Timely news thodupuzha

logo

Crime

16കാരനെ പീഡിപ്പിച്ചു, കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ

ആലപ്പുഴ: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ. വള്ളിക്കുന്നം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണിക്കാവ് സ്വദേശിയായ 16കാരനെ യുവതി ഡിസംബർ ഒന്നിന് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് പല സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നും ആൺകുട്ടി മൊഴി നൽ‌കിയിട്ടുണ്ട്. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞതിനെത്തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരൻറെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. അവിടെ നിന്നാണ് ആൺകുട്ടിയുമായി യുവതിയെ കാണാതായത്. 16കാരൻറെ അമ്മ നൽകിയ പരാതിയിൽ …

16കാരനെ പീഡിപ്പിച്ചു, കൊല്ലം സ്വദേശിയായ 19കാരി അറസ്റ്റിൽ Read More »

മാർക്കോ സിനിമയുടെ വ‍്യാജ പതിപ്പ് സോഷ‍്യൽ മീഡിയയിൽ, ആലുവ സ്വദേശി അറസ്റ്റിൽ

കൊച്ചി: ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായാകനായെത്തിയ ‘മാർക്കാ’ സിനിമയുടെ വ‍്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. ആലുവ സ്വദേശി ആക്വിബ് ഹനാനാണ്(21) പിടിയിലായത്. സിനിമയുടെ വ‍്യാജ പതിപ്പ് ടെലഗ്രാം വഴി പ്രചരിപ്പിച്ചെന്നും നിർമാതാക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി. കൊച്ചി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്. തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്ന് പ്രതിയായ ആക്വിബ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. തുടർന്ന് സിനിമയുടെ വ‍്യാജ പതിപ്പ് സോഷ‍്യൽ മീഡിയയിൽ ച്രരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് …

മാർക്കോ സിനിമയുടെ വ‍്യാജ പതിപ്പ് സോഷ‍്യൽ മീഡിയയിൽ, ആലുവ സ്വദേശി അറസ്റ്റിൽ Read More »

തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ പതിനാലുകാരന് മരുന്ന് ഡോസ് കൂട്ടി നൽകിയതായി പരാതി

ഏഴുകോൺ: തിരുവനന്തപുരം മെഡിക്കൽ കോളെജ് ഫാർമസിയിൽ നിന്ന് പതിനാലുകാരന് ഡോക്‌ടർ നിർദേശിച്ചതിലും അധികം മരുന്ന് കൂട്ടി നൽകിയതായി പരാതി. അപസ്മാര സംബന്ധമായ പ്രശ്നങ്ങൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിയ ഏഴുകോൺ സ്വദേശിയായ പതിനാലുകാരനാണ് മരുന്ന് ഡോസ് കൂട്ടി നൽകിയത്. ഡോസ് കൂട്ടിയ മരുന്ന് കഴിച്ചതോടെ കുട്ടിയുടെ മനോനില തെറ്റുന്ന അവസ്ഥയിലേക്കെത്തി. നിലവിൽ കുട്ടി പ്രതിസന്ധി ഘട്ടം തരണം ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബം ഫാർമസി ജീവനക്കാർക്കെതിരേ മെഡിക്കൽ കോളേജ് സുപ്രണ്ടിന് പരാതി നൽകി. മരുന്ന് കഴിച്ചതിന് ശേഷം മകൻറെ മനോനിലയിൽ …

തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ പതിനാലുകാരന് മരുന്ന് ഡോസ് കൂട്ടി നൽകിയതായി പരാതി Read More »

ക്ഷേമ പെൻഷൻ തട്ടിപ്പ്; 38 ജീവനക്കാർക്കു കൂടി സസ്പെൻഷൻ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി. റവന്യൂ, സർവ്വേ വകുപ്പിൽ നിന്നും 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ സഹിതം തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. നേരത്തെ ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 5000 മുതൽ 50,000 രൂപ വരെ സാമൂഹ്യ പെൻഷൻ കൈപ്പറ്റിയവരുടെ വിവരങ്ങൾ ഈ ലിസ്റ്റിലുണ്ട്. പൊതുഭരണ വകുപ്പിലെ …

ക്ഷേമ പെൻഷൻ തട്ടിപ്പ്; 38 ജീവനക്കാർക്കു കൂടി സസ്പെൻഷൻ Read More »

വാരണാസിയിൽ ബലാത്സംഗം എതിര്‍ത്ത എട്ട് വയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

വാരണാസി: ബലാത്സംഗം എതിർത്ത എട്ട് വയസുകാരിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസി ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനും ബലാത്സംഗത്തിനും ഇര്‍ഷാദിനെതിരെ പൊലീസ് കേസെടുത്തു. വാരണസിയിലെ സുജാബാദിലാണ് സംഭവം. ബഹദൂര്‍പുര്‍ പ്രൈമറി സ്‌കൂളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മൊത്തം പാടുകളും മുറിവുകളും ഉണ്ടായിരുന്നു. സി.സി.റ്റി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇര്‍ഷാദ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി തിരികെ മൃതദേഹമുള്ള ചാക്കുമായി വരുന്ന ദൃശ്യങ്ങൾ നിർണായക തെളിവായി.

ആലപ്പുഴയിൽ സഹോദരിക്ക് നേരെ സ്ഥിരമായി മർദനം നടത്തി കൊണ്ടിരുന്ന ഭർത്താവിനെ അടിച്ച് കൊന്ന് യുവാവ്

പൂച്ചാക്കൽ: ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയിൽ യുവാവ് സഹോദരീ ഭർത്താവിനെ അടിച്ചും കുത്തിയും കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ചക്കാലനികർത്ത് റിയാസാണ്(36) മരിച്ചത്. സംഭവത്തിൽ റിയാസിന്റെ ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ്(36), പിതാവ് നാസർ(60) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. മരിച്ച റിയാസും ഭാര്യ റനീഷയും തമ്മിൽ വഴക്കും റനീഷയെ മർദിക്കലും പതിവായിരുന്നെന്നു. ബുധനാഴ്ച രാത്രിയും വഴക്കും മർദനവും ഉണ്ടായിരുന്നു. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് ചിലമ്പശേരി നിബുവിന്റെ …

ആലപ്പുഴയിൽ സഹോദരിക്ക് നേരെ സ്ഥിരമായി മർദനം നടത്തി കൊണ്ടിരുന്ന ഭർത്താവിനെ അടിച്ച് കൊന്ന് യുവാവ് Read More »

പലക്കാട് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ 2 യുവാക്കൾ പിടിയിൽ

പാലക്കാട്: വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ 2 യുവാക്കൾ പിടിയിൽ. പാലക്കാട് പുതുനഗരത്താണ് സംഭവം. കൊടുവായൂർ സ്വദേശികളായ അൽത്താഫ് അലി, ആഷിഖ് എന്നിവരാണ് പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ‍്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേട്; കേസിൽ പ്രസിഡൻ്റിനെയും ഡയറക്‌ടർ ബോർഡ് അംഗത്തെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊല്ലം: യുഡിഎഫ് നിയന്ത്രണത്തിലുള്ള കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേടിൽ ഡയറക്‌ടർ ബോർഡ് അംഗം അൻവറുദ്ദീനെയും ബാങ്ക് പ്രസിഡൻറ് അൻസാർ അസീസിനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതികളുടെ മുൻകൂർ ജാമ‍്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ‍്യപേക്ഷ തള്ളിയ കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടർന്നും അറസ്റ്റില്ലാതെ വന്നതോടെ പ്രതിഷേധം ശക്തമായി. 120 കോടിയുടെ ക്രമക്കേടായിരുന്നു കൊല്ലൂർവിള സഹകരണ ബാങ്കിൽ കണ്ടെത്തിയത്. സ്ഥിര നിക്ഷേപകർക്ക് ചട്ടവിരുദ്ധമായി പലിശ നൽകി, ഒരു പ്രമാണം ഉപയോഗിച്ച് പലർക്കും വായ്പ നൽകി, …

കൊല്ലൂർവിള സഹകരണ ബാങ്ക് ക്രമക്കേട്; കേസിൽ പ്രസിഡൻ്റിനെയും ഡയറക്‌ടർ ബോർഡ് അംഗത്തെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു Read More »

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരേ കേസെടുത്തു

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരേ കേസെടുത്തു. കണ്ണൂരിൽ നടന്ന കെഎസ്‌യു മാർച്ചിനെ തുടർന്ന് അബിൻ വർക്കി മാധ്യമങ്ങളെ കണ്ടപ്പോൾ പി ശശിയുടെ വാക്ക് കേട്ട് കെഎസ്‌യു കാരെ ആക്രമിച്ചാൽ പൊലീസുകാരെ തെരുവിൽ അടിക്കുമെന്ന് അബിൻ വർക്കി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ എസ്ഐ പി.പി. ഷമീലിൻ്റെ പരാതിയിലാണ് കേസ്.

പെരുമ്പാവൂർ കൊലപാതകം; അമീറുൽ ഇസ്ലാമിന് മനോനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്ലാമിൻറെ മനോനിലയിൽ പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട് സുപ്രീം കോടതിയ്ക്ക് കൈമാറി. തൃശൂർ മെഡിക്കൽ കോളേജിലെ മനഃശാസ്ത്രജ്ഞർ, മനോരോഗ ചികത്സ വിദഗ്‌ദ്ധർ, ഞരമ്പ് രോഗ വിദഗ്ദ്ധർ എന്നിവർ അടങ്ങുന്ന മെഡിക്കൽ ബോർഡാണ് അമീറുൽ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 2017 മുതൽ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ് അമീറുൾ ഇസ്ലാം. ജോലിയിൽ കൃത്യമാണെന്നും …

പെരുമ്പാവൂർ കൊലപാതകം; അമീറുൽ ഇസ്ലാമിന് മനോനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് Read More »

കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ: മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

കട്ടപ്പന: സാബുവിന്റെ ആത്മഹത്യയിൽ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലാർക്ക് സുജാ മോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ചൊവാഴ്ച ചേർന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഈ മൂവരുടെയും പേരുകൾ ഉണ്ടായിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഇവർക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.

കാറിടിച്ച് വിദ‍്യാർത്ഥികളെ കൊലപ്പെടുത്താൻ ശ്രമം: യൂട‍്യൂബർ ഷഹീൻ ഷാക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ: വിദ‍്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട‍്യൂബർ ഷഹീൻ ഷാക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തൃശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഏപ്രിൽ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കേരള വർമ കോളെജ് റോഡിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ‍്യർത്ഥികളായ മണ്ണൂത്തി സ്വദേശി ഗൗതം കൃഷ്ണയെയും സുഹൃത്തിനെയും ഷഹീൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹീനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര‍്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് …

കാറിടിച്ച് വിദ‍്യാർത്ഥികളെ കൊലപ്പെടുത്താൻ ശ്രമം: യൂട‍്യൂബർ ഷഹീൻ ഷാക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് Read More »

പാലക്കാട് സ്കൂളിൽ ഒരുക്കിയ പുൽക്കൂട് തകർത്ത സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി

പാലക്കാട്: തത്തമംഗലത്ത് ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ചിറ്റൂർ ഡിവൈഎസ്പി വി.എ. കൃഷ്ണദാസിൻറെ മേൽനോട്ടത്തിൽ ചിറ്റൂർ സിഐ എം.ജെ. മാത്യുവിനാണ് അന്വേഷണച്ചുമതല. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസികിൻറെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകരോടും പിടിഎ ഭാരവാഹികളോടും പൊലീസ് ചൊവ്വാഴ്ച കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയും. നല്ലേപ്പിള്ളി സ്കൂളിലെ സംഭവത്തിൽ മണിക്കൂറുകൾക്കകം പൊലീസ് വി.എച്ച്.പി പ്രവർത്തകരായ പ്രതികളെ പിടികൂടിയിരുന്നു. അധ്യാപകർ നൽകിയ …

പാലക്കാട് സ്കൂളിൽ ഒരുക്കിയ പുൽക്കൂട് തകർത്ത സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി Read More »

ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു . 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരിൽ നിന്ന് പെൻഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാൻ ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി എടുക്കാനും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ക്രമക്കേട് നടത്തിയ സർക്കാർ ഉദ്യോഗസ്ഥരിൽ ഏറ്റവുമധികം പേർ ആരോഗ്യവകുപ്പ് ജീവനക്കാരാണ്. വർഷങ്ങളായി ക്ഷേമ പെൻഷൻ വാങ്ങി കൊണ്ടിരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം …

ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മൊഴിയെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരേ കോട്ടയം പൊൻകുന്നം പൊലീസായിരുന്നു കേസെടുത്തത്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ ഇതുവരെ 50 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാല് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെന്ന് സർക്കാർ കോടതിയെ അറയിച്ചിരുന്നു. അന്വേഷണ സംഘത്തിന് മൊഴി നൽകിയതിൻ്റെ …

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മൊഴിയെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു Read More »

സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം യോഗത്തിൽ പങ്കെടുത്തതായി മൊഴി

തൃശൂർ: തിരുവമ്പാടി ദേവസ്വ യോഗത്തിൽ സുരേഷ് ഗോപിയും പങ്കെടുത്തതായി മൊഴി. തിരുവമ്പാടി ദേവസ്വം ജോയിൻറ് സെക്രട്ടറി പി ശശിധരനാണ് മൊഴി നൽകിയത്. വെടിക്കെട്ട് നടത്തണമെന്ന് സുരേഷ് ഗോപി നിർദേശിച്ചുവെന്നും ദേവസ്വത്തിൻറെ തീരുമാനങ്ങൾക്ക് ബി.ജെ.പി നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബി ഗോപാലകൃഷ്ണൻ, വൽസൻ തില്ലങ്കരി എന്നിവരും സുരേഷ്ഗോപിക്കൊപ്പം വന്നുവെന്ന് പി ശശിധരൻ വ്യക്തമാക്കി. അട്ടിമറിച്ചത് തിരുവമ്പാടി ദേവസ്വമാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായി ജനവികാരം തിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ സുന്ദർമേനോൻ, …

സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം യോഗത്തിൽ പങ്കെടുത്തതായി മൊഴി Read More »

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹരിയാനയിൽ മൂന്ന് പേർ വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുളയിൽ ജന്മദിനാഘോഷത്തിനിടെ മൂന്ന് പേർ വെടിയേറ്റ് മരിച്ചു. 25 വയസ് പ്രായം തോന്നിക്കുന്ന മൂവരും ഡൽഹി സ്വദേശികളാണെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പഞ്ച്കുളയിലെ ഹോട്ടൽ സുൽത്താനത്തിൽ നിന്നും ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂവർക്കും നേരേ അക്രമികൾ ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ മൂന്നരയോടെയായിരുന്നു പൊലീസ് കൺട്രോൾ റൂമിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മുൻ വൈരാഗ‍്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് …

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹരിയാനയിൽ മൂന്ന് പേർ വെടിയേറ്റ് മരിച്ചു Read More »

പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ട്

തൃശൂർ: തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ റിപ്പോർട്ട്. പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം മുൻകൂട്ടി തിരുമാനിച്ചതായും സുന്ദർ മേനോൻ, ഗിരീഷ്, വിജയമേനോൻ, ഉണ്ണി കൃഷ്ണൻ, രവി തുടങ്ങിയവർ ഇതിനായി പ്രവർത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാരിനെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ‍്യമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവമ്പാടി ദേവസ്വത്തിലെ ചിലരാണ് കുഴപ്പങ്ങൾ സൃഷ്ട്ടിച്ചതെന്നും തൽപ്പരകക്ഷികളുമായി ചേർന്ന് ഗൂഡാലോചന നടത്തി ഉത്സവം അട്ടിമറിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് നിയമപരമായിട്ടാണ് പ്രവർത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ …

പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ട് Read More »

മഹാത്മാഗാന്ധി പാക്കിസ്ഥാൻ്റെ രാഷ്‌ട്രപിതാവെന്ന് ഗായകൻ അഭിജിത് ഭട്ടാചാര്യ

മുംബൈ: മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഗായകൻ അഭിജിത് ഭട്ടാചാര്യയുടെ പരാമർശം വിവാദത്തിൽ. മഹാത്മാഗാന്ധി പാക്കിസ്ഥാൻറെ രാഷ്ട്രപിതാവാണ്, ഇന്ത്യയുടേതല്ലെന്നായിരുന്നു അഭിജിത്തിൻറെ പരാമർശം. ഇതിനെതിരേ സാമൂഹിക, സാംസ്കാരിക രംഗത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമ പ്രവർത്തകൻ ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റ് ഷോയിൽ സം​ഗീത സംവിധായകൻ ആർ.ഡി ബർമനെക്കുറിച്ച് പറയുമ്പോഴാണ് അഭിജിത് ഭട്ടാചാര്യ മഹാത്മാ ​ഗാന്ധിയെക്കുറിച്ച് പരാമർശം നടത്തിയത്. മഹാത്മാ ​ഗാന്ധിയേക്കാൾ വലിയയാളാണ് പഞ്ചം ദായെന്ന് വിശേഷണമുള്ള ആർ.ഡി ബർമനെന്ന് അഭിജിത് പറഞ്ഞു. മഹാത്മാ ​ഗാന്ധിയാണ് നമ്മുടെ രാഷ്ട്ര പിതാവെങ്കിൽ സം​ഗീതത്തിലെ പിതാവ് …

മഹാത്മാഗാന്ധി പാക്കിസ്ഥാൻ്റെ രാഷ്‌ട്രപിതാവെന്ന് ഗായകൻ അഭിജിത് ഭട്ടാചാര്യ Read More »

യുവതി മരിച്ച സംഭവം: അല്ലു അർജുനെതിരെ തെളിവുമായി പൊലീസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിയേറ്റർ പരിസരത്തെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരേ തെളിവുകൾ പുറത്തുവിട്ട് പൊലീസ്. സന്ധ്യാ തിയേറ്ററിലെ കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. നടൻറെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്. യുവതി മരിച്ച വിവരം തിയേറ്ററിൽവച്ച് അല്ലുവിനെ പൊലീസ് അറിയിച്ചിരുന്നതായി ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. എന്നാൽ അദ്ദേഹം തിയേറ്ററിൽ നിന്നും പോവാൻ …

യുവതി മരിച്ച സംഭവം: അല്ലു അർജുനെതിരെ തെളിവുമായി പൊലീസ് Read More »

മദ‍്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ പ്രൊസിക‍്യൂട്ട് ചെയ്യാൻ ലെഫ്. ഗവർണർ അനുമതി നൽകി

ന‍്യൂഡൽഹി: ഡൽഹി മദ‍്യനയ കേസിൽ ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മുഖ‍്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രൊസിക‍്യൂട്ട് ചെയ്യാൻ അനുമതി. ഇ.ഡിയുടെ അപേക്ഷയിൽ ലെഫ്. ഗവ. വി.കെ സക്സേനയാണ് അനുമതി നൽകിയത്. കഴിഞ്ഞ മാർച്ചിൽ 100 കോടി അഴിമതി ആരോപിക്കപ്പെട്ട കേസിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറിൽ സുപ്രീംകോടതി ജാമ‍്യം അനുവദിക്കുകയും ചെയ്തിരുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം(പി.എം.എൽ.എ) പ്രകാരം പ്രോസിക്യൂഷന് അനുമതി നൽകണമെന്നാണ് ഇഡിയുടെ ആവശ‍്യം. കെജ്‌രിവാൾ ഗുരുതരമായി അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക‍്യൂട്ട് …

മദ‍്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ പ്രൊസിക‍്യൂട്ട് ചെയ്യാൻ ലെഫ്. ഗവർണർ അനുമതി നൽകി Read More »

കട്ടപ്പനയിൽ ആത്മഹത്യ ചെയ്തയാളുടെ ഭാര്യയുടെ മൊഴി പോലീസ് രേഖപെടുത്തി

ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി പോലീസ് രേഖപെടുത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ റ്റി മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൊഴി എടുത്തത്. ആത്മഹത്യ ചെയ്ത നിക്ഷേപകനെയും കുടുംബത്തെയും കട്ടപ്പന റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതര്‍ ഏറെ ദ്രോഹിച്ചതായി മരിച്ച സാബുവിന്റെ ഭാര്യ മേരിക്കുട്ടി. ബാങ്ക് മുൻ പ്രസിഡൻ്റും സി.പി.എം നേതാവുമായ വി.ആർ സജി ഭീഷണിപ്പെടുത്തി. ഇത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും തനിക്ക് നീതി ലഭിക്കണമെന്നും മേരിക്കുട്ടി പറഞ്ഞു.

പ്രോവിഡൻസ് ഫണ്ട് തട്ടിപ്പിൽ മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

ബാംഗ്ലൂർ: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. പ്രോവിഡൻസ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട്. ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരുടെ അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ആരേപണം. പി.എഫ് റീജിയണൽ കമ്മിഷണർ എസ് ഗോപാൽ റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ പുലികേശി നഗർ പൊലീസിന് നിർദേശം നൽകി. താരത്തിന്‍റെ സ്ഥാപനത്തിൽ ജോലി ച്ചെയ്യുന്ന ജീവനക്കാർക്കും …

പ്രോവിഡൻസ് ഫണ്ട് തട്ടിപ്പിൽ മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട് Read More »

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസ്; ജോർജ് കുര‍്യന് ഇരട്ട ജീവപര‍്യന്തം

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര‍്യന് ഇരട്ട ജീവപര‍്യന്തവും 20 ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കൊല്ലം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിലാണ് വിധി. പ്രതി കുറ്റകാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരേ പൊലീസ് ചുമത്തിയ വകുപ്പുകൾ പ്രോസിക‍്യൂഷൻ കോടതിയിൽ തെളിയിച്ചു. കൊലപാതകം, വീട്ടിൽ കയറി ആക്രമിക്കൽ, ആയുധം കയ്യിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് പൊലീസ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 2022 മാർച്ചിലായിരുന്നു …

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസ്; ജോർജ് കുര‍്യന് ഇരട്ട ജീവപര‍്യന്തം Read More »

തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റു. ചെങ്കൽ ഗവ. യു.പി.എസിലെ വിദ്യാർത്ഥിനിക്കാണ് പാമ്പുകടിയേറ്റത്. ചെങ്കൽ സ്വദേശികളായ ജയൻ നിവാസിൽ ഷിബു- ബീന ദമ്പതികളുടെ മകൾ നേഹയ്ക്കാണ്(12) പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. ആഘോഷത്തിനിടെ നേഹയുടെ വലതുകാൽ പാദത്തിൽ പാമ്പുകടിക്കുകയായിരുന്നു. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. ഉടനെ തന്നെ നേഹയെ സ്‌കൂൾ അധികൃതർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. നിലവിൽ …

തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു Read More »

ആലുവ പൊലീസ് സ്റ്റേഷനിൽ‌ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി

കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനിൽ‌ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി. 15 വയസുകാരിയെ പീഡിപ്പിച്ച അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയിൽ ചാടിയത്. സെല്ലിൽ കിടന്ന പ്രതിയെ പൂട്ടിയിരുന്നില്ലെന്നാണ് വിവരം. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. പൊലീസിൻറെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ മറ്റു പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് വിവരം.

പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി. വരാഹി അസോസിയേറ്റ്സ് സി.ഇ.ഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യും. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ച് വരുത്തിയത് അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്സായിരുന്നു. പൂരനഗരിയിലെത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സി.പി.ഐ തൃശൂർ മണ്ഡലം …

പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി Read More »

കോതമം​ഗലത്ത് ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; സ്വന്തം കുട്ടിയല്ലാത്തതിനാൽ പ്രതി ഒഴിവാക്കിയതാണെന്ന് പൊലീസ്

കോതമംഗലം: നെല്ലിക്കുഴി പുതുപ്പാലത്ത് അതിഥി തൊഴിലാളിയായ അജാസ് ഖാൻറെ (33) ആറു വയസുകാരി മകൾ മുസ്‌ക്കാൻറെ കൊലപാതകത്തിന് ദുർമന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് കോതമംഗലം പൊലീസ്. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ തന്നെയായിരുന്നു കൊലപാതകം. കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻറെ മുസ്‌ക്കാനാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ ആയിരുന്നു കൊലപാതകമെന്ന് അജാസ്ഖാൻറെ രണ്ടാം ഭാര്യയായ അനീസ(23) പോലീസിന് മൊഴി നൽകി. വ്യാഴാഴ്ച രാവിലെ 6.30നാണ് അജാസ് ഖാൻറെ ആദ്യ …

കോതമം​ഗലത്ത് ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; സ്വന്തം കുട്ടിയല്ലാത്തതിനാൽ പ്രതി ഒഴിവാക്കിയതാണെന്ന് പൊലീസ് Read More »

മഹാരാഷ്ട്രയിൽ ഹണിമൂൺ പോവുന്നതിനെ ചൊല്ലിയുണ്ടാ തർക്കത്തിനിടയിൽ നവ വരന്‍റെ ദേഹത്ത് ഭാര്യാ പിതാവ് ആസിഡ് ഒഴിച്ചു

താനെ: ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിൽ നവ വരനുമേൽ ആസിഡ് ഒഴിച്ച് ഭാര്യ പിതാവ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അടുത്തിടെ വിവാഹിതനായ ഇബാദ് അതിക് ഫാൽകെയാണ് ആക്രമണത്തിനിര‍യായത്. വിവാഹത്തിന് ശേഷം ഭാര്യയ്‌ക്കൊപ്പം കശ്മീരിലേക്ക് പോകണമെന്നാണ് യുവാവ് വ്യക്തമാക്കി. എന്നാൽ വിദേശത്തുള്ള തീർഥാടന കേന്ദ്രങ്ങളിലേക്ക് പോകാനായിരുന്നു ഭാര്യാ വീട്ടുകാർ നിർദേശിച്ചത്. ഇതിനേച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിലാണ് ഭാര്യാ പിതാവ് നവവരന്‍റെ മേൽ ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ മുഖത്തും ദേഹത്തും പരുക്കേറ്റ 29 കാരൻ നിലവിൽ ചികിത്സയിലാണ്. 65കാരനായ ഭാര്യാ …

മഹാരാഷ്ട്രയിൽ ഹണിമൂൺ പോവുന്നതിനെ ചൊല്ലിയുണ്ടാ തർക്കത്തിനിടയിൽ നവ വരന്‍റെ ദേഹത്ത് ഭാര്യാ പിതാവ് ആസിഡ് ഒഴിച്ചു Read More »

പൂനെയിൽ ബസിൽ വെച്ച് ഉപദ്രവിച്ച യുവാവിന്‍റെ മുഖത്തടിച്ച് സ്ത്രീ

മഹാരാഷ്ട്ര: പൂനെയിലെ സ്വകാര്യ ബസിൽ വച്ച് ഉപദ്രവിച്ച യുവാവിന്‍റെ മുഖത്തടിച്ച് സ്ത്രീ. ബസിൽ മദ്യപിച്ച് കയറിയ യുവാവ് സ്ത്രീയ്ക്ക് നേരെ പരാക്രമം നടത്തുകയായിരുന്നു. സ്ത്രീയുടെ തൊട്ടടുത്ത സീറ്റിലിരുന്നുക്കൊണ്ടാണ് യുവാവ് സ്ത്രീയെ ഉപദ്രവിച്ചതെന്നാണ് ആരോപണമുയരുന്നത്. യുവാവിന്‍റെ ഷർട്ടിൽ കുത്തി പിടിച്ച് നിരവധി തവണയാണ് സ്ത്രീ യുവാവിന്‍റെ മുഖത്തടിക്കുന്നത്. തന്‍റെ തെറ്റ് സമ്മതിച്ച് യുവാവ് മാപ്പ് പറയുന്നുണ്ടെങ്കിലും സ്ത്രീ തുടരെ തുടരെ മുഖത്തടിക്കുകയായിരുന്നു. ഇതോടെ ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. പ്രശ്നം ഗുരുതരമായിട്ടും ബസിനുള്ളിലെ സഹയാത്രികരാരും ഇടപെടാന്‍ പോലും …

പൂനെയിൽ ബസിൽ വെച്ച് ഉപദ്രവിച്ച യുവാവിന്‍റെ മുഖത്തടിച്ച് സ്ത്രീ Read More »

ഇടുക്കിയിൽ അഞ്ച് വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛന് 7 വർഷവും രണ്ടാനമ്മയ്ക്ക് 10 വർഷവും തടവ്

ഇടുക്കി: കുമളിയിൽ അഞ്ച് വയസുകാരൻ ഷെഫീക്കിനെ വധിക്കാൻ ശ്രമിച്ച കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. അച്ഛൻ ഷെരീഫിന് ഏഴ് വർഷം തടവും 50000 രൂപ പിഴയും രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷവുമാണ് തടവ് ശിക്ഷ. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് നിർണായകമായ കോടതി വിധി. മെഡിക്കൽ തെളിവുകളുടെയും സാഹചര‍്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രൊസിക‍്യൂഷൻ വാദം. ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ക്രൂരമായി മർദനത്തിനിരയായ …

ഇടുക്കിയിൽ അഞ്ച് വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛന് 7 വർഷവും രണ്ടാനമ്മയ്ക്ക് 10 വർഷവും തടവ് Read More »

കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സഹകരണ മേഖലയിലെ സി.പി.എം കൊള്ളയുടെ രക്തസാക്ഷി; മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം

തിരുവനന്തപുരം: സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയില്‍ സാബു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. ചെറുകിട കച്ചവടക്കാരനായ സാബു ജീവിതകാലം മുഴുവന്‍ സമ്പാദിച്ച 25 ലക്ഷം രൂപയാണ് കട്ടപ്പന സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയുടെ ചികിത്സാ ചെലവുകള്‍ക്ക് നിക്ഷേപം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അതിന് തയാറായില്ല. നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ഇന്നലെയും …

കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സഹകരണ മേഖലയിലെ സി.പി.എം കൊള്ളയുടെ രക്തസാക്ഷി; മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം Read More »

ക്രിസ്തുമസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച; ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു

കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിൻറെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങി ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ എം.എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയാക്കിയിരുന്നു. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും.

കോതമംഗലത്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ല

കോതമംഗലം: നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മുസ്‌കാന്‍റെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. കേസിൽ രണ്ടാനമ്മ അനീഷ അറസ്റ്റിലും പിതാവ് അജാസ്‌ ഖാന്‍ കസ്റ്റഡിയിലുമായതോടെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. അജാസിന്‍റെയും അനീഷയുടെയും ബന്ധുക്കളെ വിവരം അറിയിച്ചതായി പൊലീസ്‌ പറഞ്ഞു. എന്നാൽ, ബന്ധുക്കൾ എപ്പോൾ എത്തുമെന്നതിൽ വ്യക്തതയില്ല. അനിഷയുടെ സ്വന്തം മകൾ രണ്ടുവയസുകാരി എൽമയും സംഭവത്തോടെ തനിച്ചായി. നിലവിൽ പിതാവിനൊപ്പം പൊലീസ്‌ സ്റ്റേഷനിലുള്ള കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റും. 25 വർഷംമുമ്പാണ്‌ അജാസിന്‍റെ കുടുംബം നെല്ലിക്കുഴിയിൽ എത്തിയത്‌. ഇവിടത്തെ …

കോതമംഗലത്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ല Read More »

ഭാര്യയുടെ ചികിത്സക്കായി നിക്ഷേപ തുക ചോദിച്ചയാളെ പണം നൽകാതെ അപമാനിച്ചു, ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കി നിക്ഷേപകൻ

ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കിലെത്തിയിരുന്നു. എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിൻറെ പടികൾക്ക് …

ഭാര്യയുടെ ചികിത്സക്കായി നിക്ഷേപ തുക ചോദിച്ചയാളെ പണം നൽകാതെ അപമാനിച്ചു, ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കി നിക്ഷേപകൻ Read More »

ക്ഷേമ പെൻഷൻ തട്ടിപ്പിൽ‌ കൂടുതൽ നടപടി

തിരുവനന്തപുരം: പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി. പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ പിരിച്ച് വിടാന്‍ നിർദേശം. ആറ് പാർട്ട് ടൈം സ്വീപ്പർമാർക്കെതിരെയാണ് നടപടി. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് നിർദേശം. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ നിരക്കിൽ തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. പെൻഷൻ തട്ടിപ്പില്‍ ഇന്നലെയും മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് പേരെ സസ്പെന്‍റ് ചെയ്തിരുന്നു. അതേസമയം, താഴേ തട്ടിലുള്ളജീവനക്കാർക്കെതിരേ മാത്രമാണ് പെൻഷൻ തട്ടിപ്പിൽ ഇതുവരേ നടപടി …

ക്ഷേമ പെൻഷൻ തട്ടിപ്പിൽ‌ കൂടുതൽ നടപടി Read More »

തിരുനെൽവേലിയിൽ തള്ളിയ ആശുപത്രി മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ഉത്തരവ്

ചെന്നൈ: തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവ്. മാലിന്യം തള്ളിയതിൻറെ പൂർണ ഉത്തരവാദിത്വം കേരളത്തിനാണെന്നും പല തവണയായി ഈ പ്രവണത തുടരുന്നുവെന്നും ട്രൈബ്യൂണൽ ബെഞ്ച് കുറ്റപ്പെടുത്തി. മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. സംഭവത്തിൽ ട്രൈബ്യൂണൽ കേരളത്തിനെതിരേ സ്വമേധയ കേസെടുത്തിരുന്നു. മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്ത ആശുപത്രികൾക്ക് …

തിരുനെൽവേലിയിൽ തള്ളിയ ആശുപത്രി മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ഉത്തരവ് Read More »

കാഞ്ഞിരപ്പളളി ഇരട്ടക്കൊലപാതകത്തിൽ ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി

കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ. രണ്ട് വർഷം നീണ്ട് നിന്ന വിചാരണക്കൊടുവിലാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2022 മാർച്ച് ഏഴിനാണ് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വെച്ച് പ്രതി ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനേയും അമ്മാവൻ മാത്യു സ്കറിയേയും വെടിവെച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിവേഗത്തിൽ വീചാരണയും പൂർത്തിയാക്കി. എന്നാൽ വിചാരണ കാലയളവിൽ …

കാഞ്ഞിരപ്പളളി ഇരട്ടക്കൊലപാതകത്തിൽ ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി Read More »

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വെണ്ണല സ്വദേശി അല്ലിയാണ്(72) മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. പൊലീസ് വിവരം തേടിയപ്പോൾ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടുവെന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളെജിലേക്ക് …

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More »

ക്ഷേമ പെൻഷൻ തട്ടിപ്പിൽ ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു. കാസർകോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റൻറ് ഗ്രേഡ് 2, സാജിത കെ.എ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജി ഷീജാകുമാരി. വടകര ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മൻസിൽ, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ …

ക്ഷേമ പെൻഷൻ തട്ടിപ്പിൽ ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളുന്നു; കേരളത്തോട് അതൃപ്തി, ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു

ചെന്നൈ: തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലി ജില്ലയിൽ തള്ളുന്ന സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണ് പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തോട് ട്രൈബ്യൂണൽ ചോദിച്ചു. മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. …

ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളുന്നു; കേരളത്തോട് അതൃപ്തി, ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു Read More »

തൊടുപുഴയിൽ പോക്സോ കേസ് പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു

തൊടുപുഴ: പോക്സോ കേസിൽ ഉൾപ്പെട്ട 17 കാരനെ പിടികൂടുന്നതിനിടെ പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അജേഷ് കെ ജോണിൻറെ കൈക്കാണ് മുറിവേറ്റത്. മൂന്നാറിനു സമീപത്തുള്ള സ്കൂൾ വിദ്യാർഥിനിയായ 15 കാരിയെ സമൂഹ മാധ്യമങ്ങളിലുടെയാണ് പ്രതി പരിചയപ്പെടുന്നത്. ഇതിനുശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി ഓൺലൈനായി നഗ്ന ദൃശ്യങ്ങളും വീഡിയോകളും പകർത്തി. ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച കുട്ടിയെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് എസ്.ഐയുടെ …

തൊടുപുഴയിൽ പോക്സോ കേസ് പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു Read More »

കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

കൊല്ലം: കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സാം നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ മടത്തറ സ്വദേശി സജീർ ആറസ്റ്റിലായി. ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ സജീർ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ അഷ്‌റഫിനെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം സജീർ ചിതറ പെലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി. സജീറും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയിരുന്നു. …

കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം Read More »

മൂന്ന് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; പുനെയിൽ ഒമ്പത് വയസുകാരൻ പൊലീസ് പിടിയിൽ

പുനെ: മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് ഒമ്പത് വയസുകാരൻ പിടിയിൽ. പൂനെയിലെ കോണ്ട്വയിൽ ചൊവ്വാഴ്ചയാണ് സംഭവം. പൊലീസ് ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് (ജെജെബി) മുന്നിൽ ഹാജരാക്കി. തുടർന്ന് കുട്ടിക്ക് ജാമ്യം അനുവദിക്കുകയും കുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയക്കുകയും ചെയ്തു. ഒരേ പ്രദേശത്ത് താമസിക്കുന്ന രണ്ട് കുടുംബക്കാരും അയൽവാസികളാണ്. പെൺകുട്ടിയുടെ വീടിന് സമീപത്ത് വച്ചാണ് പീഡനം നടന്നത്. പെൺകുട്ടി അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ പൊലീസിൽ വിവരമറിയിച്ചു. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ …

മൂന്ന് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; പുനെയിൽ ഒമ്പത് വയസുകാരൻ പൊലീസ് പിടിയിൽ Read More »

അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം, മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: എം.ആർ അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ്ങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിലവിലെ ഡി.ജി.പി ദർവേഷ് സാഹിബ് 2025 ജൂലൈയിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത് കുമാറിനെ പരിഗണിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് സ്ഥാനക്കയറ്റം. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസമല്ലെന്നായിരുന്നു ശുപാർശ. സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരുടെ …

അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം, മന്ത്രിസഭാ യോഗത്തിൽ തീരുമാനം Read More »

മുംബൈയിൽ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ 45 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു: യുവതി അറസ്റ്റിൽ

മുംബൈ: മോഷണ കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താൻ നവജാത ശിശുവിനെ വിറ്റ അമ്മയും കൂട്ടാളികളും അറസ്റ്റിൽ. ദാദർ സ്വദേശിനിയായ യുവതിയും എട്ട് കൂട്ടാളികളുമാണ് പിടിയിലായത്. തന്‍റെ മരുമകൾ മനീഷ യാദവ്(32) കുട്ടിയെ വിറ്റെന്ന് കാട്ടി ഭർതൃമാതാവ് നൽകിയ പരാതിയിലാണ് പൊലീസ് അറസ്റ്റ്. അറസ്റ്റിലായവരിൽ നഴ്സും കല്യാണ ബ്രോക്കർമാരും ഉൾപ്പെടെയുണ്ടെന്നും വൻ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 45 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് യുവതി വിറ്റത്. തുക നാല് ലക്ഷം രൂപ. അതിൽ 1.5 …

മുംബൈയിൽ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ 45 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു: യുവതി അറസ്റ്റിൽ Read More »

വിമത പ്രവർത്തനം; അങ്കമാലി അതിരൂപതയിലെ 4 വൈദികരെ ചുമതലകളിൽ നിന്ന് നീക്കി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ നാല് വിമത വൈദികർക്കെതിരേ നടപടി. നാല് വൈദികരെ ചുമതലകളിൽ നിന്ന് നീക്കി. ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ഫാ. ജോഷി വേഴപ്പറമ്പിൽ, ഫാ. തോമസ് വാളൂക്കാരൻ, ഫാ. ബെന്നി പാലാട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റ് മൂന്ന് പേർ. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്ന് പേരെയും വിമത പ്രവർത്തനത്തിന്‍റെ പേരിലാണ് നീക്കിയത്. ക്രിസ്മസിന് മുമ്പ് കൂടുതൽ വൈദികർക്കെതിരേ …

വിമത പ്രവർത്തനം; അങ്കമാലി അതിരൂപതയിലെ 4 വൈദികരെ ചുമതലകളിൽ നിന്ന് നീക്കി Read More »

സൈബർ തട്ടിപ്പ്; കോട്ടയത്ത് വെർച്വൽ അറസ്റ്റിലായ ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്

കോട്ടയം: വെർച്വൽ അറസ്റ്റ് തട്ടിപ്പ് ലൈവായി പൊളിച്ച് പൊലീസ്. വെർച്വൽ അറസ്റ്റിൽ നിന്ന് ചങ്ങനാശേരി സ്വദേശിയായ ഡോക്ടറെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ബാങ്കിൽ നിന്ന് കൂടുതൽ തുക ഒരു ഉത്തരേന്ത്യൻ അക്കൗണ്ടിലേക്ക് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്കിൻറെ ഇൻറേണൽ സെക്യൂരിറ്റി വിഭാഗം സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ബാങ്കിലെത്തി ഡോക്‌ടറുടെ അഡ്രസ് അടക്കം ശേഖരിച്ച ശേഷം പൊരുന്നയിലുള്ള ഡോക്‌ടറുടെ വീട്ടിലെത്തി. കോളിങ്ങ് ബെൽ അടിച്ചെങ്കിലും വാതിൽ തുറക്കാൻ ഡോക്ടർ തയ്യാറായില്ല. വെർച്വൽ അറസ്റ്റിലാണെന്ന് ഭയന്ന് നിന്ന സ്ഥലത്ത് …

സൈബർ തട്ടിപ്പ്; കോട്ടയത്ത് വെർച്വൽ അറസ്റ്റിലായ ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ് Read More »

മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം

മലപ്പുറം: വയമ്പൂരിൽ വാഹനം നടുറോഡിൽ സഡൻ ബ്രേക്കിട്ടത് ചോദ്യം ചെയ്ത യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദീന് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. ഷംസുദീൻറെ കണ്ണിന് ഗുരുതര പരുക്കേറ്റു. ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തിൽ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ത്യൻ പ്രസിഡന്റിൻറെ പേരിൽ സൈബർ തട്ടിപ്പ്

ന്യൂഡൽഹി: വ്യാജ അക്കൗണ്ടുകൾ വഴി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് ഇന്ന് സൈബർ തട്ടിപ്പുകാരുടെ പ്രധാന ഹോബിയായിരിക്കുകയാണ്. സെലിബ്രിറ്റികൾ മുതൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ വരെ ഉപയോഗിച്ച് പണം തട്ടുന്ന സംഭവങ്ങൾ നിരവധിയാണ്. എന്നാൽ, ഇപ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവിൻറെ പേര് ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമമാണ് ഫെയ്സ്ബുക്ക് വഴി നടത്തിയിരിക്കുന്നത്. ത്സാർഖണ്ഡിൽ നിന്നുളള മൻതു സോണി എന്ന യുവാവിനെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. ദ്രൗപദി മുർമുവിൻറെ പേരും ചിത്രവും മറ്റു വിവരങ്ങളും …

ഇന്ത്യൻ പ്രസിഡന്റിൻറെ പേരിൽ സൈബർ തട്ടിപ്പ് Read More »