Timely news thodupuzha

logo

Local News

ബ്രൗൺ ഷുഗർ വിൽപന; കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയിൽ

കോട്ടയം: നഗരത്തിൽ ബ്രൗൺ ഷുഗർ വിൽപന നടത്തിയ അന്യസംസ്ഥാന തൊഴിലാളിയെ എക്‌സൈസ് പിടികൂടി. പച്ചക്കറി പഴം വിൽപനയുടെ മറവിലായിരുന്നു ഇയാൾ മാരക ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്നത്. ആസാം സോണിപുർ പഞ്ച്മൈൽ ബസാർ സ്വദേശിയായ രാജികുൾ അലം(33) എന്നയാളെയാണ് പ്രതി. കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബ്രൗൺ ഷുഗർ 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിലായിരുന്നു. വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് …

ബ്രൗൺ ഷുഗർ വിൽപന; കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയിൽ Read More »

‌ജില്ലയിലെ ആദ്യ സ്വകാര്യ ഹരിത ടിഷ്യൂ കള്‍ച്ചര്‍ ലാബ് 30ന് പ്രവര്‍ത്തനം ആരംഭിക്കും

ഇടുക്കി: ജില്ലയിലെ ആദ്യ സ്വകാര്യ ഹരിത ടിഷ്യൂ കള്‍ച്ചര്‍ ലാബ് 30ന് തൊടുപുഴ പാലാ റോഡിലെ ചുങ്കത്ത് പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 11ന് ചുങ്കം പള്ളിക്ക് സമീപം ലാബ് അങ്കണത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ തൊടുപുഴ എം.എല്‍.എ പി.ജെ. ജോസഫ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. കഴിഞ്ഞ നാലര പതിറ്റാണ്ടായി തൊടുപുഴയിലും വയനാട്ടിലും പ്രവര്‍ത്തിച്ച് വരുന്ന ഹരിത ജില്ലാതല നഴ്‌സറിയുടെ നേതൃത്വത്തിലാണ് ഹരിത ടിഷ്യൂ കള്‍ച്ചര്‍ ലാബിന്റെയും പ്രവര്‍ത്തനം. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, …

‌ജില്ലയിലെ ആദ്യ സ്വകാര്യ ഹരിത ടിഷ്യൂ കള്‍ച്ചര്‍ ലാബ് 30ന് പ്രവര്‍ത്തനം ആരംഭിക്കും Read More »

ആയത്തുപാടത്ത് ജോർജ് ജോസഫ് നിര്യാതനായി

തൊടുപുഴ: കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ ആയത്തുപാടത്ത് ജോർജ് ജോസഫ്(76) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച്ച(01/07/2023) രാവിലെ 10.30ന് തൊടുപുഴ കാഞ്ഞിരമറ്റത്തുള്ള ഭവനത്തിൽ ആരംഭിച്ച്, സംസ്കാരം 11.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭൗതിക ശരീരം വെള്ളിയാഴ്ച്ച(30/06/203) വൈകുന്നേരം അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ വത്സമ്മ ജോർജ് മേലുകാവ് അടുപ്പുകല്ലേൽ കുടുംബാംഗം(റിട്ട.അധ്യാപിക സെന്റ് മേരീസ് ഹൈസ്കൂൾ, കോടിക്കുളം.) മക്കൾ: റെനി ജോർജ്, റെറ്റി ജോർജ്(യു.എസ്.എ), ജോർജിറ്റ് ജോർജ്(യു.കെ). മരുമക്കൾ: ജോജോ ജോസഫ്, പുന്നയ്ക്കൽ(പാല), …

ആയത്തുപാടത്ത് ജോർജ് ജോസഫ് നിര്യാതനായി Read More »

വി.വിഷ്ണു നമ്പൂതിരിയുടെ വേർപാടിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി

തൊടുപുഴ: ബ്രാഹ്മിണ്‍സ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ വി.വിഷ്ണു നമ്പൂതിരിയുടെ വേർപാടിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. എം.എൽ.എ പി.ജെ.ജോസഫ്, അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ എം.പി പി.സി ചാക്കോ, മഹിളാ മോർച്ച സംസ്‌ഥാന സെക്രട്ടറി അഡ്വ. പി.എസ് ശ്രീവിദ്യ ഐക്കരക്കുന്നേൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ, കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ഉന്നതാധികാര സമിതി അംഗം സി.ജയകൃഷ്ണൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

നിലമ്പൂരിൽ റബർ വ്യാപാരത്തിൽ ചരിത്രം കുറിച്ച തൊടുപുഴ സഹോദരൻമാർ കച്ചവടത്തിൽ നിന്നും പിൻമാറുന്നു

നിലമ്പൂർ: അരനൂറ്റാണ്ട് മുൻപ് നിലമ്പൂരിൻ്റെ ഹൃദയഭാഗത്തെ വാടക കെട്ടിടത്തിൽ തുടങ്ങിയ റബർ കച്ചവടമാണ് സഹോദരങ്ങളായ തുറക്കൽ ജോർജും ജോസു ഈ മാസം 30ന് അവസാനിപ്പിക്കുന്നത്, തൊടുപുഴ സ്വദേശികളാണ് ഇരുവരും. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും ബി.എസ്.സി പൂർത്തിയാക്കിയ ജോർജ് 1970ൽ നിലമ്പൂരിൽ എത്തി. തൊടുപുഴയിലെ റബർ കടയുടെ ബ്രാഞ്ചായി 1965ൽ നിലമ്പൂരിൽ അളിയൻമാരെന്ന പേരിൽ തുടങ്ങിയ റബർ കടയിലേക്കാണ് ജോർജ് എത്തിയത്. 1974ൽ തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും ബി.എ പൂർത്തിയാക്കിയ ജോസും സഹോദരൻ്റെ പാത പിൻതുടർന്ന് …

നിലമ്പൂരിൽ റബർ വ്യാപാരത്തിൽ ചരിത്രം കുറിച്ച തൊടുപുഴ സഹോദരൻമാർ കച്ചവടത്തിൽ നിന്നും പിൻമാറുന്നു Read More »

അമ്പത്തിയഞ്ച്‌ ലക്ഷം രൂപയുടെ കവർച്ച; സ്വർണാഭരണ നിർമാണ ശാലയിലെ ജീവനക്കാരനെയും സംഘത്തെയും റിമാൻഡ് ചെയ്തു

തൃശൂർ: അമ്പത്തിയഞ്ച്‌ ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ സ്വർണാഭരണ നിർമാണ ശാലയിലെ ജീവനക്കാരനും സംഘവും റിമാൻഡിൽ. സ്വർണം കൊണ്ടുപോകുമ്പോൾ തന്നെ ആക്രമിച്ചതായ ജീവനക്കാരന്റെ നാടകം പൊലീസ്‌ പൊളിക്കുകയായിരുന്നു. കാണിപ്പയ്യൂർ ചാങ്കര വീട്ടിൽ അജിത്ത് കുമാർ (52),സഹോദരൻ ചാങ്കരവീട്ടിൽ മുകേഷ് കുമാർ(51), ചിറ്റന്നൂർ വർഗ്ഗീസ് (52) എന്നിവരെയാണ്‌ തൃശൂർ വെസ്റ്റ് പോലീസ് ആസൂത്രിതമായി പിടികൂടിയത്‌. മുണ്ടൂരിലെ സ്വർണാഭരണ നിർമാണശാലയിൽനിന്നുള്ള 1028.85ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. ചൊവ്വാഴ്ച രാത്രി 7.45-ന് ആയിരുന്നു സംഭവം. ആഭരണങ്ങൾ പുത്തൂരിലേക്കുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു …

അമ്പത്തിയഞ്ച്‌ ലക്ഷം രൂപയുടെ കവർച്ച; സ്വർണാഭരണ നിർമാണ ശാലയിലെ ജീവനക്കാരനെയും സംഘത്തെയും റിമാൻഡ് ചെയ്തു Read More »

ദിവ്യാ തങ്കപ്പനും സപർണ്ണ ജോയിക്കും വിമാന താവളത്തിൽ സ്വീകരണം നൽകി

തൊടുപുഴ: ജർമ്മനിയിലെ ബെർലിനിൽ നടന്ന സ്പെഷ്യൽ ഒളിംപിക്സിൽ ബീച്ച് വോളിബോളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ ദിവ്യാ തങ്കപ്പനും ടീമംഗം സപർണ്ണ ജോയിക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. പന്നിമറ്റം അനുഗ്രഹ നികേതൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ് ദിവ്യാ തങ്കപ്പനും സപർണ്ണ ജോയിയും. കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.മോനിച്ചൻ ഉപഹാരം നൽകി വിമാനത്താവളത്തിൽ ഇരുവരെയും സ്വീകരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചു വന്നവർക്ക് രക്ഷകർതൃ …

ദിവ്യാ തങ്കപ്പനും സപർണ്ണ ജോയിക്കും വിമാന താവളത്തിൽ സ്വീകരണം നൽകി Read More »

മുസ്ലീം സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു

തൊടുപുഴ: ഹസ്രത്ത് ഇബ്രാഹിം നബിയുടെ ത്യാ​ഗോജ്ജ്വലമായ സ്മരണകൾ അയവിറക്കി മുസ്ലീം സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു. ഹസ്രത്ത് ഇബ്രാഹിം നബിയുടെ ജീവിതചര്യ ജീവിതത്തിലുടനീളം പ്രവർത്തിക്കാൻ മുസ്ലീം വിശ്വാസികൾ തയ്യാറാകണമെന്നും കലർപ്പില്ലാത്ത തഖ് വയിൽ മറുകെപിടിച്ച് മുന്നേറാനും വിശ്വസികളെ കാരിക്കോട് നൈനാർ പള്ളി ചീഫ് ഇമാം മുഹമ്മദ് നൗഫൽ കൗസരി ഉദ്ബോ​ധിപ്പിച്ചു. വർത്തമാന കാലത്ത് മുസ്ലീം സമൂഹം പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നു പോകുമ്പോൾ മുസ്ലീം സമൂഹം ഐക്യം കാത്തു സൂക്ഷിക്കണമെന്നും ചീഫ് ഇമാം ആഹ്വോനം ചെയ്തു. കാരിക്കോട് …

മുസ്ലീം സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു Read More »

മൈലക്കൊമ്പ് പള്ളിയിൽ ദുക്റാന തിരുനാൾ

തൊടുപുഴ: പുരാതന ക്രൈസ്തവകേന്ദ്രവും കിഴക്കിൻ്റെ മാതൃദേവാലയവും തീർത്ഥാടന കേന്ദ്രവുമായ മൈലക്കൊമ്പ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ മാർ തോമാശ്ശീഹായുടെ ദുക്റാന തിരുനാൾ ആഘോഷം ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ. ഒന്നാം നൂറ്റാണ്ടു മുതൽ ചരിത്ര പാരമ്പര്യമുള്ള മൈലക്കൊമ്പുപള്ളിയിൽ നിന്നുമാണ് തൊടുപുഴ, മൂവാററുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ എല്ലാ ദേവാലയങ്ങളും രൂപംകൊണ്ടിരിക്കുന്നത്. പള്ളിയിലെ ഈ വർഷത്തെ തിരുനാൾ വിപുലമായി ആഘോഷിക്കുവാനാണ് തീരുമാനം ജൂലൈ ഒന്ന് ശനി വൈകിട്ട് നാലിന് കോടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വി. കുർബാന. തുടർന്ന് …

മൈലക്കൊമ്പ് പള്ളിയിൽ ദുക്റാന തിരുനാൾ Read More »

പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡൻറ് അടക്കം മൂന്നുപേർ പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ രണ്ട് കോടിയോളം വിലവരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡൻറ് അടക്കം മൂന്നുപേർ പിടിയിൽ. പത്തനംത്തിട്ട കോന്നി അതുമ്പുംകുളം സ്വദേശി പ്രദീപ് നായർ (62), പത്തനംത്തിട്ട അരുവാപ്പുറം മുൻ പഞ്ചായത്ത് പ്രസിഡൻറ് ടി.പി. കുമാർ (63), തൃശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി ബഷീർ (58) എന്നിവരാണ് പിടിയിലായത്.‌‌‌‌ ബുധനാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും ഫ്ലാസികിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷം കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക് കൈമാറുന്നതിനായാണ് …

പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡൻറ് അടക്കം മൂന്നുപേർ പിടിയിൽ Read More »

വിവാഹത്തിന്‍റെ പേരിൽ തർക്കം; ഒരു കുടുംബത്തിലെ ഒൻപതുപേരെ വെടിവെച്ചു കൊന്നു

പെഷവാർ: ഒരു കുടുംബത്തിലെ ഒൻപതുപേരെ വിവാഹത്തിന്‍റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന്, ബന്ധുക്കൾ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ടവരിൽ മൂന്നു സ്ത്രീകളും ആറു പുരുഷൻമാരുമാണുള്ളത്. സംഭവം നടന്നത് പാക്കിസ്ഥാനത്തിലെ ഖൈബർ പഖ്തുൻഖ്വ മേഖലയിൽ മലാഖണ്ഡ് ജില്ലയിലെ വീട്ടിലായിരുന്നു. ഉറങ്ങിക്കിടന്ന ആളുകൾക്കു നേരെയായിരുന്നു അതിക്രമിച്ചെത്തിയ സംഘം വെടിയുതിർത്ത് കൊലപ്പെടുത്തിയത്. വിവരം പുറത്തെത്തിയ ഉടനെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ ആയിരുന്നു സംഭവം. ഇടക്കുന്നം കട്ടുപ്പാറപ്പടി ഭാഗത്ത് കട്ടുപ്പാറയിൽ വീട്ടിൽ സജിത്താണ്(32) കുറ്റവാളി. 26ന് വൈകിട്ട് അഞ്ചരയോടെ ഇടക്കുന്നം കുന്നുംപുറംപടി ഭാഗത്ത് വച്ച് സജിത്ത് മധ്യവയസ്കനെ ചീത്തവിളിച്ച ശേഷം കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇരുവർക്കും ഇടയിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ആക്രമണത്തെ തുടർന്ന് മധ്യവയസ്കൻ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത ശേഷം അധികം താമസിക്കാതെ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. …

മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

വെള്ളിയാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; പാർട്ടി നിർദേശം ലംഘിച്ചവരെ സസ്പെന്റെ ചെയ്തു

വെള്ളിയാമറ്റം: സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി നിർദേശം ലംഘിച്ച ജോമോൻ ജോസ് കുളമാക്കൽ, അശോക് കുമാർ കൈക്കൽ എന്നിവരെ ജില്ലാ കോണ്ഡ​ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.പി.മാത്യുവിന്റെ നിർദേശപ്രകാരം കോൺ​ഗ്രസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റെ ചെയ്തു. കരിമണ്ണൂർ ബ്ലോക്ക് കോൺ​ഗ്രസ് പ്രസിഡന്റ് രാജു ഓടക്കൽ ആണ് ഈ വിവരം അറിയിച്ചത്.

കോട്ടയത്ത് വാഹനാപകടം, കെ.എസ്.ആർ.ടി.സി സ്കാനിയ ബസും 2 സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചു

കോട്ടയം: എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. മണിപ്പുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി സ്കാനിയ ബസും, രണ്ട് സ്കൂട്ടറും, കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാരിത്താസ് ആശുപത്രിയിലെ നഴ്സ് ധന്യ തോമസ് പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ഭാഗത്തുനിന്നു വന്ന സ്കാനിയ ബസ് എതിർദിശയിൽ എത്തിയ സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻറെ വശം തകർന്നു. ടയറുകളും ഇളകിത്തെറിച്ചു. ഈ സമയം ധന്യയുടെ സ്കൂട്ടറിൽ …

കോട്ടയത്ത് വാഹനാപകടം, കെ.എസ്.ആർ.ടി.സി സ്കാനിയ ബസും 2 സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചു Read More »

കഞ്ചിക്കോട് വീണ്ടും കുട്ടിയാന ഇറങ്ങി

പാലക്കാട്: കഞ്ചിക്കോട് ജനവാസമേഖലയിൽ വീണ്ടും കുട്ടിയാന സാന്നിധ്യം .വല്ലടി ആരോഗ്യമല, വേലഞ്ചേരി മുരുക്കുത്തി മല മേഖലകളിലാണ് കുട്ടിയാനയെ കണ്ടത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കുട്ടിയാന ഈ മേഖലയിലുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആനകൂട്ടത്തിൽ നിന്നും കൂട്ടം തെറ്റിയ കുട്ടിയാനയാണ്. ‍ രണ്ടരവയസ്സുള്ള കുട്ടിയാനയുടെ അമ്മയാന ചരിഞ്ഞിരിക്കാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത നിലയിലാണ് കുട്ടിക്കൊമ്പന്റെ സഞ്ചാരമെങ്കിലും അത് ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടായിരിക്കാം എന്ന് നാട്ടുകാർ പറഞ്ഞു.

രാജിവയ്ക്കണമെന്ന കോൺഗ്രസ് നിർദേശം തള്ളിയ തൃക്കാക്കര നഗരസഭ അധ്യക്ഷ ഇന്നും എത്തിയില്ല, ഫോൺ സ്വിച്ച് ഓഫും

തൃക്കാക്കര: അധ്യക്ഷപദവി രാജിവയ്ക്കണമെന്ന കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നിർദേശം തള്ളിയ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഇന്നും എത്തിയില്ല. ഔദ്യോഗിക ഫോൺ ഓഫ് ചെയ്ത് ഓഫീസിലെത്താതെ ഇന്നലെ മുങ്ങുകയായിരുന്നു. തുടർന്ന് ഇന്നും ഓഫീസിലെത്താതിരിക്കുകയായിരുന്നു. രാജി സമ്മർദവുമായെത്തിയ ജില്ലാ നേതാക്കൾക്ക് അജിതയുമായി സംസാരിക്കാനായിരുന്നില്ല. തിങ്കൾ വൈകിട്ട് ഉമ തോമസ് എംഎൽഎയുടെ വീട്ടിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പങ്കെടുത്ത പാർലമെന്ററി യോഗത്തിൽ അജിതയ്ക്ക് അധ്യക്ഷപദവി രാജിവയ്ക്കാൻ 27വരെ സമയം അനുവദിച്ചിരുന്നു. രണ്ടരവർഷം ഐ ഗ്രൂപ്പിലെ അജിത തങ്കപ്പനും …

രാജിവയ്ക്കണമെന്ന കോൺഗ്രസ് നിർദേശം തള്ളിയ തൃക്കാക്കര നഗരസഭ അധ്യക്ഷ ഇന്നും എത്തിയില്ല, ഫോൺ സ്വിച്ച് ഓഫും Read More »

വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ്; രണ്ടു പേരെ അറസ്റ്റ് ചെയ്തു, പ്രതികളിൽ പൊലീസുകാരനും

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ സിപിഒ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് വേഷത്തിലെത്തിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സാമ്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനിലാണ് വിനീത്. ഇതിനിടെയാണ് മറ്റൊരു പൊലീസുകാരൻറെ കാർ വാടകയ്‌ക്കെടുത്ത് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വാഹന പരിശോധനയ്‌ക്കെന്ന പേരിൽ മുജീബിൻറെ വാഹനം കൈകാട്ടി നിർത്തിക്കുകയായിരുന്നു. ശേഷം അക്രമികൾ കാറിൽ ക‍യറി മുജീബിൻറെ കൈയിൽ …

വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ്; രണ്ടു പേരെ അറസ്റ്റ് ചെയ്തു, പ്രതികളിൽ പൊലീസുകാരനും Read More »

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചു; 23 കാരന് 27 വർഷം കഠിന തടവും പിഴയും വിധിച്ച് പട്ടാമ്പി പോക്സോ കോടതി

പാലക്കാട്: പതിനാറുകാരിയെ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ 23 കാരന് 27 വർഷം കഠിന തടവും പിഴയും വിധിച്ച് പട്ടാമ്പി പോക്സോ കോടതി. തെങ്കര സ്വദേശി വിപിനാണ് ശിക്ഷിക്കപ്പെട്ടത്. 1,10,000 രൂപയാണ് പിഴ. പെൺകുട്ടിയുമായി സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചതിനു ശേഷം ഓട്ടോറിക്ഷയിൽ കൊണ്ടു പോയി നിരവധി തവണ വിപിൻ പെൺകുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ ആക്റ്റ് പ്രകാരം 20 വർഷവും കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ഐപിസി പ്രകാരം 7 …

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചു; 23 കാരന് 27 വർഷം കഠിന തടവും പിഴയും വിധിച്ച് പട്ടാമ്പി പോക്സോ കോടതി Read More »

മലപ്പുറത്ത് വൈദ്യുതി വേലിയിൽ കുടുങ്ങിയ കാട്ടാനയെ നാട്ടുകാർ ഫ്യൂസൂരി രക്ഷപെടുത്തി

മലപ്പുറം: നിലമ്പൂരിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതി വേലിയിൽ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. മണിക്കൂറുകളോളം വേലിയിൽ കുടുങ്ങിക്കിടന്ന ആനയെ ഒടുവിൽ നാട്ടുകാർ ഫ്യൂസൂരി രക്ഷപെടുത്തുകയായിരുന്നു. രക്ഷപെട്ട് പുറത്തേക്കിറങ്ങിയ ആന അൽപ്പ സമയം സമീപത്തുള്ള റോഡിൽ നിലയുറപ്പിച്ചു. പിന്നീട് പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി ആനയെ കാട്ടിലേക്ക് കടത്തി വിടുകയായിരുന്നു. സ്വകാര്യ വ്യക്തി സ്ഥാപിച്ച വേലിയിൽ നിന്നാണ് ആനയ്ക്ക് വൈദ്യുതാഘാതമേറ്റത്. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് ആന കൃഷിയിടത്തിൽ പ്രവേശിച്ചത്.

ശക്തമായ മഴ; കണ്ണൂരിൽ കടൽത്തീരങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കണ്ണൂർ: കനത്ത മഴയെത്തുടർന്ന് കടൽക്ഷോഭത്തിനുള്ള സാധ്യതകൾ കണക്കിലെടുത്ത് കണ്ണൂരിൽ കടൽത്തീരങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. പയ്യാമ്പലം, മുഴുപ്പിലങ്ങാടി, ധർമടം കടൽത്തീരങ്ങളിലാണ് നിരോധനം. കഴിഞ്ഞ ദിവസവും കണ്ണൂരിൽ കനത്ത മഴ പെയ്തിരുന്നു. മൂന്നു മണിക്കൂറിലേറെ നേരം തോരാതെ മഴ പെയ്തതോടെ പല വീടുകളിലേക്കും വെള്ളം കയറി. മട്ടന്നൂരിൽ വിമാനത്താവളത്തിന് സമീപത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. ഇതു മൂലമാണ് വീടുകളിൽ വെള്ളം കയറിയത്. കഴിഞ്ഞ ആറു മണിക്കൂറിനുള്ളിൽ കണ്ണൂർ വിമാനത്താവളത്തിന് സമീപം 111 മില്ലീമീറ്റർ …

ശക്തമായ മഴ; കണ്ണൂരിൽ കടൽത്തീരങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു Read More »

ലെസ്ബിയൻ പങ്കാളിയെ തടഞ്ഞു വെച്ചതായി പരാതി; പൊലീസ് കേസെടുത്തു

മലപ്പുറം: ലെസ്ബിയൻ പങ്കാളിയെ കുടുംബം തടഞ്ഞു വക്കുന്നുവെന്നാരോപിച്ച് പെൺകുട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശി സുമയ്യ ഷെരീഫാണ് പങ്കാളി കൊണ്ടോട്ടി സ്വദേശി ഹഫീഫയെ വീട്ടുകാർ തടഞ്ഞുവെച്ചുവെന്നാരോപിച്ച് പരാതി നൽകിയിരിക്കുന്നത്. ഹഫീഫയെ വീട്ടുകാർ തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സുമയ്യയുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഹഫീഫയുടെ കുടുംബത്തോട് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു

തിരുവനന്തപുരം: മകളുടെ വിവാഹദിനത്തിൽ അച്ഛൻ കൊല്ലപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വടശേരിക്കോണം സ്വദേശി രാജുവാണ്(63) അയൽവാസികളായ യുവാക്കളുടെ മർദനമേറ്റ് കൊല്ലപ്പെട്ടത്. അയൽവാസികളായ ജിഷ്ണു സഹോദരൻ ജിജിൻ, ഇവരുടെ സുഹൃത്തുക്കളായ ശ്യാം , മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം.വ്യാഴാഴ്ച രാവിലെ പത്തരയ്ക്കാണ് രാജുവിൻറെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്നുള്ള സത്കാരത്തിനു ശേഷം അതിഥികളെല്ലാം മടങ്ങിയതിനു ശേഷമാണ് ജിഷ്ണുവും സഹോദരൻ‌ ജിജിനും സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് എത്തിയത്. സംഭവസമയത്ത് രാജുവും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മകൻ …

കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു Read More »

കെ.വി.ജോസഫ് സാറിൻ്റെ ജന്മദിനം സമുചിതമായിആഘോഷിച്ചു

കരിമണ്ണൂർ: സീനിയർ സിറ്റിസൺസ് അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടനയിലെ അംഗവും കരിമണ്ണൂർ എസ്.ജെ.എച്ച്.എസ്.എസിലെ റിട്ടയേർഡ് അധ്യാപകനുമായ കാഞ്ഞിരത്തിങ്കൽ കെ.വി.ജോസഫിൻ്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. അനുമോദന യോഗത്തിൽ എസ്.സി.എ പ്രസിഡന്റ് പ്രൊഫ.ലൂയിസ്.ജെ.പാറത്താഴം അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിയായും അദ്ധ്യാപകനായും വ്യാപാരിയായും ഹൈസ്കൂൾ ജങ്ങ്ഷനിൽ 70 വർഷത്തെ സ്ഥിരസാന്നിധ്യമാണ് “ക്രാഫ്റ്റ് സാറെന്ന” ഓമനപേരിൽ അറിയപ്പെടുന്ന ജോസഫ് സാറിനുള്ളത്. തൻ്റെ നാലു പെൺമക്കളും വിവാഹിതരായി വിദേശത്തും ദൂരസ്ഥലങ്ങളിലാവുകയും സഹധർമ്മിണിയായ റിട്ടയേർഡ് അധ്യാപിക കെ.ജെ ലില്ലി രണ്ടു വർഷം മുമ്പ് മരണപ്പെടുകയും ചെയ്തപ്പോൾ അദ്ദേഹം ഒറ്റപ്പെട്ടു പോയെങ്കിലും 100 …

കെ.വി.ജോസഫ് സാറിൻ്റെ ജന്മദിനം സമുചിതമായിആഘോഷിച്ചു Read More »

ബ്രാഹ്മിൺസ് ഫുഡ്‌സ് ഗ്രൂപ്പ് സ്ഥാപകൻ വി. വിഷ്ണു നമ്പൂതിരി അന്തരിച്ചു

തൊടുപുഴ: പ്രമുഖ ഭക്ഷ്യ ബ്രാന്റായ ബ്രാഹ്മിൺസ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ മണക്കാട് പുതുക്കുളം ഇല്ലത്ത് വി. വിഷ്ണു നമ്പൂതിരി(68) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10.ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തൊടുപുഴ കേന്ദ്രീകരിച്ച് ചെറിയ രീതിയിൽ തുടങ്ങി കേരളത്തിലും ഇന്ത്യയിലുമെന്നല്ലാ യൂറോപ്പും അമേരിക്കയും ഓസ്ട്രേലിയും ഉൾപ്പെടെ വിവിധ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും പടർന്നു പന്തലിച്ച സ്ഥാപനത്തിന്റെ അമരക്കാരനാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. രുചിക്കൂട്ടിൽ വിസ്മയം തീർത്ത് ഒരു നാടിന്റെ മനസ്സിലേക്ക് സൈക്കിൾ ചവിട്ടിക്കയറിയ സംരംഭകനാണു വി. വിഷ്ണു …

ബ്രാഹ്മിൺസ് ഫുഡ്‌സ് ഗ്രൂപ്പ് സ്ഥാപകൻ വി. വിഷ്ണു നമ്പൂതിരി അന്തരിച്ചു Read More »

സംസ്ഥാന വിദ്യാഭ്യാസ മുൻ ജോയിൻറ് ഡയറക്‌ടർ പി.ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂർ: സംസ്ഥാന വിദ്യാഭ്യാസ മുൻ ജോയിൻറ് ഡയറക്‌ടറും സ്കൂൾ യുവജനോത്സവത്തിൻറെ ആസൂത്രികനുംമായ പി.ചിത്രൻ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. ആരോഗ്യപരമായ അവശതകളെ തുടർന്ന് ആശുപത്രി ചികിത്സയിലായിരുന്നു. കുറച്ച് ദിവസം മുമ്പ് തിരികെ ചെമ്പുക്കാവ് മ്യൂസിയം റോഡ് മുക്തിയിലുള്ള വീട്ടിലെത്തിയതാണ്. എന്നാൽ വീണ്ടും നില ​ഗുരുതരമായവുകയും മരണമടയുകയുമായിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം അദേദഹത്തിന് സർക്കാർ ഉന്നതപദവികൾ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ അതെല്ലാം നിരസിക്കുകയും ലളിത ജീവിതം തിരഞ്ഞെടുത്ത് മുന്നോട്ടു പോകുകയുമായിരുന്നു. ഇ.എം.എസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ(1957) മലപ്പുറം ജില്ലയിലെ മൂക്കുതലയിലുള്ള …

സംസ്ഥാന വിദ്യാഭ്യാസ മുൻ ജോയിൻറ് ഡയറക്‌ടർ പി.ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു Read More »

രാജ്മോഹനെ ആക്രമിച്ചതിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ

കോട്ടയം: സി.ഐ.ടി.യു പ്രവർത്തകർ തിരുവാർപ്പിൽ ബസ് ഉടമയായ രാജ്മോഹനെ ആക്രമിച്ചതിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാജ്മോഹനെ കോട്ടയം തിരുവാർപ്പിലെത്തി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വിദേശത്ത് പോയി വീമ്പിളക്കിയത് കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, നിക്ഷേപ സൗഹൃദ സംസ്ഥാനം എന്നൊക്കെയാണ്. പക്ഷെ കോട്ടയം തിരുവാർപ്പിലെ സംഭവം കേരളത്തിൽ സംരഭകത്വം എന്നത് ദുഷ്ക്കരമാണെന്നതിൻ്റെ ഉദാഹരണമാണ്. മുഷ്ക് ഉപയോഗിച്ച് വ്യവസായികളെ കേരളത്തിൽ നിന്നും അടിച്ചോടിക്കുന്നത് സി.പി.എമ്മും …

രാജ്മോഹനെ ആക്രമിച്ചതിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ Read More »

നാലുവയസുകാരി പനി ബാധിച്ച് മരിച്ചു

വയനാട്: എടയൂർകുന്ന് എൽപി സ്കൂൾ വിദ്യാർഥിയായ നാലുവയസുകാരി പനി ബാധിച്ച് മരിച്ചു. വയനാടി സ്വദേശിയായ രുദ്രയാണ് മരിച്ചത്. കുട്ടിയെ പനിയെ തുടർന്ന് വയനാട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് പരിശോധിച്ചശേഷം മരന്നു നൽകി വിടുകയായിരുന്നു. എന്നാൽ പനി ഭേതമായില്ല. പിന്നീട് മേപ്പാടി വിംസ് കോളെജിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടിയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയായിരുന്നു മരണം സ്ഥിരീകരിച്ചത്.

മേരി തോമസ് താനപ്പനാൽ നിര്യതയായി

തൊടുപുഴ: പരേതനായ ചായ്യോം താനപ്പനാൽ തോമസിന്റെ ഭാര്യ മേരി(89) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 28ന് രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് ചായ്യോം സെൻറ് അൽഫോൻസാ ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം കാലിച്ചാനടുക്കം സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. പരേത വടക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ റോസ് ലിറ്റ്(സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് കോൺവെന്റ് പൂപ്പറമ്പ – ചെമ്പേരി), ജോർജ് തോമസ് നെല്ലിമറ്റം(ജോസ് ), വൽസമ്മ ബേബി, ട്രീസാമ്മ മൈക്കിൾ, ജേക്കബ്ബ് തോമസ് തനപ്പനാൽ(പയ്യന്നൂർ ശ്രീ നാരായണ ഗുരു എൻജിനിയറിങ് കോളേജ് …

മേരി തോമസ് താനപ്പനാൽ നിര്യതയായി Read More »

സായു ജോർജ്ജ് നിര്യാതനായി

തുടങ്ങനാട്: പഴയമറ്റം മുണ്ടയ്ക്കാട്ട് പരേതനായ എം.എം.വർക്കിയുടെയും ത്രേസ്യാമ്മയുടെയും മകൻ സായു ജോർജ്ജ്(60) നിര്യാതനായി. ഭൗതിക ശരീരം 29-ന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് പഴയമറ്റത്തുള്ള ഭവനത്തിൽ കൊണ്ടുവന്ന ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് ഇല്ലിചാരി ജോസ് മൗണ്ട് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. മാതാവ് ത്രേസ്യാമ്മ പിഴക് ഇടമുളയിൽ കുടുംബാംഗം. സഹോദരങ്ങൾ: രാജു ജോർജ്ജ് തൊടുപുഴ(രാഷ്ട്രീയ ജനതാദൾ ഇടുക്കി ജില്ലാ പ്രസിഡന്റ്), അഡ്വ. ബാബു ജോർജ്ജ്(ഓസ്ട്രേലിയ), ഷില്ലി സെബാസ്റ്റ്യൻ(ഉപ്പുതോട്), ഷീബ ഷൈൻ(യു.എസ്.എ), സിസ്റ്റർ റീമ മരിയ(സി.എം.എസി കൺവെന്റ്, അയ്യംപാറ), ഷേർളി ബെന്നി(വഴിത്തല), …

സായു ജോർജ്ജ് നിര്യാതനായി Read More »

നാദോപാസനാ സംഗീത നാട്യ കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭവും ഗുരു വന്ദനവും നടത്തി

തൊടുപുഴ: സി.എം.ഐ വൈദികരുടെ സ്ഥാപനമായ നാദോപാസനാ സംഗീത നാട്യ കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭവും ഗുരു വന്ദനവും നടത്തി. പുതിയ അദ്ധ്യായന വർഷത്തിന്റെ ഉദ്ഘാടനം സാഹിത്യകാരിയായ കൗസല്ല്യ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജ്യോതി നിവാസ് സുപ്പീരിയർ ഫാ.കുര്യൻ പുത്തൻപുരക്കൽ സി.എം.ഐ, നാദോപാസന ഡയരക്ടർ, ഫാ.പ്രിൻസ് പരത്തനാൽ സി.എം.ഐ, സെക്രട്ടറി സണ്ണി വെമ്പിള്ളിൽ, അധ്യാപകരായ ശ്രീകല സോമൻ, കെ. പി സുലോചന, തങ്കച്ചൻ ഏരിമറ്റം, തോമസ് നീലൂർ, അഭിലാഷ് ജോർജ് എന്നിവർ പങ്കെടുത്തു. നാദോപാസന ഡയരക്ടർ ഫാ. പ്രിൻസ് …

നാദോപാസനാ സംഗീത നാട്യ കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭവും ഗുരു വന്ദനവും നടത്തി Read More »

അഞ്ചരക്കോടി ചിലവിട്ടു പുനരുദ്ധാരണം നടത്തുന്ന റോഡുപണി കരാറുകാരന്റെ സൗകര്യാർത്ഥം

തൊടുപുഴ: മങ്ങാട്ടുകവല മൂപ്പിൽക്കടവ് പാലം വരെയുള്ള റോഡ് നിർമ്മാണമാണ് അനന്തമായി നീളുന്നത് .ആറുമാസത്തിലേറെയായി നിർമ്മാണം തുടങ്ങിയിട്ട് .ആദ്യഘട്ടത്തിൽ രാത്രികാലങ്ങളിൽ അവിടെയും ഇവിടെയും കുറെ ജോലികൾ ചെയ്യുന്ന രീതിയായിരുന്നു. എവർഷൈൻ ജങ്ക്ഷനിൽ റോഡിൽ ഡിവൈഡർ നിർമ്മിച്ചത് ചൈന മതിൽ പോലെയാണ് .നിയമം അനുശാസിക്കുന്ന രീതിയിൽ അല്ലെന്നു പരാതി ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല .ടാറിങ് ജോലികൾ കഴിഞ്ഞു ഇപ്പോൾ ഓടകളുടെ നിർമ്മാണമാണ് നടക്കുന്നത്. സ്കൂൾ തുറക്കുന്നത് വരെ കാത്തിരുന്നു നല്ല മഴ വന്നപ്പോഴാണ് വിമല സ്കൂളിന്റെ മുന്നിലുള്ള ഓടകൾ നിർമ്മിക്കാൻ …

അഞ്ചരക്കോടി ചിലവിട്ടു പുനരുദ്ധാരണം നടത്തുന്ന റോഡുപണി കരാറുകാരന്റെ സൗകര്യാർത്ഥം Read More »

കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിൻറെ അനുമതി വാങ്ങാതെ നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ പിഴ കൂടാതെ റിപ്പോർട്ട് ചെയ്യുന്നതിന് അവസരം

കരിമണ്ണൂർ: ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഒരു കെട്ടിടത്തിൻറെ വസ്തുനികുതി നിർണ്ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിൻറെ തറ വിസ്തീർണ്ണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിന്റെ വിവരവും ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഏതെങ്കിലും കെട്ടിടം പണിയുകയോ പുതുക്കി പണിയുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുക. അറിയിപ്പ് ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയവരെ 30-ാം തീയതിവരെ പിഴ ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 9ബി ഫോമിൽ സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈനായോ നേരിട്ടോ അറിയിക്കാവുന്നതാണ്. കെട്ടിടത്തിൻറെ വിവരങ്ങൾ …

കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിൻറെ അനുമതി വാങ്ങാതെ നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ പിഴ കൂടാതെ റിപ്പോർട്ട് ചെയ്യുന്നതിന് അവസരം Read More »

കെ.വി. രാജുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു

വാഴവര: കോൺഗ്രസ് (ഐ) കട്ടപ്പന മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി. രാജു കൊട്ടയ്ക്കാട്ടിന്റ നിര്യാണത്തിൽ വാഴവരയിൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടത്തി. പൊതുപ്രവർത്തനരംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ആളാണ് കെ.വി. രാജുവെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുൻ എം.എൽ.എ. ഇ.എം. ആഗസ്തി പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ ജോണി കുളംപള്ളി, കൗൺസിലർമാരായ ബെന്നി കുര്യൻ, സിജു ചക്കുംമൂട്ടിൽ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി നെടുംകൊമ്പിൽ, ലൈബ്രറി …

കെ.വി. രാജുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു Read More »

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പടമുഖത്തെ ബീനാ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഫാമിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും. ഈ ഫാമിൽ 250 ഓളം പന്നികളുണ്ടായിരുന്നു. പനിയെ തുടർന്ന് പന്നികൾ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാംപിളുകൾ ശേഖരിച്ച് ബംഗളൂരുവിലെ ലാബിൽ പരിശോധനയ്ക്കായി അയച്ചിരുന്നു. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന് ഒരു …

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു Read More »

ഗാന്ധിനഗർ മെഡിക്കൽ കോളെജിൽ യുവാവിനെ തടഞ്ഞു നിർത്തി കവർച്ച; രണ്ടു പേർ അറസ്റ്റിൽ

കോട്ടയം: യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഗാന്ധിനഗർ മെഡിക്കൽ കോളെജിൽ രണ്ടു പേർ പൊലീസ് പിടിയിലായി. തൃക്കൊടിത്താനം അമര ഭാഗത്ത് ഒറപ്പാക്കുഴി വീട്ടിൽ അനന്തു ഷാജി (24), തെങ്ങണ മാടപ്പള്ളി ഇല്ലിമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എ. അമൃത്(28) എന്നിവരാണ് പ്രതികൾ. ഇന്നലെ ഉച്ചയ്ക്കുശേഷം 3 മണിയോടെ ഇവർ ഇരുവരും ചേർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡ് പാർക്കിങ് ഗ്രൗണ്ടിന്റെ മുൻവശം റോഡിലൂടെ നടന്നുപോയ പാമ്പാടി സ്വദേശിയെ തടഞ്ഞുനിർത്തി അതിക്രമിച്ച് കവർച്ച നടത്തുകയായിരുന്നു. …

ഗാന്ധിനഗർ മെഡിക്കൽ കോളെജിൽ യുവാവിനെ തടഞ്ഞു നിർത്തി കവർച്ച; രണ്ടു പേർ അറസ്റ്റിൽ Read More »

ലോക ശീതീകരണ ദിനം ആഘോഷിച്ചു

തൊടുപുഴ: എച്ച്.വി.എ.സി.ആർ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ലോക ശീതീകരണ ദിന ആഘോഷിച്ചു. സംഘടനയുടെ പതാക ഉയർത്തിയും സന്ദേശം കൈമാറിയും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. കൗൺസിൽ അംഗം ഷിന്റോ വണ്ണപ്പുറം പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് നിസാർ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസ്ഥാന കൗൺസിൽ അംഗം റോബിൻ വാഴക്കുളം, ജില്ലാ ട്രഷറർ ബൈജു കൂൾമാക്സ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനീഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഷാനവാസ് കുമ്പംകല്ല് …

ലോക ശീതീകരണ ദിനം ആഘോഷിച്ചു Read More »

രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: വാഹനാപകടത്തിൽ രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.പി ജോർജ് മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി കോഴിക്കോട് ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിൻറെ വാഹനം കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ.പി ജോർജ് മരിച്ചു. പ്രസിഡൻറിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പാരിപ്പള്ളി ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പോസ്റ്റ്‌മോർട്ടം നടത്തും.

മുട്ടം ചാമക്കാലയിൽ സി.കെ.മൈക്കിൾ അന്തരിച്ചു

തൊടുപുഴ: ചാമക്കാലായിൽ ഗ്രൂപ്പുകളുടെയും തൊടുപുഴ സിൽക്ക് യാണിന്റെയും സ്ഥാപകൻ മുട്ടം ചാമക്കാലയിൽ സി.കെ.മൈക്കിൾ(പാപ്പച്ചൻ- 96) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ 25/06/2023(ഞായർ) ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ച് മുട്ടം സിബിഗിരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ. ഭാര്യ: അന്നമ്മ മൈക്കിൾ, കലയന്താനി ഓണാട്ട് കുടുംബാംഗം. മക്കൾ: ജോയി(ചാമക്കാലായിൽ സിൽക്സ്, പാലാ), ആനീസ് കാക്കനാട്ട്(വണ്ണപ്പുറം), അവിരാച്ചൻ(ചാമക്കാലായിൽ ടെക്സ്റ്റോറിയം, ചാമക്കാലായിൽ ഏജൻസീസ്, മുട്ടം), വത്സമ്മ ജോസ് പഴയിടത്ത്(റിട്ടയേഡ് കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥ), ജയ ജോസ് തൂങ്കുഴി(കാഞ്ഞിരപ്പള്ളി), ജോമി (ചാമക്കാലായിൽ സിൽക്സ്, സിൽക് …

മുട്ടം ചാമക്കാലയിൽ സി.കെ.മൈക്കിൾ അന്തരിച്ചു Read More »

‌ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി: ജില്ലാ ആസ്ഥാനത്തെ ജനങ്ങളുടെ യാത്രാ സൗകര്യം വർധിപ്പിക്കാൻ ചെറുതോണി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ അനുബന്ധ നിർമ്മാണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചെറുതോണിയിൽ സ്ഥല സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസ് സ്റ്റേഷനോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഉൾപ്പെടെ പ്രയോജനപ്പെടുന്ന വിധത്തിൽ സ്റ്റേഷനും ആരംഭിക്കുമെന്ന് സ്ഥലം സന്ദർശിച്ച് മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ തന്നെ യാത്രാ ഫ്യുവൽ സ്റ്റേഷനും ഇതോടൊപ്പം ആരംഭിക്കും. പൊതുജനങ്ങൾക്ക് ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും …

‌ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 36 ബോക്സ് പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും പഴകിയ മത്സ്യം പിടികൂടി. ഒഡീഷയിൽ നിന്നെത്തിച്ച 36 ബോക്സ് പഴകിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. ഇതിൽ 15 ബോക്സുകളിൽ പച്ചമീനും 21 ബോക്സുകളിൽ ഉണക്കമീനുമായിരുന്നെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആയിരംകിലോ പഴകിയ മീൻ എത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചെങ്കിലും പരിശോധനയ്ക്ക് റെയിൽവേ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ ഉടമകളെ വിളിച്ചുവരുത്തിയ ശേഷം പാഴ്സൽ കൈമാറുകയായിരുന്നു. സ്റ്റേഷന് പുറത്തുനിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. മീനിൻറെ സാമ്പിൾ …

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 36 ബോക്സ് പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി Read More »

ഇടുക്കി ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് അഡ്വക്കേറ്റ് ശിഹാബുദ്ദീൻ കാര്യത്ത്

ഇടുക്കി: ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് അധ്യക്ഷൻ അഡ്വക്കേറ്റ് ശിഹാബുദ്ദീൻ കാര്യത്ത് പറഞ്ഞു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ഇടുക്കി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ നിക്സൺ ജോർജ് അധ്യക്ഷത വഹിച്ചു. ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയായിരുന്നു. പദ്ധതിയുടെ ആദ്യപടിയായി ഒരു ആംബുലൻസ് സേവനം തുടങ്ങുകയും തുടർന്ന് താലൂക്ക് തലത്തിലേക്ക് ആംബുലൻസുകൾ എത്തിക്കുകയും ചെയ്യും. യോ​ഗത്തിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ.പി.ഉസ്മാൻ, ഡി.സി.സി …

ഇടുക്കി ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് അഡ്വക്കേറ്റ് ശിഹാബുദ്ദീൻ കാര്യത്ത് Read More »

മലപ്പുറത്ത് കാറിനും ബൈക്കിനും മുകളിലേക്ക് ലോറി മറിഞ്ഞു വീണു; രണ്ടു പേർ കുടുങ്ങി കിടക്കുകയാണ്

മലപ്പുറം: മുണ്ടുപ്പറമ്പ് ബൈപ്പാസിൽ കാറിനും ബൈക്കിനും മുകളിലേക്ക് ലോറി മറിഞ്ഞു. രണ്ടു പേർ വാഹനത്തിനടിയിൽ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കോഴിക്കോട്ടേക്ക് യാത്ര ചെയ്തിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ബൈക്കിൽ ചാരി നിന്നയാളും കാറിലുണ്ടായിരുന്നയാളുമാണ് ലോറിക്കടിയിൽ പെട്ടിരിക്കുന്നത്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.