234 വിഭവങ്ങളുമായി ക്രൈസ്റ്റ് കോളേജിലെ മെഗാ ഓണസദ്യ ഏഷ്യൻ റെക്കോർഡിലേക്ക്
ഇരിങ്ങാലക്കുട : വിഭവ വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒരുക്കിയ മെഗാ ഓണസദ്യ ശ്രദ്ധേയമായി. 234 ൽ അധികം വിഭവങ്ങളാൽ സമൃദ്ധമായിരുന്നു ഓണാഘോഷത്തോടനുബന്ധിച്ച് കോളേജിൽ നടത്തിയ ഓണസദ്യ. ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് സ്വാശ്രയ വിഭാഗം മുൻകൈയെടുത്ത് നടത്തിയ മെഗാ ഓണസദ്യ ടി.എൻ. പ്രതാപൻ എം. പി. ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, മുൻസിപ്പൽ കൗൺസിലർ ജെയ്സൺ പാറേക്കാടൻ സന്നിഹിതരായിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ ശ്രമഫലമായിട്ടാണ് ഈ മെഗാ ഓണസദ്യ ഒരുക്കിയത്. …
234 വിഭവങ്ങളുമായി ക്രൈസ്റ്റ് കോളേജിലെ മെഗാ ഓണസദ്യ ഏഷ്യൻ റെക്കോർഡിലേക്ക് Read More »