മടങ്ങാൻ കഴിയും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അക്ഷരദേവതയെ സ്തുതിച്ച് 56 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകുന്നത്. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്‍റേതാണെങ്കിലും സരസ്വതീദേവിയുടെ നാമത്തിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള സരസിലാണ് …

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ Read More »

ആലപ്പുഴയിൽ പതിനേഴ് വയസ്സുള്ള പെൺകുട്ടി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു

ആലപ്പുഴ: മകൾ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. മഹിളാ കോൺഗ്രസ് നേതാവ് കൂടിയായ ഷാനിക്കാണ് 17 വയസുകാരിയായ മകളിൽ നിന്നും കുത്തേറ്റത്. കഴുത്തിന് കുത്തേറ്റത്തിനെത്തുടർന്ന് ഷാനിയെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗാന്ധി ജയന്തി വാരാഘോഷം; ഇടുക്കി ജില്ലയിൽ വിപുലമായ പരിപാടികൾ

ഇടുക്കി: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം ചേർന്നു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഒക്ടോബർ 2) രാവിലെ 8.30 ന് സിവിൽ സ്റ്റേഷൻ വളപ്പിലെ ഗാന്ധി പ്രതിമയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ പുഷ്പാർച്ചന നടത്തും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു.പി ജേക്കബ്, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ …

ഗാന്ധി ജയന്തി വാരാഘോഷം; ഇടുക്കി ജില്ലയിൽ വിപുലമായ പരിപാടികൾ Read More »

കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ

കോതമംഗലം: താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ. വാരപ്പെട്ടി, കോട്ടപ്പടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പാമ്പുകളെ പിടികൂടിയത്. ഇതിന് മുൻപ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ നിന്നും മലമ്പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കോട്ടപ്പടി ചേറങ്ങനാൽ കവലക്ക് സമീപമുള്ള ഒരു വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും മലമ്പാമ്പിനെ പിടികൂടിയിരുന്നു. കോട്ടപ്പടി സ്വദേശി ജൂവൽ ജൂഡിയാണ് പിടികൂടി നാട്ടുകാരുടെ ഭീതി അകറ്റിയത്. പൊതുവേ വന്യമൃഗ ശല്യങ്ങൾ കൊണ്ട് പൊറുതി മുട്ടുന്ന കോട്ടപ്പടി പഞ്ചായത്തിലെ വന മേഖലകളിൽ ഇവയുടെ ആക്രമണങ്ങളിൽ …

കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ Read More »

ഇടുക്കി കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി

ഇടുക്കി: ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നു പേർ അപകടത്തിൽ പെട്ടത്. തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഉറ്റവരെ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മറ്റുള്ളവർ. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ളവരാണ് മരിച്ച മൂന്നു പേരും. സ്വന്തമായി വീടുപോലും ഇല്ലാത്ത ഇവരെ സഹായിക്കാൻ സർക്കാർ …

ഇടുക്കി കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി Read More »

കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന നാല് ലബോറട്ടറികളിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി

ഇടുക്കി: കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന നാല് ലബോറട്ടറികളിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ചെറുതോണിയിൽ ഇടുക്കി മെഡിക്കൽ കോളേജിന് സമീപമാണ് ജില്ലാ ലാബും ചെറുതോണി ഉപജില്ലാ ലാബും പ്രവർത്തിക്കുന്നത്. അടിമാലിയിലും തൊടുപുഴയിലും സബ്ജില്ലാ ലാബുകൾ പ്രവർത്തിക്കുന്നു. ഈ ലാബുകൾക്ക് എൻഎബിഎൽ അംഗീകാരവുമുണ്ട്. ശുദ്ധമായ ജലം കിട്ടാക്കനിയാവുകയും അമീബിക് മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തേണ്ടത് ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്. ജൽജീവൻ മിഷന്റെ ഭാഗമായി …

കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന നാല് ലബോറട്ടറികളിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി Read More »

താമരശേരി ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം

കോഴിക്കോട്: താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ പ്രമാണിച്ചാണ് ചുരത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് ഇതിൽ അധികവും. വയനാട് ഭാഗത്തേക്കാണ് കൂടുതലും ഗതാഗത കുരുക്ക്. യാത്രക്കാർ കൃത്യമായ ഗതാഗത നിയമം പാലിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

കോഴിക്കോട്ട് 10 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

കോഴിക്കോട്: പയ്യാനക്കലിൽ 10 വയസുകാരനെ തട്ടിക്കൊണ്ടു പോവാൻ ശ്രമം. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മോഷ്ടിച്ച കാറിലെത്തി കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫാണ്(33) കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്. ബീച്ച് ആശുപത്രിക്ക് സമീപത്തെ ടാക്സി സ്റ്റാൻറിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചതെന്നാണ് വിവരം. മദ്രസ വിട്ടു വരികയായിരുന്ന കുട്ടിയെയാണ് ബലമായി പിടിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത്. ഇത് ശ്രദ്ധിയിൽ പെട്ട നാട്ടുകാർ ഇാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമ്പൂർണ അടച്ചുപൂട്ടലിലേക്ക് യു.എസ്

വാഷിങ്ങ്ടൺ: വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സമ്പൂർണ അടച്ചുപൂട്ടലിലേക്ക് യുഎസ്. ഗവൺമെൻറിൻറെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കാതെ വന്നതോടെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. ഇതോടെ യുഎസ് സർക്കാർ ഔപചാരികമായ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. വോട്ടെടപ്പിൽ‌ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിലെത്താനാവാതെ വന്നതോടെയാണ് യുഎസ് പ്രതിസന്ധിയിലാവുന്നത്. നിർത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം വൈറ്റ് ഹൗസ് നിരസിക്കുകയായിരുന്നു. ഇതോടെ 5 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ താൽകാലിക അവധിയിൽ പോകേണ്ടി വരും. …

സമ്പൂർണ അടച്ചുപൂട്ടലിലേക്ക് യു.എസ് Read More »

ഫിലപ്പീൻസിൽ ഭൂചലനം, 6.9 തീവ്രത രേഖപ്പെടുത്തി

മനില: മധ്യ ഫിലപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 31 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തെത്തുടർന്ന് വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടു. സെബു പ്രവിശ്യയിലെ ബോഗോയിൽ നിന്ന് ഏകദേശം 19 കിലോമീറ്റർ വടക്കുകിഴക്കായിട്ടായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അസ്ഫാൽറ്റിലും കോൺക്രീറ്റ് റോഡുകളിലും ആഴത്തിലുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.

തമിഴ്നാട്ടിൽ തെർമൽ പ്ലാൻ്റ് തകർന്ന് വീണ് ഒമ്പത് തൊഴിലാളികൾ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ എന്നൂരിൽ നിർമാണത്തിലിരിക്കുന്ന തെർമൽ പ്ലാൻ്റ് തകർന്ന് വീണു ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പത്തോളം പേർക്ക് അപകടത്തിൽ പരുക്കേറ്റും. ഒരാളുടെ പരുക്ക് ഗുരുതരമാണ്. നിർമാണ പ്രവർത്തനത്തിനിടെ പവർ‌ യൂണിറ്റിൻറെ മുൻഭാഗം തകർന്നു വീഴുകയായിരുന്നു. ഏകദേശം 30 അടി ഉയരത്തിലുളള പ്ലാൻ്റാണ് വീണത്. നിലവിൽ പ്ലാൻറിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തൊഴിലാളികൾ പ്ലാൻറിനുളളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാ​ഗമായി മാതൃസമിതിയുടെ തിരുവാതിരകളി നടന്നു

തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച കലാപരിപാടികളോട് അനുബന്ധിച്ച് മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിരകളി നടന്നു. പങ്കെടുത്ത എല്ലവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ക്ഷേത്രം മാനേജർ ബി ഇന്ദിര, ഉപദേശക സമിതി അം​ഗം അഡ്വക്കേറ്റ് പി.എ ശ്രീവിദ്യ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകളും ഉപഹാരവും കൈമാറി.

മുട്ടം തോട്ടുങ്കര കൊടുങ്കയത്തിൽ അജോ ജോസഫ് നിര്യാതനായി

തൊടുപുഴ: മുട്ടം തോട്ടുങ്കര കൊടുങ്കയത്തിൽ പരേതനായ ജോസഫിൻ്റെ(പാപ്പായി) മകൻ അജോ ജോസഫ്(36) നിര്യാതനായി. സംസ്കാരം ഇന്ന്(1/10/2025) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ. മാതാവ് പൈങ്ങോട്ടൂർ മേക്കുന്നേൽ ആൻസി. ഭാര്യ ബീന മുരിക്കാശ്ശേരി തെക്കുംചേരിൽ കുടുംബാംഗം. മക്കൾ: അന്ന, മരിയ.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കും; അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി

ഇടുക്കി: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പൂർണ്ണമായും പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. ചെറുതോണിയിൽ കേരള കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ കൊണ്ടുവന്ന ഭൂനിയമചട്ട ഭേദഗതി ഇടുക്കിയിലെ ജനങ്ങളെ പ്രതിസന്ധിയിൽ ആക്കും. 2023 ൽ ഭൂനിയമ ഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ 1964 ലെയും 1993ലെയും ചട്ടപ്രകാരം ലഭിച്ചിട്ടുള്ള പട്ടയ …

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കും; അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി Read More »

മലപ്പുറത്ത് 48കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ

മലപ്പുറം: തേഞ്ഞിപ്പാലത്ത് 48കാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചിനക്കലങ്ങാടി സ്വദേശി രജീഷിനെ തിങ്കളാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതികളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടയിലുണ്ടായ അടിയിലും ചവിട്ടിലും വാരിയെല്ല് തകർന്നും ശ്വാസം മുട്ടിയുമാണ് രജീഷ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.