നായയ്ക്ക് റസിഡൻസ് സർട്ടിഫിക്കറ്റ് നൽകി ബിഹാർ
പട്ന: ബിഹാറിൽ വിവാദമായി ഒരു റസിഡൻസ് സർട്ടിഫിക്കറ്റ്. ഒരു നായയ്ക്കാണ് റസിഡൻസ് സർഫിക്കറ്റ് ലഭിച്ചത്. 2025 ജൂലൈ 24 ന് റവന്യൂ ഓഫീസർ മുരാരി ചൗഹാൻ ഡിജിറ്റൽ ഒപ്പിട്ട സർട്ടിഫിക്കറ്റ് ആർടിപിഎസ് പോർട്ടലിൽ നിന്നുമാണ് പുറത്തു വന്നിരിക്കുന്നത്. നായയുടെ പേര്, ചിത്രം, മേൽവിലാസം തുടങ്ങി എല്ലാ വിവരങ്ങളും സർട്ടിഫിക്കറ്റിലുണ്ട്. നായയുടെ പേര് ഡോഗ് ബാബു, പിതാവ് കുട്ട ബാബു, മാതാവ് കുട്ടിയ ദേവി. മൊഹല്ല കൗലിചക്, വാർഡ് നമ്പർ 15, നഗർ പരിഷത്ത് മസൗരി എന്ന വിലാസവും …