Timely news thodupuzha

logo

Kerala news

കണ്ണൂർ സ്കൂൾ ബസ് അപകടത്തിൽ ബസിന് യന്ത്ര തകരാറില്ലെന്ന് എം.വി.ഡി

കണ്ണൂർ: അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്ര തകരാറില്ലെന്ന് എം.വി.ഡി പ്രാഥമിക റിപ്പോർട്ട്. അശാസ്ത്രീയമായി നിർമിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്‍റെ ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർ ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാനാണ് സാധ‍്യതയെന്ന് എം.വി.ഐ ഉദ‍്യോഗസ്ഥൻ റിയാസ് മാധ‍്യമങ്ങളോട് പറഞ്ഞു. ‌സി.സി.റ്റി.വിയിൽ കാണുന്ന അപകട ദൃശ‍്യത്തിലെ സമയത്ത്(4.03) ഡ്രൈവർ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു നിസാമുദ്ദീൻ പറഞ്ഞത്. വാട്സ് …

കണ്ണൂർ സ്കൂൾ ബസ് അപകടത്തിൽ ബസിന് യന്ത്ര തകരാറില്ലെന്ന് എം.വി.ഡി Read More »

കെ.എഫ്.സിക്കെതിരെ അഴിമതി ആരോപണവുമായി വി.ഡി സതീശൻ

തിരുവനന്തപുരം: കേരള ഫിനാൻഷ‍്യൽ കോർപ്പറേഷനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടി നിക്ഷേപം നടത്തിയെന്നും ഇതുമൂലം സംസ്ഥാനത്തിന് പലിശയടക്കം 101 കോടി രൂപ നഷ്ടമായെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണനേതൃത്വത്തിന്‍റെ അറിവോടെയാണ് കമ്മിഷൻ വാങ്ങി അനിൽ അംബാനിയുടെ റിലയന്‍സ് കമേഴ്‌സ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡിൽ (ആർസിഎഫ്എൽ) പണം നിക്ഷേപിച്ചതെന്നും ഇക്കാര‍്യം 2018 മുതൽ 2020 വരെയുള്ള കെഎഫ്സിയുടെ വാർഷിക …

കെ.എഫ്.സിക്കെതിരെ അഴിമതി ആരോപണവുമായി വി.ഡി സതീശൻ Read More »

ക്രിസ്മസ് പരീക്ഷാ ചോദ‍്യപേപ്പർ ചോർച്ച, എം.എസ് സൊല‍്യൂഷന്‍റെ ബാങ്ക് അക്കൗണ്ട് ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു

കോഴിക്കോട്: ചോദ‍്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല‍്യൂഷൻസിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ക്രൈം ബ്രാഞ്ച്. സിഇഒ ഷുഹൈബിന്‍റെ രണ്ട് അക്കൗണ്ടുകളാണ് ക്രൈം ബ്രാഞ്ച് മരവിപ്പിച്ചത്. കാനറ ബാങ്ക്, എസ്.ബി.ഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടിൽ 24 ലക്ഷം രൂപ ഉണ്ടായിരുന്നു. നിലവിൽ ഒളിവിലായ ഷുഹൈബിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. കഴിഞ്ഞ ദിവസം എംഎസ് സൊല‍്യൂഷൻസിലെ രണ്ട് അധ‍്യാപകരോട് ഹാജരാകാൻ ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ ‌അന്വേഷണത്തോട് സഹകരിക്കാൻ ഇതുവരെ അധ‍്യാപകർ തയാറായിട്ടില്ല. കഴിഞ്ഞ …

ക്രിസ്മസ് പരീക്ഷാ ചോദ‍്യപേപ്പർ ചോർച്ച, എം.എസ് സൊല‍്യൂഷന്‍റെ ബാങ്ക് അക്കൗണ്ട് ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു Read More »

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡൽഹി: പുതുവർഷത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 14.50 രൂപയാണ് കമ്പനികൾ കുറച്ചത്. തുടർച്ചയായി അഞ്ച് മാസം വില വർധിപ്പിച്ച ശേഷമാണ് വിലയിൽ ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്. അഞ്ച് മാസം കൊണ്ട് ഏകദേശം 173 രൂപയുടെ വർധനയാണ് ഉണ്ടായിരുന്നത്. പുതുക്കിയ നിരക്ക് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വില കുറച്ചതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിൻറെ വില 1804 രൂപയായി. മുംബൈ 1756, ചെന്നൈ 1966, കൊൽക്കത്ത 1911 എന്നിങ്ങനെയാണ് …

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു Read More »

സന്തോഷ് ട്രോഫി; ഒരു ഗോളിന് കേരളത്തെ പരാജയപ്പെടുത്തി ബംഗാളിന് കിരീടം

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ പരാജയപ്പെടുത്തി ബംഗാളിന് കിരീടം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിക്കളിച്ച ആവേശപ്പോരാട്ടത്തിൽ ഇഞ്ച്വറി ടൈമിലാണ് കേരളത്തിൻറെ മുഴുവൻ സന്തോഷവും കെടുത്തിയ ഗോൾ പിറന്നത്. മുപ്പത്തിമൂന്നാം വട്ടം ബംഗാൾ കിരീടം ചൂടിയപ്പോൾ, എട്ടാം കിരീടമെന്ന കേരളത്തിൻറെ സ്വപ്നം പൊലിഞ്ഞു. ബംഗാളിൻറെ ഗോൾവേട്ടക്കാരനായ ഒമ്പതാം നമ്പർ താരം റോബി ഹൻസ്ദയാണ് ഇൻജുറി ടൈമിൽ വിജയഗോൾ കുറിച്ചത്. ടൂർണമെൻറിൽ 12 ഗോൾ നേടിയ റോബിയാണ് കളിയിലെയും ടൂർണമെൻറിലെയും കേമൻ. ഇരു …

സന്തോഷ് ട്രോഫി; ഒരു ഗോളിന് കേരളത്തെ പരാജയപ്പെടുത്തി ബംഗാളിന് കിരീടം Read More »

പൂനെയിൽ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട്: പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. കോഴിക്കോട് സ്വദേശി വിഷ്ണുവിനെ ബാംഗ്ലൂരിൽ നിന്നാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാറി നിന്നെന്നാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി. വിഷ്ണുവിൻറെ സുഹ‍്യത്തുക്കൾ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തിയത്. ഡിസംബർ 17 മുതലാണ് വിഷ്ണുവിനെ കാണാതാകുന്നത്. നാട്ടിലേക്ക് വരുകയാണെന്നും കണ്ണൂരെത്തിയെന്നുമായിരുന്നു കുടുംബത്തെ അറിയിച്ചിരുന്നത്. പീന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. പരിശോധനയിൽ നിന്ന് ഫോണിൻറെ ലൊക്കേഷൻ മുബൈയ്ക്ക് സമീപമാണെന്ന് കണ്ടെത്തിയിരുന്നു.

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലും പതിനാറും വയസുള്ള രണ്ട് കുട്ടികൾ പിടിയിൽ

തൃശൂർ: പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ പിടിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ ഡേവിസ് (30) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം. തർക്കത്തിനിടെ പതിനാലുകാരൻ ലിവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ലിവിനെ കൊല്ലാനുപയോഗിച്ച കത്തി പതിനാലുകാരൻറെത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളായ വിദ‍്യാർഥികൾ ലഹരിക്ക് അടിമകളാണെന്നും കൊലപാതകത്തിന് മുമ്പും പ്രതികൾ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. തൃശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ …

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലും പതിനാറും വയസുള്ള രണ്ട് കുട്ടികൾ പിടിയിൽ Read More »

സ്വർണവില ഉയർന്നു

കൊച്ചി: പുതുവർഷത്തിന്‍റെ പുത്തന്‍ ദിനത്തിൽ സ്വർണവിലയിൽ വർധന. ഇന്ന്(1/1/2025) പവന് 320 രൂപ വർധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,200 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഡിസംബർ മാസത്തിന്‍റെ തുടക്കത്തിൽ ഒരു പവന്‍ സ്വർണത്തിന്‍റെ വില 57,200 രൂപയായിരുന്നു. എന്നാൽ വർഷാന്ത്യദിനമായ ചൊവ്വാഴ്ച 56,880 രൂപയായിരുന്നു വിപണി വില. രാജ്യാന്തര വിപണിയിലെ വർധനയാണ് ആദ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. അതേസമയം, …

സ്വർണവില ഉയർന്നു Read More »

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിച്ചത് 25 പൊലീസുകാർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിന്‍റെ വിഐപി ഗ‍്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് പരുക്കേറ്റ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിക്കാനുണ്ടായിരുന്നത് 25 പൊലീസുകാർ. പരിപാടിക്ക് 25 പൊലീസുകാർ മതിയെന്നായിരുന്നു സംഘാടകർ പൊലീസിനെ അറിയിച്ചത്. 25 പേർക്കായി പൊലീസിൽ നിയമപ്രകാരമുള്ള പണവും അടച്ചിരുന്നു. 150ഓളം സ്വകാര‍്യ സെക‍്യൂരിറ്റി ജീവനക്കാരുണ്ടാവും അതുകൊണ്ട് കൂടുതൽ പൊലീസുകാർ വേണ്ടെന്ന് സംഘാടകരായ മൃദംഗ വിഷൻ പൊലീസിനെ അറിയിക്കുകയായിരുന്നു. ഗിന്നസ് റെക്കോഡ് ലക്ഷ‍്യമിട്ട് നടന്ന പരിപാടിയിൽ കൊച്ചി മെട്രൊ റെയിൽ 50 ശതമാനം ഇളവും …

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിച്ചത് 25 പൊലീസുകാർ Read More »

കോട്ടയത്ത് 50 അടി ഉയരമുള്ള കൂറ്റൻ പാപ്പാഞ്ഞി

കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം ഒരുക്കി കോട്ടയം വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കൂറ്റൻ പാപ്പാഞ്ഞി തയ്യാറായി. മീനന്തറയാറിന് സമീപമുള്ള പാടശേഖരത്തിലാണ് 50 അടി ഉയരത്തിലുള്ള ഭീമൻ പാപ്പാഞ്ഞിയെ നിർമിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ പാപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് 2025നെ നാട്ടുകാർ വരവേൽക്കുന്നത്. ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖല എന്ന നിലയിൽ ഗ്രാമീണ സൗന്ദര്യം നുകരാൻ ഒട്ടേറെ പേരെത്തുന്ന വടവാതൂർ ബണ്ട് റോഡിൻറെ സൗന്ദര്യ കാഴ്ചകളും പുതുവത്സരാഘോഷത്തിന് മാറ്റേകും. മുൻ വർഷങ്ങളിൽ വിജയപുരം ഗ്രാമപഞ്ചായത്തിൻറെ …

കോട്ടയത്ത് 50 അടി ഉയരമുള്ള കൂറ്റൻ പാപ്പാഞ്ഞി Read More »

തിരുവനന്തപുരത്ത് പി.എ അസീസ് എൻജീനിയറിങ്ങ് ആൻഡ് പോളി ടെക്നിക് കോളേജിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പി.എ അസീസ് എൻജീനിയറിങ്ങ് ആൻഡ് പോളി ടെക്നിക് കോളേജിൽ ചൊവാഴ്ച രാവിലെയാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടേതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അബ്ദുൾ അസീസിൻറെ മൊബൈൽ ഫോണും കാറും പൊലീസ് കണ്ടെത്തി. സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പൊലീസും പരിശോധന നടത്തുകയാണ്. അബ്ദുൾ അസീസിന് കടബാധ‍്യതയുണ്ടായിരുന്നതായാണ് വിവരം. കടം വാങ്ങിയവർ പണം തിരികെ ആവശ‍്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ പരിശോധനയക്ക് ശേഷമേ മൃതദേഹം …

തിരുവനന്തപുരത്ത് പി.എ അസീസ് എൻജീനിയറിങ്ങ് ആൻഡ് പോളി ടെക്നിക് കോളേജിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ Read More »

ഏറ്റവും മികച്ച ലക്ഷ്യം ലക്ഷ്യമില്ലായ്മയാണ്…

ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു ഒരു പുതുവത്സരത്തെ കൂടി വരവേൽക്കുവാൻ നാം ഒരുങ്ങുകയാണ്. ഇന്നലെ, ഇന്ന്, നാളെ. നമുക്ക് പരിചിതമായ വാക്കുകൾ, ആശയം. ഒരു വർഷം നാളയെക്കുറിച്ചുള്ള ചിന്തയിലെ ഏതാണ്ട് ദൈർഘമേറിയ സമയദൂരമാണ്. പുതുവർഷത്തിൽ എത്രയെത്ര ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, പ്രതിജ്ഞകൾ… ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ ഒന്നുമില്ലാതെ ജീവിക്കുക എന്നാൽ സ്വന്തം ശ്വാസോച്ഛ്വാസത്തെ നിർബന്ധമായി നിഷേധിക്കുന്നതുപോലെയാണെന്ന് കരുതുന്ന സംസ്കാരത്തിന്റെ ഭാഗമാണ് നാം ഓരോരുത്തരും. അഭിലാഷം, അഭിനിവേശം, ആഗ്രഹം എന്നിവയാൽ ജ്വലിക്കുന്ന ഒരു ലോകത്ത്, വിജയം പലപ്പോഴും നമ്മുടെ സ്വപ്നങ്ങളുടെ വലിപ്പവും നമ്മുടെ …

ഏറ്റവും മികച്ച ലക്ഷ്യം ലക്ഷ്യമില്ലായ്മയാണ്… Read More »

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ വഴി തേടുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമഷ പ്രിയയെ സഹായിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. യെമൻ പ്രസിഡന്‍റ് റഷാദ് മുഹമ്മദ് അൽ അലീമി വധശിക്ഷ ശരിവച്ചതോടെ പ്രതീക്ഷകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് നിമിഷ പ്രിയയുടെ ബന്ധുക്കൾ. എന്നാൽ, ഇനിയും സഹായിക്കാനുള്ള സാധ്യതകൾ ആരായുമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്. നിമിഷ പ്രിയയുമൊത്ത് ക്ലിനിക്ക് നടത്തിയിരുന്ന തലാൽ അബ്ദോ മഹ്ദി എന്നയാളെ കൊലപ്പെടുത്തി …

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ വഴി തേടുമെന്ന് കേന്ദ്ര സർക്കാർ Read More »

കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ദിവ‍്യ ഉണ്ണിയുടെയും സിജോയ് വർഗീസിൻറെയും മൊഴിയെടുക്കും

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന ന‍ൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ ദിവ‍്യ ഉണ്ണി, സിജോയ് വർഗീസ് തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ‍്യാപകരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാനെത്തി വി.ഐ.പി ഗ‍്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എം.എൽ.എ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. സ്റ്റേജ് നിർമിച്ചത് …

കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ദിവ‍്യ ഉണ്ണിയുടെയും സിജോയ് വർഗീസിൻറെയും മൊഴിയെടുക്കും Read More »

ഉമ തോമസിന്‍റെ ആരോഗ‍്യനിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ‍്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ‍്യനിലയിൽ നേരിയ പുരോഗതി. ഉമ തോമസ് കണ്ണ് തുറന്നെന്നും ഡോക്‌ടർമാരോടും മകനോടും പ്രതികരിച്ചെന്നും മെഡിക്കൽ സംഘം പറഞ്ഞു. കാലുകൾ അനക്കി, ചിരിച്ചുകൊണ്ട് മകന്‍റെ കൈകൾ പിടിച്ചതുമെല്ലാം എംഎൽഎയുടെ ആരോഗ‍്യസ്ഥിതിയിലെ പുരോഗതിയാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. ശ്വാസകോശത്തിലെ പരുക്കിൽ നേരിയ പുരോഗതിയുള്ളതായും ഡോക്‌ടർമാർ അറിയിച്ചു. ശ്വാസകോശത്തിലെ ചതവും അണുബാധയുണ്ടാകാതെ സൂക്ഷിക്കുകയുമാണ് നിലവിലുള്ള വെല്ലുവിളി.

റ്റി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്താണ് മഹാപരാധമെന്ന് പി ജയരാജൻ

കൊച്ചി: റ്റി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിനെ അനുകൂലിച്ച് സി.പി.എം നേതാവ് പി ജയരാജൻ. കഴിഞ്ഞ ആറ് വർഷമായി സുനിക്ക് പരോൾ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു അതിന് കാരണം. ആ തീരുമാനം ശരിയായിരുന്നു. സുനിയുടെ അമ്മ നൽകിയ പരാതിയിൽ മാനുഷിക പരിഗണന കണക്കിലെടുത്താണ് സുനിക്ക് പരോൾ നൽകിയതെന്നും ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയിൽ കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശുപാർശ നൽകിയിട്ടുണ്ടെന്നും …

റ്റി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്താണ് മഹാപരാധമെന്ന് പി ജയരാജൻ Read More »

കോഴിക്കോട് കൈക്കൂലി ആവശ‍്യപ്പെട്ട വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

കോഴിക്കോട്: കൈകൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി അനിൽകുമാറിനെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. പെട്രോൾ പമ്പിന് ഭൂമി തരംമാറ്റം ചെന്നവരോട് അനിൽകുമാർ രണ്ട് ലക്ഷം രൂപ കൈകൂലി ആവശ‍്യപ്പെട്ടു. ഒരേക്കർ ഭൂമിയിലെ 30 സെന്‍റ് തരംമാറ്റാൻ വേണ്ടിയാണ് അനിൽകുമാർ രണ്ട് ലക്ഷം രൂപ കൈകൂലി ആവശ‍്യപ്പെട്ടത്. പന്തീരങ്കാവ് വില്ലേജിലെ കൈമ്പാലത്താണ് പെട്രോൾ പമ്പ് വരേണ്ടിയിരുന്നത്. ആദ‍്യ ഗഡുവായി 50000 രൂപ നൽകണമെന്നായിരുന്നു ആവശ‍്യം. തുടർന്ന് പരാതിക്കാർ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് ഉദ‍്യോഗസ്ഥരുടെ നിർദേശ …

കോഴിക്കോട് കൈക്കൂലി ആവശ‍്യപ്പെട്ട വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ Read More »

അബ്ദുൾ റഹീമിന്‍റെ മോചനം ഇനിയും നീളും

റിയാദ്: ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് സൗദി അറേബ്യൻ കോടതി അഞ്ചാം തവണയും മാറ്റിവച്ചു. കഴിഞ്ഞ 19 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ വിചാരണ ഡിസംബർ 12 ലേക്കായിരുന്നു നേരത്തെ മാറ്റി വച്ചിരുന്നത്. എന്നാൽ, സിറ്റിങ്ങിലെ സാങ്കേതിക തടസങ്ങൾ മൂലം വിചാരണ പിന്നീട് 30ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ, റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പരശോധന ആവശ്യമാണെന്ന് പറഞ്ഞ് കേസ് വീണ്ടും ജനുവരി 15 ലേക്ക് മാറ്റിയിരിക്കുകയാണ്. ഡിസംബർ …

അബ്ദുൾ റഹീമിന്‍റെ മോചനം ഇനിയും നീളും Read More »

കൊച്ചിയിൽ ബസിൽ വച്ച് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ കണ്ടക്‌റ്റർ അറസ്റ്റിൽ

കൊച്ചി: യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ബസ് കണ്ടക്റ്റർ അറസ്റ്റിൽ. എടവനക്കാട് കുട്ടുങ്ങച്ചിറ അഞ്ചലശേരി വീട്ടിൽ വിനോദിനെയാണ്(54) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. വൈപ്പിൻ മുനമ്പം റൂട്ടിലോടുന്ന സുരഭി ബസിൻറെ കണ്ടക്റ്ററാണ് പ്രതി. ഇൻസ്പെക്ടർ സുനിൽ തോമസിൻറെ നേതൃത്വത്തിൽ എസ്.ഐ അഖിൽ വിജയകുമാർ, സീനിയർ സി.പി.ഒ ചിത്ര, സി.പി.ഒമാരായ വി.ജി ഷിബു, സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസിൻറെ അപകടം; ഇവൻറ് മാനെജർ കസ്റ്റഡിയിൽ

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻറെ ഗ്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ, പരിപാടിയുടെ ഇവൻറ് മാനെജരെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഭരതനാട്യത്തിൽ ലോക റെക്കോഡ് സൃഷ്ടിക്കാൻ മൃദംഗനാദം സംഘടിപ്പിച്ച പരിപാടിയുടെ ഇവൻറ് മാനേജ്മെൻറിന് ഓസ്കാർ ഇവൻറ്സെന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതിൻറെ മാനെജർ കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പൊലീസ്, കലൂർ സ്റ്റേഡിയത്തിൽ തെളിവെടുപ്പും നടത്തി. സ്റ്റേഡിയത്തിൻറെ ഗ്യാലറിയിലെ കസേരകൾക്കു മുകളിൽ കെട്ടിയുറപ്പിച്ച താത്കാലിക വേദി അത്യന്തം അപകടകരമായിരുന്നു എന്നാണ് വിലയിരുത്തൽ. മുന്നിൽ …

കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസിൻറെ അപകടം; ഇവൻറ് മാനെജർ കസ്റ്റഡിയിൽ Read More »

ഇന്ത്യൻ റെയിൽവെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ചു

കൊച്ചി: ക്രിസ്മസ് – പുതുവത്സര അവധി പ്രമാണിച്ച് ഇന്ത്യൻ റെയിൽവെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും(കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സർവീസാണ് റെയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 30,31 ജനുവരി ഒന്ന് എന്നീ തീയതികളിൽ മാത്രമാണ് സർവീസ്. 06065/06066 എന്നിങ്ങനെയാണ് ട്രെയിൻ നമ്പരുകൾ. രാവിലെ 9.10ന് എറണാകുളം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സർവീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക …

ഇന്ത്യൻ റെയിൽവെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ചു Read More »

കൊച്ചി മെട്രൊ പ്രവര്‍ത്തന ലാഭം; അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക്

കൊച്ചി: മെട്രൊയുടെ പ്രവര്‍ത്തന ലാഭം അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക് ഉയര്‍ന്നു. 2023 – 2024 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പ്രവര്‍ത്തന വരുമാനം 151.30 കോടി രൂപയും പ്രവര്‍ത്തന ചെലവ് 205.59 കോടി രൂപയുമാണ്. 60.31 കോടി രൂപ നോണ്‍-മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട്(എന്‍.എം.റ്റി) ചെലവ് പ്രവര്‍ത്തന ചെലവില്‍ നിന്ന് ഒഴിവാക്കിയെന്നും യഥാർത്ഥ ചെലവ് 145 കോടി മാത്രമാണെന്നും കെ.എം.ആര്‍.എല്‍ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം ലാഭം 30 കോടി രൂപയെങ്കിലും വരുമെന്നാണു കണക്കാക്കുന്നത്. ഈ …

കൊച്ചി മെട്രൊ പ്രവര്‍ത്തന ലാഭം; അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക് Read More »

റ്റി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ ലഭിച്ചു

തിരുവനന്തപുരം: റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൾ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്ന കൊടി സുനി പരോളിൽ പുറത്തിറങ്ങി. സുനിയുടെ അമ്മ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 30 ദിവസത്തെ പരോളാണ് ജയിൽ ഡി.ജി.പി അനുവദിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷനും സുനിയുടെ അമ്മ നേരത്തെ അപേക്ഷ നൽകിയിരുന്നു. കമ്മീഷൻ നൽകിയ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് ജയിൽ ഡി.ജി.പിയുടെ തീരുമാനം. അതേസമയം, പൊലീസിൻറെ പ്രൊബേഷൻ റിപ്പോർട്ട് കൊടി സുനിക്കു പരോൾ നൽകുന്നതിന് എതിരായിരുന്നുവെന്നും സൂചനയുണ്ട്.

തുടർച്ചയായ വന്യമൃഗ ആക്രമണം: സത്വര നടപടി വേണം:മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

തൊടുപുഴ: കാട്ടാനയെ ഓടിക്കാൻ ദിവസങ്ങളായി വനാതിർത്തിയിൽ കാവൽ നിൽക്കേണ്ടി വന്ന നിസ്സഹായരായ മനുഷ്യരുടെ വേദന മനസ്സിലാക്കാൻ ഇനിയെങ്കിലും ഭരണകർത്താക്കളും വനംവകുപ്പ് അധികൃതരും തയ്യാറാകണമെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്ക ണ്ടത്തിൽ ആവശ്യപ്പെട്ടു. മുള്ളരിങ്ങാട്ടെ അമർ ഇലഹിം എന്ന യുവാവിന്റെ ദാരുണമായ മരണം, വന്യ മൃഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വനം വകുപ്പ് പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും, വെള്ളത്തിൽ വരച്ച വര പോലെ, വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ, ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ, …

തുടർച്ചയായ വന്യമൃഗ ആക്രമണം: സത്വര നടപടി വേണം:മാർ ജോർജ് മഠത്തിക്കണ്ടത്തിൽ Read More »

യു പ്രതിഭ എം.എൽ.എയ്ക്ക് ബി.ജെ.പി പിന്തുണ

ആലപ്പുഴ: കഞ്ചാവ് കേസിൽ യു പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് ഒൻപതാം പ്രതിയായി എഫ്.ഐ.ആർ. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഘത്തിൽ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും റിപ്പോർട്ടിലുണ്ട്. കനിവ് അടക്കമുള്ള ഒൻപതംഗ സംഘത്തെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ ജയരാജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഭവം വാർത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ എം.എൽ.എ രംഗത്തെത്തിയിരുന്നു. മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിൻറെ …

യു പ്രതിഭ എം.എൽ.എയ്ക്ക് ബി.ജെ.പി പിന്തുണ Read More »

ഉമ തോമസ് എം.എൽ.എയുടെ നില മെച്ചപ്പെട്ടു, സ്റ്റേജ് നിർമാണത്തിലെ അപാകതയാണ് അപകട കാരണം, സംഘാർകർക്കെതിരേ കേസ് എടുത്തു

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിലാണ് എം.എൽ.എ ചികിത്സയിൽ കഴിയുന്നത്. ലോക റെക്കോഡ് ലക്ഷ്യമിട്ട് മൃദംഗ മിഷൻ സംഘടിപ്പിച്ച മെഗാ ഭരതനാട്യം പരിപാടിക്കെത്തിയപ്പോഴാണ് ഉമ തോമസ് പതിനാലടി ഉയരത്തിൽ നിന്ന് താഴെ വീണ് കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് പരുക്കേറ്റത്. സ്റ്റേജ് നിർമാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ പരിപാടിയുടെ സംഘാടകർക്കും സ്റ്റേജ് നിർമിച്ചവർക്കുമെതിരേ പാലാരിവട്ടം പൊലീസ് …

ഉമ തോമസ് എം.എൽ.എയുടെ നില മെച്ചപ്പെട്ടു, സ്റ്റേജ് നിർമാണത്തിലെ അപാകതയാണ് അപകട കാരണം, സംഘാർകർക്കെതിരേ കേസ് എടുത്തു Read More »

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും അനധികൃതമായി അവധിയെടുത്ത 61 നഴ്സുമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കേരളത്തിലെ വിവിധ മെഡിക്കൽ കോളെജുകളിൽ ജോലി നേടിയ ശേഷം അവധിയെടുത്ത് അഞ്ച് വർഷമായിട്ടും തിരികെ ജോലിക്കു ഹാജരാകാത്ത സ്റ്റാഫ് നഴ്സുമാരെ പിരിച്ചുവിട്ടു തുടങ്ങി. വിവിധ മെഡിക്കൽ കോളെജുകളിലായി 216 നഴ്സുമാർ അനധികൃത അവധിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ, പ്രൊബേഷൻ പൂർത്തിയാകാതെ അവധിയിൽ തുടരുന്ന 61 പേരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. ജോലിക്കു ഹാജരായില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കാണിച്ച് മറ്റുള്ളവർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. പരമാവധി അഞ്ച് വർഷമാണ് ശമ്പളമില്ലാതെ അവധിയെടുക്കാൻ സാധിക്കുക. ഈ നിബന്ധന വരുന്നതിനു മുൻപ് …

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും അനധികൃതമായി അവധിയെടുത്ത 61 നഴ്സുമാരെ പിരിച്ചുവിട്ടു Read More »

തിരുവനന്തപുരത്ത് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ദുരൂഹ സാഹചര‍്യത്തിൽ നവജാത ശിശു മരിച്ച നിലയിൽ. ബ‍്യൂട്ടി പാർലർ ജീവനക്കാരിയും കർണാടക സ്വദേശിനിയുമായ യുവതിയുടെ കുഞ്ഞാണ് മരിച്ചത്. അവിവാഹിതയായ ഇവർ കഴക്കൂട്ടത്ത് ജോലിക്കെത്തിയതായിരുന്നു. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയിലാണ് കണ്ടെത്തിയത്. ‌ സുഖമില്ലാത്തതിനാൽ വെള്ളിയാഴ്ച ജോലിക്ക് നിൽകാതെ മടങ്ങിയിരുന്നു. തുടർന്ന് സഹപ്രവർത്തകർ റൂമിലെത്തിയപ്പോൾ രക്തം വാർന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. അമ്മയേയും കുഞ്ഞിനെയും എസ്ഒടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

പെരിയ ഇരട്ടക്കൊലക്കേസ് വിധി: കോടതിയിൽ പൂർണ വിശ്വാസമുണ്ട്, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും അമ്മമാർ

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാര്‍ മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നുമാണ് അമ്മമാർ പറഞ്ഞത്. വിധിയിൽ പൂര്‍ണ തൃപ്തിയില്ലെങ്കിലും 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി‌യുളള വരെ കോടതി വെറുതെ വിട്ടു. എങ്കിലും വിധിയിൽ ആശ്വാസമുണ്ട്. കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ ഒരുപാട് കളിച്ചിരുന്നുവെന്ന് കൃപേഷിന്‍റെ അമ്മ ബാലാമണി. ഇത്രയും കാലം കാത്തിരുന്നത് ഈ …

പെരിയ ഇരട്ടക്കൊലക്കേസ് വിധി: കോടതിയിൽ പൂർണ വിശ്വാസമുണ്ട്, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും അമ്മമാർ Read More »

കണ്ണൂരിൽ തൂമ്പ ഉപയോ​ഗിച്ച് എ.റ്റി.എം കുത്തിത്തുറക്കാൻ ശ്രമം: യുവാവ് പിടിയിൽ

കണ്ണൂർ: കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് തൂമ്പ ഉപയോ​ഗിച്ച് എ.റ്റി.എം കൗണ്ടർ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. പെരിങ്ങത്തൂരിലുള്ള സൗത്ത് ഇന്ത‍്യൻ ബാങ്കിൻറെ എ.റ്റി.എമ്മാണ് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചത്. വടകര തൂണേരി സ്വദേശി വിഘ്നേശ്വർ പിടിയിലായി. എംടിഎം മെഷീൻ തകർത്ത് മോഷണം നടത്താൻ ശ്രമിച്ചതിൻറെ സി.സി.റ്റി.വി ദൃശ‍്യങ്ങൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. ക്രിസ്മസ് ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഹെൽമറ്റ് ധരിച്ച് മുഖം മറച്ച് തൂമ്പയുമായെത്തി എടിഎം മെഷീനിൻറെ രണ്ട് വശവും കുത്തിത്തുറക്കാൻ …

കണ്ണൂരിൽ തൂമ്പ ഉപയോ​ഗിച്ച് എ.റ്റി.എം കുത്തിത്തുറക്കാൻ ശ്രമം: യുവാവ് പിടിയിൽ Read More »

പെരിയ ഇരട്ടക്കൊലപാതക കേസിൽ 14 പ്രതികളും കുറ്റക്കാരെന്ന് കോടതി

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊച്ചി പ്രത‍്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ കുഞ്ഞിരാമനടക്കം 24 പേർ പ്രതിപട്ടികയിലുണ്ടായിരുന്നു. തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും ഏറ്റെടുത്ത പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. 270 സാക്ഷികളുണ്ടായിരുന്നു കേസിൽ. 2023 ഫ്രെബുവരി രണ്ടിനാണ് കൊച്ചി സിബിഐ …

പെരിയ ഇരട്ടക്കൊലപാതക കേസിൽ 14 പ്രതികളും കുറ്റക്കാരെന്ന് കോടതി Read More »

തൃശൂരിൽ ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ എസ്.ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോര്‍ട്ട്

തൃശൂര്‍: ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ ചാവക്കാട് എസ്.ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോര്‍ട്ട്. തൃശൂര്‍ പാലയൂര്‍ സെന്‍റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായുള്ള കാരള്‍ ഗാനാലാപനം ത‍ടഞ്ഞ ചാവക്കാട് എസ്.ഐ വിജിത്തിന്‍റെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നൽകി. രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കാരള്‍ ഗാനം പാടുന്നത് എസ്ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്ഐ താക്കീത് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ എസ്ഐയ്ക്കെതിരെ നടപടി വേണമെന്നായിരുന്നു …

തൃശൂരിൽ ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ എസ്.ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോര്‍ട്ട് Read More »

സന്നിധാനത്ത് വിൽപ്പന നടത്തിയ വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മദ്യ വിൽപ്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജുവാണ്(51) പിടിയിലായത്. നാലര ലിറ്റർ വിദേശമദ്യവുമായാണ് ഇയാളെ പിടിയിലാവുന്നത്. സന്നിധാനം എൻ.എസ്.എസ് ബിൽഡിംഗിന് സമീപതുള്ള ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം ഹോട്ടലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പൂ‍ർണമായും മദ്യനിരോധിത മേഖലയായ ഇവിടേക്ക് ഭക്തരെ കർശന പരിശോധനകളോടെയാണ് കടത്തിവിടാറുള്ളത്. അതിനാൽ തന്നെ സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തിയത്. ഇയാൾ …

സന്നിധാനത്ത് വിൽപ്പന നടത്തിയ വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ Read More »

നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തിൻ്റെ ഹർജി; വിധി ഇന്ന്

കണ്ണൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻറെ ഹർജിയിൽ വിധി ശനിയാഴ്ച. കണ്ണൂർ ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. കേസിലെ പ്രതികളായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ‍്യ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ റ്റി.വി പ്രശാന്തൻ, ജില്ലാ കളക്റ്റർ അരുൺ. കെ വിജയൻ തുടങ്ങിയവരുടെ ഫോൺ രേഖകളും ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ‍്യങ്ങളുമടക്കമുള്ള തെളിവുകൾ സൂക്ഷിക്കണമെന്ന ഹർജിയിലാണ് വിധി. മൂന്ന് പേരോടും വിശദീകരണം ആവശ‍്യപ്പെട്ടെങ്കിലും റ്റി.വി പ്രശാന്തൻ …

നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തിൻ്റെ ഹർജി; വിധി ഇന്ന് Read More »

നിയമപ്രകാരം വെടിക്കെട്ട് നടത്താനുള്ള സാഹചര്യമില്ല; പാറമേക്കാവ്, തിരുവമ്പാടി വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കലക്റ്റർ

തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കലക്റ്റർ. ജനുവരി മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേലകൾ നടക്കാനിരിക്കെയാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ തന്നെയാണ് വേല വെടിക്കെട്ടും നടക്കുന്നത്. പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ യുവതിയുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി

കണ്ണൂർ: മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായതായി പരാതി. അഞ്ചരക്കണ്ടി മായാങ്കണ്ടി സ്വദേശി രസ്നയാണ്(30) മൂക്കിലെ ദശവളർച്ചയെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടമായത്. ഒക്‌ടോബർ 24 നായിരുന്നു ശസ്ത്രക്രിയ. മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് പിന്നാലെ മങ്ങൽ അനുഭവപ്പെട്ടതായി രസ്ന ഡോക്ടർമാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ ഇത് നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നുും ഡോക്‌ടർ അറിയിച്ചു. പിന്നീട് വലതുകണ്ണും അതിൻറെ ചുറ്റും ചുവന്നുതുടിച്ചതോടെ ഡോക്‌ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിച്ചു. …

കണ്ണൂരിൽ യുവതിയുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി Read More »

തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

ചെന്നൈ: തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത‍്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കോട്ടയം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ.ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ തുടങ്ങിയവരാണ് മരിച്ചത്. ഷാജി പി.ഡി എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ചിരുന്ന 18 പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഏർക്കാടെന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ് മാരുതി ഓൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. …

തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു Read More »

തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നില്ല: തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: തേയില തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ തൊഴിൽ വകുപ്പ് കാലതാമസം വരുത്തുന്നുവെന്ന പരാതിയിൽ തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ജനുവരി 21 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥൻ ഹാജരാകണമെന്നാണ് ഉത്തരവ്. പീരുമേട് താലൂക്കിലെ എസ്റ്റേറ്റ് ലയങ്ങൾ തകർന്ന് തൊഴിലാളികൾക്ക് …

തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നില്ല: തൊഴിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

എൻ രാജേന്ദ്രൻ കോഴിക്കോട് ഡി.എം.ഒ സ്ഥാനത്ത് തുടരും

കോഴിക്കോട്: ഡി.എം.ഒ സ്ഥാനത്ത് മുൻ ഡി.എം.ഒ എൻ രാജേന്ദ്രന് തൽക്കാലം തുടരാമെന്ന് ഹൈക്കോടതി. ജനുവരി ഒൻപത് വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഒൻപതിന് വീണ്ടും ഹർജി ‌പരി​ഗണിക്കും. എൻ രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ ഡിഎംഒ ആക്കിയിരുന്നു. സ്ഥലം മാറ്റത്തിനെതിരെ ഡോ. ​രാജേന്ദ്രൻ, ഡോ. ജയശ്രീ, ഡോ. പീയൂഷ് എന്നിവർ ഹർജി നൽകിയിരുന്നു. ഡോ. രാജേന്ദ്രനൊപ്പം ഹർജി നൽകിയവർക്കും സ്റ്റേ ബാധകമാണ്. ഡിസംബർ ഒമ്പതിനാണ് ആരോ​ഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ സ്ഥലം മാറിയെത്തിയ …

എൻ രാജേന്ദ്രൻ കോഴിക്കോട് ഡി.എം.ഒ സ്ഥാനത്ത് തുടരും Read More »

16കാരനെ പീഡിപ്പിച്ചു, കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ

ആലപ്പുഴ: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ. വള്ളിക്കുന്നം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണിക്കാവ് സ്വദേശിയായ 16കാരനെ യുവതി ഡിസംബർ ഒന്നിന് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് പല സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നും ആൺകുട്ടി മൊഴി നൽ‌കിയിട്ടുണ്ട്. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞതിനെത്തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരൻറെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. അവിടെ നിന്നാണ് ആൺകുട്ടിയുമായി യുവതിയെ കാണാതായത്. 16കാരൻറെ അമ്മ നൽകിയ പരാതിയിൽ …

16കാരനെ പീഡിപ്പിച്ചു, കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ Read More »

മാർക്കോ സിനിമയുടെ വ‍്യാജ പതിപ്പ് സോഷ‍്യൽ മീഡിയയിൽ, ആലുവ സ്വദേശി അറസ്റ്റിൽ

കൊച്ചി: ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായാകനായെത്തിയ ‘മാർക്കാ’ സിനിമയുടെ വ‍്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. ആലുവ സ്വദേശി ആക്വിബ് ഹനാനാണ്(21) പിടിയിലായത്. സിനിമയുടെ വ‍്യാജ പതിപ്പ് ടെലഗ്രാം വഴി പ്രചരിപ്പിച്ചെന്നും നിർമാതാക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി. കൊച്ചി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്. തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്ന് പ്രതിയായ ആക്വിബ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. തുടർന്ന് സിനിമയുടെ വ‍്യാജ പതിപ്പ് സോഷ‍്യൽ മീഡിയയിൽ ച്രരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് …

മാർക്കോ സിനിമയുടെ വ‍്യാജ പതിപ്പ് സോഷ‍്യൽ മീഡിയയിൽ, ആലുവ സ്വദേശി അറസ്റ്റിൽ Read More »

ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്ക്ക് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് കത്ത് അയച്ച് എൻ പ്രശാന്ത്

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്ക്ക് മറുപടിയായി വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് ഏഴ് ചോദ്യങ്ങൾ അടങ്ങിയ കത്ത് അയച്ച് കൃഷി വകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്. അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ വകുപ്പ് ഡയറക്റ്റർ കെ ഗോപാലകൃഷ്ണൻ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിന് പിന്നാലെയാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. മുതിർ‌ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ അപമാനിച്ചതിലൂടെ പ്രശാന്ത് ഭരണ സംവിധാനത്തിന്‍റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചുവെന്ന് കാണിച്ചാണ് സസ്പെൻഡ് ചെയ്തത്. അതിന് പിന്നാലെ ഡിസംബർ 9ന് ചീഫ് …

ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്ക്ക് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് കത്ത് അയച്ച് എൻ പ്രശാന്ത് Read More »

പുതുവർഷത്തിൽ കൊച്ചിയിൽ ഈ പ്രാവശ്യം രണ്ട് പാപ്പാഞ്ഞിയെ കത്തിക്കുവാൻ ഹൈക്കോടതി അനുമതി നൽ‌കി

കൊച്ചി: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും. ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തുമായാണ് പാപ്പാഞ്ഞിയെ കത്തിക്കുക. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്ന ഉപാധിയോടെ വെളി മൈതാനത്ത് നിർമിച്ച പാപ്പാഞ്ഞിയെ കത്തിക്കാനുള്ള അനുമതി ഹൈക്കോടതി നൽകി. വെളി മൈതാനത്ത് നിർമിച്ച 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഘാടകരായ ഗാല ഡി ഫോർട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉപാധികളോടെ കോടതി അനുമതി നൽകിയിരിക്കുന്നത്. പുതുവർഷ ദിനത്തിൽ ആയിരക്കണക്കിന് പേരാണ് …

പുതുവർഷത്തിൽ കൊച്ചിയിൽ ഈ പ്രാവശ്യം രണ്ട് പാപ്പാഞ്ഞിയെ കത്തിക്കുവാൻ ഹൈക്കോടതി അനുമതി നൽ‌കി Read More »

വയനാടിന്റെ പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം: ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ പുനരധിവാസത്തിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഹാരിസൺസ്, എൽസ്റ്റൺ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് ദുരിതബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ നീക്കമാരംഭിച്ചിരുന്നു. ഇതിനെതിരേ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. ഭൂമി അളക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും എസ്റ്റേറ്റ് ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. നഷ്ടപരിഹാരത്തുകയിൽ തർ‌ക്കം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉടമകളോട് വ്യക്തമാക്കി. ഹാരിസൺസ് മലയാളം പ്ലാൻറേഷൻസ് നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കർ ഭൂമിയും …

വയനാടിന്റെ പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം: ഹൈക്കോടതി Read More »

തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അങ്കമാലിയിൽ ട്രാവലർ ഡ്രൈവർ മരിച്ചു

അങ്കമാലി: തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ട്രാവലർ ഡ്രൈവർ പാലക്കാട് സ്വദേശി അബ്ദുൾ മജീദാണ്(59) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അങ്കമാലി എംസി റോഡിൽ വച്ചായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന കാറ്ററിംഗ് സർവിസ് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രാവലറാണ് തടിലോറിയുമായി കൂട്ടിയിടിച്ചത്. 19 സ്ത്രീകൾ ട്രാവലറിലുണ്ടായിരുന്നു. പരുക്കേറ്റ 19 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ ട്രാവലറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ പതിനാലുകാരന് മരുന്ന് ഡോസ് കൂട്ടി നൽകിയതായി പരാതി

ഏഴുകോൺ: തിരുവനന്തപുരം മെഡിക്കൽ കോളെജ് ഫാർമസിയിൽ നിന്ന് പതിനാലുകാരന് ഡോക്‌ടർ നിർദേശിച്ചതിലും അധികം മരുന്ന് കൂട്ടി നൽകിയതായി പരാതി. അപസ്മാര സംബന്ധമായ പ്രശ്നങ്ങൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിയ ഏഴുകോൺ സ്വദേശിയായ പതിനാലുകാരനാണ് മരുന്ന് ഡോസ് കൂട്ടി നൽകിയത്. ഡോസ് കൂട്ടിയ മരുന്ന് കഴിച്ചതോടെ കുട്ടിയുടെ മനോനില തെറ്റുന്ന അവസ്ഥയിലേക്കെത്തി. നിലവിൽ കുട്ടി പ്രതിസന്ധി ഘട്ടം തരണം ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബം ഫാർമസി ജീവനക്കാർക്കെതിരേ മെഡിക്കൽ കോളേജ് സുപ്രണ്ടിന് പരാതി നൽകി. മരുന്ന് കഴിച്ചതിന് ശേഷം മകൻറെ മനോനിലയിൽ …

തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ പതിനാലുകാരന് മരുന്ന് ഡോസ് കൂട്ടി നൽകിയതായി പരാതി Read More »

ക്രിസ്മസിന് മദ്യ വിൽപ്പന, 2023 ലേക്കാൾ 24% വർധനവ്

തിരുവനന്തപുരം: ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തിൽ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24, 25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമായിരുന്നു വിറ്റഴിച്ചത്. അതായത് ഇത്തവണ ക്രിസ്മസിന് കഴിഞ്ഞ വർഷത്തേക്കാൾ മദ്യ വിൽപ്പനയിൽ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ …

ക്രിസ്മസിന് മദ്യ വിൽപ്പന, 2023 ലേക്കാൾ 24% വർധനവ് Read More »

എം.റ്റിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എം.റ്റി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമയിലും സാഹിത്യമേഖലയിലും ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായിരുന്നു എംടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അതീവ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മനുഷ്യവികാരങ്ങളെ ആഴത്തില്‍ പര്യവേക്ഷണം ചെയ്തു കൊണ്ട് രചിക്കപ്പെട്ട അദ്ദേഹത്തിന്‍റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നു. ഇനിയും നിരവധി പേര്‍ക്ക് പ്രചോദനം നല്‍കും. പാർശ്വവത്‌കരിക്കപ്പെട്ടവർക്കും നിശബ്‌ദരാക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നല്‍കി. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിച്ചു. …

എം.റ്റിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി Read More »

ചെങ്ങന്നൂരിൽ രണ്ട് കാറും രണ്ട് ബൈക്കും കൂട്ടിയിടിച്ച്; ഒരു മരണം

ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗണിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണുൃ(23) മരിച്ചു. ഇടിയുടെ ആഘാതത്തിൽ വിഷ്ണു ഉയരത്തിൽ പൊങ്ങി ബോർഡിൽ തലയിടിച്ചു താഴെ വീണു. വാഹനങ്ങളും തകർന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ അമ്പലപ്പുഴ കരൂർ പുതുവൽ വിവേകിന്(അച്ചു ) പരുക്കേറ്റു. വിവേകിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ക്ഷേമ പെൻഷൻ തട്ടിപ്പ്; 38 ജീവനക്കാർക്കു കൂടി സസ്പെൻഷൻ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി. റവന്യൂ, സർവ്വേ വകുപ്പിൽ നിന്നും 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ സഹിതം തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. നേരത്തെ ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 5000 മുതൽ 50,000 രൂപ വരെ സാമൂഹ്യ പെൻഷൻ കൈപ്പറ്റിയവരുടെ വിവരങ്ങൾ ഈ ലിസ്റ്റിലുണ്ട്. പൊതുഭരണ വകുപ്പിലെ …

ക്ഷേമ പെൻഷൻ തട്ടിപ്പ്; 38 ജീവനക്കാർക്കു കൂടി സസ്പെൻഷൻ Read More »