Timely news thodupuzha

logo

idukki

വെളിയം ദിനത്തിൽ സി.പി.ഐ അധ്യാപക പരിശീലനത്തിന് തൊടുപുഴയിൽ തുടക്കം

തൊടുപുഴ: സി.പി.ഐ അധ്യാപക പരിശീലനത്തിന് സഖാവ് വെളിയം ഭാർഗവൻ അനുസ്മരണ ദിനത്തിൽ തൊടുപുഴയിൽ തുടക്കമായി. ജില്ലയിലെ മുഴുവൻ ഘടകങ്ങൾക്കും പാർട്ടി വിദ്യാഭ്യാസം നൽകുന്ന പരിപാടിയുടെ ആദ്യപടിയായി ഇടുക്കി ജില്ലാതല നേതാക്കൾക്കുള്ള പരിശീലനം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്നു. ‘കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രമെന്ന’ വിഷയത്തിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബുവും ‘കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ത്, എന്തിനെന്ന’ വിഷയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ജയദേവനും ക്ലാസ്സെടുത്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് …

വെളിയം ദിനത്തിൽ സി.പി.ഐ അധ്യാപക പരിശീലനത്തിന് തൊടുപുഴയിൽ തുടക്കം Read More »

വയനാട് ദുരിതാശ്വാസ ഫണ്ട്: കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് ജോഷി കന്യാകുഴിയുടെ നേതൃത്വത്തിൽ പഴയവിടുതിയിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി മെമ്പർ ആർ ബാലൻപിള്ള, ബ്ലോക്ക് പ്രസിഡൻ്റ് എം.പി ജോസ്, ഡി.സി.സി മെമ്പർ ലിജോ മുണ്ടപ്ലാക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിനി മൂലൻകുഴിയിൽ, ബ്ലോക്ക് മെമ്പർ …

വയനാട് ദുരിതാശ്വാസ ഫണ്ട്: കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി Read More »

ഇടുക്കി ജില്ലാ റൈഫിൾ അസോസ്സിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി കല്ലിടുക്കിൽ ജോയി കെ.എ നിര്യാതനായി

തൊടുപുഴ: ഇടുക്കി ജില്ലാ റൈഫിൾ അസോസ്സിയേഷൻ മുൻ ജോയിന്റ് സെക്രട്ടറിയും ദീർഘകാലം കലയന്താനി കർഷ ഓപ്പൺ മാർക്കറ്റ് പ്രസിഡന്റുമായിരുന്ന ആലക്കോട് കല്ലിടുക്കിൽ(നിധീരി) ജോയി കെ.എ(74) നിര്യാതനായി. സംസ്കാരം 21/9/2024 ശനി ഉച്ചക്ക് 2.30ന് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ​ഗ്രേസി അറക്കുളം പ്ലാക്കൂട്ടം കുടുംബാ​ഗം. മക്കൾ: സിജോ, സിജി, സിബു. മരുമകൻ ടോജി പറമുണ്ടയിൽ അറക്കുളം. സഹോദരങ്ങൾ: അ​ഗസ്റ്റിൻ(കുട്ടപ്പൻസാർ), സിസ്റ്റർ ജൂഡിറ്റ്(ഡി.എം കോൺവെന്റ് പഞ്ചാബ്,) മാത്യു(അഞ്ചിരി), ലിസി ജോണി, അടപ്പൂർ(കലൂർ). ഭൗതിക ശരീരം …

ഇടുക്കി ജില്ലാ റൈഫിൾ അസോസ്സിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി കല്ലിടുക്കിൽ ജോയി കെ.എ നിര്യാതനായി Read More »

ഇടുക്കി ജില്ലയിലെ അഞ്ച് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനം 20ന്

ഇടുക്കി: ജില്ലയിലെ അഞ്ച് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനം 20ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിക്കും. സംസ്ഥാനതല ഉദ്‌ഘാടനം തൃശൂരിലെ കുട്ടനെല്ലൂരിലാണ് സംഘടിപ്പിക്കുക. കേരളമൊട്ടാകെ 26 വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനം നടക്കും. ദേവികുളം നിയോജകമണ്ഡലത്തിലെ മൂന്നാർ, കുഞ്ചിത്തണ്ണി, തൊടുപുഴയിലെ മണക്കാട്, ഉടുമ്പഞ്ചോലയിലെ ചക്കുപള്ളം, പീരുമേട്ടിലെ കുമളി എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാർട്ട് ആവുക. അതത് സ്ഥലങ്ങളിലെ എം എൽ എ മാരുടെ നേതൃത്വത്തിലാകും ഉദ്‌ഘാടന പരിപാടികൾ സംഘടിപ്പിക്കുക.

പ്രൊഫ. എം.സി ജോൺ എൺപതിന്റെ നിറവിൽ

തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. പ്രിൻസിപ്പൽ മനയത്തുമാരിയിൽ പ്രൊഫ. എം.സി ജോണിന്റെ എൺപതാം ജന്മദിനാഘോഷങ്ങൾ തൊടുപുഴ ലയൺസ് ഹാളിൽ സംഘടിപ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യരും ഉൾപ്പെടെ നിരവധി ആളുകൾ അനുമോദന യോഗത്തിൽ പങ്കെടുത്തു. ജോൺ സാറിന്റെ സ്കൂൾ തല അധ്യാപകൻ കലൂർ വെട്ടിയാങ്കൽ വി.വി പോൾ പ്രിയ ശിഷ്യന് ആശംസ നേരുവാൻ എത്തിയിരുന്നു. കോതമംഗലം രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ. പയസ് മലേക്കണ്ടം, ശിഷ്യരിൽ പ്രമുഖരായ റിട്ട. ഡി.ഐ.ജി എസ് ഗോപിനാഥ്, മാധ്യമ പ്രവർത്തകൻ ആർ …

പ്രൊഫ. എം.സി ജോൺ എൺപതിന്റെ നിറവിൽ Read More »

ഭൂമി പതിവ് ഭേദഗതി ചട്ടങ്ങൾ; സർക്കാർ അലംഭാവം പ്രതിഷേധാർഹമെന്ന് കേരള കോൺഗ്രസ്

ചെറുതോണി: കേരളനിയമസഭാ പാസാക്കി ഗവർണറുടെ അംഗീകാരം ലഭിച്ച ഭൂമിപതിവ് ഭേദഗതി നിയമത്തിന് ചട്ടങ്ങൾ രൂപീകരിച്ച് പ്രസിദ്ധപ്പെടുത്താൻ സംസ്ഥാന സർക്കാർ കാണിക്കുന്ന നിസംഗതയും അലംഭാവവും പ്രതിഷേധാർഹമാ ണെന്ന് കേരള കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഭേദഗതി നിയമം നിയമസഭ പാസാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതോടനുബന്ധിച്ചുള്ള ചട്ടങ്ങൾ രൂപീകരിച്ച് നടപ്പിലാക്കിയാൽ മാത്രമേ നിയമനിർമ്മാണം കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിക്കുക എന്നത് വ്യക്തമാകൂ. നിയമത്തിന് ഗവർണറുടെ അംഗീകാരം ലഭിച്ചിട്ട് മാസങ്ങളായി. ഭൂമി പതിവ് നിയമങ്ങൾ ലംഘിച്ച് നടത്തിയിട്ടുള്ള …

ഭൂമി പതിവ് ഭേദഗതി ചട്ടങ്ങൾ; സർക്കാർ അലംഭാവം പ്രതിഷേധാർഹമെന്ന് കേരള കോൺഗ്രസ് Read More »

ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ മുവാറ്റുപുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: അടിമാലി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാല്‍ കുത്തേട്ട് കരുണാകരന്റെ മകന്‍ കിഷോറിനെയാണ്(33) മുവാറ്റുപുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് മൂന്ന് ദിവസം മുന്‍പ് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിന് ഇടെയാണ് മുവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ യുവാവിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ഷകരില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്ക വാങ്ങി പണം നല്‍കാത്തതിനെ തുടര്‍ന്ന് റിമാന്റില്‍ കഴിയുന്ന പാലക്കാട് സ്വദേശി മുഹമ്മദ് നസീറിനൊപ്പം …

ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ മുവാറ്റുപുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More »

വെള്ളവും ചെളിയും റോഡിലേക്ക് ഒഴുക്കുന്നു; തൊടുപുഴ പട്ടയംകവലയിൽ നാട്ടുകാർ ചേർന്ന് വെയ്ബ്രിഡ്ജ് ഉപരോധിച്ചു

തൊടുപുഴ: വേയ്ബ്രിഡ്ജിൽ നിന്നുള്ള വെള്ളവും ചെളിയും റോഡിലേക്ക് ഒഴുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാർ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ വെയ്ബ്രിഡ്ജ് ഉപരോധിച്ചു. തൊടുപുഴ പട്ടയംകവലയിൽ പ്രവർത്തിക്കുന്ന വെയ്ബ്രിഡ്ജിന് മുന്നിലാണ് ഉപരോധ സമരം നടത്തിയത്. വെയ്ബ്രിഡ്ജിൽ നിന്നുള്ള ചെളി റോഡിലേക്ക് ഒഴുകുന്നത് കാരണം രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുന്നത് പതിവായിരുന്നു. കൂടാതെ കാൽനട യാത്രികർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം ഒട്ടേറെ ആളുകൾ ദിനം പ്രതി സഞ്ചരിക്കുന്ന റോഡിലേക്കാണ് വെയ്ബ്രിഡ്ജിൽ നിന്നുള്ള ചെളി …

വെള്ളവും ചെളിയും റോഡിലേക്ക് ഒഴുക്കുന്നു; തൊടുപുഴ പട്ടയംകവലയിൽ നാട്ടുകാർ ചേർന്ന് വെയ്ബ്രിഡ്ജ് ഉപരോധിച്ചു Read More »

ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി

തൊടുപുഴ: കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ന്യൂമാൻ കോളേജ് പ്രൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മഹാത്‌മാഗാന്ധി യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. ഇ.എൻ.ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രൻസിപ്പൽ സാജു എബ്രാഹം, ഡോ സാജാൻ മാത്യു, ഇടവെട്ടി പഞ്ചായത്ത് പ്രസിഡണ്ട് ബിൻസി മാർട്ടിൻ, ബേബി തോമസ്, കാവാലം പ്രോഗ്രാം ഓഫീസേർസായ ഡോ. ബോണി ബോസ്, ഡോ. …

ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി Read More »

ഇടുക്കി വണ്ടിപ്പെരിയാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീയ്ക്ക് പരുക്ക്

ഇടുക്കി: വണ്ടിപ്പെരിയാർ 63ആംമൈലിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. സഹ തൊഴിലാളികൾക്കൊപ്പം ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന നെടിയ പറമ്പിൽ സ്റ്റെല്ലയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത് സ്റ്റെല്ല ഏല തോട്ടത്തിൽ കള എടുത്ത് കൊണ്ടിരുന്ന സമയം കാട്ടുപോത്ത് പിന്നിൽ വന്ന് കുത്തുകയായിരുന്നുവെന്ന് സഹ തൊഴിലാളികൾ പറയുന്നു കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ സ്റ്റെല്ലയെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു ഈ സമയം പീരുമേട് എം.എൽ.എ വാഴൂർ സോമൻ ആശുപത്രിയിലെത്തി പരിക്കേറ്റ സ്റ്റെല്ലയെ സന്ദർശിച്ച് വിവരങ്ങൾ …

ഇടുക്കി വണ്ടിപ്പെരിയാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീയ്ക്ക് പരുക്ക് Read More »

പ്രണവം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷിക ഓണാഘോഷ പരിപാടികൾ സമാപിച്ചു

തൊടുപുഴ: ഇടവെട്ടി പ്രണവം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന ഓണാഘോഷം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി അത്തപ്പൂക്കള മത്സരം, വിവിധ കലാകായിക മത്സരങ്ങൾ, വടംവലി തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എം ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് റ്റി.സി ചാക്കോ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിൻസി മാർട്ടിൻ, വൈസ് പ്രസിഡണ്ട് ലത്തീഫ് മുഹമ്മദ്, മെമ്പർമാരായ സുജാത ശിവൻ …

പ്രണവം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷിക ഓണാഘോഷ പരിപാടികൾ സമാപിച്ചു Read More »

സൗജന്യ ക്യാൻസർ പരിശോധനാ ക്യാമ്പ് കരിമണ്ണൂരിൽ

കരിമണ്ണൂർ: കരിമണ്ണൂർ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും കാർക്കിനോസ് ഫൗണ്ടേഷനുമായി സഹകരിച്ച് 17ന് രാവിലെ 9.30 മുതൽ തൊമ്മൻകുത്ത് റോഡിൻ സൗത്ത് ഇൻഡ്യൻ ബാങ്കിന് സമീപമുള്ള ലയൺസ് ഹാളിൽ ക്യാൻസർ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ട് നിസാമോൾ ഉദ്‌ഘാടനം നിർവ്വഹിക്കും. ക്ലബ്ബ് പ്രസിഡണ്ട് ഫ്രാൻസീസ് കുമ്പുക്കൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് മെമ്പർ ആൻസി, ലയൺസ് സോൺ ചെയർമാൻ ജോയി അഗസ്‌റ്റിൻ, ക്ലബ്ബ് സെക്രട്ടറി സിനോജ് കെ ഫ്രാൻസീസ് ട്രഷറർ ബെറ്റ്സൺ ജോയി എന്നിവർ …

സൗജന്യ ക്യാൻസർ പരിശോധനാ ക്യാമ്പ് കരിമണ്ണൂരിൽ Read More »

തൊടുപുഴ മുനിസിപ്പൽ യു.പി സ്കൂൾ ഓണാഘോഷം നടത്തി

തൊടുപുഴ: വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്കൂളിൽ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഓണപ്പൂക്കളം, കുട്ടികൾ ക്കായി മലയാളി മങ്ക, കേരള കേസരി, കസേരകളി, മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, വടംവലി തുടങ്ങിയ മത്സരങ്ങളും, പി.ടി.എ അംഗങ്ങളുടെയും അധ്യാപകരുടെയും വടംവലി മത്സരങ്ങളും ഓണസദ്യയും നടത്തി. മത്സര വിജയികൾക്ക് പഴേരി ഗോൾഡൻ ആൻ്റ് ഡയമണ്ട്സ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡണ്ട് …

തൊടുപുഴ മുനിസിപ്പൽ യു.പി സ്കൂൾ ഓണാഘോഷം നടത്തി Read More »

ചൊക്രമുടി കൈയ്യേറ്റം; ആരോപണം അടിസ്ഥാനരഹിതമെന്ന് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും

രാജാക്കാട്: ചൊക്രമുടിയിൽ ബൈസൺവാലി പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളായ രണ്ട് പേർക്ക് 50 ഏക്കർ കൈയ്യേറ്റ സ്ഥാലമുണ്ടെന്ന് അടിമാലി സ്വദേശി സിബി ജോസഫ് പറഞ്ഞ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും രാജാക്കാട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൈയ്യേറ്റത്തിനെതിരെ തുടക്കം മുതൽ പ്രതിഷേധങ്ങൾ നടത്തുകയും കൈയ്യേറ്റക്കാർക്കെതിരെ നിയമനടപടികളും മറ്റും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ പുകമറ സൃഷ്ടിച്ച് അന്വേഷണത്തിൻ്റെ ഗതി തിരിച്ചു വിടാനാണ് കൈയ്യേറ്റക്കാരനായ സിബി പഞ്ചായത്തംഗങ്ങൾക്കെതിെരെ ആക്ഷേപം ഉന്നയിക്കുന്നെതെന്നും …

ചൊക്രമുടി കൈയ്യേറ്റം; ആരോപണം അടിസ്ഥാനരഹിതമെന്ന് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും Read More »

ഇടുക്കി രാജാക്കാട് 43 നിർദ്ധന കുടുംബംങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്ത് ജോഷി കന്യാക്കുഴി

രാജാക്കാട്: പൊതുപ്രവര്‍ത്തകനായ ജോഷി കന്യാക്കുഴി തുടർച്ചയായി പത്താം വർഷവും നിര്‍ധന കുടുംബങ്ങൾക്കും കിടപ്പു രോഗികള്‍ക്കും ഓണക്കിറ്റുകളുമായി എത്തി. രാജാക്കാട് മേഖലയിലുള്ള 43 കുടുംബംങ്ങള്‍ക്കാണ് ജോഷി ഇത്തവണ ഓണക്കിറ്റ് എത്തിച്ചു നൽകിയത്. 10 വര്‍ഷം മുമ്പ് രാജാക്കാട് പഞ്ചായത്തിലെ 13 വീടുകളിൽ ഓണക്കിറ്റ് എത്തിച്ച് നൽകി ആരംഭിച്ചതാണ് ജോഷിയുടെ ഈ സേവന പ്രവര്‍ത്തനം. വിവിധ സ്ഥാപനങ്ങളും സംഘടനകളും നല്‍കുന്ന സധനങ്ങള്‍ ഓണക്കിറ്റുകളാക്കി വീടുകളില്‍ എത്തിച്ച് നല്‍കും. ഓരോ കുടുംബങ്ങൾക്കും ആവശ്യമുള്ള സാധനങ്ങൾ ഏതാണെന്ന് ചോദിച്ച ശേഷം അതാണ് നൽകുന്നത്. …

ഇടുക്കി രാജാക്കാട് 43 നിർദ്ധന കുടുംബംങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്ത് ജോഷി കന്യാക്കുഴി Read More »

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവേദി യൂണിറ്റ് പൊതുയോഗം തൊടുപുഴ കാഞ്ഞാറിൽ നടന്നു

കാഞ്ഞാർ: വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവേദി യൂണിറ്റ് പൊതുയോഗം വനിത വേദി പ്രസിഡൻ്റ് മഞ്ജുള കണ്ണൻ്റെ അദ്ധ്യക്ഷതയിൽ കെ.വി.വി.എസ് യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ഇ യൂസഫ് ഉദ്ഘാടനം ചെയ്തു. റിപ്പോർട്ട് ഷെമീനയും കണക്ക് ഷെല്ലി മോഹൻകുമാറും അവതരിപ്പിച്ചു. ഭാരവാഹികളായി മഞ്ജുള കണ്ണൻ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് ബിസ്ബി, ജനറൽ സെക്രട്ടറി ഷെമീനാ ഈസ, ഖജാൻജിയായി ഷെല്ലി മോഹൻ എന്നിവരെ തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിൻ്റെ വരണാധികാരി യൂണിറ്റ് ട്രഷർ സോമി ഫിലിപ്പ് ആയിരുന്നു. യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡൻ്റുമാരായ വൈദ്യൻ …

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവേദി യൂണിറ്റ് പൊതുയോഗം തൊടുപുഴ കാഞ്ഞാറിൽ നടന്നു Read More »

വലിയ കുടുംബങ്ങളുടെ ത്രിദിന സംഗമം 20ന് മുരിങ്ങൂര്‍ ഡിവൈനില്‍

കൊച്ചി: സന്താന പുഷ്ടിയുടെ സന്തോഷവും ഐശ്വര്യവും പങ്കുവയ്ക്കുകയെന്ന ലക്ഷ്യവുമായി വലിയ കുടുംബങ്ങളുടെ ത്രിദിന സംഗമം സെപ്റ്റംബര്‍ 20 മുതല്‍ മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടക്കും. മൂന്നും അതിലധികവും മക്കളുള്ള അഞ്ഞൂറോളം കുടുംബങ്ങളുടെ സാന്നിധ്യം ‘ബിഗ് ഫാമിലി റിട്രീറ്റി’ല്‍ ഇതിനകം ഉറപ്പായിക്കഴിഞ്ഞതായി സംഘാടകരായ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് ആന്റണി പാലിമറ്റം, ജനറല്‍ സെക്രട്ടറി ജോസ് തട്ടില്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിവിധ സഭാ മേലധ്യക്ഷന്‍മാര്‍ ‘ബിഗ് ഫാമിലി റിട്രീറ്റി’നെ ആശീര്‍വദിക്കാനെത്തും. ബെന്നി ബഹനാന്‍ എം.പി, …

വലിയ കുടുംബങ്ങളുടെ ത്രിദിന സംഗമം 20ന് മുരിങ്ങൂര്‍ ഡിവൈനില്‍ Read More »

നമ്മുടെ കോപത്തെ അടുത്തറിയുക!, ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

നമ്മുടെ കോപത്തിൻ്റെ ഉപരിതലത്തിൽ പലപ്പോഴും ആഴമേറിയതും കൂടുതൽ ദുർബലവുമായ വികാരം ദുഃഖമായിരിക്കും. നമ്മുടെ കോപത്തെ അടുത്തറിയുകയും സമയമെടുത്ത് അതിനെ ശ്രദ്ധിക്കുവാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അത് നമ്മോട് പറയുന്നത് ഇന്നലകളിൽ വേരുന്നിരിരിക്കുന്ന നമ്മുടെ ഉണങ്ങാത്ത വേദനയുടെയോ, നഷ്ടങ്ങളുടെയോ, മുറിവുകളുടെയോ കഥകളായിരിക്കാം. കോപം ഒരു സ്വാഭാവിക പ്രതികരണമാണ്. പക്ഷേ, അത് ഇതുവരെ നമ്മുടെ മനസ്സിൽ അനുഭവിക്കാൻ അനുവദിക്കാത്ത സങ്കടത്തിൻ്റെ മുഖംമൂടി കൂടിയാണ്. കോപത്തിൻ്റെ പിന്നിലെ ദുഃഖം അംഗീകരിക്കുന്നതിലൂടെ, നമ്മൾ രോഗശാന്തിക്കുള്ള വാതിൽ തുറക്കുന്നു. നമ്മെത്തന്നെ നന്നായി മനസ്സിലാക്കുന്നതിനുള്ള ഒരു ധീരമായ …

നമ്മുടെ കോപത്തെ അടുത്തറിയുക!, ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

ചൊക്രമുടി മലയിൽ നടന്ന റവന്യൂ ഭൂമി കയ്യേറ്റം; അന്വേഷണം പ്രഖ്യാപിച്ച ഇടുക്കി ജില്ലാ കളക്ടറുടെ നടപടി സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല

അടിമാലി: ചൊക്രമുടി മലയിൽ നടന്ന റവന്യൂ ഭൂമി കയ്യേറ്റ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഇടുക്കി ജില്ലാ കലക്ടറുടെ നടപടി സ്വാഗതാർഹമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. സെപ്റ്റംബർ ഏഴിന് താൻ ചൊക്രമുടി മല സന്ദർശിച്ച് കയ്യേറ്റത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തിൽ അനധികൃത പട്ടയങ്ങൾ റദ്ദാക്കണമെന്നും കയ്യേറ്റക്കാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇവിടെ ഇരുന്നൂറോളം ദളിത് ആദിവാസി കുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കളക്ടറുടെ അന്വേഷണപരിധിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് മാത്രമല്ല, സിപിഐ …

ചൊക്രമുടി മലയിൽ നടന്ന റവന്യൂ ഭൂമി കയ്യേറ്റം; അന്വേഷണം പ്രഖ്യാപിച്ച ഇടുക്കി ജില്ലാ കളക്ടറുടെ നടപടി സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല Read More »

ഷോർട്ട് ടൈം കാലാവധിയിൽ തൊടുപുഴയിൽ വീട് വാടകയ്ക്ക്

തൊടുപുഴ: ന​ഗരത്തിൽ റിവർവ്യൂ റോഡിൽ ജയ്‌റാണി സ്കൂളിന് സമീപം 10 സെന്റിൽ വീട്, ഫർണീഷ് ചെയ്ത മൂന്ന് മുറികൾ(ബാത്ത് അറ്റാച്ഡ് ) എയർകണ്ടീഷൻ, കിച്ചൻ, ഡയനിംഗ് റൂം, ചെറിയ ഹാൾ, ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ സൗകര്യങ്ങളോടെ ഷോർട്ട് ടൈം കാലാവധിയിൽ വീട് വാടകയ്ക്ക് നൽകുന്നു. ഫോൺ : 9562228506.

പോഷൻ മാ പദ്ധതി; അങ്കൺവാടിയിൽ പോഷകാഹാര പ്രദർശന മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: ഐ.സി.ഡി.എസ് സംഘടിപ്പിക്കുന്ന പോഷൻ മാ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ നടക്കുന്ന കർമ്മ പരിപാടിയോട് അനുബന്ധിച്ച് മാർത്തോമ വാർഡിൽ 76ആം നമ്പർ അങ്കൺവാടിയിൽ പോഷകാഹാര പ്രദർശന മത്സരം സംഘടിപ്പിച്ചു. എ.എൽ.എം.സി മെമ്പർ അബ്ബാസ് വടക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ നൗഷാദ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ അസീസ് ഇല്ലിക്കൽ, എ.എൽ.എം.സി മെമ്പർമാരായ ഹലീമ മലയിൽ, റഹ്മത്ത് ഇബ്രാഹിം, ഷാലിമ അസീസ്, …

പോഷൻ മാ പദ്ധതി; അങ്കൺവാടിയിൽ പോഷകാഹാര പ്രദർശന മത്സരം സംഘടിപ്പിച്ചു Read More »

ഇടുക്കിയിൽ തൊഴിലാളികളുമായി പോയ പിക്കപ്പ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; 5 പേർക്ക് പരിക്കേറ്റു

ഇടുക്കി: പീരുമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊടുവാരണം ഭാഗത്ത് കൊടുവ ലൈഫ് ടൈം എസ്റ്റേറ്റിലെ മോഹൻ ശർമയെന്ന വ്യക്തിയുടെ കൃഷി സ്ഥലത്തേക്കാണ് തൊഴിലാളികളുമായി പോയ പിക്കപ്പ് മറിഞ്ഞത്. രാവിലെ 7.30നായിരുന്നു സംഭവം. കൊടുവ എസ്റ്റേറ്റിലെ അയ്യപ്പന്റെ ഭാര്യ എസ്തർ(55) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്ക് പറ്റിയ അന്യസംസ്ഥാന തൊഴിലാളി ബെൻസറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട എസ്റ്ററിന്റെ മൃതദേഹം പീരുമേട് താലൂക്ക് …

ഇടുക്കിയിൽ തൊഴിലാളികളുമായി പോയ പിക്കപ്പ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; 5 പേർക്ക് പരിക്കേറ്റു Read More »

തൊടുപുഴയിൽ എൽ.ഐ.സി ഏജൻ്റ് സഹകരണസംഘം പുതിയ ഓഫീസിന്റെ മന്ദിരം പ്രവർത്തനം തുടങ്ങി

തൊടുപുഴ: എൽ.ഐ.സി ഏജൻ്റ് സഹകരണസംഘം പുതിയ ഓഫീസിന്റെ മന്ദിരത്തിന്റെ ഉദ്ഘാടനം കാഞ്ഞിരമറ്റം ജംഗ്ഷനിൽ കൃഷ്ണ ആർക്കെടിൽ ഇടുക്കി എം.പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് സൈജൻ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ രാജീവൻ സ്വാഗതം ആശംസിച്ചു. സംഘത്തിൻ്റെ ആദ്യ നിക്ഷേപം തോമസ് ജോസ് കളരിക്കൽ നിന്നും ഓഡിറ്റർ ദീപ്തി വി.പി ഏറ്റുവാങ്ങി. ലോക്കർ റൂമിന്റെ ഉദ്ഘാടനം തൊടുപുഴ എൽ.ഐ.സി സീനിയർ ബ്രാഞ്ച് മാനേജർ എച്ച് മഞ്ജു നിർവഹിച്ചു. ജയ്സൺ തോമസ്, ജോർജ് …

തൊടുപുഴയിൽ എൽ.ഐ.സി ഏജൻ്റ് സഹകരണസംഘം പുതിയ ഓഫീസിന്റെ മന്ദിരം പ്രവർത്തനം തുടങ്ങി Read More »

കെ.എസ്.ആർ.ടി.സിയിൽ ഓഗസ്റ്റ് മാസത്തെ ശമ്പളം വിതരണം ചെയ്തില്ല; കെ.എസ്.ടി എംപ്പോയീസ് സംഘ് തൊടുപുഴയിൽ പ്രതിഷേധിച്ചു

തൊടുപുഴ: സെപ്റ്റംബർ 11-ാം തീയതി ആയിട്ടും കെ.എസ്.ആർ.ടി.സിയിൽ ഓഗസ്റ്റ് മാസത്തെ ശമ്പളം നൽകാതിരിക്കുകയും മറ്റ് സർക്കാർ ജീവനക്കാർക്കുള്ളത് പോലെ ഓണം ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നൽകാതിരിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റിന്റെയും ഇടതുപക്ഷ സർക്കാരിന്റേയും കണ്ണിൽ ചോരയില്ലാത്ത നയങ്ങൾക്കെതിരെ കെ.എസ്.ടി എംപ്പോയീസ് സംഘിന്റെ(ബി.എം.എസ്) നേതൃത്വത്തിൽ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിഷേധ സമരം നടത്തി. സംസ്ഥാന ജോയിൻ സെക്രട്ടറി അരവിന്ദ് എസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പി.എ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.ആർ പ്രസാദ് സ്വാഗതം പറഞ്ഞു. …

കെ.എസ്.ആർ.ടി.സിയിൽ ഓഗസ്റ്റ് മാസത്തെ ശമ്പളം വിതരണം ചെയ്തില്ല; കെ.എസ്.ടി എംപ്പോയീസ് സംഘ് തൊടുപുഴയിൽ പ്രതിഷേധിച്ചു Read More »

പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ

ഇടുക്കി: പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 18നും 55നും ഇടയിൽ പ്രായമുള്ളവർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനും കുടുംബശ്രീ അംഗങ്ങൾക്ക് സി.ഡി.എസ് മുഖേനയും വായ്പ നൽകുന്നതിനായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെ. പരമാവധി വായ്പ തുക നാല് ലക്ഷം വരെ. ഫോൺ: 9400068506.

ഓണക്കാല മിന്നൽ പരിശോധന; 82000 രൂപ പിഴയീടാക്കി

ഇടുക്കി: ഓണക്കാലത്ത് പച്ചക്കറി, പലചരക്ക്, സാധനങ്ങളുടെ വില വർദ്ധന തടയുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ആഫീസറുടെ നേതൃത്വത്തിൽ മൂന്നാർ ടൗൺ, ചന്തകൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പച്ചക്കറി/പലചരക്ക് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. 82000 രൂപ പിഴ ഈടാക്കി. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ വകുപ്പുകളിലായി 52 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 39 ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 82000 രൂപ പിഴ ഈടാക്കിയത്. സ്ക്വാഡിൽ ജില്ലാ സപ്ലൈ ആഫീസർ …

ഓണക്കാല മിന്നൽ പരിശോധന; 82000 രൂപ പിഴയീടാക്കി Read More »

ഓണക്കാല പ്രത്യേക പാൽ പരിശോധന; ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങി

തൊടുപുഴ: ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല പ്രത്യേക പാൽ പരിശോധനയുടെ ഭാഗമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ഗുണ നിയന്ത്രണ ഓഫീസിൽ ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങി. ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം തൊടുപുഴ തഹസിൽദാർ എ.എസ് ബിജിമോൾ നിർവ്വഹിച്ചു. സെപ്റ്റംബർ 13 വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയും സെപ്തംബർ 14ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും ഓണക്കാല പ്രത്യേക പാൽ പരിശോധന ലാബ് പ്രവർത്തിക്കും. ഗുണമേന്മ …

ഓണക്കാല പ്രത്യേക പാൽ പരിശോധന; ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങി Read More »

തൊടുപുഴ ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ ഓണ വിപണി ആരംഭിച്ചു

തൊടുപുഴ: ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ ഓണത്തോടനുബന്ധിച്ചുള്ള ഓണവിപണി ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാന്റി ബിനോയ്‌ ആശംസകൾ നേർന്നു. വാർഡ് മെമ്പർമാർ, പാട ശേഖര സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് പച്ചക്കറികൾ ഇവിടെ നിന്നും …

തൊടുപുഴ ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ ഓണ വിപണി ആരംഭിച്ചു Read More »

ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായാണ് വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്കായി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷീല പി.സി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ആർ ഗോപി അധ്യക്ഷത വഹിച്ചു. സി.എം.ഒ ഡോ. ശ്രീജ എസ്സിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. രോഗികൾക്കായി സൗജന്യ ഔഷധങ്ങളോടൊപ്പം രക്ത പരിശോധനയും സജ്ജമാക്കിയിരുന്നു. ആവശ്യമുള്ള രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനവും തുടർ ചികിത്സയും ജില്ലാ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ …

ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

കൃഷി വകുപ്പിന്റെ ഓണസമൃദ്ധിക്ക് തൊടുപുഴ കുമാരമംഗലത്ത് തുടക്കമായി

തൊടുപുഴ: കാർഷിക വികസന കർഷകഷേമ വകുപ്പ്, ഹോർട്ടികോർപ്പ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ ഓണസമൃദ്ധിയെന്ന പേരിൽ നാടൻ പഴം, പച്ചക്കറി ഓണവിപണിക്ക് കുമാരമംഗലത്ത് തുടക്കമായി. കുമാരമംഗലം ജംഗ്ഷനിൽ ആരംഭിച്ച ഓണ വിപണി പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിബിൻ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷെമീന നാസ്സർ, ഉഷ രാജശേഖരൻ, കാർഷിക വികസന സമിതിയംഗങ്ങൾ, സി.എ.ഡി.എസ് ചെയർപെഴ്സൺ ജിൻസി വർഗ്ഗീസ്, അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ.റ്റി ലേഖ, വി.കെ ജിൻസ്, കർഷകർ …

കൃഷി വകുപ്പിന്റെ ഓണസമൃദ്ധിക്ക് തൊടുപുഴ കുമാരമംഗലത്ത് തുടക്കമായി Read More »

കോടിക്കുളം കൃഷിഭവനിൽ ഓണവിപണി ആരംഭിച്ചു

തൊടുപുഴ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഈ വർഷം നടപ്പിലാക്കുന്ന ഓണ സമൃദ്ധി – ഓണ വിപണി കോടിക്കുളം ഗ്രാമപഞ്ചായത്ത് – കൃഷിഭവന്റെയും, നെടുമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ വണ്ടമറ്റത്ത് ആരംഭിച്ചു. ഇന്ന് മുതൽ 14 വരെയാണ് വിപണി. ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു ടി.വി നെടുമറ്റം സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ വച്ച് നിർവ്വഹിച്ചു. കോടിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസർ …

കോടിക്കുളം കൃഷിഭവനിൽ ഓണവിപണി ആരംഭിച്ചു Read More »

എൽ.ഡി.എഫിന്റെ വർഗ്ഗീയ ശക്തികളെ ആശ്രയിക്കുന്ന നയങ്ങൾക്കെതിരെ വണ്ടിപ്പെരിയാറിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം

ഇടുക്കി: വർഗ്ഗീയ ശക്തികളെ ആശ്രയിച്ച് കൊണ്ടുള്ള എൽ.ഡി.എഫ് സർക്കാരിന്റെ നയങ്ങൾ പുറത്തായതോടെ കെ.പി.സി.സി സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം അഗ്നിജ്വാല പ്രതിഷേധമൊരുക്കി കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റി നേതൃത്വം. പ്രതിഷേധ സൂചകമായി നടത്തിയ പന്തം കൊളുത്തി സമരം ഡി.സി.സി ജനറൽ സെക്രട്ടറി ആർ ഗണേശൻ ഉദ്ഘാടനം ചെയ്തു. നിരവധി പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാ​ഗമായി.

ഇടവെട്ടിക്കാരുടെ പ്രിയപ്പെട്ട ഏലിക്കുട്ടി അമ്മച്ചി യാത്രയായി

തൊടുപുഴ: ഇടവെട്ടിക്കാരുടെ പ്രിയപ്പെട്ട ഏലിക്കുട്ടി അമ്മച്ചി സ്വർഗ്ഗലോകത്തേക്ക് യാത്രയായി. നൂറിന്റെ പടിയിലെത്തിയ പാണംപീടികയിൽ ഏലിക്കുട്ടി അമ്മച്ചി ആലക്കോട് സെന്റ് തോമസ് മൂർ പള്ളി ഇടവകയിലെ ഏറ്റവും പ്രായം കൂടിയ അമ്മച്ചിയാണ്. ഈ പ്രായത്തിലും ഇടവെട്ടിയിലെ, മകന്റെ പലചരക്കുകടയിൽ വന്നിരുന്നു കച്ചവടത്തിൽ മകനെ സഹായിക്കുമായിരുന്നു അമ്മച്ചി. രാവിലെ ഏഴരക്ക് കടയിൽ വന്നാൽ തിരിച്ചുപോകുന്നത് രാത്രിയിൽ. നാരങ്ങാവെള്ളം , മിട്ടായി , മുറുക്കാൻ, പാൽ , സ്റ്റേഷനറി ഐറ്റംസ് തുടങ്ങിയ അല്ലറചില്ലറ വ്യാപാരങ്ങളെല്ലാം അമ്മച്ചിയുടെ കൈകൾകൊണ്ടാണ്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ എത്രനേരം …

ഇടവെട്ടിക്കാരുടെ പ്രിയപ്പെട്ട ഏലിക്കുട്ടി അമ്മച്ചി യാത്രയായി Read More »

വനംമന്ത്രി ജില്ലയിൽ യോഗം വിളിക്കണം: സലിംകുമാർ

വട്ടവട: കൃഷിക്കാരുടെ ആശങ്ക അകറ്റാൻ വനംമന്ത്രി ജില്ലയിൽ യോഗം വിളിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ ആവശ്യപ്പെട്ടു. വട്ടവട അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് സിപിഐ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഒരിഞ്ച് ഭൂമി പോലും പുതുതായി ഏറ്റെടുക്കാൻ വനം വകുപ്പ് ഉദ്ദേശിക്കുന്നില്ലെന്ന് എൽഡിഎഫ് നേതാക്കളുമായി ഒന്നര മാസം മുമ്പ് തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, അതിന് …

വനംമന്ത്രി ജില്ലയിൽ യോഗം വിളിക്കണം: സലിംകുമാർ Read More »

മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്ന റോഷി അഗസ്റ്റിൻ മന്ത്രി സ്ഥാനം രാജി വെയ്ക്കണമെന്ന് സി.പി മാത്യു

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്ന മന്ത്രി റോഷി അഗസ്റ്റിൻ സ്ഥാനം രാജി വെയ്ക്കണമെന്ന് ഡി.സി.സി പ്രസിഡൻ്റ സി.പി മാത്യു. 12 വർഷം മുമ്പ് ചപ്പാത്തിൽ പുതിയ ഡാമിനായ് നിരാഹാരം അനുഷ്ടിച്ച റോഷി അഗസ്റ്റൻ ജലസേചന മന്ത്രിയായിട്ടും പുതിയ ഡാമിനായ് ചെറുവിരൽ അനക്കാത്ത ജലസേചന വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ച് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വണ്ണപ്പുറം പഞ്ചായത്തിൽ തെരുവ് വിളക്കുകൾ മിഴിയടച്ചു; തപ്പി തടഞ്ഞ് കാൽനട യാത്രക്കാർ

വണ്ണപ്പുറം: പതിനേഴ് വാർഡുകളുള്ള വണ്ണപ്പുറം പഞ്ചായത്തിൽ, പഞ്ചായത്ത് വക സ്ട്രീറ്റ് ലൈറ്റുകൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് സ്‌ഥാപിച്ചിരുന്നു. എന്നാൽ ഈ ലൈറ്റുകൾക്ക് ആയുസ്സ് വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമായിരുന്നു. വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനിലുള്ള ഹൈമാസ്സ് ലൈറ്റ് തെളിയാതെയായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇത് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കൂടാതെ ടൗണിലെ പലമേഖലകളിലും വഴിവിളക്കുകൾ തെളിയാത്തതു മൂലം കാൽനട യാത്രക്കാരും, സ്ത്രീകളും കുട്ടികളും വളരെയേറെ ദുരിതം അനുഭവിക്കുകയാണ്. വണ്ണപ്പുറം പ്ലാന്റേഷൻ കവലയിൽ വൈകുന്നേരം ആറിനുശേഷം ബസ്സ് കാത്തിരിപ്പ് …

വണ്ണപ്പുറം പഞ്ചായത്തിൽ തെരുവ് വിളക്കുകൾ മിഴിയടച്ചു; തപ്പി തടഞ്ഞ് കാൽനട യാത്രക്കാർ Read More »

ചൊക്രമുടി സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി സംഘടനകൾ

ഇടുക്കി: മൂന്നാർ മേഖലയിലെ ഉയരം കൂടിയ മലകളിലൊന്നായ ചൊക്രമുടി സംരക്ഷിക്കണമെന്ന് കേരളത്തിലെ പരിസ്ഥിതി സംഘടനകൾ. നീലകുറിഞ്ഞികളും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമായ ചൊക്രമുടിയിൽ വ്യാജ പട്ടയത്തിന്റെ മറവിൽ നടക്കുന്ന റിസോർട്ട്‌വൽക്കരണം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് കൽപ്പറ്റ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ സമാപിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ലോകാർഡ് ഗ്യാപിലുള്ള പരിസ്ഥിതി നശീകരണം ഈ പ്രദേശത്തെ കാലവാസ്ഥക്കും മാറ്റം വരുത്തിയേക്കാം. മലമുകളിൽ നടക്കുന്ന നിർമ്മാണങ്ങളും ചെക്ഡാമും ഉരുൾപ്പൊട്ടലിന് കാരണമാകുമെന്ന ഭീതിയിലാണ് താഴ്‌വരയിലെ ബൈസൺവാലി ഗ്രാമങ്ങൾ. നിലനിൽപ്പിനായി കർഷകരും …

ചൊക്രമുടി സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി സംഘടനകൾ Read More »

തൊടുപുഴ അൽ അസ്ഹർ ഡന്റൽ കോളേജിൽ ബിരുദ ദാന ചടങ്ങ് നടത്തി

തൊടുപുഴ: അൽ അസ്ഹർ കോളേജിന്റെ പന്ത്രണ്ടാമത് ബിരുദ ദാന ചടങ്ങ് – സിവോര 2024 കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം മൂസ അധ്യക്ഷത വഹിച്ച ചടങ്ങ് കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ ആൻഡ് ചെയർമാൻ പി.ബി നുഹ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. നിഷിൻ കെ ജോൺ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഈ വർഷം പഠിച്ച് പുറത്തിറങ്ങിയ നൂറോളം ദന്ത ഡോക്ടർ വാചകം ഏറ്റുചൊല്ലി. യോഗത്തിൽ കേരള യൂണിവേഴ്സിറ്റി ഹെൽത്ത് …

തൊടുപുഴ അൽ അസ്ഹർ ഡന്റൽ കോളേജിൽ ബിരുദ ദാന ചടങ്ങ് നടത്തി Read More »

മീനച്ചിൽ കുടിവെള്ള പദ്ധതി; കുത്തി പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി

തൊടുപുഴ: മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി തോട്ടിൻങ്കര മുതൽ ചള്ളാവയിൽ വരെ റോഡ് കുത്തിപ്പൊളിച്ചത് പൂർവ സ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ അനാസ്ഥയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പായി റോഡ് ടാർ ചെയ്ത് സഞ്ചാര്യയോഗികമാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസ്ഫ് ആവശ്യപ്പെട്ടു. …

മീനച്ചിൽ കുടിവെള്ള പദ്ധതി; കുത്തി പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി Read More »

പ്രേംനസീർ ജന്മദിനാഘോഷ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ 98ആം ജന്മദിനാഘോഷം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുന്നതിന് മുൻപായി പ്രേംനസീർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്ററിൻ ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്സൺ സബീന നിർവ്വഹിച്ചു. സമിതി ചാപ്റ്റർ പ്രസിഡൻറ് വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ചാപ്റ്റർ സെക്രട്ടറി സന്തോഷ് മാത്യു, ഖജാൻജി സന്ധ്യ, ജോ: സെക്രട്ടറി അശ്വതി എന്നിവർ സംബന്ധിച്ചു. ഈ മാസം 28നാണ് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത്.

കന്നുകാലി സെൻസസ് ഡിസംബർ വരെ; സൂപ്പർവൈസർമാർക്കുള്ള പരിശീലന പരിപാടി എം.എൽ.എ പി.ജെ ജോസഫ് ഉദ്‌ഘാടനം ചെയ്തു

ഇടുക്കി: ദേശീയ കന്നുകാലി സെൻസസിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഡിസംബർ വരെ പക്ഷിമൃഗാദികളുടെ കണക്കെടുപ്പ് നടക്കും. ഇതോടനുബന്ധിച്ച് സൂപ്പർവൈസർമാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം എം.എൽ.എ പി.ജെ ജോസഫ് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നിർവഹിച്ചു. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, പരിശീലനം നേടിയ പശുസഖിമാർ എന്നിവരുൾപ്പടെ നൂറ്റിയെഴുപതോളംപേർ സെൻസസിൽ പങ്കെടുക്കുന്നു.ഇനം, പ്രായം, ആൺ , പെൺ വ്യത്യാസവുമനുസരിച്ച് മൃഗങ്ങളുടെയും, പക്ഷികളുടെയും വിവരങ്ങളും, ഫാമുകൾ , അറവുശാലകൾ , ഇറച്ചിക്കടകൾ മുതലായവയുടെ വിവരങ്ങളും ശേഖരിക്കും. എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിക്കുമ്പോൾ …

കന്നുകാലി സെൻസസ് ഡിസംബർ വരെ; സൂപ്പർവൈസർമാർക്കുള്ള പരിശീലന പരിപാടി എം.എൽ.എ പി.ജെ ജോസഫ് ഉദ്‌ഘാടനം ചെയ്തു Read More »

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറുകൾ; സൂപ്പർ മാർക്കറ്റുകളിൽ വിലക്കുറവും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സും

ഇടുക്കി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഇടുക്കി ജില്ലയിൽ ഓണം ഫെയറുകൾ ആരംഭിച്ചു. ജില്ലാഫെയർ തൊടുപുഴ പഴയ ബസ്സ്റ്റാൻഡ് മൈതാനിയിലാണ് നടക്കുന്നത്. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും താലൂക്ക് ഫെയറുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമെ , പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം ഉൽപ്പന്നങ്ങൾക്ക് വൻവിലക്കുറവാണ് ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നൽകുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45% വരെ …

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറുകൾ; സൂപ്പർ മാർക്കറ്റുകളിൽ വിലക്കുറവും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സും Read More »

ബ്രാൻഡഡ് എക്സ്പോർട്ട് സർപ്ലസ് വസ്ത്രങ്ങൾക്ക്‌ മാത്രമായി ഒരു ഷോറൂം തൊടുപുഴയിൽ 11ന് പ്രവർത്തനം തുടങ്ങും

തൊടുപുഴ: ബ്രാന്റഡ് സർപ്ലസ് വസ്ത്രങ്ങൾ തിരയുന്നവർക്കായി തൊടുപുഴയിൽ ഒരു ഷോറൂം ഒരുക്കിയിരിക്കുക ആണ് ദി ബ്രാൻഡ് ഫാക്ടറി. തൊടുപുഴ കാഞ്ഞിരമാറ്റം ബൈപാസ് റോഡിൽ മൈ ജി ഫ്യൂച്ചറിനും പഴേരി ഗോൾഡിനും എതിർവശത്തായാണ് സ്ഥാപനം. 11ന് രാവിലെ 10ന് ഷോറൂമിന്റെ ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ രാജു തരണിയിൽ നിർവഹിക്കും. പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് എക്സ്പോർട്ട് സർപ്ലസ് ഷർട്ട്‌, ജീൻസ്, ടി ഷർട്ട്‌ ഉൾപ്പെടെ പുരുഷന്മാർക്ക് അനുയോജ്യമായ സർപ്ലസ് പ്രൊഡക്ടുകൾ ഇവിടെ ലഭിക്കുമെന്ന് മാനേഡജ്മെന്റ് അറിയിച്ചു.

പൂച്ചപ്ര കൊലപാതകം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

ഇടുക്കി: പൂച്ചപ്ര കല്ലംപ്ലാക്കൽ സനലിനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ ഉണ്ണിയെന്ന് വിളിക്കുന്ന ചെലപ്ലാക്കൽ അരുൺ(35) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തൊടുപുഴ അഡിഷണൽ 4 കോടതി ജഡ്ജി പി.എൻ സീതയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ 10 ആം തീയതി പ്രസ്താവിക്കും. 2022 ജനുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളായ അരുണും സനലും ഒരുമിച്ചു മദ്യപിക്കുന്നതിനിടയിൽ പണിക്കൂലി വീതം വയ്ക്കുന്നതിനെ സംബന്ധിച്ച് ഉണ്ടായതർക്കത്തെ തുടർന്ന് പ്രതി സനലിനെ കുത്തികൊലപ്പെടുത്തി എന്നാണ് പ്രോസീക്യൂഷൻ കേസ്. കേസിൽ …

പൂച്ചപ്ര കൊലപാതകം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി Read More »

ശതാബ്ദി വർഷത്തെ ഓണം ആഘോഷിച്ച് തൊടുപുഴ പുളിമൂട്ടിൽ സിൽക്ക്സ്

തൊടുപുഴ: ഇക്കുറി പുളിമൂട്ടിൽ സിൽക്സ് ശതാബ്ദി വർഷത്തെ ഓണം ആഘോഷിക്കുകയാണ്. 100 വർഷം മുമ്പ് തൊടുപുഴയിൽ തുടക്കമിട്ട ആ പാരമ്പര്യം കൂടുതൽ ഇഴചേർത്ത് മുന്നേറുമ്പോൾ ഉപഭോക്താക്കൾക്കൊപ്പമാണ് പുളിമൂട്ടിൽ സിൽക്സ്. ആഘോഷവേളയിൽ 2000 രൂപയ്ക്ക് തുണിത്തരം വാങ്ങുമ്പോൾ 100 രൂപ ഇളവ് നൽകിയാണ് ആഘോഷത്തെ കൂടുതൽ വർണാഭമാക്കുന്നത്. ഓണം ആഘോഷിക്കാൻ പുളിമൂട്ടിൽ സിൽക്‌സ് ഒരുങ്ങിയതായി മാനേജിങ്ങ് പാർട്ണർമാരായ ജോബിൻ റോയി, ഷോൺ റോയി എന്നിവർ പാറഞ്ഞു. ദാവണിയിലും കസവ് സാരിയിലുമുള്ള വൈവിധ്യം മറ്റാർക്കും അവകാശപ്പെടാനാവില്ല. റെഡി ടു വെയർ …

ശതാബ്ദി വർഷത്തെ ഓണം ആഘോഷിച്ച് തൊടുപുഴ പുളിമൂട്ടിൽ സിൽക്ക്സ് Read More »

ഓണം വിപണി: ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി

ഇടുക്കി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിനായി ലീഗൽ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ജില്ലയിലെ ഡെപ്യൂട്ടി കൺട്രോളർമാരായ മേരി ഫാൻസി പി എക്‌സ്, ഉദയൻ കെ.കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധന സ്‌ക്വാഡുകൾ രൂപികരിച്ചിട്ടുള്ളത്. മുദ്രപതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളിൽ നിയമ പ്രകാരമുള്ള വിവരങ്ങൾ ഇല്ലാതെ വില്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, പരമാവധി വില്പുന വിലയേക്കാൾ കൂടിയ വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയാൽ നിയമ നടപടി …

ഓണം വിപണി: ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി Read More »

ഇടുക്കി കുളമാവിൽ പിക്കപ്പും ബൈയ്ക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇടുക്കി: ഇന്ന് രാവിലെ ഏഴരയോടെ തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയില്‍ കുളമാവ് മീന്‍മുട്ടിയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. പിക്കപ്പും ബൈയ്ക്കും കൂട്ടിയിടിക്കുക ആയിരുന്നു. നെടുങ്കണ്ടം കൂട്ടാര്‍ പാറയ്ക്കല്‍ ഷാരൂഖാണ്(17) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബാലഗ്രാം സ്വദേശി അമലിനെ(13) പരിക്കുകളോടെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വെൽനെസ്സ് സെന്റർ സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കണം

മുതലക്കോടം: തൊടുപുഴ ന​ഗരസഭയിൽ അനുവദിച്ച വെൽനെസ്സ് സെന്റർ(ആരോ​ഗ്യ കേന്ദ്രം) സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ വയോജനങ്ങൾ ആവശ്യപ്പെട്ടു. ന​ഗരസഭയിലെ 12ആം വാർഡിൽ റോഡിന് താഴ് വശത്തുള്ള ഒരു കെട്ടിടത്തിന്റെ ബേസ്മെന്റിൽ വെൽനെസ് സെന്റർ തുടങ്ങുവാനാണ് അനുമതി നൽകിയിരിക്കുന്നത്. റോഡിന്റെ നിരപ്പിൽ നിന്നും താഴ് വശത്ത് നെൽ വയലിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴ് ഭാ​ഗം ശക്തമായ മഴയിൽ വെള്ളം കെട്ടി കിടക്കുന്ന ഭാ​ഗമാണ്. പ്രായമായവർക്ക് താഴ്ന്ന ഭാ​ഗത്തേക്ക് ഇറങ്ങി ചെല്ലുവാൻ ബുദ്ധിമുട്ടാണ്. ന​ഗരസഭയിലെ …

വെൽനെസ്സ് സെന്റർ സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കണം Read More »

മെഗാ ടൂറിസം പാക്കേജ്; മൂലമറ്റത്ത് ആലോചനായോഗം നടന്നു

മൂലമറ്റം: തൊടുപുഴ, പീരുമേട് താലൂക്കുകളിലെ നിലവിലുള്ളതും, പുതിയതുമായ എല്ലാ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുവാനും ഇതിനായി പുതിയ പദ്ധതികൾ തയ്യാറാക്കുവാനും വേണ്ടി മൂലമറ്റത്ത് ആലോചനായോഗം നടത്തി. യോഗത്തിൽ പുതിയതും ആധുനീകവുമായ നിരവധി നിർദേശങ്ങൾ ഉയർന്ന് വന്നു. പീരുമേട് താലൂക്കിലെ വാഗമൺ, തേക്കടി ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടമായ തൊടുപുഴ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ടൂറിസം സാധ്യതകൾ വിലയിരുത്തുവാനായി ചേർന്ന ആലോചനായോഗത്തിലാണ് പുതിയ പദ്ധതികൾ ഉയർന്ന് വന്നത്. ത്രിതല പഞ്ചായത്തുകളും മറ്റ് ഇതര സർക്കാർ ഏജൻസികളും നടപ്പാക്കിയതും നടപ്പാക്കുന്നതുമായ പല …

മെഗാ ടൂറിസം പാക്കേജ്; മൂലമറ്റത്ത് ആലോചനായോഗം നടന്നു Read More »

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് സെപ്റ്റംബര്‍ 12ന്

ഇടുക്കി: മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 12ന് രാവിലെ 10 മണിക്ക് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിലും ഉച്ചക്ക് 12 മണിക്ക് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിലും ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് നടത്തും. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) പദ്ധതികളുമായി ബന്ധപ്പെട്ട് ombudsmanidk@gmail.com – ഇമെയില്‍ മുഖേനയും നേരിട്ടും പരാതി നല്‍കാവുന്നതാണ്.