Timely news thodupuzha

logo

idukki

ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതിയിൽ നടത്തി

മുട്ടം: ഡി.സി.എൽ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് ത്രിദിന പെറ്റ്സ് ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടത്തി. ജനറൽ കൺവീനർ കോർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് പതാക ഉയർത്തി. ലക്കി സ്റ്റാർ അലക്‌സാണ്ടർ ഡെന്നി അഗസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫാ. റോയി കണ്ണൻചിറ ലക്കി സ്റ്റാർ ഓഫ് ദി ക്യാമ്പ് ആരാണെന്ന് പ്രഖ്യാപിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.കെ ബിജു, ഫാ. ജോൺ പാളിത്തോട്ടം, …

ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതിയിൽ നടത്തി Read More »

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു

ഇടുക്കി: കുമളിയിൽ ബൈക്കും ജീപ്പുും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ്‌ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അരുണിനെ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി ഹോളിഡേ ഹോമിനു സമീപമായിരുന്നു അപകടം. കുമളിയിൽ നിന്നും കന്നിമാർചോലയിലേക്ക് പോയ ഇവരുടെ ബൈക്ക് കുമളിയിലേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുക ആയിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു.

യുവതിയെ പിന്തുടർന്ന സംഭവം; പ്രതികളിൽ ഒരാളായ പോലീസുകാരനെ സസ്‌പെന്റ ചെയ്തു

കരിമണ്ണൂർ: യുവതിയെ പിന്തുടരുകയും ആംഗ്യ ചേഷ്ട കൾ കാണിക്കുകയും ചെയ്ത കേസിൽ പ്രതിയായ പോലീസുകാരനെ അന്വോഷണ വിധേയമായി സസ്‌പെന്റ ചെയ്തു. കുളമാവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മർഫി യെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്റ ചെയ്തത്. മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന അഡ്വക്കറ്റ് ജനറൽ ഓഫീസ് ഉദ്യോഗസ്ഥനെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരുകയാണ്. ബുധനാഴ്ച വൈകീട്ട് 6.15നാണ് സംഭവം കരിമണ്ണൂർ ചന്തക്കവലയിൽ നിന്ന് വീട്ടിലേയ്ക്ക് പോയ യുവതിയെ രണ്ടു പേർ കാറിൽ ദീർഘ നേരം പിന്തുടരുകയും കിളിയാറപാലത്തിനു സമീപം വിലങ്ങുകയും ചെയ്തു. …

യുവതിയെ പിന്തുടർന്ന സംഭവം; പ്രതികളിൽ ഒരാളായ പോലീസുകാരനെ സസ്‌പെന്റ ചെയ്തു Read More »

ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ സന്ദർശന അനുമതി അനുവദിച്ചതോടെ ഇടുക്കിയിലേയ്ക്ക് സന്ദർശക പ്രവാഹം

ഇടുക്കി: കേരളത്തിന് അകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സന്ദർശന വാഹനങ്ങൾ ആണ് ഇടുക്കിയിലേക്ക് ഒഴുകിയെത്തുന്നത്. ചെറുതോണി അണക്കെട്ടിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഇടുക്കി ആർച്ച് ഡാമിന് സമീപത്തു നിന്ന് മാണ് സഞ്ചാരികൾക്ക് ഡാമിലേയ്ക്ക്പ്രവേശനം അനുവദിച്ചിരിക്കുന്നത്. ബഗി കാറുകളിൽ മാത്രമേ സന്ദർശകർക്ക് ഡാമിൽ സന്ദർശനം നടത്താൻ അനുമതിയുള്ളൂ. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയാണ് ബഗി കാറുകളുടെ ചാർജ്ജ്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിലൂടെ മാത്രമേ ഡാമിൽ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ. ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ എത്തുന്ന സഞ്ചാരികൾക്ക് …

ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ സന്ദർശന അനുമതി അനുവദിച്ചതോടെ ഇടുക്കിയിലേയ്ക്ക് സന്ദർശക പ്രവാഹം Read More »

ജാഫർ കോയ തങ്ങൾ അന്തരിച്ചു .

തൊടുപുഴ- കേരള മുസ്ലിം ജമാഅത്ത് ഇടുക്കി ജില്ലാ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ കുമ്പങ്കല്ല് പള്ളിപ്പാട്ട് പുത്തന് പുരയില് സയ്യിദ് പി പി ജാഫർ കോയ തങ്ങള് (63) നിര്യാതനായി. വിവിധയിടങ്ങളില് ഖത്തീബും ഖാളിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടര്ന്ന് എറണാകുളം ആസ്റ്റര് മെഡിസിറ്റിയില് ചികിത്സയിലിരിക്കയാണ് അന്ത്യം. ശനിയാഴ്ച രാവിലെ 11 ന് കുമ്മംകല്ലിലെ വീട്ടില് ജനാസ നമസ്ക്കാരം. തുടര്ന്ന് 12 ന് മൂവാറ്റുപുഴ പുന്നമറ്റം ജുമാ മസ്ജിദില് ഖബറടക്കും. മാതാവ്: മുല്ലബീവി.ഭാര്യ: റൈഹാനത്ത് ബീവി. മക്കൾ :: …

ജാഫർ കോയ തങ്ങൾ അന്തരിച്ചു . Read More »

മംഗളാദേവി ക്ഷേത്രോത്സവം; ഇടുക്കി സബ് കളക്ടറും സംഘവും സന്ദർശനം നടത്തി, അനാവശ്യ ആരോപണങ്ങളുമായി ചില തമിഴ് സംഘടനകൾ

കുമളി: കഴിഞ്ഞ ദിവസം ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ക്ഷേത്രം സന്ദർശിച്ച്‌ ഉത്സവത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരിത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട്ടിലെ ചില സംഘടനകൾ അനാവശ്യ ആരോപണങ്ങളുമായി രംഗത്തിറങ്ങിയത്. തമിഴ്നാടിനെ അറിയിക്കാതെ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി സന്ദർശിച്ചുവെന്നതാണ് പ്രധാന ആരോപണം. തമിഴ്നാട്ടിലെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളുടെ മേൽനോട്ടത്തിനായുള്ള ‘ഹിന്ദു അറ നിലയത്തുരെ’ വകുപ്പ് മംഗളാദേവി ക്ഷേത്രമേൽ നോട്ടം ഏറ്റെടുക്കണമെന്നാണ് കർഷക സംഘടനയുടെ ആവശ്യം. വകുപ്പ് മന്ത്രി ശേഖർ …

മംഗളാദേവി ക്ഷേത്രോത്സവം; ഇടുക്കി സബ് കളക്ടറും സംഘവും സന്ദർശനം നടത്തി, അനാവശ്യ ആരോപണങ്ങളുമായി ചില തമിഴ് സംഘടനകൾ Read More »

വൈദ്യുതി ലൈനിൽ ഒടിഞ്ഞു കിടക്കുന്ന റബ്ബർ മരം വെട്ടിമാറ്റുന്നില്ലെന്ന് പരാതി

മൂലമറ്റം: വൈദ്യുതി ലൈനിൽ ഒടിഞ്ഞു കിടക്കുന്ന റബ്ബർ മരം വെട്ടി മാറ്റുന്നില്ല. ഏത് സമയത്തും പോസ്റ്റ് ഒടിഞ്ഞ് വീഴാം. പോസ്റ്റ് ഒടിഞ്ഞാൽ സമീപത്തെ വൈദ്യുതി ലൈനും തകരും. മൂലമറ്റം ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിസരത്ത് തട്ടാം പറമ്പിൽ പുരയിടത്തിലാണ് ലൈനിൽ മരം ഒടിഞ്ഞ് കിടക്കുന്നത് .വൈദ്യുതി ഓഫീസിൽ വിവരം അറിയിച്ചപ്പോൾ ആ ലൈനിൽ കറണ്ടില്ലെന്നാണ് ഓഫീസിൽ നിന്ന് പറഞ്ഞത്. ഈ പോസ്റ്റ് ഒടിഞ്ഞാൽ സമീപത്തെ വൈദ്യുതി ലൈനും തകരും .നിരവധി കുടുബങ്ങൾക്ക് വൈദ്യുതി എത്തിക്കുന്ന ലൈൻ ഇതിനടുത്ത് …

വൈദ്യുതി ലൈനിൽ ഒടിഞ്ഞു കിടക്കുന്ന റബ്ബർ മരം വെട്ടിമാറ്റുന്നില്ലെന്ന് പരാതി Read More »

തൊടുപുഴ വെള്ളിയാമറ്റം പ‍ഞ്ചായത്തിലെ പൂമാല പാടത്തിൽ സഞ്ചാര യോ​ഗ്യമായ വഴിയില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു

തൊടുപുഴ: വെള്ളിയാമറ്റം പ‍ഞ്ചായത്തിലെ ഏഴാം വാർഡിൽ പൂമാല പാടത്തിൽ കോളനിയിലെ നിരവധി ജനങ്ങളാണ് യാത്രാ യോ​ഗ്യമായ വഴിയില്ലാതെ വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ആവശ്യത്തിന് സൗകര്യമില്ലാത്ത റോഡിലൂടെ യാത്ര ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മഴ കാലം ആരംഭിച്ചാൽ പിന്നെ ഇവിടെ ചെളിയും വെള്ളവും നിറഞ്ഞ് സഞ്ചരിക്കാൻ സാധിക്കാതെ വരും. നിരവധി തവണ അധികാരുളമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനം ലഭിച്ചില്ലെന്ന് വീട്ടമ്മമാർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ അരക്കു കീപ്പോട്ട് തളർന്നു പോയ തന്റെ മകളെ ആശുപത്രിയിലേക്കും മറ്റും …

തൊടുപുഴ വെള്ളിയാമറ്റം പ‍ഞ്ചായത്തിലെ പൂമാല പാടത്തിൽ സഞ്ചാര യോ​ഗ്യമായ വഴിയില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു Read More »

കോടിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ജോസ് മാഞ്ചേരിൽ നിര്യാതനായി

കോടിക്കുളം: ​ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ജോസ് മാഞ്ചേരിൽ(67) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ(12/4/2024, വെള്ളി) വൈകുന്നേരം നാലിന് വീട്ടിൽ ആരംഭിച്ച് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ലൂസി ജോസ് കൊടുവേലി കരിന്തോളിൽ കുടുംബാം​ഗം(റിട്ട. ​ഗവൺമെന്റ് ഹെഡ് നേഴ്സ്). മക്കൾ: ജാസ് ലിൻ, ജാസ്മിൻ. മരുമകൻ: സ്റ്റെബിൻ സാബു, പൂവൻ(പുറപ്പുഴ). കൊച്ചുമകൻ: ഈഥൻ. സഹോദരങ്ങൾ: ജോയി, മേരി, പരേതനായ ആന്റോ, മോളി, ആനി, മാത്യു, ജോൺസൺ.

പാഴുമലയിൽ പത്രോസ് മത്തായി നിര്യാതനായി

തൊടുപുഴ: മ്രാല പാഴുമലയിൽ പത്രോസ് മത്തായി(84) നിര്യാതനായി. സംസ്കാരം ഇന്ന്(12/4/2024, വെള്ളി) വൈകിട്ട് നാലിന് മ്രാല സെന്റ് പീറ്റർ ആന്റ് പോൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ മറിയക്കുട്ടി വഴിത്തല പുറമടത്തിൽ കുടുംബാം​ഗം. മക്കൾ: ബേബി(ദുബായ്), ബിജോയി, ബെന്നി, ബീന(യു.കെ), ബിനു, ബിജി(ഡൽഹി). മരുമക്കൾ: സിജി ഇലവുംകുഴിപ്പിൽ മോനിപ്പിള്ളി(ദുബായ്), മിനി ഇടമനശ്ശേരിയിൽ(പയസ്മൗണ്ട്), ആനീസ് കല്ലാനിക്കാട്ട്(ചുരുളി), രാജു എടാട്ടുകുന്നേൽ ഉഴവൂർ(യു.കെ), ടെൻസ് മേലേടത്ത് കരിങ്കുന്നം(ഡൽഹി).

കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടി: മുന്‍ എം.എല്‍.എ സുലൈമാന്‍ റാവുത്തര്‍ സി.പി.ഐ.എമ്മിലേക്ക്

തൊടുപുഴ: മുന്‍ എം.എല്‍.എയും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി.പി സുലൈമാന്‍ റാവുത്തര്‍ സി.പി.ഐ എമ്മിലേക്ക്. പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഈ കാര്യം സുലൈമാൻ റാവുത്തർ അറിയിച്ചത്. കെ.പി.സി.സി രൂപീകരിച്ച രമേശ് ചെന്നിത്തല ചെയര്‍മാനായുള്ള 25 അംഗ തെരഞ്ഞെടുപ്പ് പ്രചരണ സമിതി അംഗത്വം രാജിവെച്ചാണ് റാവുത്തര്‍ ഇടുതപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മിലേക്ക് എത്തുന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു നേതാവായിരിക്കെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്‍റെ ഭാഗമായി പൊതു പ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. വി.എം …

കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടി: മുന്‍ എം.എല്‍.എ സുലൈമാന്‍ റാവുത്തര്‍ സി.പി.ഐ.എമ്മിലേക്ക് Read More »

കെ.എസ്.ആർ.റ്റി.സി ഡബിൾ ഡക്കർ ബസ് ഇടുക്കിയിലേക്ക്, നാളെ എത്തും

മൂന്നാർ: തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെ.എസ്.ആർ.റ്റി.സിയുടെ ഡബിൾ ഡക്കർ ബസ് ഇടുക്കിയിലെത്തുന്നു. ഏപ്രിൽ 12ന് ഉച്ച കഴിഞ്ഞ് മൂന്നിന് മൂന്നാർ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കുന്ന ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി പ്രശസ്ത ഫുട്ബോൾ താരം ഐ.എം വിജയൻ ബസ് ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, ജില്ലാ പൊലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ്, സബ് കളക്ടര്‍മാരായ ഡോ. അരുണ്‍ എസ് നായര്‍, വി.എം ജയകൃഷ്ണന്‍ എന്നിവർ പങ്കെടുക്കും. …

കെ.എസ്.ആർ.റ്റി.സി ഡബിൾ ഡക്കർ ബസ് ഇടുക്കിയിലേക്ക്, നാളെ എത്തും Read More »

നെടുങ്കല്ലേൽ കുടുംബയോ​ഗം വാർഷിക പൊതുയോ​ഗം 13ന്

കല്ലൂർക്കാട്: നെടുങ്കല്ലേൽ കുടുംബയോ​ഗം 34ആമാത് വാർഷിക പൊതുയോ​ഗം ഏപ്രിൽ 13 ശനിയാഴ്ച രാവിലെ 9.15ന് അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും. രാവിലെ 11ന് അടിമാലി ടൗണിലുള്ള അടിമാലി ക്ലബിന്റെ എ ജോർജ് മെമ്മോറിയൽ ഹാളിൽ ചേരുന്ന പൊതുയോ​ഗം ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്യും. കുടുംബയോ​ഗം പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ. ജോബി ജോസ്, ട്രഷറർ ടോംസൺ ജോസഫ്, രക്ഷാധികാരി …

നെടുങ്കല്ലേൽ കുടുംബയോ​ഗം വാർഷിക പൊതുയോ​ഗം 13ന് Read More »

ഏഴാനിക്കാട്ട് കുടംബയോ​ഗം പൊതുയോ​ഗം 13ന്

നാ​ഗപ്പുഴ: ഏഴാനിക്കാട്ട് കുടംബയോ​ഗം വാർഷിക പൊതുയോ​ഗം ഏപ്രിൽ 13ന് ഉച്ചകഴിഞ്ഞ് 2.30ന് നാ​ഗപ്പുഴ പള്ളിയിൽ സമൂഹ ബലിയോടെ ആരംഭിക്കും. വൈകുന്നേരം നാലിന് പുതിയതായി നിർമ്മിച്ച കുടുംബ​യോ​ഗ മന്ദിരത്തിന്റെ വെഞ്ചരിപ്പ് നടക്കും. തുടർന്ന് ചേരുന്ന പൊതുയോ​ഗത്തിൽ പ്രസിഡന്റ് മാത്യു അ​ഗസ്റ്റിൻ അധ്യക്ഷത വഹിക്കും. രക്ഷാധികാരി ഫാ. ജോസ് ഏഴാനിക്കാട്ട്, സെക്രട്ടറി ജേക്കബ് വർ​ഗീസ് തുടങ്ങിയവർ പ്രസം​ഗിക്കും.

കള്ള പ്രചരണത്തിനെതിരെ യു.ഡി.എഫ് നിയമ നടപടിയിലേക്ക്

തൊടുപുഴ: കേരള സ്റ്റോറിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട്, ഇടുക്കി രൂപത മാപ്പു പറയുകയെന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ രൂപത ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നുവെന്ന വാർത്ത വ്യാജമാണെന്ന് യു.ഡി.എഫ് ഇടുക്കി ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി. യു.ഡി.എഫ് ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസിനെ പൊതു സമൂഹത്തിൽ അപകീർത്തിപെടുത്തുന്നതിനും അത് വഴി മതനിന്ദയും ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണയും വളർത്തുന്നതിന് ഇടയാക്കുമെന്നും കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ …

കള്ള പ്രചരണത്തിനെതിരെ യു.ഡി.എഫ് നിയമ നടപടിയിലേക്ക് Read More »

മുസ്ലിം, കമ്യൂണിസ്‌റ്റ്‌, കേരള വിരുദ്ധ സിനിമയാണ് കേരള സ്‌റ്റോറിയെന്ന് എം.വി ഗോവിന്ദൻ

ഇടുക്കി: കേരള സ്‌റ്റോറി സിനിമയും അതിന്റെ പ്രദർശനവും ആർ.എസ്‌.എസ്‌ അജണ്ടയുടെ ഭാഗമെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിനിമയുടെ യാതൊരു കലാമൂല്യവും കേരള സ്‌റ്റോറിക്ക്‌ ഇല്ല. മുസ്ലിം, കമ്യൂണിറ്റ്‌, കേരള വിരുദ്ധ സിനിമയാണ്‌ കേരള സ്‌റ്റോറി. നിരോധിക്കുകയല്ല, ആശയത്തെ ആശയം കൊണ്ട്‌ നേരിടുകയാണ്‌ വേണ്ടതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇടുക്കിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൂരദർശനിൽ പ്രദർശിപ്പിച്ചപ്പോഴാണ് സി.പി.ഐ.എം എതിർത്തത്. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള രൂപതയുടെ തീരുമാനം എന്തിനാണെന്ന് അവർ മനസ്സിലാക്കേണ്ടതാണ്. അവർ ആലോചിക്കേണ്ടതാണ്. തിയേറ്ററിൽ …

മുസ്ലിം, കമ്യൂണിസ്‌റ്റ്‌, കേരള വിരുദ്ധ സിനിമയാണ് കേരള സ്‌റ്റോറിയെന്ന് എം.വി ഗോവിന്ദൻ Read More »

ദ കേരള സ്റ്റോറി കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

അടിമാലി: വിവാദ സിനിമ ദ കേരള സ്റ്റോറി കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത. ഈ വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ഈ മാസം 4ആം തീയതിയാണ് രൂപത സിനിമ പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്.റ്റൂ വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് ലൗ ജിഹാദ് നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികളെ പ്രണയത്തില്‍ അകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നു. ഇതില്‍ അവബോധം നല്‍കി കുട്ടികളെ രക്ഷിക്കേണ്ടത് …

ദ കേരള സ്റ്റോറി കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത Read More »

വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

ചെറുതോണി: തോപ്രാംകുടി – സ്കൂൾസിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) യാണ് കുഴഞ്ഞുവീണ് മരിച്ചത്. തങ്കമണി സെന്റ് തോമസ് ഹയർ സെക്കണ്ടറി  സ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ ഉച്ച ഭക്ഷണത്തിനു ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃദ ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. (8-4-24) ഉച്ച കഴിഞ്ഞ് 2 -ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ് …

വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു Read More »

ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഉപവാസ സമരം ഏഴിന്

തൊടുപുഴ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഉപവാസന്റെ ഭാ​ഗമായി തൊടുപുഴ നിയോജക മണ്ടലം കമ്മിറ്റിയും സമരം സംഘടിപ്പിക്കും. ഏഴിന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ മങ്ങാട്ടുകവല ബസ് സ്റ്റാന്റിലാണ് എ.എ.പി പ്രവർത്തകർ ചേർന്ന് പ്രതിഷേധിക്കുന്നത്.

മദ്യപാനത്തിനിടെ വഴക്ക്, വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റ് മരിച്ചു: ഒരാൾ കസ്റ്റഡിയിൽ’

ഇടുക്കി: വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകനാണ്(25) മരിച്ചത്. ശനിയാഴ്ച പുലർച്ചെ 12.30ഓടെ ആയിരുന്നു സംഭവം. അശോകന്റെ ബന്ധു കൂടിയായ തേങ്ങാക്കൽ സ്വദേശി സുബീഷിനെ(19) പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തേങ്ങാക്കല്ലിൽ പള്ളിക്കടയിൽ സുബീഷിൻ്റെ മൈക്ക്സെറ്റ് കടയുടെ മുന്നിൽ മറ്റ് നാല് പേർക്ക് ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും സുബീഷ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അശോകനെ കുത്തുകയുമായിരുന്നു. ഉടൻ തന്നെ സുഹൃത്തുകളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടു …

മദ്യപാനത്തിനിടെ വഴക്ക്, വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റ് മരിച്ചു: ഒരാൾ കസ്റ്റഡിയിൽ’ Read More »

മദ്യപിച്ച് ബോധരഹിതനായി മിനി സിവിൽ സ്റ്റേഷന് മുന്നിൽ കിടന്നുറങ്ങിയ ലീഗൽ മെട്രോളജി ഇൻസ്പെക്ടിംഗ് അസിസ്റ്റൻ്റിന് സസ്പെൻഷൻ

തൊടുപുഴ: മാർച്ച് 28ന് രാത്രിയാണ് ലീഗൽ മെട്രോളജി ഫ്ലൈയിംഗ് സ്ക്വാഡിലെ ഇൻസ്പെക്ടിംഗ് അസിസ്റ്റൻ്റ് സി.സി. ജോൺസൺ മദ്യപിച്ച് മിനി സിവിൽ സ്റ്റേഷന് മുന്നിൽ വീണ് കിടന്നത്. അന്നേ ദിവസം രാത്രി ഓഫീസിലെ വാച്ചറും സ്വീപ്പറുമായ ഇ.ആ‍ർ അജിത്തിനെ ഇയാൾ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്. അജിത് ലീഗൽ മെട്രോളജി ജില്ലാ ഓഫീസർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ പരാതി തിരുവനന്തപുരത്തേക്ക് അയക്കും മുമ്പ് വിവരമറിഞ്ഞ കൺട്രോളർ അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. …

മദ്യപിച്ച് ബോധരഹിതനായി മിനി സിവിൽ സ്റ്റേഷന് മുന്നിൽ കിടന്നുറങ്ങിയ ലീഗൽ മെട്രോളജി ഇൻസ്പെക്ടിംഗ് അസിസ്റ്റൻ്റിന് സസ്പെൻഷൻ Read More »

വടക്കുംമുറി തെക്കേപറമ്പിൽ ഐപ്പ് ജേക്കബ് നിര്യാതനായി

കരിങ്കുന്നം: വടക്കുംമുറി തെക്കേപറമ്പിൽ ഐപ്പ് ജേക്കബ്(സണ്ണി – 76) നിര്യാതനായി. സംസ്കാരം ആറിന് ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ആരംഭിച്ച് തൊടുപുഴ സെന്റ് തോമസ് മർത്തോമ്മ പള്ളിയിൽ. ഭാര്യ ലൈസമ്മ തൊടുപുഴ പനംപേരിൽ കുടുംബാംഗം. മക്കൾ: ലീന, സീന, റീന, ജീന. മരുമക്കൾ: ഷിബു, ഷാജി, സണ്ണി, സജി.

കഞ്ചാവ് കടത്തി കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ

തൊടുപുഴ: 2018 ഏപ്രിൽ 28ന് കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് ബൈക്കിൽ 1.115 കി.ഗ്രാം കഞ്ചാവ് കടത്തി കൊണ്ടുവന്ന കേസിലെ പ്രതികളായ ദേവികുളം മന്നാംകണ്ടം പടിക്കാപ്പുകരയിൽ അജിത്ത് എം(29), ദേവികുളം മന്നാംകണ്ടം ഇരുമ്പുപാലംകരയിൽ കൊല്ലമാവുകുടിയിൽ രാഹുൽ കെ.ആർ(29) എന്നിവരെയാണ് മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും ശിക്ഷിച്ചത്. തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ഹരികുമാർ കെ.എൻ ആണ് വിധി പ്രസ്താവിച്ചത്. കുമളി …

കഞ്ചാവ് കടത്തി കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ Read More »

സ്വകാര്യ ഫാക്ടറിയിൽ നിന്നും മലിന ജലം തുറന്നു വിട്ടു, തൊടുപുഴ വെള്ളിയാമറ്റത്തെ വടക്കനാറ്റിലെ വെള്ളത്തിന്റെ നിറം മാറി

വെള്ളിയാമറ്റം: ഇളംദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഫാക്ടറിയിൽ നിന്നും വടക്കനാറ്റിലേക്ക് മലിന ജലം തുറന്നു വിട്ടതോടെ പാൽ നിറമായി മാറി വടക്കനാറ്റിലെ വെള്ളം. ബുധനാഴ്ച ഉച്ചയ്ക്കാണ് കമ്പനി വളപ്പിൽ നിന്ന് വെള്ളം പുഴയിലേയ്ക്ക് ഒഴുക്കിയത്.വടനാറിൽ നിന്ന് തൊടുപുഴയാറ്റിലും മലങ്കര ജലാശയത്തിലും എത്തി ചേരുന്ന ഈ വെള്ളം ആയിര കണക്കിന് ആളുകളാണ് കുടി വെള്ളമായി ഉപയോഗിക്കുന്നത്. പഞ്ചായത്തോ പൊലൂഷൻ കൺട്രോൾ വകുപ്പോ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മാരക രോഗങ്ങൾ പടർന്ന് പിടിക്കാൻ സാധ്യതയുണ്ടായിട്ടും അധികാരികൾ മൗനം പാലിക്കുകയാണ്. ഇവിടെ …

സ്വകാര്യ ഫാക്ടറിയിൽ നിന്നും മലിന ജലം തുറന്നു വിട്ടു, തൊടുപുഴ വെള്ളിയാമറ്റത്തെ വടക്കനാറ്റിലെ വെള്ളത്തിന്റെ നിറം മാറി Read More »

ആലപ്പുഴ – മധുര സംസ്ഥാന പാതയിൽ രാത്രിയുടെ മറവിൽ വൻ മാലിന്യ നിക്ഷേപം

ഇടുക്കി: ആലപ്പുഴ – മധുര സംസ്ഥാന പാതയുടെ ഭഗ്രമായ ചേലച്ചുവട് വണ്ണപ്പുറം റോഡിൽ തട്ടേക്കല്ലിലും, പഴയരിക്കണ്ടത്തിനും ഇടയിൽ ആണ് രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നത്. മനുഷ്യ വിസർജ്യം നിറഞ്ഞ സ്നഗ്ഗികൾ ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ ആണ് ചാക്കിൽ നിറച്ച് റോഡ് വക്കിൽ നിക്ഷേപിക്കുന്നത്. മാലിന്യ ദുർഗന്ധം മൂലം ഈ പ്രദേശത്ത് കൂടി വാഹനത്തിൽ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്. ലോ റെയിഞ്ച് മേഖലകളിൽ നിന്ന് രാത്രി കാലങ്ങളിൽ എത്തുന്ന വാഹനങ്ങളിൽ നിന്നുമാണ് മാലിന്യം നിക്ഷേപിക്കുന്നത്. …

ആലപ്പുഴ – മധുര സംസ്ഥാന പാതയിൽ രാത്രിയുടെ മറവിൽ വൻ മാലിന്യ നിക്ഷേപം Read More »

ഇടതുപക്ഷത്തിനെതിരെ കേരളത്തിലെ കോൺഗ്രസ് അന്വേഷണ ഏജൻസാകളെ കൂട്ടുപിടിക്കുന്നു: മുഖ്യമന്ത്രി

രാജാക്കാട്: ഇടതുപക്ഷത്തിനെതിരായി കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടുപിടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി. രാജാക്കാട് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു. കേരളത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിച്ച കിഫ്‌ബിയെ കേസിൽ പെടുത്താനാണ്‌ പ്രതിപക്ഷ നേതാവ്‌ ആഗ്രഹിക്കുന്നത്‌. ഇ.ഡിയ്ക്ക് ഒപ്പം കൂടി തോമസ്‌ ഐസക്കിനെ കുറ്റപ്പെടുത്തുകയാണ്‌ പ്രതിപക്ഷ നേതാവ്‌ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടുപിടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്‌. ഇതിന്‌ കോൺഗ്രസും ഇരയായിട്ടുണ്ട്‌. കോൺഗ്രസിലെ പല …

ഇടതുപക്ഷത്തിനെതിരെ കേരളത്തിലെ കോൺഗ്രസ് അന്വേഷണ ഏജൻസാകളെ കൂട്ടുപിടിക്കുന്നു: മുഖ്യമന്ത്രി Read More »

ഡീൻ നാമനിർദേശ പത്രിക സമർപ്പിച്ചു

ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ല കളക്ടർ ഷീബ ജോർജ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. രാവിലെ ജന്മനാടായ പൈങ്ങോട്ടൂരിൽ വിവിധ ഇടങ്ങളിൽ ജനങ്ങളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഡീൻ ചെറുതോണിയിൽ എത്തിയത്. അവിടെ വ്യാപാര സ്ഥാപനങ്ങളിൽ എത്തി വോട്ട് തേടി. തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർ ചേർന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് ജില്ല കോൺഗ്രസ്‌ കമ്മിറ്റി ഓഫിസിൽ എത്തി. അവിടെ നേതൃയോഗത്തിൽ പങ്കെടുത്തു. പൊതു പര്യാടനത്തിനുള്ള ഒരുക്കങ്ങൾ …

ഡീൻ നാമനിർദേശ പത്രിക സമർപ്പിച്ചു Read More »

വണ്ടിപ്പെരിയാറിൽ ഗ്രാമ പഞ്ചായത്തംഗത്തെ വംശീയമായി അധിഷേപിച്ചെന്ന് പരാതി

വണ്ടിപ്പെരിയാർ: വേനൽ രൂക്ഷമായതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിനായി ജില്ലാ ഭരണകൂടം ഗ്രാമ പഞ്ചായത്തുകൾക്ക് അനുവദിച്ച തുക ഉപയോഗിച്ച് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് കന്നിമാർ ചോലയിൽ നടത്തിയ കുടിവെള്ള വിതരണത്തിനിടെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടി ഗ്രാമ പഞ്ചായത്തംഗം എസ്.എ ജയന് നേരേ പ്രദേശവാസികളായ ഷിജോ, റിജോ, സൈമൺ, ജോഷി എന്നിവരടങ്ങുന്ന സംഘം കുടിവെള്ള വിതരണം തടഞ്ഞ് തന്നെ വംശീയമായി അധിക്ഷേപിച്ചതായും ഇത് അന്വേഷിക്കുവാനെത്തിയ വണ്ടിപ്പെരിയാർ പോലീസ് സബ് ഇൻസ്പെക്ടർ സംഭവം അന്വേഷിക്കാതെ …

വണ്ടിപ്പെരിയാറിൽ ഗ്രാമ പഞ്ചായത്തംഗത്തെ വംശീയമായി അധിഷേപിച്ചെന്ന് പരാതി Read More »

ഇടുക്കി കഞ്ഞിക്കുഴിയിൽ വയോധികൻ തെങ്ങിൻ മുകളിൽ കുടുങ്ങി

ഇടുക്കി: കഞ്ഞിക്കുഴി ചുരുളി പതാൽ സ്വദേശി രോട്ടിപറമ്പിൽ ഗോപിയാണ്( 65) ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തെങ്ങിൽ കുടുങ്ങിയത്. സമീപത്തേ പുരയിടത്തിലെ തെങ്ങ് വെട്ടി മാറ്റാൻ ശ്രമിക്കുന്നതിന് ഇടയിൽ ആയിരുന്നു സംഭവം. മരം വെട്ട് തൊഴിലാളിയായ ഗോപി സമീപത്തെ പുരയിടത്തിൽ തെങ്ങ് വെട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. തെങ്ങിൻ മുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അതുവഴി കടന്നു പോയ സമീപവാസിയായ മറ്റൊരാൾ തെങ്ങിൽ നിന്നും കയർ താഴേക്ക് കിടക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് അവശ നിലയിൽ ഗോപി തെങ്ങിൻ മുകളിൽ ഇരിക്കുന്നതായി …

ഇടുക്കി കഞ്ഞിക്കുഴിയിൽ വയോധികൻ തെങ്ങിൻ മുകളിൽ കുടുങ്ങി Read More »

വിഷു കൈ നീട്ടം വീടുകളിലെത്തും

തൊടുപുഴ: നിങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള വിഷു കൈനീട്ടം വീടുകളിലെത്തിക്കാൻ ഈ വർഷവും തപാൽ വകുപ്പ് സൗകര്യമൊരുക്കുന്നു. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലെ എല്ലാ സ്ഥലങ്ങളിലേയ്ക്കും വിഷു കൈ നീട്ടം അയക്കുന്നതിനുള്ള സംവിധാനം തപാൽ വകുപ്പ് ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ഇടുക്കി ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫിസുകളിൽ നിന്നും 100, 200, 500, 1000 എന്നിങ്ങനെ തുകകൾ വിഷു കൈ നീട്ടമായി പ്രിയപ്പെട്ടവർക്ക് അയക്കുവാനുള്ള സംവിധാനം നിലവിൽ വന്നു. ഏപ്രിൽ ഒമ്പത് വരെയാണ് ഈ പദ്ധതിയിലൂടെ വിഷു കൈ …

വിഷു കൈ നീട്ടം വീടുകളിലെത്തും Read More »

വേനല്‍മഴ ലഭിക്കാതായതോടെ ഇടുക്കിയിലെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിൽ

ഇടുക്കി: ഏപ്രിൽ ആരംഭിച്ചിട്ടും പ്രതീക്ഷിച്ച രീതിയില്‍ വേനല്‍മഴ ലഭിക്കാത്തത്തിന്റെ നിരാശയിലാണ് ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖല. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മാര്‍ച്ച് മാസത്തില്‍ ലഭിച്ച വേനല്‍മഴ തീർത്തും കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് വേനല്‍മഴ പെയ്തത്. പകല്‍ സമയത്ത് ഇപ്പോഴും ഹൈറേഞ്ചില്‍ ഉയര്‍ന്ന താപനിലയാണ് ഉള്ളത്. ചെറു അരുവികളും ജലസ്രോതസ്സുകളുമെല്ലാം പൂര്‍ണ്ണമായി തന്നെ വറ്റിവരണ്ടു.ഇതോടെ കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം നിലച്ചു.വേനല്‍മഴയുടെ കുറവും ജല ലഭ്യതയും ഏലം കര്‍ഷകരെയാണ് അധികവും പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. വരള്‍ച്ച ബാധിച്ച് ഏലത്തട്ടകള്‍ …

വേനല്‍മഴ ലഭിക്കാതായതോടെ ഇടുക്കിയിലെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിൽ Read More »

മധ്യവേനല്‍ അവധിയാരംഭിച്ചതോടെ ഹൈറേഞ്ചിലെ ബോട്ടിംഗ് സെന്ററുകള്‍ സജീവമാകുന്നു

ഇടുക്കി: ജില്ലയിലേക്ക് ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന മാസങ്ങളാണ് ഏപ്രില്‍, മെയ് മാസങ്ങള്‍. വിദ്യാലയങ്ങള്‍ അടച്ച് മധ്യവേനല്‍ അവധി ആരംഭിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവും വര്‍ധിച്ചു. ഇതോടെ ബോട്ടിംഗ് സെന്ററുകള്‍ കൂടുതല്‍ സജീവമായി.ബോട്ടിംഗ് ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ചെങ്കുളമടക്കമുള്ള സെന്ററുകളില്‍ എത്തുന്നത്. ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം ഹൈറേഞ്ചിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിരുന്നു. പോയ ക്രിസ്തുമസ്, പുതുവത്സരാഘോഷ നാളുകളിലും പ്രതീക്ഷിച്ച രീതിയിലുള്ള സഞ്ചാരികള്‍ ഹൈറേഞ്ചിലേക്കെത്തിയില്ല. ഇത് ഈ മേഖലയില്‍ നിന്നും വരുമാനം …

മധ്യവേനല്‍ അവധിയാരംഭിച്ചതോടെ ഹൈറേഞ്ചിലെ ബോട്ടിംഗ് സെന്ററുകള്‍ സജീവമാകുന്നു Read More »

കുളപ്പാറ എസ്എൻഡിപി സംയുക്ത സമിതി വിപുലമായ കമ്മിറ്റി രൂപീകരിച്ചു

ഉടുമ്പന്നൂർ  :കുളപ്പാറ എസ്എൻഡിപി സംയുക്ത സമിതി വിപുലമായ കമ്മിറ്റി രൂപീകരിച്ചു പരിയാരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും ഗുരുദേവ ക്ഷേത്രത്തിന്റെയും വിഗ്രഹ പ്രതിഷ്ഠ അതിവിപുലമായി നടത്തുന്നതിനുള്ള 139 അംഗകമ്മറ്റി രൂപീകരിച്ചു 29 4 2024ന് രാവിലെ 10 മണിക്ക് പരിയാരം എസ് എൻ എൽ പി സ്കൂൾ ഹാളിൽഎസ്എൻഡിപി സംയുക്ത സമിതി പ്രസിഡൻറ് ശ്രീ കെ ജി ഷിബുവിന്റെ അധ്യക്ഷതയിൽ കൂടിയ വിപുലമായ യോഗത്തിൽ 7സബ് കമ്മിറ്റികളിലായി 139 അംഗങ്ങളെ തിരഞ്ഞെടുത്തു മെയ് മാസം പതിമൂന്നാം തീയതി നടക്കുന്ന …

കുളപ്പാറ എസ്എൻഡിപി സംയുക്ത സമിതി വിപുലമായ കമ്മിറ്റി രൂപീകരിച്ചു Read More »

വേറിട്ട പ്രവർത്തനങ്ങൾ നടത്തി സർക്കാർ  സ്കൂളിനെ  പുരോഗതിയിലേക്കു  നയിച്ച വി .എം .ഫിലിപ്പച്ചൻ  വിരമിച്ചു .

തൊടുപുഴ: അധ്യാപന രംഗത്തു വേറിട്ട പ്രവർത്തനങ്ങൾ നടത്തി വിദ്യാലയങ്ങളെ സജീവമാക്കിയ  അധ്യാപകൻ വിരമിച്ചു . വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് തലമുറകൾക്ക് അറിവിന്റെ ലോകം തുറന്നു കൊടുത്ത വി.എം.ഫിലിപ്പച്ചൻ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന ജീവിതത്തിൽ നിന്നു പടിയിറങ്ങി. തൊടുപുഴ മുനിസിപ്പൽ യുപി സ്കൂൾ പ്രധാന അധ്യാപകനായിട്ടാണ് വിരമിക്കൽ. മണക്കാട് ഗവ. എൽപി സ്കൂളിൽ അധ്യാപകനായിരിക്കെ യാത്രാസൗകര്യം പരിമിതമായ സാഹചര്യത്തിൽ വാൻ വാങ്ങി സ്വയം ഡ്രൈവറായി കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരികെ വീടുകളിൽ എത്തിക്കുകയും ചെയ്തതു ശ്രദ്ധ നേടിയിരുന്നു.2016ൽ കെപിഎസ്ടിഎ …

വേറിട്ട പ്രവർത്തനങ്ങൾ നടത്തി സർക്കാർ  സ്കൂളിനെ  പുരോഗതിയിലേക്കു  നയിച്ച വി .എം .ഫിലിപ്പച്ചൻ  വിരമിച്ചു . Read More »

പൊതുമരാമത്തു റോഡിൽ നോ പാർക്കിങ്ങ്; വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റുന്നു

തൊടുപുഴ: നഗരത്തിൽ  വ്യാപാര സ്ഥാപനങ്ങൾ  പൊതുമരാമത്തു റോഡിലേക്കിറക്കി നോ പാർക്കിങ്ങ് ബോർഡുകൾ വയ്ക്കുന്നത് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി പരാതി. തിരക്കേറിയ റോഡുകളിൽ ഇത്തരമാ ബോർഡുകൾ ശ്രദ്ധയിൽ പെടാതെ വാഹനങ്ങൾക്ക് കേടു സംഭവിക്കുന്നത് പതിവായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ പാർക്കിങ്ങ് ഏരിയകളും കച്ചവടത്തിന് ഉപയോഗിച്ചിട്ടാണ് പൊതുജനത്തിന് അസൗകര്യം ഉണ്ടാക്കുന്ന രീതിയിൽ  റോഡിലേക്കിറക്കി നോ പാർക്കിങ്ങ് ബോർഡുകൾ വയ്ക്കുന്നത്. പൊതുമരാമത്തു വകുപ്പ് റോഡുകൾ ഇവരുടെ സ്വകാര്യ സ്ഥലമെന്ന രീതിയിലാണ്  ഇവർ ബോർഡ് സ്ഥാപിക്കുന്നത്. നഗരസഭാ  അധികൃതർ ഇക്കാര്യത്തിൽ കാര്യമായ നടപടി  സ്വീകരിക്കാറില്ല. ആവശ്യത്തിന് പാർക്കിങ് സൗകര്യം …

പൊതുമരാമത്തു റോഡിൽ നോ പാർക്കിങ്ങ്; വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റുന്നു Read More »

ബൈബിൾ പകർത്തിയെഴുതിയതിന്റെ  സന്തോഷത്തിൽ  സീബ  ജോയിയും  കുടുംബവും…

തൊടുപുഴ: ക്രൈസ്തവർ   അമ്പത് നോമ്പാചരണം നടത്തി  ഈസ്റ്ററിലേയ്ക്ക്  കടക്കുമ്പോൾ   അറക്കുളം മാങ്കോട്ടില്‍ സീബ ജോയിയെന്ന ഭക്ത ഏറെ സന്തോഷവതിയാണ്. സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതിക്കൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ചെയ്തിരുന്ന ഒരു പുണ്യപ്രവൃത്തി പൂര്‍ണ്ണമാക്കാനായതിന്റെ ആത്മാഭിമാനവും ഒപ്പമുണ്ട്. തൊടുപുഴ ലൂണാറില്‍ ഫ്രണ്ട് ഓഫിസ്  സ്റ്റാഫാണ്  സീബ ജോയിയെന്ന വ്യത്യസ്ഥയായ ഈ ഭക്ത. മൂന്ന് വര്‍ഷം കൊണ്ട് 4852 പേജിലായാണ് സീബ ബൈബിള്‍ പകര്‍ത്തിയത്. ജോലി സമയം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ഇതിനായി സമയം കണ്ടെത്തിയിരുന്നത്. …

ബൈബിൾ പകർത്തിയെഴുതിയതിന്റെ  സന്തോഷത്തിൽ  സീബ  ജോയിയും  കുടുംബവും… Read More »

കൈക്കൂലി പരാതിയിൽ കഴമ്പില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ഭൂമി അളന്ന് തിരിക്കാൻ സർവേയർ കൈക്കൂലി ചോദിച്ചുവെന്ന പരാതിയിൽ സർവേയർക്കെതിരെ തുടർ നടപടികൾ ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. സർവേയറെ നേരിട്ട് കേട്ട് വിശദീകരണം രേഖാമൂലം എഴുതി വാങ്ങിയാണ് നടപടി ആവശ്യമില്ലെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി തീരുമാനിച്ചത്. കരിമണ്ണൂർ ഭൂമി പതിവ് സ്പെഷ്യൽ തഹസീൽദാർ ഓഫീസറിലെ സർവേയർ റ്റി.എസ് സജിക്കെതിരായ ആരോപണമാണ് കമ്മീഷൻ തള്ളിയത്. തൊടുപുഴ തഹസിൽദാറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനായ ഉടുമ്പന്നൂർ ഉപ്പുകുന്ന് പുത്തൻപുരയ്ക്കൽ വിജയന്റെ മകളുടെ പേരിലുള്ള സ്ഥലം അളക്കുന്ന …

കൈക്കൂലി പരാതിയിൽ കഴമ്പില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

ഹരിത തിരഞ്ഞെടുപ്പിന് “മേരു ഗില്ലു” : പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ഇടുക്കി : ജില്ലയിലെ ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ “മേരു ഗില്ലു” ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർക്ക് നൽകി പ്രകാശനം ചെയ്തു. ഉപയോഗം കുറച്ച് , വീണ്ടും ഉപയോഗിച്ച് , പുനഃചംക്രമണം നടത്തി ഭൂമിയെ ഹരിതാഭമായി സൂക്ഷിക്കാം എന്ന സന്ദേശമാണ് ലോഗോയുടെ നൽകുന്നത്. പച്ചപ്പാർന്ന ഭൂമിയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മലയണ്ണാനാണ് ചിത്രത്തിൽ.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹൃദ സാധന സാമഗ്രികൾ ഉപയോഗിക്കുകയും …

ഹരിത തിരഞ്ഞെടുപ്പിന് “മേരു ഗില്ലു” : പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു Read More »

പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണം: അടിമാലിയില്‍ എല്‍.ഡി.വൈ.എഫ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

അടിമാലി: പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു എല്‍.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ അടിമാലിയിലും നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. എല്‍.ഡി.വൈ.എഫ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അഡ്വ. എ രാജ എം.എല്‍.എ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എ.ഐ.വൈ.ഫ് ജില്ല കമ്മറ്റി അംഗം കെ.ആര്‍ റെനീഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, എല്‍.ഡി.വൈ.എഫ് ദേവികുളം മണ്ഡലം സെക്രട്ടറി തേജസ് കെ ജോസ്, യൂത്ത്ഫ്രണ്ട്(എം) …

പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണം: അടിമാലിയില്‍ എല്‍.ഡി.വൈ.എഫ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു Read More »

തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡിനോട് വാക്കുതർക്കം; കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കുമളി: ഈ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കുമളി വ്യാപാര ഭവനിൽ വെച്ച് നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സ്ഥലത്തെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന സംഘം യോഗത്തിന്റെ ഫോട്ടോയും വീഡിയോയും പകർത്തിയതാണ് കോൺഗ്രസ്‌ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ദൃശ്യങ്ങൾ പകർത്തിയ ഉദ്യോഗസ്ഥരുടെ സംഘത്തെ കോൺഗ്രസ്‌ പ്രവർത്തകർ തടഞ്ഞു ബഹളം ഉണ്ടാക്കി കൺവെൻഷൻ നടത്തിയ ഹാളിൽ നിന്ന് പുറത്താക്കി. ഉദ്യോഗസ്ഥർ എടുത്ത ഫോട്ടോയും വീഡിയോയും കോൺഗ്രസ്‌ പ്രവർത്തകർ ഡിലീറ്റ് ചെയ്യിപ്പിച്ചു. സ്ഥാനാർത്ഥിയായി പാർട്ടി തിരഞ്ഞെടുത്ത വ്യക്തി നാമ നിർദേശ പത്രിക പോലും …

തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡിനോട് വാക്കുതർക്കം; കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു Read More »

ദേശീയ സിവിൽ സർവീസ് മീറ്റ്; ഭാരം ഉയർത്തൽ, വോളിബോൾ മത്സരങ്ങളിൽ നാലാം സ്ഥാനം നേടിയ കേടതി ജീവനക്കാർക്ക് സ്വീകരണം നൽകി

മുട്ടം: ഭാരം ഉയർത്തൽ മത്സരത്തിൽ നാലാം സ്ഥാനം ഇടുക്കി ജില്ലാ കോടതി ജിവനക്കാരനായ നന്ദു ആനന്ദിനും വോളിബോൾ മത്സരത്തിൽ നാലാം സ്ഥാനം നേടിയ ഇടുക്കി മുൻസിഫ് കോടതി ജിവനക്കാരനായ നിതിൻ തോമസിനും കോടതി സമുച്ചയത്തിൽ സ്വീകരണം നൽകി. ജില്ലാ ജഡ്ജി ശശി കുമാർ പി.എസ്സ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അഡീഷണൽ ജില്ലാ ജഡ്‌ജി കെ.എൻ ഹരികുമാർ, സബ് ജഡ്‌ജി ദേവൻ കെ മേനോൻ, ഡി.എൽ.എസ്.എ സെക്രട്ടറി(സബ് ജഡ്‌ജി) എ ഷാനവാസ്, മുൻസിഫ് നിമിഷ അരുൺ, ജുഡീഷ്യൽ ഫസ്റ്റ് …

ദേശീയ സിവിൽ സർവീസ് മീറ്റ്; ഭാരം ഉയർത്തൽ, വോളിബോൾ മത്സരങ്ങളിൽ നാലാം സ്ഥാനം നേടിയ കേടതി ജീവനക്കാർക്ക് സ്വീകരണം നൽകി Read More »

സമ്മർ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ഏപ്രിൽ ഒന്നിന്

തൊടുപുഴ: മുൻ സന്തോഷ്‌ ട്രോഫി താരം പി.എ സലിംകുട്ടിയുടെ നേതൃത്വത്തിലുള്ള സോക്കർ സ്കൂൾ തൊടുപുഴയിലും മൂന്നാറും സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ ക്യാമ്പ് ഏപ്രിൽ ഒന്നിന് രാവിലെ ഏഴിന് ആരംഭിക്കും. അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഫുട്ബോൾ പങ്കെടുക്കാം. അച്ചൻകവലയിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിലും മൂന്നാറിൽ കണ്ണൻ ദേവൻ ഹിൽസ് ഗ്രൗണ്ടിലുമാണ് ‌ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു ഷറഫലി തൊടുപുഴ സോക്കർ സ്കൂൾ …

സമ്മർ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ഏപ്രിൽ ഒന്നിന് Read More »

മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർഥികളെ മർദിച്ച സംഭവം: ജീവനക്കാരനെതിരെ കേസെടുത്തു

ഇടുക്കി: ഹോസ്റ്റലിലെ ആദിവാസി വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ കേസെടുത്തു. മൂന്നാറിലെ എംആർഎസ് ഹോസ്റ്റലിലാണ് ആദിവാസി വിദ്യാർഥികൾക്ക് മർദനമേറ്റത്. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന് വിദ്യാർഥികളുടെ മൊഴിയെടുക്കും.

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

ഇടുക്കി: മൂന്നാർ ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിനു നേരെ ആക്രമണമുണ്ടായി. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സി.സി.റ്റി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ആളപായമില്ല. പുലര്‍ച്ചെ നാലു മണിക്കായിരുന്നു ആക്രമണം. വീടിന്റെ മുന്‍വശത്തെത്തിയ ആന കൊമ്പ് ഉപയോഗിച്ച് ഭിത്തിയില്‍ കുത്തി. വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും മുറിക്ക് ഉള്ളിലെ സീലിങ്ങ് തകരുകയും ചെയ്‌തു.

അടിമാലിയിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചു യുവാവ് പൊലീസ് പിടിയിൽ

അടിമാലി: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനാണ് അറസ്റ്റിലായത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചതായി പരാതിയിൽ പറയുന്നു. പ്രതിയുടെ ഭീഷണിയെത്തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും; കളക്ടർ ഷീബാ ജോർജ് ഐ.എ.എസ്

വള്ളക്കടവ്: തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ് ഐ.എ.എസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പട്ടിക വർഗ്ഗ ജനവിഭാഗത്തിൻ്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായുള്ള നങ്ക വോട്ട് ക്യാമ്പയിൻ പദ്ധതിയുടെ ഉദ്ഘാടനം വള്ളക്കടവ് ഫോറസ്റ്റ് ഡോർമെറ്ററിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു കലക്ടർ. പദ്ധതി പ്രകാരം 10 മലംഭണ്ഡാരം വിഭാഗത്തിൽപ്പെട്ട ആദിവാസികൾക്ക് വോട്ടർ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.

തൊടുപുഴ നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: 2024 പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊടുപുഴ നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ(ബി.എൽ.ഒ) പരിശീലന ക്ലാസ് തൊടുപുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ചു. ബൂത്തുകളിൽ വന്ന് വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത വികലാംഗരും 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും വീട്ടിൽ വച്ച് തന്നെ വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നതിനായുള്ള ഫോറങ്ങൾ(12 – ഡി) വിതരണം ചെയ്യുന്നതിനെപ്പറ്റിയും വോട്ടർ പട്ടികയിലെ പിഴവുകൾ തിരുത്തി കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശം നൽകുന്നതിനും ആയിട്ടാണ് ക്ലാസ്സ് നടത്തിയത്. ഇടുക്കി …

തൊടുപുഴ നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു Read More »

എം.എം മണിക്കെതിരെ വംശീയ അധിക്ഷേപം

ഇടുക്കി: എം.എം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോണ്‍ഗ്രസ് ദേവികുളം മണ്ഡലം കണ്‍വീനര്‍ ഒ.ആര്‍ ശശി. ഡീന്‍ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. ഡീനിനെ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലാണ്. എന്നാല്‍ എം.എം മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ഒ.ആര്‍ ശശി പറഞ്ഞു. എം.എം മണിയെ കാണാന്‍ ചുട്ട കശുവണ്ടി പോലെയാണ് ഇരിക്കുന്നതെന്നും ഒ.ആര്‍ ശശി അധിക്ഷേപിച്ചു. മൂന്നാറില്‍ നടന്ന യു.ഡി.എഫ് മണ്ഡലം കണ്‍വന്‍ഷനിലാണ് ശശി സാംസ്‌കാരിക കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന നടത്തിയത്. …

എം.എം മണിക്കെതിരെ വംശീയ അധിക്ഷേപം Read More »

മീനുളിയൻ പാറ വനമേഖലയിൽ തീപിടുത്തം

ഇടുക്കി: കഞ്ഞിക്കുഴി വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഏറെ മനോഹരമായ ഒരു പ്രദേശമാണ് മീനുളിയാൻ പാറ. ഹെക്ടർ കണക്കിന് വിസ്തൃതിയിലുള്ള പാറക്കെട്ടുകൾക്ക് മുകളിൽ രണ്ടര ഹെക്ടറോളം മാത്രമുള്ള സംരക്ഷിത വനമേഖലയാണ് മീനുളിയൻ പാറ. കഴിഞ്ഞദിവസമാണ് ഈ വനമേഖലയിൽ തീ പടർന്നത്. പലതരം ഔഷധസസ്യങ്ങൾ ഉൾപ്പെടെ വനസമ്പത്തുകൾ മുഴുവൻ കത്തി നശിച്ചു. നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും വനം വകുപ്പ് കഴിഞ്ഞ രണ്ട് വർഷമായ് ഇവടെയ്ക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. കാരണം വനത്തിന് നാശമുണ്ടാക്കുമെന്നാണ് ഇവരുടെ കണ്ടെത്തൽ. എന്നാൽ വനം വകുപ്പിന്റെ നിയന്ത്രണം ഉണ്ടായിട്ടും …

മീനുളിയൻ പാറ വനമേഖലയിൽ തീപിടുത്തം Read More »

ഇരുമ്പുപാലത്ത് യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

അടിമാലി: ഞായറാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു അപകടം സംഭവിച്ചത്.ഇരുമ്പുപാലത്തിന് സമീപം ദേവിയാര്‍പുഴയിലാണ് അപകടമുണ്ടായത്. മരിച്ച ജോസ്ബിനും സുഹൃത്തുക്കളുമൊരുമിച്ച് വലകെട്ടി മീന്‍ പിടിക്കാനായിട്ടായിരുന്നു ദേവിയാര്‍ പുഴയില്‍ എത്തിയത്.ആദ്യം ഒരു തവണ വല കെട്ടി യുവാക്കള്‍ മീന്‍ പിടിച്ചു. വീണ്ടും രണ്ടാമത് വലകെട്ടാനായി പോകുന്നതിനിടയില്‍ ജോസ്ബിന്‍ അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ജോസ്ബിന്‍ അപകടത്തില്‍പ്പെട്ട വിവരം തിരിച്ചറിഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തുവാന്‍ ശ്രമം നടത്തി. ശ്രമം വിഫലമായതോടെ സമീപവാസികളുടെ സഹായം തേടി. ആളുകള്‍ എത്തി യുവാവിനെ പുഴയില്‍ നിന്ന് കരക്കെത്തിച്ച് അടിമാലിയിലെ …

ഇരുമ്പുപാലത്ത് യുവാവ് പുഴയില്‍ മുങ്ങിമരിച്ചു Read More »