Timely news thodupuzha

logo

Sports

ഇംഗ്ലണ്ടിനെതിരേ കോലിക്കു പകരം ആര്?

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് സ്റ്റാർ ബാറ്റർ വിരാട് കോലി പിൻമാറിയതോടെ സെലക്റ്റർമാർ പറ്റിയ പകരക്കാരനെ തേടുന്നു. നേരിട്ട ഇടപെടേണ്ട ചില വ്യക്തിപരമായ ചില കാരണങ്ങളാൽ കോലി വിട്ടുനിൽക്കുന്നു എന്നാണ് ബി.സി.സി.ഐയുടെ വിശദീകരണം. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന ഹൈദരാബാദിൽ കോലി എത്തിച്ചേർന്നെങ്കിലും ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. ചേതേശ്വർ പൂജാര, രജത് പാട്ടിദാർ, അഭിമന്യു ഈശ്വരൻ, സർഫറാസ് ഖാൻ തുടങ്ങിയവരെയാണ് കോലിയുടെ സ്ഥാനത്തേക്ക് സെലക്റ്റർമാർ പരിഗണിക്കുന്നത്. …

ഇംഗ്ലണ്ടിനെതിരേ കോലിക്കു പകരം ആര്? Read More »

ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ തിളങ്ങാനായി ഇന്ത്യ

ദോഹ: ജയിക്കുക അല്ലെങ്കിൽ മടങ്ങുക. ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിലെ അവസാന മത്സരത്തിന്‌ ഇറങ്ങുമ്പോൾ ഇന്ത്യക്കുമുന്നിൽ മറ്റു വഴികളില്ല. ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ സിറിയയാണ്‌ എതിരാളി. രണ്ടുകളിയും തോറ്റ ഇന്ത്യക്ക്‌ ജയിച്ചാൽ പ്രീക്വാർട്ടർ പ്രതീക്ഷയുണ്ട്‌. നിലവിൽ ബി ഗ്രൂപ്പിൽ അവസാനസ്ഥാനത്താണ്‌. രണ്ടുകളി ജയിച്ച ഓസ്‌ട്രേലിയ പ്രീക്വാർട്ടറിലെത്തി. ഉസ്‌ബെക്കിസ്ഥാന്‌ നാലു പോയിന്റുണ്ട്‌. ഗ്രൂപ്പ് ജേതാക്കളെ നിശ്‌ചയിക്കാൻ ഇരുടീമുകളും ഏറ്റുമുട്ടും. സിറിയക്ക്‌ ഒരു പോയിന്റുണ്ട്‌. ഇന്ത്യ ഓസ്‌ട്രേലിയയോട്‌ രണ്ടു ഗോളിനും ഉസ്‌ബെക്കിസ്ഥാനോട്‌ മൂന്നു ഗോളിനുമാണ്‌ തോറ്റത്‌. ആറു ഗ്രൂപ്പിലേയും ആദ്യ രണ്ടുസ്ഥാനക്കാർ …

ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ തിളങ്ങാനായി ഇന്ത്യ Read More »

കായിക വികസനം ലക്ഷ്യമിട്ട് സെമിനാറും സംഗമവും

തിരുവനന്തപുരം: കായികരംഗത്ത്‌ കേരളത്തിന്റെ സ്വപ്‌നങ്ങൾക്ക്‌ ചിറകേകുന്ന രാജ്യാന്തര കായിക ഉച്ചകോടിയിൽ വൻ താരനിരയെത്തും. മുൻ ഇന്ത്യൻ അത്‌ലീറ്റ് അശ്വിനി നച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, മിന്നു മണി, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ഐ.എം വിജയൻ, ബെയ്‌ചുങ് ബൂട്ടിയ, സി.കെ വിനീത്, ബാസ്‌കറ്റ്‌ബോൾ താരം ഗീതു അന്ന ജോസ്, ഷൂട്ടർ ഗഗൻ നാരംഗ്, ചാട്ടക്കാരൻ രഞ്ജിത് മഹേശ്വരി എന്നിവരുണ്ട്‌. ദേശീയ അത്‌ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ …

കായിക വികസനം ലക്ഷ്യമിട്ട് സെമിനാറും സംഗമവും Read More »

രഞ്ജി ട്രോഫി രണ്ടാം മത്സരത്തിൽ കേരളത്തിന് ദയനീയ പരാജയം

തുമ്പ: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിനും മുംബൈക്കെതിരേ 232 റൺസിന്‍റെ ദയനീയ പരാജയം. 326 റൺസ് വിജയം ലക്ഷ്യം തേടിയിറങ്ങിയ കേരളം മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 24 എന്ന നിലയിലായിരുന്നു. എന്നാൽ, അവസാന ദിവസം ആദ്യ സെഷനിൽ തന്നെ വെറും 94 റൺസിന് ആതിഥേയർ ഓൾഔട്ടാകുകയായിരുന്നു. സ്കോർ: മുംബൈ- 251, 319; കേരളം- 244, 94. ആദ്യ മത്സരത്തിൽ ഉത്തർ പ്രദേശിനോട് ഒന്നാമിന്നിങ്സ് ലീഡും സമനിലയും വഴങ്ങിയ കേരളത്തിന് രണ്ട് മത്സരം …

രഞ്ജി ട്രോഫി രണ്ടാം മത്സരത്തിൽ കേരളത്തിന് ദയനീയ പരാജയം Read More »

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാംപില്‍ കൊവിഡ് പടരുന്നു

ഹാമില്‍ട്ടന്‍: കിവീസ് ക്യാംപില്‍ കൊവിഡ് പടരുന്നു. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് പുതിയതായി പരിശോധനയില്‍ പോസിറ്റീവായത്. ടീമിന്‍റെ ബൗളിങ് പരിശീലകന്‍ അന്ദ്രെ ആഡംസിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാന്‍റര്‍ബറി കിങ്സ് ബാറ്റ്സ്മാന്‍ ചാഡ് ബോവ്സാണ് കോണ്‍വെയുടെ പകരക്കാരന്‍. നേരത്തെ പാക്കിസ്ഥാനെതിരായ പരമ്പരയ്ക്ക് തൊട്ടുമുന്‍പ് സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നര്‍ക്ക് കൊവിഡ് കണ്ടെത്തിയിരുന്നു.

കേരള മാസ്റ്റേഴ്സ് ​ഗെയിംസിൽ നീന്തലിൽ മൂന്ന് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി ബേബി വർ​ഗീസ്

തൊടുപുഴ: എറണൊകുളത്ത് നടന്ന അഞ്ചാമത് കേരള മാസ്റ്റേഴ്സ് ​ഗെയിംസിൽ നീന്തലിൽ ബേബി വർ​ഗീസ് മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. 400 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ, 100 മീറ്റർബ്രെസ്റ്റ് സ്ട്രോക്ക്എന്നിവലയിലാണ് സ്വർണ്ണ മെഡലുകൾ നേടിയത്. 2024 ഫെബ്രുവരി 12, 13 തീയതികളിൽ ​ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റ്ഴ്സ് ​ഗെയിംസിൽ പങ്കെടുക്കാനുള്ള യോ​ഗ്യതയും നേടിയ ബേബി വർ​ഗീസ്, വണ്ടമറ്റം അക്വാറ്റിക് സെന്ററിലെ മുഖ്യ പരിശീലകനാണ്.

കസാക്കിസ്ഥാൻ്റെ എലെന റിബാകിന പുറത്ത്

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കഴിഞ്ഞ വർഷത്തെ റണ്ണറപ്പ് താരം കസാക്കിസ്ഥാൻ്റെ എലെന റിബാകിന പുറത്ത്. റഷ്യയുടെ ലോക 57ആം റാങ്ക് താരം അന്ന ബ്ലിങ്കോവയോട് റിബാകിന അപ്രതീക്ഷിത പരാജയം ഏറ്റു – 6-4, 4-6, 7-6 (20-22). ഇതോടെ ടൂർണമെന്റിൽ മൂന്നാം റൗണ്ട് കടക്കാനാവാതെ റിബാകിന പുറത്തായി. ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റും 2002ലെ വിംബിൾഡൻ ചാമ്പ്യനുമാണ് എലെന റിബാകിന. കഴിഞ്ഞവർഷം ഓസ്‌ട്രേലിയൻ കിരീടപ്പോരാട്ടത്തിൽ ബലാറുസിന്റെ അരിന സബലെങ്കയോട് തോറ്റാണ് മൂന്നാം സീഡ് താരമായ എലെന …

കസാക്കിസ്ഥാൻ്റെ എലെന റിബാകിന പുറത്ത് Read More »

സൈക്ലത്തോണിന് തൊടുപുഴയിൽ സ്വീകരണം നൽകി

തൊടുപുഴ: ജനുവരി 23 മുതൽ 26 വരെ തലസ്ഥാനത്ത് നടക്കുന്ന അന്തർദേശീയ സ്പോർട്ട്സ് സബ്മിറ്റിന്റെ പ്രചരണാർത്ഥം കാസർഗോടു മുതൽ തിരുവനന്ദപുരം വരെ നടത്തപ്പെടുന്ന സൈക്ലത്തോണിന് തൊടുപുഴയിൽ ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെയും വിവിധ കായിക സംഘടനകളുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. കെ.എഫ്.എ ഓണററി പ്രസിഡന്റ് ടോമി കുന്നേൽ അധ്യക്ഷത വഹിച്ച യോഗം ന​ഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെകട്ടറി ഷൈൻ എം.പി, സംസ്ഥാന സ്പോർട്ട് കൗൺസിൽ അംഗം കെ ശശിധരൻ, …

സൈക്ലത്തോണിന് തൊടുപുഴയിൽ സ്വീകരണം നൽകി Read More »

ടുണീഷ്യയെ വെട്ടിച്ച് നമീബിയ; ചരിത്രം തിരുത്തിക്കുറിച്ചു

അബിദ്‌ജാൻ: മുൻ ചാമ്പ്യൻമാരായ ടുണീഷ്യയെ മലർത്തിയടിച്ച് നമീബിയ ചരിത്രമെഴുതി. ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ ചരിത്രത്തിലെ ആദ്യ ജയമാണ്‌ നമീബിയ കുറിച്ചത്‌. 88ആം മിനിറ്റിൽ ദിയോൺ ഹോട്ടോയുടെ ഹെഡ്ഡറാണ്‌ ഉശിരൻ ജയം സമ്മാനിച്ചത്‌. നാലാം ടൂർണമെന്റ്‌ കളിക്കുന്ന നമീബിയക്ക്‌ ഇതുവരെയുള്ള ഒമ്പത്‌ കളിയിലും ജയിക്കാനായിരുന്നില്ല. ലോകറാങ്കിങ്ങിൽ 115ആം സ്ഥാനത്താണവർ. 2004ലെ ജേതാക്കളായ ടുണീഷ്യയാകട്ടെ 28ആമതും. മറ്റു മത്സരങ്ങളിൽ മാലി ദക്ഷിണാഫ്രിക്കയെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി. ബുർകിന ഫാസോ 1 – 0ന്‌ മൗറിടാനിയയെയും തോൽപ്പിച്ചു.

ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യയും അഫ്ഗാനിസ്ഥാനും ട്വന്‍റി ട്വന്‍റി അവസാന മത്സരം ഇന്ന്

ബാംഗ്ലൂർ: അഫ്ഗാനിസ്ഥാനെ വൈറ്റ്‌വാഷ് അടിക്കാൻ ഇന്ത്യൻ ടീം ഇന്ന് ഇറങ്ങുന്നു. ഇന്ത്യ- അഫ്ഗാനിസ്ഥാൻ ട്വന്‍റി ട്വന്‍റി പരമ്പരയിലെ അവസാന മത്സരം ബാംഗ്ലൂരിൽ നടക്കും. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇറങ്ങുമ്പോൾ ആശ്വാസ ജയം ലക്ഷ്യമിട്ടാണ് അഫ്ഗാൻ താരങ്ങൾ മൈതാനത്ത് എത്തുന്നത്. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര ട്വന്‍റി 20 മത്സരമാണിത്. അതുകൊണ്ട് തന്നെ ഇന്ന് ബഞ്ചിൽ ഇരിക്കുന്ന താരങ്ങൾക്ക് അവസരം നൽകുമെന്ന് പ്രതീക്ഷിക്കാം. …

ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യയും അഫ്ഗാനിസ്ഥാനും ട്വന്‍റി ട്വന്‍റി അവസാന മത്സരം ഇന്ന് Read More »

ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം മെസിക്കും വനിതകളിൽ അയ്‌താന ബൊൻമാറ്റിക്കും

ലണ്ടൻ: മികച്ച ഫുട്‌ബോൾ താരത്തിനുള്ള ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി സ്വന്തമാക്കി. വനിതകളിൽ സ്പെയിനിന്റെ അയ്‌താന ബൊൻമാറ്റിക്കാണ് പുരസ്കാരം. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലണ്ടിനെയും ഫ്രഞ്ച്‌ സൂപ്പർതാരം കിലിയൻ എംബാപ്പെയെയും മറികടന്നാണ്‌ മെസിയുടെ നേട്ടം. ഇന്റർ മിയാമി ക്ലബ്ബിനായുള്ള പ്രകടനമാണ് മെസിയെ വീണ്ടും അവാർഡിനർഹനാക്കിയത്. മാഞ്ചസ്‌റ്റർ സിറ്റിക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹാലണ്ട് പുരസ്കാരം നേടുമെന്നായിരുന്നു കരുതിയിരുന്നത്. സിറ്റിയുടെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌, …

ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം മെസിക്കും വനിതകളിൽ അയ്‌താന ബൊൻമാറ്റിക്കും Read More »

സ്‌പാനിഷ് സൂപ്പര്‍ കപ്പ്; ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്

റിയാദ്‌: സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്‍റെ വിജയം. വിനീഷ്യസ് ജൂനിയറിന്‍റെ തകര്‍പ്പന്‍ ഹാട്രിക്കാണ് റയലിനെ വിജയത്തില്‍ എത്തിച്ചത്. ആദ്യ പകുതിയില്‍ തന്നെ വിനീഷ്യസ് ഹാട്രിക്ക് നേടിയിരുന്നു. മത്സരം 10 മിനിറ്റിലെത്തുമ്പോഴേക്കും റയൽ മാഡ്രിഡ് രണ്ട് ​ഗോളിന് മുന്നിലെത്തി. ഏഴാം മിനിറ്റിലും 10ആം മിനിറ്റിലും വിനീഷ്യസ് ജൂനിയറാണ് ​ഗോൾവല ചലിപ്പിച്ചത്. മത്സരത്തിൽ ബാഴ്‌സലോണയുടെ ഏക ​ഗോൾ 33ആം മിനിറ്റിൽ വന്നു. റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ബാഴ്‌സയ്ക്കായി ​ഗോൾ നേടിയത്. …

സ്‌പാനിഷ് സൂപ്പര്‍ കപ്പ്; ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് Read More »

ഫ്രാൻസ്‌ ബെക്കൻബോവർ വിടവാങ്ങി

ബർലിൻ: ‘കൈസർറെന്ന‘ വിളിപ്പേരിൽ വിശ്വഫുട്‌ബോളിൽ നിറഞ്ഞ അനശ്വര പ്രതിരോധക്കാരൻ ഫ്രാൻസ്‌ ബെക്കൻബോവർ വിടവാങ്ങി. 78ആം വയസ്സിൽ, ഉറക്കത്തിലായിരുന്നു മരണം. ജർമനിക്കൊപ്പം കളിക്കാരനായും പരിശീലകനായും ലോകകപ്പുയർത്തിയിട്ടുണ്ട്‌. അത്രതന്നെ ബാലൻ ഡി ഓറും നേടി. മികച്ച കളിക്കാരനുള്ള ഈ നേട്ടം സ്വന്തമാക്കിയ ചരിത്രത്തിലെ ഏക പ്രതിരോധക്കാരനാണ്‌. ജർമൻ ഫുട്‌ബോളിന്റെ മുഖമായിരുന്നു ബെക്കൻബോവർ. 1965ലായിരുന്നു അരങ്ങേറ്റം. കളത്തിൽ തുടക്കകാലം മധ്യനിരക്കാരന്റെ വേഷമായിരുന്നു. പിന്നീട്‌ ചുവടുമാറ്റി. അത്യുഗ്രൻ പ്രതിരോധക്കാരനായി വളർന്നു. ആധുനിക ഫുട്‌ബോളിലെ ‘സ്വീപ്പർ’ കളിശൈലിയുടെ ഉടമയായി. ജർമൻ പ്രതിരോധഹൃദയത്തിൽ ബെക്കൻബോവർ അണിനിരന്നപ്പോൾ …

ഫ്രാൻസ്‌ ബെക്കൻബോവർ വിടവാങ്ങി Read More »

സെൻട്രൽ കേരള സ്പോർട്സ് മീറ്റ് 2023-2024 സമാപിച്ചു, ഇടുക്കിക്ക് മൂന്ന് സ്വർണ്ണം, മാർച്ച് പാസ്റ്റിൽ രണ്ടാമത്

മലപ്പുറം: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളുടെ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്നു വന്നിരുന്ന മൂന്നാമത് സംയുക്ത സെൻട്രൽ കേരള സ്പോർട്സ് മീറ്റ് 2023-2024 സമാപിച്ചു. ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 69 കായികതാരങ്ങൾ പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിലും കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയും സംയുക്തമായാണ് സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചത്. ‍ ഇടുക്കിയിൽ വച്ച് നടന്ന സെലക്ഷൻ ട്രയൽസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് …

സെൻട്രൽ കേരള സ്പോർട്സ് മീറ്റ് 2023-2024 സമാപിച്ചു, ഇടുക്കിക്ക് മൂന്ന് സ്വർണ്ണം, മാർച്ച് പാസ്റ്റിൽ രണ്ടാമത് Read More »

രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച

കേപ് ടൗൺ: ആറുവിക്കറ്റുമായി മുഹമ്മദ് സിറാജ് കരുത്തുകാട്ടിയപ്പോൾ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിംഗ്‌സിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയർ 55 റൺസിന് പുറത്തായി. ഓപ്പണർ എയ്‌ഡൻ മർക്രാം, ക്യാപ്റ്റൻ ഡീൻ എൽ​ഗർ, ടോണി ഡി സോർസി, ഡേവിഡ് ബെഡിങ്ഹാം, മാർകോ ജാൻസൻ, കെയ്ൽ വെരെയ്ൻ എന്നിവരുടെ വിക്കറ്റാണ് സിറാജ് നേടിയത്. ജസ്‌പ്രീത്‌ ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകൾ വീതം നേടി. ആദ്യകളിയിലെ വൻ തോൽവിയുടെ ക്ഷീണത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. …

രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച Read More »

സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരേ ജൂനിയർ ഗുസ്തിക്കാർ

ന്യൂഡൽഹി: സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരേ പ്രതിഷേധവുമായി ജൂനിയർ ഗുസ്തിക്കാർ. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള സമരത്തിലൂടെ തങ്ങളുടെ കരിയറിലെ വിലപ്പെട്ട ദിനങ്ങൾ നഷ്ടമാക്കിയെന്നാരോപിച്ച് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പൂനിയ എന്നിവർക്കെതിരേ നൂറു കണക്കിന് ജൂനിയർ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ തടിച്ചു കൂടി. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി തുടങ്ങിയവിടങ്ങളിൽ നിന്ന് നിരവധി ഗുസ്തിക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ എത്തിയത്. പുരസ്കാരങ്ങൾ തിരിച്ചു നൽകി ഫോഗട്ടും പൂനിയയും അടക്കമുള്ള താരങ്ങൾ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള പ്രതിഷേധം …

സമരം നടത്തിയ ഗുസ്തി താരങ്ങൾക്കെതിരേ ജൂനിയർ ഗുസ്തിക്കാർ Read More »

തെളിവുകളില്ലെന്ന് സി.ബി.ഐ, ഐ.പി.എൽ ഒത്തുകളി കേസ് അവസാനിപ്പിക്കുന്നു

ന്യൂഡൽഹി: വേണ്ടത്ര തെളിവുകളില്ലെന്ന കാരണത്താൽ 2019ലെ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട രണ്ടു കേസുകളും സിബിഐ അവസാനിപ്പിച്ചു. ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് പന്തയം വയ്ക്കുന്നവരുടെ വലിയ ശൃംഖലയും ഐപിഎൽ കളിക്കാരും ഒത്തു കളിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് 2022 മേയിലാണ് സി.ബി.ഐ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ നിന്നുള്ള ദിലീപ് കുമാർ, ഹൈദരാബാദിൽ നിന്നുള്ള ഗുരം വാസു, ഗുരം സതീഷ് എന്നിവരായിരുന്നു ആദ്യ എഫ്.ഐ ആറിലെ പ്രതികൾ. സജ്ജൻ സിങ്, പ്രഭു ലാൽ മീന, രാം അവ്താർ, …

തെളിവുകളില്ലെന്ന് സി.ബി.ഐ, ഐ.പി.എൽ ഒത്തുകളി കേസ് അവസാനിപ്പിക്കുന്നു Read More »

നീതി തേടുന്ന താരങ്ങൾക്കുനേരെ മോദി കാട്ടുന്നത്‌ ക്രൂരതയെന്ന്‌ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബി.ജെ.പി എം.പി ബ്രിജ്‌ ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ട്‌ ഗുസ്തിതാരങ്ങൾ പുരസ്കാരങ്ങൾ തിരികെ നൽകുന്നത്‌ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി. നീതി തേടുന്ന താരങ്ങൾക്കുനേരെ മോദി കാട്ടുന്നത്‌ ക്രൂരതയാണെന്ന്‌ രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിലടക്കം രാജ്യത്തിനായി മെഡൽ നേടിയ വിനേഷ്‌ ഫോഗട്ട്‌ ഖേൽരത്ന, അർജുന പുരസ്‌കാരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനു സമീപം ഉപേക്ഷിക്കുന്ന ദൃശ്യം പങ്കുവച്ചായിരുന്നു കുറിപ്പ്‌. ‘പ്രഖ്യാപിത ബാഹുബലിയിൽ നിന്ന്‌(ബ്രിജ്‌ ഭൂഷൺ) ലഭിച്ച ‘രാഷ്ട്രീയ നേട്ടങ്ങൾ’ ധീരപുത്രിമാരുടെ …

നീതി തേടുന്ന താരങ്ങൾക്കുനേരെ മോദി കാട്ടുന്നത്‌ ക്രൂരതയെന്ന്‌ രാഹുൽ ഗാന്ധി Read More »

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. തനിക്ക് കുടുംബത്തിന് സമയം തിരികെ നൽകണമെന്നും അതാണ് വിരമിക്കാനുള്ള കാരണമെന്നും വാർണർ പറഞ്ഞു. ലോകകപ്പിന്റെ സമയത്ത് തന്നെ ഇതു ചിന്തിച്ചിരുന്നു. ഇന്ത്യയിൽ ലോകകപ്പ് ജയിച്ചത് വലിയ കാര്യമാണെന്നും വ്യക്തമാക്കി. രണ്ട് തവണ ക്രിക്കറ്റ് ലോകകപ്പ് ജേതാവായ താരം പുതുവത്സര ദിനത്തിൽ രാവിലെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 37 കാരനായ ഇടംകയ്യൻ ഓപ്പണർ എകദിന ഫോർമാറ്റിൽ 97.26 സ്ട്രൈക്ക് …

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ Read More »

പദ്മശ്രീ തിരിച്ചു നൽകുമെന്ന് മുൻ ഗുസ്തി താരം വീരേന്ദർ സിങ്

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ നൽകിക്കൊണ്ട് പദ്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച് മുൻ ഗുസ്തി താരം വീരേന്ദർ സിങ്. കഴിഞ്ഞ ദിവസം ബ്രിജ് ഭൂഷണെതിരേയുള്ള സമരത്തിന് മുന്നിൽ നിന്നിരുന്ന ഗുസ്തി താരം ബജ്‌രംഗ് പൂനിയ തന്‍റെ പദ്മശ്രീ പുരസ്കാരം തിരിച്ചു നൽകിയിരുന്നു. അതിനു പുറകേയാണ് വീരേന്ദർ സിങ്ങും പദ്മശ്രീ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒളിമ്പിക്സിൽ ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി മെഡൽ നേടിയ താരമാണ് വീരേന്ദർ സിങ്. ഒരു ഒളിമ്പിക് മെഡൽ ജേതാവിന് ലഭിക്കാത്ത നീതി …

പദ്മശ്രീ തിരിച്ചു നൽകുമെന്ന് മുൻ ഗുസ്തി താരം വീരേന്ദർ സിങ് Read More »

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് 187 റൺസിൻറെ ഒന്നാമിന്നിങ്സ് ലീഡ്

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് 187 റൺസിൻറെ ഒന്നാമിന്നിങ്സ് ലീഡ്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തിരുന്ന ഇന്ത്യക്ക് മൂന്നാം ദിവസം രാവിലെ 30 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റും നഷ്ടമായി. 406 റൺസിനാണ് ഇന്ത്യ ഓൾഔട്ടായത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് ആദ്യ ദിവസം തന്നെ 219 റൺസിൽ അവസാനിച്ചിരുന്നു. മൂന്നാം ദിവസം രാവലെ 70 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച ഓൾറൗണ്ടർ ദീപ്തി ശർമ 8 …

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് 187 റൺസിൻറെ ഒന്നാമിന്നിങ്സ് ലീഡ് Read More »

വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ പുറത്താക്കി ഇന്ത്യ

മുംബൈ: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിൻറെ ഇന്ത്യൻ പര്യടനത്തിലെ ഏക ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാരുടെ മേധാവിത്വം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 77.4 ഓവറിൽ 219 റൺസിന് ഓൾഔട്ടായി. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹീലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പന്തൊന്നും നേരിടും മുൻപേ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് റണ്ണൗട്ടായി. വൺഡൗൺ ബാറ്റർ എല്ലിസ് പെറിയെ (4) പൂജ വസ്ത്രകാർ ക്ലീൻ ബൗൾ ചെയ്യുകയും ചെയ്തു. എന്നാൽ, അവിടെ ഒരുമിച്ച ഓപ്പണർ ബെഥ് മൂനിയും (40) …

വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ പുറത്താക്കി ഇന്ത്യ Read More »

അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിന് 98 റൺസ് ലീഡ്

പോച്ചെഫ്സ്ട്രൂം: ഇന്ത്യൻ സീനിയർ ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊപ്പം ഷാഡോ ടൂറിലുള്ള ഇന്ത്യ എ ടീമിന് ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ മേൽക്കൈ. ദക്ഷിണാഫ്രിക്ക എ ടീമിന്‍റെ ആദ്യ ഇന്നിങ്സ് 319 റൺസിന് അവസാനിപ്പിച്ച ഇന്ത്യൻ യുവനിര മറുപടിയായി 417 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ, ജീൻ ഡു പ്ലെസി(106), റൂബിൻ ഹെർമൻ(95) എന്നിവരുടെ മികവിലാണ് മോശമല്ലാത്ത സ്കോർ ഉയർത്തിയത്. ഇന്ത്യക്കായി ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇടങ്കയ്യൻ സ്പിന്നർ സൗരഭ് കുമാറിന് …

അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിന് 98 റൺസ് ലീഡ് Read More »

ഇ​ന്ത്യ – ഇം​ഗ്ല​ണ്ട് വ​നി​താ ടി-20 ​പ​ര​മ്പ​ര ഇന്ന് ആരംഭിക്കും

മും​ബൈ: ഇ​ന്ത്യ- ഇം​ഗ്ല​ണ്ട് വ​നി​താ ടി-20 ​പ​ര​മ്പ​ര​യ്ക്ക് ഇ​ന്നു തു​ട​ക്കം. വ​നി​താ ടി-20 ​ലോ​ക​ക​പ്പി​നു​ള്ള ഒ​രു​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് പ​ര​മ്പ​ര​യെ ഇ​രു​ടീ​മും നോ​ക്കി​ക്കാ​ണു​ന്ന​ത്. ഇ​ന്നു രാ​ത്രി ഏ​ഴി​ന് മ​ത്സ​രം തു​ട​ങ്ങും. മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ഇം​ഗ്ല​ണ്ട് എ, ​ഇ​ന്ത്യ എ ​പോ​രാ​ട്ടം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ ഇം​ഗ്ല​ണ്ട് വ​നി​ത​ക​ൾ മി​ന്നു​മ​ണി ന​യി​ച്ച ഇ​ന്ത്യ​യെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ ഒ​ന്നാം ന​മ്പ​ർ ടീം ​ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വി​ശ്വാ​സം. ഹ​ർമ​ൻപ്രീ​ത് കൗ​ർ ന​യി​ക്കു​ന്ന ടീ​മി​ൽ വൈ​സ് ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ഥാ​ന, ക​നി​ക …

ഇ​ന്ത്യ – ഇം​ഗ്ല​ണ്ട് വ​നി​താ ടി-20 ​പ​ര​മ്പ​ര ഇന്ന് ആരംഭിക്കും Read More »

കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിന് സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം

മുട്ടം: സെൻട്രൽ കേരള സഹോദയ ഇൻറർ സ്കൂൾ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടിയ കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിന് സെൻട്രൽ കേരള സഹോദയ യുടെ പ്രസിഡന്റ് റവ. ഫാ. മാത്യു കരീത്തറ(പ്രിൻസിപ്പാൾ, മേരിഗിരി പുബ്ലിക് സ്കൂൾ കൂത്താട്ടുകുളം) റവ. സി. ലിസ് ലിൻ എസ്.എ.ബി.എസ്(പ്രിൻസിപ്പാൾ ഷന്താൾ ജ്യോതി പുബ്ലിക് സ്കൂൾ, മുട്ടം) എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു.

കേരളത്തിനെതിരെ റെയിൽവേസ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു

ബാംഗ്ലൂർ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് എ മത്സരത്തിൽ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. ടോസ് നേടിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. റെയിൽവേസിന്‍റെ സ്കോർ 19 എത്തിയപ്പോഴേക്കും ഓപ്പണർമാർ ഇരുവരെയും പുറത്താക്കാനും കേരള ബൗളർക്കു സാധിച്ചു. എന്നാൽ, പ്രഥം സിങ്ങും(61) യുവരാജ് സിങ്ങും(121 നോട്ടൗട്ട്) ഒരുമിച്ച 148 റൺസിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് റെയിൽവേസിനെ …

കേരളത്തിനെതിരെ റെയിൽവേസ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു Read More »

വിജയ് ഹസാരെ ട്രോഫി; സിക്കിമിനെതിരേ കേരളത്തിന് ഏഴു വിക്കറ്റ് വിജയം

ബാംഗ്ലൂർ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ സിക്കിമിനെതിരേ കേരളത്തിന് ഏഴു വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിം വെറും 83 റൺസിന് ഓൾഔട്ടായി. കേരളം 13.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. ഇതിനു മുൻപ് കളിച്ച നാല് കളിയിൽ മൂന്നും ജയിച്ച കേരളം ആറു മാറ്റങ്ങളുമായാണ് ദുർബലരായ സിക്കിമിനെ നേരിടാനിറങ്ങിയത്. ടോപ് ഓർഡർ ബാറ്റർമാരായ കൃഷ്ണ പ്രസാദ്, എം അജിനാസ്, മീഡിയം പേസർ അഭിജിത് പ്രവീൺ …

വിജയ് ഹസാരെ ട്രോഫി; സിക്കിമിനെതിരേ കേരളത്തിന് ഏഴു വിക്കറ്റ് വിജയം Read More »

വിജയ് ഹസാരെ ട്രോഫി, കേരളം 47.1 ഓവറിൽ 231 റൺസിന് ഓൾഔട്ടായി

ആലുർ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ ത്രിപുരയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത കേരളം 47.1 ഓവറിൽ 231 റൺസിന് ഓൾഔട്ടായി. ടോസ് നേടിയ ത്രിപുര ക്യാപ്റ്റൻ വൃദ്ധിമാൻ സാഹ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്ത്. കേരളത്തിനു വേണ്ടി മുഹമ്മദ് അസറുദ്ദീനും(58) രോഹൻ കുന്നുമ്മലും(44) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 95 റൺസിന്‍റെ കൂട്ടുകെട്ടുയർത്തി. എന്നാൽ, അതിനു ശേഷം കൂട്ടത്തകർച്ചയായിരുന്നു. സച്ചിൻ ബേബി(14), ക്യാപ്റ്റൻ സഞ്ജു സാംസൺ(1), കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ വിഷ്ണു വിനോദ്(2) എന്നിവർ ക്ഷണത്തിൽ മടങ്ങിയതോടെ …

വിജയ് ഹസാരെ ട്രോഫി, കേരളം 47.1 ഓവറിൽ 231 റൺസിന് ഓൾഔട്ടായി Read More »

മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിന്‍റെ കരാർ നീട്ടുന്നതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കരാറിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും കുറഞ്ഞത് 2024 ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പ് വരെയെങ്കിലും കാലാവധിയുണ്ടാകും. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിനു നൽകിയിരുന്ന ആദ്യ കരാർ. ഇതു പൂർത്തിയായ സാഹചര്യത്തിൽ, ഓസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്റ്റർ വി.വി.എസ്. ലക്ഷ്മൺ ആണ് ഇന്ത്യൻ ടീമിന്‍റെ പരിശീലനച്ചുമതല വഹിക്കുന്നത്. കഴിഞ്ഞ …

മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും Read More »

ശുഭ്‌മൻ ഗിൽ ഐ.പി.എൽ ടീം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ

അഹമ്മദാബാദ്: ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കു മാറിയ സാഹചര്യത്തിൽ ശുഭ്‌മൻ ഗില്ലിനെ ഐ.പി.എൽ ടീം ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്റ്റനായി നിയോഗിച്ചു. ഗുജറാത്ത് ടൈറ്റൻസ് രൂപീകരിക്കപ്പെട്ട ശേഷമുള്ള രണ്ടു സീസണുകളിലും പാണ്ഡ്യയായിരുന്നു ക്യാപ്റ്റൻ. അരങ്ങേറ്റ സീസണായ 2022ൽ ചാംപ്യൻമാരായ ജിടി 2023ൽ റണ്ണറപ്പുകളുമായി. ഗുജറാത്ത് ടൈറ്റൻസ് ആരംഭിച്ച സീസണിൽ അവർക്ക് മൂന്നു താരങ്ങളെ നേരിട്ട് തെരഞ്ഞെടുക്കാൻ അവസരം കിട്ടിയപ്പോൾ സ്വീകരിച്ച രണ്ടു പേരായിരുന്നു ഹാർദിക് പാണ്ഡ്യയും ശുഭ്‌മൻ ഗില്ലും. അഫ്ഗാനിസ്ഥാൻ താരം റഷീദ് ഖാൻ ആയിരുന്നു മൂന്നാമത്തെയാൾ. 2018ൽ …

ശുഭ്‌മൻ ഗിൽ ഐ.പി.എൽ ടീം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ Read More »

വിഷ്ണു വിനോദിനു സെഞ്ചുറി

ആലുർ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ ഒഡീശയെ നേരിടുന്ന കേരളത്തിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണെടുത്തത്. വിഷ്ണു വിനോദിന്‍റെ വീരോചിത സെഞ്ചുറിയാണ് കേരളത്തെ വലിയ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയത്. ടോസ് നേടി ബാറ്റ് ചെയ്യാനുള്ള കേരള ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ തീരുമാനം പാളുന്ന കാഴ്ചയായിരുന്നു തുടക്കത്തിൽ. ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനെയും(12) രോഹൻ കുന്നുമ്മലിനെയും(17) കേരളത്തിന് 11 ഓവറിനുള്ളിൽ നഷ്ടമായി. …

വിഷ്ണു വിനോദിനു സെഞ്ചുറി Read More »

ഏകദിന ക്രിക്കറ്റ് ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരള ബൗളർമാരുടെ മികച്ച പ്രകടനം

ആലുർ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരള ബൗളർമാരുടെ മികച്ച പ്രകടനം. സൗരാഷ്‌ട്രയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണിൻറെ തീരുമാനം ശരിവച്ചുകൊണ്ട് കേരള ബൗളിങ് നിര സൗരാഷ്‌ട്രയെ 49.1 ഓവറിൽ 185 റൺസിന് പുറത്താക്കി. പത്തോവറിൽ 39 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ പേസ് ബൗളർ അഖിൻ സത്താർ തിളങ്ങി. ഇരുപതുകാരനായ അഖിൻ ഉൾപ്പെടെ നാല് പേസ് ബൗളർമാരെയാണ് കേരളം …

ഏകദിന ക്രിക്കറ്റ് ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരള ബൗളർമാരുടെ മികച്ച പ്രകടനം Read More »

രോഹിത് ശർമ ട്വൻറി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ട്വൻറി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുൻപു തന്നെ രോഹിത് ഇക്കാര്യം ബി.സി.സി.ഐ അധികൃതരുമായി ചർച്ച ചെയ്തിരുന്നു എന്നാണ് അറിയുന്നത്. 36 വയസുള്ള രോഹിത് ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും മാത്രം ശ്രദ്ധിച്ച് കരിയറിൻറെ അവസാന ഘട്ടം പരമാവധി ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഇങ്ങനെയൊരു സാധ്യത പരിഗണിക്കുന്നത്. അടുത്ത വർഷമാണ് യുഎസിലും വെസ്റ്റിൻഡീസിലുമായി ട്വൻറി20 ലോകകപ്പ് നടക്കുന്നത്. 2022ലെ ടി20 ലോകകപ്പ് …

രോഹിത് ശർമ ട്വൻറി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർ Read More »

ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ്

കണ്ണൂർ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി പറ്റിച്ചു എന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടുകയായിരുന്നു. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് …

ശ്രീശാന്തിനെതിരെ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ് Read More »

ലോകകപ്പ്‌ യോഗ്യത; ബ്രസീലിനെ തകർത്ത്‌ അർജന്റീന

റിയോ ഡെ ജനീറോ: ലാറ്റിൻ അമേരിക്കൻ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത്‌ അർജന്റീന. മറുപടിയില്ലാത്ത ഒരു ഗോളിനാണ്‌ മെസിയുടെ സംഘത്തിന്റെ ജയം. നിക്കോളാസ്‌ ഒറ്റമെൻഡിയാണ്‌ അർജന്റീനക്കായി ഗോൾ നേടിയത്‌. ഗാലറിയിലും ഗ്രൗണ്ടിലും കയ്യാങ്കളിയിൽ എത്തിയ മത്സരത്തിൽ ഫൗളുകളുടെ പെരുമഴയായിരുന്നു. 42 ഫൗളുകൾ കണ്ട മത്സരത്തിൽ മൂന്ന്‌ ബ്രസീൽ താരങ്ങൾക്ക്‌ മഞ്ഞ കാർഡ്‌ കിട്ടി. 81ആം മിനിറ്റിൽ ജോയലിന്റൺ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായി. ഇതോടെ 10 പേരുമായാണ്‌ ബ്രസീൽ പിന്നീട്‌ കളിച്ചത്‌. മത്സരം ആരംഭിക്കുന്നതിന് മുൻപ് …

ലോകകപ്പ്‌ യോഗ്യത; ബ്രസീലിനെ തകർത്ത്‌ അർജന്റീന Read More »

20 20, ഓസ്ട്രേലിയൻ ടീമിൽ നിന്ന് ഓപ്പണർ ഡേവിഡ് വാർനറെ ഒഴിവാക്കി

മെൽബൺ: ഇന്ത്യക്കെതിരേ ട്വന്‍റി ട്വന്‍റി പരമ്പര കളിക്കാനുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് ഓപ്പണർ ഡേവിഡ് വാർനറെ ഒഴിവാക്കി. അദ്ദേഹത്തിനു വിശ്രമം അനുവദിച്ചതായാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതർ അറിയിച്ചിരിക്കുന്നത്. മാത്യു വെയ്ഡ് നയിക്കുന്ന ടീമിനെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചപ്പോൾ വാർനറെ ഉൾപ്പെടുത്തിയിരുന്നതാണ്. അദ്ദേഹത്തിനു പകരം ഓൾറൗണ്ടർ ആറോൺ ഹാർഡിയെ ടീമിൽ ഉൾപ്പെടുത്തി. ലോകകപ്പിൽ 535 റൺസുമായി ഓസ്ട്രേലിയയുടെ ടോപ് സ്കോററായിരുന്നു വാർനർ. ടീം – മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ആറോൺ ഹാർഡി, ജേസൺ ബെഹറൻഡോർഫ്, ഷോൺ ആബട്ട്, ടിം …

20 20, ഓസ്ട്രേലിയൻ ടീമിൽ നിന്ന് ഓപ്പണർ ഡേവിഡ് വാർനറെ ഒഴിവാക്കി Read More »

ഷമി എറിഞ്ഞിട്ടത് കളത്തിന് പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സ്റ്റമ്പുകളായിരുന്നു; എം ബി രാജേഷ്

തിരുവനന്തപുരം: മുഹമ്മദ് ഷമി ഇന്നലെ എറിഞ്ഞിട്ടത് കളത്തിന് പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശവെറിയുടെയും വർഗീയതയുടെയും സ്റ്റമ്പുകളായിരുന്നവെന്ന് മന്ത്രി എം ബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഷമിയുടെ പ്രകടനത്തെ പുകഴ്ത്തിയും ഹിന്ദുത്വവാദികൾ ഷമിക്കെതിരെ ഉയർത്തിയ വിദ്വേഷ പരാമർശങ്ങളെ ഓർമിപ്പിച്ചുകൊണ്ടും പോസ്റ്റ് പങ്കുവെച്ചത്. എം ബി രാജേഷിന്റെ കുറിപ്പ്‌; ഫൈനൽ മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഈ ലോകകപ്പിലെ എന്റെ താരം മുഹമ്മദ് ഷമി തന്നെയാണ്. വിരാട് കോഹ്ലിയുടെ, സച്ചിന്റെ റെക്കോർഡിനെ മറികടന്ന മാസ്‌മരിക പ്രകടനം മറന്നു കൊണ്ടല്ല ഷമിയെ ഈ …

ഷമി എറിഞ്ഞിട്ടത് കളത്തിന് പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സ്റ്റമ്പുകളായിരുന്നു; എം ബി രാജേഷ് Read More »

ഓസ്ട്രേലിയക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു

പൂനെ: ലോകകപ്പിലെ സെമി ഫൈനൽ സാധ്യതകൾ സംബന്ധിച്ച് അപ്രധാനമായ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ തൗഹീദ് ഹൃദോയ് (79 പന്തിൽ 74) മാത്രമാണ് ബംഗ്ലാദേശിനു വേണ്ടി അർധ സെഞ്ചുറി നേടിയത്. എന്നാൽ, ആദ്യത്തെ ഏഴ് ബാറ്റർമാരും 20 റൺസിനു മുകളിൽ സ്കോർ ചെയ്തു. ഓസ്ട്രേലിയക്കു വേണ്ടി ഷോൺ ആബട്ടും ആഡം …

ഓസ്ട്രേലിയക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു Read More »

ശ്രീലങ്ക ബൗളിങ്ങ് തെരഞ്ഞെടുത്തു, ടോസ് കിട്ടിയാലും ബാറ്റ് ചെയ്യുമായിരുന്നുവെന്ന് രോഹിത് ശർമ

മുംബൈ: ലോകകപ്പിൽ ഇന്ത്യക്കെതിരേ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസ് ബൗളിങ്ങ് തെരഞ്ഞെടുത്തു. ടോസ് കിട്ടിയാലും ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ശ്രീലങ്കൻ ടീമിൽ ധനനഞ്ജയ ഡിസിൽവയ്ക്കു പകരം ദുഷാൻ ഹേമന്തയെ ഉൾപ്പെടുത്തി.

സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറിയിൽ പവിത്ര സുഗീഷിന് വെള്ളിമെഡൽ; ദേശീയ ചാമ്പ്യൻഷിപ്പുകൾ കാത്തിരിക്കുന്നു

തൊടുപുഴ: മഹാരാഷ്ട്രയിലെ ചിത്രകൂടിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറി(അമ്പെയ്ത്ത്) ടൂർണമെന്റിൽ വെള്ളി മെഡൽ(ഇന്ത്യൻ റൗണ്ട് ഗേൾസ് അണ്ടർ 19) നേടി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ പവിത്ര സുഗീഷ്. സ്കൂൾ പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അസ്സംബ്ലയിൽ ജേതാവിനെ ആദരിച്ചു. പവിത്രയുടെ അമ്മയും ടീം മാനേജരുമായ ദീപമോൾ സുഗിഷ്, അമ്പെയ്ത്ത് പരിശീലകൻ വിഷ്ണുരാജ്.ഇ.ആർ എന്നിവരുടെ പിന്തുണയലാണ് ഈ നേട്ടം സ്വന്തമാക്കിയത്. നവംബർ 5 മുതൽ 10 വരെ ഡെറാഡൂണിൽ, ഉത്തരാഖണ്ഡിലെ സോഷ്യൽ ബലൂനി പബ്ലിക് …

സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറിയിൽ പവിത്ര സുഗീഷിന് വെള്ളിമെഡൽ; ദേശീയ ചാമ്പ്യൻഷിപ്പുകൾ കാത്തിരിക്കുന്നു Read More »

ബാലൻ ഡി ഓർ പുരസ്‌കാരം എട്ടാമതു സ്വന്തമാക്കി മെസ്സി

പാരിസ്‌: മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി സ്വന്തമാക്കി. അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്തതാണ്‌ എട്ടാം തവണയും ബഹുമതിക്ക്‌ അർഹനാക്കിയത്‌. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ കളിക്കുകയാണ്‌ മുപ്പത്താറുകാരൻ. കഴിഞ്ഞ വർഷം ഫ്രഞ്ച്‌താരം കരിം ബെൻസെമയ്‌ക്കായിരുന്നു പുരസ്‌കാരം. മെസി 2021, 2019, 2015, 2012, 2011, 2010, 2009 വർഷങ്ങളിൽ ഈ നേട്ടം കൈവരിച്ചു. വനിതകളിൽ മികച്ച കളിക്കാരിയായി ലോകകപ്പ്‌ നേടിയ സ്‌പെയ്‌ൻ താരം ഐതാന ബൊൻമാറ്റി തെരഞ്ഞെടുക്കപ്പെട്ടു. മധ്യനിര …

ബാലൻ ഡി ഓർ പുരസ്‌കാരം എട്ടാമതു സ്വന്തമാക്കി മെസ്സി Read More »

നെ​ത​ർല​ൻഡ്സും ബം​ഗ്ലാ​ദേ​ശും തമ്മിൽ പോരട്ടം ഇന്ന് 2 മണിക്ക്

കോൽക്കത്ത: ഇ​ന്ന​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​രോ വി​ജ​യം മാ​ത്രം നേ​ടി​യ നെ​ത​ർല​ൻഡ്സും ബം​ഗ്ലാ​ദേ​ശും ത​മ്മി​ൽ പോ​രാ​ടും. റ​ൺറേ​റ്റി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട്ടാ​മ​താ​ണ് ബം​ഗ്ലാ​ദേ​ശ് എ​ങ്കി​ലും ഒ​രു പ്ര​തീ​ക്ഷ​യും ന​ൽകാ​തെ​യാ​ണ് ക​ടു​വ​ക​ളു​ടെ ക​ളി. ക​രു​ത്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നെ​ത​ർല​ൻഡ്സി​ന് ര​ണ്ട് പോ​യി​ൻറ് ല​ഭി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​ൻറെ ഒ​രു വി​ജ​യ​മാ​വ​ട്ടെ, അ​ഫ്ഗാ​നെ​തി​രേ​യും. ഇ​രു​ടീ​മും ഏ​ക​ദേ​ശം പു​റ​ത്താ​ക​ലി​ൻറെ വ​ക്കി​ലാ​ണെ​ങ്കി​ലും റൗ​ണ്ട് റോ​ബി​ൻറെ പ്ര​ത്യേ​ക​ത​യാ​ൽ ഇ​നി​യും ഇ​രു​ടീ​മി​നും സെ​മി സാ​ധ്യ​ത​യു​ണ്ട്. ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ ന​യി​ക്കു​ന്ന ടീ​മി​ൽ മി​ക​ച്ച ഒ​രു​പി​ടി താ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​വ​സ​ര​ത്തി​നൊ​ത്തു​യ​രാ​ൻ അ​വ​ർക്ക് ഇ​നി​യു​മാ​യി​ട്ടി​ല്ല. …

നെ​ത​ർല​ൻഡ്സും ബം​ഗ്ലാ​ദേ​ശും തമ്മിൽ പോരട്ടം ഇന്ന് 2 മണിക്ക് Read More »

ലോകകപ്പ്; പാക്കിസ്ഥാനുമായി ഏറ്റുമുട്ടൽ, പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാൻ പുറത്താകും

ചെന്നൈ: ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ നേരിടാൻ ഇറങ്ങുമ്പോൾ അഫ്ഗാനിസ്ഥാന് പതിവുള്ള ദുർബലരുടെ മേൽവിലാസമല്ല. പാക്കിസ്ഥാന് വ്യക്തമായ ആധിപത്യവും അവകാശപ്പെടാനില്ല. ഈ മത്സരം തോറ്റാൽ അഫ്ഗാനിസ്ഥാൻ ടൂർണമെന്‍റിൽ നിന്നു പുറത്താകും. പാക്കിസ്ഥാൻ തോറ്റാൽ തുടർന്നുള്ള എല്ലാ മത്സരങ്ങളും അവർക്കു നിർണായകമാകുകയും ചെയ്യും. അന്താരാഷ്ട്ര മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ ഇതുവരെ പാക്കിസ്ഥാനെ തോൽപ്പിച്ചിട്ടുമില്ല. റഷീദ് ഖാനും മുജീബ് ഉർ റഹ്മമാനും ഉൾപ്പെടുന്ന സ്പിൻ വിഭാഗത്തിൽ അഫ്ഗാനിസ്ഥാനു തന്നെയാണ് വ്യക്തമായ മേൽക്കൈ. ടോപ് ഓർഡറിൽ അഫ്ഗാന്‍റെ റഹ്മാനുള്ള ഗുർബാസിനോളം വിസ്ഫോടന ശേഷിയുള്ള ഒരു …

ലോകകപ്പ്; പാക്കിസ്ഥാനുമായി ഏറ്റുമുട്ടൽ, പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാൻ പുറത്താകും Read More »

പരിക്ക് ​ഗുരുതരം, ന്യുസിലാൻഡിന് എതിരായ മത്സരത്തിൽ ഹർദിക് പാണ്ട്യ കളിക്കില്ല

പൂ​നെ: ക്രിക്കറ്റ് ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഹർദിക് പാണ്ട്യ ന്യുസിലാൻഡിനെതിരായ മത്സരത്തിൽ കളിക്കില്ല. ചികിത്സയ്ക്കായി താരത്തെ ജദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിക്കും. തുടർന്ന് ഇംഗ്ലണ്ടിൽ നിന്നുളള വിദഗ്ദ ഡോക്ടർ പാണ്ഡ്യയെ ചികിത്സിക്കും. വ്യഴാഴ്ച നടന്ന മത്സരത്തിലെ ഒൻപതാം ഓവറിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ എറിഞ്ഞ മൂന്നാം ബോളിൽ ലിട്ടൺ ദാസിൻ്റെ സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ പാണ്ട്യ നിലത്തുവീഴുകയായിരുന്നു. കാലിന് പരിക്കേറ്റ പാണ്ട്യ ബാക്കി പന്തുകൾ എറിയാൻ …

പരിക്ക് ​ഗുരുതരം, ന്യുസിലാൻഡിന് എതിരായ മത്സരത്തിൽ ഹർദിക് പാണ്ട്യ കളിക്കില്ല Read More »

സ്കൂൾ കായികമേള; ആദ്യ ട്രിപ്പിൾ സ്വർണവുമായി പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥി ജെ.ബിജോയ്

തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ ട്രിപ്പിൾ സ്വർണവുമായി ജെ.ബിജോയ്. പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥിയാണ് ബിജോയ്. കഴിഞ്ഞ കായികമേളയിലും ബിജോയ് ട്രിപ്പിൾ സ്വർണം നേടിയിരുന്നു. 800 മീ​റ്റ​റി​ൽ ജയിച്ചാണ് ബിജോയ് ട്രിപ്പിൾ സ്വർണം സ്വന്തമാക്കിയത്. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 3000 മീ​റ്റ​റിലും 1500 മീറ്ററിലും ബിജോയ് സ്വർണം നേടിയിരുന്നു. നാല് ദിവസത്തെ സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് അവസാനിക്കുമ്പോൾ കിരീടം ഉറപ്പിച്ച് പാലക്കാട്. 73 ഇനങ്ങൾ പൂർത്തിയായപ്പോൾ പാലക്കാട് 179 പോയിന്റുമായി മുന്നിലാണ്. 131 പോയിന്റുമായി …

സ്കൂൾ കായികമേള; ആദ്യ ട്രിപ്പിൾ സ്വർണവുമായി പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥി ജെ.ബിജോയ് Read More »

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്

പുണെ: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനിടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് ഓവർ പൂർത്തിയാക്കാതെ താരം മൈതാനം വിടുകയായിരുന്നു. പിന്നീട് വിരാട് കോഹ്ലിയാണ് ഓവർ പൂർത്തിയാക്കിയത്.

സിഎംസ് കപ്പ് ഇന്റർനാഷണൽ ടെന്നിസ് ടൂർണമെന്റ്; 40 ലക്ഷം രൂപ അനുവദി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിക്കും. സിഎംസ് കപ്പ് ഇന്റർനാഷണൽ ടെന്നിസ് ടൂർണമെന്റെന്ന പേരിലാകും മത്സരം. ഇതിനായി 40 ലക്ഷം രൂപ അനുവദിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യാന്തര ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിക്കാൻ 40 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രിവാൻഡ്രം ടെന്നിസ് ക്ലബ് സെക്രട്ടറി നൽകിയ അപേക്ഷയെത്തുടർന്നാണ് തീരുമാനം. വിവിധ രാജ്യങ്ങളിൽനിന്ന് 64 കളിക്കാർ പങ്കെടുക്കും.

സബ് ജൂനിയർ ഹാൻഡ്ബോൾ കുമാരമംഗലം എം.കെ.എൻ.എം ജേതാക്കൾ

തൊടുപുഴ: പി.എൻ.ഐ. കരീം മെമ്മോറിയൽ ഇടുക്കി ജില്ല സബ്ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരുവിഭാഗങ്ങളിലും കുമാരമംഗലം എം.കെ.എൻ.എം ജേതാക്കളായി. പെൺകുട്ടികളുട വിഭാഗത്തിൽ ഒന്നിന് എതിരെ നാല്ഗോളുകൾക്ക് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻ ക്ലബ്ബിനെ പരാജയപ്പെടുത്തിയും ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസിനെ അഞ്ചിന് എതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയുമാണ് ചാമ്പ്യൻമാരായത്. വിജയ്കൾക്ക് സംസ്ഥാന താരം ആനന്ദ്.റ്റി.ഒ ട്രോഫി വിതരണം ചെയ്തു. ചാംമ്പ്യൻഷിപ്പിലെ മികച്ച താരങ്ങളായി ആൺകുട്ടികളുടെ വിഭാഗത്തിൽ സി.കെ.വി.എച്ച് എസിലെ സെവാൻ കബീറിനെയും, പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് സെബാസ്റ്റ്യൻ ക്ലബ്ബിലെ നിവേദിത …

സബ് ജൂനിയർ ഹാൻഡ്ബോൾ കുമാരമംഗലം എം.കെ.എൻ.എം ജേതാക്കൾ Read More »

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ക്യാഷ് അവർഡ്, മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

തിരുവനന്തപുരം: ചൈനയിലെ ഷാങ് ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയ കേരളതാരങ്ങൾക്ക് ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം ക്യാഷ് അവർഡ് അനുവദിച്ചു. സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാവിന് 12.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പിണറായി വില്ലേജിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിനോടനുബന്ധിച്ച് ഓപ്പൺ എയർ തീയേറ്റർ ഉൾപ്പെടെ നിർമ്മിക്കുന്നതിനായി പ്രോജക്ടിൻ്റെ എസ്.പി. വി ആയ കെ.എസ്.ഐ.ടി.ഐ.എൽ …

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ക്യാഷ് അവർഡ്, മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം Read More »

സംസ്ഥാന സ്കൂൾ കായികമേള, ആദ്യ സ്വർണം കരസ്ഥമാക്കി കണ്ണൂർ

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം കണ്ണൂർ സ്വന്തമാക്കി. പെൺകുട്ടികളുടെ 3000 മീറ്ററിൽ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിക്കാണ് സ്വർണം ലഭിച്ചത്. സ്കൂൾ കായികോത്സവത്തിന്റെ 65ആം പതിപ്പിന് കുന്നംകുളം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ തുടക്കമായി. പകൽ 3.30ന് കായികോത്സവം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 20 വരെ നീളുന്ന മേളയിൽ ആറ് വിഭാഗങ്ങളിലായി 96 ഇനങ്ങളിൽ 2680 കൗമാര താരങ്ങൾ അണിനിരക്കും.