കട്ടപ്പനയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കട്ടപ്പന: കട്ടപ്പന പുളിയൻമലയിൽ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലബ്ബക്കട പാണ്ടിമാക്കൽ ഷനോയി ഷാജി(42), സ്വരാജ് പെരിയോൻകവല പുത്തൻപുരയ്ക്കൽ പ്രവീൺ തങ്കപ്പൻ(38) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 190 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുളിയന്മല ഹിൽടോപ്പിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് ഞായർ ഉച്ചയ്ക്ക് 12: 30 ഓടെ പിടികൂടിയത്. കട്ടപ്പന പോലീസ് ഡി ഹണ്ട് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രിൻസിപ്പിൾ എസ് ഐ എബി ജോർജ്, എസ് ഐ മാരായ …