Timely news thodupuzha

logo

Local News

വഴിത്തല ലയൺസ് ക്ലബ്ബിന്റെ ദശാബ്ദി ആഘോഷങ്ങളുടേയും സേവന പദ്ധതികളുടേയും ഉദ്ഘാടനം നടത്തി, ഈ വർഷം വനിതാ നേതൃത്വം

തൊടുപുഴ: വഴിത്തല ലയൺസ് ക്ലബ്ബിന്റെ ദശാബ്ദി ആഘോഷങ്ങളുടേയും 2024 – 2025 വർഷത്തെ സേവന പദ്ധതികളുടേയും ഉദ്ഘാടനം വഴിത്തല ലയൺസ് ക്ലബ്‌ ഹാളിൽ ചേർന്ന യോഗത്തിൽ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. ഈ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പർമാരുടെ അംഗത്വ വിതരണവും ലയൺസ് ഡിസ്ട്രിക്ട് 318 സി മുൻ ഗവർണ്ണർ ഡോ. ജോസഫ് കെ മനോജ് നിർവ്വഹിച്ചു. സ്വപ്ന ഭവനം പദ്ധതിയുടെ ഉദ്ഘടനം റീജിയനൽ ചെയർപേഴ്സൺ രാജീവ് മേനോൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ് …

വഴിത്തല ലയൺസ് ക്ലബ്ബിന്റെ ദശാബ്ദി ആഘോഷങ്ങളുടേയും സേവന പദ്ധതികളുടേയും ഉദ്ഘാടനം നടത്തി, ഈ വർഷം വനിതാ നേതൃത്വം Read More »

കനത്ത മഴയെ തുടർന്ന് അടിമാലിയിൽ മണ്ണിടിച്ചിൽ

അടിമാലി: കോയിക്കക്കുടി ജംഗ്ഷന് സമീപം പപ്പടനിർമ്മാണ യൂണിറ്റിനുള്ളിലേക്ക് കെട്ടിടത്തിന് പിറകിലെ മൺതിട്ട ഇടിഞ്ഞു വീണു. മണ്ണ് വന്ന് വീണതിനെ തുടർന്ന് യൂണിറ്റിലെ യന്ത്രസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചു. യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് കെട്ടിടത്തിനുള്ളിലേക്ക് മണ്ണിടിഞ്ഞ് എത്തിയത്. ആർക്കും പരിക്കില്ല. അടിമാലി ടൗണിന് സമീപം ദേശിയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായി. സർക്കാർ ഹൈസ്ക്കൂളിന് സമീപം മരമുൾപ്പെടെ റോഡിലേക്ക് പതിച്ച് പാതയോരത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന് മുൻഭാഗത്തേക്കും മണ്ണ് വീണു. മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

ഇറിഗേഷൻ മ്യൂസിയം എത്രയും വേഗം യാഥാർഥ്യമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ജില്ലാ ആസ്ഥാനത്തോട് ചേർന്ന് ചെറുതോണി ആലിൻചുവട് ഭാഗത്ത് പുതുതായി ആരംഭിക്കുന്ന ഇറിഗേഷൻ മ്യൂസിയം എത്രയും വേഗം യാഥാർത്ഥ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സാംസകാരിക വകുപ്പിന്റെ കൾച്ചറൽ സെന്റർ, മൾട്ടിപ്ലെസ് തിയേറ്റർ, വ്യവസായ വകുപ്പ് കിൻഫ്ര മുഖേന നടപ്പാക്കുന്ന മിനി ഫുഡ് പാർക്ക് എന്നിവയുടെ രൂപരേഖ തയാറാക്കുന്നതിന് മുന്നോടിയായി ചെറുതോണി അതിഥി മന്ദിരത്തിൽ ചേർന്ന ഉദ്യോഗസ്ഥ തല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ സമഗ്ര വികസനത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിന് വലിയ …

ഇറിഗേഷൻ മ്യൂസിയം എത്രയും വേഗം യാഥാർഥ്യമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ 4 പേരെയും രക്ഷപ്പെടുത്തി

പാലക്കാട്: ചിറ്റൂരിൽ പുഴയിൽ കുടുങ്ങിയ നാല് പേരെ കരയ്ക്കെത്തിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളേയും വയോധികരായ സ്ത്രീയേയും പുരുഷനേയും ഫയർഫോഴ്സ് സംഘം കരയ്ക്കെത്തിച്ചു. ‌ഇവർ മൈസൂർ സ്വദേശികളാണ്. മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ നാല് പേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ലൈഫ് ജാക്കറ്റുകൾ ധരിപ്പിച്ച് നാല് പേരെയും കരയ്ക്കെത്തിച്ചത്. മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

കുളപ്പുള്ളി ലീലയുടെ അമ്മ അന്തരിച്ചു

പറവൂർ: നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംസ്കാരം. ഓർമക്കുറവും വാർധക്യ സഹജമായ അസുഖങ്ങളും മൂലം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ളി ലീല നോർത്ത് പറവൂർ ചെറിയ പിള്ളിയിലെ വീട്ടിൽ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭർത്താവ്. രണ്ട് ആൺമക്കളിൽ ഒരാൾ പിറന്ന് എട്ടാം നാളിലും മറ്റൊരാൾ പതിമൂന്നാം വയസ്സിലും മരണപ്പെട്ടിരുന്നു.

ഗ്യാസ് മസ്റ്ററിംഗ് പോസ്റ്റ്‌ ഓഫീസിലൂടെയാക്കണമെന്ന് ഡോ. ഗിന്നസ് മാട സാമി

പീരുമേട്: എൽ.പി.ജി സിലിണ്ടറുകൾ നിയമാനുസൃത ഉപഭോക്താക്കൾ കൈവശം വയ്ക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഗ്യാസ് കണക്ഷനുകൾക്കായി മസ്റ്ററിംഗ് നടത്തുന്നത് പോസ്റ്റ്‌ ഓഫീസ് മുഖേനയാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാട സാമി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രിയായ ഹർദീപ് സിംഗ് പുരിക്ക് നിവേദനം നൽകി. നിയമാനുസൃത ഉപഭോക്താക്കളെ തിരിച്ചറിയാൻ മസ്റ്ററിംഗ് അനിവാര്യമാണെങ്കിലും, അതാത് ഗ്യാസ് ഏജൻസികളിൽ മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കാനുള്ള തീരുമാനമാണ് സാധാരണ എൽ.പി.ജി ഉടമകൾക്ക്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും അസൗകര്യം സൃഷ്ടിച്ചത്. …

ഗ്യാസ് മസ്റ്ററിംഗ് പോസ്റ്റ്‌ ഓഫീസിലൂടെയാക്കണമെന്ന് ഡോ. ഗിന്നസ് മാട സാമി Read More »

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ അടിയന്ത യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോവുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. വിവിധ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജരും യോഗത്തിലുണ്ടാവും. മാലിന്യം നീക്കം ചെയ്യുന്നതിനിടെ തൊഴിലാളി …

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു Read More »

കോതമംഗലം വെള്ളത്തൂവലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു; കൊന്നത്തടിയിൽ കടയുടെ മേൽക്കൂര തകർന്നു

കോതമംഗലം: അതിശക്തമായ കാറ്റിലും മഴയിലും അടിമാലി വെള്ളത്തൂവലിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശനഷ്ടം. വെള്ളത്തൂവൽ – പൂത്തലനിരപ്പ് റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. വെള്ളത്തൂവൽ – ആനച്ചാൽ റോഡിൽ മരം വീണതുമലം അരമണിക്കൂറോളം ഗതഗതം തടസ്സപ്പെട്ടു. വൈദ്യുത ലൈനിൽ മരം വീണത് മൂലം പ്രദേശത്തെ വൈദ്യുതിയും തടസ്സപ്പെട്ടു. കനത്ത മഴയിൽ മുതിരപ്പുഴയാറിലെ നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. കൊന്നത്തടി ടൗണിൽ വ്യാപാരം നടത്തി വന്നിരുന്ന രംഭയുടെ സ്റ്റേഷനറി കടയുടെ മേൽക്കൂര തകർന്ന് നാശനഷ്ടമുണ്ടായി. വെള്ളത്തൂവൽ – കൊന്നത്തി റോഡിൽ …

കോതമംഗലം വെള്ളത്തൂവലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു; കൊന്നത്തടിയിൽ കടയുടെ മേൽക്കൂര തകർന്നു Read More »

കനത്ത മഴയിലും കാറ്റിലും നേര്യമംഗലത്ത് വീട് പൂർണമായും തകർന്നു

കോതമംഗലം: കിഴക്കൻ മേഖലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. നേര്യമംഗലം കഞ്ഞിരവേലിയിൽ വേട്ടിപ്ലാവിൽ അനീഷിന്‍റെ വീട് കനത്ത മഴയെ തുടർന്ന് പൂർണമായും നശിച്ചു. വീട്ടിൽ ഉണ്ടായിരുന്നവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ കരടി പാറയ്ക്ക് സമീപം വൻമരം കടപുഴകി വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടു. മുന്നാർ – മറയൂർ റൂട്ടിലും,മുന്നാർ -വടവട റോഡിലും മണ്ണിടിച്ചിൽ ഉണ്ട്.

ജമ്മുവിലെ ഭീകരാക്രമണത്തിൽ 4 സൈനികർ വീരമൃത്യു വരിച്ചു

ശ്രീനഗർ: ജമ്മുവിലെ ദോഡ ജില്ലയിൽ ഭീകരാക്രമണം. സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഓഫീസർ ഉൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു. തിങ്കളാഴ്ച വൈകിട്ടാണ് സൈനികരും ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. 5 സൈനികർക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാ​ഗത്ത് ഏറ്റുമുട്ടലുണ്ടായത്.

‌താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈൽഷോപ്പ് ഉടമയെ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി അടിവാരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈൽഷോപ്പ് ഉടമ ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയിൽ നിന്നുമാണ് ഹർഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ട്പോയ സംഘം വൈത്തിരിയിൽ ഹർഷാദിനെ ഇറക്കി വിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.45 ഓടെ ഇറക്കി വിട്ട സമീപത്തെ കടയിൽ കയറി ഫോൺ വാങ്ങി ഹർഷാദ് പിതാവിൻറെ ഫോണിലേക്ക് വിളിച്ചത്. ഹർഷാദ് വിളിച്ച വിവരം ബന്ധുക്കൾ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. കോഴിക്കോട് മൂഴിക്കലിൽ മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ചെറുപറ്റ സ്വദേശിയായ ഹർഷാദിനെ തൻറെ കാർ തടഞ്ഞുനിർത്തി വെള്ളിയാഴ്ച രാത്രിയാണ് …

‌താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈൽഷോപ്പ് ഉടമയെ കണ്ടെത്തി Read More »

അറക്കുളത്ത് വീടിന് സമീപത്തേക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കരിങ്കൽ ഭിത്തി ഇടിഞ്ഞു വീണു, നാലം​ഗ കുടുംബം ദുരിതത്തിൽ

അറക്കുളം: ​ഗ്രാമപഞ്ചായത്തിലെ 12ആം വാർഡിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം ലഭിച്ച(നമ്പർ – 247/എഫ്) വീട്ടിലാണ് ഈ നാലം​ഗം കുടുംബം താമസിക്കുന്നത്. 10ഉം ആറും വയസ്സുള്ള ചെറിയ കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ, ഇവരുടെ ഈ വീടിന്റെ അടുക്കളയോട് ചേർന്ന വശത്തേക്കാണ് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിർമ്മിച്ചിരുന്ന കരിങ്കൽക്കെട്ടിന്റെ ഒരു ഭാ​ഗം ഇടിഞ്ഞു വീണത്. കല്ലിടുമ്പിൽ വീട്ടിൽ ബാബു കെ.എസ് എന്നയാളാണ് സ്ഥലം ഉടമയുടേതാണ് ഈ സ്ഥലം. കരിങ്കെൽ …

അറക്കുളത്ത് വീടിന് സമീപത്തേക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കരിങ്കൽ ഭിത്തി ഇടിഞ്ഞു വീണു, നാലം​ഗ കുടുംബം ദുരിതത്തിൽ Read More »

തൊടുപുഴ നഗരസഭാ ചെയർമാനെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

തൊടുപുഴ: എൽ.ഡി.എഫിൻ്റെ 13 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇടുക്കി ജോയിൻ്റ് ഡയറക്ടർക്കാണ് കൈമാറിയത്. അഴിമതി കേസിൽ പ്രതിയായ ചെയർമാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. അവിശ്വാസ പ്രമേയം ആര് അവതരിപ്പിച്ചാലും പിന്തുണയ്ക്കുമെന്നാണ് യു.ഡി.എഫിൻ്റെയും ബി.ജെ.പിയുടെയും നിലപാട്. അതേ സമയം രണ്ടാഴ്ച്ചത്തെ അവധിക്ക് ശേഷം ചെയർമാൻ സനീഷ് ജോർജ്ജ് നഗരസഭാ ഓഫീസിലെത്തി. ആരോപണം തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും സത്യസന്ധമായിട്ടാണ് വിജിലൻസിന് മൊഴി നൽകിയതെന്നും ചെയർമാൻ പറഞ്ഞു. കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞാൽ …

തൊടുപുഴ നഗരസഭാ ചെയർമാനെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി Read More »

ഏലച്ചെടികള്‍ നശിച്ച് ഉൽപ്പാദനത്തില്‍ ഇടിവുണ്ടായത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു

ഇടുക്കി: ഇക്കഴിഞ്ഞ വേനല്‍ക്കാലം വലിയ വറുതിയാണ് ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ക്ക് സമ്മാനിച്ചത്. ഏലച്ചെടികള്‍ വലിയ തോതില്‍ നശിച്ചു. മെയ് മാസത്തില്‍ വേനല്‍ മഴയെത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി. ഇതോടെ കര്‍ഷകര്‍ ഏലത്തിന്റെ പരിപാലനം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണത്തെ കനത്ത വേനല്‍ ഏലക്കായുടെ ഉത്പാദനത്തെ പ്രതീകൂലമായി ബാധിച്ചു.പലയിടത്തും കര്‍ഷകര്‍ വിളവെടുപ്പാരംഭിച്ചിട്ടുണ്ട്.വേണ്ടരീതിയില്‍ ചെടികളില്‍ കായില്ലാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.കായ ഉണങ്ങാന്‍ സ്റ്റോറുകളിലേക്കെത്തുന്ന അളവിലും വലിയ കുറവുണ്ടെന്ന് സ്‌റ്റോറുടമകള്‍ പറയുന്നു. ഏലക്കായുടെ വില രണ്ടായിരത്തിന് മുകളിലെങ്കിലും പല കര്‍ഷകര്‍ക്കും കാര്യമായി വിപണിയിലെത്തിക്കാന്‍ ഏലക്കായില്ല.കഴിഞ്ഞ …

ഏലച്ചെടികള്‍ നശിച്ച് ഉൽപ്പാദനത്തില്‍ ഇടിവുണ്ടായത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു Read More »

കൊച്ചിയിൽ മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

കൊച്ചി: കടവന്ത്രയിൽ മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മരിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ന് രാവിലെ കടവന്ത്ര ജംഗ്ഷനിലെ ഒലീവ് ഡൗൺ ടൗൺ ഹോട്ടലിൽ ആയിരുന്നു സംഭവം. മരിച്ചയാൾക്ക് 40 വയസ് പ്രായം തോന്നിക്കുമെന്നാണ് വിവരം. എതിർ വശത്തെ കെട്ടിടത്തിലെ ജീവനക്കാരിയാണ് ഈ വ്യക്തി ബാറിന് മുകളിൽ നിന്നും ചാടുന്നത് കണ്ടത്. ചാട്ടത്തിൽ ഇയാളുടെ കാല് വേർപ്പെട്ടു. ഇയാളുടെ കൈയിൽ നിന്ന് ഇംഗ്ലിഷിലെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. All good things …

കൊച്ചിയിൽ മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു Read More »

പാർട്ടിയിൽ നിന്നും പുറത്താക്കിയത് കൃത്യമായ തിരക്കഥയുടെ ഫലമായി: പ്രമോദ് കോട്ടൂളി

തിരുവനന്തപുരം: പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നിൽ ഗുഢാലോചന നടന്നതായി പ്രമോദ് കോട്ടൂളി. കൃത്യമായ തിരക്കഥയുടെ ഭാഗമായാണ് പുറത്താക്കൽ നടപടി. ഈ തിരക്കഥ തയാറാക്കിയത് പാർട്ടിക്ക് ഉള്ളിൽ നിന്നാണോ പുറത്ത് നിന്നാണോ എന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പാർട്ടി നിയോഗിച്ച ഒരു അന്വേഷണ കമ്മീഷൻ ഉണ്ടായിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലല്ല, നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയത്. ഇത്തരമൊരു വ്യാജ വാർത്ത പരത്തിയത് ആരാണെന്ന് പാർട്ടി അന്വേഷിക്കണമായിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ പരാതിക്കാരനും ഇല്ല ആരോപണം ഉന്നയിച്ച ആളും ഇല്ല. …

പാർട്ടിയിൽ നിന്നും പുറത്താക്കിയത് കൃത്യമായ തിരക്കഥയുടെ ഫലമായി: പ്രമോദ് കോട്ടൂളി Read More »

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

കണ്ണൂർ: തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരൻറെ അറസ്റ്റ് രേഖപ്പെടുത്തി. എആർ ക്യാമ്പിലെ ഡ്രൈവർ കെ സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ വധശ്രമകേസ് ചുമത്തിയിരുന്നു. പ്രതിയെ സർവീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻറ് ചെയ്തിട്ടുണ്ട്. പെട്രോൾ അടിച്ചതിന് പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിൻറെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ച് പോവുകയായിരുന്നു. ഞായറാഴ്ച മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പള്ളിക്കുളം സ്വദേശിയായ …

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ Read More »

ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ രക്ഷപ്പെടുത്തിയത് 48 മണിക്കൂറിന് ശേഷം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ 3 ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർ, ഡ്യൂട്ടി സർജന്‍റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ അടിയന്തര അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിൽ 48 മണിക്കൂറാണ് രോഗി കുടുങ്ങിയത്. ഉള്ളൂർ സ്വദേശിയായ 59കാരൻ രവീന്ദ്രനാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലിഫ്റ്റിൽ കുടുങ്ങിയത്. ഇദ്ദേഹത്തെ പുറത്തെത്തിച്ചത് തിങ്കളാഴ്ച …

ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ രക്ഷപ്പെടുത്തിയത് 48 മണിക്കൂറിന് ശേഷം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ 3 ജീവനക്കാർക്ക് സസ്പെൻഷൻ Read More »

ലോക യുവജന നൈപുണ്യ ദിനം; തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ ജൈവ പച്ചക്കറി കൃഷിത്തോട്ടം ഒരുക്കി

തൊടുപുഴ: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് ജൂനിയർ റെഡ് ക്രോസ് വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് തൊടുപുഴ എലൈറ്റിൻ്റെ സഹകരണത്തോടെ ജൈവ പച്ചക്കറി കൃഷിത്തോട്ടം ഒരുക്കുന്നു. സ്കൂൾ മാനേജർ ഫാദർ സ്റ്റാൻലി  കുന്നേൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ലിബോ ജോൺ നിർവ്വഹിച്ചു. കൃഷിക്ക് ആവശ്യമായ ഉപകരണങ്ങളും വളവും ജൂനിയർ റെഡ് ക്രോസ് ജില്ലാ  പ്രസിഡൻ്റും സ്കൗട്ട് വിഭാഗം ജില്ലാ …

ലോക യുവജന നൈപുണ്യ ദിനം; തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ ജൈവ പച്ചക്കറി കൃഷിത്തോട്ടം ഒരുക്കി Read More »

കണ്ണൂരിൽ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു. കണ്ണൂർ എ.ആർ ക്യാമ്പ് ഡ്രൈവർ സന്തോഷിനെതിരെയാണ് കേസെടുത്തത്. പൊലീസുകാരനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. പെട്രോൾ അടിച്ചതിന് പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ച് പോവുകയായിരുന്നു. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. ഇതിന്‍റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ …

കണ്ണൂരിൽ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു Read More »

പി.എസ്‌.സി കോഴ വിവാദം; പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരൻ

കോഴിക്കോട്: പി.എസ്‌.സി കോഴ വിവാദത്തിൽ പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരനായ ശ്രീജിത്ത്. പ്രമോദ് തന്‍റെ നല്ല സുഹൃത്താണെന്നും അദ്ദേഹവുമായി തനിക്ക് യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. താൻ ആർക്കും പരാതി നൽകിയിട്ടില്ല. തന്‍റെ പേര് ഇതിലേക്ക് എങ്ങനെ വന്നുവെന്ന് അറിയില്ല. തിരികെ എത്തിയ ശേഷം പ്രമോദിനെ കാണുമെന്നും ശ്രീജിത്ത് പ്രതികരിച്ചു. കോഴ വിവാദം ഉയർന്നതിന് പിന്നാലെ സി.പി.എം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ പുറത്താക്കിയതിന് പിന്നാലെ കോഴ ആരോപണത്തിലല്ല പാർട്ടിയുടെ സൽപ്പേര് …

പി.എസ്‌.സി കോഴ വിവാദം; പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരൻ Read More »

ഉടുമ്പന്നൂർ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേയ്ക്ക്, പഠനോത്സവങ്ങൾക്ക് തുടക്കമായി

ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള പഠനോത്സവങ്ങൾക്ക് തുടക്കമായി. ഡിജിറ്റൽ പഠനോത്സവത്തിൻ്റെ പഞ്ചായത്ത് തല പ്രവേശനോത്സവം കട്ടിക്കയത്ത് സെലിൻ ബേബിക്ക് ഡിജിറ്റൽ പാഠപുസ്തകം നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം അധ്യക്ഷത വഹിച്ചു. വിവിധ വാർഡുകളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആതിര രാമചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിജി സുരേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ ശാന്തമ്മ ജോയി, ബീന രവീന്ദ്രൻ, റിട്ട. ഹെഡ്മാസ്റ്റർമാരായ …

ഉടുമ്പന്നൂർ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേയ്ക്ക്, പഠനോത്സവങ്ങൾക്ക് തുടക്കമായി Read More »

കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞ് വീണു

കോതമംഗലം: പൂയംകുട്ടി ബ്ലാവനയിൽ കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് മരം റോഡിൽ നിലം പതിച്ചത്. 50 ഇഞ്ച് വണ്ണമുള്ള തണൽ മരമാണ് റോഡിലേക്ക് വീണത്. വൈദ്യുതി ലൈനിൽ വീണ് ഏറെനേരം ഗതാഗതവും തടസപ്പെട്ടിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ ലൈൻ ഓഫ് ആക്കിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം കോതമംഗലത്ത് നിന്ന് എത്തിയ അഗ്നി രക്ഷാസേന അംഗങ്ങൾ നാട്ടുകാരുടെ സഹായത്താൽ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ …

കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞ് വീണു Read More »

കണ്ണൂരിൽ പെട്രോളിന് പൈസ ചോദിച്ചതിന്റെ പേരിൽ ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ

കണ്ണൂർ‌: പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്‍റെ ക്രൂരത. പെട്രോൾ അടിച്ചതിന് പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് ഈ ക്രൂരത കാട്ടിയത്. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ച് കയറ്റിയിരുന്നു. അന്ന് വാഹനത്തിന്‍റെ നിയന്ത്രണം വിട്ടതാണെന്നാണ് കാരണം പറഞ്ഞത്.

പെരുമ്പാവൂരിൽ 10 ലക്ഷത്തിലധികം ലഹരി വസ്തുക്കളുമായി അസം സ്വദേശികൾ പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. 10 ലക്ഷത്തിലേറെ രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ എന്നിവ പിടികൂടി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശ പ്രകാരം എ.എസ്.പി മോഹിത് റാവത്തിൻറെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും പെരുമ്പാവൂർ പൊലീസും ചേർന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. പെരുമ്പാവൂർ ജ്യോതി ജംഗ്ഷനിലെ കടകളുടെ മുകൾത്തട്ടിൽ ഉള്ള രഹസ്യ അറകളിൽ നിന്നാണ് പത്ത് ലക്ഷം രൂപ വില വരുന്ന നിരോധിത …

പെരുമ്പാവൂരിൽ 10 ലക്ഷത്തിലധികം ലഹരി വസ്തുക്കളുമായി അസം സ്വദേശികൾ പിടിയിൽ Read More »

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി: മൂന്നു വീടുകൾ ഭാഗികമായി തകർന്നു

തൃശൂർ: ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നൽ ചുഴലി. മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടി വീണു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു. സെക്കന്‍റുകൾ മാത്രമാണ് ചുഴലിക്കാറ്റ് ഉണ്ടായത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു. എടവഴിപ്പുറത്ത് ഓടിട്ട വീടിന് മുകളിലേക്ക് മരം വീണു. വീട്ടുകാർ തലനാരിഴയ്ക്ക് …

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി: മൂന്നു വീടുകൾ ഭാഗികമായി തകർന്നു Read More »

തോ​ട് വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ജോ​യി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​മ​​​യി​​​ഴ​​​ഞ്ചാ​​​ന്‍ തോ​​​ട്ടി​​​ല്‍ മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ നീ​​​ക്കം ചെ​​​യ്യാ​​​നി​​​റ​​​ങ്ങി​​​യ ശു​​​ചീ​​​ക​​​ര​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പ​ഴ​വ​ങ്ങാ​ടി ത​ക​ര​പ​റ​മ്പ് – വ​ഞ്ചി​യൂ​ർ റോ​ഡി​ലെ ക​നാ​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 46 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഇദ്ദേഹത്തിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ജോ​യി ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ്, എ​ൻ​.ഡി.​ആ​ർ​.എ​ഫ് സം​ഘ​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ജോ​യി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് കൊ​ച്ചി​യി​ൽ നി​ന്നു​ള​ള നേ​വി സം​ഘ​വും സ്ഥ​ല​ത്ത് തി​ര​ച്ചി​ലി​നെ​ത്തി​യി​രു​ന്നു. രാ​വി​ലെ തി​ര​ച്ചി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ത​ക​ര​പ​റ​മ്പ് ഭാ​ഗ​ത്ത് …

തോ​ട് വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ജോ​യി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി Read More »

കരിമണ്ണൂർ ലയൺസ് ക്ലബ്ബിലെ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്നു

തൊടുപുഴ: കരിമണ്ണൂർ ലയൺസ് ക്ലബ്ബിലെ 2024 – 2025 വർഷത്തെ, തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 16ന് വൈകിട്ട് ഏഴിന് കരിമണ്ണൂർ വടക്കേക്കര ആർക്കേഡിൽ വച്ച് നടത്തുമെന്ന് കെ.ബി ഷൈൻ കുമാർ, ഡോ. പ്രംകുമാർ, അനിൽകുമാർ പി, ജോയി അ​ഗസ്റ്റ്യൻ എന്നിവർ അറിയിച്ചു. കരിമണ്ണൂർ പൊലീസ് ഇൻസ്പെക്ടർ വി.സി വിഷ്ണുകുമാർ മുഖ്യ അതിഥിയായി പങ്കെടുത്ത് കൊണ്ട് സർവ്വീസ് പ്രൊജക്ടിന്റെ ഉദ്ഘാടനവും നിർവ്വഹിക്കും. അഡ്വ. ഷാജി പി ലൂക്കോസ് പതാക വന്ദനം നടത്തും. ഡോ. പ്രംകുമാർ കാവാലം അധ്യക്ഷത …

കരിമണ്ണൂർ ലയൺസ് ക്ലബ്ബിലെ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്നു Read More »

കെ.കെ റോഡിൻ്റെ ദിശ മാറിയിട്ട് ഇന്ന് നൂറ് വർഷം

പീരുമേട്: ആയില്യം തിരുനാൾ മഹാരാജാവ് നിർമിച്ച കോട്ടയം – കുമിളി റോഡ് ദിശ മാറിയിട്ട് ഇന്ന് നൂറ് വർഷം. വളഞ്ഞാങ്കാനാത്ത് നിന്ന് പീരുമേട് വരെ ഉള്ള ഭാഗങ്ങളിൽ രണ്ട് പാലങ്ങൾ “99” (1924)ലെ വെള്ളപൊക്കത്തിൽ തകർന്നതിനെ തുടർന്ന് ആണ്, പിന്നീട് കുട്ടിക്കാനം വഴി റോഡ് മാറിയത്. ഇപ്പോൾ കൊട്ടരാക്കര ദിണ്ടുക്കൽ എൻ-എച്ച് 183 റോഡ് മുമ്പ് കോട്ടയം – കുമളി റോഡ് ആയിരുന്നു. അന്ന്(1924ൽ) ഒരാഴ്ച പെയ്ത മഴ 591.3 മില്ല മീറ്റർ മഴ എന്ന റിക്കാർഡ് …

കെ.കെ റോഡിൻ്റെ ദിശ മാറിയിട്ട് ഇന്ന് നൂറ് വർഷം Read More »

ഇടുക്കിയിൽ രണ്ട് കിഡ്നിയും തകരാറിലായ പതിനെട്ടുകാരൻ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

ഇടുക്കി: ആയിരം ഏക്കർ റേഷൻ കട പടിയിൽ താമസിച്ചുവരുന്ന മുറത്താങ്കൽ ജോയി, ജാൻസി, ദമ്പതികളുടെ മകൻ ആൽബിൻ ജോയി (18) കഴിഞ്ഞ രണ്ടര വർഷമായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. രണ്ട് കിഡ്നിയും തകരാറിലായതിനാൽ കഴിഞ്ഞ ഒന്നര വർഷമായി ഡയാലിസിസിന് വിധേയനാണ്. ഈ യുവാവിന്റെ കിഡ്നി മാറ്റിവയ്ക്കുക എന്നുള്ളതാണ് ഏക പോംവഴി. ഈ നിർധന കുടുംബം ഇക്കാലയളവിൽ 40 ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ചു കഴിഞ്ഞു. കിഡ്നി മാറ്റിവയ്ക്കലിനും തുടർ ചികിൽസിക്കുമായി ഏകദേശം 25 ലക്ഷം …

ഇടുക്കിയിൽ രണ്ട് കിഡ്നിയും തകരാറിലായ പതിനെട്ടുകാരൻ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു Read More »

ഭക്ഷ്യ കിറ്റിലെ തട്ടിപ്പ്, ആദിവാസികളെ രണ്ടാം തരം പൗരന്മാരായി സർക്കാർ കാണുന്നതിന്റെ സൂചന; മാത്യു കെ ജോൺ

ഇടുക്കി: ആദിവാസികൾക്കുള്ള ഭക്ഷ്യ കിറ്റിലെ തട്ടിപ്പ് ഈ മേഖലയിലെ ജനങ്ങളെ രണ്ടാം തരം പൗരന്മാരായി സർക്കാർ കാണുന്നതിനുള്ള സൂചനയെയെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ ജോൺ. ഇടുക്കി ജില്ലയിലും ഉടുമ്പന്നൂർ പഞ്ചായത്തിലും ആദിവാസി മേഖലയിൽ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ ഗുണമേന്മ ഇല്ലാത്ത സാധനങ്ങളാണ് വിതരണം ചെയ്തത്. ഇതുമൂലം ഇവിടെയുള്ള കുടുംബങ്ങൾക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഫല പ്രദമായ നിയമ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തോ ആരോഗ്യ വകുപ്പോ തയ്യാറായിട്ടില്ല എന്ന് മാത്യു കെ ജോൺ …

ഭക്ഷ്യ കിറ്റിലെ തട്ടിപ്പ്, ആദിവാസികളെ രണ്ടാം തരം പൗരന്മാരായി സർക്കാർ കാണുന്നതിന്റെ സൂചന; മാത്യു കെ ജോൺ Read More »

രക്ഷിതാക്കൾ പ്രത്യക്ഷ സമരത്തിന്

കട്ടപ്പന: സർക്കാർ സ്കൂളിൽ നിന്നും അനധികൃതമായി കുട്ടികളെ മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നതിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ. ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈ സ്ക്കൂളിലെ രക്ഷിതാക്കളാണ് ജൂലൈ 15ന് രാവിലെ 10 മണിക്ക് കട്ടപ്പന ജില്ല വിദ്യാഭാസ ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തുന്നത്. കുട്ടികളെ മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഒരു മാസം കഴിഞ്ഞിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടി ഒന്നും എടുത്തില്ല. കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിലുള്ള രണ്ട് …

രക്ഷിതാക്കൾ പ്രത്യക്ഷ സമരത്തിന് Read More »

നിധി കണ്ടെത്തിയ കണ്ണൂരിലെ ചെങ്ങളായിയിൽ നിന്ന് സ്വർണ്ണ മുത്തുകളും വെള്ളി നാണയങ്ങളും കൂടി ലഭിച്ചു

കണ്ണൂർ: ശനിയാഴ്ച ചെങ്ങളായിയിൽ നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിടത്ത് വീണ്ടും അമൂല്യ വസ്തുക്കൾ കണ്ടെത്തി. 17 മുത്തുമണികൾ, 13 സ്വർണപ്പതക്കങ്ങൾ, കാശുമാലയുടെ 4 പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് കുടത്തിനുള്ളിൽ നിന്ന് ആദ്യം ലഭിച്ചത്. പിന്നീട് കഴിഞ്ഞ ദിവസം മഴക്കുഴിക്കു സമീപത്തായി വീണ്ടും കുഴിച്ചതോടെയാണ് ശനിയാഴ്ച രാവിലെ 4 വെള്ളിനാണയങ്ങളും 2 സ്വർണമുത്തും കൂടി ലഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി എടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് തൊഴിലുറപ്പ് …

നിധി കണ്ടെത്തിയ കണ്ണൂരിലെ ചെങ്ങളായിയിൽ നിന്ന് സ്വർണ്ണ മുത്തുകളും വെള്ളി നാണയങ്ങളും കൂടി ലഭിച്ചു Read More »

അനധികൃത ട്രക്കിങ്ങ് നടത്തിയ വിനോദ സഞ്ചാരികളുടെ 27 വാഹനങ്ങൾ ഇടുക്കി മലമുകളിൽ കുടുങ്ങി

ഇടുക്കി: പുഷ്പകണ്ടം നാലുമലയിലെ കുന്നിൻ മുകളിൽ അനധികൃതമായി ട്രക്കിങ്ങിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കനത്ത മഴയിൽ കുടുങ്ങി. കർണാടകയിൽ നിന്ന് ഓഫ് റോഡ് ട്രക്കിംഗിനായെത്തിയ 27 വാഹനങ്ങളാണ് കുടുങ്ങിയത്. വാഹനങ്ങൾ മഴയെ തുടർന്ന് തിരിച്ചിറക്കാൻ കഴിയാതെ വന്നതോടെ മലമുകളിൽ കുടുങ്ങുകയായിരുന്നു. മഴക്കാലത്ത് ട്രക്കിംഗ് നിരോധിച്ച പ്രദേശമാണിത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കർണാടകയിൽ നിന്നെത്തിയ 40 അംഗസംഘം അനധികൃതമായി ട്രക്കിങിനായി എത്തിയത്. സംഘം അങ്ങോട്ട് പോകുമ്പോൾ മഴയുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ശക്തമായ മഴയുണ്ടായതോടെ വാഹനങ്ങൾ ഇതുവഴി തിരിച്ചിറക്കാൻ പറ്റാതെ വരികയായിരുന്നു. …

അനധികൃത ട്രക്കിങ്ങ് നടത്തിയ വിനോദ സഞ്ചാരികളുടെ 27 വാഹനങ്ങൾ ഇടുക്കി മലമുകളിൽ കുടുങ്ങി Read More »

ഹരിയാനയില്‍ ഏറ്റുമുട്ടലിനിടെ 3 ​ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊന്നു

ചണ്ഡീഗഡ്: കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് ഗുണ്ടകളെ വെടിവച്ച് കൊലപ്പെടുത്തി ഹരിയാന പൊലീസ്. ആശിഷ് കാലു, വിക്കി രിധാന, സണ്ണി ഗുജ്ജാര്‍ എന്നിവരെ ഡൽഹി ക്രൈംബ്രാഞ്ചും ഹരിയാന പൊലീസിന്‍റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി ചേർന്നാണ് ​കൊലപ്പെടുത്തിയത്. കുപ്രസിദ്ധ ഗുണ്ട ഹിമാന്‍ഷു ഭാവുവിന്‍റെ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. സോനിപത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ബർഗർ കിങ് കൊലക്കേസിലെ പ്രതിയാണ്. സംഘത്തിലെ വനിതയായ അനുവിന്റെ നേതൃത്വത്തിലാണ് ഡൽഹിയിലെ ബര്‍ഗര്‍ കിംഗില്‍ അമന്‍ എന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി …

ഹരിയാനയില്‍ ഏറ്റുമുട്ടലിനിടെ 3 ​ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊന്നു Read More »

പാലക്കാട് നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ 19 പെൺകുട്ടികളെയും കണ്ടെത്തി

പാലക്കാട്: നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ 19 പെൺകുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. കുട്ടികളെ താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി കുട്ടികളുമായി സംസാരിച്ച ശേഷമാകും തുടര്‍ നടപടി ഉണ്ടാവുക. പാലക്കാട് കൂട്ടുപാതയിലുള്ള സർക്കാർ നിർഭയ കേന്ദ്രത്തിൽ നിന്നാണ് പെണ്‍കുട്ടികൾ ശനിയാഴ്ച രാത്രി 8.30 ഓടെ ചാടിപ്പോയത്. പോക്‌സോ കേസ് അതിജീവിതകള്‍ അടക്കമുള്ളവരാണ് രക്ഷപെട്ടത്. നിര്‍ഭയ കേന്ദ്രത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ എല്ലാവും കൂടി ഒരുമിച്ച് പുറത്ത് കടക്കുകയായിരുന്നു. എന്നാൽ സംഭവമറിഞ്ഞതിനു പിന്നാലെ നടത്തിയ തിരച്ചിലില്‍ രാത്രി …

പാലക്കാട് നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ 19 പെൺകുട്ടികളെയും കണ്ടെത്തി Read More »

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏബിൾ സി അലക്സ്‌ന് സമ്മാനിച്ചു

കോതമംഗലം: ന്യൂഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റ് ഏബിൾ സി അലക്സിന് സമ്മാനിച്ചു. മാധ്യമ, കല, സാഹിത്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. തിരുവനന്തപുരം കവടിയാർ സദ്ഭാവന ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എസ്.എസ് ദേശീയ ചെയർമാൻ ഡോ. ബി.എസ് ബാലചന്ദ്രനാണ് പുരസ്‌കാരം സമ്മാനിച്ചത്. ഡയറക്ടർ ജനറൽ മഞ്ജു ശ്രീകണ്ഠൻ, ജയ ശ്രീകുമാർ, അസിസ്റ്റന്റ് ഡയറക്ടർ വിനോദ് റ്റി.ജെ, …

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏബിൾ സി അലക്സ്‌ന് സമ്മാനിച്ചു Read More »

കളമശേരിയിൽ ടാങ്കർ ലോറിയിൽ നിന്നും ഡീസൽ റോഡിലേക്ക് ഒഴുകി, അപകടത്തിൽ ഒരാൾക്ക് പരുക്ക്

കളമശേരി: ടാങ്കർ ലോറിയിൽ നിന്നും ഡീസൽ റോഡിലേക്ക് ഒഴുകിയത് പരിഭ്രാന്തി പരത്തി. നിരവധി വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.15ന് കണ്ടെയ്നർ റോഡിൽ നിന്ന് തുടങ്ങി പാതാളം കവല വരെയാണ് ടാങ്കർ ലോറിയിൽ നിന്നും ഡീസൽ ഒഴുകിയത്. ഇതിനെ തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. സംഭവം അറിഞ്ഞ ഏലൂർ നഗരസഭ കൗൺസിലർ മാഹിൻ ഏലൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ച് സംഭവ സ്ഥലത്തെത്തി. തുടർന്ന് ഫയർഫോഴ്സ് ജീവനക്കാരെത്തി വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകി വൃത്തിയാക്കി. അപകടത്തിൽപ്പെട്ട് …

കളമശേരിയിൽ ടാങ്കർ ലോറിയിൽ നിന്നും ഡീസൽ റോഡിലേക്ക് ഒഴുകി, അപകടത്തിൽ ഒരാൾക്ക് പരുക്ക് Read More »

കരിങ്കുന്നത്ത് മോഷണം വ്യാപകം; ജനങ്ങൾ ഭീതിയിൽ

തൊടുപുഴ: കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി മോഷണങ്ങൾ കരിങ്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാത്തത് ജനങ്ങളെ ഭീതിയിലാക്കുന്നു. കരിങ്കുന്നം മഞ്ഞക്കടമ്പിനുസമീപം തുടരെ രണ്ട് മോഷണങ്ങൾ നടന്നു. കുരിശുംമൂട്ടിൽ ജിമ്മിയുടെ വീട്ടിൽ, കനത്ത മഴയുള്ള ജൂൺ 6 രാത്രിയിൽ 12 മണിക്കു ശേഷം തസ്ക്കരസംഘം എത്തി ഉണങ്ങി സൂക്ഷിച്ചിരുന്ന 12 ചാക്ക് കുരുമുളക് അപഹരിച്ചു. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജിമ്മി തനിച്ച് താമസിക്കുന്നതും വൈകി ഉറങ്ങുന്നത് നിരീക്ഷിച്ചവരും, പ്രധാന റോഡ് ഒഴിവാക്കി മറ്റൊരു …

കരിങ്കുന്നത്ത് മോഷണം വ്യാപകം; ജനങ്ങൾ ഭീതിയിൽ Read More »

കൊച്ചിയിൽ പ്ലസ് റ്റു വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: പ്ലസ് റ്റു വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞ് വീണു മരിച്ചു. തേവര എസ്.എച്ച് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് റ്റു വിദ്യാർത്ഥിനി ശ്രീലക്ഷ്‌മിയാണ്(16) വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞ് വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി. രാവിലെ ബസിൽ സ്കൂളിലേയ്ക്ക് പോകുംവഴി കുണ്ടന്നൂരിൽ വച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടനെ സമീപമുണ്ടായിരുന്ന ചുമട്ട് തൊഴിലാളികളും നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ …

കൊച്ചിയിൽ പ്ലസ് റ്റു വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞ് വീണ് മരിച്ചു Read More »

ലോക പേപ്പർ ദിനാഘോഷം

വാഴക്കുളം: ലോക പേപ്പർ ബാഗ് ദിനമായ ജൂലൈ 12 ചാവറ ഇൻ്റർനാഷണൽ അക്കാദമി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പേപ്പർ ബാഗ് നിർമ്മാണ മത്സരം നടത്തി. പ്ലാസ്റ്റിക് ബാഗുകളുടെ ദൂഷ്യ വശങ്ങൾ മനസ്സിലാക്കുവാനും പേപ്പർ ബാഗുകളുടെ ആവശ്യകത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനുമായി നടത്തിയ മത്സരത്തിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു. വിവിധ തരത്തിലും നിറത്തിലും ഉണ്ടാക്കിയ ബാഗുകളുടെ പ്രദർശനവും സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. പങ്കെടുത്ത കുട്ടികളെ പ്രിൻസിപ്പൽ ഫാ. ഡിനോ …

ലോക പേപ്പർ ദിനാഘോഷം Read More »

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; യുവാവിന് 100 വർഷം തടവ്

കോട്ടയം: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 100 വർഷം തടവും പിഴയും വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി(പോക്സോ). കോട്ടയം കടനാട്, നൂറുമല ഭാഗത്ത് മാക്കൽ വീട്ടിൽ ജിനു എം ജോയ് 36) എന്നയാളെയാണ് ശിക്ഷിച്ചിരിക്കുന്നത്. ജഡ്ജി റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2018 മാർച്ച് …

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; യുവാവിന് 100 വർഷം തടവ് Read More »

തൊടുപുഴ നഗരസഭ ഒമ്പതാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൊടുപുഴ: നഗരസഭ ഒമ്പതാം വാര്‍ഡ് പെട്ടേനാട് ഉപതെരഞ്ഞെടുപ്പിന് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബാബു ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായിരുന്ന ജെസ്സി ജോണിയെ കോടതി അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. സി.പി.ഐ(എം) ഈസ്റ്റ്‌ ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ, ജെസ്സി ആന്റണി, ദിലീപ് പുത്തിരിയിൽ, അബ്ബാസ് കൈനിക്കൻ, സി ജയകൃഷ്‍ണൻ, ഫാത്തിമ അസീസ് തുടങ്ങിയ എൽ.ഡി.എഫ് നേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് ജോണും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രാജേഷ് പൂവാശേരിലും …

തൊടുപുഴ നഗരസഭ ഒമ്പതാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു Read More »

കണ്ണൂരിൽ വിദേശ വനിതയെ പീഡിപ്പിച്ചു; കളരി പരിശീലകൻ അറസ്റ്റിൽ

കണ്ണൂർ: കളരി പഠിക്കാനെത്തിയ വിദേശ വനിതയെ ആറു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി പരിശീലകൻ അറസ്റ്റിൽ. കണ്ണൂർ തോട്ടട കാഞ്ഞിര സ്വദേശി സുജിത്താണ്(54) അറസ്റ്റിലായത്. കോൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള അമെരിക്കൻ വനിതയാണ് ഇയാൾ‌ക്കെതിരേ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. കണ്ണൂർ ടൗൺ ഇൻസ്പെക്റ്റർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോതമംഗലത്ത് കഞ്ചാവുമായി തലക്കോട് സ്വദേശി പിടിയിൽ

കോതമംഗലം: ഒന്നര കിലോ കഞ്ചാവുമായി തലക്കോട് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി കോതമംഗലം എക്സൈസ് സർക്കിൾ ഇൻ‌സ്പെക്ടർ രാജേഷ് ജോണും സംഘവും ചേർന്ന് തലക്കോട് പിറക്കുന്നം ഡിപ്പോപടി ഭാഗത്ത്‌ നിന്നുമാണ് 1.36 കിലോ കഞ്ചാവ് കണ്ടെടുത്തത്. പിറക്കുന്നം സ്വദേശി ജോയിയുടെ മകൻ ടിജോ ജോയിയെയാണ്(29) പിടികൂടിയത്. വ്യാഴം രാവിലെ പട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയം തോന്നി പിടികൂടിയ ഇയാളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയും തുടർന്ന് ഫോൺ പരിശോധിച്ചതിൽ കഴിഞ്ഞ ദിവസ്സം കഞ്ചാവ് വാങ്ങിയതിൻറെ ഫോട്ടോകൾ കണ്ടെത്തുകയും ചെയ്തു. …

കോതമംഗലത്ത് കഞ്ചാവുമായി തലക്കോട് സ്വദേശി പിടിയിൽ Read More »

കുണ്ടന്നൂർ – തേവര പാലം വെള്ളിയാഴ്ച മുതൽ അടച്ചിടും

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍ – തേവര പാലം ഇന്ന്(ജൂലൈ 12) രാത്രി 11 മണി മുതൽ അടയ്ക്കും. വെള്ളിയാഴ്ച രാത്രിയോടെ അടയ്ക്കുന്ന പാലം പിന്നീട് തിങ്കളാഴ്ച രാവിലെയാകും തുറന്നു കൊടുക്കുക. അതുവരെ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും ദേശീയ പാത അതോറിട്ടി അഭ്യര്‍ത്ഥിച്ചു. പശ്ചിമ കൊച്ചി ഭാഗത്ത് നിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെണ്ടുരുത്തിപ്പാലം വഴി എം.ജി റോഡിൽ എത്തിയാവണം യാത്ര തുടരേണ്ടത്. ഇടക്കൊച്ചി ഭാഗത്ത് നിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ …

കുണ്ടന്നൂർ – തേവര പാലം വെള്ളിയാഴ്ച മുതൽ അടച്ചിടും Read More »