വയനാട് ദുരന്തത്തിന് പിന്നാലെ മുൻ രക്ഷാ പ്രവർത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് കോടതി
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ മുൻ രക്ഷാ പ്രവർത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. 2016, 2017 ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന്റെ 132 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം. ഉരുൾപൊട്ടൽ ദുരന്തത്തിന് തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു മാന്ത്രിക ഓർമപ്പെടുത്തൽ വന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വയനാട് …