തൊടുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിച്ചു
തൊടുപുഴ: തൊടുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി. നടുക്കണ്ടം ചാരപ്പുറത്ത് രാമചന്ദ്രനാണ് ഒഴുക്കിൽപ്പെട്ടത്. നെല്ലിക്കാവിന് സമീപം പുഴയിലൂടെ ഒരാൾ ഒഴുകി വരുന്നതായി കടവിൽ ചൂണ്ടയിട്ടു കൊണ്ടിരുന്ന മടക്കത്താനം സ്വദേശി ഗിരിശങ്കർ കാണുകയായിരുന്നു. ഉടൻ തന്നെ വെള്ളത്തിലേക്ക് എടുത്തുചാടി ഒഴുക്കിൽപ്പെട്ട രാമചന്ദ്രനെ കരയിലേക്ക് വലിച്ചുകയറ്റി. ഈ സമയം വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഇയാൾക്ക് സി.പി.ആർ നൽകിയതിന് ശേഷം ചികിത്സക്കായി തൊടുപുഴ സ്മിത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇയാൾ അപകടനില തരണം ചെയ്തു.