തൊടുപുഴ ഉടുമ്പന്നൂരിൽ വാഹനത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് പരസ്യമായി കത്തിച്ചു; 10000 രൂപ പിഴ ചുമത്തി പഞ്ചായത്ത്
തൊടുപുഴ: എറണാകുളത്ത് നിന്നും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുവന്ന് പരസ്യമായി കത്തിച്ചയാൾക്ക് 10000 രൂപ പിഴ ചുമത്തി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. കൃഷി ഭൂമിയിലേക്ക് വളത്തിന് വേണ്ടി പച്ചക്കറി അവശിഷ്ടങ്ങൾ കൊണ്ടുവരുന്നു എന്ന പേരിൽ എറണാകുളത്ത് നിന്നും വന്ന പിക്കപ്പ് വാഹനത്തിലാണ് മാലിന്യം കൊണ്ടുവന്ന് അമയപ്ര സ്വദേശി കാരുകുന്നേൽ പൊന്നപ്പൻ സ്വന്തം പുരയിടത്തിൽ കൂട്ടിയിട്ട് കത്തിച്ചത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് എൻഫോഴ്സ്മെൻ്റ് ഹെൽത്ത് ഇൻസ്പെക്ടർ വി.ബിജുമോൻ്റെ നേതൃത്വത്തിൽ …