Timely news thodupuzha

logo

Month: March 2023

Free Spins, Åtnjuta Bästa Freespins spelautomater gratis online Inte med Insättning Eller Omsättning 2022

Content Bestämmels Samt Krav Villig Free Spins Hurdan Saken där Nya Spellagen Påverkar Dagens Free Spins Sammanfattningsvis Försåvitt Free Spins Såso Befinner sig Fria Vad Innefatta I närheten av Själv Vunnit Tillsammans Free Spins? Fria Free Spins Bred Registrering Ger De Gastkramning Nära n söker någon casino innan att tillbringa någo rogivand tillfälle ino casinogolvet …

Free Spins, Åtnjuta Bästa Freespins spelautomater gratis online Inte med Insättning Eller Omsättning 2022 Read More »

സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

തൃശ്ശൂർ: വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. വിനോദയാത്രയുടെ ഭാ​ഗമായി എറണാകുളത്ത് നിന്നെത്തി പാർക്കിൽ കുളിച്ച രണ്ട് കുട്ടികൾക്കാണ് രോ​ഗം പിടിപ്പെട്ടത്. വിവരം പുറത്തെത്തിയ ഉടൻ തന്നെ അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ തൃശ്ശൂർ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. വാട്ടർ തീം പാർക്കിലെ വെള്ളത്തിൻറെ സാമ്പിൾ ആരോഗ്യ വിഭാഗം ശേഖരിച്ചിട്ടുണ്ട്. രോ​ഗത്തിനടയാക്കി ഇടയായ സാഹചര്യമാകും പരിശോധിക്കുക. ‍എലിപ്പനി …

സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം Read More »

ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടുത്തം; വ്യോമസേനയുടെ സഹായം തേടേണ്ടിവരുമെന്ന് കളക്‌ടർ ഡോ രേണുരാജ്

കൊച്ചി: കഴിഞ്ഞ ദിവസം ബ്രഹ്മപുരം മാലിന്യ പ്ലാൻറിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ രേണുരാജ്. ഇന്ന് ഉച്ചയോടെ തീ കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടേണ്ടിവരുമെന്ന് കളക്‌ടർ അറിയിച്ചു. ആളികത്തുന്നതിൻറെ ശക്തി ക്ഷയിച്ചെങ്കിലും പുക പടരുന്നത് തുടരുകയാണ്. വ്യോമസേനയുടെ പ്രാഥമിക ചർച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി നടത്തി. വൈകിട്ട് മൂന്നിന് ഇതുമായി ബന്ധപ്പെട്ട് കളക്‌ടറേറ്റിൽ യോഗം നടക്കും.

ഇന്ധന സെസ് വർധന; കെ.എസ്.ആർ.ടി.സിക്ക് ഒരു മാസം 2 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന സർക്കാർച്ച അധിക ഇന്ധന സെസ് ഈടാക്കാൻ തീരുമാനിച്ചതോടെ കെ.എസ്.ആർ.ടി.സിക്ക് ഒരു മാസം രണ്ട് കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി ബസുകളോടിക്കാൻ ഒരു ദിവസം 3,30,000 ലീറ്റർ ഡീസൽ വേണം. ഇന്ധനസെസ് വരുമ്പോൾ ഇതിന് ഒരു ദിവസം 6.60 ലക്ഷം രൂപയാകും അധികമായി നൽകണ്ടത്. ഈ വിഷയം കെ.എസ്.ആർ.ടി.സി ധനവകുപ്പിൻറെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. പ്രതിമാസം രണ്ട് കോടി രൂപ ഏപ്രിൽ മുതൽ അധികമായി കണ്ടെത്തണം. കെ.എസ്.ആർ.ടി.സിയുടെ ഭരിഭാഗവും ചെലവഴിക്കുന്നത് ഇന്ധനത്തിലാണ്.

തൃശൂർ കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ തീപിടുത്തം; പ്രദേശത്ത് കനത്ത പുക ഉയർന്നു

തൃശൂർ: രാവിലെ ഏഴ് മണിയോടെയായിരുന്നു കുട്ടനെല്ലൂരിലുള്ള കാർ ഷോറൂമിൽ തീപിടുത്തമുണ്ടായത്. വലിയ തോതിൽ തീ പടർന്നതോടെ ഷോറൂമുകളിലുണ്ടയിരുന്ന ചില വാഹനങ്ങൾ കത്തി നശിച്ചു. പെട്ടെന്നു തന്നെ നിരവധി വാഹനങ്ങൾ അവിടെനിന്നും മാറ്റാനായതുകൊണ്ട് കൂടുതൽ വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടില്ല. അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. ഭാഗികമായി തീ നിയന്ത്രണവിധേയമാക്കി. എന്നാൽ കനത്ത പുക ഉയർന്നിട്ടുണ്ട്.

‘രാഘവൻ പ്ലീനറിയിൽ പങ്കെടുത്തയാളാണ്, അവിടെ അഭിപ്രായം പറയണമായിരുന്നു, പരസ്യപ്രതികരണം ഗുണംചെയ്യില്ല’; കെ.സി വേണുഗോപാൽ

ആലപ്പുഴ: കോൺ​ഗ്രസിനകത്തെ ഭരണ സംവിധാനത്തെക്കിറിച്ച് എം.കെ രാഘവൻ പരാമർശം നടത്തിയതിനെ കുറ്റപ്പെടുത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലാണ്. പരസ്യപ്രതികരണം ഗുണംചെയ്യില്ല. രാഘവൻ പ്ലീനറിയിൽ പങ്കെടുത്തയാളാണ്. അവിടെ അഭിപ്രായം പറയണമായിരുന്നു. വിമർശനങ്ങൾ സ്വാഭാവികമാണെന്നും ഉന്നയിക്കുന്നത് പുറത്താവരുതെന്നുമായിരുന്നു ആലപ്പുഴയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം കൂട്ടിച്ചേർത്തത്.

കേരളം ഭരിക്കാമെന്ന ബി.ജെ.പിയുടെ മോഹം നടക്കില്ല; എം.വി ഗോവിന്ദൻ

തൃശൂർ: ബി.ജെ.പി ത്രിപുരയിലെ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരെ ആരംഭിച്ച അക്രമവും കൊള്ളിവെയ്‌പും പ്രതിഷേധാർഹമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളം ഭരിക്കാമെന്ന ബി.ജെ.പിയുടെ മോഹം നടക്കില്ല. ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെ സി.പി.ഐ(എം) നേതാക്കളെ വധിക്കാൻ ബി.ജെ.പി പരസ്യമായി ആഹ്വാനം ചെയ്യുകയാണ്‌. ബി.ജെ.പിയുടെ ഈ കിരാതവാഴ്‌ചക്കെതിരെ എല്ലാ പാർട്ടി ഘടകങ്ങളും ശക്തമായ പ്രതിഷേധം ഉയർത്തുകയും ത്രിപുരയിലെ സഖാക്കൾക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വേണമെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി അസാധാരണം, മുഖ്യമന്ത്രി കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണ്; ഷിബു ബേബി ജോൺ

കൊല്ലം: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെയുണ്ടായ അക്രമണത്തിൽ ഭരണപക്ഷത്തിനെതിരെ മുൻ മന്ത്രി ഷിബു ബേബി ജോൺ. ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി അസാധാരണമാണ്. ആക്രമണം ആസൂത്രിതം. ആരെയോ വാർത്ത അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങൾ വക വെക്കാതെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ശക്തമായി തുടരണം. മുഖ്യമന്ത്രി കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണെന്നും ലഹരിക്കെതിരെ വാർത്തകൾ നൽകുമ്പോൾ എന്തിന് സി.പി.എം അസ്വസ്ഥത കാണിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

എം.കെ രാഘവൻ പറഞ്ഞതിൽ തെറ്റില്ലെന്ന് കെ.മുരളീധരൻ

കോഴിക്കോട്: രാജാവ് നഗ്നനാണെന്ന് പറയാൻ ആരും തയ്യാറല്ല, കാരണം അങ്ങനെ പറഞ്ഞാൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന എം.കെ രാഘവൻ എം.പിയുടെ പരാമർശത്തെ ന്യായീകരിച്ച് കെ.മുരളീധരൻ. എം.കെ രാഘവൻ പറഞ്ഞതിൽ തെറ്റില്ല. പാർട്ടി പ്രവർത്തകരുടെ പൊതു വികാരമാണ് അദ്ദേഹം പറഞ്ഞത്. കെ.പി.സി.സി അധ്യക്ഷൻ റിപ്പോർട്ട് ചോദിച്ചതിൽ തെറ്റില്ല. ഡിസിസി പ്രസിഡൻറ് റിപ്പോർട്ടുമായി നടത്തിയ പരസ്യ പ്രതികരണം തെറ്റാണ്. അങ്ങനെ പരസ്യപ്പെടുത്താൻ പാടില്ലായിരുന്നു. ഇന്നലത്തെ പരിപാടിയും പാർട്ടി വേദിയിലായിരുന്നു നടന്നത്. വിവാദമുണ്ടാകാതിരിക്കാനാണ് താൻ മിണ്ടാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനകീയ പ്രതിരോധ യാത്രയിൽ ഇ.പി ജയരാജൻ ഇന്ന് പങ്കെടുക്കും

തൃശ്ശൂർ: ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ പൊതുസമ്മേളനത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ പങ്കെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര കഴിഞ്ഞ മാസം 20ന് കാസർകോട് നിന്നായിരുന്നു തുടങ്ങിയത്. സംസ്ഥാന നേതൃത്വവുമായുള്ള ചേർച്ചയില്ലായ്മയെ തുടർന്ന് അന്ന് ഇ.പി റാലിയിൽ പങ്കെടുക്കാത്തത് വിവാദമായിരുന്നു. വിവിധ ജില്ലകൾ സന്ദർശിച്ച ശേഷമാണ് ജാഥ ഇന്ന് തൃശ്ശൂരിലേക്ക് പ്രവേശിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാനായി …

ജനകീയ പ്രതിരോധ യാത്രയിൽ ഇ.പി ജയരാജൻ ഇന്ന് പങ്കെടുക്കും Read More »

കെ.ഫോൺ അന്തിമപട്ടിക; ആവശ്യപ്പെട്ടതിൽ പകുതി മാത്രം നൽകി തദ്ദേശഭരണ വകുപ്പ്

കൊച്ചി: കേരളത്തിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്ന് പറയാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും അർഹരായ ബി.പി.എൽ കുടുംബങ്ങളുടെ അന്തിമ പട്ടിക പോലും ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. ആറ് മാസം മുമ്പ് തദ്ദേശഭരണ വകുപ്പിനെ പതിനാലായിരം പേരുടെ ലിസ്റ്റ് നൽകാൻ ചുമതലപ്പെടുത്തിയെങ്കിലും ആവശ്യപ്പെട്ടതിൽ പകുതി മാത്രമാണ് കൈമാറിയത്. വിദഗ്ധ സമിതി പ്രവർത്തന മൂലധനം കണ്ടെത്താൻ സമർപ്പിച്ച റിപ്പോർട്ടിനെ ചൊല്ലിയുള്ള വകുപ്പുതല തർക്കങ്ങളും തീർന്നിട്ടില്ല. ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പറഞ്ഞിരുന്നത്. നാല് ജില്ലകളിൽ നിന്ന് ഒരാള് പോലും ലിസ്റ്റിലുൾപ്പെട്ടിട്ടില്ല. …

കെ.ഫോൺ അന്തിമപട്ടിക; ആവശ്യപ്പെട്ടതിൽ പകുതി മാത്രം നൽകി തദ്ദേശഭരണ വകുപ്പ് Read More »

സൈബി ജോസ് കിടങ്ങൂർ കേസ് പിൻവലിക്കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന് പരാതി

കൊച്ചി: കോഴ വാങ്ങിയ കേസിൽ പ്രതിയായിരിക്കുന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ വീണ്ടും പരാതി. കേസിൽ നിന്ന് പിന്മാറാൻ 5 ലക്ഷം രൂപ വാങ്ങി ചതിച്ചുവെന്ന വഞ്ചന കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. കോതമംഗലം സ്വദേശിയുടെ പരാതിയിൽ ചേരാനല്ലൂർ പൊലീസ് കേസെടുത്തു. പരാതി നൽകിയിരിക്കുന്ന വ്യക്തിയുടെ ഭാര്യ കുടുംബ കോടതിയിൽ ഉൾപ്പടെ ഇയാൾക്കെതിരെ നൽകിയിരുന്ന കേസ് സൈബി ജോസിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ഈ പരാതികൾ പിൻവലിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിൻവലിച്ചുവെങ്കിലും കുടുംബ കോടതിയിലെ കേസ് …

സൈബി ജോസ് കിടങ്ങൂർ കേസ് പിൻവലിക്കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന് പരാതി Read More »

ഭയപ്പെടുത്തി പിന്മാറ്റാനും അടിച്ചമർത്താനും നീക്കം നടക്കുന്നു; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ പ്രതികരിച്ച് വി.ഡി സതീശൻ

കൊച്ചി: സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്ന് എസ്.എഫ്.ഐയുടെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തെ വിമർ‌ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ‘പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നത്. ഭയപ്പെടുത്തി പിന്മാറ്റാനും അടിച്ചമർത്താനും നീക്കം നടക്കുന്നു. ദില്ലിയിൽ എന്താണോ സംഭവിക്കുന്നത് അത് തന്നെയാണിപ്പോൾ കേരളത്തിലും സംഭവിക്കുന്നത്. മാധ്യമ സ്ഥാപനത്തിലേക്ക് കടന്ന് കയറിയുള്ള വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല. സംഭവം നേതൃത്വത്തിന്റെ അറിവോടെയാണ്. എതിർ ശബ്ദങ്ങളെയോ വിമർശനങ്ങളെയോ കേൾക്കാൻ അവർ തയ്യാറല്ല. സർക്കാരിനെ മാത്രമല്ല, പ്രതിപക്ഷത്തെയും …

ഭയപ്പെടുത്തി പിന്മാറ്റാനും അടിച്ചമർത്താനും നീക്കം നടക്കുന്നു; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ പ്രതികരിച്ച് വി.ഡി സതീശൻ Read More »

രണ്ട് ദിവസംകൂടി ചൂട് തങ്ങി നിൽക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; പകൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്

കൊച്ചി: കേരളത്തിൽ രണ്ടു ദിവസംകൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം തുടരുകയാണ്. ഇപ്പോഴുള്ള ചൂടിനേക്കാൾ മൂന്നു മുതൽ 5 ഡിഗ്രി വരെ താപനില ഉയർന്നേക്കും. പാലക്കാട് ജില്ലയിൽ ഇന്നലത്തെ ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. കോഴിക്കോട് 35.2 ഡിഗ്രിയും കൊച്ചിയിൽ 33.4 ഡിഗ്രിയും ആലപ്പുഴയിൽ 34.2 ഡിഗ്രിയും തിരുവനന്തപുരത്ത് 32.8 …

രണ്ട് ദിവസംകൂടി ചൂട് തങ്ങി നിൽക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; പകൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട് Read More »

El Torero Für nüsse Spielen Bloß Registration Angeschlossen

Content El Torero Verbunden Um Echtgeld Spielen Blackjack Qua Pusher Prämie Ohne Einzahlung April El Torero Feinheiten Religious Spielen! Amerikanisch maximiert über Sauerkraut, sic man an dieser stelle weder irgendetwas runterladen jedoch gegenseitig damit nachfolgende Instandhaltung von Updates kümmern soll. Tagsüber sieht dies Kiez noch sehr fad leer, gegeneinander dahinter zocken unter anderem ein pro …

El Torero Für nüsse Spielen Bloß Registration Angeschlossen Read More »

15 Expert Tips To Help Businesses Ethically Handle Their Data

To comply with the second GDPR precept you want to never use private knowledge for functions apart from what you could have gathered consent for. This principle aligns properly with ethical data collection values of transparency, equity and trust. Data ethics refers back to the moral principles and tips that govern the collection, storage and …

15 Expert Tips To Help Businesses Ethically Handle Their Data Read More »

റോഡ് പണിയുടെ പേര് പറഞ്ഞ് കുടിവെള്ളം മുട്ടിയ്ക്കുന്നു

കുണിഞ്ഞി: പുറപ്പുഴ പഞ്ചായത്ത് 10-ാം വാർഡിൽകൂടി കടന്നുപോകുന്ന വാഴെക്കവല- കുണിഞ്ഞി – കൂപ്പുകവല റോഡിൻ്റെ പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള കുടിവെള്ള പൈപ്പുലൈനുകൾ പൊട്ടിപ്പോയി. ഈറോഡിൻ്റെ മെറ്റലിട്ട് സോളിങ്ങ് നടപടികൾ തീർന്നതാണ്. എന്നാൽ പൊട്ടിപ്പോയ പൈപ്പുകൾ മാറ്റിയിടാനോ പുതിയ പൈപ്പുകൾ വഴിയിൽ ഇറക്കിയിട്ടിട്ടും പണികൾ ഒന്നും നടത്താനോ  വാട്ടർ അതോറിറ്റി തയ്യാറാകുന്നില്ല. അതിനാൽ കുണിഞ്ഞി സെൻ്റ് ആൻ്റണീസ് ഹൈ സ്കൂൾ, തെങ്ങുംപിള്ളി ലക്ഷംവീട് കോളനി എന്നിവിടെയുള്ള ജനങ്ങൾ സ്വകാര്യ വ്യക്തികൾ വണ്ടികളിൽ അടിച്ചുതരുന്ന വെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നു 2000 ലിറ്റർ …

റോഡ് പണിയുടെ പേര് പറഞ്ഞ് കുടിവെള്ളം മുട്ടിയ്ക്കുന്നു Read More »

കേരള മഹിളാ ഫെഡറേഷൻ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ കട്ടൻചായ  സമരംനടത്തി.

തൊടുപഴ: പാചകവാതക വില വർദ്ധനവിലും ,കേന്ദ്ര സംസ്ഥാന, സർക്കാരുകളുടെ ജനദ്രോഹ ബജറ്റിലും പ്രതിഷേധിച്ച് സി.എം.പിയുടെ മഹിളാ സംഘടനയായ കേരളാ മഹിളാഫെഡറേഷൻ തൊടുപുഴ ഏരിയാ കമ്മറ്റി കട്ടൻ ചായ സമരം നടത്തി തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് അടുപ്പ് കൂട്ടി കട്ടൻ ചായ തിളപ്പിച്ച് സമരം നടത്തിയത്     സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു ഏരിയാ സെക്രട്ടറി വി.ആർ അനിൽ കുമാർ, മഹിളാ ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് കെ.ജി ലീലാമ്മ സരസമ്മ …

കേരള മഹിളാ ഫെഡറേഷൻ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ കട്ടൻചായ  സമരംനടത്തി. Read More »

വിലവർദ്ധനവ് ;കേരള കോൺഗ്രസ് ധർണ്ണ നടത്തി .

തുടങ്ങനാട്: പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും വില വർദ്ധിപ്പിച്ച് ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നിലപാടിനെതിരെ കേരള കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങനാട് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. തിരഞ്ഞെടുപ്പിന് മുമ്പ് അനക്കമില്ല പോളിംഗ് കഴിയുന്നത് മുതൽ ഇന്ധനവില വർദ്ധിപ്പിക്കാൻ തുടങ്ങും.നമ്മുടെ രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നവരെ നോക്കി നിൽക്കുംഅത് കഴിഞ്ഞ് എക്സിറ്റ് പോളിന്റെ റിസൾട്ട് വരുമ്പോൾ തന്നെ പാചകവാതകത്തിന്റെ വില അതികഠിനമായി വർദ്ധിപ്പിക്കുന്നുഒരുവിധത്തിലും …

വിലവർദ്ധനവ് ;കേരള കോൺഗ്രസ് ധർണ്ണ നടത്തി . Read More »

നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 2024ലെ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി. കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്നായിരുന്നു മോദി പറഞ്ഞത്. ന്യൂനപക്ഷങ്ങൾ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാർ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാർ. സംഘപരിവാറിൽ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താൽക്കാലിക ലാഭങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകൾ ന്യൂനപക്ഷത്തിൻറെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ സ്ഥാനമാനങ്ങൾ വേണമെങ്കിൽ മിണ്ടാതെ ഇരിക്കണം; എം.കെ രാഘവൻറെ പ്രസംഗത്തിൽ കെ.പി.സി.സി റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: എം.കെ രാഘവൻറെ കോൺഗ്രസ് നേതൃത്വത്തിനെതിരായ പ്രസംഗത്തിൽ കെ.പി.സി.സി റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകാനാണ് കെ.പി.സി.സി അധ്യക്ഷൻ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ടിന് നിർദ്ദേശം നൽകിയിരിക്കുന്നത്. പാർട്ടിയിൽ സ്ഥാനമാനങ്ങൾ വേണമെങ്കിൽ മിണ്ടാതെ ഇരിക്കണം. രാജാവ് നഗ്നനാണെന്നു പറയാൻ ആരുമില്ലെന്നും ആയിരുന്നു എം.കെ രാഘവൻ പറഞ്ഞത്. എന്നാൽ എം.കെ രാഘവൻറെ വിമർശനങ്ങളോട് വി.എം സുധീരൻ പ്രതികരിച്ചില്ല.

ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണ്, വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചതെന്നത് ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ലൈഫ്മിഷൻ ചെയർമാൻ കൂടിയായ അദ്ദേഹം അറിയാതെ ഒരു കരാറും ഒപ്പിടില്ലെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. ലൈഫ്മിഷൻ തട്ടിപ്പിലെ എല്ലാ രേഖകളും അടിയന്തരമായി വിജിലൻസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുകയാണഅ.

കളക്ടറുടേത് ഉൾപ്പെടെയുള്ള വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള നടപടിക്ക് ഹൈക്കോടതി സ്റ്റേ

പത്തനംതിട്ട: റിംഗ് റോഡ് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് ജില്ലാ കളക്ടറുടെതുൾപ്പെടെ അഞ്ചു വാഹനങ്ങൾ ജപ്തി ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പത്തനംതിട്ട സബ് കോടതിയായിരുന്നു വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. വാഹനങ്ങളെല്ലാം കളക്ടറേറ്റ് കോമ്പൗണ്ടിൽ നിന്നും ജപ്തി നടപടികൾ തുടങ്ങിയതോടെ മാറ്റിയിരുന്നു. റിങ്ങ് റോഡിന് 2008ൽ സ്ഥലം ഏറ്റടുത്ത വകയിൽ മൂന്ന് സെന്റ് സ്ഥലം നൽകിയ ഒരാൾക്ക് നഷ്ടപരിഹാരവും പലിശയും ചേർത്ത് 38 ലക്ഷം രൂപയാണ് കൊടുക്കേണ്ടത്. …

കളക്ടറുടേത് ഉൾപ്പെടെയുള്ള വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള നടപടിക്ക് ഹൈക്കോടതി സ്റ്റേ Read More »

സിവ : വസ്ത്രവിപണിയിലെ വിസ്മയം. മാർച്ച് 6 മുതൽ തൊടുപുഴയിൽ പുതിയ ഷോറൂമിൽ ……

തൊടുപുഴ :ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അനുയോജ്യമായ വസ്ത്ര ശേഖരവുമായി സിവ മറ്റേർണിറ്റി വെയർ തൊടുപുഴയിൽ മാർച്ച് 6 മുതൽ പുതിയ ഷോറൂമിൽ പ്രവർത്തനം ആരംഭിക്കും .കോതായിക്കുന്നു ബൈപ്പാസ് റോഡിൽ പഴയ വാട്ടപ്പിള്ളിൽ ബിൽഡിങ്ങിൽ തിങ്കളാഴ്ച രാവിലെ 9 .30 നു ചാഴികാട്ടു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.മീന സോമൻ ഉൽഘാടനം നിർവഹിക്കും .മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ ആദ്യ വിൽപ്പന നിർവഹിക്കും .സിവ മറ്റേർണിറ്റി വെയർ മാനേജിങ് ഡയറക്ടർ മെയ് ജോയി സന്നിഹിതയായിയിരിക്കും . ഷോറൂമിലെ ഫോൺ …

സിവ : വസ്ത്രവിപണിയിലെ വിസ്മയം. മാർച്ച് 6 മുതൽ തൊടുപുഴയിൽ പുതിയ ഷോറൂമിൽ …… Read More »

എം.എൽ.എ മാത്യു കുഴൽ നാടൻ റിമാൻഡ് റിപ്പോർട്ട് വായിക്കുന്നത് സഭാ രേഖകളിൽ നിന്ന് നീക്കി

തിരുവനന്തപുരം: എം.എൽ.എ മാത്യു കുഴൽ നാടൻ, ലൈഫ് മിഷനെ കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗം നടത്തിയതിന്റെ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ടെന്ന ഭാഗവും സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുവെന്ന പരാമർശവുമാണ് സഭാ രേഖകളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. രേഖയിൽ നിന്നും റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും മാറ്റി. ഈ നടപടി കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന നിലയ്ക്കാണ്.

കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവം; വണ്ടിയിൽ സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തിൽ വണ്ടിയിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്നാണ് കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. കണ്ണൂരിൽ വച്ച് ഫെബ്രുവരി രണ്ടിനായിരുന്നു ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തും വെന്തുമരിച്ചത്. പൂർണ ഗ​ർ​ഭി​ണി​യാ​യ റീ​ഷ​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​ക​വെ​ കാ​റി​ന് തീ​പി​ടി​ക്കുകയായിരുന്നു. ആറ് പേരാണ് അപകടം ഉണ്ടായ സമയത്ത് കാറിലുണ്ടായിരുന്നത്. ഒരു കുട്ടി ഉൾപ്പെടെ കാറിന്റെ പിൻ …

കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവം; വണ്ടിയിൽ സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട് Read More »

വൈദേകം റിസോര്‍ട്ട് വിവാദം; തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് ആരെന്ന് അറിയാമെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: തനിക്കെതിരെ വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ഗൂഢാലോചന നടത്തുന്നത് ആരെന്ന് അറിയാമെന്നും സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഗൂഢാലോചന പാര്‍ട്ടിക്കുള്ളിൽ നിന്നെന്ന് പറഞ്ഞിട്ടില്ലെന്നും വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധന നടത്തിയത് ആദായനികുതി വകുപ്പ് ടി.ഡി.എസ് വിഭാഗമാണ്. സിപിഎമ്മിന്‍റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. കേരളം മുഴുവൻ ഒരു പോലെയാണ്. ഏത് ജില്ലയിലും പങ്കെടുക്കാമെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഇ.പി ജയരാജന്‍ അറിയിച്ചു.

കോ‍ർപ്പറേഷൻറെ സത്പേരിന് കളങ്കം വരുത്തുകയും ചെയ്ത ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: അച്ചടക്കലംഘനവും ചട്ടലംഘനവും സ്വഭാവ ദൂഷ്യപരമായ പ്രവർത്തിയും കാരണം കോ‍ർപ്പറേഷൻറെ സത്പേരിന് കളങ്കം വരുത്തിയ ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെ.എസ്.ആർ.ടി.സി താൽക്കാലികമായി മാറ്റി നിർത്തി. ഉദ്യോ​ഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വേണ്ടി ഏർപ്പെടുത്തിയ ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിം​ഗിൽ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അ​ഗസ്റ്റ്യൻ, ഫെബ്രുവരി 19 ന് ആലുവ ശിവരാത്രി ദിവസം എറണാകുളം ഡിപ്പോയിൽ വെഹിക്കിൾ സൂപ്പർവൈസർ ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ ബിജുകുമാർ, നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി …

കോ‍ർപ്പറേഷൻറെ സത്പേരിന് കളങ്കം വരുത്തുകയും ചെയ്ത ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു Read More »

കർണാടക പി.യു.സി പരീക്ഷ; ഹിജാബ് അനുവദിക്കില്ല, സുപ്രീംകോടതിയിൽ നടപടികൾ തുടരട്ടെയെന്ന് ബി.സി.നാഗേഷ്

ബാംഗ്ലൂർ: കർണാടക പി.യു.സി പരീക്ഷകൾക്ക് ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്നും സുപ്രീംകോടതിയിൽ നടപടികൾ തുടരട്ടെയെന്നും വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ്. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തരവാദത്തിന് സുപ്രീംകോടതി വിസമ്മതിച്ച സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജികൾ ഇന്നും പരാമർശിച്ചു. മാർച്ച് ഒമ്പതിനാണ് കർണാടക പി.യു.സി പരീക്ഷകൾ തുടങ്ങുന്നത്. പരീക്ഷയ്ക്ക് ഇനി അഞ്ച് ദിവസം മാത്രമാണുള്ളതെന്നും അതിനാൽ കേസിൽ ഉടനടി വാദം കേൾക്കണമെന്നും ഹർജിക്കാർ പറഞ്ഞു. എന്നാൽ പെട്ടെന്ന വന്ന് പരാമർശം നടത്തിയാൽ കേസ് …

കർണാടക പി.യു.സി പരീക്ഷ; ഹിജാബ് അനുവദിക്കില്ല, സുപ്രീംകോടതിയിൽ നടപടികൾ തുടരട്ടെയെന്ന് ബി.സി.നാഗേഷ് Read More »

ലൈഫ് മിഷൻ അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമെന്ന് അനിൽ അക്കര

തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നതിന് രേഖകളുമായി മുൻ എം.എൽ‌.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നും ആരോപിച്ച അദ്ദേഹം വാർത്താസമ്മേളനത്തിനിടയിൽ അന്ന് യോഗം ചേർന്നതിന്റെ റിപ്പോർട്ടും പുറത്തുവിട്ടു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ്, മുൻ മന്ത്രി എ.സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നൽകിയ കത്തായിരുന്നു അത്.

കേരളവും ബി.ജെ.പി നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് കെ.സുരേന്ദ്രൻ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളവും ബി.ജെ.പി നേടുമെന്ന പ്രസ്താവനയിൽ പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടു പലകയാകും ലോക്സഭാ തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ബി.ജെ.പിക്ക് കരുത്തുപകരും. ഭാരിച്ച ഉത്തരവാദിത്തമാണ് ഏൽപിച്ചത്. കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

‘കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു, ഇത് ഗൗരവമായി കാണണം’; കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി. നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു. ഇത് ഗൗരവമായി കാണണം. 2016 ലെ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകരമാണ് തുടർഭരണം. 74000 കോടിയുടെ 933 പദ്ധതികൾക്ക് അംഗീകാരം നൽകി. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറക്കാൻ സാധിച്ചു. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകൾ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് വിവരങ്ങൽ ചോര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: പെഗാസെസെന്ന ചാര സോഫറ്റ് വെയർ ഉപയോഗിച്ച് തന്‍റെയുൾപ്പെടെ പല രാഷ്ട്രീയ നേതാക്കളുടെയും ഫോണിലുള്ള വിവരങ്ങൾ സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെയാണ് കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണ് ഇന്ത്യയിലെന്നും രാഹുല്‍ വിമർശിച്ചു. എന്നാൽ ആരോപണം ഉന്നയിക്കുന്ന രാഹുല്‍ എന്തുകൊണ്ട് ഫോണ്‍ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചു.

സ്വകാര്യബസുകളിൽ ക്യാമറകൾ ഘടിപ്പിച്ചു തുടങ്ങി; കെ.എസ്.ആർ.ടി.സിക്ക് ബാധകമല്ലെന്ന ​ഗവൺമെന്റ് തീരുമാനത്തിൽ പ്രതിഷേധം

തൊടുപുഴ: റോഡിലെ നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ സ്വകാര്യബസുകളിൽ ക്യാമറകൾ ഘടിപ്പിച്ചു തുടങ്ങി. എന്നാൽ ഈ നിയമം കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഏർപ്പെടുത്താത്ത സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സ്വകാര്യ ബസ് ജീവനക്കാർ ഉന്നയിക്കുന്നത്. റോഡുകളിൽ സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങളെ തുടർന്ന് സ്വകാര്യ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു. പക്ഷെ ഇത് എത്രത്തോളം പ്രായോഗികമാണെന്നുള്ള കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ഒരു ബസിന് മൂന്ന് ക്യാമറകൾ വച്ച് സ്ഥാപിക്കണം. മുൻവശം ഉൾവശം പിറകുവശം തുടങ്ങിയ മൂന്നു ക്യാമറകൾ …

സ്വകാര്യബസുകളിൽ ക്യാമറകൾ ഘടിപ്പിച്ചു തുടങ്ങി; കെ.എസ്.ആർ.ടി.സിക്ക് ബാധകമല്ലെന്ന ​ഗവൺമെന്റ് തീരുമാനത്തിൽ പ്രതിഷേധം Read More »

ചൂട് കൂടിയതിനാൽ ജലക്ഷാമം രൂക്ഷമാകും; സി.ഡബ്ല്യു.ആർ ഡി.എം

കോഴിക്കോട്: ചൂട് കൂടിയതോടെ കേരളത്തിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞർ. ശരിയായി മഴ കിട്ടിയില്ലെങ്കിൽ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതിൽ താഴുമെന്നാണ് മുന്നറിയിപ്പ്. പല ജില്ലകളിലും ഭൂഗർഭ ജലത്തിൻറെ അളവും കുറഞ്ഞു. ഒരു മാസത്തെ കണക്കു പ്രകാരം അന്തരീക്ഷ താപനില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉയർന്ന് നിൽക്കുകയാണ്. രാത്രി കാലത്തെ താപനിലയിൽ പാലക്കാട് ജില്ലയിൽ 2.9 ഡിഗ്രി വരെ ഉയർന്നിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ ചൂട് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് കൊച്ചി, കൊല്ലം, തൃശൂർ ജില്ലകളിൽ മാത്രമാണ്. …

ചൂട് കൂടിയതിനാൽ ജലക്ഷാമം രൂക്ഷമാകും; സി.ഡബ്ല്യു.ആർ ഡി.എം Read More »

ഇക്കാനഗറിലെ തർക്കഭൂമിയിൽ സർവ്വേ നടപടികൾക്ക് തുടക്കം കുറിച്ചു

മൂന്നാർ: കെ.എസ്.ഇ.ബിയുടെ സ്‌കെച്ച് പ്രകാരമുള്ള 16.55 ഏക്കർ ഭൂമിയിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചുകൊണ്ട് ഇക്കാനഗറിലെ തർക്കത്തിൽ കിടക്കുന്ന സ്ഥലത്ത് സർവ്വേ നടപടികൾക്ക് റവന്യുവകുപ്പ് തുടക്കം കുറിച്ചു. ഇക്കാനഗറിലെ സർവ്വേ നമ്പർ 843-ൽപ്പെട്ട ഭൂമിയിൽ നൂറുകണക്കിന് കുടുംബങ്ങളിലെ അഞ്ചാമത്തെ തലമുറകളാണ് താമസിക്കുന്നത്. കാലങ്ങളായി ഇവിടെ താമസിക്കുന്ന ആളുകളെ ഇറക്കിവിടാൻ കെ.എസ്.ഇ.ബി ശ്രമിച്ചിരുന്നു. അതിന്റെ ഭാ​ഗമായി മലകൾ കീഴടക്കി അവിടങ്ങളിൽ കോടികൾ മുടക്കി വേലിയും നിർമ്മിച്ചതാണ്. ഇതോടെ സ്വന്തം ഭൂമിയിൽ നിന്നും കുടിയിറക്ക് ഭീഷണി നേരിട്ട കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. …

ഇക്കാനഗറിലെ തർക്കഭൂമിയിൽ സർവ്വേ നടപടികൾക്ക് തുടക്കം കുറിച്ചു Read More »

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

കണ്ണൂർ: പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണ് ഷുഹൈബിനെ വധിച്ചതെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ നിയമസഭയിൽ ഉയർത്തി എം.എൽ.എ ടി.സിദ്ധിഖ് അടിയന്തര പ്രമേയത്തിന് നോട്ടീസ് സമർപ്പിച്ചു. എന്നാൽ സ്പീക്കർ അനുമതി നിഷേധിക്കുകയാണ് ചെയതത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തില്ലങ്കേരി സി.പി.എം ഒക്കത്തു വച്ചിരിക്കുന്ന പ‍യ്യനാണ്. ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ചിരുന്നകാലത്ത് ഇടതു പക്ഷം ആരെ ചാരിയാണ് നിന്നിരുന്നതെന്നും ഇതിനെല്ലാം കാലം കണക്കു ചോദിക്കുമെന്നും പ്രതിപക്ഷ …

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം Read More »

തീ പൂർണ്ണമായി അണയ്ക്കാനായിട്ടില്ല; കൊച്ചി നഗരത്തിൽ പുക തങ്ങി നിൽക്കുന്നു

കൊച്ചി: ഇന്നലെ വൈകിട്ട് എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപ്പിടുത്തമുണ്ടായതിനെ തുടർന്ന് നഗരത്തിലെങ്ങും കനത്ത പുക. പ്രധാനയിടത്ത് നിന്നും കിലോമീറ്ററുകളോളം ദൂരത്തേക്ക് പുക വ്യാപിച്ചിട്ടുണ്ട്. ഇതുവരേയും പൂർണ്ണമായി തീ അണയ്ക്കാനായിട്ടില്ല. കനലുകളിൽ തീ അണയാതെ കിടക്കുന്നതിനാൽ ഇനിയും പടരാണ് സാധ്യത. മുമ്പ് പലതവണ ബ്രഹ്മപുരം പ്ലാൻറിൽ തീപിടുത്തമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ തീ കെടുത്താനായത് മൂന്ന് ദിവസമെടുത്തായികരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണിപ്പോൾ. അപകടത്തിന്റെ കാരണം വ്യക്തമല്ല.

‘യഥാർത്ഥ യാത്ര നിരക്കിൻറെ പകുതിയെങ്കിലും വിദ്യാർത്ഥിൾക്ക് നിശ്ചയിക്കണം’; ജസ്റ്റിസ് എം.രാമചന്ദ്രൻ

തിരുവനന്തപുരം: സ്വകാര്യ ബസ് വ്യവസായം കേരളത്തിൽ നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികളുടെ കൺസഷൻ നിയന്ത്രിച്ചെ മതിയാകൂയെന്ന് ജസ്റ്റിസ് എം രാമചന്ദ്രൻ.സ്വകാര്യ ബസുടമകൾ മാത്രം വിദ്യാർത്ഥികളെ എന്തിന് സഹകരിക്കണം. യഥാർത്ഥ യാത്ര നിരക്കിൻറെ പകുതിയെങ്കിലും വിദ്യാർത്ഥിൾക്ക് നിശ്ചയിക്കണം. ഒപ്പം പ്രായ പരിധിയും വേണം യാത്ര നിരക്കിലെ ഇളവ് മുഴുവൻ വിദ്യാർത്ഥികൾക്കുമായി പ്രായോഗികമല്ല. പാവപ്പെട്ട കുട്ടികൾ ആരെന്ന കാര്യത്തിലും പരിശോധന വേണം. 12 വർഷമായി ബസ്-ടാക്സി നിരക്ക് നിശ്ചയിക്കുന്നതിനുള്ള കമ്മീഷനായി പ്രവർത്തിച്ച ജസ്റ്റിസ് എം.രാമചന്ദ്രൻ സ്ഥാനം ഒഴിയും മുൻപാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. …

‘യഥാർത്ഥ യാത്ര നിരക്കിൻറെ പകുതിയെങ്കിലും വിദ്യാർത്ഥിൾക്ക് നിശ്ചയിക്കണം’; ജസ്റ്റിസ് എം.രാമചന്ദ്രൻ Read More »

Cata jogos de casino gratis caça niqueis

Content Quais São As Vantagens Criancice Jogar Demanda Outros Guia Infantilidade Jogos De Casinos Online Aquele Apostar Cata Níqueis On Jewels Of India Jogue Nas Melhores Maquina Infantilidade Cata Amadurecido tantos jogos caca niqueis online dado como aclamar pode decorrer uma duração cakáter. Comece pelos jogos puerilidade caca niqueis mais recentes dado aquele aproveite os …

Cata jogos de casino gratis caça niqueis Read More »

ത്രിപുര തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ സി.പി.എമ്മിനകത്ത് വിമർശനം

ന്യൂഡൽഹി: ത്രിപുര തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം കോൺ​ഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ സി.പി.എമ്മിനുള്ളിൽ വിമർശനം ഉടലെടുത്തു. ഇതോടെ കേന്ദ്ര നേതൃത്വം വലഞ്ഞിരിക്കുകയാണ്. കോൺഗ്രസ് സഹകരണവുമായി മുന്നോട്ട് പോയത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ഇപ്പോൾ സഖ്യം തുടരണോയെന്നതിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കേരളം പി.ബി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും. കോൺഗ്രസിന് മാത്രമാണ് സഹകരണം കൊണ്ട് നേട്ടമുണ്ടായതെന്നാണ് പാർട്ടിയിലെ വലിയ വിഭാഗം നേതാക്കളും പറയുന്നത്. അതേസമയം, വലതുപക്ഷവുമായുള്ള അകലത്തിൽ വ്യക്തതവേണമെന്ന കേരളത്തിന്റെ നിലപാട് കൈക്കൊണ്ടില്ല. ദേശീയ രാഷ്ട്രീയ …

ത്രിപുര തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ സി.പി.എമ്മിനകത്ത് വിമർശനം Read More »

Buy Essay Online From Genuine Publishers – The Very Best Method to Study

You may not have heard of people buying essays on the internet. Nonetheless, it’s true that a good deal of pupils are currently into the web to get their college degrees through distance learning programs. This has led into the rise of several essay writing service providers who provide quality essays at very affordable prices. …

Buy Essay Online From Genuine Publishers – The Very Best Method to Study Read More »

Finest Sites To try out On line casino app that win real money Black-jack For real Money in 2022

Content How will you Play Black-jack? Multihand Atlantic City Blackjack This allows one to twice your wager in exchange for getting exactly another cards in the dealer, and you ought to stay. This really is utilized while you are inside the an enthusiastic advantageous casino app that win real money state and you will wish …

Finest Sites To try out On line casino app that win real money Black-jack For real Money in 2022 Read More »

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമുള്ള ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു. ശിവശങ്ക‍ർ ഉന്നത സ്വാധീനമുള്ള ആളായതുകൊണ്ട് ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സി.ബി.ഐ കോടതിയെ ഇ.ഡി അറിയിച്ചത്. അതേസമയം മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നും ശിവശങ്കർ പറഞ്ഞു. ഈ വാദം …

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി Read More »

ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചാൽ പട്ടയമെന്ന പ്രതീക്ഷയിലൂടെ ജീവിതം തള്ളിനീക്കുന്നവർക്ക് തിരിച്ചടിയാകുമെന്ന് സണ്ണി പൈമ്പിളളിൽ

മുരിക്കാശ്ശേരി: പട്ടയ അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴും ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തന അനുമതി ഈ മാസം അവസാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ യോ​ഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് പ്രസിഡൻറ് സണ്ണി പൈമ്പിള്ളിൽ വ്യക്തമാക്കി. ഇടുക്കി പ്രത്യേക ഭൂപതിവ് ഓഫീസ് ഒഴികെയുള്ള കരിമണ്ണൂർ, രാജകുമാരി, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം തുടങ്ങിയ ഓഫീസുകളുടെ പ്രവർത്തനാനുമതി ആണ് മാർച്ച് 31 ന് അവസാനിക്കുന്നത്. സമരങ്ങൾക്കും, പ്രതിഷേധങ്ങൾക്കും വിരാമം കുറിച്ചു കൊണ്ട് ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫീസുകൾക്ക് ഈ …

ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചാൽ പട്ടയമെന്ന പ്രതീക്ഷയിലൂടെ ജീവിതം തള്ളിനീക്കുന്നവർക്ക് തിരിച്ചടിയാകുമെന്ന് സണ്ണി പൈമ്പിളളിൽ Read More »