Timely news thodupuzha

logo

Crime

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ മേഖലയിലേക്കും നീളും

ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സിനിമാ മേഖലയിലേക്ക് അന്വേഷണം വ‍്യാപിപ്പിച്ച് എക്സൈസ്. പ്രതികളുടെ മൊഴിയിലുള്ള രണ്ട് സിനിമാ താരങ്ങളുമായി ഇവർക്കുള്ള ബന്ധം അന്വേഷിക്കുമെന്നും വേണ്ടി വന്നാൽ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് പറഞ്ഞു. കൂടുതൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എക്സൈസ്. കേസിൽ മുഖ‍്യ പ്രതിയായ ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താനും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്സൈസിനു ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ രണ്ടു പ്രമുഖ താരങ്ങൾക്ക് ലഹരി കൈമാറിയെന്നായിരുന്നു പ്രതി നേരത്തെ എക്സൈസിന് നൽകിയ മൊഴി. …

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ മേഖലയിലേക്കും നീളും Read More »

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ സ്വകാര്യ ചാനൽ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വിട്ട് സ്വകര്യ ചാനൽ. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടൻ ദിലീപാണെന്നും പ്രതിഫലമായി ഒന്നര കോടി വാഗ്ദാനം ചെയ്തെന്നുമുളള ഗുരുതര ആരോപണമാണ് പൾസർ സുനി നടത്തിയിരിക്കുന്നത്. വാഗ്ദാനം ചെയ്ത ഒന്നര കോടിയിൽ ഇനിയും 80 ലക്ഷം കിട്ടാനുണ്ടെന്നും പൾസർ സുനി പറയുന്നു. അത്യാവശ്യം വരുമ്പോൾ ദിലീപിൽ നിന്ന് ഗഡുക്കളായി പണം വാങ്ങുകയാണ് ചെയ്യുന്നതെന്നും പൾസർ സുനി പറയുന്നുണ്ട്. നടി ആക്രമിക്കപ്പെടുമ്പോൾ എല്ലാ വിവരവും …

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ സ്വകാര്യ ചാനൽ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വിട്ടു Read More »

യു.എസിൽ പലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തി അറസ്റ്റിലായ വിദേശ വിദ്യാർഥികളെ വിദൂര സ്ഥലങ്ങളിലെ ജയിലുകളിലേക്ക് മാറ്റി

വാഷിങ്ങ്ടൺ: അമെരിക്കയിൽ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത അറസ്റ്റിലായ വിദേശ വിദ്യാർഥികളെ വിദൂര സ്ഥലങ്ങളിലെ ജയിലുകളിലേക്കു മാറ്റി. മുഹമ്മദ് ഖലീൽ, അലിറെസ ദോരോഡി, റുമെയ്സ ഓസ്തുർക്ക് എന്നിവരെയാണ് ലൂസിയാനയിലെ ‘ഇരുണ്ട കുഴി’ എന്നു വിശേഷിപ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയത്. അതീവ ദുരിതപൂർണമായ സാഹചര്യമാണ് ഇവിടെ തടവുകാർക്ക് ഉള്ളതെന്നാണ് ലഭ്യമായ വിവരങ്ങൾ. എന്നാൽ അമെരിക്കയിലെ ആഭ്യന്തര സുരക്ഷാ വകുപ്പോ വൈറ്റ് ഹൗസോ വിദ്യാർഥികളെ ലൂസിയാനയിലേക്ക് തടവിലാക്കാനുള്ള തീരുമാനത്തെക്കുറിച്ചോ അവിടെയുള്ള തടങ്കൽ കേന്ദ്രങ്ങളിലെ ആരോപണങ്ങളെക്കുറിച്ചോ പ്രതികരിച്ചിട്ടില്ല. കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല …

യു.എസിൽ പലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തി അറസ്റ്റിലായ വിദേശ വിദ്യാർഥികളെ വിദൂര സ്ഥലങ്ങളിലെ ജയിലുകളിലേക്ക് മാറ്റി Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

കോഴിക്കോട്: മൂന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയ്ക്കായി എത്തിയ പെൺകുഞ്ഞിനെയാണ് അമ്മ ഉപേക്ഷിച്ചത്. ശരീരത്തിൽ ഗുരുതര പരുക്കുകളോടെയായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ഇതിനു ശേഷം ആന്ധ്ര സ്വദേശിയായ അമ്മ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മാനന്തവാടി സ്വദേശിയായിരുന്ന കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. മാതാവ് ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായിരിക്കുകയാണ്. അതേസമയം, കുഞ്ഞിനെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കുഞ്ഞിൻറെ പിതൃസഹോദരൻ വ്യക്തമാക്കി. രണ്ടാമത്തെ കുഞ്ഞിനെയും യുവതി വിറ്റതായി പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ …

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു Read More »

എം.ജി ശ്രീകുമാറിൻ്റെ വീട്ടിൽ നിന്നും കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു: 25,000 രൂപ പിഴയിട്ടു

തിരുവനന്തപുരം: കൊച്ചി കായലിലേക്ക് വീട്ടിൽ നിന്നും മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എം.ജി ശ്രീകുമാറിന് 25,000 രൂപ പിഴ. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും മാലിന്യപ്പൊതി കായലിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരി പകർത്തുകയായിരുന്നു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ, വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു. ഗായകൻറെ വീട്ടിൽ നിന്നാണെന്ന് മാലിന്യം വലിച്ചെറിയുന്നതെങ്കിലും ആരാണ് ഇത് ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല. വീട്ടിലെ ജോലിക്കാരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാൻ സാധിച്ചതെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. …

എം.ജി ശ്രീകുമാറിൻ്റെ വീട്ടിൽ നിന്നും കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു: 25,000 രൂപ പിഴയിട്ടു Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം പിടികൂടി

മുവാറ്റുപുഴ: 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം ഇൻറർ പോളിന്റെ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈലിനെയാണ്(27) പിടികൂടിയത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. 2023ൽ പോലീസ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം മുവാറ്റുപുഴ പോക്സോ കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരെ ഓപ്പൺ എൻഡഡ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇൻറർപോളിന്റെ സഹായത്തോടെ അബുദാബിയിലെത്തി …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം പിടികൂടി Read More »

കോട്ടയത്ത് ഡ്രൈ ഡേയിൽ മദ്യവില്പന നടത്തി, 10 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി

കോട്ടയം: മീനഭരണി ആഘോഷിക്കുവാൻ മദ്യവില്പന നടത്തിയ യുവാവിനെ പത്ത് ലിറ്റർ വിദേശ മദ്യവുമായി എക്സൈസ് സംഘം പിടികൂടി. കോട്ടയം വേളൂർ സ്വദേശി പുത്തൻപറമ്പിൽ പി.കെ അനീഷ്( 44 ) എന്നയാളാണ് ഡ്രൈഡേയിൽ എക്സൈസ് പിടിയിലായത്. ജില്ലയിൽ ലഹരിക്കെതിരെ നടക്കുന്ന റെയ്ഡിൻറെ ഭാഗമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്റ്റർ അരുൺ സി ദാസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടയുടൻ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ തന്ത്രപരായി കുടുക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ കുറെ …

കോട്ടയത്ത് ഡ്രൈ ഡേയിൽ മദ്യവില്പന നടത്തി, 10 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി Read More »

പട്യാലയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പന്ത്രണ്ട് വസുള്ള പെൺകുട്ടി 5 മാസം ഗർഭിണി: പ്രതി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പട്യാല: പന്ത്രണ്ട് വസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ശുഭം കനോജിയ എന്നയാളെയാണ് പട്യാല പൊലീസ് അറസ്റ്റു ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയാണെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. നിലവിൽ പെൺകുട്ടി പട്യാല ആശുപത്രയിൽ ചികിത്സയിലാണ്. പെൺകുട്ടി സ്കൂളിൽ പോയിരുന്നത് പ്രതിയുടെ ഓട്ടോയിലായിരുന്നു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയായിരുന്നു ഉയാൾ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റു മുതൽ കുട്ടി പീഡനത്തിനിരയായിരുന്നു. വയറുവേദന സഹിക്കാനാവാതെ വന്നതോടെയാണ് പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്. തുടർന്ന് …

പട്യാലയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പന്ത്രണ്ട് വസുള്ള പെൺകുട്ടി 5 മാസം ഗർഭിണി: പ്രതി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ Read More »

മുംബൈ ബോംബ് സ്‌ഫോടനം; മുഖ്യസൂത്രധാരൻ ടൈഗർ മേമൻറെ സ്വത്തുക്കൾ കണ്ടുകെട്ടി

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനത്തിലെ മുഖ്യസൂത്രധാരന്മാരിലൊരാളായ ടൈഗർ മേമൻറെ സ്വത്തുക്കൾ ഏറ്റെടുക്കാൻ മുംബൈയിലെ പ്രത്യേക കോടതി ഉത്തരവിട്ടു. നിലവിൽ റിസീവറുടെ പക്കലായിരുന്ന സ്വത്തുക്കൾ ഏറ്റെടുക്കാനാണ് 32 വർഷങ്ങൾക്ക് ശേഷം കോടതി ഉത്തരവിട്ടിരിക്കുന്നത്. ടൈഗർ മേമൻറെയും കുടുംബത്തിൻറെയും പേരിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിലുള്ള ഫ്‌ളാറ്റുകളും പാർപ്പിട സമുച്ചയങ്ങളും ഇതിൽ ഉൾപ്പെടുന്നു. 1994 മുതൽ റിസീവറുടെ പക്കലാണിത്. 14 പ്രോപ്പർട്ടികളിൽ മുംബൈയിലുടനീളമുള്ള വാണിജ്യ പാർപ്പിട സമച്ചുയങ്ങളും തുറസായ സ്ഥലങ്ങളും ഉൾപ്പെടുന്നു. ബാന്ദ്രയിലെ ഒരു ഫ്‌ളാറ്റ്, മാഹിമിലെ ഒരു ഓഫിസും …

മുംബൈ ബോംബ് സ്‌ഫോടനം; മുഖ്യസൂത്രധാരൻ ടൈഗർ മേമൻറെ സ്വത്തുക്കൾ കണ്ടുകെട്ടി Read More »

പോക്സോ കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം

യു.പി: പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബലത്സംഗക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ആൾദൈവം ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി 3 മാസത്തെ ഇടക്കാല ജാമ്യമാണ് നൽകിയിരിക്കുന്നത്. ജോധ്പൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 86 കാരനായ ആശാറാമിന് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും മറ്റ് വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങൾക്കും ചികിത്സ തേടുന്നതിനായി മാർച്ച് 28നാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതോടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ സുരക്ഷ വർധിപ്പിച്ചു. ആസാറാം ബാപ്പുവിന് ജാമ്യം …

പോക്സോ കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം Read More »

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ രാസലഹരി ഉപയോഗിച്ചാൽ ജോലിയിൽ നിന്നും പിരിച്ച് വിടും; പുതിയ പദ്ധതിയുമായി പൊലീസ്

കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ രാസലഹരി ഉപയോഗിച്ചാൽ ജോലിയിൽ നിന്നും പിരിച്ച് വിടുന്ന പദ്ധതിയുമായി പൊലീസ്. രക്തം, മുടി എന്നിവയിലൂടെ ലഹരി ഉപയോഗം കണ്ടെത്താനാണ് തീരുമാനം. സംസ്ഥാനത്ത് രാസലഹരി ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും സ്വകാര്യ സ്ഥാപനങ്ങളിൽ വലിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണെന്നാണ് കണക്ക്. ഇവരിലെ ലഹരി ഉപയോഗം ഒഴിവാക്കിയാൽ സംസ്ഥാനത്ത് ലഹരി ഉപയോഗിക്കുന്നവരുടെ കണക്കിൽ പകുതി പരിഹാരം കാണാൻ സാധിക്കുമെന്നാണ് ദക്ഷിണമേഖല ഐജി എസ് ശ്യംസുന്ദർ പറയുന്നത്. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ചൂഷണം തടയാനുളള ‘പോഷ് …

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ രാസലഹരി ഉപയോഗിച്ചാൽ ജോലിയിൽ നിന്നും പിരിച്ച് വിടും; പുതിയ പദ്ധതിയുമായി പൊലീസ് Read More »

ഐബി ഉദ്യോഗസ്ഥ ട്രെയിൻ ഇടിച്ചു മരിച്ച സംഭവം; പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയാണെന്ന് കുടുംബം: തെളിവുകൾ കൈമാറി

തിരുവനന്തപുരം: ട്രെയിൻ ഇടിച്ചു മരിച്ച ഐബി ഉദ്യോഗസ്ഥ ലൈംഗികാതിക്രമത്തിന് ഇരയായതായി കുടുംബത്തിൻറെ ആരോപണം. ഇതു സംബന്ധിച്ച തെളിവുകൾ പെൺകുട്ടിയുടെ പിതാവ് പട്ട പൊലീസിന് കൈമാറി. പെൺകുട്ടിയുടെ സഹപ്രവർത്തകനായിരുന്ന സുകാന്ത് സുരേഷിനെതിരേയാണ് ആരോപണം ഉയരുന്നത്. പെൺകുട്ടി മരിച്ചതിൻറെ തൊട്ടടുത്ത ദിവസം മുതൽ ഇയാൾ ഒളിവിലാണ്. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടി ചികിത്സ തേടിയത് അടക്കമുള്ള രേഖകളാണ് പൊലീസിനു കൈമാറിയിരിക്കുന്നത്. പെൺകുട്ടിയുടെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ട്. നിലവിൽ അന്വേഷണം ശരിയായ രീതിയിലാണെന്നും പ്രതി രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാമെന്ന് …

ഐബി ഉദ്യോഗസ്ഥ ട്രെയിൻ ഇടിച്ചു മരിച്ച സംഭവം; പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയാണെന്ന് കുടുംബം: തെളിവുകൾ കൈമാറി Read More »

വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി. തങ്ങളെ പ്രതിചേർത്ത സിബിഐ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻറെതാണ് നിർദേശം. മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. ഹർജിയിൽ ഹൈക്കോടതി അവധിക്കാലത്തിനു ശേഷം വിശദമായ വാദം കേൾക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാതാപിതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സിബിഐ നൽകിയ കുറ്റപത്രങ്ങൾ അനുസരിച്ച് …

വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി Read More »

ആലപ്പുഴയിൽ ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ആലപ്പുഴ: ഒന്നര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ യുവതി അടക്കം രണ്ടുപേർ പിടിയിൽ. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് എക്സൈസിൻറെ പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെ നർക്കോട്ടിക്സ് സിഐ മഹേഷിൻറെ നേതൃത്വത്തിലുള്ള സംഘമാണ് മാരാരികുളത്തെ റിസോർട്ടിൽ‌ നിന്നും ഇരുവരെയും പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. തായ്‌ലൻഡിൽ നിന്നുമാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് വിവരം.

കോഴിക്കോട് മൊകേരിയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂരമർദനം

കോഴിക്കോട്: മൊകേരിയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂരമർദനം. റോഡിൽ ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്ത കാർ മാറ്റാൻ ആവശ്യപ്പെട്ടതിനായിരുന്നു മർദനം. വടകര – തൊട്ടിൽ പാലം റൂട്ടിലോടുന്ന മഹബൂബ് ബസിൻറെ ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലിനാണ് ക്രൂരമർദനമേറ്റത്. സംഭവത്തിൽ ഇതേ നാട്ടുകാരനായ മുഹമ്മദ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി 7.45നായിരുന്ന സംഭവം. റോഡിൽ എതിർവശത്ത് ഒരു വാഹനം റോഡിൽ പാർക്ക് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. ഇയാൾ ഡ്രൈവറെ ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഇതിൻറെ …

കോഴിക്കോട് മൊകേരിയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂരമർദനം Read More »

ആലപ്പുഴയിൽ അമ്മാവനോടുളള വൈരാഗ്യത്തിൻറെ പേരിൽ പെൺകുട്ടിയുടെ വസ്ത്രം വലിച്ചു കീറി 56കാരൻ

ആലപ്പുഴ: ക്ഷേത്രോത്സവത്തിനെത്തിയ പെൺകുട്ടിയുടെ വസ്ത്രം വലിച്ച് കീറി അപമാനിച്ചയാളെ പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. പുതുപ്പളളി ദേവികുളങ്ങര അമ്പലത്തിലെ ഉത്സവം കാണാനായി അമ്മാവൻ അമ്മൂമ്മ അനുജത്തി എന്നിവർക്കൊപ്പം എത്തിയ 21കാരിയുടെ വസ്ത്രമാണ് പ്രതിയായ ഷാജി നാട്ടുകാർ നോക്കിനിൽക്കെ വലിച്ചു കീറിയത്. പെൺകുട്ടിയുടെ അമ്മാവനോടുളള വൈരാഗ്യത്തിൻറെ പേരിലായിരുന്നു അക്രമം നടന്നത്. യുവതിയുടെ വസ്ത്രം വലിച്ചു കീറുന്നതിനിടെ നാട്ടുകാരാണ് ഷാജിയെ പിടിച്ച് മാറ്റിയത്. പുതുപ്പളളി വടക്ക് ദേവി കുളങ്ങര ക്ഷേത്രത്തിന് സമീപം ഷാജി ഭവനിൽ ഷാജിയാണ് പ്രതി. …

ആലപ്പുഴയിൽ അമ്മാവനോടുളള വൈരാഗ്യത്തിൻറെ പേരിൽ പെൺകുട്ടിയുടെ വസ്ത്രം വലിച്ചു കീറി 56കാരൻ Read More »

തിരുവനന്തപുരത്ത് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസ്; അന്വേഷണത്തിൽ സഹകരിക്കാതെ ഹോസ്റ്റൽ അധികൃതർ

തിരുവനന്തപുരം: കോളെജ് ഹോസ്റ്റലിൽ നിന്നു കഞ്ചാവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ടുളള അന്വേഷണത്തിൽ സഹകരിക്കാതെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റൽ അധികൃതർ. എക്സൈസ് ആവശ്യപ്പെട്ടിട്ടും കഞ്ചാവ് കണ്ടെത്തിയ മുറിയിലെ വിദ്യാർഥിയുടെ മുഴുവൻ മേൽവിലാസവും നൽകിയില്ലയെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇതോടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയാത്ത അവസ്ഥയാണ് എക്സൈസിന്. ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റൽ മുറിയിൽ നിന്നു കഞ്ചാവ് പിടിച്ചെടുത്തത്. എന്നാൽ ഹോസ്റ്റൽ മുറിയിലെ താമസക്കാരൻ ആരണെന്ന ചോദ്യത്തിന് ഹോസ്റ്റൽ അധികൃതർ നൽകിയ ഉത്തരം തമിഴ്നാട് സ്വദേശിയായ വിദ്യാർഥിയുടെതാണെന്നായിരുന്നു. എന്നാൽ …

തിരുവനന്തപുരത്ത് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസ്; അന്വേഷണത്തിൽ സഹകരിക്കാതെ ഹോസ്റ്റൽ അധികൃതർ Read More »

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചതിന് പിന്നാലെ ഒളിവിൽ പോയ സഹപാഠി പിടിയിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ സഹപാഠി പിടിയിൽ. പ്ലസ് വൺ വിദ്യാർഥിയായ പതിനേഴുകാരിയാണ് കഴിഞ്ഞ മാസം ആൺകുഞ്ഞിനെ പ്രസവിച്ചത്. എന്നാൽ പെൺകുട്ടി പ്രസവിച്ച വിവരം അറിഞ്ഞതോടെ സഹപാഠിയായ പതിനേഴുകാരൻ നാട് വിടുകയായിരുന്നു. എന്നാൽ പെൺകുട്ടിയെയും കുഞ്ഞിനെയും ദിവസങ്ങൾക്ക് ശേഷം അന്വേഷിച്ച് ഇറങ്ങിയതോടെയാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ആലപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി കുഞ്ഞിനെ പ്രസവിച്ചത്. പോക്സോ നിയമം പ്രകാരം ആലപ്പുഴ സൗത്ത് പൊലീസാണ് സഹപാഠിയെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്ത് ക്ഷേത്ര പരിസരത്ത് മദ്യലഹരിയിൽ നൃത്തം ചെയ്ത യുവാക്കൾ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചു

തിരുവനന്തപുരം: മദ്യലഹരിയിൽ ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്ത യുവാക്കളെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് ക്രൂര മർദനം. പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫിസർ എസ്.എൽ അനീഷിനാണ് മർദനമേറ്റത്. സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി പന്തം ജയനും സംഘവും പിടിയിലായി. ഞായറാഴ്ച രാത്രി പൂജപ്പുര ജയിലിൻറെ സമീപത്തുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ഉത്സവത്തിൻറെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ ജയനും സംഘവും മദ്യ ലഹരിയിൽ ഡാൻസ് കളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻറെ മുഖത്ത് ജയൻ ശക്തിയായി …

തിരുവനന്തപുരത്ത് ക്ഷേത്ര പരിസരത്ത് മദ്യലഹരിയിൽ നൃത്തം ചെയ്ത യുവാക്കൾ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചു Read More »

പ്രയാഗ്‌രാജിൽ വീടുകൾ തകർത്തതിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പ്രയാഗ്‌രാജിൽ വീടുകൾ ഇടിച്ചു തകർത്ത സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെയും പ്രയാഗ്‌രാജ് ഡെവലപ്മെൻറ് അഥോറിറ്റിയെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ തകർത്ത വീടിൻറെ ഉടമകൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. അത്യന്തം മനുഷ്യരഹിതവും അന്യായവുമായ പ്രവൃത്തിയെന്നാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസ്മാരായ അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിൻറേതാണ് വിധി. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും കോടതി വ്യക്തമാക്കി. 2023ലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് …

പ്രയാഗ്‌രാജിൽ വീടുകൾ തകർത്തതിനെതിരെ സുപ്രീംകോടതി Read More »

ബാംഗ്ലൂരിൽ വിദ്യാർത്ഥിയുടെ അച്ഛനുമായി അടുപ്പത്തിലായ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു; അധ്യാപിക അറസ്റ്റിൽ

ബാംഗ്ലൂർ: വിദ്യാർത്ഥിയുടെ അച്ഛനുമായി അടുപ്പത്തിലാകുകയും പിന്നീട് ഫോട്ടോയും വീഡിയോയും പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ ബാംഗ്ലൂരിലെ പ്രീ സ്കൂൾ അധ്യാപിക അറസ്റ്റിൽ. ഇരുപത്തിയഞ്ചുകാരിയായ ശ്രീ ദേവി രുദാഗിയെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ഇവരെ സഹായിച്ച ഗണേഷ് കാലെ, സാഗർ എന്നിവരെയും പിടി കൂടിയിട്ടുണ്ട്. ബാംഗ്ലൂരിലെ വ്യാപാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഭാര്യയും മൂന്നു പെൺമക്കളുമുള്ള വ്യാപാരി 2023ലാണ് ഇളയ മകളെ പ്രീ സ്കൂളിൽ ചേർക്കാനായി ശ്രീദേവി പ്രിൻസിപ്പാളായ സ്കൂളിലെത്തിയത്. വൈകാതെ …

ബാംഗ്ലൂരിൽ വിദ്യാർത്ഥിയുടെ അച്ഛനുമായി അടുപ്പത്തിലായ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു; അധ്യാപിക അറസ്റ്റിൽ Read More »

വയനാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ചു

വയനാട്: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അമ്പലവയൽ സ്വദേശി ഗോകുൽ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണകാരണം വ്യക്തമല്ല. മാർച്ച് 26 നാണ് കൽപ്പറ്റയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതാവുന്നത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിയെ കോഴിക്കോട് നിന്നും കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പം ഗോകുലും ഉണ്ടായിരുന്നു. ഇരുവരെയും കോഴിക്കോട് …

വയനാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ചു Read More »

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിലും കഞ്ചാവ് കണ്ടെത്തി

തിരുവനന്തപുരം: പാളയം യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിൽ നടത്തിയ എക്സൈസ് റെയ്ഡിൽ കഞ്ചാവ് പിടിച്ചെടുത്തു. രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. 70ലധികം മുറികളുള്ള ഹോസ്റ്റലിൽ നിന്നും കുറഞ്ഞ അളവിലാണ് കഞ്ചാവ് പിടികൂടിയിരിക്കുന്നത്. 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കേരള സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്ന വിദ‍്യാർഥികളാണ് ഇവിടെ താമസിക്കുന്നത്. പരിശോധന നിലവിൽ തുടരുകയാണ്. കളമശേരി ഗവ. പോളിടെക്നിക് കോളെജിലെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതിനു പിന്നാലെയാണ് തലസ്ഥാനത്തെ കോളെജ് ഹോസ്റ്റലിൽ നിന്നും …

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിലും കഞ്ചാവ് കണ്ടെത്തി Read More »

നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പോലീസുകാരന്റെ ഭാര്യ ഡാൻസ് റീൽ എടുത്തു; പിന്നാലെ സസ്പെൻഷൻ

ചണ്ഡിഗഡ്: നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് ഭാര്യ എടുത്ത ഡാൻസ് റീൽ വൈറലായതിന് പിന്നാലെ ചണ്ഡിഗഡ് സീനിയർ കോൺസ്റ്റബിൽ അജയ് കുണ്ഡുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സെക്റ്റർ -20 ഗുരുദ്വാര ചൗക്കിൽ മാർച്ച് 20നാണ് സംഭവം. അജയുടെ ഭാര്യ ജ്യോതിയാണ് ഭർതൃസഹോദരിയുടെ സഹായത്തോടെ നടു റോഡിൽ വച്ച് ഡാൻസ് റീൽ ചിത്രീകരിച്ചത്. കോൺസ്റ്റബിൾ അജയ് കുണ്ഡുവിൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രശസ്തമായ പാട്ടിനൊപ്പം ജ്യോതി ചുവടു വയ്ക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി. അതിനു …

നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പോലീസുകാരന്റെ ഭാര്യ ഡാൻസ് റീൽ എടുത്തു; പിന്നാലെ സസ്പെൻഷൻ Read More »

എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കോട്ടയത്താണ് സംഭവം

കോട്ടയം: എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതു‌കാട്ടുപറമ്പിൽ അഖിൽ മാനുവലിൻറെ ഭാര്യ അമിത സണ്ണിയാണ് (32) മരിച്ചത്. ഞായറാഴ്ച രാത്രി 10.30 യോടെയാണ് സംഭവം. ഞായറാഴ്ച രാത്രി അമിത വീട്ടു‌കാരെ ഫോണിൽ വിളിച്ച് താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. അമിതയുടെ വീട്ടു‌കാർ ഫോണിൽ തിരികെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ അഖിലിനെ ഫോണിൽ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഖിൽ വന്നു നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ അമിതയെ ‌കാണുന്നത്. …

എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കോട്ടയത്താണ് സംഭവം Read More »

ചെന്നൈയിൽ അധ്യാപകൻറെ മർദനത്തിൽ ആറാം ക്ലാസുകാരൻറെ തലയോട്ടി പൊട്ടി

ചെന്നൈ: അധ്യാപകൻറെ ക്രൂര മർദനത്തിൽ ആറാം ക്ലാസുകാരൻറെ തലയോട്ടി പൊട്ടി. തമിഴ്നാട് ആഗാരം സർക്കാർ സ്കൂളിലെ ദളിത് വിദ്യാർഥിയായ എം. സാധുസുന്ദറാണ് അധ്യാപകൻറെ ക്രൂര മർദനത്തിന് ഇരയായത്. സ്കൂളിലെ കായികാധ്യാപകനായ സെംഗെനിയാണ് കുട്ടിയെ മർദിച്ചത്. മുളവടി ഉപയോഗിച്ച് കുട്ടിയുടെ തലയിൽ നിരവധി തവണ ആഞ്ഞടിക്കുകയായിരുന്നു അധ്യാപകൻ. മർദനത്തിൽ ബോധരഹിതനായ കുട്ടിയെ അടുത്തുളള രണ്ട് ആശുപത്രികളിൽ കൊണ്ടു പോയെങ്കിലും അവർ കൈയൊഴിയുകയാണ് ഉണ്ടായത്. തുടർന്ന് പുതുച്ചേരി ജിപ്മറിൽ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കുകയാണ് ചെയ്തത്. സംഭവത്തിൽ അധ്യാപകനെതിരെ ഇത് വരെ …

ചെന്നൈയിൽ അധ്യാപകൻറെ മർദനത്തിൽ ആറാം ക്ലാസുകാരൻറെ തലയോട്ടി പൊട്ടി Read More »

വയനാട്ടിൽ ആടുകളുടെ ജഡം വനത്തിൽ തള്ളാൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

മാനന്തവാടി: ചത്ത ആടുകളുടെ ജഡം വനത്തിൽ തള്ളാൻശ്രമിച്ച രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. കൽറ സദ്ദാം(28), നാദു(52), തളിയ മുഷ്താഖ്(51), മൊഹല്ല ഇർഫാൻ(34) എന്നിവരെയാണ് ബേഗൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ. സന്തോഷ് കുമാർ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാട്ടിക്കുളം ബേഗൂർ ഇരുമ്പുപാലത്തിനു സമീപത്തുള്ള ചേമ്പുംകൊല്ലി വനത്തിൽ ആടുകളുടെ ജഡം തള്ളാനായിരുന്നു സംഘത്തിൻറെ ശ്രമം. പുറകെ എത്തിയ വാഹനത്തിലുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തിയപ്പോഴേക്കും ഇവർ വാഹനവുമായി കടന്നുകളഞ്ഞിരുന്നു. അന്വേഷണം തുടർന്ന ഇവരെ ഒടുവിൽ തോൽപ്പെട്ടി …

വയനാട്ടിൽ ആടുകളുടെ ജഡം വനത്തിൽ തള്ളാൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ Read More »

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിച്ചു

ന്യൂഡൽഹി: യെമൻ പൗരനെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സന്ദേശം. വധശിക്ഷ നടപ്പാക്കാൻ ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അഭിഭാഷക മുഖേന അറിഞ്ഞുവെന്ന് നിമിഷ പ്രിയ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് അറിയിച്ചായിരുന്നു നിമിഷ പ്രിയയുടെ ഓഡിയോ സന്ദേശം. വധശിക്ഷാ തീയതി തീരുമാനിച്ചതായും ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്. …

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിച്ചു Read More »

തിരുവനന്തപുരത്ത് പൊലീസ് സബ് ഇൻസ്പെക്റ്ററെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പെലീസ് സബ് ഇൻസ്പെക്‌റ്ററെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എ.ആർ ക‍്യാംപിൽ സബ് ഇൻസ്പെക്റ്ററായ റാഫിയെയാണ്(56) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റാഫി ചിറയൻകീഴ് അഴൂരിലുള്ള കുടുംബ വീട്ടിലെത്തിയിരുന്നു. ശനിയാഴ്ച രാവിലെയോടെ അയൽവാസികളാണ് സംഭവം ആദ‍്യം അറിഞ്ഞത്. മരണ കാരണം വ‍്യക്തമല്ല. ശനിയാഴ്ചയോടെ വിരമിക്കാനിരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മുമ്പ് ഇദ്ദേഹം ആത്മഹത‍്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കർണാടയകയിൽ സൈബർ തട്ടിപ്പിലൂടെ 50 ലക്ഷം രൂപ നഷ്ടപ്പെട്ടു, 82കാരനും ഭാര്യയും ജീവനൊടുക്കി

ബെൽഗവി: സൈബർ തട്ടിപ്പിലൂടെ 50 ലക്ഷം രൂപ നഷ്ടപ്പെട്ടതിനു പിന്നാലെ 82കാരനും ഭാര്യയും ജീവനൊടുക്കിയതായി റിപ്പോർട്ട്. കർണാടകയിലെ ഖാനപുർ താലൂക്കിലാണ് സംഭവം ബീഡി ഗ്രാമത്തിലെ താമസക്കാരായ ഡിയോജെറോൺ സാൻറൺ നസറെത്ത് ഭാര്യ 79 വയസുള്ള ഫ്ലാവിയാന എന്നിവരെയാണ് വെള്ളിയാഴ്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രണ്ട് പേജുകളിലായുള്ള ആത്മഹത്യാ കുറിപ്പിൽ ഇക്കാര്യങ്ങളെല്ലാം ഇവർ വിശദമാക്കിയിട്ടുണ്ട്. ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നും മറ്റാരുടെയും കാരുണ്യത്തിൽ ജീവിക്കാൻ താത്പര്യമില്ലെന്നും ഇരുവരും കുറിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അയൽക്കാരായ ഫ്ലാവിയാനയെ ചലനമറ്റ നിലയിൽ കട്ടിലിലും ഡിയോജെറോണിനെ വീട്ടിലെ …

കർണാടയകയിൽ സൈബർ തട്ടിപ്പിലൂടെ 50 ലക്ഷം രൂപ നഷ്ടപ്പെട്ടു, 82കാരനും ഭാര്യയും ജീവനൊടുക്കി Read More »

ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ; 2 ജവാന്മാർക്ക് പരുക്ക്

സുഖ്മ: ഛത്തിസ്ഗഡിലെ സുഖ്മയിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 16 നക്സലുകളെ വധിച്ചു. രണ്ട് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. കേർളപൽ പൊലീസ് സ്റ്റേഷന് സമീപത്തുള്ള പ്രദേശത്ത് പരിശോധന നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് എന്നിവർ ഓപ്പറേഷനിൽ പങ്കാളികളായിരുന്നു. കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ മൃതദേഹം കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല: ഹർജികൾ തള്ളി

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടൻ, ഗിരീഷ് ബാബു എന്നിവർ നൽകിയ ഹർജികളാണ് തള്ളിയത്. ഇടപാടിൽ സിഎംആർഎൽ ഇല്ലാത്ത സേവനത്തിൻറെ പേരിൽ വീണയുടെ കമ്പനിയായ എക്ലാലോജിക്കിന് പ്രതിഫലം നൽകിയെന്ന് ആദായനികുതി സെറ്റിൽമെൻറ് ബോർഡ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ദുരുപയോഗം ചെയ്ത് മാസപ്പടി വാങ്ങിയെന്നാണ് ആരോപണം. അതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. അന്വേഷണം …

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല: ഹർജികൾ തള്ളി Read More »

കുട്ടിക്കാലത്ത് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് നടി വരലക്ഷ്മി

ചെന്നൈ: കുട്ടിക്കാലത്ത് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി വരലക്ഷ്മി. തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിലാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. പരിപാടിയിൽ പങ്കെടുത്ത കെമി എന്ന പെൺകുട്ടി തനിക്ക് വീട്ടിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കു വച്ചിരുന്നു. അതിന് ഐക്യദാർഢ്യം പങ്കു വച്ചു കൊണ്ടാണ് നടൻ ശരത് കുമാറിൻറെയും ഛായയുടെയും മകളായ നടി തനിക്കും ഇതേ അനുഭവമുള്ളതായി തുറന്നു പറഞ്ഞത്. ഞാനും നിങ്ങളെപ്പോലെ തന്നെയാണ്. എൻറെ രക്ഷിതാക്കൾ എന്നെ വീട്ടിലാക്കി ജോലിക്കായി പോകും. മറ്റുള്ളവരെ എൻറെ കാര്യങ്ങൾ നോക്കാനായി …

കുട്ടിക്കാലത്ത് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് നടി വരലക്ഷ്മി Read More »

ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ വധിച്ചു

ജമ്മു: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ തുടരുന്നു. വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ച പരിശോധനയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. മൂന്നു പൊലീസുകാർ വീരമൃത്യു വരിച്ചു. പരസ്പരമുള്ള വെടിവയ്പ്പിനിടെ ഒരു ഓഫിസർ അടക്കം 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പരിശോധന തുടരുകയാണ്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്ഷെ ഇ മൊഹമ്മദ്(ജെഇഎം) ഭീകരരുടെ സാനിധ്യം ജഘോലെ ഗ്രാമത്തിൽ ഉറപ്പായതിനെത്തുടർന്നാണ് സൈന്യം മറ്റു ഫോഴ്സുകളുടെ സഹായത്തോടെ സംയുക്തമായി തെരച്ചിൽ ആരംഭിച്ചത്. പൊലീസ്, എൻഎസ്ജി, ബിഎസ്എഫ്, സിആർപിഎഫ് എന്നിവരും ഓപ്പറേഷനിൽ …

ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ വധിച്ചു Read More »

കോൺഗ്രസ് നേതാവ് കനയ്യ കുമാർ ദർശനം നടത്തിയ ബിഹാറിലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി ശുദ്ധിയാക്കി

പറ്റ്ന: കോൺഗ്രസ് നേതാവ് കനയ്യ കുമാർ ദർശനം നടത്തിയിറങ്ങിയതിനു പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി ശുദ്ധിയാക്കിയതായി റിപ്പോർട്ട്. ബിഹാറിലെ സഹർസയിലുള്ള ദുർഗാക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രം ശുദ്ധമാക്കുന്നതിൻറെ വീഡിയോ പുറത്തു വന്നതോടെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ബിഹാറിൽ കുടിയേറ്റം ഇല്ലാതാക്കൂ, ജോലി നൽകൂ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള റാലിയിൽ പങ്കെടുക്കുന്നതിനായാണ് കനയ്യ കുമാർ ബിഹാറിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹം ക്ഷേത്രത്തിൽ ദർശം നടത്തി. ക്ഷേത്ര പരിസരത്തെ മണ്ഡപത്തിൽ വച്ച് ജനങ്ങളുമായി സംസാരിച്ചതിനു ശേഷമാണ് മടങ്ങിയത്. അതിനു പിന്നാലെ നഗർ പഞ്ചായത്ത് …

കോൺഗ്രസ് നേതാവ് കനയ്യ കുമാർ ദർശനം നടത്തിയ ബിഹാറിലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി ശുദ്ധിയാക്കി Read More »

കൊടികൾ അഴിച്ചതിന് ശുചീകരണ തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സി.ഐ.ടി.യു നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: കൊടികൾ അഴിച്ചതിന് പത്തനംതിട്ട നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം കുമ്പഴ ലോക്കൽ കമ്മിറ്റി അംഗം സക്കീർ അലങ്കാരത്തിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൻറെ തറക്കല്ലിടലിൻറെ ഭാഗമായി ടൗൺ സ്ക്വയറിൽ കൊടികൾ കെട്ടിയിരുന്നു. എന്നാൽ ടൗൺ സ്ക്വയറിലെ പരിപാടികളിൽ കൊടി തോരണങ്ങൾ വേണ്ടെന്ന് നഗരസഭ കൗൺസിൽ അടക്കം തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ചായിരുന്നു സിഐടിയു പ്രവർത്തകർ കൊടികൾ കെട്ടിയിരുന്നത്. നഗരസഭാ സെക്രട്ടറിയുടെ …

കൊടികൾ അഴിച്ചതിന് ശുചീകരണ തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സി.ഐ.ടി.യു നേതാവ് അറസ്റ്റിൽ Read More »

മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്‌.ഐ.വി

മലപ്പുറം: വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഒരേ സംഘത്തിലുള്ള 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മലപ്പുറം ഡിഎംഒയും ഇക്കാര്യം സ്ഥിരീകരിച്ചു. ജനുവരിയിൽ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് സംഘത്തിലുള്ള ഒരാൾക്ക് ആദ്യം എച്ച്‌ഐവി സ്ഥിരീകരിച്ചത്. പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിപ്പെടുന്നത്. പിന്നാലെ ഇവരിലും പരിശോധന നടത്തിയപ്പോഴാണ് സംഘത്തിലുള്ള 9 പേർക്കും എയ്ഡ്‌സ് …

മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്‌.ഐ.വി Read More »

2000 വ്യാജ വിസ; ഇന്ത്യയിലെ യു.എസ് എംബസി അപ്പോയിൻറ്മെൻറുകൾ റദ്ദാക്കി

ന്യൂഡൽഹി: കൃത്രിമത്വം കണ്ടെത്തിയതിനെത്തുടർന്ന് 2000 വിസ അപ്പോയിൻറ്മെൻറുകൾ റദ്ദാക്കി ഇന്ത്യയിലെ യു.എസ് എംബസി. ബോട്ടുകളെ ഉപയോഗിച്ച് നിലവിലുള്ള ഔദ്യോഗിക ഷെഡ്യൂളിങ്ങ് നയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നും യു.എസ് എംബസി വ്യക്തമാക്കി. ബോട്ടുകൾ ഉപയോഗിച്ച് ബുക്ക് ചെയ്ത സ്ലോട്ടുകളും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും സസ്പെൻഡ് ചെയ്യുന്നുവെന്നും ഇത് അടിയന്തരമായി പ്രാബല്യത്തിൽ വരുമെന്നും എംബസി വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെ നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് ബോട്ടുകളെ ഉപയോഗിച്ച് അനധികൃതമായി വിസ അപ്പോയിൻറ്മെൻറ് ഇൻറർവ്യൂവിനായുള്ള സ്ലോട്ടുകൾ ബുക്ക് …

2000 വ്യാജ വിസ; ഇന്ത്യയിലെ യു.എസ് എംബസി അപ്പോയിൻറ്മെൻറുകൾ റദ്ദാക്കി Read More »

കരുനാഗപ്പള്ളി വധശ്രമം; പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് വ്യാഴാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. വീടിന് നേരെ തോട്ടയെറിഞ്ഞ് പരിഭ്രാന്തി പരത്തിയതിന് പിന്നാലെ വീടിൻറെ വാതിൽ തകർത്ത് അഞ്ച് പേരടങ്ങുന്ന സംഘം വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു. സന്തോഷിനെ വെട്ടിയതിന് ശേഷം കാൽ അടിച്ച് തകർത്തു. വീട്ടിൽ സന്തോഷും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അക്രമികൾ പോയതിന് ശേഷം സന്തോഷ് വിവരമറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ എത്തിയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായിരുന്നതിനാൽ‌ ജീവൻ രക്ഷിക്കാനായില്ല. …

കരുനാഗപ്പള്ളി വധശ്രമം; പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു Read More »

ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ചെന്നൈ: തെളിവെടുപ്പിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. പുനെ ആംബിവ്‌ലി നിവാസി ജാഫർ ഗുലാം ഹുസൈൻ ഇറാനി(28)യാണ് കൊല്ലപ്പെട്ടത്. ചെന്നൈയിൽ 70 മിനിറ്റിനിടെ ആറു മാലപൊട്ടിക്കൽ നടത്തിയ കുപ്രസിദ്ധ മോഷണസംഘം അടുത്തിടെയാണ് അറസ്റ്റിലായത്. ഒറ്റ ദിവസം കൊണ്ട് ചെന്നൈയിൽ പലയിടങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളിൽ നിന്ന് 26 പവനാണ് ഇവർ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. തുടർന്ന് ജാഫർ, മേസം ഇറാനി എന്നിവരെ ഹൈദരാബാദിലേക്കുള്ള വിമാനം തടഞ്ഞും …

ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു Read More »

മലപ്പുറത്ത് എം.ഡി.എം.എ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

മലപ്പുറം: താനൂരിൽ എം.ഡി.എം.എ ലഹരി വാങ്ങാൻ പണം നൽകാത്തതിൻറെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ പിന്നീട് നാട്ടകാർ ചേർന്ന് കൈകാലുകൾ ബന്ധിച്ച് താനൂർ പൊലീസിൽ ഏർപ്പിച്ചു. സ്ഥലത്തെത്തിയ താനൂർ ഡി.വൈ.എസ്.പി പ്രമോദിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ കൊച്ചിയിൽ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതായിരുന്നു ഇയാൾ. എന്നാൽ ഇതിനിടയിലാണ് ഇയാൾ ആദ്യമായി ലഹരി മരുന്ന് ഉപയോഗിച്ച് തുടങ്ങുന്നതും പിന്നീട് അടിമയാവുന്നതും. പതിയെ ജോലി നിർത്തിയ യുവാവ് പിന്നീട് …

മലപ്പുറത്ത് എം.ഡി.എം.എ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു Read More »

ന്യൂഡൽഹിയിൽ 16കാരനെ സഹപാഠികൾ ചേർന്ന് കൊലപ്പെടുത്തി

ന്യൂഡൽഹി: 10 ലക്ഷം രൂപയ്ക്കായി സഹപാഠികൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി കൊന്നതായി റിപ്പോർട്ട്. ഡൽഹിയിലെ വാസിർബാദ് മേഖലയിലാണ് സംഭവം. 16കാരനായ വൈഭവ് ഗാർഗാണ് സഹപാഠികളാൽ ക്രൂരമായി കൊല്ലപ്പെട്ടത്. വൈഭവിൻറെ തട്ടിക്കൊണ്ടു പോയതിനു ശേഷം വിദ്യാർഥികൾ ഫോണിൽ കുടുംബവുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. പത്തു ലക്ഷം രൂപയാണ് കുട്ടിയെ വിട്ടു നൽകാനായി അവർ ആവശ്യപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഒരു ഫോൺ കോൾ വന്നതിനു പിന്നാലെയാണ് കുട്ടി വീടിനു പുറത്തേക്കിറങ്ങിയതെന്ന് വൈഭവിൻറെ അമ്മ പറയുന്നു. പത്തു മിനിറ്റിനുള്ളിൽ തിരിച്ചു …

ന്യൂഡൽഹിയിൽ 16കാരനെ സഹപാഠികൾ ചേർന്ന് കൊലപ്പെടുത്തി Read More »

നിറത്തിൻറെ പേരിലുള്ള പരിഹാസം വേദനിപ്പിച്ചെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

തിരുവനന്തപുരം: നിറത്തിൻറെ പേരിലും സ്ത്രീ ആയതിൻറെ പേരിലും പരിഹസിക്കപ്പെടുന്നു എന്ന ആരോപണവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. നിറം കറുപ്പായത് വളരെ മോശമായ എന്തോ കാര്യമാണെന്ന രീതിയിലാണ് പരാമർശങ്ങളെന്നും, അതിൽ പലതും വേദനിപ്പിക്കുന്നതാണെന്നും അവർ പങ്കുവച്ച ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിൽ എൻറെ കാലഘട്ടം കറുത്തതും എൻറെ മുൻഗാമിയായ ഭർത്താവിൻറെ കാലഘട്ടം വെളുത്തതം എന്ന രീതിയിൽ കൗതുകകരമായൊരു കമൻറ് ഇന്നലെ കണ്ടു എന്നൊരു കുറിപ്പ് ചൊവ്വാഴ്ച രാവിലെ ശാരദ മുരളീധരൻ …

നിറത്തിൻറെ പേരിലുള്ള പരിഹാസം വേദനിപ്പിച്ചെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ Read More »

ഭാര്യയുമായി അടുപ്പമെന്ന് സംശയിച്ച് ഹരിയാനയിൽ വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ

ഹരിയാന: ഭാര്യയുമായി അടുപ്പമെന്ന് സംശയിച്ച് വാടകക്കാരനെ തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചു മൂടിയ കേസിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ. ഹരിയാന സ്വദേശി ഹർദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ജഗ്ദീപാണ് ക്രൂരതയ്ക്ക് ഇരയായത്. റോഹ്താക് ബാബ മാസ്നാഥ് യൂണിവേഴ്സിറ്റിയിൽ യോഗ പരിശീലകനായിരുന്നു ജജ്ജാറിൽ നിന്നുള്ള ജഗ്ദീപ്. ഹർദീപിൻറെ വീടിൻറെ ഒരു ഭാഗത്താണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്. ജഗ്ദീപിനെ കാണാനില്ലെന്ന് കാണിച്ച് പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ ദീർഘമായ അന്വേഷണത്തിനൊടുവിലാണ് ക്രൂരമായ കൊലപാതകത്തെ വെളിച്ചത്ത് കൊണ്ടു …

ഭാര്യയുമായി അടുപ്പമെന്ന് സംശയിച്ച് ഹരിയാനയിൽ വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ Read More »

ക്രിപ്റ്റോ കറൻസി; 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ സഹായിച്ചത് വാട്സാപ്പ് സന്ദേശങ്ങളും ഗൂഗിൾ മാപ്പ് ഹിസ്റ്ററിയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ഇൻകം ടാക്സ് ബില്ലിലെ വ്യവസ്ഥകൾക്കെതിരേയുള്ള വിമർശനങ്ങൾക്ക് മറുപടിയായാണ് ധമന്ത്രി പാർലമെൻറിൽ ഇക്കാര്യം വ്യക്തമാക്കിയത്. ടാക്സ് വിഭാഗം അധികൃതർക്ക് ഡിജിറ്റൽ റെക്കോഡുകൾ പരിശോധിക്കാനുള്ള അനുമതി നൽകുന്നത് നികുതി വെട്ടിപ്പ് തടയുന്നതിൽ നിർണായകമാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ വഴി 250 കോടിയോളം കണക്കിൽ പെടാത്ത …

ക്രിപ്റ്റോ കറൻസി; 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ Read More »

തൃശൂരിൽ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും

തൃശൂർ: 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും ശിക്ഷ. പ്രതി ഹരിപ്രസാദിനെയാണ് ചാലക്കുടി സ്പെഷ‍്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 19,5000 രൂപയാണ് പിഴ. 12കാരിയായ പെൺകുട്ടിയെ മുരിയാട് ക്ഷേത്ര പരിസരത്ത് നിന്നും തട്ടിക്കൊണ്ടുപോയി അണ്ടി കമ്പനിക്ക് സമീപത്തുള്ള പാടത്തെ ബണ്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. സബ് ഇൻസ്പെക്റ്റർ അരിസ്റ്റോട്ടിൽ വി.പി., എഎസ്ഐമാരായ പ്രസാദ് കെ. കെ., ധനലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

പാലക്കാട് ലഹരി ഇടപാട് അറിഞ്ഞ് പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു

പാലക്കാട്: ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. പ്രതി പ്രതുൽ കൃഷ്ണയെ പൊലീസ് പിടികൂടി. പാലക്കാട് വടക്കഞ്ചേരിയിലായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഉവൈസിൻറെ കാലിനാണ് പരുക്കേറ്റത്. കൂടെയുണ്ടായ മറ്റ് പൊലീസുകാർ ചാടി മാറിയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സി.ബി.ഐയുടെ സമൻസ്

കൊച്ചി: വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് നിർദേശം. തങ്ങളെ പ്രതിചേർത്ത സിബിഐ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് സിബിഐയുടെ നീക്കം. ഹർജിയിൽ സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രിൽ 1 ലേക്കു മാറ്റി. സിബിഐ നൽകിയ കുറ്റപത്രങ്ങൾ അനുസരിച്ച് 6 കേസുകളിലും അമ്മ …

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സി.ബി.ഐയുടെ സമൻസ് Read More »

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: എമിഗ്രേഷൻ ഇൻറലിജൻസ് ബ്യൂറോ(ഐബി) ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. 25കാരിയായ മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഫോണിൽ സംസാരിച്ചു കൊണ്ട് നടന്നിരുന്ന മേഘ ട്രെയിൻ കണ്ടതോടെ പെട്ടെന്ന് ട്രാക്കിലേക്ക് തല വച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിൻ്റെ മൊഴി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോമിലായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ഐബിയിലും പൊലീസിലും പരാതി നൽകി. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് …

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം Read More »

ശിവസേനക്കാരെ വെല്ലുവിളിച്ച് കുനാൽ കമ്ര

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരേയുള്ള വിവാദ പരാമർശത്തിന് പിന്നാലെ കുനാൽ കമ്ര ശിവസേനക്കാരെ വെല്ലുവിളിക്കുന്ന ഓഡിയോയും പുറത്ത്. ഷിൻഡെയെ രാജ്യദ്രോഹിയെന്ന് വിളിച്ചതിൽ കുപിതരായ ശിവസേനക്കാർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തിരുന്നു. ഇന്ത്യയിൽ ഒരിടത്തും നടക്കാൻ സമ്മതിക്കില്ലെന്നാണ് ശിവസേന കമ്രയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നിങ്ങളെ എവിടെ വച്ച് കണ്ടാലും സ്റ്റുഡിയോ തകർത്തതു പോലെ തച്ചു തകർക്കുമെന്നാണ് കമ്രയുടെ ഫോണിലേക്ക് വിളിച്ച് ശിവസേന പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നത്. താനിപ്പോൾ തമിഴ്നാട്ടിലുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിലേക്ക് വരൂവെന്നുമാണ് കമ്ര വെല്ലുവിളിക്കുന്നത്. 53 സെക്കൻഡ് നീണ്ടു …

ശിവസേനക്കാരെ വെല്ലുവിളിച്ച് കുനാൽ കമ്ര Read More »