Timely news thodupuzha

logo

Kerala news

പാലക്കാട് സ്കൂളിൽ ഒരുക്കിയ പുൽക്കൂട് തകർത്ത സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി

പാലക്കാട്: തത്തമംഗലത്ത് ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ചിറ്റൂർ ഡിവൈഎസ്പി വി.എ. കൃഷ്ണദാസിൻറെ മേൽനോട്ടത്തിൽ ചിറ്റൂർ സിഐ എം.ജെ. മാത്യുവിനാണ് അന്വേഷണച്ചുമതല. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസികിൻറെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകരോടും പിടിഎ ഭാരവാഹികളോടും പൊലീസ് ചൊവ്വാഴ്ച കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയും. നല്ലേപ്പിള്ളി സ്കൂളിലെ സംഭവത്തിൽ മണിക്കൂറുകൾക്കകം പൊലീസ് വി.എച്ച്.പി പ്രവർത്തകരായ പ്രതികളെ പിടികൂടിയിരുന്നു. അധ്യാപകർ നൽകിയ …

പാലക്കാട് സ്കൂളിൽ ഒരുക്കിയ പുൽക്കൂട് തകർത്ത സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി Read More »

ബി.ജെ.പി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 31ന്

ഇടുക്കി: ഭാരതീയ ജനതാ പാർട്ടിയുടെ ഇടുക്കി ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിരം അരവിന്ദം എന്ന പേരിൽ ചെറുതോണി പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻ്റിന് എതിർവശത്തായി 31ന് പ്രവർത്തനം തുടങ്ങും. രാവിലെ 10ന് പാലുകാച്ചൽ ചടങ്ങിന് ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. പാർട്ടി ഇടുക്കി ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു . 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരിൽ നിന്ന് പെൻഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാൻ ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി എടുക്കാനും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ക്രമക്കേട് നടത്തിയ സർക്കാർ ഉദ്യോഗസ്ഥരിൽ ഏറ്റവുമധികം പേർ ആരോഗ്യവകുപ്പ് ജീവനക്കാരാണ്. വർഷങ്ങളായി ക്ഷേമ പെൻഷൻ വാങ്ങി കൊണ്ടിരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം …

ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മൊഴിയെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരേ കോട്ടയം പൊൻകുന്നം പൊലീസായിരുന്നു കേസെടുത്തത്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ ഇതുവരെ 50 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാല് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെന്ന് സർക്കാർ കോടതിയെ അറയിച്ചിരുന്നു. അന്വേഷണ സംഘത്തിന് മൊഴി നൽകിയതിൻ്റെ …

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മൊഴിയെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു Read More »

സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം യോഗത്തിൽ പങ്കെടുത്തതായി മൊഴി

തൃശൂർ: തിരുവമ്പാടി ദേവസ്വ യോഗത്തിൽ സുരേഷ് ഗോപിയും പങ്കെടുത്തതായി മൊഴി. തിരുവമ്പാടി ദേവസ്വം ജോയിൻറ് സെക്രട്ടറി പി ശശിധരനാണ് മൊഴി നൽകിയത്. വെടിക്കെട്ട് നടത്തണമെന്ന് സുരേഷ് ഗോപി നിർദേശിച്ചുവെന്നും ദേവസ്വത്തിൻറെ തീരുമാനങ്ങൾക്ക് ബി.ജെ.പി നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബി ഗോപാലകൃഷ്ണൻ, വൽസൻ തില്ലങ്കരി എന്നിവരും സുരേഷ്ഗോപിക്കൊപ്പം വന്നുവെന്ന് പി ശശിധരൻ വ്യക്തമാക്കി. അട്ടിമറിച്ചത് തിരുവമ്പാടി ദേവസ്വമാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായി ജനവികാരം തിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ സുന്ദർമേനോൻ, …

സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം യോഗത്തിൽ പങ്കെടുത്തതായി മൊഴി Read More »

വിജയരാഘവനെ പിന്തുണച്ചും ന്യായീകരിച്ചും സി.പി.എം നേതാക്കൾ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പരാമർശത്തിൽ പിബി അംഗം എ. വിജയരാഘവനെ ന്യായീകരിച്ച് സിപിഎം നേതാക്കൾ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവരാണ് എ. വിജയരാഘവൻറെ പ്രസ്താവനയെ ന്യൂയീകരിച്ച് രംഗത്തെത്തിയത്. വിജയരാഘവൻറെ പ്രതികരണം വളരെ കൃത്യമാണെന്ന് എം.വി ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിലെ പാർലമെൻറ് തെരഞ്ഞെടുപ്പിൻറെ ഭാഗമായി, കോൺഗ്രസിൻറേയും യുഡിഎഫിൻറെയും ജയം ജമാഅത്തെ സ്ലാമിൻറേയും എസ്ഡിപിഐയുടെയും സഖ്യകക്ഷി എന്ന നിലയിലുള്ള വോട്ടോട് കൂടിയാണ്. …

വിജയരാഘവനെ പിന്തുണച്ചും ന്യായീകരിച്ചും സി.പി.എം നേതാക്കൾ Read More »

വയനാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ഗഗാറിനെ മാറ്റി, പകരം കെ റഫീഖിന് ചുമതല കൈമാറി

കൽപ്പറ്റ: വയനാട്ടിൽ സി.പി.എം ജില്ലാ സെക്രട്ടറിയെ മാറ്റി. യുവ നേതാവ് കെ റഫീക്കാണ് പുതിയ ജില്ലാ സെക്രട്ടറി. മുൻ ജില്ലാ സെക്രട്ടറി പി ഗഗാറിൻ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായ മാറ്റം. തെരഞ്ഞെടുപ്പിലൂടെയാണ് റഫീക്കിനെ തെരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗ കമ്മറ്റിയിൽ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 36 കാരനായ റഫീക്ക് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സി.പി.എം …

വയനാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ഗഗാറിനെ മാറ്റി, പകരം കെ റഫീഖിന് ചുമതല കൈമാറി Read More »

പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ട്

തൃശൂർ: തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ റിപ്പോർട്ട്. പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം മുൻകൂട്ടി തിരുമാനിച്ചതായും സുന്ദർ മേനോൻ, ഗിരീഷ്, വിജയമേനോൻ, ഉണ്ണി കൃഷ്ണൻ, രവി തുടങ്ങിയവർ ഇതിനായി പ്രവർത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാരിനെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ‍്യമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവമ്പാടി ദേവസ്വത്തിലെ ചിലരാണ് കുഴപ്പങ്ങൾ സൃഷ്ട്ടിച്ചതെന്നും തൽപ്പരകക്ഷികളുമായി ചേർന്ന് ഗൂഡാലോചന നടത്തി ഉത്സവം അട്ടിമറിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് നിയമപരമായിട്ടാണ് പ്രവർത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ …

പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ട് Read More »

വിജയരാഘവന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് വർഗീയ ചേരിയുടെ കൂട്ട് പിടിച്ചാണെന്ന സി.പി.എം പൊളിറ്റ്ബ‍്യൂറോ അംഗം വിജയരാഘവന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം. സി.പി.എം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്നും സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയമാവരുത് സിപിഎമ്മിനെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറ‍യുന്നു. ഇസ്ലാമോഫോബിയ വളർത്തുന്ന സി.പി.എം നേതാക്കളുടെ പ്രസ്താവന തിരുത്താൻ തയാറായില്ലെങ്കിൽ ചവിട്ടി നിൽക്കുന്ന മണ്ണും സംഘപരിവാർ കൂടാരത്തിലേക്ക് ഒലിച്ചുപോവുമെന്നും മുഖപ്രസംഗത്തിലൂടെ സമസ്ത കുറ്റപ്പെടുത്തി. ബി.ജെ.പിയെ പോലെ സി.പി.എമ്മും ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുന്നു. പുതിയ വോട്ട് ബാങ്ക് സൃഷ്ട്ടിക്കാൻ …

വിജയരാഘവന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം Read More »

മാധ‍്യമങ്ങൾക്കെതിരെ പട്ടി പരാമർശം നടത്തിയ എൻ.എൻ കൃഷ്ണദാസിന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് മാധ‍്യമങ്ങൾക്കെതിരേ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനം. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ‍്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ നേതാക്കൾ വിമർശിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണദാസിന് മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയ്യാറായില്ലെന്നും വിമർശനമുണ്ടായി. പെട്ടി പരാമർശത്തെ സംബന്ധിച്ചും വിമർശനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലായിരുന്നു വിമർശനം. പാർട്ടി വിട്ട ഷുക്കൂറിനെ …

മാധ‍്യമങ്ങൾക്കെതിരെ പട്ടി പരാമർശം നടത്തിയ എൻ.എൻ കൃഷ്ണദാസിന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം Read More »

സ്വർണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം വീണ്ടും സ്വർണ വില ഉയർന്നു. ഒരു പവന് 480 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 56,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7100 രൂപയായി. തുടർച്ചയായ മൂന്ന് ദിവസവും സ്വർണ വില കുറഞ്ഞതിനു പിന്നാലെയാണ് വർധന. ഒരു പവൻ സ്വർണത്തിന് 56,320 രൂപയായിരുന്നു. ഈ മാസത്തിൻ്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില.

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസ്; ജോർജ് കുര‍്യന് ഇരട്ട ജീവപര‍്യന്തം

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര‍്യന് ഇരട്ട ജീവപര‍്യന്തവും 20 ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കൊല്ലം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിലാണ് വിധി. പ്രതി കുറ്റകാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരേ പൊലീസ് ചുമത്തിയ വകുപ്പുകൾ പ്രോസിക‍്യൂഷൻ കോടതിയിൽ തെളിയിച്ചു. കൊലപാതകം, വീട്ടിൽ കയറി ആക്രമിക്കൽ, ആയുധം കയ്യിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് പൊലീസ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 2022 മാർച്ചിലായിരുന്നു …

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസ്; ജോർജ് കുര‍്യന് ഇരട്ട ജീവപര‍്യന്തം Read More »

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്, പി.കെ ശശിയെ പദവികളിൽ നിന്നും ഒഴിവാക്കി

പാലക്കാട്: പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ സി.ഐ.റ്റി.യു ജില്ലാ പ്രസിഡൻറ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളിൽ നിന്നും നീക്കി. കെ.റ്റി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ മോഹനനായിരിക്കും പുതിയ സി.ഐ.റ്റി.യു ജില്ലാ പ്രസിഡൻറ്. അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി പദവികളിൽ നിന്നും പി.കെ ശശിയെ ഒഴിവാക്കിയത്. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയെ …

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്, പി.കെ ശശിയെ പദവികളിൽ നിന്നും ഒഴിവാക്കി Read More »

തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റു. ചെങ്കൽ ഗവ. യു.പി.എസിലെ വിദ്യാർത്ഥിനിക്കാണ് പാമ്പുകടിയേറ്റത്. ചെങ്കൽ സ്വദേശികളായ ജയൻ നിവാസിൽ ഷിബു- ബീന ദമ്പതികളുടെ മകൾ നേഹയ്ക്കാണ്(12) പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. ആഘോഷത്തിനിടെ നേഹയുടെ വലതുകാൽ പാദത്തിൽ പാമ്പുകടിക്കുകയായിരുന്നു. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. ഉടനെ തന്നെ നേഹയെ സ്‌കൂൾ അധികൃതർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. നിലവിൽ …

തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു Read More »

ആലുവ പൊലീസ് സ്റ്റേഷനിൽ‌ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി

കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനിൽ‌ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി. 15 വയസുകാരിയെ പീഡിപ്പിച്ച അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയിൽ ചാടിയത്. സെല്ലിൽ കിടന്ന പ്രതിയെ പൂട്ടിയിരുന്നില്ലെന്നാണ് വിവരം. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. പൊലീസിൻറെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ മറ്റു പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് വിവരം.

എം.റ്റി വാസുദേവൻ നായരുടെ ആരോഗ്യനില മെച്ചപ്പെട്ടു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ എം.റ്റി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കിഴിഞ്ഞെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. രാവിലെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങിയേക്കും. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന എം.റ്റി വിദഗ്ധ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്.

സപ്ലൈകോയിൽ ക്രിസ്മസ്-ന്യു ഇയർ ഫെയർ ആരംഭിച്ചു

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് – ന്യു ഇയർ ഫെയറുകൾ ഇന്ന് ആരംഭിച്ചത്. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനിയിലെ നായനാർ പാർക്കിൽ നിർവ്വഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് പ്രത്യേക ഫെയറുകൾ. മറ്റ് ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പർ മാർക്കറ്റ് സപ്ലൈകോ ക്രിസ്തുമസ് ന്യു ഇയർ ഫെയറായി പ്രവർത്തിക്കും. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, …

സപ്ലൈകോയിൽ ക്രിസ്മസ്-ന്യു ഇയർ ഫെയർ ആരംഭിച്ചു Read More »

പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി. വരാഹി അസോസിയേറ്റ്സ് സി.ഇ.ഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യും. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ച് വരുത്തിയത് അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്സായിരുന്നു. പൂരനഗരിയിലെത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സി.പി.ഐ തൃശൂർ മണ്ഡലം …

പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി Read More »

ശബരിമലയിൽ വെള്ളിയാഴ്ച ദർശനം നടത്തിയത് 96,853 ഭക്തർ

ശബരിമല: മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് നട അടയ്ക്കാൻ 6 നാൾ ശേഷിക്കേ ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വീണ്ടും വർധന. വെള്ളിയാഴ്ച 96,853 പേരാണ് ശബരിമലയിലെത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ മാത്രം 22,203 പേരെത്തി. വെർച്വൽ ക്യൂ വഴി 70,000 ബുക്കിങാണ് അനുവദിച്ചത്. പുല്ലുമേട് വഴി 3852 പേരും എത്തി. വ്യാഴാഴ്ച 96,007 ഭക്തരാണ് ശബരിമല ദർശനത്തിനെത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്‌പോട്ട് ബുക്കിങ് 22,000 കടക്കുന്നത്. 22,121 പേരാണ് വ്യാഴാഴ്ച സ്പോട്ട് ബുക്കിങിലൂടെ എത്തിയത്. …

ശബരിമലയിൽ വെള്ളിയാഴ്ച ദർശനം നടത്തിയത് 96,853 ഭക്തർ Read More »

പത്തനംതിട്ടയിൽ ശബരിമല തീർ‌ഥാടകർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു

പത്തനംതിട്ട: ശബരിമല തീർ‌ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബാബുവാണ്(68) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ശശി, അർജുനൻ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലാണ് അപകടം ഉണ്ടായത്. ചങ്ങനാശേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഒരു കുട്ടി അടക്കം ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

കോതമം​ഗലത്ത് ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; സ്വന്തം കുട്ടിയല്ലാത്തതിനാൽ പ്രതി ഒഴിവാക്കിയതാണെന്ന് പൊലീസ്

കോതമംഗലം: നെല്ലിക്കുഴി പുതുപ്പാലത്ത് അതിഥി തൊഴിലാളിയായ അജാസ് ഖാൻറെ (33) ആറു വയസുകാരി മകൾ മുസ്‌ക്കാൻറെ കൊലപാതകത്തിന് ദുർമന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് കോതമംഗലം പൊലീസ്. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ തന്നെയായിരുന്നു കൊലപാതകം. കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻറെ മുസ്‌ക്കാനാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ ആയിരുന്നു കൊലപാതകമെന്ന് അജാസ്ഖാൻറെ രണ്ടാം ഭാര്യയായ അനീസ(23) പോലീസിന് മൊഴി നൽകി. വ്യാഴാഴ്ച രാവിലെ 6.30നാണ് അജാസ് ഖാൻറെ ആദ്യ …

കോതമം​ഗലത്ത് ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; സ്വന്തം കുട്ടിയല്ലാത്തതിനാൽ പ്രതി ഒഴിവാക്കിയതാണെന്ന് പൊലീസ് Read More »

കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സഹകരണ മേഖലയിലെ സി.പി.എം കൊള്ളയുടെ രക്തസാക്ഷി; മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം

തിരുവനന്തപുരം: സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയില്‍ സാബു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. ചെറുകിട കച്ചവടക്കാരനായ സാബു ജീവിതകാലം മുഴുവന്‍ സമ്പാദിച്ച 25 ലക്ഷം രൂപയാണ് കട്ടപ്പന സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയുടെ ചികിത്സാ ചെലവുകള്‍ക്ക് നിക്ഷേപം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അതിന് തയാറായില്ല. നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ഇന്നലെയും …

കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സഹകരണ മേഖലയിലെ സി.പി.എം കൊള്ളയുടെ രക്തസാക്ഷി; മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം Read More »

എം.റ്റി വാസുദേവൻനായർ ഗുരുതരാവസ്ഥയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: സാഹിത്യകാരൻ എം.റ്റി വാസുദേവൻനായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് കൊണ്ട് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ശ്വാസ തടസം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് പുറമെ ശരീരത്തിൻറെ മറ്റ് അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എംടിയെ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്.

ക്രിസ്തുമസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച; ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു

കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിൻറെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങി ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ എം.എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയാക്കിയിരുന്നു. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും.

കോതമംഗലത്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ല

കോതമംഗലം: നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മുസ്‌കാന്‍റെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. കേസിൽ രണ്ടാനമ്മ അനീഷ അറസ്റ്റിലും പിതാവ് അജാസ്‌ ഖാന്‍ കസ്റ്റഡിയിലുമായതോടെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. അജാസിന്‍റെയും അനീഷയുടെയും ബന്ധുക്കളെ വിവരം അറിയിച്ചതായി പൊലീസ്‌ പറഞ്ഞു. എന്നാൽ, ബന്ധുക്കൾ എപ്പോൾ എത്തുമെന്നതിൽ വ്യക്തതയില്ല. അനിഷയുടെ സ്വന്തം മകൾ രണ്ടുവയസുകാരി എൽമയും സംഭവത്തോടെ തനിച്ചായി. നിലവിൽ പിതാവിനൊപ്പം പൊലീസ്‌ സ്റ്റേഷനിലുള്ള കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റും. 25 വർഷംമുമ്പാണ്‌ അജാസിന്‍റെ കുടുംബം നെല്ലിക്കുഴിയിൽ എത്തിയത്‌. ഇവിടത്തെ …

കോതമംഗലത്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ല Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഇന്ന് (20/12/2024) പവന് 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 56,320 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7040 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. യുഎസ് ഫെഡറൽ റിസർവ് ഇന്നലെ പലിശനിരക്ക് കുറച്ചത് അടക്കമുള്ളവ സ്വർണ വിലയെ സ്വാധീനിച്ചു. ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. തൊട്ടടുത്ത ദിവസം ഡിസംബർ രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ …

സ്വർണ വില കുറഞ്ഞു Read More »

ഭാര്യയുടെ ചികിത്സക്കായി നിക്ഷേപ തുക ചോദിച്ചയാളെ പണം നൽകാതെ അപമാനിച്ചു, ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കി നിക്ഷേപകൻ

ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കിലെത്തിയിരുന്നു. എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിൻറെ പടികൾക്ക് …

ഭാര്യയുടെ ചികിത്സക്കായി നിക്ഷേപ തുക ചോദിച്ചയാളെ പണം നൽകാതെ അപമാനിച്ചു, ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കി നിക്ഷേപകൻ Read More »

ക്ഷേമ പെൻഷൻ തട്ടിപ്പിൽ‌ കൂടുതൽ നടപടി

തിരുവനന്തപുരം: പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി. പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ പിരിച്ച് വിടാന്‍ നിർദേശം. ആറ് പാർട്ട് ടൈം സ്വീപ്പർമാർക്കെതിരെയാണ് നടപടി. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് നിർദേശം. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ നിരക്കിൽ തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. പെൻഷൻ തട്ടിപ്പില്‍ ഇന്നലെയും മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് പേരെ സസ്പെന്‍റ് ചെയ്തിരുന്നു. അതേസമയം, താഴേ തട്ടിലുള്ളജീവനക്കാർക്കെതിരേ മാത്രമാണ് പെൻഷൻ തട്ടിപ്പിൽ ഇതുവരേ നടപടി …

ക്ഷേമ പെൻഷൻ തട്ടിപ്പിൽ‌ കൂടുതൽ നടപടി Read More »

ക്ഷേത്രത്തിൻറെ മാതൃകയിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് എം.വി.ഡി

പത്തനംതിട്ട: ക്ഷേത്രത്തിൻറെ മാതൃകയിൽ രൂപ മാറ്റം വരുത്തിയ ഓട്ടോ റിക്ഷ പിടിച്ചെടുത്ത് എം.വി.ഡി. ശബരിമല തീർഥാടകർ വന്ന ഓട്ടോറിക്ഷ ഇലവുങ്കൽ വച്ചാണ് എം.വി.ഡി പിടിച്ചെടുത്തത്. കൊല്ലം സ്വദേശികളായ ശബരിമല തീർഥാടകരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. ശ്രീകോവിലിൻറെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളിലേക്ക് തള്ളി നിൽക്കുന്ന തരത്തിലായിരുന്നു അലങ്കാരം. ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ‍്യോഗസ്ഥർ അറിയിച്ചു. ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നേരത്തെ …

ക്ഷേത്രത്തിൻറെ മാതൃകയിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് എം.വി.ഡി Read More »

കോതമംഗലത്ത് ആറ് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം: നെല്ലിക്കുഴിയിൽ വീട്ടിനുള്ളിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലെ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാൻറെ മകൾ മുസ്‌ക്കാനാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്. ഒരു കൈക്കുഞ്ഞും ആറുവയസുകാരിയായ മകളും. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്നതായിരുന്നു കുഞ്ഞ്. എന്നാൽ രാവിലെ കുട്ടി ഉണരാത്തതിനെ തുടർന്ന് നോക്കുമ്പോൾ മരിച്ചുകിടക്കുകയായിരു എന്നാണ് മാതാപിതാക്കളുടെ മൊഴി. കുട്ടികൾ രണ്ടുപേരും ഒരു മുറിയിലും മാതാപിതാക്കൾ മറ്റൊരു മുറിയിലും ആയിരുന്നു കിടന്നുറങ്ങിയിരുന്നത്. …

കോതമംഗലത്ത് ആറ് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

പൂരത്തിന് ആന എഴുന്നള്ളിപ്പ്, ഹൈക്കോടതി നിയന്ത്രണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ആന എഴുന്നള്ളിപ്പ് നിയന്ത്രിച്ച് മാർഗ നിർദേശം പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2012ലെ ചട്ടങ്ങൾ പാലിച്ച് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാവില്ലെന്നും നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജിയിലാണ് വിധി. ഹൈക്കോടതി ഉത്തരവിട്ടതുപോലെ ആനകൾക്ക് എങ്ങനെയാണ് മൂന്നു മീറ്റർ അകലം പാലിക്കാനാവുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. പകൽ ഒമ്പത് മുതൽ അഞ്ച് മണി …

പൂരത്തിന് ആന എഴുന്നള്ളിപ്പ്, ഹൈക്കോടതി നിയന്ത്രണം സ്റ്റേ ചെയ്ത് സുപ്രീം കോടതി Read More »

തിരുനെൽവേലിയിൽ തള്ളിയ ആശുപത്രി മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ഉത്തരവ്

ചെന്നൈ: തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവ്. മാലിന്യം തള്ളിയതിൻറെ പൂർണ ഉത്തരവാദിത്വം കേരളത്തിനാണെന്നും പല തവണയായി ഈ പ്രവണത തുടരുന്നുവെന്നും ട്രൈബ്യൂണൽ ബെഞ്ച് കുറ്റപ്പെടുത്തി. മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. സംഭവത്തിൽ ട്രൈബ്യൂണൽ കേരളത്തിനെതിരേ സ്വമേധയ കേസെടുത്തിരുന്നു. മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്ത ആശുപത്രികൾക്ക് …

തിരുനെൽവേലിയിൽ തള്ളിയ ആശുപത്രി മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ഉത്തരവ് Read More »

കാഞ്ഞിരപ്പളളി ഇരട്ടക്കൊലപാതകത്തിൽ ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി

കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ. രണ്ട് വർഷം നീണ്ട് നിന്ന വിചാരണക്കൊടുവിലാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2022 മാർച്ച് ഏഴിനാണ് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വെച്ച് പ്രതി ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനേയും അമ്മാവൻ മാത്യു സ്കറിയേയും വെടിവെച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിവേഗത്തിൽ വീചാരണയും പൂർത്തിയാക്കി. എന്നാൽ വിചാരണ കാലയളവിൽ …

കാഞ്ഞിരപ്പളളി ഇരട്ടക്കൊലപാതകത്തിൽ ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി Read More »

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വെണ്ണല സ്വദേശി അല്ലിയാണ്(72) മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. പൊലീസ് വിവരം തേടിയപ്പോൾ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടുവെന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളെജിലേക്ക് …

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More »

പനയുടെ മുകളിൽ പപ്പായ തൈ വളർന്നു

മുവാറ്റുപുഴ: പനയുടെ മുകളിൽ പപ്പായ തൈ വളർന്ന് പപ്പായ ഉണ്ടായത് കൗതുകമായി. പനയുടെ മുകളിൽ പപ്പായ വളരുന്നത് കൗതുകം എങ്കിലും ഫലം പുറപ്പെടുവിക്കുന്നത് വിരളമാണ്. കല്ലൂർക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ കളപ്പുരയിൽ ജോണി ജോസിന്റെ പുരയിടത്തിലാണ് ഈ അത്ഭുത കാഴ്ച. ബിസിനസുകാരനായ ജോണി കൃഷിയെ ഏറെ സ്നേഹിക്കുന്ന വ്യക്തിയുമാണ്. തൊടുപുഴയിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന ഇദ്ദേഹം കൃഷിയിടത്തിൽ നടക്കുന്നതിനിടയിൽ അവിചാരിതമായാണ് ഈ അപൂർവ്വ കാഴ്ച കണ്ടതെന്ന് പറഞ്ഞു. കാലം തെറ്റി തുടർച്ചയായി ലഭിച്ച മഴയാകാം പപ്പായ ഇത്ര …

പനയുടെ മുകളിൽ പപ്പായ തൈ വളർന്നു Read More »

ക്ഷേമ പെൻഷൻ തട്ടിപ്പിൽ ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു. കാസർകോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റൻറ് ഗ്രേഡ് 2, സാജിത കെ.എ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജി ഷീജാകുമാരി. വടകര ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മൻസിൽ, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ …

ക്ഷേമ പെൻഷൻ തട്ടിപ്പിൽ ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

തൊടുപുഴയിൽ പോക്സോ കേസ് പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു

തൊടുപുഴ: പോക്സോ കേസിൽ ഉൾപ്പെട്ട 17 കാരനെ പിടികൂടുന്നതിനിടെ പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അജേഷ് കെ ജോണിൻറെ കൈക്കാണ് മുറിവേറ്റത്. മൂന്നാറിനു സമീപത്തുള്ള സ്കൂൾ വിദ്യാർഥിനിയായ 15 കാരിയെ സമൂഹ മാധ്യമങ്ങളിലുടെയാണ് പ്രതി പരിചയപ്പെടുന്നത്. ഇതിനുശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി ഓൺലൈനായി നഗ്ന ദൃശ്യങ്ങളും വീഡിയോകളും പകർത്തി. ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച കുട്ടിയെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് എസ്.ഐയുടെ …

തൊടുപുഴയിൽ പോക്സോ കേസ് പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു Read More »

കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

കൊല്ലം: കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സാം നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ മടത്തറ സ്വദേശി സജീർ ആറസ്റ്റിലായി. ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ സജീർ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ അഷ്‌റഫിനെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം സജീർ ചിതറ പെലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി. സജീറും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയിരുന്നു. …

കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം Read More »

അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം, മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: എം.ആർ അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ്ങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിലവിലെ ഡി.ജി.പി ദർവേഷ് സാഹിബ് 2025 ജൂലൈയിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത് കുമാറിനെ പരിഗണിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് സ്ഥാനക്കയറ്റം. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസമല്ലെന്നായിരുന്നു ശുപാർശ. സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരുടെ …

അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം, മന്ത്രിസഭാ യോഗത്തിൽ തീരുമാനം Read More »

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം കെ ജയകുമാറിന്

ന്യൂഡൽഹി: കവിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന ജയകുമാർ നിലവിൽ കേരള സർക്കാരിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ ഡയറക്‌ടറാണ്. കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. അർധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പസിദ്ധീകരിച്ചു.

വ‍യനാട് ദുരന്തത്തിന് പിന്നാലെ മുൻ രക്ഷാ പ്രവർത്തനത്തിന്‍റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് കോടതി

കൊച്ചി: വ‍യനാട് ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ മുൻ രക്ഷാ പ്രവർത്തനത്തിന്‍റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. 2016, 2017 ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന്‍റെ 132 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം. ഉരുൾപൊട്ടൽ ദുരന്തത്തിന് തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു മാന്ത്രിക ഓർമപ്പെടുത്തൽ വന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വയനാട് …

വ‍യനാട് ദുരന്തത്തിന് പിന്നാലെ മുൻ രക്ഷാ പ്രവർത്തനത്തിന്‍റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് കോടതി Read More »

ശബരിമലയിൽ വൻ തിരക്ക്: പതിനെട്ടാം പടി കയറാൻ ഏഴ് മണിക്കൂർ വരെ കാത്തുനിന്ന് തീർത്ഥാടകർ

ശബരിമല: തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ തീർത്ഥാടകരുടെ വൻ പ്രവാഹം. പതിനെട്ടാം പടി കയറാനായി ആളുകൾ ആറ് മുതൽ ഏഴ് മണിക്കൂർ വരെയാണ് കാത്തുനിൽക്കുന്നത്. പുലർച്ചെ പടി കയറാനുള്ള ക്യൂ ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിന് സമീപം വരെ നീണ്ടു. മരക്കൂട്ടം മുതൽ തീർഥാടകരെ തടഞ്ഞ് ചെറുസംഘങ്ങളായാണ് കടത്തി വിട്ടിരുന്നത്. മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച് ഡിസംബർ 26ന് മണ്ഡലപൂജ നടക്കും. ഉച്ചയ്ക്ക് 12നും 12.30നും മധ്യേ അയ്യപ്പന് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. 26 രാത്രി …

ശബരിമലയിൽ വൻ തിരക്ക്: പതിനെട്ടാം പടി കയറാൻ ഏഴ് മണിക്കൂർ വരെ കാത്തുനിന്ന് തീർത്ഥാടകർ Read More »

വിമത പ്രവർത്തനം; അങ്കമാലി അതിരൂപതയിലെ 4 വൈദികരെ ചുമതലകളിൽ നിന്ന് നീക്കി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ നാല് വിമത വൈദികർക്കെതിരേ നടപടി. നാല് വൈദികരെ ചുമതലകളിൽ നിന്ന് നീക്കി. ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ഫാ. ജോഷി വേഴപ്പറമ്പിൽ, ഫാ. തോമസ് വാളൂക്കാരൻ, ഫാ. ബെന്നി പാലാട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റ് മൂന്ന് പേർ. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്ന് പേരെയും വിമത പ്രവർത്തനത്തിന്‍റെ പേരിലാണ് നീക്കിയത്. ക്രിസ്മസിന് മുമ്പ് കൂടുതൽ വൈദികർക്കെതിരേ …

വിമത പ്രവർത്തനം; അങ്കമാലി അതിരൂപതയിലെ 4 വൈദികരെ ചുമതലകളിൽ നിന്ന് നീക്കി Read More »

സൈബർ തട്ടിപ്പ്; കോട്ടയത്ത് വെർച്വൽ അറസ്റ്റിലായ ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്

കോട്ടയം: വെർച്വൽ അറസ്റ്റ് തട്ടിപ്പ് ലൈവായി പൊളിച്ച് പൊലീസ്. വെർച്വൽ അറസ്റ്റിൽ നിന്ന് ചങ്ങനാശേരി സ്വദേശിയായ ഡോക്ടറെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ബാങ്കിൽ നിന്ന് കൂടുതൽ തുക ഒരു ഉത്തരേന്ത്യൻ അക്കൗണ്ടിലേക്ക് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്കിൻറെ ഇൻറേണൽ സെക്യൂരിറ്റി വിഭാഗം സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ബാങ്കിലെത്തി ഡോക്‌ടറുടെ അഡ്രസ് അടക്കം ശേഖരിച്ച ശേഷം പൊരുന്നയിലുള്ള ഡോക്‌ടറുടെ വീട്ടിലെത്തി. കോളിങ്ങ് ബെൽ അടിച്ചെങ്കിലും വാതിൽ തുറക്കാൻ ഡോക്ടർ തയ്യാറായില്ല. വെർച്വൽ അറസ്റ്റിലാണെന്ന് ഭയന്ന് നിന്ന സ്ഥലത്ത് …

സൈബർ തട്ടിപ്പ്; കോട്ടയത്ത് വെർച്വൽ അറസ്റ്റിലായ ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ് Read More »

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

കരിങ്കുന്നം: ആരോഗ്യ വകുപ്പ് സ്ക്വാഡിൻ്റെ ആഭിമുഖ്യത്തിൽ കരിങ്കുന്നം ടൗണിലെ ഹോട്ടലുകൾ, മത്സ്യ വിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ആരോഗ്യ ത്തിന് ഹാനികരമാകുന്ന സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി. രണ്ടു സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്ര പുകവലി നിയന്ത്രണനിയമപ്രകാരമുള്ള പി ഴയും ഈടാക്കി. പഴകിയ ഭക്ഷണസാധനങ്ങൾകണ്ടെ ത്തിയ ഇടങ്ങളിൽ നിന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ ടെക്നിക്കൽ അസിസ്റ്റൻ്റ് റ്റി.വി. ടോമി ,ഹെൽത്ത് ഇൻസ്പെക്ടർ എം.എസ് ഹരികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ …

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി Read More »

ദൈവം നമ്മോടു കൂടെ, അച്ചാമ്മ പൈനാൽ എഴുതുന്നു

പരിശുദ്ധ ദൈവമാതാവ് തൻ്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലമായപ്പോൾ ബദ്‌ലഹേം എന്ന നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി. ലോകത്തോട് സ്വന്തം ജീവിതം വഴി സ്നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും വിപ്ലവം പ്രസംഗിക്കുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു. യേശുവിന്റെ ജനനം ഒരു പാതിരാത്രിയിൽ ആയിരുന്നു. അധ്വാനത്തിന്റെ പകൽ അസ്തമിച്ച് വിശ്രമവും ഉറക്കവും കഴിഞ്ഞ് പാതിരാത്രിക്ക് ശേഷം പുതിയൊരു പകലിന്റെ തുടക്കമാണ്. ഇരുട്ട് മാറി കിഴക്ക് പുതിയൊരു സൂര്യോദയം തുടങ്ങുകയാണ്. രാമായണമാസത്തിൽ രാമായണ വായനയ്ക്ക് ഊന്നൽ നൽകുന്നതും …

ദൈവം നമ്മോടു കൂടെ, അച്ചാമ്മ പൈനാൽ എഴുതുന്നു Read More »

മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം

മലപ്പുറം: വയമ്പൂരിൽ വാഹനം നടുറോഡിൽ സഡൻ ബ്രേക്കിട്ടത് ചോദ്യം ചെയ്ത യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദീന് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. ഷംസുദീൻറെ കണ്ണിന് ഗുരുതര പരുക്കേറ്റു. ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തിൽ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യൂണിവേഴ്സിറ്റി കോളെജിലെ എസ്.എഫ്.ഐ യൂണിറ്റ് നിരന്തരം സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നത് ഉൾപ്പടെ കോളെജിൽ നിരന്തരമായി ഉണ്ടാകുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് പാർട്ടി നടപടി. ഭിന്നശേഷിക്കാരനായ വിദ‍്യാർഥിയെ ഈയിടെ എസ്എഫ്ഐ പ്രവർത്തകർ യൂണിറ്റ് കമ്മിറ്റി ഓഫീസിന് മുന്നിൽ ബന്ദിയാക്കി മർദിച്ചിരുന്നു. സംഭവത്തിൽ എസ്എഫ്ഐക്കെതിരായ പരാതി പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയതോടെയാണ് പാർട്ടി കർശനമായ നടപടിയെടുത്തത്. ഭിന്നശേഷിക്കാരനായ ബിരുദ വിദ‍്യാർത്ഥി മുഹമ്മദ് അനസിനെയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. എസ്എഫ്ഐയിലെ തന്നെ അംഗം കൂടിയാണ് അനസ്. പാർട്ടി പരിപാടിയുടെ ഭാഗമായി കൊടിയും …

യൂണിവേഴ്സിറ്റി കോളെജിലെ എസ്.എഫ്.ഐ യൂണിറ്റ് നിരന്തരം സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ടു Read More »

സ്വർണ വില വർധിച്ചു

കൊച്ചി: രണ്ട് ദിവസം തുടർച്ചയായി മാറ്റമില്ലാതിരുന്ന സ്വർവിലയിൽ ചൊവ്വാഴ്ച വർധന രേഖപ്പെടുത്തി. ഇന്ന്(17/12/2024) പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. തൊട്ടടുത്ത ദിവസം ഡിസംബർ 2ന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് 11ന് …

സ്വർണ വില വർധിച്ചു Read More »

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുമായി പോയ കെ.എസ്.ആർ.റ്റി.സി കുഴിയിലേക്ക് ചരിഞ്ഞ് അപകടം; ആർക്കും പരുക്കുകളില്ല

പത്തനംതിട്ട: പമ്പാവാലിക്ക് സമീപം നാറണന്തോട് ഭാഗത്ത് ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി കുഴിയിലേക്ക് ചരിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞ ബസ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. രാവിലെ എട്ടുമണിയോടെയാണ് സംഭവം. ശബരിമല ദർശനം നടത്തി മടങ്ങുകയായിരുന്ന 15 തീർഥാടകർ ബസിൽ ഉണ്ടായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ മുന്നറിയിപ്പു നൽകി. പിന്നാലെ ബസ് നിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബസ് മരത്തിൽ തങ്ങി നിന്നതോടെ യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി. രണ്ട് ക്രെയിൻ ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്.