സമരത്തിനിടയിൽ വിടപറഞ്ഞ കേരള കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയംഗം എം.കെ ചന്ദ്രന് കണ്ണീരിൽ കുതിർന്നയാത്രാമൊഴി
തൊടുപുഴ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച് കേരള യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടയിൽ വിടപറഞ്ഞ കേരള കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയംഗം എം.കെ ചന്ദ്രന് കണ്ണീരിൽ കുതിർന്നയാത്രാമൊഴി. ഒളമറ്റത്തെ വസതിയിൽ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ്ചലികൾ അർപ്പിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, വർക്കിങ്ങ് ചെയർമാൻ പി.സി തോമസ്എന്നിവർ പാർട്ടി പതാക പുതപ്പിച്ചു. നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരം സന്നിഹിതരായിരുന്നു.