Timely news thodupuzha

Kerala news

നെഞ്ച് വേദനയെ തുടർന്ന് സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയിൽ. നെഞ്ചു വേദനയെ തുടർന്ന് ചെവ്വാഴ്ച രാത്രിയോടെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് ചികിത്സ. ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ഡോക്റ്റർമാർ അറിയിക്കുന്നത്. രാഹുലും പ്രിയങ്കയും ഒപ്പമുണ്ട്.

നെല്ലാപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം

തൊടുപുഴ: നെല്ലാപ്പാറയിൽ കാറും നാഷ്ണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. മഹാത്മാഗാന്ധി സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാർമാരായ കോലാനി ഇളവുംതടത്തിൽ ഇ.കെ സജീവൻ, അമയപ്ര തുരുത്തിപ്പിള്ളിൽ ജിൻസൺ, യൂണിവേഴ്സിറ്റി അസിസ്റ്റന്റായ ഏഴല്ലൂർ സ്വദേശി സിമി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്‌ഥലത്ത് ഫയർ ഫോഴ്‌സും പോലീസും എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

ജയിൽ മിസ് ചെയ്തു, വീണ്ടും അകത്ത് പോവാൻ വേണ്ടി മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

കോവളം: ജയിലിൽ പോവാൻ മോഷണം നടത്തിയ പ്രതി പിടിയിൽ. ജയിലിലെ ഭക്ഷണവും ചികിത്സയും മിസ് ചെയ്തതിനാൽ തിരികെ പോവാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. തിരുവനന്തപുരം കോവളത്താണ് സംഭവം. 46 കാരനായ ആവാടുതുറ സ്വദേശി ദിലീപ് ഖാനാണ് പൊലീസിൻറെ പിടിയിലായത്.‌ ജയിലിലെ ചിട്ടകളും ഭക്ഷണവും ചികിത്സയുമെല്ലാം തനിക്ക് വളരെ ഇഷ്ടമാണെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്. മാത്രമല്ല, ജയിലിലെ അടുക്കളയിലെ പ്രധാന കുക്കായിരുന്ന ദിലീപിന് അവിടെ ലഭിച്ചിരുന്ന ശമ്പളവും ആകർഷകമാക്കി. ഈ സുഖ സൗകര്യങ്ങൾ ആസ്വദിക്കാനായി കോവളത്തും വിഴിഞ്ഞത്തുമായി …

ജയിൽ മിസ് ചെയ്തു, വീണ്ടും അകത്ത് പോവാൻ വേണ്ടി മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു Read More »

യു.ഡി.എഫ് പരാതി തള്ളി; രാജീവ് ചന്ദ്രശേഖറിൻറെ നാമ നിർദേശ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിൻറെ നാമനിർദേശപത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു. ബംഗലുരൂവിലെ വീടിൻറെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്ന‍യിച്ച പരാതി വരണാധികാരി തള്ളി. നേരത്തെ പത്രിക സ്വീകരിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി മാറ്റിവെച്ചിരുന്നു. രാജീവ് ചന്ദ്രശേഖറിൻറെ ബംഗലുരൂ കോറാമംഗലയിലെ 200 കോടിയുടെ വീടിൻറെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ശബരീനാഥിൻറെയും കോൺഗ്രസിൻറെ‍യും പരാതി. വീടിൻറെ കരം അടച്ചതിൻറെ രശീതികളുടെ തെളിവുകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചത്. അതേസമയം വാദത്തിനിടെ സ്വത്തുവിവരങ്ങളുമായുള്ള …

യു.ഡി.എഫ് പരാതി തള്ളി; രാജീവ് ചന്ദ്രശേഖറിൻറെ നാമ നിർദേശ പത്രിക സ്വീകരിച്ചു Read More »

മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുന്നു; എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

ആലപ്പുഴ: മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി….. ഭാഷ പ്രയോഗങ്ങളുടെ നിർവചനം കണ്ടെത്താനാണ് ഇപ്പോൾ സിപിഎം ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കോന്നിയിലെ പ്രസംഗത്തിനിടെ പ്രവർത്തകനോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു കെ.സി വേണുഗോപാലിൻറെ പ്രതികരണം.

ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായത്; ജി സുധാകരനെ അങ്ങനെ വിളിച്ചിട്ടില്ല, പിണറായി വിജയൻ

ഇടുക്കി: സിപിഎം വിട്ട ജി സുധാകരനെതിരെ നടത്തിയ രാഷ്ട്രീയ ചെറ്റത്തരം എന്ന പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ ചെറ്റ എന്ന താൻ വിളിച്ചിട്ടില്ലെന്നും ചെറ്റ എന്ന് വിളിക്കാൻ മാധ്യമപ്രവർത്തകരാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് രാഷ്ട്രീയ ചെറ്റത്തരം എന്നാണ്. ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും പിണറായി പറഞ്ഞു. ചില്ലറ വോട്ടുകൾക്കും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് എത്രയോകാലമായി …

ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായത്; ജി സുധാകരനെ അങ്ങനെ വിളിച്ചിട്ടില്ല, പിണറായി വിജയൻ Read More »

മുഖ്യമന്ത്രി ഓൾ ഇന്ത്യാ റേഡിയോ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എറണാകുളം: മുഖ്യമന്ത്രി ഓൾ ഇന്ത്യാ റേഡിയോ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം ചോദ്യങ്ങൾക്ക് ഉത്തരം തരാറില്ലെന്നും ഇങ്ങോട് മാത്രം പറഞ്ഞുകൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്നും വി.ഡി സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയോട് ഒരു വ്യക്തി ചോദ്യം ചോദിച്ചപ്പോൾ അതിന് മറുപടി കൊടുക്കാതിരിക്കുകയും തൻ്റെ വീട്ടിൽ പോയി ചോദിക്കാൻ പറയുകയും ചെയ്തു. ഇടതുപക്ഷത്തിൻ്റെ ദുഷ് ചെയ്തികൾക്ക് ജനങ്ങൾ തെരുവിലിറങ്ങിയാകും ചോദ്യങ്ങൾ ഉയർത്തുന്നതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. പെരുമ്പാവൂരിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ചു

തൊടുപുഴ: ഉപജില്ലയിൽ 2025 – 2026 അധ്യയന വർഷത്തിൽ മികച്ച യു.പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ പി.റ്റി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാനും വാർഡ് കൗൺസിലറുമായ കെ ദീപക് അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് എല്ലാ അധ്യാപകർക്കും മെമെന്റോകൾ നൽകി ആദരിച്ചു. അക്കാദമികം, കല, കായികം, ഭൗതിക സാഹചര്യം വികസനം, സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം …

വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ചു Read More »

കുരിശിന്റെ വഴി ഉത്ഥാനത്തിലേക്ക്

അച്ചാമ്മ തോമസ് എഴുതുന്നു ഓശാന ഞായറിന്റെ ജയ് വിളികൾ അന്തരീക്ഷത്തിൽ നിന്ന് മായും മുൻപേ ഒലീവില കമ്പുകൾ വാടും മുൻമ്പേ യേശുവിനെ ജനം കുരിശിലേറ്റാൻ തയ്യാറാകുന്നു. നാം മനുഷ്യ സമൂഹം ഓർത്തിരിക്കേണ്ട അനുഭവ സമ്പത്താണിത്. ഒരു കുന്നിന് ഒരു കുഴിയുണ്ട്. മലയ്ക്കൊരു താഴ് വരയുണ്ട്. നമ്മളെ ജയ് വിളിക്കുന്നവർ എപ്പോഴാണ് നമുക്ക് എതിരെ തിരിയുന്നതെന്ന് അറിഞ്ഞൂകൂടാ. ഈ അറിഞ്ഞു കൂടായ്കയുടെ ഉത്തരം തേടിയൊരു യാത്രയിലായിരുന്നു മാർച്ച് 23 ആം തീയതി തിങ്കളാഴ്ച്ച വിജ്ഞാനമാതാ ഇടവക പള്ളിയിൽ നിന്നും …

കുരിശിന്റെ വഴി ഉത്ഥാനത്തിലേക്ക് Read More »

സംസ്ഥാനത്ത് മാർച്ച് 26 വരെ ഉയർന്ന താപനില തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഈമാസം 26 വരെ വിവിധ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, …

സംസ്ഥാനത്ത് മാർച്ച് 26 വരെ ഉയർന്ന താപനില തുടരും Read More »

തട്ടിപ്പ് കേസിൽ നടനും സ്റ്റേജ് ആർട്ടിസ്റ്റുമായ കലാഭവൻ സോബിയെ അറസ്റ്റ് ചെയ്തു

കൊച്ചി: സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. തട്ടിപ്പ് കേസിൽ ഊന്നുകൽ പൊലീസാണ് സോബിയെ അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

തൊടുപുഴ: നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ, എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി, എ.എ.പി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനായി തൊടുപുഴ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രം​ഗത്തെത്തിയിരിക്കുന്നത് അപു ജേൺ ജോസഫാണ്. പ്രവർത്തകർക്കൊപ്പം എത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. ടീം യു.ഡി.എഫാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും 140 മണ്ഡലങ്ങളിലും മികച്ച വിജയം നേടുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അപുവിന് പി.ജെ ജോസഫ് എം.എൽ.എ ആശംസകൾ നേർന്നു. …

തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു Read More »

വൃക്ക മാറ്റിവയ്ക്കുന്നതായി യുവതി സഹായം തേടുന്നു

രാജാക്കാട്: വൃക്ക മാറ്റിവയ്ക്കാനായി യുവതി സഹായം തേടുന്നു. സേനാപതി പഞ്ചായത്തിലെ മുക്കുടിൽ ഞാറുകുളത്ത് ആനി റോസ് ജോർജ്ജാണ്(26) സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്. ബികോം പാസായശേഷം നാല് വർഷം മുൻപ് തൃക്കാക്കര ലോജിക് കോളേജിൽ സിഎംഎ ക്ക് പഠിക്കുമ്പോഴാണ് ശരീരത്തിൽ നീര് വരികയും തുടർന്ന് നടന്ന പരിശോധനയിൽ ഇരുവൃക്കകളും തകരാറിലാണെന്നും കണ്ടെത്തിയത്.ആറാം സ്റ്റേജിലെത്തിയ അവസ്ഥയിൽ വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് പരിഹാരമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.എന്നാൽ നാളിതുവരെ യോജിച്ച വൃക്ക ലഭിച്ചിരുന്നില്ല.സഹോദരൻ വൃക്ക നൽകാൻ തയ്യാറായിരുന്നു. എന്നാൽ ആനിയുടേത് എ പോസിറ്റീവും,സഹോദരൻ്റെ …

വൃക്ക മാറ്റിവയ്ക്കുന്നതായി യുവതി സഹായം തേടുന്നു Read More »

അമ്മസ്മരണയിൽപ്രാർത്ഥനാപൂർവ്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അപു ജോൺ ജോസഫ്

തൊടുപുഴ: യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പ്രാർത്ഥനയ്ക്കു ശേഷം സെമിത്തേരിയിൽ അമ്മ ഡോ. ശാന്തയുടെയും അനുജൻ ജോമോന്റെയും വല്യപ്പന്റെയും വല്യമ്മയുടെയും കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. പിതാവ് പി ജെ ജോസഫിന്റെ അനുഗൃഹം വാങ്ങിയ ശേഷം നേരെ പുതുപ്പള്ളി പള്ളിയിലേയ്ക്ക് . ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷം നേരെ പാലായിലെത്തി കെ എം മാണിയുടെ കബറിടത്തിലും പുഷ്പചക്രം അർപ്പിച്ച് പ്രാർത്ഥിച്ചു. ഉച്ചയ്ക്കുശേഷം തൊടുപുഴയിൽ യുഡിഎഫ് നേതാക്കളുടെ …

അമ്മസ്മരണയിൽപ്രാർത്ഥനാപൂർവ്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അപു ജോൺ ജോസഫ് Read More »

തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിലെത്തി

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകർ ജില്ലയിലെത്തി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു എന്നിവർ ചേർന്ന് നിരീക്ഷകരെ സ്വീകരിച്ചു. വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകരായ ദീപ്തി ഉപ്പൽ,ഹർഷദ്കുമാർ ആർ.പട്ടേൽ, തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ ആഷിഷ് കുമാർ, നമിത പട്ടേൽ എന്നിവരാണ് ജില്ലയിലെത്തിയത്. ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പൊതുനിരീക്ഷകർ വിലയിരുത്തി. എ.ഡി.എം എസ്. ശ്രീജിത്ത്, സബ് കളക്ടർ അനുപ് ഗാർഗ്, …

തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിലെത്തി Read More »

തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ല സജ്ജമായി; ജില്ലാ കളക്ടര്‍

ഇടുക്കി: തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ല സജ്ജമാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. സുതാര്യവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു. ഏപ്രില്‍ 9 വ്യാഴം രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയം. നിലവില്‍ ആകെ 8,03,701 വോട്ടര്‍മാരുണ്ട്. ഇതില്‍ 4,06,891 സ്ത്രീകളും 3,96,802 പുരുഷന്‍മാരും 8 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. വോട്ടര്‍മാരില്‍ 50.62 ശതമാനം സത്രീകളും 49.37 ശതമാനം പുരുഷന്‍മാരുമാണ്. ജില്ലയില്‍ ആകെ …

തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ല സജ്ജമായി; ജില്ലാ കളക്ടര്‍ Read More »

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി

പത്തനംതിട്ട: വോട്ടർ‌പട്ടികയിൽ നിന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി. അടൂർ‌ ആർഡിഒ ആണ് നടപടി സ്വീകരിച്ചത്. വ‍്യാജ രേഖയുണ്ടാക്കി റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ നേരത്തെ സപ്ലൈ ഓഫിസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും തിരിച്ചടി നേരിടുന്നത്. ഇതേ റേഷൻ കാർഡിലെ മേൽവിലാസത്തിൽ തന്നെയായിരുന്നു വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നത് എന്നതുകൊണ്ടാണ് വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ടത്. റേഷൻ കാർഡ് ഉടമയുടെ മകൻ ശ‍്യാംജിത്ത് എസ്. പിള്ളയുടെ …

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി Read More »

അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം

മലപ്പുറം: അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം. മുസ്ലീം ലീഗുമായി ഇടഞ്ഞു നിൽക്കുന്ന രണ്ടത്താണിയെ താനൂരിലോ തിരൂരിലോ സ്ഥാനാർഥിയാക്കാനാണ് സിപിഎമ്മിൻറെ നീക്കം. ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മുസ്ലീം ലീഗ് സ്ഥാനാർഥി പട്ടിക പുറത്തു വന്നതിനു പിന്നാലെയാണ് രണ്ടത്താണി വിയോജിപ്പ് പ്രകടമാക്കിയത്. തിരൂരങ്ങാടിയിൽ പി.എം.എ സമീർ സ്ഥാനാർഥിയായത് ലീഗ്‌ കമ്മിറ്റികളറിഞ്ഞിട്ടില്ലെന്നാണ് രണ്ടത്താണിയുടെ ആരോപണം. അർഹതയുള്ളവരെ തഴഞ്ഞുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച മന്ത്രി വി. അബ്ദുറഹിമാൻ അതൃപ്തി പ്രകടിപ്പിച്ച …

അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം Read More »

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ സുധാകരൻ

ന‍്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി നീക്കം ആരംഭിച്ചെന്നാണ് സൂചന. കേരള ഹൗസിൽ നിന്നും ബാധ‍്യത രഹിത സർട്ടിഫിക്കറ്റ് ആവശ‍്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലുണ്ടായ അതൃപ്തിയെത്തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് കെ സുധാകരൻ. വിഷ‍യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തേക്കും. കഴിഞ്ഞ ദിവസം സുധാകരനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകർ കണ്ണൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. സുധാകരന് സീറ്റ് നിഷേധിക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ‍്യം. …

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ സുധാകരൻ Read More »

മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ചു; മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കും, എം.കെ മുനീറിന് സീറ്റില്ല

മലപ്പുറം: മുസ്‌ലിം ലീഗ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ‍്യാപിച്ചു. മലപ്പുറത്ത് നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി ജനവിധി തേടും. പാണക്കാട് വച്ച് സാദിഖലി തങ്ങളാണ് പ്രഖ‍്യാപനം നടത്തിയത്. 27 സീറ്റുകളിൽ ലീഗ് മത്സരിക്കും. പുനലൂർ, ചേലക്കര എന്നിവിടങ്ങളിൽ രണ്ടു ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ‍്യാപിക്കും. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് മുനീർ അറിയിച്ചതിനാലാണ് സ്ഥാനാർഥി പട്ടികയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിൻറെ വിശദീകരണം. വേങ്ങരയിൽ കെ.എം. ഷാജിയും …

മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ചു; മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കും, എം.കെ മുനീറിന് സീറ്റില്ല Read More »

നടി വീണാ നായർ ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വൻറി ട്വൻറി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കും. ട്വൻറി 20 സംസ്ഥാന പ്രസിഡൻറ് സാബു എം.ജേക്കബാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.മാറ്റം അത്യാവശ്യമാണെന്നും സ്വന്തം നാട്ടിൽ നിന്ന് മത്സരിക്കാനായതിൽ സന്തോഷമുണ്ടെന്നും വീണ നായർ പറഞ്ഞു. പഠിക്കുന്ന കാലത്ത് എസ്എഫ്ഐ ആയിരുന്നു. അഭിനയത്തിലേക്ക് കടന്നതിനു ശേഷം ഇതു വരെയും പാർട്ടി തലത്തിൽപ്രവർത്തിച്ചിട്ടില്ലെങ്കിലും പരോക്ഷമായി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാർട്ടി പിന്തുണ ലഭിക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അതിനുള്ള മികച്ച മാർഗമാണ് …

നടി വീണാ നായർ ഏറ്റുമാനൂരിൽ മത്സരിക്കും Read More »

സി.പി.ഐ പുറത്താക്കിയതിനെ തുടർന്ന് എം.എൽ.എ സ്ഥാനം രാജിവച്ച് സി.സി മുകുന്ദൻ

തിരുവനന്തപുരം: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐയിൽ നിന്നും പുറത്താക്കിയ സി.സി. മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവച്ചു. നാട്ടിക എംഎൽഎ‍യായിരുന്നു മുകുന്ദൻ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. മുകുന്ദനു പകരം മണ്ഡലത്തിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഗീതാ ഗോപിയുടേത് പെയ്മെൻറ് സീറ്റ് എന്നായിരുന്നു മുകുന്ദൻറെ ആരോപണം. പണം പിരിച്ചു നൽകാൻ സാധിക്കാത്തതു കൊണ്ടാണ് തന്നെ അവഗണിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസിനെയാണ് പാർട്ടി വിട്ട ശേഷം മുകുന്ദൻ ആദ‍്യം സമീപിച്ചത്. …

സി.പി.ഐ പുറത്താക്കിയതിനെ തുടർന്ന് എം.എൽ.എ സ്ഥാനം രാജിവച്ച് സി.സി മുകുന്ദൻ Read More »

ലൈംഗികാതിക്രമക്കേസ്; മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത് പുനഃ പരിശോധിക്കണം: ഹർജി നൽകി അതിജീവത

ന‍്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത് പുനഃ പരിശോധിക്കണമെന്ന് ആവശ‍്യപ്പെട്ട് കേസിലെ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ‍്യം. ഇതു കൂടാതെ നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരേ കേരള സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന് ആവശ‍്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും പരാതിക്കാരി കത്തയച്ചിട്ടുണ്ട്. നായനാർ സർക്കാരിൻറെ കാലത്ത് വനം വകുപ്പിലെ മുൻ ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരേ കേസെടുത്തത്. സംഭവം വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജി …

ലൈംഗികാതിക്രമക്കേസ്; മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത് പുനഃ പരിശോധിക്കണം: ഹർജി നൽകി അതിജീവത Read More »

കരിമണ്ണൂർ കിളിയറ താഴത്തേടത്ത് മേരി മാത്യു നിര്യാതയായി

കരിമണ്ണൂർ: കിളിയറ താഴത്തേടത്ത് മത്തായിയെന്ന് വിളിക്കുന്ന റ്റി.ജെ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു നിര്യാതയായി. 80 വയസ്സായിരുന്നു. പരേത പള്ളിക്കാമുറി പടിഞ്ഞാറയിൽ കുടുംബാഗം. ഭൗതീക ശരീരം ശനിയാഴ്ച്ച(21/03/2026) രാവിലെ ഒമ്പതിന് വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. മകൻ ജെയ്സൺ. മരുമകൾ ജോൾസി മൂവാറ്റുപുഴ പെരുമ്പല്ലൂർ വടക്കേക്കര(വല്യനാൽ) കുടുംബാം​ഗം. കൊച്ചുമക്കൾ: മരീറ്റ, എലിസബത്ത്, ക്രിസ്റ്റീന.

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് തിരിച്ചടി

കൊച്ചി: ശബരിമല സ്വർണകൊള്ളകേസിൽ തന്ത്രി കണ്ഠര് രാജീവര്ർക്ക് തിരിച്ചടി. തന്ത്രിക്ക് കേസിൽ പങ്കില്ലെന്ന വിചാരണകോടതിയുടെ പരാമർശം ഹൈക്കോടതി റദ്ദാക്കി. പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ പരാമർശം. കേസിൽ തന്ത്രിക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസിൽ തന്ത്രിക്ക് അനുവദിച്ച സ്വാഭാവിക ജാമ്യം റദ്ദാക്കണമെന്നും എസ്ഐടി അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു. കട്ടിളപ്പാളി കൊടുത്തുവിട്ടതിൽ തന്ത്രിക്ക് ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തന്ത്രി ദേവസ്വം മാന്വൽ ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിൽ തന്ത്രിയുടെ സാമ്പത്തിക സ്ഥിതി ഒരു തെളിവല്ലെന്നും …

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് തിരിച്ചടി Read More »

തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് കെ സുധാകരൻ

ന്യൂഡൽഹി: യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടമാക്കി എംപി കെ സുധാകരൻ. നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും തന്നെ ചർച്ചയ്ക്ക് വിളിച്ചില്ലയെന്നാണ് കെ സുധാകരൻ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്നാൽ സ്ഥാനാർഥി നിർണയത്തിൽ അതൃ‌പ്തിയുണ്ടോ എന്ന ചോദ്യത്തോട് സുധാകരൻ പ്രതികരിച്ചില്ല. തന്നെ വിളിച്ചില്ല,ആരെങ്കിലും വിളിക്കണ്ടേ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കെ സുധാകരൻ രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തുമെന്നും സൂചനകളുണ്ട്. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ നിർദേശമുണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഉറപ്പു ലഭിക്കാതെ കൂടിക്കാഴ്ച നടത്തില്ലെന്ന …

തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് കെ സുധാകരൻ Read More »

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹതയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

ന്യൂഡൽഹി: പ്രചാരണത്തിനുള്ള ദിവസങ്ങൾ പരിമിതപ്പെടുത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ തെരഞ്ഞെടുപ്പു കമ്മിഷനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ദുഃഖവെള്ളി, വിഷു, ഈസ്റ്റർ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുൻപായി വരുന്നു. അതിനാൽ തന്നെ സ്ഥാനാർഥികൾക്ക് പ്രചരണം നടത്താൻ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണ്. എന്നാൽ വോട്ടെണ്ണൽ മേയ് നാലാം തീയതിയാണ്. കോൺഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഇത്രയും നേരത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് …

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹതയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ Read More »

മുഖ‍്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി വി.പി അബ്ദുൽ റഷീദ് മത്സരിക്കും

ന‍്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് മുഖ‍്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി വി.പി അബ്ദുൽ റഷീദ് മത്സരിക്കും. ഇത് സംബന്ധിച്ച് കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചയിൽ ധാരണയായതായാണ് വിവരം. നേരത്തെ റഷീദിനെ തളിപ്പറമ്പിൽ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു. പിണറായി വിജയനെതിരേ ആരെ സ്ഥാനാർഥിയാക്കുമെന്നത് കോൺഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റിക്കു മുൻപിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് റഷീദിൻ്റെ പേരിലേക്ക് നേതൃത്വം എത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി സ്പെഷ‍്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ.സി.യുവിൽ തീപിടിത്തം

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്പെഷ‍്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തി ചേർ‌ന്നിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. രോഗികൾ അടക്കമുള്ളവരെ സുരക്ഷിതമായി മാറ്റി. ആർക്കും പരുക്കോ മറ്റ് അപായമോ ഉണ്ടായില്ല. ജനങ്ങൾ സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് നിരന്തരം അനൗൺസ് ചെയ്യുന്നുണ്ട്. കനത്ത പുക ഉയർന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കി. ഷോർട്ട് സർക‍്യൂട്ട് ആണ് തീപിടിത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി ഉപകരണങ്ങൾ സംഭവ സ്ഥലത്ത് നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്.

വി.എസിൻ്റെ മുൻ പി.എ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: മുൻ മുഖ‍്യമന്ത്രി വി.എസ് അച്ച‍്യുദാനന്ദൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്ന എ സുരേഷ് കോൺഗ്രസിൽ ചേർന്നു. പാലക്കാട് ഡിസിസി ഓഫിസിൽ വച്ച് പ്രസിഡൻറ് എ. തങ്കപ്പൻ അദ്ദേഹത്തിന് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മലമ്പുഴ മണ്ഡലത്തിൽ നിന്നും സുരേഷ് മത്സരിച്ചേക്കും. കൈപ്പത്തി ചിഹ്നത്തിൽ അല്ലാതെ മത്സരിച്ചാൽ വോട്ട് കുറയുമെന്ന് നേരത്തെ വിലയിരുത്തിയതിൻറെ അടിസ്ഥാനത്തിലാണ് പാർട്ടി ചിഹ്നം നൽകാൻ തന്നെ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു മലമ്പുഴ മണ്ഡലത്തിൽ. …

വി.എസിൻ്റെ മുൻ പി.എ കോൺഗ്രസിൽ ചേർന്നു Read More »

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും

കൊല്ലം: ഡോ.വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ്(44) കുറ്റക്കാരനെന്ന് വിധിച്ച് കൊല്ലം സെഷൻസ് കോടതി. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. 2023 മേയ് 10 നാണ് കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി മോഹൻദാസിൻറെയും വസന്തകുമാരിയുടെയും മകളായ ഡോ. വന്ദന(23) കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. പൂയപ്പിള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച സന്ദീപ് അക്രമാസക്തനായി സർജിക്കൽ കത്തി കൊണ്ട് വന്ദനയെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ 3 പൊലീസുകാർ ഉൾപ്പെടെ 5 …

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും Read More »

റോഡിലെ അനധികൃത ഹംപിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റിട്ട.അധ്യാപകന് പരിക്ക്

തൊടുപുഴ: റോഡിലെ അനധികൃത ഹംപിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റിട്ട.അധ്യാപകന് പരിക്ക്.ആവോലി കുരുവമ്മാക്കൽ കെ.ഡി വർക്കി (58) ക്കാണ് പരിക്കേറ്റത്. കാലിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുളമാവ് ഡാമിനു സമീപത്തെ പാലത്തിലുള്ള അനധികൃത കോൺക്രീറ്റ് ഹംപിൽ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. ഇരട്ടയാറിലെ തറവാട്ടുവീട്ടിൽ നിന്ന് ആവോലിയ്ക്കു വരുന്ന വഴിയാണ് അപകടമുണ്ടായത്.പാലം കടക്കുന്ന ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റിനു സമീപത്തുള്ള അടയാളങ്ങളില്ലാത്ത കോൺക്രീറ്റ് ഹംപ് തൊട്ടടുത്തെത്തുമ്പോൾ മാത്രമേ കാണാൻ കഴിയൂ.സാധാരണ വേഗതയിലെത്തിയ വർക്കിയുടെ സ്കൂട്ടർ അശാസ്ത്രീയമായി …

റോഡിലെ അനധികൃത ഹംപിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റിട്ട.അധ്യാപകന് പരിക്ക് Read More »

പീഡനക്കേസിൽ പള്ളി വികാരിയെ അറസ്റ്റ് ചെയ്തു

കോട്ടയം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി വികാരി അറസ്റ്റിൽ. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷിനെയാണ് പെരുവന്താനം പൊലീസ് പിടികൂടിയത്. ഫെബ്രുവരി ഒൻപതിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിമേട‍യിൽ വെച്ചാണ് പുരോഹിതൻറെ ഭാഗത്ത് നിന്ന് പീഡനശ്രമം ഉണ്ടായതെന്നാണ് വിവരം. കൗൺസിലിങിനായി എത്തിയ പെൺകുട്ടിയോട് വികാരി മോശമായി പെരുമാറുകയായിരുന്നു. സംഭവം പെൺകുട്ടി വീട്ടുകാരെ ധരിപ്പിക്കുകയും തുടർന്ന് പെരുവന്താനം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി ഉയർന്നതോടെ വികാരി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ …

പീഡനക്കേസിൽ പള്ളി വികാരിയെ അറസ്റ്റ് ചെയ്തു Read More »

നിയമസഭാ തിരഞ്ഞെടുപ്പ്; പാലായിൽ മത്സരം പൊടിപാറും, ജില്ലയിൽ മൂന്ന് മുന്നണികളും പോരാട്ടത്തിനൊരുങ്ങി

പാലാ: ഒൻപത് നിയമ സഭാ മണ്ഡലങ്ങൾ ഉള്ള കോട്ടയം ഇക്കുറി ആർക്കൊപ്പം നൽക്കും. എൽ.ഡി.എഫ് അനുകൂല തരംഗം വീശിയടിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും അഞ്ചു മണ്ഡലങ്ങളിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. പുതുപ്പള്ളിയും കോട്ടയവും പാലായും കടുത്തുരുത്തിയും യു.ഡി.എഫിനൊപ്പം നിന്നു. ഇക്കുറി ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെടെ ചലനമുണ്ടാക്കി താമര വിരിയിക്കാൻ എൻ.ഡി.എ. കൂടി എത്തുന്നതോടെ ആവേശം ഉയരും. യു.ഡി.എഫിനു മുൻതൂക്കം നൽകുന്നതാണു തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ. ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് – 16, എൽ.ഡി.എഫ് ഏഴ്. ബ്ലോക്ക് …

നിയമസഭാ തിരഞ്ഞെടുപ്പ്; പാലായിൽ മത്സരം പൊടിപാറും, ജില്ലയിൽ മൂന്ന് മുന്നണികളും പോരാട്ടത്തിനൊരുങ്ങി Read More »

മലപ്പുറത്ത് ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

നിലമ്പൂർ: മലപ്പുറത്ത് അമ്മായിയമ്മയുടെ വെട്ടേറ്റ് മരുമകൾ കൊല്ലപ്പെട്ടു. കരുളായി സ്വദേശിനി രജിലയാണ് മരിച്ചത്. പ്രതിയായ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ചായ ചോദിച്ചിട്ട് നൽകാത്തതാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. തിങ്കളാഴ്ച പുലർച്ചയോടെയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. ആക്രമണത്തിനു പിന്നാലെ തന്നെ സംഭവസ്ഥലത്തു വച്ച് രജില മരിച്ചു. കുട്ടികളുടെ കൺമുന്നിൽ വച്ചായിരുന്നു ആക്രമണം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് …

മലപ്പുറത്ത് ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു Read More »

ഇടുക്കി തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഇടുക്കി: തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൂക്കുപാലം അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥൻ പോലിസ് കസ്റ്റഡിയിൽ. ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്കും പരുക്കേറ്റു. വൈകിട്ട് എഴോടെയായിരുന്നു സംഭവം. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിർത്തി നിർത്തി അനൂപ് ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നം നിലവിൽ ഉണ്ട്. വയറിംഗ് തൊഴിലാളിയായ അനൂപ് ജോലി …

ഇടുക്കി തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി Read More »

തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും

ഇടുക്കി: 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ Amnesty Scheme പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന …

തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും Read More »

പീരുമേട്ടിൽ കെ.സലിംകുമാർ എൽ. ഡി. എഫ് സ്ഥാനാർഥി

ഇടുക്കി: സൗമ്യതയും സമര തീക്ഷണതയും സമം ചേർത്ത വ്യക്തിത്വമാണ് പീരുമേട് നിയോജക മണ്ഡലം എൽഡിഫ് സ്ഥാനാർഥി കെ സലിംകുമാർ. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് പുതിയ നിയോഗം. എൽഡിഎഫ് ജില്ലാ കൺവീനർ കൂടിയാണ് ഇദ്ദേഹം. തൊട്ടാൽ പൊള്ളുന്ന സമരാനുഭവങ്ങളാണ് ഈ തൊടുപുഴക്കാരനുള്ളത്.തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ മഞ്ചിക്കല്ലിലെ കണിയാംപറമ്പിൽ വീട് ഒന്നര സെന്റിലെ ഒരു ഓലപ്പുരയായിരുന്നു. ദാരിദ്ര്യവും പട്ടിണിയും വട്ടമിട്ട അവിടെ തങ്കപ്പന്റെയും സരോജിനിയുടെയും നാല് മക്കളിൽ ഒരാളായി ജനിച്ച സലിംകുമാറിന്റെ ബാല്യത്തിന് പുന്നാരങ്ങൾ അന്യം. …

പീരുമേട്ടിൽ കെ.സലിംകുമാർ എൽ. ഡി. എഫ് സ്ഥാനാർഥി Read More »

സർക്കാർ വിശ്വാസികൾക്കൊപ്പമെന്നും നിലപാട് മാറ്റമല്ലെന്നും മന്ത്രി വി.എൻ വാസവൻ

കോട്ടയം: ശബരിമല യുവതി പ്രവേശനത്തിലെ സർക്കാറിന്‍റെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്ന് മന്ത്രി വി.എൻ, വാസവൻ. ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് ആചാരപരമായ കാര്യത്തിൽ പാണ്ഡിത്യമുള്ളവരായിരിക്കണം എന്ന് 2007 ൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. അതേകാര്യം തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും വാസവൻ പറഞ്ഞു. എല്ലാകാലത്തും വിശ്വാസികളുടെ താൽപര്യം മുൻനിർത്തി സർക്കാർ മുന്നോട്ട് പോകും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അഭിപ്രായമല്ല ഭരണഘടനപരമായ പ്രശ്നങ്ങളാണ് സർക്കാരിനോട് കോടതി ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടി നിലപാടും സർക്കാർ നിലപാടും ഒന്നാണ്. ബിജെപിയുടെ യുവ …

സർക്കാർ വിശ്വാസികൾക്കൊപ്പമെന്നും നിലപാട് മാറ്റമല്ലെന്നും മന്ത്രി വി.എൻ വാസവൻ Read More »

ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി സെക്രട്ടേറിയറ്റിലേക്ക് ‌വാഹനമോടിച്ച് കയറ്റി; മൂന്നു പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഗൂഗിൾമാപ്പിൽ നോക്കി വാഹനമോടിക്കുന്നതിനിടെ വഴി തെറ്റി സെക്രട്ടേറിയറ്റിക്ക് വണ്ടിയോടിച്ച് കയറ്റിയ മൂന്നു പേർ കസ്റ്റഡിയിൽ. കൊച്ചി സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം. കഴക്കൂട്ടത്തേക്ക് പോകാനായി ഗൂഗിൾ മാപ്പിൽ നോക്കി സഞ്ചരിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ വാദം. സെക്രട്ടേറിയറ്റിൻറെ നാലാം ഗേറ്റ് വഴി വണ്ടിയോടിച്ച് കടത്താൻ ശ്രമിച്ചതോടെ പൊലീസുകാർ വാഹനം തടയുകയായിരുന്നു. മൂന്നു പേരും മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും സം​​ഘടിപ്പിച്ചു

ഇടുക്കി: ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ഇടുക്കി താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരായും ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും നടത്തി. ഇരുപതേക്കറിൽ നടന്ന ധർണ്ണ യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉൽഘാടനം ചെയ്തു.ഇടതുഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല തകരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് താലൂക്ക് അസുയത്രിയുടെ ഇന്നത്തെ അവസ്‌ഥയെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിക്ക്‌ ആവശ്യമായ എല്ലാവിധ ഭൗതിക സൗകര്യങ്ങളും കട്ടപ്പന നഗരസഭ ഒരുക്കിക്കൊടുത്തിട്ടും …

കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും സം​​ഘടിപ്പിച്ചു Read More »

ആരോഗ‍്യമന്ത്രി വീണാ ജോർജ്ജിൻ്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്: ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല

കണ്ണൂർ: ആരോഗ‍്യവകുപ്പ് മന്ത്രിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്ത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ആക്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നില്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോർട്ട് വ‍്യക്തമാക്കുന്നു. ആ‍യുധം ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആക്രമിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ആയുധം ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പൊലീസിൻറെ മൊഴി. കേസിൽ കഴിഞ്ഞ ദിവസമാണ് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻറ് എം.സി. അതുൽ അടക്കമുള്ള അഞ്ച് പേർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ‍്യം അനുവദിച്ചത്. വധശ്രമം …

ആരോഗ‍്യമന്ത്രി വീണാ ജോർജ്ജിൻ്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്: ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല Read More »

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് അഞ്ചമ്പല ദർശനത്തിനായി കെഎസ്ആർടിസി സർവ്വീസ് നടത്തും

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് മാർച്ച് 15ന്(ഞായറാഴ്ച്ച) കെഎസ്ആർടിസിയുടെ അഞ്ചമ്പല ദർശനം രാവിലെ 6.30 ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കും. മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ ദർശിച്ച് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയതിനുശേഷം ക്ഷേത്രത്തിൽ നടക്കുന്ന തിരുവോണ ഊട്ടിൽ കൂടി പങ്കെടുക്കാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. നാഷണൽ ആയുഷ് മിഷൻ സ്പെഷ്യൽ ഓഫീസർ ഡോക്ടർ …

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് അഞ്ചമ്പല ദർശനത്തിനായി കെഎസ്ആർടിസി സർവ്വീസ് നടത്തും Read More »

പിണറായി ഭരണം കുടുംബക്കാർക്കും പാർട്ടിക്കാർക്കും വേണ്ടി മാത്രം നടത്തുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ്

തൊടുപുഴ: പിണറായി ഭരണത്തിൽ പിണറായിയുടെ കുടുംബക്കാരുടെയും സി.പി.എം. കാരുടെയും മാത്രം ക്ഷേമമാണ് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി . കെ . പനലോസ് പറഞ്ഞു. പൊതുക്കടം ആറ് ലക്ഷം കോടി രൂപ കവിഞ്ഞു. പെൻഷൻ കാർക്കും ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള കുടിശിക നാളിതുവരെ നൽകാതെ വരുന്ന സർക്കാർ നൽകുമെന്ന് പറഞ്ഞ് ഉത്തരവിറക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, വിലക്കയറ്റം തടയുക, മുൻ പരിഷ്ക്കരണത്തിൻ്റെയും ക്ഷാമാശ്വാസത്തിൻ്റെയും കുടിശ്ശിക ഉടൻ …

പിണറായി ഭരണം കുടുംബക്കാർക്കും പാർട്ടിക്കാർക്കും വേണ്ടി മാത്രം നടത്തുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് Read More »

നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ

തൊടുപുഴ: നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ ന​ഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ അറിയിച്ചു. നിരോധിതമേഖലയായി നിശ്ചയിച്ചിട്ടുള്ള മങ്ങാട്ടുകവല, കോതായിക്കുന്ന് ബസ് സ്റ്റാൻ്റ്, മോർ ജംഗ്ഷൻ, വെങ്ങല്ലൂർ ബൈപാസ് ജംഗ്ഷൻ, പഴയബസ് സ്റ്റാൻ്റ് പാലം, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിൽ സ്ഥാപിക്കലുകൾ പാടില്ലെന്നും അറിയിച്ചു. നിരോധിതമേഖലയിൽ ഇവ സ്ഥാപിച്ചവക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് പോലീസ്, പി.ഡബ്ല്യൂ.ഡി., നഗരസഭാ ആരോഗ്യ വിഭാഗം, റവന്യൂ വിഭാഗം എന്നിവർ ഉൾപ്പെടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അനധികൃത ഫ്ളക്‌സുകളും ബോർഡുകളും സ്ഥാപിച്ചവർക്കെതിരെ …

നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ Read More »

തുടർച്ചയായി ഏഴാം വർഷവും ആകാശം കീഴടക്കി കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ

തൊടുപുഴ: കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിന്റെ ബാംഗ്ലൂർ പഠനയാത്ര ശ്രദ്ധേയമായി. പഠനത്തിനൊപ്പം പറക്കാനും മടിക്കാതെ കാപ്പ് എൻ.എസ്.എസ്. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസ കാലത്തെ ഏറ്റവും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയിരിക്കുകയാണ് ഈ കുരുന്നുകൾ.തുടർച്ചയായ ഏഴാം വർഷമാണ് കാപ്പ് സ്കൂളിൽ നിന്നും നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇത്തരത്തിൽ ഒരു വിമാനയാത്ര ഉൾപ്പെടുത്തിയുള്ള പഠനയാത്ര സംഘടിപ്പിക്കുന്നത്. യാത്രയുടെ നാൾവഴി: 05/03/2026 വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് സ്കൂൾ ബസ്സിൽ കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചതോടെയാണ് യാത്രയ്ക്ക് …

തുടർച്ചയായി ഏഴാം വർഷവും ആകാശം കീഴടക്കി കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ Read More »

ഭാര‍്യയ്ക്ക് മെസേജ് അയച്ചെന്ന് പറഞ്ഞ് അയൽവാസിയെ ഉപദ്രവിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഭാര‍്യയ്ക്ക് മൊബൈൽ ഫോണിലൂടെ മെസേജ് അയച്ചതിന് 28 കാരനെ ചുറ്റിക കൊണ്ട് അടിച്ചെന്ന കേസിൽ‌ പ്രതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ജോബിനാണ് അറസ്റ്റിലായത്. നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് ഒമ്പതിന് ആലപ്പുഴ കൊമ്മാടിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. മർദനത്തിൽ തലയോട്ടി പൊട്ടിയതിനെത്തുടർന്ന് 28 കാരനും അയൽവാസിയുമായ ഷിബിൻ രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരുന്നു ഷിബിൻ രാജ് പ്രതിയുടെ …

ഭാര‍്യയ്ക്ക് മെസേജ് അയച്ചെന്ന് പറഞ്ഞ് അയൽവാസിയെ ഉപദ്രവിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു Read More »

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.റ്റിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. ഹർജി വീണ്ടും ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ മേൽനോട്ടത്തിലാണ് നിലവിൽ‌ അന്വേഷണം നടക്കുന്നതെന്നും അന്വേഷണത്തിൻറെ ഭാഗമായ യഥാർഥ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധന നടത്തുന്നത്. മികച്ച ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നും പൊതുധാരണകളല്ല കോടതിയുടെ …

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.റ്റിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി Read More »

കെ സുധാകരന് സീറ്റില്ലെന്ന് കെ.പി.സി.സി ഔദ്യോഗികമായി അറിയിച്ചു

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരന് സീറ്റില്ല. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സുധാകരന് ഔദ്യോഗികമായി വിവരമറിയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി സുധാകരൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം. കണ്ണൂരിൽ പകരക്കാരനെ സുധാകരൻ തന്നെ തിരുമാനക്കട്ടെ എന്ന നിലപാടാണ് കെപിസിസിക്ക്. സുധാകരനെ ആര് നിർദേശിച്ചാലും അംഗീകരിക്കാനാണ് നീക്കം.

ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യാജമായി പേരു ചേർത്തെന്ന് പരാതി

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരു ചേർത്തെന്ന് പരാതി. പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ടാണ്. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിക്കാരൻ വ്യക്തമാക്കുന്നു. പരാതിയിൽ നടപടിയുമായി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടി എടുത്തു. ശ്രീനാദേവി ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. കാർഡ് ഉടമ 2024 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു . …

ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യാജമായി പേരു ചേർത്തെന്ന് പരാതി Read More »