കേന്ദ്ര സഹായം തേടുമ്പോൾ കൃത്യമായ കണക്കുവേണമെന്ന് ഹൈക്കോടതി: കേരള സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിയുടെ ഓഡിറ്റിങ്ങ് കൃത്യമല്ലെന്ന് അറിയിച്ച കോടതി അതോറിറ്റിയുടെ കണക്കുകൾ ശരിയല്ലെന്നും ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നതെന്നും ചോദിച്ചു. നീക്കിയിരിപ്പിൽ എത്ര ചെലവാക്കിയെന്നും എങ്ങനെയാണ് ചെലവാക്കേണ്ടതെന്നും വ്യക്തതയില്ലാത്തത് കൊണ്ടാണ് കേന്ദ്രത്തോട് ഇങ്ങനെ സഹായം ചോദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സഹായം തേടുമ്പോൾ കൃത്യമായ കണക്കുകൾ വേണമെന്നും അല്ലാതെ പരസ്പരം പഴിചാരുന്നത് ദുരന്ത ബാധിതരെ അപമാനിക്കുന്നതിനു തുല്യമാണെന്നും കോടതി വ്യക്തമാക്കി. എല്ലാ കണക്കുകളിലും വ്യക്തത വേണമെന്നും …