കൊല്ലത്ത് പൊലീസ് വാഹനം തടഞ്ഞ് നാട്ടുകാർ
കൊല്ലം: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ തടഞ്ഞ് നാട്ടുകാർ. ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ചാണ് കൊല്ലം പത്തനാപുരത്ത് ആളുകൾ പൊലീസ് വാഹനം തടഞ്ഞത്. കൺട്രോൾ റൂം വാഹനത്തിലിരുന്ന് എസ്ഐ അടക്കമുള്ളവർ മദ്യപിച്ചെന്നാണ് ആരോപണം. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ വാഹനത്തിൽ നിന്നും ഇറങ്ങിയില്ല. തടഞ്ഞ നാട്ടുകാരെ തട്ടിനീക്കി പൊലീസ് വാഹനവുമായി സ്ഥലത്തുനിന്നും പോവുകയായിരുന്നു. മദ്യ ലഹരിയിലെത്തിയ സംഘം ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആരോപണത്തിനു പിന്നിലെന്നാണ് വാഹനത്തിലുണ്ടായിരുന്ന എസ്ഐ സുമേഷിൻറെ വിശദീകരണം. ഏപ്രിൽ 4 ന് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ …